സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞ ദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്സ്പ്രസിലാണ് അപൂർവ പ്രസവം നടന്നത്. ബന്ധുക്കളെല്ലാവരും ചേർന്നു കുഞ്ഞിനു ട്രെയിനിന്റെ പേരുതന്നെ നൽകി, “കാമായനി’. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് മധ്യപ്രദേശിലെ സത്നയിലേക്കു ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതി. ഭോപ്പാലിനും വിദിഷയ്ക്കും ഇടയില്‍ യുവതിക്കു പ്രസവവേദന അനുഭവപ്പെട്ടു. അതേ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകളുടെ സഹായത്തോടെയാണ് യുവതിയുടെ പ്രസവം സാധ്യമായതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ട്രെയിൻ വിദിഷ റെയില്‍വേ സ്റ്റേഷനില്‍ എത്തിയശേഷം നവജാത ശിശുവിനെയും അമ്മയെയും ഹർദ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ നിർദേശപ്രകാരം റെയിൽവേ സ്റ്റേഷനിൽ മെഡിക്കൽ സംഘം കാത്തുനിൽക്കുന്നുണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
Read MoreCategory: Today’S Special
കൈയിൽ കാശില്ലേൽ ഫോൺ പേ വഴി തരൂ… ക്യൂആർ കോഡ് ഉപയോഗിച്ച് ഭിക്ഷ യാചിക്കുന്ന ഡിജിറ്റൽ ഭിക്ഷാടകൻ!
ഇന്നത്തെ കാലത്ത് ഡിജിറ്റൽ പണമിടപാടുകളാണ് ഭൂരിഭാഗം വരുന്ന ആളുകളും ഉപയോഗിക്കുന്നത്. ചെറി കടയെന്നോ വലിയ കടയെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും ക്യൂആർ കോഡ് ഉപയോഗിച്ച് പണം അടയ്ക്കാൻ സാധിക്കുന്നതാണ്. ഇപ്പോഴിതാ യാചകരും ഡിജിറ്റലായി പണം യാചിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയിരിക്കുകയാണ്. ആസാമിലെ ഗുവാഹത്തിയിൽ കാഴ്ച വൈകല്യമുള്ള ഒരു യാചകൻ തനതായ ഭിക്ഷാടന രീതിയിലൂടെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. എക്സിൽ വൈറലായ ഒരു വീഡിയോയിൽ, ദശരഥ് എന്ന് തിരിച്ചറിഞ്ഞ യാചകൻ ഡിജിറ്റൽ പേയ്മെൻ്റിലൂടെ ഭിക്ഷ സ്വീകരിക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്. ഇയാൾ കഴുത്തിൽ ക്യൂആർ കോഡുള്ള ഫോൺപേ കാർഡ് ധരിച്ചിരിക്കുകയാണ്. ഒരു കാറിൽ ഇരിക്കുന്ന ആളുകളെ യാചകൻ സമീപിക്കുകയും ചെയ്യുന്നു. അവരിൽ ഒരാൾ 10 രൂപ അയയ്ക്കാൻ ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നു. തന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന്റെ അറിയിപ്പ് കേൾക്കാൻ യാചകൻ തന്റെ ഫോൺ ചെവിയോട് ചേർത്തുപിടിച്ചു.…
