‘പാ​ർ​ട്ടി​ക്കോ​ട​തി, വി​ചാ​ര​ണ, വി​ധി…’: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ പി. ​ജ​യ​രാ​ജ​ൻ അ​ട​ക്ക​മു​ള്ള​വ​രെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കും

കൊ​ച്ചി: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ പി. ​ജ​യ​രാ​ജ​ൻ അ​ട​ക്കം 18 പേ​രെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ സി​ബി​ഐ ഉ​ട​ൻ അ​പ്പീ​ൽ ന​ൽ​കും. ഷു​ക്കൂ​റി​ന്‍റെ കു​ടും​ബ​വും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ ര​ണ്ടാം പ്ര​തി​യെ അ​ട​ക്കം വെ​റു​തെ വി​ട്ട​ത് പ്രോ​സി​ക്യൂ​ഷ​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്.

കേ​സി​ൽ ഏ​ഴ് പ്ര​തി​ക​ള്‍​ക്കാ​ണ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്. 13 പേ​രെ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ കൊ​ല​ക്കു​റ്റം തെ​ളി​ഞ്ഞ ഏ​ഴ് പേ​രെ​യാ​ണ് ജീ​വ​പ​ര്യ​ന്ത​ത്തി​ന് ശി​ക്ഷി​ച്ച​ത്. മ​റ്റ് ആ​റ് പ്ര​തി​ക​ള്‍​ക്ക് ത​ട​വ് ശി​ക്ഷ മൂ​ന്ന് വ​ർ​ഷ​ത്തി​ൽ താ​ഴെ​യാ​യ​തി​നാ​ൽ ഇ​വ​രു​ടെ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് മ​ര​വി​പ്പി​ച്ച് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. കേ​സി​ല്‍ 18 പേ​രെ കോ​ട​തി വെ​റു​തെ വി​ടു​ക​യും ചെ​യ്തു. കൊ​ച്ചി​യി​ലെ സി​ബി​ഐ കോ​ട​തി​യാ​ണ് ശി​ക്ഷാ​വി​ധി പ്ര​സ്താ​വി​ച്ച​ത്.

ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച ഏ​ഴു​പേ​രെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റും. പ്ര​തി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ലാ ജ​യി​ലി​ൽ പാ​ർ​പ്പി​ച്ച പ്ര​തി​ക​ളെ ഇ​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും.


അ​രി​യി​ൽ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സ്; ര​ണ്ട് ഏ​ജ​ൻ​സി​ക​ൾ, ര​ണ്ടു കു​റ്റ​പ​ത്ര​ങ്ങ​ൾ

ക​ണ്ണൂ​ർ: ര​ണ്ട് ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട് അ​രി​യി​ൽ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ന്. ആ​ദ്യം കേ​ര​ള പൊ​ലി​സും പി​ന്നീ​ട് സി​ബി​ഐ​യു​മാ​ണു കേ​സ് അ​ന്വേ​ഷി​ച്ച​ത്. ര​ണ്ട് ഏ​ജ​ൻ​സി​ക​ളും കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍, ടി.​വി. രാ​ജേ​ഷ് എം​എ​ല്‍​എ എ​ന്നി​വ​ര്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​വും ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​യും ചു​മ​ത്തി 2019 ജ​നു​വ​രി നാ​ലി​നാ​ണ് സി​ബി​ഐ അ​ഡീ​ഷ​ണ​ല്‍ എ​സ്പി ഹ​രി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. 2018 സെ​പ്റ്റം​ബ​ര്‍ 18ന് ​കൊ​ച്ചി പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും മ​ട​ക്കി​യി​രു​ന്നു.

കേ​സ് ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലും ലോ​ക്ക​ല്‍ പൊ​ലി​സി​ന്‍റെ കു​റ്റ​പ​ത്രം ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​ക്കു മു​മ്പാ​കെ​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​ഐ കോ​ട​തി കു​റ്റ​പ​ത്രം മ​ട​ക്കി​യ​ത്. തു​ട​ര്‍​ന്നാ​ണ് കു​റ്റ​പ​ത്രം ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.

നേ​ര​ത്തേ കേ​സി​ല്‍ വ​ള​പ​ട്ട​ണം സി​ഐ​യാ​യി​രു​ന്ന യു. ​പ്രേ​മ​ന്‍ ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​തി​ല്‍ പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷി​നു​മെ​തി​രേ കു​റ്റ​കൃ​ത്യ​മ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വ​ച്ചു​വെ​ന്ന കു​റ്റ​ത്തി​ന് 118-ാം വ​കു​പ്പാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​ല്‍ 302, 120 ബി ​തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഇ​രു​വ​രും കു​റ്റ​ക്കാ​രാ​ണെ​ന്നു പ​റ​ഞ്ഞി​രു​ന്നു.

ര​ണ്ടു മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ര​ണ്ടു മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും മൊ​ഴി​യ​ട​ങ്ങി​യ കു​റ്റ​പ​ത്ര​ത്തി​ല്‍ പി. ​ജ​യ​രാ​ജ​നു​ള്‍​പ്പെ​ടെ 28 മു​ത​ല്‍ 33 വ​രെ​യു​ള്ള പ്ര​തി​ക​ള്‍ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ് ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പി. ​ജ​യ​രാ​ജ​ന്‍ കി​ട​ന്ന മു​റി​ക്കു​ള്ളി​ല്‍ വ​ച്ചും പു​റ​ത്തു​വ​ച്ചും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.


ഷു​ക്കൂ​ർ വ​ധ​ക്കേ​സ് നാ​ൾ​വ​ഴി​ക​ൾ

2012 ഫെ​ബ്രു​വ​രി 20: അ​രി​യി​ൽ അ​ബ്ദു​ൾ ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ട്ടു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ക്ക​റി​യ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

മാ​ർ​ച്ച് 22: എം.​വി. ഗോ​വി​ന്ദ​ന്‍റെ മ​ക​ൻ ശ്യാം​ജി​ത്ത്, ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നും സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന വാ​ടി ര​വി​യു​ടെ മ​ക​ൻ ബി​ജു​മോ​ൻ എ​ന്നി​വ​ര​ട​ക്കം 18 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി ആ​ദ്യ പ്ര​തി​പ്പ​ട്ടി​ക കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.

മാ​ർ​ച്ച് 29: 12-ാം പ്ര​തി ബി​ജു​മോ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.

