അനന്ദ് അന്പാനിയുടേയും രാധികാ മർച്ചന്റിന്റേയും വിവാഹം കഴിഞ്ഞെങ്കിലും വിവാഹ വാർത്തകൾ ഇനിയും തീരുന്നില്ല. അംബാനി കുടുംബം ആഘോക്ഷമാക്കിയ വിവാഹമായിരുന്നു അത്. സിനിമ കായിക രാഷ്ട്രീയ പ്രമുഖർ അണിനിരന്ന വിവാഹം മാധ്യമങ്ങളിലെ പ്രധാന സംസാര വിഷയമായിരുന്നു. കുടുംബത്തിലെ ഓരോ ആളുകളും ധരിച്ച വസ്ത്രങ്ങളും അവരുടെ മേക്കപ്പും അത്യധികം ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ വിവാഹ റിസപ്ഷന് അമ്മ നിത അംബാനി അണിഞ്ഞ മോതിരമാണ് സൈബറിടങ്ങളിലെ ചർച്ച. ‘മിറര്‍ ഓഫ് പാരഡൈസ്’ എന്നറിയപ്പെടുന്ന വജ്ര മോതിരം ആണ് നിത അന്ന് ധരിച്ചത്. ഇത് വെറും വജ്രമല്ല, മുഗള്‍ രാജകുടുംബത്തിന്റെ ഭാഗമായിരുന്നു ഈ അമൂല്യവജ്രം. അന്നത്തെ ഭരണാധികാരികള്‍ അവരുടെ കിരീടത്തില്‍ വയ്ക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. 2019-ലെ ക്രിസ്റ്റീസ് ലേലത്തിലാണ് നിത അംബാനി ഈ മോതിരം സ്വന്തമാക്കിയത്. 54 കോടി രൂപയാണ് ഇതിന്റെ വില. ദീര്‍ഘ ചതുരാകൃതിയിലാണ് നിതയുടെ മോതിരത്തില്‍ വജ്രം പിടിപ്പിച്ചിരിക്കുന്നത്.
Read MoreCategory: Today’S Special
ചെരിപ്പ് കൊണ്ട് നടുറോഡിൽ കൂട്ടത്തല്ല്; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വീഡിയോ
സോഷ്യൽ മീഡിയയിൽ അടിപിടി വീഡിയോകൾ ഒരു പതിവ് കാഴ്ച തന്നെയാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നതും. SANJAY TRIPATHI എന്ന യൂസറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ആളുകൾ ചെരിപ്പ് എടുത്താണ് അങ്ങോട്ടും ഇങ്ങോട്ടും ആക്രമിക്കുന്നത്. കുറച്ച് പേർ ചേർന്നാണ് വഴക്കിടുന്നത്. സംഭവം നടന്നിരിക്കുന്നത് ലക്നോവിലാണെന്നാണ് വീഡിയോയുടെ അടിക്കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്. മൂന്നുപേർ ഒരാളെ ചെരിപ്പ് വച്ച് അടിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണിക്കുന്നത്. ആ സമയത്ത് മറ്റൊരാൾ അത് അവസാനിപ്പിക്കണം എന്ന് പറഞ്ഞ് അതിൽ ഇടപെടുന്നതും കാണാം. ഇതോടെ, സാഹചര്യം കൈയിൽ നിൽക്കാതെയാവുകയും എല്ലാവരും തമ്മിൽ പരസ്പരം അടിയുണ്ടാക്കുകയും ചെയ്യുന്നു. തല്ലിനിടയിൽ പിടിച്ചുമാറ്റാൻ വേണ്ടി ഒരു സ്ത്രീ എത്തുന്നതും അവരും അതിൽ പെട്ടുപോകുന്നതും വീഡിയോയിൽ കാണുന്നുണ്ട്. വീഡിയോ പകർത്തുന്നയാളാണെങ്കിൽ തല്ല് തുടരാൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. നിരവധിപ്പേരാണ്…
Read Moreചുട്ടുപൊള്ളുന്ന ചൂടിനിടയിൽ ക്ലാസിൽ കിടന്നുറങ്ങി അധ്യാപിക: കാറ്റ് വീശി നൽകി ഉറക്കി വിദ്യാർഥികൾ; വൈറൽ വീഡിയോയ്ക്ക് വിമർശനം ഉയരുന്നു