Read Moreതലോടി ചുംബിച്ച് പെൺകുട്ടി: അനുസരണയോടെ ആസ്വദിച്ച് രാജവെമ്പാല; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
ഒരു ദിവസം സോഷ്യൽ മീഡിയയിൽ എന്തൊക്കെ തരത്തിലുള്ള വീഡിയോകളാണ് നമ്മൾ കാണാറുള്ളത്. ചിലതൊക്കെ കാണുമ്പോൾ ഇതൊക്കെ സത്യം തന്നെയാണോന്ന് തന്നെ നമ്മൾ ചിന്തിച്ചുപോകും. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം എക്സിൽ വൈറലായത്. ഒരു പേടിയുമില്ലാതെ സ്നേഹത്തോടെ രാജവെമ്പാലയെപ്പോലെ ഒരു യുവതി ഉമ്മ വയ്ക്കുന്ന വീഡിയോയാണിത്. യുവതി ഉമ്മവയ്ക്കുമ്പോൾ വളരെ അനുസരണയോടെയാണ് പാമ്പ് നിൽക്കുന്നത്. ഇടയ്ക്കൊന്ന് പാമ്പ് തല വലിച്ചെങ്കിലും യുവതി വീണ്ടും ഉമ്മ വയ്ക്കുകയാണ്. എക്സിൽ Figen എന്ന യൂസറാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേ വീഡിയോയിൽ തന്നെ യുവതി മറ്റ് പാമ്പുകളുമായി ഇടപഴകുന്ന രംഗങ്ങളും കാണാം. ശരിക്കും ഈ പാമ്പുകൾക്കൊന്നും ജീവനില്ലേ എന്നുവരെ നമുക്ക് തോന്നിപ്പോകും. അത്രയും കൂളായിട്ടാണ് യുവതി പാമ്പിനെ ഉമ്മ വയ്ക്കുന്നതും മറ്റും. വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. എന്നാൽ ഇത്തരം വീഡിയോകളൊന്നും പ്രോത്സാഹിപ്പിക്കരുതെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ കമന്റിട്ടിരിക്കുന്നത്.…
Read Moreറോഡിൽ റീൽ ഷൂട്ടിംഗ്, ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചെടുത്തു; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
സ്വർണത്തിന് വേണ്ടി കൊലപാതകങ്ങൾ നടക്കുന്ന കാലമാണിത്. റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. ദിവസംതോറും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഞെട്ടിക്കുന്ന അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പട്ടാപ്പകൽ യുവതിയുടെ താലിമാല അടിച്ചുമാറ്റുന്ന സംഭവമാണ് വീഡിയോയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലാണ് സംഭവം. റോഡിൽ റീൽ ചെയ്യുകയായിരുന്ന യുവതിയുടെ മാലയാണ് അതുവഴി ബൈക്കിൽ പോവുകയായിരുന്ന ഒരാൾ പിടിച്ചു പറിച്ചത്. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ബൈക്കിലെത്തിയ ആൾ മാലയും കൊണ്ട് പോയിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് അന്വേഷണം നടക്കുകയാണ്. യുവതി വീഡിയോയിൽ റോഡിൽ നിന്നും റീൽ ഷൂട്ട് ചെയ്യുന്നത് കാണാം. അതിനായി റോഡിലൂടെ യുവതി നടന്നുവരികയാണ്. വീഡിയോ മറ്റാരോ ആണ് ഷൂട്ട് ചെയ്യുന്നത്. പെട്ടന്ന് തന്നെ അവിടേക്ക് ഒരു ബൈക്ക് എത്തുകയും ഉടനടി യുവതിയുടെ കഴുത്തിൽ കിടന്ന മാലയും പൊട്ടിച്ച് ബൈക്കിലെത്തിയ ആൾ പോയിക്കഴിഞ്ഞിരുന്നു. …
