സന്ദർശകർ നൽകിയ ഒരു കാരറ്റ് കഴിച്ചതിനു വെടിവച്ചു കൊല്ലുകയോ?… അതും ഒരു മാനിനെ! വന്യമൃഗങ്ങളെ പേടിപ്പിച്ചാൽ തന്നെ മനുഷ്യൻ അഴിയെണ്ണാൻ വകുപ്പുള്ള നമ്മുടെ നാട്ടിൽ ഇതൊരു ഞെട്ടിക്കുന്ന വാർത്ത തന്നെയാണ്. കേട്ടപാതി കേള്‍ക്കാത്ത പാതി “വാളെടുക്കുന്ന’ മൃഗസ്നേഹികളോട്… സംഭവം നമ്മുടെ നാട്ടിലല്ല. ഇംഗ്ലണ്ടിലെ കെന്റ് മേഖലയിലെ നോള്‍ പാര്‍ക്കില്‍ ഈ മാസമാണ് ഏവരുടെയും കരളലിയിപ്പിക്കുന്ന സംഭവം. അതേസമയം, മനുഷ്യനേക്കാൾ വലുതല്ല ഏതു മൃഗവും എന്നു കാണിച്ചു തരുന്ന സംഭവം കൂടിയാണിത്. മാനിനു കാരറ്റ് നല്കിയ പിക്കിനിക്കിനെത്തിയ കുടുംബമാണ് ദാരുണാന്ത്യത്തെക്കുറിച്ചു സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. അതേസമയം, മാനിനെ വെടിവച്ചതിനെ ന്യായീകരിക്കും വിധത്തിലാണ് പാര്‍ക്കിന്റെ നടത്തിപ്പുകാരായ നാഷണല്‍ ട്രസ്റ്റിന്റെ വിശദീകരണം. ‘ പാര്‍ക്കിലെത്തുന്നവര്‍ ഭക്ഷണം കൊടുത്താൽ മാന്‍ ആളുകളുമായി ഇണങ്ങാറുണ്ട്. അത് ഇവിടെ വരുന്നവര്‍ക്കു പലപ്പോഴും ശല്യവും ഒപ്പം അപകടവും വരുത്താറുണ്ട്. ഭക്ഷണം തേടി അവ സന്ദർശകരെ…
Read MoreCategory: Today’S Special
നോ പാർക്കിംഗ് പാലിച്ചില്ലേൽ ഇങ്ങനെയിരിക്കും! വീടിനു മുന്നിൽ അനധികൃതമായി പാർക്ക് ചെയ്ത കാറിന്റെ ഉടമസ്ഥനെ പാഠം പഠിപ്പിച്ച് വീട്ടുടമ
ബോർഡ് വച്ചിരിക്കുന്നത് വാഹനം പാർക്ക് ചെയ്യുക എന്നതു ചിലരുടെ വിനോദമാണ്. സ്ഥാപനമെന്നോ വീടെന്നോ വ്യത്യാസമില്ലാതെ വഴിയടച്ചായിരിക്കും ചിലരുടെ പാക്കിംഗ്. നഗരങ്ങളിൽ താമസിക്കുന്നവർ ഏറെ വലയുന്നതും ഇത്തരം നോ പാർക്കിംഗുകാരെക്കൊണ്ടാണ്. ഇവരെ എങ്ങനെയാണ് നേരിടേണ്ടതെന്നു കാണിച്ചുതരുകയാണ് ലണ്ടൻ സ്വദേശിയായ ടോബെ ബെയ്ലി. തന്റെ ഫേസ്ബുക്കിലൂടെയാണ് വീടിനു മുന്നിൽ അനധികൃതമായി പാർക്ക് ചെയ്ത കാറിന്റെ ഉടമസ്ഥനെ പാഠം പഠിപ്പിച്ച സംഭവം പുറത്തുവിട്ടത്. സംഭവം ഇങ്ങനെയാണ്- ടോബെ താമസിക്കുന്ന തെരുവിൽ 26 വീടുകളും 24 പാർക്കിംഗ് സ്ഥലങ്ങളുമാണുളളത്. പാർക്കിംഗ് സ്ഥലത്തിന്റെ അപര്യാപ്തമൂലം പലരും കാർ പാർക്ക് ചെയ്യുന്നത് ടോബെയുടെ വീടിനു മുന്നിലാണ്, അതു വീട്ടിലേക്കുള്ള വഴിയടച്ച്. ഇതോടെ ടോബെ വീടിനുമുന്നിൽ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചു. പലരോടും നേരിട്ട് അഭ്യർഥിച്ചു. എന്നിട്ടും രക്ഷയുണ്ടായില്ല. ഒന്നര ദിവസം! ഒരു ദിവസം ജോലി കഴിഞ്ഞു രാത്രി വീട്ടിലേക്ക് എത്തിയ ടോബെ ശരിക്കും പെട്ടു. വഴിയടച്ച്…
Read Moreകൊലയാളി പയ്യൻ! അന്ന് സെമിത്തേരിയിൽ ചെന്നവർ ഒന്നു ഞെട്ടി; കൊല്ലപ്പെട്ടിരിക്കുന്നത് ഒരു സ്ത്രീയാണ്; 2019 ഓഗസ്റ്റ് 24 ന് നടന്ന സംഭവം ഇങ്ങനെ…