ക്ലാസ് മുറിക്കുള്ളിൽ ടീച്ചർ പായ വിരിച്ച് ഉറങ്ങുമ്പോൾ വിദ്യാർഥികൾ അടുത്തിരുന്നു വീശി കൊടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഉത്തർപ്രദേശിലെ അലിഗഢിലെ ധനിപൂർ ബ്ലോക്കിലെ ഗോകുൽപൂർ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് സംഭവം. കത്തുന്ന ചൂടിൽ നിന്ന് ആശ്വാസം പകരാൻ അധ്യാപിക മയങ്ങുന്നതും വിദ്യാർഥികൾ ഫാനിലേക്ക് തിരിയുന്നതും വീഡിയോയിൽ കാണാം. കുട്ടികൾ ഒന്നിന് പുറകെ ഒന്നായി ടീച്ചറിന് വീശി കൊടുക്കുന്നു. സംഭവം ഉത്തർപ്രദേശിലെ മോശം വിദ്യാഭ്യാസ സമ്പ്രദായത്തെ തുറന്നുകാട്ടിയിരിക്കുകയാണ്. വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിച്ചതോടെ കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തി. നല്ല വിദ്യാഭ്യാസം നൽകാനും എന്തെങ്കിലും പഠിക്കാനുമാണ് കുട്ടികളെ സ്കൂളിൽ അയക്കുന്നതെന്നും എന്നാൽ, മറ്റെന്തെങ്കിലും ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയാണെന്നും രക്ഷിതാക്കൾ പറയുന്നു. അധ്യാപികയുടെ പ്രവൃത്തിയെ ഇൻ്റർനെറ്റ് ഉപയോക്താക്കളും വിമർശിച്ചു . സംഭവം നടന്ന സ്കൂൾ സർക്കാർ സ്കൂളാണെന്നും റിപ്പോർട്ടുകളുണ്ട്. സ്കൂളിന് അകത്തുള്ളവർ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിദ്യാഭ്യാസ സഹമന്ത്രി…
Read Moreഭിന്നശേഷിക്കാരായ അമ്മായിഅച്ഛനും അമ്മായിഅമ്മയ്ക്കുമെതിരേ വ്യാജ പരാതി; ഒരു ലക്ഷം പിഴയടക്കാൻ യുവതിയോട് കോടതി
ഇന്നത്തെ കാലത്ത് ആളുകൾ കെട്ടിച്ചമച്ച പരാതികൾ അനവധി നൽകാറുണ്ട്. അതിനൊരു ഉത്തമ ഉദാഹരണമാണ് ഹരിയാനയിലെ ജജ്ജാർ ജില്ലയിൽ നിന്നും പുറത്തു വരുന്ന വാർത്ത. 2016 -ൽ വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയ യുവതിക്ക് ഭർത്താവിന്റെ വീട്ടുകാരുമായി പൊരുത്തപ്പെട്ടു പോകാൻ സാധിക്കാതെ വന്നു. അവർക്ക് എങ്ങനെയെങ്കിലും അമ്മായി അച്ഛനെയും അമ്മായി അമ്മയേയും ഭർത്താവിന്റെ വീട്ടിൽ നിന്നും പുറത്താക്കിയാൽ മതി എന്ന ചിന്ത ആയിരുന്നു. അങ്ങനെ അവരുമായി വഴക്കിട്ട് യുവതി ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരായി പരാതി നൽകി. തന്റെ പിന്നാലെ അമ്മായിയച്ഛൻ ഓടിവന്ന് തന്നെ ഇടിക്കാനും വടികൊണ്ട് തല്ലാനും ശ്രമിച്ചു എന്നും പിന്നാലെ അമ്മായിയമ്മ മുടിയിൽ പിടിച്ച് തന്നെ മുറ്റത്തേക്ക് വലിച്ചിഴയ്ക്കുകയും മർദിച്ച് അവശയാക്കുകയും ചെയ്തു എന്നും എഫ്ഐആറിൽ യുവതി ആരോപിച്ചു. ഇവരുടെ പരാതിയിൽ ഐപിസി സെക്ഷൻ 498 എ പ്രകാരം ഭർത്താവിന്റെ മാതാപിതാക്കൾക്ക് നേരേ കേസെടുക്കുകയും ചെയ്തു. എന്നാൽ മരുമകൾ…