Read Moreതക്കം പാർത്തിരിക്കുകയാണ് തട്ടിപ്പുകാർ; കേടായ പാലും കിട്ടി, കൈയിൽ ഉണ്ടായിരുന്ന 77000 രൂപയും പോയി
പുറത്തു നിന്ന് വാങ്ങുന്ന പാൽ കേടായാൽ അത് കളയുന്നതല്ലാതെ തിരികെ കൊടുത്ത് മാറ്റി വാങ്ങുന്നവർ കുറവാണ്. എന്നാൽ ഒരു പാക്കറ്റ് പാൽ വാങ്ങിയത് കേടായതിനാൽ മാറ്റി വാങ്ങാൻ ശ്രമിച്ചതിന് പിന്നാലെ 77000 രൂപയാണ് കൈയിൽ നിന്നും പോയത്. ഇത് എങ്ങനെയാണ് സംഭവിച്ചതെന്നല്ലെ? സംഭവം നടക്കുന്നത് ബംഗളൂരുവിലാണ്. മൈസൂരു റോഡിൽ താമസിക്കുന്ന സോഫിയ (65 ) ഒരു ഓൺലൈൻ മിൽക്ക് ഡെലിവറി സർവീസിന്റെ സ്ഥിരം കസ്റ്റമറാണ്. എന്നാൽ ഈ മാസം 18ന് ഇതുവഴി അവർക്ക് കിട്ടിയ പാൽ കേടായിരുന്നു. പിന്നാലെ സോഫിയ പാലിന്റെ പണം തിരികെ കിട്ടാനുള്ള വഴി തേടാൻ തുടങ്ങി. തുടർന്ന് പരാതി അറിയിക്കാൻ ഓൺലൈനിൽ നിന്ന് ഒരു കസ്റ്റമർ കെയർ നമ്പറും അവർ സംഘടിപ്പിച്ചെടുത്തു. അതിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുത്ത ആൾ കസ്റ്റമർ കെയർ എക്സിക്യൂട്ടീവാണെന്നാണ് പറഞ്ഞത്. സോഫിയ കേടായ പാൽ തിരികെ തരാമെന്നും പകരം…
Read Moreഅക്ഷരം പറഞ്ഞുതന്നതു നീയാണ്, നിന്നെവിട്ട് എങ്ങുപോകാൻ…! പത്താം ക്ലാസ് പരീക്ഷയും അവസാനിച്ചു, വർഷങ്ങൾ പഠിച്ച സ്കൂളിനോടു വിടപറയുമ്പോൾ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിദ്യാർഥി എഴുതിയ കുറിപ്പ് വായിക്കാം
തൃശൂർ: അങ്ങനെ ഒരു എസ്എസ്എൽസി പരീക്ഷാക്കാലം കൂടി കഴിഞ്ഞിരിക്കുന്നു. ഇന്നുച്ചയ്ക്ക് അവസാനത്തെ പരീക്ഷയുടെ പേപ്പർ കൂടി തിരികെ കൊടുക്കുമ്പോൾ പത്തു പന്ത്രണ്ടു വർഷത്തെ സുദീർഘമായ പഠനകാലത്തിനാണ് ഒരു ചെറിയ അവധി കിട്ടിയിരിക്കുന്നത്. പരീക്ഷ ചൂടും വേനൽചൂടും എല്ലാം കൂടി തലയ്ക്ക് ചൂട് പിടിപ്പിച്ച ഒരു പരീക്ഷക്കാലമായിരുന്നു ഇത്തവണ. പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ കേരളത്തിലെ ഒട്ടുമിക്ക കുട്ടികളും പറയുന്ന പോലെ, കുഴപ്പമില്ല…. എന്ന് ഉത്തരത്തിന് ഭൂരിപക്ഷം വോട്ട്.ഇപ്രാവശ്യം വാലുവേഷൻ കടുകട്ടിയാകും എന്നാണ് കേൾക്കുന്നത്. എ പ്ലസുകൾ വല്ലാതെ കൂടുന്നതിനെ കുറിച്ച് കഴിഞ്ഞതവണ റിസൾട്ട് വന്നപ്പോൾ ചൂടേറിയ ചർച്ച വന്നതുകൊണ്ട് ഇത്തവണ മാർക്കിടുന്ന കാര്യത്തിൽ നല്ല പിടി പിടിക്കും എന്നാണ് ശ്രുതി. ഇന്ന് ഹോളി ആഘോഷം കൂടിയായിരുന്നു. ഹോളിഡേയ്ക്ക് മുമ്പുള്ള ഹോളി… ആ ആഘോഷവും ലാസ്റ്റ് ഡേ സെലിബ്രേഷനും ശരിക്കും പൊരിച്ചു. വാട്സപ്പും ഫോണുമൊക്കെ എല്ലാവർക്കും ഉള്ളതുകൊണ്ട്…
