സാമൂഹ്യ മാധ്യമമായ എക്സിലെ കണ്ടന്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്ക്. പുതിയ നിയമപ്രകാരം ഇനിമുതല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് അനുയോജ്യമായ അഡള്‍ട്ട് ഉള്ളടക്കങ്ങളും ഗ്രാഫിക് ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാം. ലൈംഗികത വിഷയമായി വരുന്ന ഉള്ളടക്കങ്ങളാണ് അഡള്‍ട്ട് ഉള്ളടക്കങ്ങള്‍. അക്രമം, അപകടങ്ങള്‍, ക്രൂരമായ ദൃശ്യങ്ങള്‍ പോലുള്ളവ ഉള്‍പ്പെടുന്നവയാണ് ഗ്രാഫിക് ഉള്ളടക്കങ്ങള്‍. അതേസമയം18 വയസിന് താഴെയുള്ള ഉപയോക്താക്കളെയും അവരുടെ ജനന തിയതി രേഖപ്പെടുത്തിയിട്ടില്ലാത്തവരേയും ഇത്തരം ഉള്ളടക്കം കാണുന്നതിൽ നിന്ന് തടയുന്ന ഒരു നയം കമ്പനിക്ക് ഇതിനകം തന്നെയുണ്ട്. ഉപയോക്താക്കൾക്ക് കണ്ടന്റിൽ പരാമർശിക്കുന്ന ആളുടെ സമ്മതത്തോടെ നിർമ്മിച്ച നഗ്നതയോ ലൈംഗിക പെരുമാറ്റമോ പങ്കുവയ്ക്കാം. എങ്കിലും, പ്രൊഫൈൽ ചിത്രങ്ങളോ ബാനറുകളോ പോലുള്ള സ്ഥലങ്ങളിൽ ഇത്തരം ഉള്ളടക്കം പങ്കിടുന്നതിന് സാധിക്കില്ല.
Read MoreCategory: Today’S Special
സഞ്ചാരികളേ ഇതിലേ… ഇതിലേ… വരുന്നു, മൂന്നാറിൽ ഡബിൾ ഡക്കർ ബസ്
ചാത്തന്നൂർ: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി കെ എസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് വരുന്നു. മൂന്നാറിലെ പ്രധാന കേന്ദ്രങ്ങൾ ചുറ്റുന്ന, വശങ്ങളിലെ വശ്യമനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാനുതകുന്ന തരത്തിലാണ് ഡബിൾ ഡക്കർ ബസ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പാപ്പനം കോട്ട് സെൻട്രൽ വർക്ക് ഷോപ്പിൽ അവസാനഘട്ടത്തിലാണ്. അതേസമയം കെഎസ്ആർടിസിയുടെ ബസുകൾ എയർ ബ്രേക്ക്, വയറിംഗ് തകരാർ തുടങ്ങിയവ മൂലം അപകടങ്ങളിൽപ്പെടുന്നത് ഒഴിവാക്കാൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ നിർദ്ദേശം നൽകി. ബ്രേക്ക് എയർ ലീക്കോട് കൂടി ഓടിയത് നിരവധി സർവീസുകളാണ്. 3000 ബസുകളിലാണ് ബ്രേക്ക് എയർ ലീക്ക് പരിഹരിച്ചത്. ട്രിപ്പ് മുടങ്ങിയാലും സാരമില്ല. ബസിന്റെ തകരാർ പരിഹരിച്ചു മാത്രം ഓടിച്ചാൽ മതിയെന്നും മന്ത്രി. കെ എസ് ആർടിസിയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കുള്ള വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. മെയിന്റനൻസ് തകരാർ കൊണ്ടാണ് പലപ്പോഴും അപകടം ഉണ്ടാകുന്നതും…
Read Moreനാൻ ഓട്ടോക്കാരൻ…ഓട്ടോക്കാരൻ… മുറുക്കിത്തുപ്പണ ഓട്ടോക്കാരൻ; ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് ഡ്രൈവർ തുപ്പിയത് വഴിയാത്രക്കാരിയുടെ ദേഹത്ത്