മേ​യ് 25: കേ​സി​ലെ പ​ത്താം പ്ര​തി അ​ജി​ത്കു​മാ​റി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

മേ​യ് 26: ഗൂ​ഢാ​ലോ​ച​ന​യി​ൽ പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ആ​രോ​പി​ച്ച അ​രി​യി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി യു.​വി. വേ​ണു​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

മേ​യ് 27: ഡി​വൈ​എ​ഫ്ഐ പാ​പ്പി​നി​ശേ​രി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ര​ണ്ടാം പ്ര​തി ഗ​ണേ​ശ​ൻ, ക​ണ്ണ​പു​രം മു​തു​വാ​നി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​ട്ടാം പ്ര​തി ല​തീ​ഷ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

ജൂ​ൺ 02: ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി 16-ാം പ്ര​തി സ​ജി​ത്തി​ന്‍റെ ബൈ​ക്കി​ന്‍റെ ടൂ​ൾ ബോ​ക്സി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു.

ജൂ​ൺ 08: സ​ക്ക​റി​യ​യെ ആ​ക്ര​മി​ക്കാ​നു​പ​യോ​ഗി​ച്ച ആ​യു​ധം കീ​ഴ​റ​യ്ക്ക​ടു​ത്തു​ള്ള ചേ​ര​യി​ലെ കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു.

ജൂ​ൺ 09: ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷി​നും അ​ന്വേ​ഷ​ണ​സം​ഘം നോ​ട്ടീ​സ് ന​ൽ​കി.

ജൂ​ൺ 12: പി. ​ജ​യ​രാ​ജ​നെ ക​ണ്ണൂ​ർ ഗ​സ്റ്റ് ഹൗ​സി​ൽ​വ​ച്ച് ചോ​ദ്യം ചെ​യ്തു.

ജൂ​ൺ 14: ത​ളി​പ്പ​റ​മ്പ് ഏ​രി​യ സെ​ക്ര​ട്ട​റി പി. ​വാ​സു​ദേ​വ​നെ​യും ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ കോ​മ​ത്ത് മു​ര​ളീ​ധ​ര​നെ​യും ചോ​ദ്യം ചെ​യ്തു.

ജൂ​ൺ 22: കേ​സി​ൽ കൂ​ടു​ത​ൽ പേ​രെ ഉ​ൾ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

ജൂ​ലൈ 05: സി​പി​എം മൊ​റാ​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ.​വി. ബാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

ജൂ​ലൈ 09: പി. ​ജ​യ​രാ​ജ​നെ ക​ണ്ണൂ​ർ ഗ​സ്റ്റ് ഹൗ​സി​ൽ​വ​ച്ച് ര​ണ്ടാ​മ​തും ചോ​ദ്യം ചെ​യ്തു.

ജൂ​ലൈ 29: ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്തു.

ഓ​ഗ​സ്റ്റ് 01: പി. ​ജ​യ​രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ണ്ണൂ​രി​ൽ വ്യാ​പ​ക അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ

ഓ​ഗ​സ്റ്റ് 07: പി. ​ജ​യ​രാ​ജ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും ടി.​വി. രാ​ജേ​ഷി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യും ഹൈ​ക്കോ​ട​തി ത​ള്ളി. തു​ട​ർ​ന്ന് ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ ക​ണ്ണൂ​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.

ഓ​ഗ​സ്റ്റ് 27: പി. ​ജ​യ​രാ​ജ​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

ഒ​ക്‌​ടോ​ബ​ർ 07: കേ​സി​ലെ 20-ാം പ്ര​തി മൊ​റാ​ഴ സെ​ൻ​ട്ര​ൽ നോ​ർ​ത്ത് കു​മ്മ​ന​ങ്ങാ​ട്ടെ അ​ച്ചാ​ലി സ​രീ​ഷ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കു​ളി​മു​റി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തു.

2013 ഡി​സം​ബ​ർ 10: ഷു​ക്കൂ​റി​ന്‍റെ ഉ​മ്മ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ കേ​സ് സി​ബി​ഐ​ക്കു കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല.

ഡി​സം​ബ​ർ: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഷു​ക്കൂ​റി​ന്‍റെ ഉ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

2016 ഫെ​ബ്രു​വ​രി 08: ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് ക​മാ​ൽ​പാ​ഷ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

മാ​ർ​ച്ച് 19: സി​ബി​ഐ അ​ന്വേ​ഷ​ണ ഉ​ത്ത​ര​വി​നെ​തി​രേ സി​പി​എം നേ​താ​ക്ക​ൾ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു.

ഏ​പ്രി​ൽ 04: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ജൂ​ൺ 27: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​അ​നു​വ​ദി​ച്ചു.

2017: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സ്റ്റേ ​നീ​ക്കി. സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ ബെ​ഞ്ച് ശ​രി​വ​ച്ചു. ഇ​തി​നെ​തി​രേ പ്ര​തി​ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ന് സ്റ്റേ ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ർ​ന്നു.

2019 ഫെ​ബ്രു​വ​രി 11: പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷി​നു​മെ​തി​രേ കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.
2020: കേ​സി​ന്‍റെ വി​ചാ​ര​ണ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യി​ലേ​ക്കു മാ​റ്റി.

2024 സെ​പ്റ്റം​ബ​ർ 19: പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി.

2024 ഒ​ക്‌​ടോ​ബ​ർ 18: കേ​സി​ലെ പ്ര​തി​ക​ൾ​ക്കെ​തി​രേ കോ​ട​തി കു​റ്റം ചു​മ​ത്തി. ഇ​തോ​ടെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് വ​ഴി​തു​റ​ന്നു.

2025 മേ​യ് 5: കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യി​ൽ കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ച്ചു.

2026 ന​വം​ബ​ർ 19: 17 മാ​സം നീ​ണ്ട വി​ചാ​ര​ണ​യ്ക്കു​ശേ​ഷം അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ചു.


അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സ് : കോ​ട​തി​ക്കു​മു​ന്നി​ല്‍ ത​ടി​ച്ചു​കൂ​ടി വ​ന്‍ ജ​നാ​വ​ലി

കൊ​ച്ചി: കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്‌​ടി​ച്ച അ​രി​യി​ല്‍ അ​ബ്‌​ദു​ള്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ന്‍റെ വി​ധി​യ​റി​യാ​ന്‍ ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​ക്കു​മു​ന്നി​ല്‍ ത​ടി​ച്ചു​കൂ​ടി​യ​ത് വ​ന്‍ ജ​നാ​വ​ലി​യാ​യി​രു​ന്നു. 14 വ​ര്‍​ഷ​ത്തോ​ളം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ പു​റ​ത്തു​വ​രു​ന്ന വി​ധി അ​റി​യാ​ന്‍ കൊ​ല്ല​പ്പെ​ട്ട ഷു​ക്കൂ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍, സു​ഹൃ​ത്തു​ക്ക​ള്‍, എം​എ​സ്എ​ഫ്, മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍, സി​പി​എം നേ​താ​ക്ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണു കോ​ട​തി പ​രി​സ​ര​ത്ത് എ​ത്തി​യ​ത്.

രാ​ഷ്‌​ട്രീ​യ​മാ​യി ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ക​ളാ​യ സി​പി​എം നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും രാ​വി​ലെ പ​ത്തോ​ടെ കോ​ട​തി​യി​ലെ​ത്തി. ഇ​വ​രെ അ​നു​ഗ​മി​ച്ച് മു​ന്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റും ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യും ക​ണ്ണൂ​രി​ല്‍​നി​ന്നു​ള്ള ഒ​രു​പ​റ്റം സി​പി​എം നേ​താ​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യ​പാ​ടെ ജ​യ​രാ​ജ​നെ​യും രാ​ജേ​ഷി​നെ​യും മാ​ധ്യ​മ​പ്പ​ട വ​ള​ഞ്ഞെ​ങ്കി​ലും ഇ​രു​വ​രും പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് കോ​ട​തി​മു​റി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ഇ​രു​വ​ര്‍​ക്കു​മി​ട​യി​ല്‍ ഷം​സീ​റും നി​ല​യു​റ​പ്പി​ച്ചു. ദി​വ്യ​യ​ട​ക്ക​മു​ള്ള മ​റ്റു നേ​താ​ക്ക​ള്‍ കോ​ട​തി​ക്കു​പു​റ​ത്ത് കാ​ത്തു​നി​ന്നു.

11 ഓ​ടെ കോ​ട​തി​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ആ​ദ്യം പി. ​ജ​യ​രാ​ജ​ന്‍, ടി.​വി. രാ​ജേ​ഷ് അ​ട​ക്കം കേ​സി​ല്‍​നി​ന്ന് കു​റ്റ​വി​മു​ക്ത​രാ​ക്ക​പ്പെ​ട്ട 18 പേ​രു​ടെ പേ​രു​ക​ള്‍ വാ​യി​ച്ചു. തു​ട​ര്‍​ന്ന് ഒ​ന്നാം​പ്ര​തി കെ.​വി. സു​മേ​ഷ് ഉ​ള്‍​പ്പ​ടെ കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ 13 പേ​രു​ടെ പേ​രു​ക​ളും വാ​യി​ച്ചു. ഈ ​സ​മ​യം കോ​ട​തി​മു​റി​ക്ക് പു​റ​ത്തു​നി​ന്ന പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ സ​ങ്ക​ടം സ​ഹി​ക്കാ​നാ​കാ​തെ വി​ങ്ങി​പ്പൊ​ട്ടി. കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​വ​ര്‍​ക്ക് പ​റ​യാ​നു​ള്ള​തു കേ​ട്ട​ശേ​ഷം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി കോ​ട​തി പി​രി​ഞ്ഞു.

ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 13 പ്ര​തി​ക​ളി​ല്‍ ഏ​ഴു​പേ​ര്‍​ക്ക് ജീ​വ​പ​ര്യ​ന്ത​വും ആ​റു​പേ​ര്‍​ക്ക് ര​ണ്ടു വ​ര്‍​ഷം വ​രെ​യു​ള്ള ത​ട​വും ശി​ക്ഷ വി​ധി​ച്ചു. കോ​ട​തി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളെ പൊ​ലി​സ് കോ​ട​തി​യി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ക്കി​യ​പ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണ് എ​തി​രേ​റ്റ​ത്. തു​ട​ര്‍​ന്നു പ്ര​തി​ക​ളെ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

നി​യ​മ​പോ​രാ​ട്ടം തു​ട​രും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ത്തി​ലെ മു​ഴു​വ​ൻ കു​റ്റ​വാ​ളി​ക​ളും ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. സി​പി​എ​മ്മി​ന്‍റെ രാ​ഷ്‌​ട്രീ​യ​പ​ക​പോ​ക്ക​ലി​ന് ഇ​ര​യാ​യ ഷു​ക്കൂ​റി​ന്‍റെ കു​ടും​ബ​ത്തി​നു നീ​തി ല​ഭി​ക്ക​ണം. ആ ​കു​ടും​ബ​ത്തി​നൊ​പ്പം സ​ർ​ക്കാ​ർ ഉ​റ​ച്ചു​നി​ൽ​ക്കും.

ഗൂ​ഢാ​ലോ​ച​ന​യി​ലും കൊ​ല​പാ​ത​ക​ത്തി​ലും പ​ങ്കാ​ളി​ക​ളാ​യ മു​ഴു​വ​ൻ പേ​രും ശി​ക്ഷി​ക്ക​പ്പെ​ട​ണം. പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും ഉ​ൾ​പ്പ​ടെ​യു​ള്ള 18 പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ പോ​ക​ണ​മെ​ന്ന് ഷു​ക്കൂ​റി​ന്‍റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ധി​പ്പ​ക​ർ​പ്പ് പ​രി​ശോ​ധി​ച്ച​ശേ​ഷം കു​ടും​ബ​വു​മാ​യി ആ​ലോ​ചി​ച്ച് അ​പ്പീ​ൽ ന​ട​പ​ടി തീ​രു​മാ​നി​ക്കും. നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം തു​ട​രും. -മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ല​ഭി​ച്ച​ത് ഭാ​ഗി​ക നീ​തി: ഉ​മ്മ ആ​ത്തി​ക്ക

ക​ണ്ണൂ​ർ: കു​ടും​ബ​ത്തി​നു ല​ഭി​ച്ച​ത് ഭാ​ഗി​ക​മാ​യ നീ​തി​യെ​ന്ന് അ​ബ്ദു​ൾ ഷു​ക്കൂ​റി​ന്‍റെ ഉ​മ്മ ആ​ത്തി​ക്ക. കേ​സി​ലെ ഗൂ​ഡാ​ലോ​ച​ന​ക്കാ​രാ​യ പി. ​ജ​യ​രാ​ജ​ൻ, ടി.​വി. രാ​ജേ​ഷ്, ശ്യാം​ജി​ത്ത് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 18 പ്ര​തി​ക​ൾ കു​റ്റ​വി​മു​ക്ത​രാ​യി​രി​ക്കു​ക​യാ​ണ്.

സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് പ​ഴു​തു​ക​ൾ ഒ​ട്ടേ​റെ​യു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ത​ങ്ങ​ൾ​ക്കു നീ​തി കി​ട്ടി​യി​ല്ലെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​കി പോ​രാ​ട്ടം തു​ട​രാ​നാ​ണു തീ​രു​മാ​നം.

“ഈ ​അ​മ്മ​യു​ടെ നി​ല​വി​ളി കേ​ള്‍​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ല…”

ക​ണ്ണൂ​ർ: ഷു​ക്കൂ​റി​ന്‍റെ ഉ​മ്മ ആ​ത്തി​ക്ക ന​ല്‍​കി​യ ഹ​ർ​ജി​യെ​ത്തു​ട​ര്‍​ന്ന് 2016 ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് ജ​സ്റ്റീ​സ് കെ​മാ​ല്‍ പാ​ഷ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. “ഈ ​മാ​താ​വി​ന്‍റെ നി​ല​വി​ളി കേ​ള്‍​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ല’’ എ​ന്ന പ​ര​മാ​ര്‍​ശ​ത്തോ​ടെ​യാ​ണ് കോ​ട​തി കേ​സ് സി​ബി​ഐ​ക്കു കൈ​മാ​റി​യ​ത്. ഉ​ത്ത​ര​വി​നെ​തി​രേ പ്ര​തി​ക​ൾ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ​യും സു​പ്രീം കോ​ട​തി​യെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ർ​ജി​ക​ൾ ത​ള്ളി.

ത​ങ്ങ​ളെ പ്ര​തി ചേ​ര്‍​ത്തു​കൊ​ണ്ട് ലോ​ക്ക​ല്‍ പൊ​ലി​സ് സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്രം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ടി.​വി. രാ​ജേ​ഷ് എം​എ​ല്‍​എ​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യും ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​വ​രു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കേ​സി​ന്‍റെ വി​ചാ​ര​ണ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു.

വ​ള​പ​ട്ട​ണം സി​ഐ​യാ​യി​രു​ന്ന യു. ​പ്രേ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലോ​ക്ക​ല്‍ പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ 118-ാം വ​കു​പ്പ് പ്ര​കാ​രം പി. ​ജ​യ​രാ​ജ​നെ​യും ടി.​വി. രാ​ജേ​ഷി​നെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രു​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ളു​ടെ കു​റ്റ​പ​ത്രം 2012 ഓ​ഗ​സ്റ്റ് 23ന് ​ത​ല​ശേ​രി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. ഒ​ന്നു മു​ത​ല്‍ 27 വ​രെ​യു​ള്ള പ്ര​തി​ക​ള്‍​ക്കെ​തി​രേ സം​ഘം ചേ​ര്‍​ന്ന് അ​ക്ര​മ​ണം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, വ​ധ​ശ്ര​മം, കൊ​ല​പാ​ത​കം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളും പി. ​ജ​യ​രാ​ജ​ന്‍ ഉ​ള്‍​പ്പ​ടെ 28 മു​ത​ല്‍ 33 വ​രെ​യു​ള്ള പ്ര​തി​ക​ള്‍​ക്കെ​തി​രേ 118 പ്ര​കാ​രം കു​റ്റ​കൃ​ത്യം അ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വ​ച്ചു​മെ​ന്നു​മാ​ണ് ലോ​ക്ക​ല്‍ പൊ​ലി​സ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തി​നെ​തി​രേ​യാ​ണ് ഷു​ക്കൂ​റി​ന്‍റെ ഉ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നി​യ​മ​പോ​രാ​ട്ടം തു​ട​രും: സ​ഹോ​ദ​ര​ന്‍

കൊ​ച്ചി: അ​രി​യി​ല്‍ ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് സ​ഹോ​ദ​ര​ന്‍ ദാ​വൂ​ദ്. കേ​സി​ല്‍ 13 പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ച​തി​നു പി​ന്നാ​ലെ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

“നി​യോ​ഗം വ​ലു​താ​ണെ​ങ്കി​ല്‍ നി​ങ്ങ​ള്‍​ക്കു​ള്ള പ​രീ​ക്ഷ​ണ​വും വ​ലു​താ​യി​രി​ക്കും. നി​യ​മ​പോ​രാ​ട്ട​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി. നി​യ​മ​പോ​രാ​ട്ടം തു​ട​രും. കൂ​ടെ നി​ന്ന എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി” – ദാ​വൂ​ദ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

വി​ധി​ക്കെ​തി​രേ അ​പ്പീ​ല്‍ പോ​കും: പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍

കൊ​ച്ചി: 18 പേ​രെ വെ​റു​തെ വി​ട്ടു​കൊ​ണ്ടും ആ​റു പേ​ര്‍​ക്കു കു​റ​ഞ്ഞ ശി​ക്ഷ ന​ല്‍​കി​യു​മു​ള്ള കോ​ട​തി​വി​ധി​യി​ല്‍ തൃ​പ്ത​ര​ല്ലെ​ന്നും വി​ധി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ പോ​കു​മെ​ന്നും അ​ബ്‌​ദു​ള്‍ ഷു​ക്കൂ​റി​നു​വേ​ണ്ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ. ​പ​ത്മ​ഭ​നാ​ഭ​ന്‍ പ​റ​ഞ്ഞു.

ര​ണ്ടാം​പ്ര​തി പി. ​ഗ​ണേ​ശ​നെ വെ​റു​തെ വി​ട്ട​തി​ല്‍ നി​രാ​ശ​യു​ണ്ട്. ഷു​ക്കൂ​റി​നെ കു​ത്തി​യ പ്ര​തി​ക​ളി​ല്‍ ര​ണ്ടാ​മ​നാ​ണ് ഗ​ണേ​ശ​ന്‍.

