മൈക്കിലൂടെ ഒരു വാചകം തെറ്റാതെ മുഴുപ്പിച്ചു പറയാനുള്ള ധൈര്യമില്ലാത്തവരാണ് ഈ ട്രോളന്മാര്‍! സായി ടീച്ചറെ ട്രോളുന്നവര്‍ക്കെതിരേ വാളെടുത്ത് സന്തോഷ് പണ്ഡിറ്റ്…

കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ്‌സിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്. എന്നിരുന്നാലും എന്തിനും ഏതിനും ആരെയും പരിഹസിക്കുന്ന മലയാളി മാറില്ലെന്നു തെളിയിക്കുന്നതാണ് ഒന്നാക്ലാസിലെ കുട്ടികള്‍ക്കു വേണ്ടി തങ്കു പൂച്ചയുടെയും മിട്ടു പൂച്ചയുടെയും കഥ പറഞ്ഞ സായ് ശ്വേതയ്‌ക്കെതിരേ ട്രോളുകള്‍ എന്ന പേരില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇതേത്തുടര്‍ന്ന് ടീച്ചറിന് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്ത് വന്നത്. നടന്‍ സന്തോഷ് പണ്ഡിറ്റും ടീച്ചര്‍ക്കെതിരേ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരേ ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. എന്തിനെയും ഏതിനെയും അപമാനിക്കുക എന്നത് നമ്മള്‍ മലയാളികള്‍ക്ക് ഒരു രസകരമായ ഒരു ക്രൂരതയാണ് …ഒരു മൈക്ക് കൊടുത്താല്‍ ഒരു വാചകം മുഴുമിപ്പിച്ച് പറയാനുള്ള ധൈര്യം പോലും ഈ സൈബര്‍ ട്രോളന്മാര്‍ക്കില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… പണ്ഡിറ്റിന്ടെ…

Read More

ഭാര്യയെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച് ഭര്‍ത്താവ് ! ചിത്രവും ഫോണ്‍ നമ്പറും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു; ഒടുവില്‍ സംഭവിച്ചത്…

ഉത്തര്‍പ്രദേശില്‍ ഭാര്യയെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വച്ച ഭര്‍ത്താവിനെ പോലീസ് പിടികൂടി. മോട്ടോര്‍ സൈക്കിള്‍ വേണം എന്ന ആവശ്യം ഭാര്യയുടെ വീട്ടുകാര്‍ നിറവേറ്റാത്തതില്‍ കുപിതനായ ഭര്‍ത്താവ് യുവതിയെ വില്‍പ്പനയ്ക്ക് വെയ്ക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ ഭാര്യയുടെ ചിത്രവും ഫോണ്‍ നമ്പറും പങ്കുവെച്ചായിരുന്നു അപമാനിച്ചത്. ഫോണിലേക്ക് നിരവധി കോളുകള്‍ വന്നതോടെയാണ് യുവതി കാര്യം അന്വേഷിച്ചത്. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ ഭര്‍ത്താവ് നടത്തിയ വിക്രിയയാണ് കാരണമെന്ന് മനസ്സിലായി. ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ മെഹ്നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മോട്ടോര്‍ സൈക്കിള്‍ ആവശ്യപ്പെട്ട് ഭാര്യയെ പുനീത് സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഒരു ദിവസം യുവതി അവരുടെ വീട്ടിലേക്ക് പോയി. ഇതില്‍ പ്രകോപിതനായ പുനീത് ഭാര്യയുടെ ചിത്രവും ഫോണ്‍ നമ്പറും സഹിതം ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതിനെ…

Read More

വ്യത്യസ്ഥമായ പുഷ് അപ് ചലഞ്ചുമായി അബു സലിം ! ചലഞ്ച് ഏറ്റെടുക്കാന്‍ വെല്ലുവിളിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദനെയും ടൊവിനോയെയും; വീഡിയോ കാണാം…