പൊതു നിരത്തിൽ പാലിക്കേണ്ട ചില മര്യാദകളും നിയമങ്ങളുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ പാലിക്കാതെ വന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ചിലർ യാതൊരു പൗരബോധവുമില്ലാതെയാണ് പോാതുനിരത്തിൽ ഇടപെടുന്നത്. അത്തമൊരു ദുരവസ്ഥ നേരിട്ട വാർത്തയാണ് ബംഗളൂരിലെ ഇന്ദിരാനഗറിൽ നിന്നു പുറത്ത് വരുന്നത്. പരിഷി എന്ന യുവതി ഇന്ദിരാനഗർ റോഡിലൂടെ നടന്നു പോയപ്പോൾ ഒരു ഓട്ടോറിക്ഷ ഡ്രൈവർ തന്റെ മേൽ തുപ്പിയതായി അവൾ ആരോപിച്ചു. വെള്ള ഷർട്ടായിരുന്നു യുവതി ധരിച്ചിരുന്നത്. അവളുടെ വലതു കൈയിലും വസ്ത്രത്തിലും ഓട്ടോക്കാരൻ മുറുക്കിത്തുപ്പി. സംഭവത്തിന്റെ ചിത്രങ്ങൾ അവൾ പങ്കുവച്ചു. അതോടെ സോഷ്യൽ മീഡിയയിൽ ഓട്ടോക്കാരനെതിരേ വൻ വിമർശനം ആണ് ഉയരുന്നത്. ഇന്ദിരാനഗറിൽ ചുറ്റി നടക്കുമ്പോൾ ഒരു ഓട്ടോ ഡ്രൈവർ എന്റെ മേൽ തുപ്പി, ഞാൻ വെള്ള ഷർട്ട് ധരിച്ച ദിവസമായിരുന്നു അത്’ എന്ന കുറിപ്പോടെയാണ് പരിഷി ഫോട്ടോപങ്കുവച്ചത്. അയാളുടെ നമ്പർ പ്ലേറ്റ് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? ഇത് തീർച്ചയായും…
Read Moreഭൂമിയമ്മയെന്നറിയുവാനുള്ള ബോധമുണ്ടാകണേ… മറ്റൊരു പരിസ്ഥിതി ദിനം കൂടി; നൽകാം ഒരു തൈ, നേടാമൊരു തണൽ
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. ഇന്ന് ലോക പരിസ്ഥിതി ദിനം. പച്ചപ്പും ഹരിതാഭയും നിറഞ്ഞൊരു ഭൂമിയെന്നത് ഇനി സ്വപ്നങ്ങളിൽ മാത്രമായി അവശേഷിക്കുന്നു. കാട് വെട്ടിക്കളിച്ച് പടുകൂറ്റൻ കെട്ടിട സമുശ്ചയങ്ങൾ തീർക്കുന്ന മാനവരാശി ഇന്ന് ഒരു തുള്ളി ജലത്തിനായി നെട്ടോട്ടമോടുകയാണ്. കാലം തെറ്റി വരുന്ന ഋതു ഭേദങ്ങൾ തന്നെയാണ് ഇതിനുത്തമ ഉദാഹരണം. ഭൂമിയെ സംരക്ഷിക്കുന്നതിന് മരങ്ങൾ വച്ചുപിടിപ്പിക്കുക, മാലിന്യം നിറഞ്ഞ് വറ്റിപ്പോയ ജലസ്രോതസുകൾ പുനരുജ്ജീവിപ്പിക്കുക, ഭൂമിയിലെ പച്ചപ്പും ജൈവവൈവിധ്യവും സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇത്തവണ പരിസ്ഥിതി ദിനാചരണം. 1972-ലാണ് ലോക പരിസ്ഥിതി ദിനം എന്നൊരു ആശയം ഉടലെടുത്തെത്. ജൂൺ 5-ന് സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന മനുഷ്യ പരിസ്ഥിതിയെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സമ്മേളനം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള നിർണായക ചർച്ചകൾക്ക് തുടക്കമിട്ടു. ഈ സുപ്രധാന നിമിഷത്തെ ആദരിക്കുന്നതിനായി, ഒരു വർഷത്തിനുശേഷം 1973-ൽ ആദ്യത്തെ ഔദ്യോഗിക ലോക…
Read More“മാഗ്നെറ്റിക് ഫിഷിംഗിനിടെ ദമ്പതികളെ ഭാഗ്യദേവത കടാക്ഷിച്ചു; തടാകത്തിൽനിന്നു കിട്ടിയ പെട്ടി തുറന്നപ്പോൾ ലക്ഷങ്ങളുടെ ഡോളർ
ന്യൂയോർക്ക്: അമേരിക്കൻ നഗരമായ ന്യൂയോർക്കിലെ ദന്പതികളെ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നു! തടാകത്തിൽ “മാഗ് നെറ്റിക് ഫിഷിംഗ്’ നടത്തിയ ദന്പതികൾക്കു ലഭിച്ചത് ലക്ഷങ്ങൾ. (ശക്തമായ നിയോഡൈമിയം കാന്തം ഉപയോഗിച്ച് ഫെറോ മാഗ് നെറ്റിക് വസ്തുക്കൾ ജലാശയങ്ങളിൽ കണ്ടെത്തുന്നതാണ് മാഗ് നെറ്റിക് ഫിഷിംഗ്). ജെയിംസ് കെയ്ൻ- ബാർബി അഗോസ്റ്റിനി ദന്പതികൾക്കു വെള്ളത്തിൽനിന്നു തോക്കുകൾ, രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച ഗ്രനേഡുകൾ, മോട്ടോർസൈക്കിൾ, വിദേശനാണയങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ നേരത്തെ ലഭിച്ചിരുന്നു. എന്നാൽ അടുത്തിടെ ബംപർ ലഭിച്ചതിന്റെ ആഹ്ളാദത്തിലാണു ദന്പതികൾ. ന്യൂയോർക്ക് തടാകത്തിൽ നടത്തിയ മാഗ് നെറ്റിക് ഫിഷിംഗിനിടെ ഇവർക്ക് ഒരു പെട്ടി ലഭിച്ചു. പെട്ടി തുറന്നപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. പെട്ടി നിറയെ ഡോളർ. എണ്ണിനോക്കിയപ്പോൾ 1,00,000 യുഎസ് ഡോളർ (83 ലക്ഷത്തിലേറെ രൂപ)!കഴിഞ്ഞ മേയ് 31നായിരുന്നു സംഭവം. കെയ്നും ബാർബിയും പെട്ടി കിട്ടിയതിനെക്കുറിച്ച് പോലീസിനെ അറിയിച്ചു. യഥാർഥ ഉടമയെ കണ്ടെത്താൻ കഴിയാത്തതുകൊണ്ട് പണപ്പെട്ടി…
Read Moreകേറി വാടാ മക്കളേ…സരിസ്കയിൽ നാലു കടുവാ കുഞ്ഞുങ്ങൾ പിറന്നു; സങ്കേതത്തിൽ കടുവകളുടെ എണ്ണം 40 ആയി
രാജസ്ഥാൻ: ഭാരതത്തിന്റെ ദേശീയ മൃഗമാണ് കടുവ. കടുവാ കുഞ്ഞുങ്ങൾ പിറന്നു വീണ സന്തോഷത്തിലാണ് രാജസ്ഥാനിലെ ദേശീയോധ്യാനമായ സരിസ്ക. നാലു കടുവാ കുഞ്ഞുങ്ങളാണ് പുതിയതായി പിറന്നു വീണത്. അതോടെ സങ്കേതത്തിൽ കടുവകളുടെ എണ്ണം 40 ആയി. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ പർവീൺ കസ്വാൻ കടുവാ കുഞ്ഞുങ്ങളെത്തിയ സന്തോഷം പ്രകടിപ്പിച്ച് എക്സിൽ അമ്മ കടുവയുടേയും കുഞ്ഞുങ്ങളുടേയും ചിത്രം പങ്കുവച്ചു. എസ്ടി 22 എന്ന കടുവയാണ് നാലു കുഞ്ഞുങ്ങൾക്കു ജന്മം നല്‍കിയിരിക്കുന്നത്. പുതിയ അതിഥികളെ സ്വാഗതം ചെയ്തുകൊണ്ടു മുഖ്യമന്ത്രി ഭജൻലാൽ ശർമ എക്സിൽ വീഡിയോ പങ്കുവച്ചു. ‘എസ്ടി 12’ എന്ന കടുവയുടെ നാലാമത്തെ കുട്ടിയും കാമറ ട്രാപ്പിൽ പതിഞ്ഞിട്ടുണ്ടെന്നും മാർച്ചിൽ അവളുടെ മൂന്ന് കുഞ്ഞുങ്ങളെ കണ്ടതായും കുഞ്ഞുങ്ങളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 2008 മുതലാണ് കടുവകളെ പുനരധിവസിപ്പിച്ചത്. അതിനു ശേഷം ‘എസ്ടി 12’ എന്ന കടുവയാണ് ആദ്യമായി പ്രസവിച്ചത്. വേഗതയുടെയും…
