നിലമ്പൂര്‍: ശക്തമായ മഴയില്‍ പുഴകളില്‍ ജലനിരപ്പ് കൂടുന്നതിനിടെ കരിമ്പുഴയുടെ രണ്ടു ഭാഗങ്ങളില്‍ കാട്ടാനകള്‍ ഒഴുക്കിൽപ്പെട്ടു. കരിമ്പുഴ മുറിച്ചുകടക്കുന്നതിനിടെ നെടുങ്കയത്തെ കയത്തില്‍ അകപ്പെട്ട കാട്ടാനക്കുട്ടികളെ കൂടെയുണ്ടായിരുന്ന കാട്ടാനകള്തന്നെ സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് സംഭവം. നെടുങ്കയം ബാംഗ്ലാവിന്റെ ഭാഗത്തുനിന്ന് മൂന്ന് വലിയ ആനകളും രണ്ട് കുട്ടിയാനകളും കരിമ്പുഴ മുറിച്ചു കടക്കുകയായിരുന്നു. പുഴയില്‍ ശക്തമായ ഒഴുക്കിനിടെ കുട്ടിയാനകള്‍ ഒഴുക്കിൽപ്പെടുകയും കയത്തില്‍ അകപ്പെട്ടു. ഉടനെ മറ്റ് ആനകള്‍ ഏറെ സാഹസികമായി കുട്ടിയാനകളെ രക്ഷിക്കുകയായിരുന്നു. കുട്ടിയാനകള്‍ ഉള്‍പ്പെടെയുള്ള ആനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ് നെടുങ്കയം ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. ആനക്കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടാല്‍ രക്ഷപ്പെടുത്താനുള്ള മുഴുവന്‍ സജ്ജീകരണങ്ങളുമായി വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് കരിമ്പുഴയില്‍ പാലാങ്കര പാലത്തിനു സമീപം കാട്ടാന ഒഴുക്കില്‍പ്പെട്ടത്. അരമണിക്കൂറോളം പുഴയില്‍ കുടങ്ങിയ കാട്ടാന ഒടുവില്‍ സാഹസികമായി നീന്തി രക്ഷപ്പെട്ട്…
Read MoreCategory: Today’S Special
20 സ്ത്രീകളെ കല്യാണം കഴിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയയാൾ അറസ്റ്റിൽ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇരുപതിലധികം സ്ത്രീകളെ വിവാഹം കഴിച്ച് അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുത്ത 43കാരൻ അറസ്റ്റിൽ. വിവാഹമോചിതരെയും വിധവകളെയുമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. 2015 മുതൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നായി പ്രതി 20 ലധികം സ്ത്രീകളെ വിവാഹം ചെയ്തെന്നു പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ സോപാര സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ഫിറോസ് നിയാസ് ഷെയ്ഖിനെ താനെ ജില്ലയിലെ കല്യാണിൽനിന്നാണു പിടികൂടിയത്. മാട്രിമോണിയൽ വെബ്സൈറ്റിൽ കൂടിയാണ് യുവതി ഇയാളുമായി പരിചയപ്പെടുന്നത്. തുടർന്ന് വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് തന്നിൽനിന്ന് 6.5 ലക്ഷം രൂപയും ലാപ്ടോപ്പും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഷെയ്ഖ് കൈക്കലാക്കിയെന്ന് യുവതി പരാതിയിൽ പറയുന്നു. പ്രതിയിൽ നിന്ന് ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ചെക്ക്ബുക്കുകൾ, ആഭരണങ്ങൾ എന്നിവ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreകവർച്ച നടത്തുന്ന വീട്ടിൽ ഭക്ഷണമുണ്ടാക്കി കഴിക്കും! ഇത് ‘പക്കോഡ സംഘം’, പിടിക്കാൻ പ്രത്യേക ദൗത്യസേന