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചലഞ്ചുകളുടെ ബഹളമാണ്. നടന്‍ അബുസലിമും ഇപ്പോള്‍ വ്യത്യസ്ഥമായ ഒരു ചലഞ്ചുമായെത്തിരിക്കുകയാണ്. വ്യത്യസ്ത തരത്തിലുള്ള ഒരു പുഷ്അപ്പ് രീതിയാണ് നടന്‍ ചലഞ്ചിനായി തിരഞ്ഞെടുത്തിട്ടുള്ളത്. മലയാളത്തിലെ യുവ നായകന്മാരായ ടൊവിനോയെയും ഉണ്ണിമുകുന്ദനെയുമാണ് ഈ ചലഞ്ചില്‍ പങ്കെടുക്കാന്‍ അബു സലിം ക്ഷണിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ യുവാക്കളായ കായികപ്രേമികള്‍ക്കും ക്ഷണമുണ്ട്. ഇതാണ് എന്റെ പുഷപ് സ്റ്റൈല്‍ എന്ന് കുറിച്ചാണ് നടന്‍ വിഡിയോ പങ്കുവച്ചത്. #abukkaschallenge എന്ന ടാഗ് ചേര്‍ത്ത് ചലഞ്ചില്‍ പങ്കെടുക്കാനാണ് നടന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദനും ടൊവിനോയും എങ്ങനെ ഈ ചലഞ്ചിനോടു പ്രതികരിക്കുമെന്നറിയാനുള്ള ആവേശത്തിലാണ് ആരാധകര്‍. അതിനാല്‍ തന്നെ ധാരാളം കമന്റുകളും വരുന്നുണ്ട്. ടൊവിനോയും ഉണ്ണിയും പെട്ടു എന്നും നടുവൊടിയും എന്നുമൊക്കെയാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്. ചിലരാകട്ടെ മറ്റു ചില താരങ്ങളെക്കൂടി ചലഞ്ചില്‍ പങ്കെടുപ്പിക്കണമെന്ന അഭിപ്രായക്കാരാണ്.

Read More

സായി ടീച്ചറേ, ക്ലാസെനിക്ക് ഒത്തിരിയങ്ങ് ഇഷ്ടപ്പെട്ടു, ഇനിയും വരണേ…, ഐ ലവ് യൂ…! വ്യത്യസ്ഥമാര്‍ന്ന രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസെടുത്ത ടീച്ചര്‍ക്ക് അഭിനന്ദനവുമായി ഒന്നാം ക്ലാസ് വിദ്യാര്‍ഥി

കായംകുളം : കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ഓൺ ലൈൻ പഠനം എന്ന വ്യത്യസ്തമായ രീതിയിൽ ഇന്നലെ കുട്ടികൾക്ക് ക്ലാസ്സുകൾ ആരംഭിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തിലാദ്യമായിട്ടാണ് കുരുന്നുകൾക്ക് വിക്ടേഴ്സ് ചാനലിലൂടെ ഓൺ ലൈൻ ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ പഠനം ഒന്നാം ദിവസം അവസാനിക്കുമ്പോൾ കുട്ടികൾക്ക് മനോഹരമായി ക്ലാസെടുത്ത ഒരു പ്രിയപ്പെട്ട ടീച്ചർ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരമായി . ഇതിനിടെ ടീച്ചറിന്റെ ക്ലാസെടുക്കുന്ന രീതിയെ ട്രോളിയും ചിലർ രംഗത്ത് വന്നു. കോഴിക്കോട് മുതുവടത്തൂർ വിവിഎൽപി സ്കൂൾ അധ്യാപികയായ സായി ശ്വേത എന്ന ടീച്ചറാണ് ഇന്നലെ ഒറ്റ ദിവസത്തെ ഓൺ ലൈൻ ക്ലാസിലൂടെ താരമായത്. ടീച്ചറിനെ അഭിനന്ദിച്ച് ഇപ്പോൾ ഒരു പാട് പേർ രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ വ്യത്യസ്ഥമാർന്ന രീതിയിൽ ടീച്ചർക്ക് അഭിനന്ദനവുമായി എത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആദം ഷജീമിന്റെ വീഡിയോ ഇപ്പോൾ വൈറലായി. ടീച്ചറെ ഒത്തിരിയങ്ങ് ഇഷ്ടപ്പെട്ടെന്നും ഇനിയും വരണേ…