22-ാം സാ​ക്ഷി ടി.​പി. അ​ബു​വും 23-ാം സാ​ക്ഷി മു​ഹ​മ്മ​ദ് സാ​ദ​ഖും മൊ​ഴി ന​ല്‍​കാ​ന്‍ എ​ത്താ​തി​രു​ന്ന​തി​നാ​ലാ​ണ് 32-ാം പ്ര​തി പി. ​ജ​യ​രാ​ജ​നെ​യും 33-ാം പ്ര​തി ടി.​വി. രാ​ജേ​ഷി​നെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്. കേ​സി​ല്‍ ഇ​രു​വ​രു​ടെ​യും ഗൂ​ഢാ​ലോ​ച​ന പ​ങ്ക് തെ​ളി​യി​ക്കാ​ന്‍ ഈ ​ര​ണ്ടു സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി അ​നി​വാ​ര്യ​മാ​യി​രു​ന്നു.

ഗൂ​ഢാ​ലോ​ച​ന​യി​ല്‍ സി​പി​എം നേ​താ​ക്ക​ളു​ടെ പ​ങ്ക് തെ​ളി​യി​ക്കാ​ന്‍ സാ​ങ്കേ​തി​ക​മാ​യി ക​ഴി​ഞ്ഞി​ല്ലെ​ന്നു മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും കെ. ​പ​ത്മ​ഭ​നാ​ഭ​ന്‍ പ​റ​ഞ്ഞു.

വെ​റു​തെ വി​ട്ട​ത് തെ​ളി​വു​ക​ളി​ലെ​യും മൊ​ഴി​ക​ളി​ലെ​യും വൈ​രു​ധ്യം മൂ​ലം

കൊ​ച്ചി: മു​തി​ര്‍​ന്ന സി​പി​എം നേ​താ​ക്ക​ളും ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​മാ​യ പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷു​മ​ട​ക്കം ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ലെ 18 പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തു തെ​ളി​വു​ക​ളി​ലെ​യും മൊ​ഴി​ക​ളി​ലേ​യും വൈ​രു​ധ്യം മൂ​ലം. ജ​യ​രാ​ജ​നും രാ​ജേ​ഷും ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ 315-ാം ന​മ്പ​ര്‍ മു​റി​യി​ല്‍​വ​ച്ച് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു സി​ബി​ഐ​യു​ടെ വാ​ദം. എ​ന്നാ​ല്‍ ഇ​തു ശ​രി​വ​യ്ക്കു​ന്ന കൃ​ത്യ​മാ​യ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​നു ക​ഴി​ഞ്ഞി​ല്ല. ആ​ശു​പ​ത്രി​യി​ല്‍​വ​ച്ച് അ​ത്ത​രം ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ല്ലെ​ന്നും ഹ​ര്‍​ത്താ​ല്‍ തീ​രു​മാ​നം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നു​മാ​യി​രു​ന്നു സാ​ക്ഷി​മൊ​ഴി​ക​ളി​ലേ​റെ​യും.

ജ​യ​രാ​ജ​ന്‍റെ​യും രാ​ജേ​ഷി​ന്‍റെ​യും ഫോ​ണ്‍​രേ​ഖ​ക​ള്‍ ശേ​ഖ​രി​ച്ചു​മി​ല്ല. പ്ര​തി ദി​നേ​ശ​ന്‍ ഷു​ക്കൂ​റി​ന്‍റെ ഫോ​ട്ടോ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി അ​യ​ച്ചു​കൊ​ടു​ത്ത് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ശേ​ഷ​മാ​ണു കൊ​ല​പാ​ത​കം ന​ട​പ്പാ​ക്കി​യ​തെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ദി​നേ​ശ​ന്‍റെ​യ​ട​ക്കം പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ല. അ​തി​നാ​ല്‍, കൃ​ത്യ​ത്തി​നു ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​മു​ണ്ടാ​യി​ല്ല. ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 31-ാം പ്ര​തി എ.​വി. ബാ​ബു ഉ​പ​യോ​ഗി​ച്ച​തെ​ന്നു പ​റ​ഞ്ഞ ഫോ​ണ്‍​ന​മ്പ​ര്‍ മ​റ്റൊ​രാ​ളു​ടെ പേ​രി​ലു​ള്ള​താ​യി​രു​ന്നു. പ്ര​ധാ​ന സാ​ക്ഷി​ക​ളാ​യി​രു​ന്ന പി.​പി. അ​ബു, സാ​ബി​ര്‍ എ​ന്നി​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഷു​ക്കൂ​റി​നെ കു​ത്തി​യ​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ ര​ണ്ടാം പ്ര​തി ഗ​ണേ​ശ​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സാ​ക്ഷി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഈ ​പേ​ര് പ​റ​ഞ്ഞി​രു​ന്നി​ല്ല. ഇ​യാ​ളു​ടെ കു​ത്തേ​റ്റ് ഷു​ക്കൂ​ര്‍ വീ​ണ​തു സം​ബ​ന്ധി​ച്ച മൊ​ഴി​യി​ലും വൈ​രു​ധ്യ​വു​മു​ണ്ടാ​യി​രു​ന്നു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ മ​ക​നാ​യ ശ്യാം​ജി​തി​ന്‍റെ പേ​ര് എ​ഫ്‌​ഐ​ആ​റി​ല​ട​ക്കം ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്വേ​ഷ​ണ​സ​മ​യ​ത്ത് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​മി​ല്ല. കോ​ട​തി​യി​ല്‍ വ​ച്ച് ര​ണ്ടു സാ​ക്ഷി​ക​ളി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണു തി​രി​ച്ച​റി​ഞ്ഞ​ത്. ഈ ​മൊ​ഴി വി​ശ്വാ​സ്യ​യോ​ഗ്യ​മ​ല്ലെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജ​യ​രാ​ജ​നും രാ​ജേ​ഷി​നു​മെ​തി​രേ ഇ​ല്ലാ​തി​രു​ന്ന ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​യും കൊ​ല​ക്കു​റ്റ​വും വ​കു​പ്പു​ക​ള്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ശേ​ഷ​മാ​ണു ചേ​ര്‍​ത്ത​ത്. പൊ​ലി​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഷു​ക്കൂ​റി​ന്‍റെ അ​മ്മ ആ​ത്തി​ക്ക ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​മാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. പ്ര​തി​ക​ള്‍​ക്കു വി​ധി​ച്ച പി​ഴ​ത്തു​ക​യ്ക്കു പു​റ​മെ അ​ഞ്ചു ല​ക്ഷം രൂ​പ ക്രി​മി​ന​ല്‍ കു​റ്റ​കൃ​ത്യ​ത്തി​ലെ ഇ​ര​ക​ള്‍​ക്കു​ള്ള ന​ഷ്‌​ട​പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ല്‍ ആ​ത്തി​ക്ക​യ്ക്കു ന​ല്‍​കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും മ​ക്ക​ളും ദു​രി​ത​ത്തി​ലാ​കു​മെ​ന്ന​തി​നാ​ല്‍ ശി​ക്ഷ​യി​ല്‍ പ​ര​മാ​വ​ധി ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ കോ​ട​തി​യി​ലെ അ​ഭ്യ​ര്‍​ഥ​ന. കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ശേ​ഷം എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു എ​ല്ലാ​വ​രും രോ​ഗി​ക​ളും പ്രാ​യ​മാ​യ​വ​രു​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും ദു​രി​തം പ​റ​ഞ്ഞ് ശി​ക്ഷി​യി​ള​വ് തേ​ടി​യ​ത്. അ​തേ​സ​മ​യം, അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യ കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും പ്ര​തി​ക​ള്‍​ക്കു വ​ധ​ശി​ക്ഷ​ത​ന്നെ ന​ല്‍​ക​ണ​മെ​ന്നു​മു​ള്ള വാ​ദ​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ച്ച​ത്.

