കൊച്ചി: ബസ് ഡ്രൈവറുടെ അശ്രദ്ധമൂലം വാതില്തട്ടി തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കല് സെന്ററില് ചികിത്സയില് കഴിയുന്ന തുതിയൂര് സ്വദേശി പ്രകാശന്റെ മകന് ആകാശ് അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്. കഴിഞ്ഞ മൂന്നിന് കൃത്രിമ തലയോട്ടി വച്ചുപിടിപ്പിക്കല് ശസ്ത്രക്രിയയ്ക്കു വിധേയനായ ആകാശ് ഇപ്പോള് സാധാരണ ഭക്ഷണം കഴിക്കുകയും പരസഹായത്തോടെ നടക്കുകയും ചെയ്യുന്നുണ്ടെന്നു ന്യൂറോസര്ജ്ജന് ഡോ. ടി.കെ. ജയരാജന് പറഞ്ഞു. മെഡിക്കല് സെന്ററിലെ തീവ്രപരിചരണവിഭാഗത്തില് ആകാശ് തന്റെ പന്ത്രണ്ടാം ജന്മദിനം ഇന്നലെ അച്ചന് പ്രകാശന്, അമ്മ സഹിത, സഹോദരന് അശ്വിന് എന്നിവര്ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ഡോ. ടി.കെ. ജയരാജന്, ശിശുരോഗവിദഗ്ധരായ ഡോ. എം. സുമ, ഡോ. ആര്. ശ്രീവിദ്യ എന്നിവരും ആഘോഷത്തില് പങ്കുചേര്ന്നു. കഴിഞ്ഞ ഡിസംബര് 23ന് മുത്തച്ഛന്റെ മരണാനന്തര ചടങ്ങില് സംബന്ധിക്കാന് സ്കൂട്ടറില് സഞ്ചരിക്കുമ്പോള് കാക്കനാട് വച്ചാണ് ബസ് ഡ്രൈവറുടെ കാബിന് വാതില് തട്ടി ആകാശിന്റെ…
Read MoreCategory: Today’S Special
ചതി, കൊടുംചതി! ബോളിവുഡ് താരം ശിൽപ ഷെട്ടിയും ഭർത്താവും വഞ്ചിച്ചെന്നു പരാതി; സംഭവത്തെക്കുറിച്ച് സച്ചിൻ ജോഷി പറയുന്നത് ഇങ്ങനെ…
മുംബൈ: സ്വർണനിക്ഷേപ തട്ടിപ്പിൽ ബോളിവുഡ് നടി ശില്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരേ പോലീസിൽ പരാതി. വിദേശ ഇന്ത്യക്കാരൻ സച്ചിൻ ജോഷിയാണ് ഖാർ പോലീസിൽ പരാതി നല്കിയത്. ശില്പയും കുന്ദ്രയും ഏറ്റെടുത്തു നടത്തിയിരുന്ന സത്യുഗ് ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയിലെ സ്വർണനിക്ഷേപ പദ്ധതിയിൽ പെടുത്തി 2014ൽ ഒരു കിലോ സ്വർണം 18.58 ലക്ഷം രൂപയ്ക്കു വാങ്ങി. കാലാവധി അവസാനിക്കുന്ന അഞ്ചുവർഷത്തിനുള്ളിൽ ഡിസ്കൗണ്ട് തുകയായി ഗോൾഡ് കാർഡും നിശ്ചിത അളവിൽ സ്വർണവും നല്കുമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയെന്നുമാണു പരാതി. ശില്പ പറഞ്ഞതുപ്രകാരം 2019 മാർച്ച് 25നാണ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത്. എന്നാൽ, ഇതിനുമുന്നേ ബാന്ദ്രയിലെ കുർള സമുച്ചയത്തിലെ കന്പനി ഓഫീസ് അടച്ചുപൂട്ടിയതായും 2016-17 കാലയളവിൽ ഡയറക്ടർസ്ഥാനത്തുനിന്ന് ശില്പയും കുന്ദ്രയും രാജിവച്ചതായും കണ്ടെത്തിയെന്നു പരാതിയിൽ പറയുന്നു. കേസെടുത്തിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Read Moreഇത് പോസ്റ്റ് ചെയ്ത ആളിനോട്, പ്രചരിപ്പിച്ചവരോട്, കമന്റ് ചെയ്ത് ആഘോഷിച്ചവരോട് നിങ്ങളെ ഞാന് വെറുക്കുന്നു ! നിന്റെയൊക്കെ മനസ്സ് കല്ലാണോ ? പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും താരാ കല്യാണ്…
തനിക്കെതിരേ സോഷ്യല് മീഡിയയിലൂടെ നടക്കുന്ന അപവാദ പ്രചരണത്തിനെതിരേ രൂക്ഷമായ ഭാഷയില് പ്രതികരിച്ച് താര കല്യാണ്. സോഷ്യല് മീഡിയയില് കൂടിത്തന്നെയാണ് താരത്തിന്റെ പ്രതികരണം. മകളുടെ വിവാഹത്തിനിടയില് പകര്ത്തിയ വിഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില് പ്രചരിപ്പിക്കുകയാണ്. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു കാലത്തും അവരോടു പൊറുക്കില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് താര വീഡിയോയിലൂടെ പറയുന്നു. താരയുടെ വാക്കുകള് ഇങ്ങനെ…”സമൂഹമാധ്യമങ്ങളില് എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ വിവാഹത്തിനിടയിലെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമൊടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ?നിനക്കുമില്ലേ വീട്ടില് അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാധ്യമങ്ങള് നല്ലതാണ്. പക്ഷേ, ഇങ്ങനെ…
Read Moreകൊറോണ ബാധിച്ചവരെ കണ്ടെത്താന് സെക്കന്ഡുകള് മാത്രം മതി ! നിര്മിത ബുദ്ധിയുടെ സഹായത്തോടെ നിര്മിച്ച പുത്തന് സാങ്കേതിക വിദ്യ അദ്ഭുതമാകുന്നു…
കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന് നിമിഷങ്ങള്ക്കകം തിരിച്ചറിയാന് സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്ത് മാഞ്ചസ്റ്റര്, കേംബ്രിഡ്ജ് സര്വകലാശാലയിലെ ഗവേഷകര്. ഒരേസമയം 100 പേരെ വരെ പരിശോധിച്ച് കൊറോണ ബാധ തിരിച്ചറിയാന് സഹായിക്കുന്നതാണ് ഫയര്ടിനാസ് എന്ന് പേരിട്ടിരിക്കുന്ന ഈ നിര്മ്മിത ബുദ്ധി. പതിനായിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ചൈനയില് മാത്രം കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന് അറിയാന് ആശുപത്രിയില് എത്തുന്നത്. പനി, ചുമ, വയറിളക്കം, ശ്വാസംമുട്ടല് തുടങ്ങിയവയാണ് കൊറോണയുടെ ലക്ഷണങ്ങള്. സാധാരണ ജലദോഷപനിയുമായി സാമ്യമുള്ള ലക്ഷണങ്ങളാണ് കൊറോണയുടേത്. സാധാരണ രോഗങ്ങളുമായി എത്തുന്ന രോഗികള്ക്ക് കൊറോണ ഇല്ലെന്ന് തീരുമാനിക്കാന് എടുക്കുന്ന സമയം വളരെയേറെ കുറക്കാന് ഫയര്ടിനാസിന്റെ വരവോടെ സാധിക്കും. ആയിരം ചതുരശ്ര അടി പ്രദേശത്തുള്ള നൂറ് പേരില് കൊറോണ സംശയമുള്ളത് ആര്ക്കൊക്കെയെന്ന് മൈക്രോ സെക്കന്ഡ് കൊണ്ട് ഫയര്ട്ടിയന്സിന് തിരിച്ചറിയാനാകും. കാമറകളും സെന്സറുകളുമുപയോഗിച്ചാണ് ഫയര്ടിനാസ് ആളുകളെ സ്കാന് ചെയ്യുന്നത്. 0.1 ഡിഗ്രി സെല്ഷ്യസ് വരെ സൂഷ്മതയില് ശരീരതാപം രേഖപ്പെടുത്താന് ഈ…