ഉത്തർപ്രദേശിലെ നോയിഡയില്‍ നടന്ന ചില കവര്ച്ചാസംഭവങ്ങള് പ്രദേശവാസികളെ ഭീതിയില്‍ ആഴ്ത്തിയിരിക്കുന്നു. ഒരേരീതിയിലാണു കവർച്ചകൾ. നേരത്തെ നോക്കിവച്ച വീടുകളില്‍ കയറുന്ന സംഘം സാധനങ്ങൾ കവർന്നശേഷം ഉടൻതന്നെ സ്ഥലംവിടില്ല. പകരം, അടുക്കളയില്‍ കയറി പക്കോഡ ഉണ്ടാക്കി കഴിക്കും. ഫ്രിഡ്ജില്‍ ഭക്ഷണങ്ങളുണ്ടെങ്കില്‍ അതും തിന്നും. ഒപ്പം ബീഡിവലി, പാന്‍മുറുക്ക് തുടങ്ങിയവയുമുണ്ട്. ഇതിനുശേഷമാണു മോഷണമുതലുമായി രക്ഷപ്പെടുന്നത്. “പക്കോഡ സംഘം’ എന്നാണ് നാട്ടുകാർ ഇവർക്കിട്ടിരിക്കുന്ന പേര്. സമാനമായരീതിയില്‍ ഒറ്റദിവസംതന്നെ ആറ് വീടുകളാണ് നോയിഡയിൽ സംഘം കൊള്ളയടിച്ചത്. സെക്ടര്‍ 82 ല്‍നിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും മോഷ്ടിച്ചു. നിരവധി കവർച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ “പക്കോഡ സംഘ’ത്തെ കുടുക്കാൻ പ്രത്യേക ദൗത്യസേനയെ രൂപീകരിച്ചിരിക്കുകയാണു പോലീസ്.
Read Moreപുല്ല് പോലെ അല്ലേ എഴുനേറ്റത്! പതിമൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണ് യുവതി: നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു; വീഡിയോ വൈറൽ
പതിമൂന്നാം നിലയിൽ നിന്ന് ഒരു മനുഷ്യൻ താഴേക്ക് വീണാൽ എന്തായിരിക്കും സംഭവിക്കുക. ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം. എന്നാൽ 13-ാം നിലയില്‍ നിന്നും താഴേക്ക് വീണ 22കാരി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരിക്കുകയാണ്. റഷ്യയിലെ നോവോസിബിഴ്സ്ക് എന്ന നഗരത്തിലാണ് സംഭവം. ജൂലൈ പതിനെട്ടിനാണ് 22കാരി 13-ാം നിലയില്‍ നിന്നും താഴേക്ക് വീണത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അപ്പാര്‍ട്ട്മെന്റിന് താഴെയുള്ള പുല്‍ത്തകിടിയിലേക്കാണ് യുവതി വന്നുവീണത്. വീഡിയോ കണ്ട് പലരും അദ്ഭുതപ്പെടുകയായിരുന്നു. യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരസഹായമില്ലാതെയാണ് യുവതി ആംബുലന്‍സിലേക്ക് കയറിയതും. എന്നാല്‍ എങ്ങനെയാണ് യുവതി താഴേക്ക് വീണതെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. മുകളിലെ ജനാലയ്ക്കരികില്‍ നിന്ന് കാലുതെറ്റി വീണതാകാം എന്നാണ് പലരും പറയുന്നത്. യുവതിയ്ക്ക് കാര്യമായ പരിക്കുകളേറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. 😲 In Novosibirsk, Russia, a 22-year-old girl…