ഗൂ​ഢാ​ലോ​ച​നാ സി​ദ്ധാ​ന്തം പൊ​ളി​ഞ്ഞു: പി. ​ജ​യ​രാ​ജ​ൻ

കൊ​ച്ചി: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ സി​ബി​ഐ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തോ​ടെ ത​നി​ക്കും ടി.​വി. രാ​ജേ​ഷി​നു​മെ​തി​രാ​യ ഗൂ​ഢാ​ലോ​ച​നാ​സി​ദ്ധാ​ന്തം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി. ​ജ​യ​രാ​ജ​ൻ.

അ​ന്ന​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ​യും ലീ​ഗ്-​കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ​യും രാ​ഷ്‌​ട്രീ​യ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി പൊ​ലി​സും പി​ന്നീ​ട് സി​ബി​ഐ​യും ചേ​ർ​ന്നു കെ​ട്ടി​ച്ച​മ​ച്ച ക​ള്ള​ക്കേ​സാ​യി​രു​ന്നു ഇ​തെ​ന്നും കു​റ്റ​വി​മു​ക്ത​നാ​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വേ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മാ​യ ക​ള്ള​ക്കേ​സ്: ടി.​വി. രാ​ജേ​ഷ്

കൊ​ച്ചി: ന്യൂ​ന​പ​ക്ഷ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സി​പി​എ​മ്മി​നു​ള്ള സ്വാ​ധീ​നം ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണു ത​നി​ക്കെ​തി​രേ ക​ള്ള​ക്കേ​സ് കെ​ട്ടി​ച്ച​മ​ച്ച​തെ​ന്ന് സി​പി​എം നേ​താ​വ് ടി.​വി. രാ​ജേ​ഷ്. കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി. ​ജ​യ​രാ​ജ​നെ​യും ത​ന്നെ​യും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​ൻ പൊ​ലി​സ് ക​ള്ള​സാ​ക്ഷി​ക​ളെ സൃ​ഷ്‌​ടി​ച്ചെ​ങ്കി​ലും അ​വ​രെ​പ്പോ​ലും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നു ലീ​ഗ് നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​എം പ്ര​തി​ക​ള്‍​ക്കൊ​പ്പ​മെ​ന്നു തെ​ളി​ഞ്ഞു: എം​എ​സ്എ​ഫ്

കൊ​ച്ചി: വി​ധി കേ​ള്‍​ക്കാ​ന്‍ പ്ര​തി​ക​ള്‍​ക്കൊ​പ്പം സി​പി​എം നേ​താ​ക്ക​ള്‍ എ​ത്തി​യ​തോ​ടെ പ്ര​തി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്ന് സി​പി​എം എ​ന്നു തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് എം​എ​സ്എ​ഫ് നേ​താ​വും കൊ​ല്ല​പ്പെ​ട്ട ഷു​ക്കൂ​റി​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന സി.​ടി. ന​ജാ​ഫ്. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഷു​ക്കൂ​ര്‍ നേ​ടി​യെ​ടു​ത്ത ജ​ന​പ്രീ​തി​യും സ്വീ​കാ​ര്യ​ത​യും സി​പി​എ​മ്മി​നെ അ​സ്വ​സ്ഥ​രാ​ക്കി​യി​രു​ന്നു. അ​ത് ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നും ന​ജാ​ഫ് പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന് അ​പ്പീ​ലി​നു പോ​കാ​നാ​കും: തി​രു​വ​ഞ്ചൂ​ർ

കോ​ട്ട​യം: അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ല്‍ കോ​ട​തി​യു​ടെ നി​ഗ​മ​ന​ത്തെ​ക്കു​റി​ച്ചു വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന് അ​പ്പീ​ലി​നു പോ​കാ​നാ​കു​മെ​ന്ന് സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. കോ​ട്ട​യ​ത്ത് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം‍. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​ക്കേ​ണ്ട​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നാ​ണ്. കോ​ട​തി തീ​രു​മാ​നി​ച്ച​തി​നു പു​റ​ത്ത് പ​രാ​തി​യു​ള്ള ആ​ളു​ക​ള്‍ അ​പ്പീ​ല്‍ കൊ​ടു​ക്കു​ക​യ​ല്ലാ​തെ വേ​റെ മാ​ര്‍​ഗ​ങ്ങ​ളൊ​ന്നു​മി​ല്ല, ‌ഗൂ​ഢാ​ലോ​ച​ന പൂ​ര്‍​ണ​മാ​യി തെ​ളി​യി​ക്കാ​ന്‍ പ​റ്റി​യി​ല്ല എ​ന്ന​ല്ലേ​യു​ള്ളൂ. ആ ​ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കെ​ടു​ത്ത ആ​ളു​ക​ള്‍ 13 പേ​ര്‍​ക്കെ​തി​രെ ഇ​വി​ടെ ശി​ക്ഷ വ​ന്ന​ല്ലോ. ബാ​ക്കി ര​ണ്ടു​പേ​രെ ഒ​ഴി​വാ​ക്കി അ​ത് കോ​ട​തി​യു​ടെ നി​ഗ​മ​ന​മാ​ണ്. കോ​ട​തി​യു​ടെ നി​ഗ​മ​ന​ത്തെ ന​മ്മ​ള്‍ ചോ​ദ്യം ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

