പൂനെ: ഇന്ത്യയില് നിന്നുള്ള കോവിഡ് 19 വൈറസിന്റെ ആദ്യ ഇലക്ട്രോണ് മൈക്രോസ്കോപ് ചിത്രം പുറത്തുവിട്ടു. പൂനെയിലെ ICMR-NIV ശാസ്ത്രജ്ഞന്മാർ ആണ് ഈ ചിത്രം പകര്ത്തിയത്. ട്രാന്സ്മിഷന് ഇലക്ട്രോണ് മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകര്ത്തിയ ചിത്രം ഇന്ത്യന് ജേണല് ഓഫ് മെഡിക്കല് റിസര്ച്ചിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിലാണ് രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 30നായിരുന്നു അത്. ചൈനയിലെ വുഹാനില് നിന്നെത്തിയ മലയാളി മെഡിക്കല് വിദ്യാര്ഥിനിയുടെ തൊണ്ടയില് നിന്നെടുത്ത സ്രവം പുനെ ഇന്സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. കോവിഡ് 19 രോഗത്തിനു കാരണമായ സാർസ് കോവ്-2 വൈറസിന്റെ ജീന് സീക്വന്സിംഗ് ഇന്ത്യയില് ആദ്യമായി നടത്തിയത് കേരളത്തില് നിന്നുള്ള ഈ സാംപിളുകള് ഉപയോഗിച്ചായിരുന്നു. പൂനെയിൽ നടത്തിയ ജീന് സീക്വന്സിംഗില് വുഹാനിലെ വൈറസുമായി 99.98 ശതമാനം സാമ്യം കേരളത്തിലെ വൈറസിനുണ്ടായിരുന്നു.
Read MoreCategory: Today’S Special
50 കുടുംബങ്ങളുടെ ചിലവ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രണീത ! പദ്ധതിയിടുന്നത് 500 കുടുംബങ്ങളെ സഹായിക്കാന്; കഴിയുന്നവര് സംഭാവന നല്കണമെന്ന് താരം…
കോവിഡ് 19 രൂക്ഷമായതോടെ രാജ്യം 21 ദിവസത്തേക്ക് ലോക്ക് ഡൗണ് ചെയ്തിരിക്കുകയാണ്. ദിവസവേതനക്കാരായ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ഈ സാഹചര്യത്തില് 50 കുടുംബങ്ങളുടെ ചിലവ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തെന്നിന്ത്യന് താരം പ്രണീത സുഭാഷ്. കൂടാതെ ദിവസവേതനക്കാര്ക്കായി ഒരു ലക്ഷം രൂപ സഹായധനം നല്കുമെന്ന് താരം സോഷ്യല് മീഡിയയില് പങ്കുവച്ച വീഡിയോയില് പറഞ്ഞു. ”ദിവസവേതന തൊഴിലാളികള്, മുനിസിപ്പാലിറ്റി തൊഴിലാളികള്, നിര്മാണത്തൊഴിലാളികള്, ഓട്ടോറിക്ഷക്കാര് എന്നിവര്ക്ക് വരുമാനമില്ലാതെ ബുദ്ധിമുട്ടിലാണ്. സര്ക്കാറിനൊപ്പം നമ്മളും അവരെ സഹായിക്കാന് ഒത്തുചേരണം…2000 രൂപയാണ് ഈ പ്രതിസന്ധിയില് ഓരോ കുടുംബത്തിനും നഷ്ടമാകുന്നത്. പ്രണിത ഫൗണ്ടേഷന്റെ ഭാഗമായി ഞാന് അമ്പത് കുടുംബങ്ങളെ ഞാന് സഹായിക്കും. പ്രണിത ഫൗണ്ടേഷന് ദ ഹെല്പ്പിംഗ് ഹാന്ഡ്സ് എന്ന പേരില് സഹായിക്കാനൊരുങ്ങുന്നു. അഞ്ഞൂറോളം കുടുംബങ്ങളെ സഹായിക്കാന് ഞങ്ങള് പദ്ധതിയിടുന്നു, ഇതിനായി ഞങ്ങള്ക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. ദയവായി മുന്നോട്ടു വന്ന് സംഭാവന നല്കുക. നിങ്ങള് ഒരു…
Read Moreമനുഷ്യരെ മാത്രമല്ല പട്ടിണിയിലാകുന്ന മൃഗങ്ങളെയും പരിഗണിക്കണം ! തെരുവു നായകള്ക്കും കാവുകളിലെ കുരങ്ങന്മാര്ക്കും ഭക്ഷണമെത്തിക്കണമെന്ന് മുഖ്യമന്ത്രി…
സംസ്ഥാനം ലോക്ക് ഡൗണായതോടെ നിരവധി മനുഷ്യരാണ് പട്ടിണിയിലായത്. ഇത്തരം മനുഷ്യര്ക്ക് ഭക്ഷണമെത്തിക്കാന് സന്നദ്ധ സംഘടനകളടക്കം പ്രവര്ത്തിക്കുന്നുണ്ടെങ്കിലും ഇവരോടൊപ്പം പട്ടിണിയിലായ മറ്റൊരു കൂട്ടരുണ്ട്. തെരുവിലും മറ്റും കഴിയുന്ന നായ്ക്കള് അടക്കമുള്ള ജീവികളാണത്. ലോക്ക് ഡൗണ് ആയതോടെ പട്ടിണിയിലായ മൃഗങ്ങള്ക്കും ഭക്ഷണം നല്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടത്. പട്ടിണിയിലായ തെരുവുനായകള്ക്ക് ഭക്ഷണം എത്തിച്ചു നല്കാന് കോഴിക്കോട് സിറ്റി കമ്മീഷണര് എവി ജോര്ജ് നിര്ദേശിച്ചു. കഴിഞ്ഞദിവസമാണ് ഭക്ഷണം കിട്ടാതെ തെരുവുനായകള് അക്രമാസക്തരാവുമെന്നും അവയ്ക്ക് ഭക്ഷണമെത്തിക്കാന് സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി നിര്ദേശിച്ചത്. ലോക്ക് ഡൗണ് മൂലം അവശ്യവസ്തുക്കള്ക്ക് ക്ഷാമം നേരിടുന്നതിനാല് വളര്ത്തുമൃഗങ്ങളുടെ ഭക്ഷ്യവസ്തുകള്ക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ജനങ്ങളെല്ലാം വീടുകളില് കഴിയുന്ന സാഹചര്യത്തിലാണ് തെരുവുനായ്ക്കള് അടക്കമുള്ള മൃഗങ്ങള് ഭക്ഷണമില്ലാതെ വലയുന്നത്. ജനങ്ങള് വീടുകളില് കഴിയുന്ന സാഹചര്യത്തില് തെരുവുനായകള്ക്ക് ഭക്ഷണം ലഭിക്കാന് സാഹചര്യമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഈ സാഹചര്യത്തില് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്…
Read Moreശക്തിമാന് പുനഃസംപ്രേഷണം ചെയ്യണമെന്ന ശക്തമായ ആവശ്യവുമായി സോഷ്യല് മീഡിയ; തങ്ങളുടെ കുട്ടിക്കാല ഹീറോയെ സ്വന്തം മക്കളും കാണട്ടെയെന്ന് മാതാപിതാക്കള്
കോവിഡ് 19 ബാധ അതിരൂക്ഷമായതിനെത്തുടര്ന്ന് രാജ്യത്ത് ലോക്ക്ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ജനങ്ങളെല്ലാം പുറത്തിറങ്ങാന് കഴിയാതെ വീട്ടില് തന്നെ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ബോറടി മാറ്റുന്നതിനായി ദൂരദര്ശനില് മുമ്പ് സംപ്രേഷണം ചെയ്തിരുന്ന രാമായണവും മഹാഭാരതവും പുനഃസംപ്രേഷണം ചെയ്യാന് തീരുമാനിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല് ഇപ്പോള് മറ്റൊരു ആവശ്യം കൂടി സോഷ്യല് മീഡിയയില് കത്തിപ്പടരുകയാണ്. തൊണ്ണൂറുകളിലെ കുട്ടികളുടെ സൂപ്പര്ഹീറോയായ ശക്തിമാനും പുനഃസംപ്രേക്ഷണം ചെയ്യണമെന്നാണ് ആവശ്യം. ഇക്കാലത്തെ കുട്ടികളും കാണട്ടെ ഞങ്ങളുടെ കുട്ടിക്കാല ഹീറോയെ, ശക്തമാനെ ഞങ്ങള് മിസ്സ് ചെയ്യുന്നു എന്നൊക്കെയാണ് ആളുകള് സോഷ്യല് മീഡിയയില് കുറിച്ചിരിക്കുന്നത്. #’Shaktiman’ എന്ന ഹാഷ്ടാഗില് നിരവധി പേരാണ് സീരിയല് പുന:സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ ദൂരദര്ശനില് പണ്ട് സംപ്രേക്ഷണം ചെയ്തിരുന്ന ജൂനിയര് ജി, ജയ് ഹനുമാന് ഉള്പ്പെടെയുള്ള മറ്റു പല…
Read Moreലോക്ക് ഡൗണ് കാലത്ത് മനഃപൂര്വം പുറത്തിറങ്ങി മനപൂര്വം കോവിഡ് പടര്ത്താന് ആഹ്വാനം ! ഇന്ഫോസിസ് ജീവനക്കാരന് അറസ്റ്റില്…
കോവിഡ് ബാധയെത്തുടര്ന്ന് രാജ്യത്ത് ലോക്ക് ഡൗണ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില് അനാവശ്യമായി പുറത്തിറങ്ങുന്നവരെയെല്ലാം പോലീസ് കര്ശനമായ താക്കീത് നല്കി തിരിച്ചയയ്ക്കുകയാണ്. ചിലര്ക്ക് നല്ല അടിയും കിട്ടുന്നുണ്ട്. ആളുകള് വീടിനകത്ത് ഇരിക്കേണ്ട ഈ സാഹചര്യത്തില് പുറത്തിറങ്ങി ബോധപൂര്വം കൊറോണ വൈറസ് പരത്തണമെന്നു സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുന്ന ആളുടെ ഉദ്ദേശ്യം എന്തായായിരിക്കും… ഇത്തരത്തില് ആഹ്വാനം ചെയ്തതിന് ഇന്ഫോസിസ് ജീവനക്കാരനെയാണ് ഇപ്പോള് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇന്ഫോസിസിലെ ടെക്നിക്കല് ആര്ക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ് മുഹമ്മദിനെ (25) ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. മുന്കരുതലില്ലാതെ പുറത്തുപോയി പരസ്യമായി തുമ്മി കോവിഡ് 19 ബോധപൂര്വം പടര്ത്താന് ഇയാള് ആഹ്വാനം ചെയ്തതിനെ തുടര്ന്ന് മുജീബ് മുഹമ്മദിനെ ജോലിയില് നിന്ന് ഇന്ഫോസിസ് പിരിച്ചു വിട്ടിരുന്നു. ‘നമുക്ക് കൈകോര്ക്കാം, പുറത്തുപോയി പരസ്യമായി വായ തുറന്ന് തുമ്മാം, വൈറസ് പടര്ത്താം’ എന്ന വിചിത്ര സന്ദേശത്തിനെതിരെ വന്…
Read Moreഅത്യാവശ്യമായി ഒരു ‘മൊട്ടുസൂചി’ വാങ്ങാന് ഇറങ്ങിയതാ സാറേ ! അഞ്ചു കിലോമീറ്റര് വണ്ടിയോടിച്ച് മൊട്ടുസൂചി വാങ്ങാന് ഇറങ്ങിയ ആളെ പോലീസ് പൊക്കി…
ലോക്ക് ഡൗണ് പ്രഖ്യാപിച്ചിട്ടും നിസ്സാര ആവശ്യങ്ങള് പറഞ്ഞ് പുറത്ത് ഇറങ്ങുന്ന ആളുകളുടെ എണ്ണം അനുദിനം ഉയരുകയാണ്. പിടിയിലായ യാത്രക്കാരന് പറഞ്ഞത് കേട്ട് പോലീസുകാരു പോലും ഞെട്ടി. അഞ്ചു കിലോമീറ്റര് ദൂരം വണ്ടി ഓടിച്ചാണ് ഇയാള് ടൗണിലെത്തിയത്. പാറക്കോട് ഭാഗത്തു നിന്നും എത്തിയ ഇരുചക്രവാഹനം പോലീസ് കൈ കാണിച്ച് നിര്ത്തുകയായിരുന്നു. എന്തിനാണ് പുറത്തിറങ്ങിയതെന്ന് പോലീസ് ചോദിച്ചപ്പോള് മൊട്ടുസൂചി വാങ്ങാന് കടയിലെത്തിയതായിരുന്നു എന്നായിരുന്നു ഇയാളുടെ മറുപടി. ഇതോടെ വാഹനം ഉള്പ്പെടെ പോലീസ് പൊക്കുകയായിരുന്നു. തുടര്ന്ന് ഇയാള് തിരികെ വീട്ടിലേക്ക് നടന്നാണ് മടങ്ങിയത്.
Read Moreകോവിഡിനെതിരേ യുദ്ധം നയിക്കാന് പുതിയ അവതാരമായി പ്രൊഫസര് പോയിന്റര്; പുതിയ സൈബര് സൂപ്പര്സ്റ്റാറിനെക്കുറിച്ചറിയാം…
കോവിഡ് 19ന്റെ ഭീതിയില് ലോകം വിറങ്ങലിക്കുമ്പോഴും സൈബര് കുറ്റവാളികള്ക്ക് പഞ്ഞമില്ല. പുര കത്തുമ്പോള് വാഴ വെട്ടുക എന്നു പറഞ്ഞതു പോലെ വ്യാജ പ്രചരണങ്ങളിലൂടെ ജനങ്ങളെ ഭയപ്പെടുത്തുകയും കോവിഡിനെതിരായ പ്രവര്ത്തനങ്ങള് വഴിതെറ്റിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വര്ധിക്കുകയാണ്. കേരള പൊലീസിന്റെ സൈബര് സുരക്ഷാ ഭാഗ്യ ചിഹ്നമായ പ്രൊഫസര് പോയിന്റര് കൊറോണ വ്യാപനം തടയുവാന് നിര്ദേശങ്ങളുമായി എത്തുകയാണ്. സോഷ്യല് മീഡിയയിലൂടെ വ്യാജ പ്രചരണം തടയുകയാണ് പ്രൊഫസര് പോയിന്റര് എന്ന അനിമേഷന് കഥാപാത്രത്തിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്. ആര്ട്ടിസ്റ്റ് നന്ദന് പിള്ള സൃഷ്ടിച്ച ഈ കഥാപാത്രത്തിന് എഡിജിപി മനോജ് എബ്രഹാം ഐ പി എസ്സ് ആണ് പേരിട്ടത്. ഓര്ഗ്പീപ്പിള് അനിമേഷന് ചീഫ് ആനന്ദ്j അനിമേഷനും എഡിറ്റിംഗും നിര്വഹിച്ചിരിക്കുന്നു. റോബര്ട്ട് കുര്യാക്കോസ് ആണ് ശബ്ദം നല്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കെയര് ആന്ഡ് ഷെയര് ഇന്റര്നാഷണലുമായി ചേര്ന്നാണ് ഈ വിഡിയോ തയാറാക്കിയിരിക്കുന്നത്. സൈബര് കുറ്റവാളികളെ തേടി പ്രൊഫസര്…
Read Moreകോവിഡ് കണ്ണീരിലൂടെ പകരില്ല ! പുതിയ പഠനങ്ങള് ലോകത്തിന് ആശ്വാസം പകരുന്നത്; കോവിഡ് രോഗികള്ക്ക് ചെങ്കണ്ണ് ഉണ്ടാവാന് സാധ്യതയെന്നും വിലയിരുത്തല്…
കോവിഡ് ലോകമെമ്പാടും പടര്ന്നു പിടിക്കുന്നതിനിടെ ആശ്വാസമായി പുതിയ പഠനങ്ങള്. കണ്ണീരിലൂടെ വൈറസ് പടരില്ലെന്നാണ് പുതിയ പഠനം. ശരീരസ്രവങ്ങളിലൂടെ വൈറസ് പകരാനിടയുണ്ടെന്ന സംശയം നിലനില്ക്കെയാണ് പുതിയ ഗവേഷണഫലം എന്നതു പ്രാധാന്യമര്ഹിക്കുന്നു. രോഗിയുടെ ഉമിനീരിന്റേയും കഫത്തിന്റേയും കണങ്ങളിലുടെ വൈറസ് പകരുമെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ഈ സ്രവകണങ്ങളിലൂടെ രോഗിയില് നിന്ന് പുറത്തെത്തുന്ന വൈറസിന് നിശ്ചിതസമയം വരെ പ്രവര്ത്തനക്ഷമമായിരിക്കാനും സാധിക്കും. ഇതിലൂടെ രോഗവ്യാപനം വര്ദ്ധിക്കാനിടയാകുകയും ചെയ്യും. എന്നാല് കണ്ണീരിലൂടെ ഇത് അസാദ്ധ്യമാണെന്ന് ഒഫ്താല്മോളജി എന്ന ജേണലില് പ്രസിദ്ധീകരിച്ച പഠന റിപ്പോര്ട്ടിലുണ്ട്. കോവിഡ്-19 ബാധിതരില് ഒന്നു മുതല് മൂന്ന് ശതമാനം വരെ രോഗികളില് ചെങ്കണ്ണ് ഉണ്ടാകാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധര് വിലയിരുത്തുന്നുണ്ടെങ്കിലും പഠനം നടത്തിയ രോഗികളില് ആര്ക്കും ചെങ്കണ്ണുണ്ടായിരുന്നില്ല. സിംഗപൂരിലെ നാഷണല് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകര് 17 രോഗികളില് നിന്ന് കണ്ണീര് ശേഖരിച്ചാണ് പഠനം നടത്തിയത്. രോഗലക്ഷണം കണ്ടെത്തിയ സമയം മുതല് രോഗം ഭേദമായി ആശുപത്രി വിടുന്നത്…
Read Moreകാശില്ല…എങ്കില് സാനിറ്റൈസര് പൊക്കിയേക്കാം ! മലപ്പുറത്തെ എടിഎം കൗണ്ടറില് നിന്ന് സാനിറ്റൈസര് അടിച്ചോണ്ടു പോയ ആളെ തപ്പി പോലീസ്; മോഷണത്തിന്റെ വീഡിയോ കാണാം…
എടിഎം കൗണ്ടറില് നിന്ന് സാനിറ്റൈസര് അടിച്ചോണ്ടു പോയ ആളെ തിരഞ്ഞ് പോലീസ്. മലപ്പുറം പെരിന്തല്മണ്ണ അങ്ങാടിപ്പുറത്തെ എടിഎം കൗണ്ടറില് നിന്നാണ് സാനിറ്റൈസര് ബോട്ടില് മോഷണം പോയത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില് ബ്രേക്ക് ദി ചെയിന് കാമ്പെയ്ന്റെ ഭാഗമായാണ് എടിഎം കൗണ്ടറില് സാനിറ്റൈസര് ബോട്ടില് സ്ഥാപിച്ചത്. മോഷണത്തിന്റെ വീഡിയോ മലപ്പുറം പോലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയിലൂടെ മോഷ്ടാവിനെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയാണ് പോലീസ് പങ്കുവയ്ക്കുന്നത്.
Read Moreപോത്തിനെന്ത് കോവിഡ്, എന്ത് ലോക്ക് ഡൗണ് ! കേരളത്തില് ലോക്ക് ഡൗണ് ആണെന്നറിയാതെ വിരണ്ടോടി പോത്ത്; കൊച്ചിയില് വിരണ്ടോടിയ പോത്തിനെ പിടികൂടുന്ന വീഡിയോ വൈറല്
പോത്തിനോടു വേദമോതിയിട്ടു കാര്യമില്ലെന്നു പറയാറില്ലേ ! കോവിഡിനെത്തുടര്ന്ന് ലോക്ക് ഡൗണ് പ്രഖ്യപിച്ചിട്ടും ഒരു ആവശ്യവുമില്ലാതെ പുറത്തിറങ്ങുന്ന മനുഷ്യരുണ്ട് പിന്നെ പോത്തിനെ കുറ്റം പറയാന് പറ്റുമോ… ഇത്തരത്തില് പുറത്തിറങ്ങിയ പോത്ത് ചില്ലറ തലവേദനയല്ല ഉണ്ടാക്കിയത്. ഏറെ നേരം കൊച്ചി നഗരത്തെ വിറപ്പിച്ച ശേഷം അഗ്നിശമന സേന വിരിച്ച വലയില് പോത്ത് കുടുങ്ങുകയായിരുന്നു. കലൂര് എ ജെ ഹാളിന് സമീപമായിരുന്നു സംഭവം. ആളുകള് പുറത്തിറങ്ങാത്ത കാലമായതുകൊണ്ട് പ്രശ്നമുണ്ടായില്ല. ഗാന്ധിനഗര് സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര് സുനില്കുമാര്, എം ആര് സീനിയര് ഫയര് ഓഫീസര് അരുണ് എന്നിവരുടെ നേതൃത്തില് റോജോ, ലിപിന്ദാസ്, ഷാനവാസ്, രാംരാജ്, ശ്യാംകുമാര്, ഗോകുല്, സിന്മോന് എന്നിവര് ചേര്ന്നാണ് പോത്തിനെ പിടികൂടിയത്. ഫയര്ഫോഴ്സ് അംഗമായ ബിപിന് കെ നാരായണന് പകര്ത്തിയ പോത്തിന്റെ വീഡിയോ ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാകുകയാണ്.
Read More