Read Moreജയിലിൽനിന്ന് അച്ചടിവിദ്യ പഠിച്ചു; പുറത്തിറങ്ങി കള്ളനോട്ടടി
ജയിലിൽനിന്ന് അച്ചടിവിദ്യ പഠിച്ച തടവുപുള്ളി ജയിൽ മോചിതനായശേഷം വ്യാജ കറൻസി നോട്ടുകൾ നിർമിച്ചതിനു പിടിയിലായി. ഭൂപേന്ദ്ര സിംഗ് ധാക്കത്ത് (35) ആണു പിടിയിലായത്. മധ്യപ്രദേശിലെ വിദിഷയിലാണു സംഭവം. കഴിഞ്ഞ ദിവസം 200 രൂപയുടെ95 വ്യാജ കറൻസികളുമായി പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കളർ പ്രിന്റർ, ആറു മഷി കുപ്പികൾ, പേപ്പർ എന്നിവയും ഇയാളുടെ വീട്ടിൽനിന്നു കണ്ടെടുത്തതായി സിറോഞ്ച് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് ഉമേഷ് തിവാരി പറഞ്ഞു. ജില്ലയിൽ കുറച്ചുനാളായി കള്ളനോട്ടടിച്ച് വിപണിയിൽ ഇറക്കുന്നതായി ഇയാൾ സമ്മതിച്ചു. കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭൂപേന്ദ്ര സിംഗ്.
Read Moreവൃത്തിഹീനമായി അയോധ്യ റെയില്‍വേ സ്റ്റേഷൻ; വീഡിയോ വൈറലായതിന് പിന്നാലെ അരലക്ഷം പിഴ
സാമൂഹിക മാധ്യമങ്ങളിൽ അയോധ്യ ധാം റെയിൽവേ സ്റ്റേഷന്റെ വൃത്തിഹീനമായ സാഹചര്യങ്ങളെ തുറന്നുകാണിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ നടപടിയുമായി ഇന്ത്യൻ റെയിൽവേ. രണ്ട് മാസം മുമ്പ് അയോധ്യ രാമക്ഷേത്രം ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതാണ് അയോധ്യാ ധാം റെയില്‍വേ സ്റ്റേഷനും. അയോധ്യാ രാമക്ഷേത്രത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ദിവസവും സന്ദർശനത്തിനായെത്തുന്നത്. ഇതിനിടെയാണ് റെയില്‍വേ സ്റ്റേഷന്റെ വൃത്തിഹീന സാഹചര്യങ്ങളെ വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പിന്നാലെ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തി. റെയില്‍വേ സ്റ്റേഷന്റെ വൃത്തിഹീന സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് @reality5473 എന്ന എക്സ് ഉപയോക്താവാണ് മൂന്ന് വീഡിയോകള്‍ പങ്കുവച്ചത്. ‘ശ്രീനഗറിലെ രാജ്ബാഗ് ഝലം നദീമുഖത്തേക്ക് സ്വാഗതം ‘ എന്ന് കുറിച്ച് കൊണ്ട് ജെംസ് ഓഫ് എഞ്ചിനീയറിംഗ് എന്ന എക്സ് അക്കൌണ്ടില്‍ നിന്നും പങ്കുവച്ച ചില ചിത്രങ്ങള്‍ക്ക് താഴെ ‘സഹോദരാ ഈ വീഡിയോ…
Read Moreതലോടാൻ ചെന്നു, യുവാവിനെ തൂക്കി എടുത്തെറിഞ്ഞ് ആന; വൈറലായി വീഡിയോ
