സ്വന്തം ലേഖകൻ തൃശൂർ: പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന പതിവ് ഡയലോഗ് കേട്ടുകേട്ട് മടുത്തിട്ടുണ്ടെങ്കിലും കോവിഡ് കാലത്ത് പുകവലിക്കുന്നത് ആരോഗ്യത്തിന് അതീവ ഹാനികരം എന്നോർക്കുക. കോവിഡ് പടർന്നുപിടിക്കുന്പോഴും എത്രയോ പേർ പുകച്ചു തള്ളുന്നതിനിടെയാണ് ഒരു ലോകപുകയില വിരുദ്ധ ദിനം കൂടി കടന്നെത്തുന്നത്. സിഗരറ്റ് വലിക്കുന്പോൾ ഓരോ തവണവും കൈ വായോടു ചേർത്തു പിടിക്കേണ്ടി വരുന്നതിനാൽ വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നാണു ലോക ആരോഗ്യ സംഘടനയുടെ നിഗമനമെന്ന് അസോസിയേഷൻ ഓഫ് പൾമനോളജിസ്റ്റ്സ് തൃശൂരിന്റെ പ്രസിഡന്റായ ഡോ.ജൂഡോ വാച്ചപറന്പിൽ പറഞ്ഞു. പുകവലിക്കാരുടെ ശ്വാസകോശത്തിനു പൊതുവേ ആരോഗ്യം കുറവായിരിക്കുമെന്നും ന്യൂമോണിയ പോലെയുള്ള രോഗം ബാധിച്ചാൽ ശ്വാസതടസ സാധ്യത ഏറെയാണെന്നും ഡോ.ജൂഡോ ചൂണ്ടിക്കാട്ടി. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ഫെബ്രുവരിയിൽ ഇതു സംബന്ധിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുകവലിയും കോവിഡും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന അന്വേഷണം ലോകമെന്പാടും…
Read MoreCategory: Today’S Special
വറുചട്ടിയില്നിന്ന് ഉയരുന്നത് ദുരിതകഥ! ലോക്ക്ഡൗണ് ഇളവുകള് ബാധകമല്ല; അഞ്ചു രൂപയ്ക്ക് രുചി പകര്ന്ന ഇ-ഷോപ്പും പ്രതിസന്ധിയില്; തട്ടുകടക്കാര് ദുരിതത്തില്
കോഴിക്കോട്: ചൂട് ചായക്കൊപ്പം ലൈവായി പാകം ചെയ്ത ചൂടന് ‘കടി’… അതും കീശകാലിയാവാതെ ലഭിച്ചാലോ… സായന്തനങ്ങളില് കോഴിക്കോടന് അങ്ങാടിയിലും ഗ്രാമപ്രദേശങ്ങളിലും കൊതിയൂറും വിഭവങ്ങളുമായി കാത്തിരുന്ന തട്ടുകടക്കാരുടെ ജീവതം തിളച്ചുമറിയുകയാണ്. രണ്ടുമാസമായി കട തുറക്കാന് പോലും പറ്റാത്ത ഇവരില് പലരും ഇന്ന് പട്ടിണിയുടെ വക്കിലാണ്. തുച്ഛമായ വരുമാനമായിരുന്നു ലഭിച്ചിരുന്നതെങ്കിലും സ്ഥിരമായുള്ള ആ വരുമാനം ഇവരുടെ കുടുംബത്തെ സന്തുഷ്ടമാക്കിയിരുന്നു. എന്നാല് കോവിഡ് 19 വ്യാപിക്കാന് തുടങ്ങിയതോടെ തട്ടുകടകളും പെട്ടികടക്കാരുടെയും വരുമാനം കുറഞ്ഞു. തൊട്ടുപിന്നാലെ ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ ജീവിതം വറുചട്ടിയില്നിന്ന് എരിതീയിലേക്കായി. ലോക്ക്ഡൗണില് ഇളവുകള് പ്രഖ്യാപിച്ചെങ്കിലും തട്ടുകടക്കാര്ക്ക് അനുമതി ലഭിച്ചിട്ടില്ല. ഹോട്ടലുകള് പലതും പാര്സല് കൗണ്ടറുകളോടെ പ്രവര്ത്തനമാരംഭിച്ചെങ്കിലും തട്ടുകടക്കാര് കടകള് തുറന്നിട്ടില്ല. ചിലയിടങ്ങളില് മാത്രം കടകള് തുറന്നെങ്കിലും കച്ചവടം മോശമാണെന്നാണ് ഇവര് പറയുന്നത്. അഞ്ചു രൂപയ്ക്ക് രുചി പകര്ന്ന ഇ-ഷോപ്പും പ്രതിസന്ധിയില് ചില്ലുകൂട്ടിലിരിക്കുന്ന രുചിയുടെ പത്തരമാറ്റുമായുള്ള ഏത് കടിയെടുത്താലും അഞ്ചു രൂപയ്ക്ക്…
Read Moreസുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ ഞാന് വിശകലനം ചെയ്യുന്നില്ല ! എന്നാല് സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെ പറ്റി പറയാതിരിക്കാന് പറ്റില്ല; സുരേഷ് ഗോപി അമ്മ വിടാനിടയായ കാരണത്തെപ്പറ്റി ആലപ്പി അഷ്റഫ്…
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില് നടന് സുരേഷ് ഗോപി അംഗമല്ലാത്തതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സംവിധായകന് ആലപ്പി അഷ്റഫ്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെപ്പറ്റി താന് വിശകലനം ചെയ്യുന്നില്ലെന്നും എന്നാല് സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ ന്മകളെപ്പറ്റി പറയാതിരിക്കാനാവില്ലെന്നും ആലപ്പി അഷ്റഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില് പറയുന്നു… ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം… തന്നില് നിന്നും പിഴയായ് ഈടക്കായ തുക തിരികെ നല്കാതെ ഇനി അമ്മയുമായ് സഹകരിക്കാനില്ലന്ന് സുരേഷ് തീരുമാനിച്ച്. അത് ഇന്നും അങ്ങിനെ തന്നെ തുടരുന്നു. മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ. നിര്ഭാഗ്യമെന്നു പറയട്ടെ ഭരത് സുരേഷ് ഗോപി ഈ സംഘടനയില് ഇന്നില്ല. കാരണമെന്തെന്നു ഒട്ടേറെ പേര് എന്നോട് പലയുരു ആരാഞ്ഞിട്ടുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പില് ഞാന് പങ്കുവയ്ക്കാം. ഭരത് അവര്ഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെ പറ്റി…
Read Moreമേയ് 21-നു ശേഷം കോവിഡ് ദുർബലപ്പെടുമെന്ന്..! കോവിഡിന്റെ അന്ത്യം പ്രവചിച്ച ജ്യോതിഷി കോവിഡ് ബാധിച്ച് മരിച്ചു
അഹമ്മദാബാദ്: കോവിഡ് മേയ് 21-നു ശേഷം ദുർബലപ്പെടുമെന്ന് പ്രവചിച്ച പ്രശസ്ത ജ്യോതിഷി കോവിഡ് ബാധിച്ച് മരിച്ചു. ബെജാൻ ദാരുവാല(90)യാണ് ഗാന്ധിനഗറിലെ അപ്പോളൊ ആശുപത്രിയിൽ മരിച്ചത്. ഏപ്രിലിൽ കോവിഡ് സംബന്ധിച്ച് ഇദ്ദേഹം പ്രവചനങ്ങൾ നടത്തിയിരുന്നു. മേയ് 21 വരെയേ രോഗത്തിനു സ്വാധീനമുണ്ടാകൂയെന്നായിരുന്നു പ്രവചനം. ഇതു സംബന്ധിച്ച വീഡിയോയും പരക്കെ പ്രചരിപ്പിച്ചു. ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായ ജ്യോതിഷിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞത് മേയ് 22-നാണ്. തുടർന്ന് കോവിഡ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച മരിച്ചു. ഇദ്ദേഹത്തിന്റെ പേര് കോർപ്പറേഷന്റെ കോവിഡ് രോഗികളുടെ പട്ടികയിലുണ്ടെങ്കിലും അത് അവ്യക്തമാണെന്നും ന്യൂമോണിയയാണു കാരണമെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്. രാജ്യത്തെ ഒട്ടേറെ പത്രങ്ങളിലെ ജ്യോതിഷ പംക്തി കൈകാര്യം ചെയ്തിരുന്നയാളാണ് ബെജാൻ. ഗണേശ സ്പീക്സ് എന്ന പേരിലായിരുന്നു കോളങ്ങൾ. ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ച മികച്ച നൂറു ജ്യോതിഷികളുടെ നിരയിൽ ഇടംപിടിച്ചയാളാണ് ബെജാൻ ദാരുവാല. എ.ബി. വാജ്പേയ്, മൊറായി…
Read Moreവെട്ടുകിളി ആക്രമണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു ! നടി സൈറയെ രൂക്ഷമായി വിമര്ശിച്ച് സോഷ്യല് മീഡിയ; അക്കൗണ്ട് നീക്കം ചെയ്തു…
കോവിഡിനൊപ്പം വെട്ടുകിളി ആക്രമണം കൂടിയായതോടെ ഉത്തരേന്ത്യന് സംസ്ഥാനങ്ങള് വന്പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. ഈ പശ്ചാത്തലത്തില് മുന്നടി സൈറ വസീം പങ്കുവെച്ച ട്വീറ്റിനെതിരേ വ്യാപകമായി വിമര്ശനം ഉയരുകയാണ്. വെള്ളപ്പൊക്കം, വെട്ടുകിളി, പേന്, തവളകള്, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള് അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര് അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു- ഖുറാനെ ( 7:133) ഉദ്ധരിച്ചായിരുന്നു സൈറയുടെ പ്രതികരണം. സൈറയുടെ അനവസരത്തിലുള്ള പ്രതികരണത്തിനെതിരേ രൂക്ഷമായ വിമര്ശനമാണ് സോഷ്യല് മീഡിയയില് ഉയര്ന്നത്. വെട്ടുകിളി ആക്രമണത്തില് രാജ്യത്തെ കര്ഷകര് ദുരിതം അനുഭവിക്കുമ്പോള് അതിനെ മതവുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണെന്നാണ് വിമര്ശകര് ചോദിക്കുന്നത്. വിമര്ശനം കനത്തതോടെ അക്കൗണ്ട് നീക്കം ചെയ്തതായാണ് ഇപ്പോള് കാണുന്നത്.
Read Moreഎന്റെ ശരീരമാകെ വിറയ്ക്കാന് തുടങ്ങി ! ഉണങ്ങാന് ഇട്ടിരുന്ന വിറക് കൈയ്യിലെടുത്തതേ എനിക്ക് ഓര്മയുള്ളൂ…ഭര്ത്താവിന്റെ അനുജനെ വിറകുവെച്ചു തല്ലാനിടയായ സംഭവം വെളിപ്പെടുത്തി ഭാഗ്യ ലക്ഷ്മി…
ഭര്ത്താവിന്റെ അനുജനെ ഒരിക്കല് പൊതിരെ തല്ലാനിടയായ സംഭവം വെളിപ്പെടുത്തി നടി ഭാഗ്യലക്ഷ്മി. തന്നെ വേശ്യയെന്നു വിളിച്ചപ്പോള് തന്റെ നിയന്ത്രണം നഷ്ടമായെന്നും ഭര്ത്താവിന്റെ അനുജനെ വിറകെടുത്ത് തല്ലുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അമിത മദ്യപാനിയായ അനുജനില് നിന്നും അങ്ങനെയൊരു മോശം വാക്കു വന്നിട്ടും ഭര്ത്താവും മറ്റ് കുടുംബാഗംങ്ങളും പ്രതികരിച്ചില്ലെന്നും ഇതേ തുടര്ന്നാണ് തന്റെ നിയന്ത്രണം വിട്ടതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. ടിവിയില് കണ്ടുകൊണ്ടിരുന്ന റിയാലിറ്റി ഷോയിലെ ഒരു വിഷയമാണ് (സ്ത്രീ സുരക്ഷയുടെ കാണാപ്പുറങ്ങള്) ഈ സംഭവം ഇപ്പോള് വെളിപ്പെടുത്താന് കാരണമായതെന്നും താരം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം… ഏഴിലോ എട്ടിലോ പഠിക്കുന്ന പെണ്കുട്ടി മഹാഭാരതത്തിലെ വസ്ത്രാക്ഷേപത്തെ ഇന്നത്തെ സമൂഹത്തിലെ സ്ത്രീകള്ക്ക് നേരെയുള്ള അധിക്ഷേപവുമായി ബന്ധപ്പെടുത്തി ഒരു റിയാലിറ്റി ഷോയില് സംസാരിക്കുന്നത് കണ്ടു. ‘സ്ത്രീ സുരക്ഷയുടെ കാണാപ്പുറങ്ങള്’ എന്നായിരുന്നു വിഷയം.. കൗരവ സഭയില് വച്ച്…
Read Moreപോലീസ് സേനയിലെ സൗമ്യമുഖം! എ.ഹേമചന്ദ്രൻ പടിയിറങ്ങുന്നു; തങ്ങളെ രക്ഷിച്ച രക്ഷകനെ നേരിട്ടു കണ്ടും ഫോണിലൂടേയും നന്ദി അറിയിച്ചവരുടെ കണക്ക് ചെറുതല്ല…
എംജെ ശ്രീജിത്ത് തിരുവനനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ സൗമ്യമുഖമായ ഫയർഫോഴ്സ് മേധാവിയും ഡിജിപിയുമായ എ.ഹേമചന്ദ്രൻ നാളെ വിരമിക്കും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്റലിജൻസ് ഡിജിപിയായിരുന്ന എ.ഹേമചന്ദ്രൻ ഡിജിപിയാകുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ആദ്യം ഇന്റലിജൻസ് ഡിജിപി സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റി. അതിനു ശേഷം ട്രാൻസ്പോർട്ട് കമ്മീഷണറും കെഎസ്ആർടിസി എംഡിയുമാക്കി. അതിനു ശേഷമാണ് ഫയർഫോഴ്സ് ഡയറക്ടറാക്കിയത്. കഴിഞ്ഞ രണ്ടുവർഷമായി ഫയർഫോഴ്സിനെ നയിക്കുന്ന അദ്ദേഹത്തിന്റെ നേതൃപാടവം പ്രളയകാലത്തും ഈ കോവിഡു കാലത്തുമെല്ലാം മലയാളി കണ്ടതാണ്. പ്രളയത്തിൽ കേരളം നടുങ്ങി നിന്നപ്പോൾ കേരള ജനതയെ രക്ഷിക്കാൻ കേരള ഫയർഫോഴ്സിനെ 24 മണിക്കൂറും കർമനിരതരാക്കി നിർത്താൻ അദ്ദേഹം ചെലുത്തിയ പരിശ്രമം കേരളം കണ്ടതാണ്. 24 മണിക്കൂറും ഫയർഫോഴ്സ് ആസ്ഥാനത്തു കോൾസെന്റർ തുറന്നു വച്ച് അദ്ദേഹം ഉറങ്ങാതെയിരുന്നു. തങ്ങളെ രക്ഷിച്ച രക്ഷകനെ നേരിട്ടു കണ്ടും ഫോണിലൂടേയും…
Read Moreമൂന്നു വയസുള്ള കുഞ്ഞിന്റെ അമ്മയായ ഞാന് അവിവാഹിത ! വെളിപ്പെടുത്തലുമായി നടി; വിവാഹം ഒരു പഴഞ്ചന് ഏര്പ്പാടെന്നും നടി…
ഇന്ത്യന് സിനിമയിലെ മുന്നിര നടിമാരില് ഒരാളാണ് മാഹി ഗില്. നിരവധി സൂപ്പര്താരങ്ങളുടെ ചിത്രങ്ങളില് ശ്രദ്ധേയമായ വേഷങ്ങള് കൈകാര്യം ചെയ്തതിലൂടെയാണ് മാഹി ഗില് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. 2003ല് പഞ്ചാബി സിനിമയിലൂടെ വെള്ളിത്തിരയില് അരങ്ങേറ്റം കുറിച്ച നടി മികച്ച ഡാന്സര് കൂടിയാണ്. പഞ്ചാബി സിനിമകളില് നിന്നും അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരത്തിന്റെ മികച്ച ചിത്രങ്ങള് ആയിരുന്നു ഡബാങ് 2, ബുള്ളറ്റ് രാജ, ഗ്യാങ്സ്റ്റര് 3 എന്നിവ. എന്നാല് ഈ സിനിമകള്ക്ക് ഒരുപാട് പുരസ്കാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. എന്നാല് ഇപ്പോള് താരം തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ഒരു കാമുകന് ഉണ്ടെന്നും, ഗോവയില് വര്ഷങ്ങളായി വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന ഞങ്ങള്ക്ക് മൂന്നു വയസുള്ള ഒരു കുഞ്ഞു ഉണ്ടെന്നും ആണ്…