Read Moreകുടുംബത്തെ പോറ്റാൻ ഭർത്താവ് ജോലിക്കായി ദൂരദേശത്ത് പോയി; ഭതൃ സഹോദരനുമായി ഒളിച്ചോടി ഭാര്യ; അമ്മയെ കാണാതെ കരഞ്ഞുറങ്ങി മക്കൾ
വീട്ടുകാർ ആറിയാതെ ഒളിച്ചോടി വിവാഹം കഴിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തിൽ ആരും അറിയായൊരു വിവാഹം നടന്നിരിക്കുകയാണ് ബിഹാറിൽ. എന്നാൽ അതിപ്പോ വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അവിടെ. സിവാൻ ജില്ലയിലെ ജാർതി മാതാ ക്ഷേത്രത്തിൽ വച്ചാണ് സംഗീത എന്ന യുവതിയും കൃഷ്ണ എന്ന യുവാവും വിവാഹം ചെയ്തത്. ഹിന്ദു ആചാര പ്രകാരം വരൻ വധുവിന്റെ കഴുത്തിൽ താലിയും ചാർത്തി, സിന്ദൂരവും തൊട്ടു. അഗ്നിസാക്ഷിക്ക് മുൻപിൽ വലം വയ്ക്കുകയും ചെയ്തു. എന്നാൽ വധു വരൻമാർ ആരാണെന്ന കാര്യം വിവാഹം നടത്തിക്കൊടുത്ത പൂജാരിക്ക് പോലും അറിയില്ലായിരുന്നു. സംഘർഷം കലുഷിതമായപ്പോഴാണ് അദ്ദേഹം പോലും ആ സത്യം അറിഞ്ഞത്. വധു സംഗീതയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് വരൻ കൃഷ്ണ. ഭര്‍ത്താവ് നന്ദ് കിഷോർ മഹാതോ ജോലിക്കായി ദൂരെദേശത്ത് പോയ സമയത്താണ് സംഗീത ഭതൃ സഹോദരനൊപ്പം അടുത്ത ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തി വിവാഹിതരായത്. സംഗീതക്കും നന്ദ്…
Read Moreകല്യാണം മാത്രമല്ല വിവാഹ മോചനവും ആഘോഷിക്കപ്പെടേണ്ടതാണ്; വൈറലായി യുവതിയുടെ ഡിവോഴ്സ് ഡാൻസ് പാർട്ടി
ഗംഭീര ആഘോഷങ്ങളോട് കൂടിയാകും കല്യാണ പാർട്ടികളൊക്കെ നടക്കുന്നത്. സ്ഥലങ്ങൾ മാറുന്നതിനനുസരിച്ച് ആചാരങ്ങൾക്കും വ്യത്യാസം സംഭവിക്കാറുണ്ട്. എന്നാൽ വിവാഹ മോചനം ആഘോഷമാക്കി മാറ്റിയിരിക്കുകയാമ് ഒരു യുവതി. ഞെട്ടണ്ട, സത്യമാണ് പറഞ്ഞത്. പാക്കിസ്ഥാനി യുവതിയാണ് സുഹൃത്തുക്കൾക്കും തന്റെ കുടുംബാംഗങ്ങൾക്കുമൊപ്പം വിവാഹ മോചന പാർട്ടി നടത്തിയത്. സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ബോളിവുഡിലെ ജനപ്രിയ ഗാനങ്ങൾക്കൊപ്പം പർപ്പിൾ നിറത്തിലുള്ള ലെഹംഗ ധരിച്ച് നൃത്തം ചെയ്യുന്ന യുവതിയെ വീഡിയോയിൽ കാണാൻ സാധിക്കും. യുവതി നൃത്തം ചെയ്യുന്നതിനു പുറകിലായി ചുമരില്‍ വലിയ അക്ഷരങ്ങളില്‍ ‘വിവാഹമോചനത്തിന് അഭിനന്ദനങ്ങൾ’ എന്ന് എഴുതിയിട്ടുണ്ട്. അതുപോലെതന്നെ ‘ഡിവോഴ്സ് മുബാറക്’ എന്നെഴുതിയ ബലൂണുകളും അലങ്കാരങ്ങളായി തൂക്കിയിട്ടുണ്ട്. ഹാരിസ് റാസ എന്ന എക്സ് ഹാന്റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Read Moreമുട്ട, പാല്, ഏത്തപ്പഴം, തേന്‍ എല്ലാ ദിവസവും രാവിലെ കുഞ്ഞുങ്ങൾക്ക്; കുന്നുംഭാഗം ഗവണ്മെന്റ് സ്കൂളിൽ ‘കാതല്‍ പ്രാതൽ’ പദ്ധതി മൂന്നാം വർഷത്തിലേക്ക്
