ചൈനീസ് ആപ്പുകൾക്കു ബദൽ… രാംകുമാറിന്‍റെ ‘കായംകുളം’ ആപ്പ്! ഫയൽ ഷെയറിംഗിന് I – Zender India; ഇതിനോടകം ഡൗണ്‍ലോഡ് ചെയ്തത് പതിനായിരത്തോളം പേര്‍


കാ​യം​കു​ളം: ചൈ​നീ​സ് ഫ​യ​ൽ ഷെ​യ​റിം​ഗ് ആപ്പു​ക​ൾ​ക്ക് ബ​ദ​ലാ​യി കാ​യം​കു​ള​ംകാ​ര​ൻ നി​ർ​മ്മി​ച്ച ആ​പ് ‘ഐ ​സെ​ന്‍റർ ഇന്ത്യ വ​ലി​യ പ്ര​ചാ​രം നേ​ടു​ന്നു.

കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര ക​ണ്ട​ല്ലൂ​ർ തെ​ക്ക് മാ​ൻ​സ് ഹോ​മി​ൽ രാം ​കു​മാ​ർ​ചേ​ത​ൻ (25) നി​ർ​മ്മി​ച്ച ഫ​യ​ൽ ഷെ​യ​റിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ ഐ ​സെന്‍ററാണ് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ഇ​തി​നോ​ട​കം പ​തി​നാ​യി​ര​ത്തോ​ളം പേ​ർ ഡൗ​ൺ​ലോ​ഡ് ചെ​യ്‌​തെ​ടു​ത്ത​ത്.​

ഉ​പ​ഭോ​ക്താ​വി​ന്‍റെ െ സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കി​യാ​ണ് ആ​പ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് രാം ​കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​ൽ വ​രു​ന്ന ഡേ​റ്റ ഉ​പ​ഭോ​ക്താ​വി​ന്‍റെ ഫോ​ണി​ൽ അ​ല്ലാ​തെ മ​റ്റൊ​രു സ​ർ​വ​റി​ലും സേ​വ് ചെ​യ്യ​പ്പെ​ടു​ന്നി​ല്ല.

കൂ​ടാ​തെ മ​റ്റു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ വേ​ഗ​ത​യും ഇ​തി​ന് ഉ​ണ്ടെ​ന്ന് രാം ​കു​മാ​ർ പ​റ​യു​ന്നു. ഏ​റെ പ്ര​ചാ​രം നേ​ടി​യ ചൈ​നീ​സ് ഫ​യ​ൽ ഷെ​യ​റി​ങ് ആ​പ്പു​ക​ളാ​യ എ​ക്‌​സ് സെ​ന്‍റർ, ഷെ​യ​ർ ഇ​റ്റ് തു​ട​ങ്ങി​യ

ആ​പ്പു​ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.​ഇ​തേ തു​ട​ർ​ന്നാ​ണ് രാം ​കു​മാ​ർ പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​മ്മി​ക്കാ​ൻ രം​ഗ​ത്ത് വ​ന്ന​ത്. മൊ​ബൈ​ലിലേക്ക് മാ​ത്ര​മ​ല്ല ക​മ്പ്യൂ​ട്ട​റി​ലേ​ക്കും ഇ​ത് ഉ​പ​യോ​ഗി​ച്ച് ഫ​യ​ലു​ക​ൾ ഷെ​യ​ർ ചെ​യ്യാം.​

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ന്റെ 2016 ലെ ​രാ​ഷ്്ട്രപ​തി റോ​വ​ർ അ​വാ​ർ​ഡ് ജേ​താ​വ് കൂ​ടി​യാ​ണ് രാം ​കു​മാ​ർ .കാ​യം​കു​ളം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​റാ​യ രാം​കു​മാ​ർ എം ​എ​സ് സി ​ബി​രു​ദ​ധാ​രി​യാ​ണ്.​പു​തി​യ ആ​പ്പ് നി​ർ​മ്മി​ച്ച രാം ​കു​മാ​റി​ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Related posts

Leave a Comment