Read Moreഅന്ന് അഭയമായത് കൊച്ചി; മനു ഭാക്കറിന്റെ കണ്ണുനീരിന്റെ ഉപ്പറിഞ്ഞ ചെറായി കടപ്പുറം
പാരീസ് ഒളിമ്പിക്സില്‍ ഷൂട്ടിംഗിൽ വെങ്കല മെഡൽ നേട്ടവുമായി രാജ്യത്തിന്റെ അഭിമാനമായി മാറിയ മനു ഭാക്കര്‍ എന്ന ഹരിയാനക്കാരിക്ക് പറയാനുണ്ട്, ഇങ്ങ് കേരളത്തിലെ കൊച്ചു ഗ്രാമമായ ചെറായിയുമായുള്ള ചെറിയൊരു ബന്ധത്തിന്റെ കഥ. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സില്‍ തോക്ക് ചതിച്ചപ്പോൾ തോറ്റ് മടങ്ങേണ്ടിവന്നതിന്റെ നിരാശയില്‍ നിന്ന് കരകയറാന്‍ മനു ഭാക്കര്‍ അഭയം തേടിയത് ചെറായി കടപ്പുറമായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന ചിന്തയുമായി ഇനിയെന്തെന്ന് ആലോചിച്ചിരുന്ന അന്നത്തെ 18 കാരിയുടെ മനോവിഷമം മാറ്റി മനോധൈര്യം പകർന്നത് ഈ കടപ്പുറമായിരുന്നു. യൂത്ത് ഒളിമ്പിക്സിലും ഷൂട്ടിംഗ് ലോകകപ്പിലുമെല്ലാം സ്വര്‍ണം നേടിയപ്പോള്‍ ഒളിമ്പിക്സ് ഒരു മെഡല്‍ നേടണമെന്നതായിരുന്നു മനുവിന്റെ ഏറ്റവും വലിയ സ്വപ്നം. ടോക്കിയോ ഒളിമ്പിക്സില്‍ എല്ലാ ശുഭമായി നീങ്ങിയപ്പോഴാണ് തോക്ക് പിഴച്ച് പരാജയത്തിന്റെ കയ്പുനീര് കുടിക്കേണ്ടിവന്നത്. മനുവിന് അത് നല്കിയ നിരാശ ചെറുതായിരുന്നില്ല. അങ്ങനെയാണ് ആശ്വാസം തേടി അവര്‍ ചെറായി കടപ്പുറത്ത് എത്തിയത്. അന്ന് 25…
Read Moreകണ്ണടച്ച് ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തക്കാളി മുറിച്ച് ലോക റിക്കാർഡ് നേടി ‘സിക്സ് പാക്ക് ഷെഫ്’
നമ്മിൽ പലർക്കും തക്കാളിയെ തുല്യ ഭാഗങ്ങളായി മുറിക്കാൻ പോലും കഴിയില്ല, എന്നാൽ ‘സിക്സ് പാക്ക് ഷെഫ്’ എന്നറിയപ്പെടുന്ന കനേഡിയൻ ഷെഫ് വാലസ് വോങിന് കണ്ണടച്ച് ഒമ്പത് തക്കാളികൾ തുല്യ ഭാഗങ്ങളായി മുറിച്ചിരിക്കുകയാണ്. ഇതോടെ, “കണ്ണടച്ച് ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തക്കാളി മുറിച്ചതിന്” അദ്ദേഹം ഗിന്നസ് വേൾഡ് റിക്കാർഡും നേടി. ജൂൺ 12ന് ലണ്ടനിൽ വച്ചാണ് ഷെഫ് ഈ നേട്ടം കൈവരിച്ചത്. അദ്ദേഹത്തിന്റെ റിക്കാർഡ് ശ്രമം ഒരു ന്യായാധിപൻ സൂക്ഷ്മമായി നിരീക്ഷിച്ചു. ഒരു മിനിറ്റിന്റെ അവസാനത്തോടെ, നാല് തക്കാളികൾ അസമമായി മുറിഞ്ഞതിനാൽ അവരെ അയോഗ്യരാക്കണമെന്ന് വിധികർത്താവ് അറിയിച്ചു. ഗിന്നസ് വേൾഡ് റിക്കാർഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഈ റിക്കാർഡ് നേടുന്നതിനുള്ള മാനദണ്ഡം എല്ലാ തക്കാളിയും തുല്യ വലിപ്പത്തിലുള്ള എട്ട് ഭാഗങ്ങളായി മുറിക്കുക എന്നതാണ്. എന്നാൽ നാല് തക്കാളികൾ അയോഗ്യരാക്കപ്പെട്ടിട്ടും വാലസ് വോങിന് റിക്കാർഡ് തന്റെ പേരിലാക്കാൻ കഴിഞ്ഞു. ഗിന്നസ്…