Read Moreഅജ്ഞാത സംഘം വണ്ടിയിലെത്തി നടുറോഡില് വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്; ആര്ത്തിയോടെ നാട്ടുകാര് നോട്ടുകള് കൈക്കലാക്കി; സംഭവത്തില് അന്വേഷണത്തിനൊരുങ്ങി പോലീസ്…
കാറിലെത്തിയ അജ്ഞാത സംഘം റോഡിലേക്ക് വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തൃശൂര്- ഷൊര്ണൂര് സംസ്ഥാനപാതയിലെ ചെറുതുരുത്തിലാണ് സംഭവം ഉണ്ടായത്. കാറില് എത്തിയ ചിലര് റോഡിലേക്ക് നോട്ടുകള് വിതറിയ ശേഷം വണ്ടിയില് കടന്നു കളയുകയായിരുന്നെന്ന് ദൃക്സാക്ഷികള് പറഞ്ഞു. 500,2000 നോട്ടുകള് റോഡിലേക്ക് പറന്നിറങ്ങുന്നതു കണ്ട ചില നാട്ടുകാര് ഓടിച്ചെന്ന് അത് എടുക്കുകയും ചെയ്തു. എന്നാല് നോട്ടുകള് കയ്യില് എടുത്തപ്പോഴാണ് അമളി പറ്റിയ വിവരം അവര് അറിയുന്നത്. ‘റിസര്വ് ബാങ്ക് ഒഫ് ഇന്ത്യ’ക്ക് പകരം ‘ചിന്ഡ്രന്സ് ഓഫ് ഇന്ത്യ’, ഫുള് ഫണ് ഒഫ് ഇന്ത്യ’ എന്നിങ്ങനെയായിരുന്നു നോട്ടുകളില് എഴുതിയിരുന്നത്. എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
Read Moreദേ ഈ ബോര്ഡ് വച്ചതിനാണ് ‘സത്യസന്ധമായി ‘ 24000 രൂപ പിഴ ഇട്ടത് ! രാത്രി പകലാക്കി ഒരു നാടകം കളിച്ചാല് കിട്ടുന്നത് തുച്ഛമായ വരുമാനം മാത്രമാണ്; അനീതിയ്ക്കെതിരേ നടന് ബിനോയ് നമ്പാല…
നിയമങ്ങള് ചിലന്തിവല പോലെയാണെന്നാണ് റോബര്ട്ട് ലൂയി സ്റ്റീവന്സണ് ഒരിക്കല് പറഞ്ഞിട്ടുള്ളത് കാരണം ചെറിയ പ്രാണികള് അതില് കുടുങ്ങും വലിയവ അതു ഭേദിച്ച് കടന്നുപോവും. ഇതിനെ ശരിവെക്കുന്നതാണ് ഇപ്പോള് നടക്കുന്ന സംഭവ വികാസങ്ങളെല്ലാം. വമ്പന്മാര് നടത്തുന്ന നിയമ ലംഘനങ്ങള് കണ്ടില്ലെന്നു നടിക്കുകയും അത്താഴപ്പട്ടിണിക്കാരനെ പരമാവധി ദ്രോഹിക്കുകയും ചെയ്യുന്ന നിലവിലെ നീതിന്യായ വ്യവസ്ഥയുടെ പുതിയ ഉദാഹരണമാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചാ വിഷയം. നാടകവണ്ടിയുടെ മുകളില് ബോര്ഡ് വെച്ചതിന് മോട്ടോര് വാഹനവകുപ്പ് 24000 രൂപ പിഴയിട്ടതാണ് സോഷ്യല് മീഡിയയില് വിമര്ശനത്തിനു പാത്രമായിരിക്കുന്നത്. ഇതിനെതിരേ ഫേസ്ബുക്കിലൂടെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര പ്രവര്ത്തകന് ബിനോയ് നമ്പാല. രാത്രി പകലാക്കി നാടകം കളിച്ചാല് ലഭിക്കുന്നത് വെറും തുച്ഛമായ വരുമാനം മാത്രമാണ്. അതിന്റെ ഇടയിലാണ് ഒരു ബോര്ഡ് വെച്ചതിന് അളവും തൂക്കവും നോക്കി ‘സത്യസന്ധമായി ‘ 24000 രൂപ പിഴ ഇട്ടിരിക്കുന്നത്. നാടകത്തിനോടുള്ള അടങ്ങാത്ത…
Read Moreചൈനയില് നിന്നും എത്തിയ കണ്ടെയ്നറിലെ പൂച്ച ചെന്നൈ തുറമുഖത്ത് ! കോവിഡ് പേടിയില് ചൈനയിലേക്ക് തിരിച്ചയയ്ക്കാന് അധികൃതരും സംരക്ഷിക്കാന് മൃഗസ്നേഹികളും; ഇനിയെന്തെന്ന് അറിയാതെ പൂച്ചയും