Read More

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ ! ആലോചിക്കുന്നത് 50 ശതമാനം നിര്‍മാണ ചിലവ് കുറയ്ക്കാന്‍…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമ വ്യവസായം. ഈ പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചലച്ചിത്ര നിര്‍മാതാക്കള്‍ ഇപ്പോള്‍. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കൊച്ചിയില്‍ വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്. അതേസമയം ഇന്‍ഡോര്‍ ഷൂട്ടിംഗിന് നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി നല്‍യെങ്കിലും ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഔട്ട്‌ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിക്കുന്നത് വരെ കാത്തിരിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ജൂണ്‍ എട്ടിന് ശേഷം ഇതിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവര്‍ത്തകര്‍. ലോക്ക്ഡൗണ്‍ കാരണം നിലവില്‍ ഇരുപതിലധികം ചിത്രങ്ങളുടെ ചിത്രീകരണമാണ് പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. അതുകൊണ്ട് തന്നെ 50 ശതമാനം നിര്‍മ്മാണ ചെലവ് കുറച്ചുകൊണ്ട് പുതിയസിനിമകള്‍ നിര്‍മ്മിക്കാനാണ്…

Read More

വംശവെറിക്കാരായ ആളുകള്‍ തുലയട്ടെ ! കളിച്ച ടീമുകളില്‍ നിന്നു പോലും കറുത്തവനായതിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ക്രിസ് ഗെയ്ല്‍

അമേരിക്കന്‍ പോലീസിന്റെ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം അമേരിക്കയില്‍ ആളിക്കത്തുകയാണ്. ജര്‍മന്‍ ബുന്ദസ് ലീഗയില്‍ ബൊറൂസിയ ഡോര്‍ട്ടുമുണ്ടിനായി ഹാട്രിക് നേടിയ കറുത്ത വംശജന്‍ ജേഡന്‍ സാഞ്ചോ തന്റെ നേട്ടം സമര്‍പ്പിച്ചത് ഫ്‌ളോയിഡിനാണ്. ഇതിനു പിന്നാലെ കറുത്തവനായതിന്റെ പേരില്‍ കളിച്ച ടീമുകള്‍ക്കുള്ളില്‍പ്പോലും നേരിട്ട അവഗണന തുറന്നുപറഞ്ഞ് വെസ്റ്റിന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയ്‌ലും രംഗത്തെത്തിയിരിക്കുകയാണ്. ഫ്‌ലോയ്ഡിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കറുത്ത വര്‍ഗക്കാര്‍ക്ക് എതിരായ വംശവെറിക്കെതിരെ രൂക്ഷമായ ഭാഷയില്‍ ഗെയ്ല്‍ പ്രതികരിച്ചത്. ഫുട്‌ബോളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണ് വംശവെറിയെന്ന ധാരണ തിരുത്തിയ ഗെയ്ല്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍വച്ച് കറുത്തവനായതിന്റെ പേരില്‍ അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നടിച്ചു. കളിച്ചിട്ടുള്ള ടീമുകളില്‍പ്പോലും കറുത്തവനായതിന്റെ പേരില്‍ പിന്തള്ളപ്പെട്ടു പോയിട്ടുണ്ടെന്നും ഗെയ്ല്‍ വെളിപ്പെടുത്തി. കറുത്തവനായതിന്റെ പേരില്‍ അഭിമാനിക്കുന്നുവെന്ന വാക്കുകളോടെയാണ് ഗെയ്ല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. യുഎസിലെ മിനിയപ്പലിസില്‍ മേയ് 25നാണ് പൊലീസ് അതിക്രമത്തില്‍ 46കാരനായ…

Read More

അവസാന വര എത്തിയെന്ന് ആലോചിക്കുമ്പോഴേക്കും വീണ്ടും ഓട്ടം തുടങ്ങേണ്ടി വരും ! രശ്മിക മന്ദനയുടെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍…

തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദന. 2016ല്‍ കിറിക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ചലച്ചിത്ര അരങ്ങേറ്റം. കന്നഡ സിനിമയിലെ 50 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായി അത് മാറുകയും ചെയ്തു. വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പമുള്ള ഗീതാ ഗോവിന്ദം രശ്മികയെ തെന്നിന്ത്യന്‍ യുവാക്കളുടെ പ്രേമഭാജനമാക്കി മാറ്റി. മലയാളത്തില്‍ ഇതുവരെ പടങ്ങള്‍ ചെയ്തിട്ടില്ലെങ്കിലും മറ്റുഭാഷകളില്‍ ചെയ്ത സിനിമകളിലൂടെ മലയാളി യുവാക്കള്‍ക്കും രശ്മികയെ പെരുത്തിഷ്ടമാണ്. കോവിഡ് കാലമായതിനാല്‍ മറ്റു താരങ്ങളെപ്പോലെ തന്നെ സ്മൃതിയും വീട്ടുകാര്‍ക്കൊപ്പം സമയം ചിലവിടുകയാണ്. രശ്മികയുടെ മന്ദനയുടെ ഹൃദയ സ്പര്‍ശിയായ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്. പതിനെട്ട് വയസ്സിന് ശേഷമുള്ള ജീവിതത്ത കുറിച്ചായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിരുന്നത്. പതിനെട്ട് വയസിന് ശേഷം ജീവിതം ഒരു മാരത്തോണ്‍ പോലെയായിരുന്നു എന്നാണ് താരം പറയുന്നത്. ഒരിക്കലും അസാനിക്കാത്ത പോലെ ഒന്ന്. അവസാന വര എത്തിയെന്ന് ആലോചിക്കുമ്പോഴേക്കും…

Read More

നി​ശ്ച​യം ക​ഴി​ഞ്ഞു! ന​ടി മി​യ ജോ​ര്‍​ജ് വി​വാ​ഹി​ത​യാ​കു​ന്നു; കോ​ട്ട​യം സ്വ​ദേ​ശി​യും ബി​സി​ന​സു​കാ​ര​നാ​യ അ​ശ്വി​ന്‍ ഫി​ലി​പ്പാ​ണ് വ​ര​ന്‍

കോ​ട്ട​യം: ച​ല​ച്ചി​ത്ര താ​രം മി​യ ജോ​ര്‍​ജ് വി​വാ​ഹി​ത​യാ​കു​ന്നു. കോ​ട്ട​യം സ്വ​ദേ​ശി​യും ബി​സി​ന​സു​കാ​ര​നാ​യ അ​ശ്വി​ന്‍ ഫി​ലി​പ്പാ​ണ് വ​ര​ന്‍. വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു. വ​ര​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ച​ട​ങ്ങ്. സെ​പ്റ്റം​ബ​റി​ലാ​ണ് വി​വാ​ഹം. പാ​ലാ ഏ​ഴാ​ച്ചേ​രി സ്വ​ദേ​ശി ജോ​ര്‍​ജി​ന്‍റെ​യും മി​നി​യു​ടെ​യും മ​ക​ളാ​ണ് മി​യ. പാ​ലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ല്‍ നി​ന്നു ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ ഡി​ഗ്രി​യും, സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ നി​ന്നു മാ​സ്റ്റ​ര്‍ ഡി​ഗ്രി​യു​മെ​ടു​ത്തു. ആ​ദ്യം അ​ല്‍​ഫോ​ന്‍​സാ​മ്മ ടെ​ലി​ഫി​ലി​മി​ലും തു​ട​ര്‍​ന്ന് ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ലി​ലൂ​ടെ​യാ​ണ് മി​യ പ്രേ​ക്ഷ​ക​ര്‍​ക്ക് പ്രി​യ​ങ്ക​രി​യാ​യ​ത്. പി​ന്നീ​ട് സി​നി​മ​യി​ലെ​ത്തി. രാ​ജ​സേ​ന​ന്‍ സം​വി​ധാ​നം ചെ​യ്ത ഒ​രു സ്മോൾ ഫാ​മി​ലി​യാ​ണ് ആ​ദ്യ ചി​ത്രം. ചേ​ട്ടാ​യീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് നാ​യി​ക​ നി​ര​യി​ലേ​ക്കു​യ​ര്‍​ന്ന​ത്. ത​മി​ഴ് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പു​തി​യൊ​രു ത​മി​ഴ് പ​ടം ഉ​ട​ന്‍ റി​ലീ​സ് ചെ​യ്യാ​നു​ണ്ട്. ഇ​പ്പോ​ള്‍ പാ​ലാ​യ്ക്ക​ടു​ത്ത് പ്ര​വി​ത്താ​ന​ത്താ​ണ് താ​മ​സം.