Read Moreവൈറൽ വെറ്റില ദോശ; സോഷ്യൽ മീഡിയയിൽ ചർച്ചയായൊരു പച്ച ദോശ
സോഷ്യൽ മീഡിയയിൽ ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഓരോ നാട്ടിലെയും വ്യത്യസ്ത വിഭവങ്ങളെ കുറിച്ച് അറിയാനും അത് ഉണ്ടാക്കി നോക്കുവാനും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. ഭക്ഷണപ്രേമികൾക്കായി പ്രത്യേകം പേജുകളും ഇൻസ്റ്റഗ്രാമിൽ കാണാം. ഇത്തരത്തിൽ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ വൈറലായ ഒരു വീഡിയോയിൽ സാധാരണയിൽ നിന്നും വ്യത്യസ്തമായൊരു ദോശ കാണാവുന്നതാണ്. പാൻ ദോശയാണ് ആ വ്യത്യസ്ത വിഭവം. ഈ ദോശ മാവിൽ വെറ്റില അരച്ച് ചേർത്തിട്ടുണ്ട്. കച്ചവടക്കാരൻ ചൂടുള്ള ദോശ തവയിലേക്ക് പച്ച നിറത്തിലുള്ള മാവ് ഒഴിക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിൽ പാൻ ചേർത്തിരിക്കുന്നു. അവൻ പച്ച മിശ്രിതം പരത്തുമ്പോൾ, ഡ്രൈ ഫ്രൂട്ട്സ്, ടുട്ടി ഫ്രൂട്ടി, ചെറി, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, ഈന്തപ്പഴം, അത്തിപ്പഴം തുടങ്ങിയവയും ദോശയിൽ ചേർക്കുന്നു. സിറപ്പും ഈ ദോശയ്ക്ക് മുകളിലേക്ക് ഒഴിച്ച് കൊടുക്കുന്നുണ്ട്. പിന്നാലെ ചീസും വിതറുന്നു. ഇതിന് ശേഷം ദോശയെ നാലായി മുറിച്ച്…
Read Moreഫാഷൻ ഷോയുമായി മോദി, ട്രംപ്, ബൈഡൻ; എഐ റാംപ് വാക്ക് വീഡിയോ പുറത്തുവിട്ട് ഇലോൺ മസ്ക്
കാലം മാറുന്നതിനനുസരിച്ച് സാങ്കേതിക വിദ്യയിലും മാറ്റങ്ങൾ ഉണ്ടാകുന്നു. ലോക ശ്രദ്ധ പിടിച്ച് കുലുക്കിയ സംവിധാനമാണ് എഐ. ഇപ്പോഴിതാ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച റാംപ് വോക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. “ഒരു എഐ ഫാഷൻ ഷോയ്ക്കുള്ള മികച്ച സമയം” എന്ന അടിക്കുറിപ്പോടെ എലോൺ മസ്ക് ആണ് ഇതിന്റെ വീഡിയോ പങ്കിട്ടിരിക്കുന്നത്. 45 ദശലക്ഷത്തോളം കാഴ്ചക്കാരാണ് ഇത് കണ്ടത്. കമല ഹാരിസ്, ബറാക് ഒബാമ, പോപ്പ് ഫ്രാൻസിസ്, ഷി ജിൻപിംഗ്, ഉത്തര കൊറിയയുടെ കിം ജോങ് ഉൻ, ടിം കുക്ക്, ബിൽ, ഹിലാരി ക്ലിന്റൺ, ജെഫ് ബെസോസ്, ബെർണി സാൻഡേഴ്സ്, ബിൽ ഗേറ്റ്സ് എന്നിവരാണ് ഫാഷൻ വസ്ത്രങ്ങൾ ധരിച്ച് റാംപിൽ ചുവടുവച്ചത്. റാംപിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ എഐ ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിൽ ഇറക്കിയപ്പോൾ ഇലോൺ മസ്ക് ആകട്ടെ ടെസ്ല പ്രമേയമുള്ള സ്യൂട്ട്…
