വി​ക​സ​ന​കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ​മില്ല;  പാ​ലു​ത്പാ​ദ​ന​ത്തി​ൽ സം​സ്ഥാ​നം സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്കെന്ന് മ​ന്ത്രി

പാലക്കാട്: പാ​ലു​ത്പാ​ദ​ന​ത്തി​ൽ സം​സ്ഥാ​നം സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് അ​ടു​ത്ത​താ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു. കൊ​പ്പം മൃ​ഗാ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ടോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​ക​സ​ന​കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് 45 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​നാ​യി. കൊ​പ്പം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സു​മി​ത, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ.​ടി. രാ​ജേ​ശ്വ​രി, പൊ​തു​മ​രാ​മ​ത്ത് (കെ​ട്ടി​ടം) എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ യു.​പി ജ​യ​ശ്രീ പ്രസംഗിച്ചു.

Related posts