പ​ല സാ​ക്ഷി​ക​ളെ​യും സി​പി​എം ഭീ​ഷ​ണി​പ്പെ​ടു​ത്തി:​മ​ന്ത്രി കെ.​എം. ഷാ​ജി

കോ​ഴി​ക്കോ​ട്: അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ലെ പ​ല സാ​ക്ഷി​ക​ളെ​യും സി​പി​എം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മ​ന്ത്രി കെ.​എം. ഷാ​ജി. പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു നൂ​റു ശ​ത​മാ​നം ഉ​റ​പ്പാ​ണ്. സി​പി​എം ഭീ​ഷ​ണി​ക്കി​ടെ എ​ല്ലാ സാ​ക്ഷി​ക​ളെ​യും കൊ​ണ്ടു​വ​രാ​ന്‍ തീ​വ്ര​ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക​ള്‍​ക്കു ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും വി​ധി വ​രു​ന്ന​തി​ന് മു​മ്പാ​യി കെ.​എം. ഷാ​ജി കോ​ഴി​ക്കോ​ട്ട് പ്ര​തി​ക​രി​ച്ചു.

വി​ധി​യി​ൽ തൃ​പ്ത​ര​ല്ല, അ​പ്പീ​ൽ പോ​കും: മു​സ്‌​ലിം ലീ​ഗ്

ക​ണ്ണൂ​ർ: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സ് വി​ധി​യി​ൽ മു​സ്‌​ലിം ലീ​ഗ് തൃ​പ്ത​ര​ല്ലെ​ന്നും മേ​ൽ കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​കു​മെ​ന്നും മു​സ്‌​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ക​രീം ചേ​ലേ​രി പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ സി​പി​എം നേ​താ​ക്ക​ളും അ​വ​രു​ടെ മ​ക്ക​ളും പ്ര​തി​ക​ളാ​യ കേ​സി​ൽ സാ​ക്ഷി പ​റ​യാ​ൻ​പോ​ലും പ​റ്റി​ല്ലെ​ന്ന​തി​ന്‍റെ ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​കേ​സെ​ന്നും പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് കേ​സി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ക​രീം ചേ​ലേ​രി പ​റ​ഞ്ഞു.

ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​മു​ണ്ട്:​എം.​വി. ഗോ​വി​ന്ദ​ന്‍

കൊ​ച്ചി: ഷു​ക്കൂ​ര്‍ കേ​സി​ല്‍ പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷി​നു​മെ​തി​രേ​യു​ള്ള മു​സ്‌​ലിം ലീ​ഗി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും രാ​ഷ്‌​ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യും ക​ള്ള​ക്ക​ഥ​യും കോ​ട​തി​വി​ധി​യോ​ടെ പൊ​ളി​ഞ്ഞെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ ഉ​ള്‍​പ്പ​ടെ കേ​സി​ല്‍ ശി​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​വെ ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

കേ​സി​ല്‍ രാ​ഷ്‌​ട്രീ​യ ഗൂ​ഢാ​ലോ​ച​ന ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ കോ​ണ്‍​ഗ്ര​സും ലീ​ഗു​മാ​ണ് നേ​തൃ​ത്വം കൊ​ടു​ത്ത​ത്. കോ​ട​തി​വി​ധി അം​ഗീ​ക​രി​ച്ചു ശി​ക്ഷാ​വി​ധി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ഒ​ത്തു​ക​ളി പ്ര​ക​ടം: ബി​ജെ​പി

ക​ണ്ണൂ​ർ: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സ് വി​ധി​യി​ൽ പ​ല​രും ര​ക്ഷ​പ്പെ​ടാ​ൻ ഇ​ട​യാ​യ​ത് മു​സ്‌​ലിം ലീ​ഗ്-​സി​പി​എം നേ​താ​ക്ക​ളു​ടെ ഒ​ത്തു​ക​ളി​യാ​ണെ​ന്ന് ബി​ജെ​പി ക​ണ്ണൂ​ർ നോ​ർ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​നോ​ദ്കു​മാ​ർ ആ​രോ​പി​ച്ചു. ക​ത്തി​യെ​ടു​ത്തു കു​ത്തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട പ്ര​തി​യു​ൾ​പ്പ​ടെ പ​ല​രും ര​ക്ഷ​പ്പെ​ട്ടു. നേ​താ​ക്ക​ന്മാ​രും മ​ക്ക​ളും ര​ക്ഷ​പ്പെ​ടു​ക​യും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ലീ​ഗു​കാ​ർ ഹാ​ജ​രാ​ക്കി​യ ര​ണ്ടു സാ​ക്ഷി​ക​ൾ കോ​ട​തി​യി​ൽ എ​ത്താ​ത്ത​തും ദു​രൂ​ഹ​മാ​ണ്. ഇ​ത് ഷു​ക്കൂ​റി​നോ​ടും കു​ടും​ബ​ത്തോ​ടും അ​ണി​ക​ളോ​ടും നേ​തൃ​ത്വം കാ​ണി​ച്ച കൊ​ടി​യ വ​ഞ്ച​ന​യാ​ണെ​ന്നും വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു.

കി​രാ​ത രാ​ഷ്‌‌​ട്രീ​യ​ശൈ​ലി​ക്കു​ള്ള താ​ക്കീ​ത്: കോ​ൺ​ഗ്ര​സ്

ക​ണ്ണൂ​ർ: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ സി​ബി​ഐ കോ​ട​തി വി​ധി സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക​രാ​ഷ്‌‌​ട്രീ​യ​ത്തി​നു​ള്ള താ​ക്കീ​താ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്. ഷു​ക്കൂ​റി​നെ ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ഏ​താ​നും പ്ര​തി​ക​ളെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ച​തി​ൽ വ്യ​ക്ത​മാ​ണ്. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഭ​യം കാ​ര​ണം പ​ല​രും കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. കേ​സി​ൽ ചി​ല​രെ കോ​ട​തി വെ​റു​തെ​വി​ട്ട​ത് സി​പി​എം നേ​താ​ക്ക​ൾ വ​ല്ലാ​തെ ആ​ഘോ​ഷി​ക്കേ​ണ്ട കാ​ര്യ​മി​ല്ല – മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.