കുട്ടികൾക്ക് നല്ല ചൊല്ലും ചോറും കൊടുത്ത് വളർത്തണമെന്നാണ് പഴമക്കാർ പറയുന്നത്. പഠനത്തോടൊപ്പം കുട്ടികൾ പോഷകപ്രഥമായ ആഹാരവും നൽകണം. അത്തരത്തിൽ ഒരു പദ്ധതിയുമായാണ് കുന്നുംഭാഗം ഗവണ്മെന്റ് സ്കൂളിലെ അധ്യാപകരും പൂർവ വിദ്യാർഥികളും. ചിറക്കടവ് പഞ്ചായത്ത് ഏഴാം വാര്‍ഡ് കുടുംബശ്രീ, പൂര്‍വവിദ്യാര്‍ഥികള്‍, വിവിധ സംഘടനകള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവർ പൊതുജന പങ്കാളിത്തതോടെയാണ് പദ്ധതിക്കുള്ള തുക കണ്ടെത്തുന്നത്. മുട്ട, പാല്, ഏത്തപ്പഴം, തേന്‍ എന്നിവയടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണ പദാര്‍ഥങ്ങള്‍ എല്ലാ ദിവസവും രാവിലെ കുട്ടികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് കാതല്‍ പ്രാതല്‍. കുന്നുംഭാഗം ഗവണ്മെന്റ് സ്കൂളിൽ ഈ പദ്ധതി മൂന്നാം വർഷത്തിലേക്ക് കടക്കുന്നു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജും പൂർവവിദ്യാർഥിയായ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും വിദ്യാർഥികൾക്ക് പാൽ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആര്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എന്‍. ഗിരീഷ്കുമാര്‍, ബ്ലോക്ക്…
Read Moreഇന്ത്യയിലെ ആദ്യ ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് കേരള സംഗീതനാടക അക്കാദമിയിൽ; മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള കലാകാരന്മാർക്കു പേരു ചേർക്കാം
കേരള സംഗീതനാടക അക്കാദമിയുടെ കേരള ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് നിലവിൽ വന്നു. അക്കാദമിക്കു കീഴിൽ പ്രശംസനീയസംഭാവനകൾ നൽകിയ കലാകാരൻമാരെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതാണു ഡാറ്റാ ബാങ്ക്. ഇന്ത്യയിൽ ഇത്തരമൊരു സംരംഭം ആദ്യമാണെന്നു സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. ഭാവിയിൽ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള പ്രാഥമിക സ്രോതസായി ഡാറ്റാ ബാങ്ക് മാറും. അക്കാദമിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ www. kerala sangeethanatakaakademi.in ൽ കയറി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് എന്ന ലിങ്ക് വഴി ഗൂഗിൾ ഫോം പൂരിപ്പിച്ചുനൽകി കലാകാരന്മാർക്ക് ആർട്ടിസ്റ്റ് ബാങ്കിന്റെ ഭാഗമാകാം. 20 വയസിനുമുകളിൽ പ്രായമുള്ളവർക്കാണ് അവസരം. അക്കാദമിയിലെ വിദഗ്ധപാനൽ ഗൂഗിൾ ഫോം പരിശോധിച്ച്, ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ യോഗ്യമാണോ എന്നു തീരുമാനിക്കും. ഡാറ്റാ ബാങ്കിലേക്കുള്ള കലാകാരന്മാരുടെ വിവരങ്ങൾ ഓഫ് ലൈനായി സ്വീകരിക്കില്ല. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള കലാകാരന്മാർക്കു പേരു ചേർക്കാം. കലാകാരന്മാർക്കു നേരിട്ടോ അവർ ചുമതലപ്പെടുത്തുന്ന വ്യക്തികൾവഴിയോ…
Read Moreഞാൻ എഴുതിയ ഉത്തരങ്ങളിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു; ശ്രീനന്ദിന് ഒന്നാം റാങ്ക് തന്നെ ; നീറ്റ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ഏക മലയാളി
“വിവാദങ്ങൾ ഒരുപാട് ഉണ്ടായെങ്കിലും എനിക്ക് ആശങ്ക ഇല്ലായിരുന്നു. ഞാൻ എഴുതിയ ഉത്തരങ്ങളിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. ഒന്നരമാസത്തോളം കാത്തിരുന്നു ഫലത്തിനായി. പുനഃപരീക്ഷ ഉണ്ടാകില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. എങ്കിലും ഫലം വൈകിയപ്പോൾ ചെറിയ ആശങ്ക ഉണ്ടായി. ഇപ്പോൾ ഇരട്ടി സന്തോഷമായി.’’ നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കണ്ണൂർ പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളിന്റെ വാക്കുകളാണിവ. സുപ്രീംകോടതി വിധിപ്രകാരം ഇന്നലെ നീറ്റ് പരീക്ഷയുടെ റിസൾട്ട് വീണ്ടും പ്രസിദ്ധീകരിച്ചപ്പോൾ 720ൽ 720 മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ 17 പേരിൽ ഏക മലയാളിയാണ് ശ്രീനന്ദ്. ഡൽഹി എയിംസിൽ തുടർപഠനം നടത്താനാണ് ശ്രീനന്ദിന്റെ ആഗ്രഹം. കണ്ണൂർ ആസ്റ്റർ മിംസിലെ ഡോ. ഷർമിൾ ഗോപാലന്റെയും തലശേരി ഗവ. ആശുപത്രിയിലെ ഡോ. പി.ജി. പ്രിയയുടെയും മകനാണ്. പത്താംക്ലാസ് വിദ്യാർഥിനി ശ്രിതിക ഷർമിൾ സഹോദരിയാണ്.
Read Moreകടുവാക്കുളത്തിന്റെ ‘സന്തോഷ് മോന്’ നാട്ടുകാരുടെ ആദരാഞ്ജലി
കോട്ടയം നഗരത്തിന്റെ സമീപപ്രദേശമായ കടുവാക്കുളം കവലയുടെ അരുമയായിരുന്ന നായയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു നാട്ടുകാര്‍. വ്യാപാരികള്‍ക്കും ഓട്ടോറിക്ഷക്കാര്ക്കുമെല്ലാം അരുമയും സഹായിയുമായിരുന്നു നായ. “സന്തോഷ് മോന്’ എന്നാണ് അവര്‍ നായയ്ക്കു പേരിട്ടിരുന്നത്. ഇന്നലെ നായ ചത്തതോടെയാണ് സ്നേഹം പ്രകടിപ്പിക്കാന്‍ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. കവലയില്‍ രാത്രി പത്രമെടുക്കാന്‍ വരുന്ന ഏജന്റുമാര്‍ക്കു കാവലായി “സന്തോഷ്മോന്’ ഉണ്ടാകുമായിരുന്നു. അതുപോലെ മാലിന്യവും മറ്റും വലിച്ചെറിയാന്‍ വരുന്നവരുടെ പേടിസ്വപ്നംകൂടിയായിരുന്നു ഈ നായ.
Read More