കാട്ടാനകൾ നാട്ടിലേക്കിറങ്ങി ആക്രമണം നടത്തുന്ന സംഭവങ്ങൾ ഇപ്പോൾ പതിവായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വെറുതെ ഇരിക്കുന്ന ആനയെ അങ്ങോട്ട് പോയി തോണ്ടിയാൽ ആന വെറുതെ വിടുമോ? ഇത്തരത്തിൽ ഒരു ആനയുടെ തൊട്ടടുത്ത് പോയ യുവാവിനുണ്ടായ അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആന എപ്പോൾ പ്രകോപിതനാകുമെന്നോ എന്ത് ചെയ്യുമെന്നോ ആർക്കും പ്രവചിക്കാൻ കഴിയുന്നതല്ല. എന്നാൽ ഇത് കാര്യമായിട്ടെടുക്കാതെ പലപ്പോഴും മനുഷ്യർ മറന്നു പോവുകയാണ് ചെയ്യാറ്. അതിനാൽ തന്നെ പൊരിവെയിലത്തും ആനയെ നടത്തിയും ആഘോഷങ്ങളിൽ പങ്കെടുപ്പിക്കുകയും ഒക്കെ ചെയ്യുന്ന സംഭവങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ അപകടങ്ങളും സംഭവിക്കാറുണ്ട്. വീഡിയോയിലുള്ള യുവാവിന് സംഭവിച്ചതും അതാണ്. ഒരു യുവാവ് കുറച്ച് ഇലകളുമായി ആനയെ സമീപിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. വീഡിയോ യുവാവിന്റെ സുഹൃത്തുക്കളിൽ ആരോ തന്നെയാവണം പകർത്തുന്നത്. കാരണം വീഡിയോയ്ക്ക് വേണ്ടി തന്നെ അയാൾ ഈ പ്രകടനങ്ങൾ കാണിക്കുന്നതെന്ന് വ്യക്തമാണ്. ആന യുവാവ് കൊടുത്ത ഇലകൾ അപ്പോൾ തന്നെ…
Read Moreഅന്തസില്ലാത്ത ആഘോഷം: വിമർശനങ്ങൾ ഏറ്റുവാങ്ങി ബിൽഡർമാരുടെ ഹോളി ആഘോഷം; വീഡിയോ വൈറലാകുന്നു
ഹോളി സാധാരണയായി നിറങ്ങളും വെള്ളവും ഒക്കെ ഉപയോഗിച്ച് ആഘോഷിക്കുന്നതാണ് നമ്മൾ കണ്ടിരിക്കുന്നത്. എന്നാൽ മറുവശത്ത് ആഘോഷങ്ങൾ അല്പം വ്യത്യസ്തമാക്കുന്നവരുമുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള നിരവധി ഹോളി ആഘോഷ വീഡിയോകൾ പ്രത്യക്ഷപ്പെടാറുള്ളതാണ്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് തീർത്തും വിചിത്രമായൊരു ആഘോഷത്തിന്റെ വീഡിയോ ആണ്. ഒരു കൂട്ടം ബിൽഡർമാരെന്ന് തോന്നുന്ന കുറച്ച് ആളുകളെയാണ് വീഡിയോയിൽ കാണിക്കുന്നത്. ബിൽഡർമാർ അല്പവസ്ത്രം ധരിച്ച ഒരു സ്ത്രീയോടൊപ്പം നൃത്തം ചെയ്യുകയാണ്. വിദേശ വനിതയെന്ന് തോന്നിക്കുന്ന സ്ത്രീയാണ് വീഡിയോയിൽ നൃത്തം ചെയ്യുന്നത്. എന്നാൽ ആരും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ക്ഷേത്രങ്ങൾക്കും ഹിന്ദു പുരാണങ്ങളിലെ പ്രാധാന്യത്തിനും പേരുകേട്ട നഗരമായ മഥുരയിലാണ് ഈ സംഭവം നടന്നത്. വിഷയത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ചില ഉപയോക്താക്കൾ തങ്ങളുടെ പരാതികൾ വീഡിയോ ആയി പോസ്റ്റ് ചെയ്യുകയും മഥുര പോലീസിനെ അതിൽ ടാഗ് ചെയ്യുകയും ചെയ്തു.…
Read More