ദേ​ശീ​യ​ശ്ര​ദ്ധ നേ​ടി​യ അ​രും​കൊ​ല

ക​ണ്ണൂ​ർ: കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ ഒ​ഴു​കി​പ്പ​ര​ന്ന ചോ​ര​ച്ചാ​ലു​ക​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും അ​തി​ൽ​നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി​രു​ന്നു അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സ്. പാ​ർ​ട്ടി​ക്കോ​ട​തി വി​ചാ​ര​ണ ന​ട​ത്തി ന​ട​പ്പാ​ക്കി​യ വ​ധ​ശി​ക്ഷ​യെ​ന്ന പേ​രി​ൽ സി​പി​എ​മ്മി​നെ​തി​രേ ദേ​ശീ​യ​ശ്ര​ദ്ധ നേ​ടി​യ അ​രും​കൊ​ല.

സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ എം​എ​ൽ​എ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ത്തി​ന്‍റെ മ​ക​ൻ എ​ന്നി​വ​ർ പ്ര​തി​സ്ഥാ​ന​ത്ത്. താ​ലി​ബാ​ൻ മോ​ഡ​ൽ, പാ​ർ​ട്ടി​ക്കോ​ട​തി തു​ട​ങ്ങി​യ​വ സി​പി​എ​മ്മി​നെ​തി​രാ​യ പ്ര​ചാ​ര​ണാ​യു​ധ​മാ​യി. ഇ​ട​തു​മു​ന്ന​ണി​യി​ൽ​പോ​ലും അ​സ്വാ​ര​സ്യം പ​ട​ർ​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​തെ​ങ്കി​ലു​മൊ​രു രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി സ്വ​യ​മേ​റ്റെ​ടു​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടെ​ന്നാ​യി​രു​ന്നു പൊ​ലി​സ് റി​പ്പോ​ർ​ട്ട്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍റെ വാ​ഹ​നം ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണ് ഷു​ക്കൂ​റി​ന്‍റെ കൊ​ല​പാ​ത​ക​മെ​ന്ന് സി​പി​എം നേ​തൃ​ത്വം പ​ര​സ്യ​മാ​യി പ​റ​ഞ്ഞു. അ​തു​വ​രെ രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നാ​ൽ, പി​ന്നി​ൽ ആ​രെ​ന്നു പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണെ​ങ്കി​ലും പ​ങ്കി​ല്ലെ​ന്നു രാ​ഷ്‌​ട്രീ​യ​ഭേ​ദ​മെ​ന്യേ നേ​താ​ക്ക​ൾ ആ​ണ​യി​ട്ടു​പ​റ​ഞ്ഞി​രു​ന്ന കാ​ല​ത്താ​ണ് ഇ​ത്ത​ര​മൊ​രു വേ​റി​ട്ട സ്വ​ര​മു​ണ്ടാ​യ​ത്.

2012 ഫെ​ബ്രു​വ​രി 19ന് ​വൈ​കു​ന്നേ​രം അ​രി​യി​ലി​ൽ മു​സ്‌​ലിം ലീ​ഗ്-​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. പി​റ്റേ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ​യും സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ളി​പ്പ​റ​ന്പ് അ​രി​യി​ൽ മു​സ്‌​ലിം ലീ​ഗ് ഓ​ഫി​സി​നു സ​മീ​പം ആ​ക്ര​മി​ക്ക​പ്പെ​ട്ട് ഏ​താ​നും മ​ണി​ക്കൂ​റി​നു​ള്ളി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം. നേ​താ​ക്ക​ളു​ടെ വാ​ഹ​നം ആ​ക്ര​മി​ച്ച സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രെ​ന്ന നി​ല​യി​ലാ​ണ് ഷു​ക്കൂ​ർ അ​ട​ക്ക​മു​ള്ള അ​ഞ്ചം​ഗ സം​ഘ​ത്തെ അ​രി​യി​ലി​ൽ​നി​ന്നു മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള പാ​ർ​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ കീ​ഴ​റ വ​ള്ളു​വ​ൻ​ക​ട​വി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ, ഈ ​അ​ഞ്ചു പേ​രും ക​ല്ലേ​റ് സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നു പി​ന്നീ​ട് പൊ​ലി​സ് ക​ണ്ടെ​ത്തി.

കോ​താ​യി​യി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ അ​യ്യൂ​ബി​നെ കാ​ണി​ക്കാ​നാ​യി തോ​ണി​യി​ൽ ചെ​റു​കു​ന്നി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ഷു​ക്കൂ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ. ക​ട​ത്തു​ക​ട​ന്ന് ഇ​വ​ർ പോ​കു​ന്ന​തു​ക​ണ്ട സി​പി​എ​മ്മി​ന്‍റെ ഒ​രു സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു​വ​ത്രേ. ഇ​തു മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലൂ​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ്ര​ച​രി​ച്ചു. തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​കൂ​ടി ഇ​വ​രെ പി​ന്തു​ട​ർ​ന്നു.

അ​ക്ര​മി​ക​ളെ ക​ണ്ട് പ​രി​ച​യ​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ്കു​ഞ്ഞി എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ അ​ഞ്ചു പേ​രും അ​ഭ​യം​തേ​ടി. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ക്ര​മി​ക​ൾ വീ​ടു​വ​ള​ഞ്ഞു. വീ​ടി​ന​ക​ത്ത് ക​യ​റി ഷു​ക്കൂ​റി​നെ​യും മ​റ്റും ചോ​ദ്യം ചെ​യ്തു. ഇ​തി​നി​ടെ മൊ​ബൈ​ൽ കാ​മ​റ​യി​ൽ ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി. ഈ ​ചി​ത്ര​ങ്ങ​ൾ പ​ല​രു​ടെ​യും മൊ​ബൈ​ലു​ക​ളി​ലേ​ക്ക് അ​യ​ച്ചു. മൊ​ബൈ​ലി​ലെ ചി​ത്ര​ങ്ങ​ൾ ത​ളി​പ്പ​റ​ന്പി​ലേ​ക്കു വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി ചി​ല​രെ കാ​ണി​ച്ച​താ​യും പ​റ​യു​ന്നു. ഈ ​സ​മ​യം പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും ത​ളി​പ്പ​റ​ന്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലു​ള്ള നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​യി​രു​ന്നു സി​ബി​ഐ കു​റ്റ​പ​ത്രം.

ചി​ത്ര​ങ്ങ​ളി​ൽ​നി​ന്ന് ഷു​ക്കൂ​റും സ​ക്ക​റി​യ​യും വാ​ഹ​നം ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച​ത്രേ. ