താന് അച്ഛനാകാന് പോകുന്നുവെന്ന വാര്ത്ത പുറത്തുവിട്ട് ഇന്ത്യന് ക്രിക്കറ്റ് താരം ഹാര്ദിക് പാണ്ഡ്യയും പങ്കാളി നടാഷ സ്റ്റാന്കോവിച്ചു. ചിത്രങ്ങള് സഹിതം പങ്കുവച്ച ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള് മാതാപിതാക്കളാകാന് പോകുന്ന കാര്യം പാണ്ഡ്യ വെളിപ്പെടുത്തിയത്. സെര്ബിയന് സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമാണ് ഹാര്ദിക് പാണ്ഡ്യയുടെ പങ്കാളിയായ നടാഷ സ്റ്റാന്കോവിച്ച്. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിലൂടെ കയ്യടി നേടിയ നടാഷ, ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തയായത്. ‘നടാഷയുമൊത്തുള്ള എന്റെ സുന്ദരമായ ജീവിതയാത്ര പുതിയൊരു വഴിത്തിരിവിലേക്ക്. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി ഉടനെത്തും. ജീവിതത്തിലെ ആ പുതിയ ഇന്നിങ്സിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങള്. നിങ്ങളുടെ പ്രാര്ഥനകളും ആശംസകളും ഉണ്ടാകുമല്ലോ’ പാണ്ഡ്യ ഇന്സ്റ്റഗ്രാമില് കുറിച്ചു. പാണ്ഡ്യയെയും നടാഷയെയും അഭിനന്ദിച്ചും ആശംസകളിയിച്ചും സഹതാരങ്ങള് ഉള്പ്പെടെയുള്ളവര് രംഗത്തെത്തുകയും ചെയ്തു. ഈ വര്ഷം ആദ്യമാണ് നടാഷയുമായുള്ള പ്രണയം പാണ്ഡ്യ തുറന്നു പറഞ്ഞത്. നടാഷയുമൊത്തുള്ള ചിത്രം…
Read MoreCategory: Today’S Special
ഷമിയ്ക്കൊപ്പമുള്ള ചൂടന് ചിത്രം പുറത്തുവച്ച് മുന് ഭാര്യ ! കൂടെ നല്ല പഞ്ച് ഡയലോഗും;സംഭവം ഇങ്ങനെ…
മുന് ഭര്ത്താവ് ഷമിയ്ക്കൊപ്പമുള്ള ചൂടന് ചിത്രങ്ങള് പുറത്തു വിട്ട് ഹസിന് ജഹാന്. വ്യക്തിജീവിതത്തിലെ താളപ്പിഴകള് മൂന്നുതവണ തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരുന്നുവെന്ന ഇന്ത്യന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഏറ്റുപറച്ചില് വാര്ത്തയായിരുന്നു. ഇതിനു പിന്നാലെയാണ ് താരത്തിനൊപ്പമുള്ള ചൂടന് ചിത്രങ്ങള് പുറത്തുവിട്ട് മുന്ഭാര്യ ഹസിന് ജഹാന് രംഗത്തെത്തിയത്. ഇന്സ്റ്റഗ്രാമിലൂടെയാണ് ഷമിക്കൊപ്പമുള്ള നഗ്നചിത്രം ഹസിന് ജഹാന് പുറത്തുവിട്ടത്. ഒപ്പം കുത്തുവാക്കുകള് ‘കുത്തിനിറച്ച’ ഒരു ലഘു കുറിപ്പുമുണ്ട്. 2014ല് വിവാഹിതരായ ഹസിന് ജഹാനും മുഹമ്മദ് ഷമിയും 2018 മുതല് പിരിഞ്ഞാണ് താമസം. 2019ല് കോടതിക്കു പുറത്തുവച്ച് നടത്തിയ ഒത്തുതീര്പ്പു ചര്ച്ചകള്ക്കൊടുവില് ബന്ധം പിരിയുകയും ചെയ്തു. എന്നാല്, ഇതിനു ശേഷവും പലതവണ ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഹസിന് ജഹാന് രംഗത്തെത്തിയിരുന്നു. ഷമിക്കെതിരേ ഗാര്ഹിക പീഡന കുറ്റം ആരോപിച്ച് പൊലീസില് പരാതിയും നല്കി. ഇതിനെല്ലാം പിന്നാലെയാണ് താരത്തിനൊപ്പമുള്ള നഗ്നചിത്രം ഹസിന് ജഹാന് പുറത്തുവിട്ടത്. ഇതേത്തുടര്ന്ന്…
Read Moreവീടിന്റെ പരിസരത്തു പോലും പയ്യന്മാര് അടുക്കാറില്ല ! സുഹൃത്തുക്കള് വന്നാല് പോലും അച്ഛന്റെ തലവെട്ടം കണ്ടാല് സ്ഥലം കാലിയാക്കും; ദിയ കൃഷ്ണ മനസു തുറക്കുന്നു…
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. നടന്റെ നാലു പെണ്മക്കളില് മൂത്ത മകള് അഹാന കൃഷ്ണയും മലയാളത്തിലെ ശ്രദ്ധേയയായ താരമാണ്. ലോക്ക്ഡൗണ് കാലം ഡാന്സും പാട്ടും ടിക് ടോക് വീഡിയോകളും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം. ഇപ്പോള് ലോക്ക് ഡൗണ് സമയത്തെ തന്റെ വിനോദങ്ങളെ കുറിച്ചൊക്കെ തുറന്നു പറയുകയാണ് കൃഷ്ണ കുമാറിന്റെ മക്കളിലൊരാളായ ദിയ കൃഷ്ണ. ആള്ക്കാരെ എന്റര്ടെയ്ന് ചെയ്യാനിഷ്ടമാണെന്നും അഹാനയും മറ്റുള്ളവരുമൊക്കെ ടിക്ടോക്കൊക്കെ ചെയ്യുന്നത് കണ്ടാണ് താനും ടിക് ടോക്കൊക്കെ ചെയ്തു തുടങ്ങിയതെന്നും ദിയ പറയുന്നു. ബിഹൈന്ഡ് വുഡ്സ് ഐസിന്റെ വിര്ച്വല് അഭിമുഖത്തിലാണ് ദിയ മനസ് തുറന്നത്.” വീട്ടില് ഹന്സികയെ ആണ് ഏറ്റവുമിഷ്ടം. ഹന്സികയ്ക്കൊപ്പമാണ് കിടക്കുന്നത്. വീടിനടുത്ത് പയ്യന്മാര്ക്കൊക്കെ നില്ക്കാന് പേടിയാണ്, ആരും അങ്ങനെ അടുക്കാറില്ല, വീട്ടില് അച്ഛന് ഉണ്ടെങ്കില് ഒന്നും പറയില്ല എങ്കില് പോലും സുഹൃത്തുക്കള് വന്നാലും അധികസമയം അവിടെ നില്ക്കാറില്ല. സിനിമയില് അഭിനയിക്കണമെന്ന്…
Read Moreഎന്റെ പിറകില് പിടിക്കുന്ന സീന് ചെയ്യാന് മമ്മൂട്ടി തയ്യാറായില്ല ! ഒടുവില് ആ രംഗം ഷൂട്ട് ചെയ്തത് ഡ്യൂപ്പിനെ വച്ച്; തെസ്നി ഖാന് മനസ്സു തുറക്കുന്നു…
മലയാളത്തിലെ ഹാസ്യനടിമാരില് പ്രമുഖയാണ് തെസ്നിഖാന്. കോമഡിവേഷങ്ങളിലും സഹതാരങ്ങളുടെ റോളുകളിലുമെല്ലാം നടി നിറഞ്ഞാടുന്നു. സ്റ്റേജ് ഷോ കളിലൂടെയും ഹാസ്യ പരിപാടികളിലൂടെയുമാണ് തെസ്നി ഖാന് പ്രശ്സതിയിലേക്ക് എത്തുന്നത്. 1998ല് ഇറങ്ങിയ ഡെയ്സി എന്ന സിനിമയില് കൂടിയാണ് നടി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. മലയാള സിനിമയിലെ മിക്ക സൂപ്പര് സ്റ്റാറുകള്ക്ക് ഒപ്പവും തെസ്നി വേഷമിട്ടിട്ടുണ്ട്. താരജാഡകള് ഒന്നും തന്നെ കാണിക്കത്ത നടി പലപ്പോഴും മമ്മൂട്ടിയെക്കുറിച്ച് വാചാലയായിട്ടുണ്ട്. മമ്മൂട്ടിയുടെ കൃത്യനിഷ്ടയെക്കുറിച്ചും ദൈവ വിശ്വാസത്തെക്കുറിച്ചും പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ മമ്മൂട്ടി നായകനായ കുട്ടിസ്രാങ്ക് എന്ന ചിത്രത്തില് നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് താരം പറയുന്നത്. കുട്ടിസ്രാങ്ക് ഷൂട്ടിംഗ് പുരോഗമിക്കുന്നതിന്റെ ഇടക്ക് ചിത്രത്തില് മമ്മൂട്ടി ചെയ്ത കഥാപാത്രം തെസ്നി ഖാന്റെ പുറകില് പിടിക്കുന്ന ഒരു സീന് ഉണ്ടായിരിന്നു. ഈ സീന് എടുക്കാന് മമ്മൂട്ടി, തെസ്നി ബാക്കി കഥാപാത്രങ്ങളും സൈറ്റില് എത്തി. എന്നാല് അടുത്തതായി മമ്മൂട്ടി…
Read More‘വെട്ടുകിളി ബിരിയാണി’ കഴിച്ചവര് പറയുന്നു ‘കൊള്ളാം പൊളി സാധനം’ ! വെട്ടുകിളി ആക്രമണം നേരിടാന് പുതിയ മാര്ഗം തേടി കര്ഷകര്; വ്യത്യസ്ഥമായ രുചിക്കൂട്ടുകള് ട്വിറ്ററില് വൈറലാകുന്നു…
കോവിഡ് മൂലം ദുരിതത്തിലായ രാജ്യത്തെ കര്ഷകരെ കണ്ണീരിലാഴ്ത്തുകയാണ് വെട്ടുക്കിളി ആക്രമണം. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് എന്ന നിലയില് നാശം വിതച്ചു മുന്നേറുകയാണ് വെട്ടുകിളികള്. മനുഷ്യന് തിന്നാനുള്ളത് തിന്നു മുടിപ്പിക്കുന്ന വെട്ടികിളിയെ മനുഷ്യന് ഭക്ഷണമാക്കണമെന്ന ചിന്തയാണ് സമൂഹമാധ്യമങ്ങളില് പലരും പങ്കുവയ്ക്കുന്നത്. കഴിഞ്ഞ വര്ഷം അവസാനം പാക്കിസ്ഥാനില് വെട്ടുകിളി ആക്രമണം രൂക്ഷമായപ്പോള് വെട്ടുകിളികളെ പിടിച്ച് ബിരിയാണി വച്ചാണ് കര്ഷകര് നേരിട്ടത്. ഇപ്പോള് രാജസ്ഥാനിലും പലരും വെട്ടുകിളി ബിരിയാണി വച്ചു കഴിക്കുന്നതിന്റെ ചിത്രങ്ങള് സാമൂഹിക മാധ്യമങ്ങളില് പങ്കുവയ്ക്കുന്നുണ്ട്. വെട്ടുകിളി ആക്രമണത്തിന് നിസാര പരിഹാരം, വെട്ടുകിളി വിഭവങ്ങളെ കുറിച്ച് പഠിക്കുക എന്ന തലക്കെട്ടോടെ ഇതിന് സഹായമാകുന്ന പോസ്റ്റുകളും ഇപ്പോള് ട്വിറ്ററില് കാണാം. ജീവനോടെ വെട്ടുകിളികളെ പിടികൂടി സഞ്ചിയിലാക്കി വില്ക്കുന്ന കച്ചവടക്കാരുടെ വിഡിയോയും സമൂഹമാധ്യമങ്ങളില് വൈറലാണ്. ഭക്ഷ്യവിളകള് നശിപ്പിക്കുന്നതിനൊപ്പം വ്യോമഗതാഗതത്തിനും വെട്ടുകിളികള് ഭീഷണിയാവാവന് സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന്…
Read Moreബ്രൗൺ ഗേൾ ബിപാഷ! കോവിഡ് കാലത്ത് മേക്കപ്പില്ലാത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന തിരക്കിലാണ് ചലച്ചിത്ര താരങ്ങൾ
കോവിഡ് കാലത്ത് മേക്കപ്പില്ലാത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന തിരക്കിലാണ് ചലച്ചിത്ര താരങ്ങൾ. ബോളിവുഡ് താരം ബിപാഷ ബസുവിന്റെ മേക്കപ്പില്ലാത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ബ്രൗൺ ഗേൾ എന്ന അടിക്കുറിപ്പോടെയാണ് ബിപാഷ തന്റെ മേക്കപ്പില്ലാത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിങ്ങളെ സ്നേഹിക്കൂ എന്നും താരം കുറിച്ചിട്ടുണ്ട്. ബോളിവുഡ് ലോകത്തെ ഗ്ലാമര് നടിയും മോഡലുമാണ് ബിപാഷ ബസു. 1996 മുതല് മോഡലിംഗിലേക്കെത്തിയ ബിപാഷ 2001ൽ “അജ്നബീ’ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തി. ബോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, ബംഗാളി, ഇംഗ്ലീഷ് ചിത്രങ്ങളിൽ ബിപാഷ അഭിനയിച്ചിട്ടുണ്ട്. 41 കാരിയായ ബിപാഷ ഇതിനകം അമ്പതിലേറെ സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്. ജിസം, ബർസാത്ത്, നോ എൻട്രി, ഓംകാര, റേസ്, ബച്ച്നേ എ ഹസീന തുടങ്ങി നിരവധി സിനിമകളിലെ ഗ്ലാമർ വേഷങ്ങളിലൂടെ ബോളിവുഡിലെ സെക്സ് സിംബലായി മാറി ബിപാഷ. 2002ൽ…
Read Moreസൗന്ദര്യത്തെ തൊട്ടു കളിച്ചാൽ..! തെന്നിന്ത്യൻ താരം പൂജ ഹെഗ്ഡെ ശരിക്കും പുലിവാല് പിടിച്ചതുപോലെയായി…
തെന്നിന്ത്യൻ താരം പൂജ ഹെഗ്ഡെ ശരിക്കും പുലിവാല് പിടിച്ചതുപോലെയായി. ദിവസങ്ങൾക്കു മുന്പ് പൂജ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വാചകങ്ങൾ തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകരെ ശരിക്കും അന്പരപ്പിച്ചു കളഞ്ഞു. സോഷ്യല് മീഡിയയില് താരങ്ങള് പരസ്പരം അഭിനന്ദിക്കുന്നതും സൗഹൃദം പങ്കുവയ്ക്കുന്നതുമെല്ലാം പതിവാണ്. തന്റെ ഇന്സ്റ്റഗ്രാം പേജിലാണ് പൂജ തെലുങ്കിലെ സൂപ്പർ നായിക എന്നു വിശേഷിപ്പിക്കാവുന്ന സാമന്തയെ പരിഹസിച്ചത്. ഇവരെ കാണുമ്പോള് സുന്ദരിയാണെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നായിരുന്നു പൂജ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സ്വാഭാവികമായി സാമന്തയുടെ ആരാധകർ രോഷാകുലരായി. സാമന്തയെ പൂജ അവഹേളിച്ചുവെന്നായിരുന്നു അവരുടെ ആരോപണം. പൂജ സമാന്തയോട് മാപ്പ് പറയണമെന്നായി ആരാധകര്. തന്റെ അറിവോടുകൂടി സംഭവിച്ചതല്ലെന്ന വാദവുമായി പിന്നീട് പൂജ രംഗത്തെത്തി. തന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നും പിന്നീട് പുലർച്ചെ ഒരു മണിയോടെ അക്കൗണ്ട് തിരികെ ലഭിച്ചെന്നും തന്നെ സഹായിച്ച ടെക്നിക്കല് ടീമിന് നന്ദി പറയുന്നതായും പൂജ ട്വിറ്ററിൽ…
Read Moreഓണ്ലൈന് ക്ലാസ്! വെബ് കാമിന് പൊന്നുംവില; കാരണമായി വ്യാപാരികള് പറയുന്നത് ഇങ്ങനെ…
റോബിന് ജോര്ജ് കൊച്ചി: സംസ്ഥാനത്ത് സ്കൂളുകളിലും കോളജുകളിലും ഓണ്ലൈന് ക്ലാസുകള്ക്ക് ആരംഭിക്കാനുള്ള നടപടികള് പുരോഗമിക്കവേ വിപണിയില് വെബ് കാമിന്റെ വില കുതിച്ചുയർന്നു. ലോക്ക് ഡൗണിനുമുമ്പ് 1000 രൂപയില് കുറഞ്ഞ വെബ് കാമുകള് സുലഭമായിരുന്നു. എന്നാൽ ഇപ്പോൾ കൂടിയ വിലയുടേതു മാത്രമേ വിപണിയിലുള്ളൂ. കുറഞ്ഞ വിലയുടെ വെബ് കാമുകള് നേരത്തേ വിറ്റുപോയെന്നും സ്റ്റോക്കില്ലാത്തതാണു വിലവര്ധനയ്ക്ക് കാരണമായതെന്നു മാണ് വ്യാപാരികള് പറയുന്നത്. കൂടാതെ ചില കമ്പനികള് വില വര്ധിപ്പിക്കുകയും ചെയ്തു. ഓണ്ലൈന് ക്ലാസുകള് ആരംഭിക്കുന്ന ദിനം അടുത്തതോടെ 10,000 രൂപ വിലയുള്ള വെബ് കാമുകള് വരെ വാങ്ങുന്നവരുണ്ടെന്ന് കൊച്ചിയിലെ വ്യാപാരികള് പറയുന്നു. ആവശ്യക്കാരേറെയുള്ള 1,000 മുതല് 2,000 രൂപ വിലയുള്ള വെബ് കാമുകള് ചുരുക്കം സ്ഥലങ്ങളില് മാത്രമാണ് വില്പനയ്ക്കുള്ളത്. ഓര്ഡര് നല്കിയാലും ഇവ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ചൈനീസ് കമ്പനികളുടെ വെബ് കാമാണ് സംസ്ഥാനത്ത് കൂടുതലായും വിറ്റഴിക്കപ്പെടുന്നത്. മുംബൈ, ഡല്ഹി…
Read Moreറഹ്മത്തിന്റെ കുഞ്ഞോര്മകളില് ഇപ്പോഴും വിളി കേള്ക്കാതെ ഒരമ്മ ഉറങ്ങുന്നുണ്ട്! രാജ്യത്തിന്റെ നെറുകയിലേറ്റ മുറിപ്പാടായിരുന്നു അര്വീണയുടെ മരണം…
ന്യൂഡല്ഹി: ഓര്മിക്കുമ്പോള് ഒക്കെയും ചുട്ടുപൊള്ളിക്കാനുള്ള ഒരു ദൃശ്യം ഉമ്മൂമ്മ പറഞ്ഞു കൊടുക്കുന്ന ഒരു കഥ ആയിട്ടായിരിക്കും ഇനി റഹ്മത്തിന്റെ നെഞ്ചില് വേദനയോടെ പതിയുന്നത്. അവന് മാത്രം ഇപ്പോഴും കണ്ടിട്ടില്ലാത്ത ഒരു വീഡിയോ ദൃശ്യമുണ്ട്. ഒരു തവണയെങ്കിലും കണ്ടവരുടെ കരള് പിളര്ന്ന് കണ്ണീരൊഴുകിയ ഒരു ദൃശ്യം. മുസഫര്പുര് റെയില്വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമില് അമ്മ അര്വീണ മരിച്ചു കിടക്കുകയാണെന്ന് അറിയാതെ അരികില് നിന്ന് പുതപ്പില് പിടിച്ച് വലിച്ച് ഉണര്ത്താന് ശ്രമിക്കുന്ന ആ പിഞ്ചു പൈതല്. അതേ, ആ നൊമ്പരക്കാഴ്ചയിലെ ഒന്നര വയസുകാരന് തന്നെയാണിവന്, റഹ്മത്. ഗതികേടില് നിന്നുള്ള പലായനമെന്നു തിരിച്ചറിയാതെ അഹമ്മദാബാദ് റെയില്വേ സ്റ്റേഷനില് നിന്ന് വണ്ടിയില് കയറുമ്പോള് അവന് അമ്മയുടെ ഒക്കത്തായിരിക്കണം. നാലു വയസുള്ള ചേട്ടന് അര്മാനും അരികിലുണ്ടായിരുന്നു. പക്ഷേ, വീടെത്തും മുന്പെ അമ്മ ഇടയിലൊരു സ്റ്റേഷനില് യാത്ര അവസാനിപ്പിച്ച് മരിച്ചു കിടന്നത് പട്ടിണി കൊണ്ടു മാത്രമായിരുന്നെന്ന് അവനെത്ര…
Read Moreചേരിയിലാണ് ജനിച്ചത്! ലൈംഗികമായി ചൂഷണം വരെ നേരിട്ടിട്ടുണ്ട്; നടിയായ കഥ പറഞ്ഞ് ഐശ്വര്യ രാജേഷ് തുറന്നുപറയുന്നു…
തെന്നിന്ത്യൻ സിനിമാലോകത്ത് തന്റെ കഴിവ് കൊണ്ടു മാത്രം പ്രശസ്തിയിലേക്ക് എത്തിയ നടിയാണ് ഐശ്വര്യ രാജേഷ്. കാക്കമുട്ടൈ എന്ന ചിത്രത്തിലെ അമ്മ വേഷമായിരുന്നു ഐശ്വര്യയ്ക്ക് ജനപ്രീതി നേടി കൊടുത്തിരുന്നത്. എന്നാൽ ചേരിയിൽ ജനിച്ച് വളർന്ന താൻ ഇവിടം വരെ എത്തിയത് വലിയ കഷ്ടപ്പാടുകളിലൂടെയാണെന്ന് തുറന്നു പറയുകയാണ് നടി ഇപ്പോൾ. ഒരു വേദിയിൽ നടി പറഞ്ഞ ഇക്കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തരംഗമായി കൊണ്ടിരിക്കുകയാണ്. “”വേദനയും വിജയവും സന്തോഷവും സ്നേഹവും നിറഞ്ഞതായിരുന്നു എന്റെ യാത്ര. ചേരിയിലാണ് ഞാൻ ജനിച്ചുവളർന്നത്. മൂന്ന് മുതിർന്ന സഹോദരങ്ങൾക്ക് ഏക അനിയത്തിയായിരുന്നു ഞാൻ. അച്ഛനും അമ്മയുമടക്കം ഞങ്ങൾ ആറു പേരാണ് ഒരു ചെറിയ വീട്ടിൽ താമസിച്ചിരുന്നത്. എട്ട് വയസുള്ളപ്പോഴായിരുന്നു അച്ഛൻ മരിക്കുന്നത്. അച്ഛനില്ലെന്ന തോന്നലുണ്ടാക്കാതെ അമ്മ ഞങ്ങളെ വളർത്തി. ഒരു പോരാളിയായിരുന്നു അമ്മ. ഞാനിന്ന് നാല് പേരറിയുന്ന വ്യക്തിയായി തീർന്നതിന് പിന്നിൽ എന്റെ അമ്മയുടെ കഠിനാധ്വാനത്തിന്…
Read More