ഒരു വർഷം മുന്‍പ്, കൃത്യമായി പറഞ്ഞാൽ 2019 ഒാഗസ്റ്റ് 24, ലണ്ടനിലെ ലങ്കാഷയറിലുള്ള അക്രിംഗ്ടൺ സെമിത്തേരിയിൽ ചെന്നവർ ഒന്നു ഞെട്ടി. അലക്ഷ്യമായി ഒരു മൃതദേഹം കിടത്തിയിരിക്കുന്നു. ഒന്നു കൂടെ സൂക്ഷിച്ചുനോക്കിയപ്പോൾ കാര്യം പിടികിട്ടി. സാധാരണ മരിച്ച ഒരാളുടെ മൃതദേഹമല്ലിത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചിരിക്കുന്നതാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടിരിക്കുന്നത് ഒരു സ്ത്രീയാണ്. വൈകാതെ തന്നെ മരിച്ച സ്ത്രീയെ പോലീസ് തിരിച്ചറിഞ്ഞു. ടീച്ചിംങ് അസിസ്റ്റന്റായ ലിൻഡ്സെ ബിർബെക്കാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഒാഗസ്റ്റ് 12 മുതൽ ഇവരെ കാണാനില്ലെന്ന് കാണിച്ച് മക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പുറത്തുപോയ ഇവർ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് കാണാതായത്. സിസിടിവിയിൽ കുരുങ്ങി പോലീസ് അന്വേഷണം ഊർജിതമാക്കി. മൃതദേഹം കണ്ടെടുത്ത സ്ഥലത്തു നിന്ന് പോലീസിന് ഒരു വേയ്സ്റ്റ് ബിൻ കൂടെ ലഭിച്ചിരുന്നു. നീല നിറത്തിലുള്ള വലിയ ഒരു വേയ്സ്റ്റ് ബാസ്്കറ്റായിരുന്നു അത്. മൃതദേഹം സെമിത്തേരിക്ക്…
Read Moreഗോവിന്ദചാമിമാര്‍ വിലസുന്നു..! സൗമ്യയെ ആരും മറന്നിട്ടുണ്ടാകില്ല; സ്ത്രീകളുടെ മാനവും ജീവനും കവരുന്ന കേസുകളുടെ എണ്ണം ദിനംപ്രതിയെന്നോണം വര്‍ധിക്കുന്നു…
പോള്‍ മാത്യു തൃശൂരിനടുത്തു ട്രെയിനില്‍നിന്നു തള്ളിയിട്ടു മാനഭംഗപ്പെടുത്തി ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യയെ ആരും മറന്നിട്ടുണ്ടാകില്ല. ഈ ക്രൂരകൃത്യം ചെയ്ത ഗോവിന്ദച്ചാമിമാരെ ഇല്ലാതാക്കുമെന്ന് ഉറച്ചു കോടതികളടക്കം രംഗത്തുവന്നിട്ടും ഇപ്പോഴും ഇത്തരക്കാര്‍ വിലസുന്നു. നവോത്ഥാനത്തിന്റെ പേരില്‍ മേനിപറച്ചിലല്ലാതെ ഗോവിന്ദച്ചാമിയുടെ കാലത്തില്‍നിന്ന് ഒരിഞ്ചു പോലും മാറ്റം വന്നിട്ടില്ലെന്നാണ് സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ മാനവും ജീവനും കവരുന്ന കേസുകളുടെ എണ്ണം ദിനംപ്രതിയെന്നോണം വര്‍ധിക്കുന്നു. തൊഴിലിടങ്ങളിലും ട്രെയിനിലും ബസിലും ഓട്ടോറിക്ഷകളിലും എന്തിനു വീടുകളിലും വരെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണു കണക്കുകള്‍ വിളിച്ചു പറയുന്നത്. കടലാസിലെ നിയമങ്ങള്‍ എന്ന് പ്രാവര്‍ത്തികമാകുമെന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം. സ്ത്രീ സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നത് അര്‍ധരാത്രിയില്‍ എവിടെയും ഭയം കൂടാതെ സ്ത്രീകള്‍ക്കു നടക്കാന്‍ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാകുമ്പോഴാണ്. അര്‍ധരാത്രി നടത്തം പ്രഖ്യാപിച്ചു പോലീസുകാരുടെ സാന്നിധ്യത്തില്‍ സ്ത്രീകളിറങ്ങി നടക്കലല്ല സ്വാതന്ത്ര്യം. സാധാരണ സാഹചര്യത്തില്‍ രാത്രിയിലും സ്ത്രീകള്‍ക്ക് അധികമാരുമില്ലാത്തയിടങ്ങളിലൂടെ സുരക്ഷിതയായി…