Read Moreഎഡിറ്റിംഗ് എന്നു പറഞ്ഞാല് എജ്ജാതി എഡിറ്റിംഗ് ! കണ്ടാല് പെറ്റതള്ള സഹിക്കില്ല ; എഡിറ്റിംഗിന്റെ പുതിയ വേര്ഷന് കണ്ട് കണ്ണുതള്ളി ലോകം…
സോഷ്യല് മീഡിയ സജീവമായതോടെ സ്വന്തം ഫോട്ടോ മറ്റുള്ളവരില് പരമാവധി മനോഹരമായി അവതരിപ്പിക്കാനാണ് ഒട്ടുമിക്ക ആളുകളും ശ്രമിക്കുന്നത്. തങ്ങളുടെ സൗന്ദര്യത്തില് ഉണ്ടെന്നു തോന്നുന്ന ന്യൂനതകള് എഡിറ്റിംഗിലൂടെ പരിഹരിച്ച് ‘പെര്ഫെക്ട്’ എന്നു വിളിക്കാവുന്ന ചിത്രങ്ങളാണ് എല്ലാവരും മറ്റുള്ളവരുടെ മുമ്പില് പ്രദര്ശിപ്പിക്കുന്നത്. എന്നാല് ഇന്നേവരെയുള്ള എഡിറ്റിംഗിനെയെല്ലാം കവച്ചു വയ്ക്കുന്ന ചിത്രങ്ങളാണ് രണ്ട് പെണ്കുട്ടികള് സമൂഹമാധ്യമങ്ങളില് പോസ്റ്റ് ചെയ്തത്. ഇത് വൈറലാകാന് അധിക സമയം വേണ്ടി വന്നതുമില്ല. ചൈനയില് നിന്നുള്ള രണ്ട് സോഷ്യല് മീഡിയാ താരങ്ങളാണവര്. ഫോട്ടോഷോപ്പ് എത്രത്തോളം പവര്ഫുള് ആണെന്ന് സ്വന്തം ചിത്രങ്ങളിലൂടെ കാണിച്ചു തരികയാണ് ഇരുവരും. ഇരുവരുടേയും യഥാര്ഥ രൂപത്തെ പരമാവധി എഡിറ്റ് ചെയ്തുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. എഡിറ്റ് ചെയ്യുന്നതിനു മുമ്പും ശേഷവും എന്നു പറഞ്ഞാണ് ചിത്രങ്ങള് പോസ്റ്റ് ചെയ്തത്. ചിത്രങ്ങള് കണ്ടവര്ക്കാര്ക്കും രണ്ടു ചിത്രങ്ങളിലുമുള്ളത് ഒരേ പെണ്കുട്ടികളാണെന്ന് തിരിച്ചറിയാന് കഴിഞ്ഞില്ലെന്നതാണ് രസകരം. ഇരുവരും ഏറെനാള് തങ്ങളുടെ ഫോളോവേഴ്സിനെ എഡിറ്റ്…
Read Moreഅന്ന് ഹാച്ചിക്കോ ഇന്ന് സിയാ ബാ ! കോവിഡ് ബാധിച്ച് യജമാനന് മരിച്ചു; ഇതറിയാതെ മൂന്നു മാസമായി ആശുപത്രിയ്ക്കു മുമ്പില് കാത്തിരുന്ന് വളര്ത്തു നായ
നായ്കള്ക്ക് മനുഷ്യരോടുള്ള സ്നേഹത്തെക്കുറിച്ച് ഓര്ക്കുമ്പോള് ആദ്യം മനസ്സില് വരുന്നത് ജപ്പാനിലെ ‘ഹാച്ചിക്കോ’ എന്ന നായയെ ആയിരിക്കും. തന്റ യജമാനന് മരിച്ചതറിയാതെ ഒമ്പതു വര്ഷം റെയില്വേ സ്റ്റേഷനില് അദ്ദേഹത്തിന്റെ വരവും കാത്തിരുന്ന ഹാച്ചിക്കോയെ ആര്ക്കാണ് മറക്കാനാവുക. ഇപ്പോള് ഹാച്ചിക്കോയുടെ കഥയെ അനുസ്മരിപ്പിക്കുന്ന ഒരു സംഭവമാണ് കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില് നിന്ന് പുറത്തു വരുന്നത്. കോവിഡ് ബാധയെത്തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച തന്റെ യജമാനന് മരിച്ചതറിയാതെ മൂന്നു മാസം ആശുപത്രിയ്ക്കു മുമ്പില് കാത്തിരുന്ന സിയാ ബാ എന്ന നായ നായയാണ് ഇപ്പോള് ഏവരുടെയും കണ്ണു നിറച്ചിരിക്കുന്നത്. വുഹാനിലെ ഹുബെ പ്രവിശ്യയിലുള്ള തായ്കാംഗ് ആശുപത്രിയിലാണ് സംഭവം. ഫെബ്രുവരിയിലാണ് നായയുടെ ഉടമസ്ഥന് കോവിഡ് ബാധിച്ച് ആശുപത്രിയില് പ്രവേശിപ്പിച്ചത്. എന്നാല് അഞ്ച് ദിവസത്തിന് ശേഷം രോഗം മൂര്ച്ഛിച്ച് ഇയാള് മരിക്കുകയായിരുന്നു. എന്നാല് ഇക്കാര്യം അറിയാതെ ആശുപത്രിക്ക് പുറത്ത് യജമാനനെ കാത്തിരിക്കുകയാണ് സിയാ ബാ. നായയെ…
Read More