Read Moreപ്രണയത്തിന് പ്രായമില്ല; റൂപർട്ട് മർഡോക്കിന് 93ൽ അഞ്ചാം വിവാഹം
അമേരിക്കൻ വ്യവസായിയും മാധ്യമ മുതലാളിയുമായ റൂപർട്ട് മർഡോക്ക് അഞ്ചാമതും വിവാഹം കഴിച്ചതായി റിപ്പോർട്ട്. 93 കാരനായ മർഡോക്ക് മോളിക്യുലാർ ബയോളജിസ്റ്റായ എലീന സുക്കോവയെ (67)യാണ് വിവാഹം കഴിച്ചത്. മർഡോക്കിന്റെ കാലിഫോർണിയയിലെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിരുന്നു വിവാഹച്ചടങ്ങുകളെന്നു വാർത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇരുവരും ഡേറ്റിംഗിലാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. 1956ൽ ഓസ്ട്രേലിയൻ ഫ്ലൈറ്റ് അറ്റൻഡന്റായ പട്രീഷ്യ ബുക്കറെയാണ് റൂപർട്ട് മർഡോക്ക് ആദ്യമായി വിവാഹം കഴിച്ചത്. 1960ൽ ഇരുവരും വിവാഹമോചിതരായി. തുടർന്നു മാധ്യമപ്രവർത്തകയായ അന്ന ടൊർവിനെ വിവാഹം കഴിച്ചെങ്കിലും 1999ൽ വിവാഹമോചനം നേടി. പിന്നീട് വെൻഡി ഡെംഗിനെ വിവാഹം കഴിച്ചു. 2013ൽ ഇവരുമായും വേർപിരിഞ്ഞു. 2016ൽ മോഡൽ ജെറി ഹാളിനെയാണ് വിവാഹം കഴിച്ചത്. 2021ൽ ഈ ബന്ധവും അവസാനിച്ചു. അഞ്ച് വിവാഹങ്ങളിലായി മർഡോക്കിന് ആറ് മക്കളുണ്ട്.
Read Moreഅടിച്ച് കേറി വാ മക്കളേ… സ്കൂള്‍ തുറന്നതോടെ ആശംസകളും മുന്നറിയിപ്പുകളുമായി കേരള പോലീസ്
എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ടെന്നാണ് പോലീസ് വിദ്യാർഥികളോട് പറയുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആശംസകളും ഒപ്പം സ്കൂളിൽ പോകുംവഴി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പോലീസ് ഓർമിപ്പിച്ചത്. ചുറ്റിലേക്കും തലയുയർത്തി നോക്കണമെന്നും എന്ത് ആവശ്യത്തിനും തങ്ങൾ കൂടെയുണ്ടെന്നും കുറിപ്പിൽ പറയുന്നു. അത്യാവശ്യം വന്നാൽ വിളിക്കേണ്ട നമ്പറും പോസ്റ്റിൽ കൊടുത്തിട്ടുണ്ട്. പ്രിയപ്പെട്ട കുട്ടികളെ, സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതിയൊരു അധ്യായന വർഷത്തിലേക്ക് മക്കൾ പ്രവേശിക്കുകയാണ്. കളിയും ചിരിയും കൊച്ചു കൊച്ചു പിണക്കവും മധുരമായ ഇണക്കവും ഇഴചേരുന്ന സ്കൂൾ കാലം. മഴ നനഞ്ഞൊട്ടിയും, വെള്ളം തട്ടിത്തെറിപ്പിച്ചും, കിളികളോടും, തൊടികളോടും വർത്തമാനം പറഞ്ഞും നടന്നൊരു ബാല്യം ഓർമയിലോടിയെത്തുന്നു.മൊബൈൽ ഫോണുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്രവായന ശീലമാക്കുക. സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക.റോഡിലൂടെ നടക്കുമ്പോൾ വലതുവശം ചേർന്ന് നടക്കുക. സീബ്ര ലൈനിൽ മാത്രം റോഡ് മുറിച്ച് കടക്കുക. എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ…
Read Moreലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച! ഗിന്നസ് റിക്കാർഡിൽ ഇടംപിടിക്കാനൊരുങ്ങി 29 വയസുള്ള മില്ലി
ലോകമെമ്പാടുമുള്ള ആളുകൾ പ്രായം കുറച്ച് ചെറുപ്പം നിലനിർത്താൻ എത്ര പണം വേണമെങ്കിലും മുടക്കാൻ തയാറാണ്. ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തുന്നവർ വ്യായാമങ്ങൾ പതിവാക്കാറുമുണ്ട്. ലോകത്ത് 100 മുതൽ 110 വർഷം വരെ ജീവിച്ച് റിക്കാർഡ് നേടിയ മനുഷ്യർ വരെയുണ്ട്. എന്നാൽ അടുത്തിടെ വന്നൊരു വാർത്തയിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച തന്റേതാണെന്ന് അവകാശപ്പെട്ട് ഒരാൾ രംഗത്തെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച തന്റെ പക്കലുണ്ടെന്ന് 69 കാരനായ ലെസ്ലി ഗ്രീൻഹോഫാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മില്ലി എന്ന പൂച്ചയ്ക്ക് 29 വയസ്സ് പ്രായമുണ്ട്. 1995 ൽ ആണ് പൂച്ച ജനിച്ചത്. ലെസ്ലി ഗ്രീൻഹോഫിന്റെ മരിച്ചുപോയ ഭാര്യ പോള ഗ്രീൻഹോഫിന്റെയാണ് ഈ പൂച്ച. 2012 ഒക്ടോബർ 10-ന് ഒരു ഡേറ്റിംഗ് വെബ്സൈറ്റ് വഴിയാണ് പോള ലെസ്ലിയെ കണ്ടുമുട്ടിയത്. 2020 ഏപ്രിലിൽ കോവിഡ് കാരണം അദ്ദേഹത്തിന് ഭാര്യയെ നഷ്ടപ്പെടുകയും…
Read Moreഗ്രീൻ മിർച്ചി ഹൽവ: പച്ചമുളകുകൊണ്ട് എരിവുള്ള ഒരു ഹൽവ; വീഡിയോ വൈറൽ
മധുരപലഹാരങ്ങളുടെ സ്വന്തം നാടാണ് കോഴിക്കോട്. ഇവിടെനിന്ന് ഇടയ്ക്കിടെ പുത്തൻ വിഭവങ്ങൾ വൈറലാകാറുണ്ട്. കുലുക്കി സർബത്ത്, ഫുൾ ജാർ സോഡ അങ്ങനെ പോകുന്ന പട്ടികയിലെ ന്യൂജെൻ വിഭവങ്ങൾ. എന്നാൽ, അടുത്തിടെ പുറത്തിറങ്ങിയ എരിവുള്ള ഹൽവ ഏവരെയും അമ്പരിപ്പിക്കുന്നതായി! കോഴിക്കോട്ടെ ഒരു റസ്റ്ററന്റിൽ “ഗ്രീൻ മിർച്ചി ഹൽവ’ തയാറാക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പച്ചമുളകിലാണ് ഹൽവ തയാറാക്കുന്നത്. മുളക് ചെറുതായി അരിഞ്ഞശേഷം ചൂടാക്കിയ ചട്ടിയിലേക്കിടുന്നു. തുടർന്ന് അതിലേക്ക് പഞ്ചസാര, പാൽ, വെളിച്ചെണ്ണ, ഏലം തുങ്ങിയവ ചേർക്കുന്നു. വീഡിയോയിൽ കാണിക്കാത്ത ചേരുവകളും ഇതിലേക്കു ചേർക്കുന്നുണ്ട്. വിവിധതരം സൂപ്പർ സ്റ്റാർ മധുരഹൽവയ്ക്കൊപ്പം എരിവുള്ള ന്യൂജെൻ ഹൽവയും ഭക്ഷണപ്രിയർ സ്വീകരിച്ചുകഴിഞ്ഞതായാണു റിപ്പോർട്ട്.
Read More