പ​രി​വാ​ഹ​ൻ സേ​വ​ന​ങ്ങ​ൾ ഇ​നി ആ​ധാ​ർ ഒ​ടി​പി നി​ർ​ബ​ന്ധം: ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ന് ത​ട​യി​ടാ​ൻ എം​വി​ഡി

തി​രു​വ​ന​ന്ത​പു​രം: ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​വാ​ഹ​ൻ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ആ​ധാ​ർ ഒ​ടി​പി അ​ധി​ഷ്ഠി​ത​മാ​ക്കു​ന്നു. വാ​ഹ​ന-​ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സം​ബ​ന്ധ​മാ​യ 60-ഓ​ളം സേ​വ​ന​ങ്ങ​ളാ​ണ് പു​തി​യ മാ​റ്റ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. സെ​പ്റ്റം​ബ​ർ 21 മു​ത​ൽ ഈ ​പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​രു​മെ​ന്ന് എം.​വി.​ഡി വ്യ​ക്ത​മാ​ക്കി. വാ​ഹ​ൻ, സാ​ര​ഥി പോ​ർ​ട്ട​ലു​ക​ൾ വ​ഴി​യാ​ണ് എം​വി​ഡി ഇ​ത്ത​രം ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഇ​തി​ൽ 21 സേ​വ​ന​ങ്ങ​ൾ നി​ല​വി​ൽ ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ടെ​ത്താ​തെ ത​ന്നെ ല​ഭ്യ​മാ​ണ്. ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​ട്ടു​ള്ള മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് വ​രു​ന്ന ഒ​ടി​പി ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഇ​നി മു​ത​ൽ അ​പേ​ക്ഷ​ക​രു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക. എ​ന്നാ​ൽ, ചി​ല സേ​വ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ ഒ​ടി​പി പ​രി​ശോ​ധ​ന ഇ​ല്ലാ​തി​രു​ന്ന​ത് അ​ന​ധി​കൃ​ത ഏ​ജ​ന്റു​മാ​ർ മു​ത​ലെ​ടു​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. അ​പേ​ക്ഷാ ന​ട​പ​ടി​ക​ളി​ലെ സ​ങ്കീ​ർ​ണ​ത​യും സ​മ​യ​ക്കു​റ​വും കാ​ര​ണം ഏ​ജ​ന്‍റു​മാ​രെ ആ​ശ്ര​യി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. അ​പൂ​ർ​ണ​മാ​യ രേ​ഖ​ക​ൾ അ​പ്‌​ലോ​ഡ്…

Read More

സു​കു​മാ​ര​ക്കു​റു​പ്പ് ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന പ്ര​ചാ​ര​ണം: സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: ബ്രൂ​ണൈ​യി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ദാ​മോ​ദ​ര​മേ​നോ​നെ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി സു​കു​മാ​ര​ക്കു​റു​പ്പാ​യി ചി​ത്രീ​ക​രി​ച്ച് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വ​രു​ന്നു. കേ​സ് അ​ന്വേ​ഷി​ച്ച മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ലി അ​ക്ബ​ർ, വി​വ​രം ക​ണ്ടെ​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട സൈ​ബ​ർ വി​ദ​ഗ്ധ​ൻ എ​ന്നി​വ​രി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ആ​ലോ​ചി​ക്കു​ന്നു​ണ്ട്. സു​കു​മാ​ര​ക്കു​റു​പ്പ് ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന ത​ര​ത്തി​ൽ ഈ ​വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് പി​ന്നി​ൽ വ​ല്ല ആ​സൂ​ത്രി​ത ഗൂ​ഡാ​ലോ​ച​ന​യും ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. ഒ​രു മ​ല​യാ​ള ടെ​ലി​വി​ഷ​ൻ ചാ​ന​ലാ​ണ് ഈ ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. അ​തേ​സ​മ​യം, ബ്രൂ​ണൈ​യി​ലു​ള്ള​ത് ദാ​മോ​ദ​ര മേ​നോ​നാ​ണെ​ന്ന് ഇ​തി​ന​കം പൂ​ർ​ണ​മാ​യും വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്.

Read More

ന​ഗ്ന​ചി​ത്രം കാ​ട്ടി മാ​താ​പി​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ട​ൽ; യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ബംഗ​ളൂ​രു​വി​ൽ നി​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ന​ഗ്ന​നാ​ക്കി മ​ർ​ദ്ദി​ക്കു​ക​യും, ബ​ന്ധു​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ളി​യാ​മാ​ടി​ക്കു​ന്ന് പു​ളി​യോ​ടു​കു​ന്ന് മ​ഠ​ത്തി​ൽ പ്ര​സാ​ദി​ന്‍റെ മ​ക​ൻ കുട്ടൻ എന്ന് വിളിക്കുന്ന അ​ഖി​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ബംഗ​ളൂ​രു​വി​ലെ സു​ഹൃ​ത്തി​ന്‍റെ ഫ്ലാ​റ്റി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ ഇ​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് ചേ​വാ​യൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ലു​ള്ള ഒ​രു വാ​ട​ക​വീ​ട്ടി​ൽ എ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ബ​ന്ധ​ന​സ്ഥ​നാ​ക്കു​ക​യും ചെ​യ്തു. യു​വാ​വി​ന്‍റെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ എ​ടു​ത്തു ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത ശേ​ഷം എ​ട്ടു ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് എസിപി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ ബംഗ​ളൂ​രു​വി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ളാ​യ അ​തു​ൽ…

Read More