Read Moreഉയരം ഒരു പ്രശ്നമല്ല…സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ കമിതാക്കളാണ് താരങ്ങൾ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ 3 അടി ഉയരമുള്ള കിംഗിന്റെയും 7 അടി ഉയരമുള്ള ക്വീനിന്റെയും റീലുകളാണ് വൈറൽ. ഗബ്രിയേല്‍ പിമെന്റൽ, മാരീ തെമാരെ എന്ന ഈ കമിതാക്കൾക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. 44- കാരനായ ഗബ്രിയേല്‍ കാലിഫോര്‍ണിയ സ്വദേശിയാണ്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഉയര വ്യത്യാസമാണ് ഈ പ്രണയിതാക്കളെ കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകൾക്കുള്ള കാരണം. ഗബ്രിയേല്‍ കിംഗെന്നും മാരി ക്വീനെന്നുമാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഇവർ ഒന്നിച്ചുള്ള ഡാൻസ് വീഡിയോകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
Read Moreകയാക്കിംഗ്… മലയോരത്തിന്റെ ആവേശത്തുഴ
വിനോദസഞ്ചാരികളെയും സ്വദേശികളെയും ഒരുപോലെ ത്രസിപ്പിക്കുന്ന കയാക്കിംഗ് ആവേശത്തിലാണ് കോഴിക്കോടിന്റെ മലയോരം. കുതിച്ചൊഴുകുന്ന പുഴകളിലെ പാറയിടുക്കുകള്‍ക്കിടയിലൂടെ ചെറിയൊരു നൗകയിൽ തുഴയെറിഞ്ഞ് കുതിക്കുമ്പോള്‍ അകമ്പടിയായി കാണികളുടെ ആര്‍പ്പുവിളികൾ. ചാലിപ്പുഴയും ഇരുവഞ്ഞിയും മീൻതുള്ളിപ്പാറയുമൊക്കെ ഈ ആവേശം ഏറ്റുവാങ്ങുകയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിനാണ് മലയോരം സാക്ഷ്യം വഹിക്കുന്നത്. കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും ചക്കിട്ടപ്പാറയിലെ മീൻതുള്ളിപ്പാറയിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. 28 വരെ നീളുന്ന മത്സരങ്ങൾക്കു കഴിഞ്ഞദിവസം തുടക്കമായി. ഒരോവര്‍ഷവും ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര കയാക്കര്‍മാരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് സംഘാടകര്‍ പറയുന്നു. ദക്ഷിണേന്ത്യയിൽ വൈറ്റ് വാട്ടർ കയാക്കിംഗ് പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്യുക എന്ന മുഖ്യലക്ഷ്യത്തോടെയാണ് ഫെസ്റ്റിവൽ നടത്തുന്നത്. ഇത്തവണ വിപുലമായി എട്ട് പഞ്ചായത്തുകളിലും (കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശേരി, കൊടിയത്തൂർ, പുതുപ്പാടി, ഓമശേരി, ചക്കിട്ടപ്പാറ) മുക്കം മുനിസിപ്പാലിറ്റിയിലുമായാണ് മത്സങ്ങൾ.…
Read More