Read Moreനിമിഷയുടെ ജീവന് വില 70 ലക്ഷം! കൊലക്കേസില്‍ യെമനിലെ ജയിലില്‍ ദിവസങ്ങളെണ്ണി പാലക്കാട് സ്വദേശിനി നിമിഷ; മകളെ കൊലക്കയറില്‍നിന്നു രക്ഷിക്കാനുള്ള വഴിതേടി അമ്മ
തൃശൂർ: കൊലപാതകക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷയെ മോചിപ്പിക്കാൻ വേണ്ടത് 70 ലക്ഷം രൂപ. വധശിക്ഷയെന്ന കീഴ്ക്കോടതി വിധി മോൽക്കോടതി ശരിവച്ചതോടെ മോചനദ്രവ്യം നൽകി ജീവൻ രക്ഷിക്കുക എന്ന മാർഗമേ ഇനി മുന്നിലുള്ളൂ. ഇത്രയും തുക നൽകിയാലേ ഇനി അപ്പീൽ നൽകാനാവൂ. ഇതിനു നിശ്ചിത സമയപരിധിയുമുണ്ട്. മകളെ കൊലക്കയറിൽനിന്നു രക്ഷിക്കാനുള്ള വഴിതേടി ഉഴറുകയാണ് അമ്മ മേരി. എറണാകുളത്ത് ഒരു വീട്ടിൽ സഹായിയായി ജോലിചെയ്യുന്ന മേരിക്ക് ഇത്രയും വലിയ തുക കണ്ടെത്താനുള്ള ശേഷി ഒട്ടുമില്ല. കൊല്ലപ്പെട്ട യെമൻ സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ട മോചനദ്രവ്യമാണ് 70 ലക്ഷം രൂപ. ആരെങ്കിലുമൊക്കെ സഹായിക്കുമെന്ന പ്രതീക്ഷയിലാണിവർ. 2017ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയയെ യെമൻ പൗരനായ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിച്ചത്. കീഴ്ക്കോടതിയുടെ വിധി കഴിഞ്ഞദിവസം മേൽക്കോടതിയും ശരിവച്ചു. ഇനി അപ്പീൽ നൽകുന്നതിനു മുന്‍പ്…
Read Moreമുട്ട പൊട്ടി കൗമാരക്കാരനെ കുത്തിക്കൊന്നു; രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച, മുട്ടയെ ചൊല്ലിയുള്ള കൊലപാതകത്തിന് പിന്നിൽ സംഭവിച്ചത്…
ന്യൂഡൽഹി: കടയില്‍ കല്ല് വീണ് മുട്ട പൊട്ടിയതിനെത്തുടർന്ന് കൗമാര ക്കാരനെ കടയുടമയുടെ മകൻ കുത്തിക്കൊന്നു. 16കാരനായ മുഹമ്മദ് ഫൈസന്‍ ആണ് മരിച്ചത്. സംഭവത്തില്‍ 22 കാരനായ ഫറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാറിലാണ് സംഭവം.അച്ഛനും സഹോദരനുമൊപ്പം ചേര്‍ന്ന് മുഹമ്മദ് കല്ലുകള്‍ കൂട്ടിവയ്ക്കുകയായിരുന്നു. കൊലപാതകം നടന്ന കടയ്ക്ക് വെളിയിലാണ് കല്ലുകള്‍ കൂട്ടിവെച്ചിരുന്നത്. അതിനിടെ കടയ്ക്ക് വെളിയില്‍ ട്രേയില്‍ വച്ചിരുന്ന മുട്ട കല്ല് വീണ് പൊട്ടിയതിനെ ചൊല്ലി രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമായി. താജ് മുഹമ്മദിന്റെ പേരിലാണ് കട.തര്‍ക്കത്തിനിടെ നഷ്ടപരിഹാരം നല്‍കാമെന്ന്് മുഹമ്മദിന്റെ അച്ഛന് പറഞ്ഞതോടെ പ്രശ്നങ്ങള്‍ക്ക് താത്കാലിക പരിഹാരമായി. എന്നാല്‍ കടയുടമയുടെ മകന് തിരിച്ചുവന്ന് വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. രൂക്ഷമായ വാക്കേറ്റത്തിനിടെ സഹോദരനെ മുഹമ്മദ് തളളിനീക്കി. ഇതില്‍ പ്രകോപിതനായ കടയുടമയുടെ മകന് ഫറൂഖ് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് കുടുംബം നോക്കിനില്‍ക്കേ മുഹമ്മദിനെ കുത്തുകയായിരുന്നുവെന്ന്…
Read Moreമീന്‍ വില്‍പ്പനയെച്ചൊല്ലി പേരാമ്പ്ര മാര്‍ക്കറ്റില്‍ പൊരിഞ്ഞ കൂട്ടത്തല്ല് ! ആവേശം മൂത്തപ്പോള്‍ കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പറന്നു…
മീന്‍ വില്പനയുമായി ബന്ധപ്പെട്ട് പേരാമ്പ്ര മാര്‍ക്കറ്റില്‍ സിപിഎം, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം കലാശിച്ചത് കൂട്ടത്തല്ലില്‍. ഇന്നു രാവിലെയാണ് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില നല്കി ആളുകള്‍ തമ്മിലടിച്ചത്. പേരാമ്പ്ര മാര്‍ക്കറ്റിലെ മത്സ്യ വില്പനക്കാര് തമ്മിലാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. പേരാമ്പ്രയില്‍ ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവില്‍നിന്ന് ഒരുവിഭാഗം തൊഴിലാളികള്‍ സിഐടിയുവില്‍ ചേര്‍ന്നിരുന്നു. മീന്‍ വില്പന നടത്താന്‍ തങ്ങള്‍ക്കും അവസരം വേണമെന്ന ആവശ്യവുമായി സിപിഎം ലോക്കല്‍ സെക്രട്ടിയുടെ നേതൃത്വത്തില്‍ സിഐടിയു പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ എസ്ടിയു വിഭാഗം തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റം കൂട്ടത്തല്ലില്‍ എത്തുകയായിരുന്നു.
Read Moreസ്ത്രീവേഷം കെട്ടി ഭിക്ഷ യാചിച്ചു ! പ്രകോപിതരായ ട്രാന്സ്ജെന്ഡറുകള് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു…
സ്ത്രീവേഷം കെട്ടി ഭിക്ഷ യാചിച്ച യുവാവിനെ ട്രാന്സ്ജെന്ഡറുകള് തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു കൊന്നു.രാമനഗര സ്വദേശിയായ രാജേന്ദ്രകുമാര്‍( 32) ആണ് മരിച്ചത്. ബെംഗളൂരു നൈസ് റോഡില്‍ കഴിഞ്ഞ 14ന് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയാണ്. തുടക്കത്തില്‍ വാഹനാപകടം എന്നായിരുന്നു പോലീസ് വിചാരിച്ചത്. തുടര്‍ന്ന് നടത്തിയ മൃതദേഹ പരിശോധനയില്‍ യുവാവിന് മര്‍ദ്ദനമേറ്റതായി കണ്ടെത്തിയതോടെ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് നൈസ് റോഡിന് സമീപത്ത് താമസിച്ചുവരുന്ന ദേവി എന്ന അശോക് കുമാര്‍ (26), നിത്യ എന്ന രാമകൃഷ്ണ (24), ഭാവന എന്ന അബ്ദുള്‍ ( 31) എന്നിവര്‍ പിടിയിലായി. ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യാജേന തങ്ങളുടെ പ്രദേശത്ത് രാജേന്ദ്രകുമാര്‍ ഭിക്ഷയാചിച്ചതാണ് ട്രാന്‍സ്ജെന്‍ഡറുകളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. തയ്യല്‍ത്തൊഴിലാളിയായ രാജേന്ദ്രകുമാര്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന തൊഴില്‍തേടിയാണ് 20 ദിവസംമുമ്പ് ബംഗളൂരുവിലെത്തിയത്. തുടര്‍ന്ന് സ്ത്രീവേഷം കെട്ടി ഭിക്ഷയാചിക്കുന്ന സംഘത്തോടൊപ്പം ഇയാള്‍ ചേരുകയായിരുന്നു. നൈസ് റോഡിന് സമീപം…
Read Moreനല്ല മാതൃകാ അധ്യാപകര്‍ ! സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞിക്കുള്ള അരി സ്വകാര്യ ഹൈപ്പര്‍മാര്‍ക്കറ്റില്‍ മറിച്ചു വില്ക്കാന് ശ്രമം; ചുക്കാന്‍ പിടിക്കുന്നത് അധ്യാപകര്‍…
സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞിയ്ക്കുള്ള അരി മറിച്ചുവില്‍ക്കാന്‍ ശ്രമം. അധ്യാപകരുടെ നേതൃത്വത്തിലാണ് അരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മറിച്ചു വില്ക്കാന് ശ്രമം നടത്തിയത്. മാനന്തവാടിയിലെ സ്വകാര്യ യുപി സ്കൂളിലാണ് സംഭവം. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് അരി സിവില്‍ സപ്ലൈസ് അധികൃതര്‍ ഏറ്റെടുക്കുകയും ചെയ്തു. 386 കിലോ അരിയാണ് സ്വകാര്യ സ്കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നാലാംമൈലിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വില്ക്കാന് ശ്രമിച്ചത്. വിവരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സിവില്‍ സപ്ലൈസ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് അരി ഏറ്റെടുത്ത് പൊതുവിതരണ കേന്ദ്രത്തിലേക്ക് മാറ്റി. ലോക്ഡൗണ്‍ കാലത്ത് മിച്ചം വന്ന അരിയാണ് വില്ക്കാന് ശ്രമിച്ചത്. അതേസമയം, ഓണ്‍ലൈന്‍ പഠനത്തിന് ടിവിയും മൊബൈല്‍ ഫോണുകളും വാങ്ങിയ ഇനത്തില്‍ കൊടുക്കാനുണ്ടായിരുന്ന പണത്തിന് വേണ്ടി വിദ്യാര്‍ഥികളില്‍ നിന്ന് സമാഹരിച്ച അരിയാണ് വില്‍പ്പന നടത്തിയതെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. എല്‍പി സ്കൂളില്‍ ഒരു കുട്ടിക്ക് നാലും യുപിയില്‍ ആറും…
Read Moreസ്വജനപക്ഷപാതം വഴി നിങ്ങളെ ഒരു പ്രത്യേക സ്ഥലത്തെത്തിക്കാനാവും, പക്ഷേ അതിനു ശേഷമുള്ള മുന്നോട്ട് പോക്ക് നിങ്ങളുടേതാണ് ! ബോളിവുഡില്‍ സ്വജന പക്ഷപാതവും മാഫിയയുമില്ലെന്ന് തുറന്നടിച്ച് നസറുദ്ദീന്‍ ഷാ
നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജന പക്ഷപാതത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതു കൂടാതെ ബോളിവുഡില്‍ നിരവധി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായും ചിലര്‍ വാദമുയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനവുമായി നിരവധി താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് മുതിര്‍ന്ന നടന് നസറുദ്ദീന്‍ ഷാ.സിനിമാ രംഗത്ത് മാഫിയകളില്ലെന്ന് ഇന്ത്യാ ടുഡേയ്ക്ക് നല്കിയ ഒരു അഭിമുഖത്തില്‍ ഷാ പറഞ്ഞു. സുശാന്ത് മരിച്ചപ്പോള്‍ താന്‍ വളരെയധികം ദുഃഖിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ശബ്ദമുണ്ടാക്കുന്നവരില്‍ പലരും അമര്‍ഷമുള്ള ആളുകളാണെന്നും ഷാ പറഞ്ഞു. ‘ ഈ വ്യവസായ രംഗത്തെക്കുറിച്ച് മനസ്സിലും ഹൃദയത്തിലും അല്പം അമര്‍ഷമുള്ള ഓരോ വ്യക്തിയും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറംതള്ളിക്കൊണ്ടിരിക്കുകയാണ്. ഇത് തികച്ചും വെറുപ്പുളവാക്കുന്നതാണ്. സുശാന്തിന് നീതി ലഭ്യമാക്കുന്നതിനായി സ്വയം മുന്നിട്ടിറങ്ങാന്‍ തീരുമാനിക്കുന്ന പാതി വിദ്യാഭ്യാസമുള്ള ചില ചെറിയ താരങ്ങളുടെ അഭിപ്രായങ്ങളില്‍ ആര്‍ക്കും…
Read More