ലോകം കൊറോണ ഭീതിയിലമര്ന്നിരിക്കുമ്പോള് എന്തിനെയും ഏതിനെയും സംശയത്തോടെ വീക്ഷിക്കുകയാണ് ആളുകള്. പല രാജ്യങ്ങളും അവരുടെ അതിര്ത്തികള് താല്ക്കാലികമായി അടച്ച് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്, കൊറോണ പടര്ന്നതോടെ നാടു കടത്തല് ഭീഷണി നേരിടുകയാണ് ഒരു പൂച്ച. ചെന്നൈയിലാണ് കോവിഡ് 19 സംശയിച്ച് പൂച്ചയെ നാടുകടത്താനൊരുങ്ങുന്നത്. 20 ദിവസം മുമ്പ് ചൈനയില് നിന്നെത്തിയ ഒരു കണ്ടെയ്നറിലാണ് പൂച്ച ചെന്നൈ തുറമുഖത്തെത്തിയത്. കൊറോണ ഭീതിയെ തുടര്ന്നാണ് ഇതിനെ ചൈനയിലേക്ക് മടക്കി അയക്കാന് ശ്രമിക്കുന്നത്. എന്നാല് പൂച്ചയെ നാടു കടത്താനുള്ള ശ്രമത്തിനെതിരെ മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. മൃഗങ്ങളെ ആര്ത്തിയോടെ കൊന്നു തിന്നുന്ന ചൈനയിലേക്ക് പൂച്ചയെ നാടുകടത്താനാകില്ലെന്നും അതിനെ സ്വതന്ത്രമാക്കണമെന്നുമാണ് ഇവര് ആവശ്യപ്പെടുന്നത്. പൂച്ചകളില് നിന്ന് കൊറോണ പകരും എന്നത് ഇതുവരെ ശാസ്ത്രീയമായ തെളിയിക്കപ്പെട്ടിട്ടില്ല എന്നും പെറ്റ അധികൃതര് പറയുന്നു. വളര്ത്തു മൃഗങ്ങള്ക്ക് കോവിഡ് 19 ബാധിക്കാനുള്ള സാധ്യതയില്ലെന്ന് നിരവധി…
Read Moreപലരും ഷാഹ്നയെ പിന്തിരിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും വിഫലമായി! പ്രണവിന്റെ ജീവിതസഖിയായത് എല്ലാ തടസങ്ങളേയും അതിജീവിച്ച്; കഥ ഇങ്ങനെ…
താഴെക്കാട്: ശരീരം പാതി തളർന്നു ജീവിതം വീൽചെയറിലായ പ്രണവിന് ഇനി കൂട്ട് ഷാഹ്ന. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രണവിനെ കണ്ട് തേടിയെത്തിയാണ് ഷാഹ്ന എല്ലാ തടസങ്ങളേയും അതിജീവിച്ച് പ്രണവിന്റെ ജീവിതസഖിയായത്. കഥ ഇങ്ങനെ: താഴേക്കാട് സ്വദേശി മണപറന്പിൽ സുരേഷ്ബാബുവിന്റെയും സുനിതയുടെയും മകനാണ് പ്രണവ്. ഏഴു വർഷങ്ങൾക്കു മുന്പ് നടന്ന അപകടമാണ് പ്രണവിന്റെ ജീവിതം വീൽചെയറിലാക്കിയത്. സുഹൃത്തുമൊത്തു ബൈക്കിൽ സഞ്ചരിക്കവേ ഉണ്ടായ അപകടത്തിൽ അരയ്ക്കു കിഴോട്ട് തളർന്നു. പിന്നീടുള്ള പ്രണവിന്റെ ജീവിതം വീൽചെയറിലായെങ്കിലും സുഹൃത്തുക്കൾ കൈവിട്ടില്ല. അവരവനെ കൊണ്ടുനടന്ന് നാട്ടിലെ ഉത്സവങ്ങളും പെരുന്നാളുകളുമെല്ലാം കാണിച്ചു. ഇവിടങ്ങളിൽനിന്നുള്ള സൗഹൃദക്കാഴ്ചകളുടെ വീഡിയോ പലതവണ സോഷ്യൽ മീഡിയയിൽ വൈറലായി. മേളത്തിന നടുവിൽ വീൽചെയറിലിരിക്കുന്ന പ്രണവിന്റെ വീഡിയോ കണ്ടതു ലക്ഷക്കണക്കിനാളുകളാണ്. അതിലൊരാളായിരുന്നു ഷാഹ്ന. പ്രണവ് ജീവിതത്തിൽ ഒരിക്കലും ഇനി നടക്കില്ല എന്നു വിചാരിച്ചിരുന്ന പ്രണയത്തിന് തുടക്കമാവുകയായിരുന്നു. പ്രണവിന്റെ നന്പർ അന്വേഷിച്ചു കണ്ടെത്തി എത്തുകയായിരുന്നു തിരുവനന്തപുരം സ്വദേശി മുജീബിന്റെയും…
Read More‘അകത്തായ’ സ്ത്രീയെ രക്ഷിക്കാൻ വാതിൽ പൊളിച്ച് ഫയർഫോഴ്സ്, സ്ത്രീ പ്രസാദവുമായി പുറത്ത്! കേടുവന്ന വാതിൽ ശരിയാക്കി പോയാൽ മതിയെന്നു ഫ്ലാറ്റുടമ
ഗുരുവായൂർ: പടിഞ്ഞാറെനടയിലെ ഫ്ലാറ്റിൽ വയോധിക കുടുങ്ങിയെന്നു കരുതി കൂടെയുള്ള സ്ത്രീ പോലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിച്ചതു ഫയർഫോഴ്സിനെ ഒന്നരമണിക്കൂറോളം വട്ടം കറക്കി. ഒടുവിൽ ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴേക്കും അകത്തുണ്ടെന്നു കരുതിയ വയോധിക ഗുരുവായൂരപ്പന്റെ പ്രസാദവുമായി പുറത്തു കാത്തുനിൽക്കുന്നു!!! പടിഞ്ഞാറെനടയിലെ ഫ്ലാറ്റിലാണ് സംഭവം. ക്ഷേത്രദർശനത്തിനായി കഴിഞ്ഞ ദിവസം ആലപ്പുഴയിൽനിന്നുള്ള രണ്ടുസ്ത്രീകൾ ഇവിടെ വന്നു താമസിച്ചിരുന്നു. ഇന്നലെ പുലർച്ചെ നാലോടെ ഇരുവരും ക്ഷേത്രദർശനത്തിനു പോകാൻ തീരുമാനിച്ചിരുന്നു. ഒരാൾ രാവിലെ കൃത്യസമയത്തു പോകാനൊരുങ്ങിയപ്പോൾ, കൂട്ടുകാരി സുഖമില്ല, അരമണിക്കൂറിനകം എത്താമെന്നേറ്റു. ഇവർ പിന്നീട് എഴുന്നേറ്റ് ഏഴരയോടെ ക്ഷേത്രത്തിലേക്കു പോയി. ആദ്യം പോയ സ്ത്രീ ഒപ്പമുള്ള സ്ത്രിയെ കാണാതായതോടെ എട്ടോടെ തിരിച്ചെത്തി വാതിൽ തട്ടിയെങ്കിലും തുറന്നില്ല. അവർ അകത്തുതന്നെയുണ്ടാകുമെന്നു കരുതി തുടർച്ചയായി വിളിച്ചെങ്കിലും തുറക്കാതായതോടെ സ്ത്രീ നിലവിളി തുടങ്ങി. വാതിൽ അകത്തുനിന്നാണോ പുറത്തുനിന്നാണോ പൂട്ടിയിരിക്കുന്നത് എന്ന് അറിയാൻ കഴിയാത്ത രീതിയിലുള്ളതാണ്. നിലവിളികേട്ട് തൊട്ടട്ടുത്ത…
Read Moreആമസോണ് ജീവനക്കാരന് കോവിഡ് ! നിരവധി ആളുകള് നിരീക്ഷണത്തില് ; ഭീതിയില് ഓണ്ലൈന് വ്യാപാര ശൃംഗലകള്
ലോകത്തിന്റെ ആശങ്കകൂട്ടിക്കൊണ്ട് കൊറോണ വൈറസ് ആളിപ്പടരുകയാണ്. പ്രമുഖ ഓണ്ലൈന് വ്യാപാര ശൃംഗലയായ ആമസോണിന്റെ ജീവനക്കാരന് കൊറോണ ബാധിച്ചെന്ന വിവരം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വിവരം കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു കഴിഞ്ഞു. ജീവനക്കാരനെ ക്വാറന്റൈന് ചെയ്തതായും ആമസോണ് വ്യക്തമാക്കി. ആമസോണിലെ അമേരിക്കയിലെ ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. സിയാറ്റിലിലെ ആമസോണിന്റെ സൗത്ത് ലേക്ക് യൂണിയന് ഓഫീസ് സമുച്ചയത്തില് ജോലി ചെയ്തിരുന്നയാള്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജീവനക്കാരന് കൊറോണ ബാധയുണ്ടെന്ന കാര്യം പുറത്തറിയിച്ചത് ആമസോണ് തന്നെയാണ്. രോഗബാധ സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പര്ക്കം പുലര്ത്തിയ എല്ലാവരെയും നീരീക്ഷിച്ചുവരുന്നതായും ജാഗ്രതാ നിര്ദ്ദേശം നല്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.വൈറസ് ബാധയുള്ള മിലാനിലെ ജീവനക്കാരോട് വീടുകളില് തന്നെ കഴിയാന് നിര്ദ്ദേശം നല്കിയെന്നും കമ്പനി വ്യക്തമാക്കി.
Read More