Read More

ഭാര്യയുമായുള്ള വഴക്കിന് തടസ്സം പിടിക്കാനെത്തിയ അമ്മായിയമ്മയുടെ പല്ലടച്ചു കൊഴിച്ച് മരുമകന്‍ ! വയസാംകാലത്ത് അമ്മായിയമ്മയ്ക്ക് നഷ്ടമായത് ആറു പല്ലുകള്‍; കൊല്ലത്ത് നടന്ന സംഭവം ഇങ്ങനെ…

ഭാര്യയുമായുള്ള വഴക്കിന് തടസ്സം പിടിക്കാനെത്തിയ ഭാര്യാ മാതാവിന്റെ പല്ലടിച്ചു കൊഴിച്ച മരുമകന്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശി സുബിന്‍ (30) ആണ് അറസ്റ്റിലായത്. പൂതക്കുളം ഡോക്ടര്‍മുക്ക് രേവതിയില്‍ പ്രസാദിന്റെ ഭാര്യ കസ്തൂര്‍ബ പ്രസാദിന്റെ (70) മുഖത്താണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്. പരാതിയെ തുടര്‍ന്ന് പരവൂര്‍ എസ്‌ഐ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുബിനെ അറസ്റ്റ് ചെയ്തത്. പരവൂരിലെ താത്കാലിക ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലാക്കി.

Read More

അന്ന് കോന്‍ ബനേഗാ ക്രോര്‍പതിയില്‍ ഒരു കോടി നേടിയ മിടുക്കന്‍ ! ഇന്ന് ഒരു ഐപിഎസുകാരന്‍; രവി മോഹനെക്കുറിച്ചറിയാം…

പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് രാജസ്ഥാനിലെ ആള്‍വാര്‍ സ്വദേശിയായ രവിമോഹന്‍ സൈനി അമിതാഭ് ബച്ചന്‍ അവതാരകനായി എത്തിയ കോന്‍ ബനേഗ ക്രോര്‍പതിയില്‍ പങ്കെടുക്കാനെത്തിയത്. 2001ല്‍ ആയിരുന്നു അത്. പ്രായം വെറും പതിനാല്. അന്ന് ബിഗ്ബി ചോദിച്ച 15 ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം പറഞ്ഞ് ഒരു കോടി രൂപയുമായിട്ടാണ് ആ പത്താംക്ലാസുകാരന്‍ മടങ്ങിയത്. ഒരു കോടി നേടുന്ന ആദ്യ മത്സരാര്‍ഥി എന്ന ബഹുമതിയും അതോടെ ആ കൗമാരക്കാരന് സ്വന്തമായി. അന്നത്തെ ആ പതിനാലുകാരന്‍ ഇന്ന് ഗുജറാത്തിലെ പോര്‍ബന്തറിലെ എസ്.പിയായി ചുമതലയേറ്റിരിക്കുകയാണ്. ഗുജറാത്ത് കേഡറിലെ 2014 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രവി മോഹന്‍ (33) ബുധനാഴ്ചയാണ് ചുമതലയേറ്റത്. ഇതിനുമുമ്പ് അദ്ദേഹം രാജ്‌കോട്ട് സിറ്റി പൊലീസ് സോണ്‍ 1 ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. വിശാഖപട്ടണം, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ജയ്പൂരിലെ മഹാത്മാഗാന്ധി മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് നേടി. പിതാവ്…

Read More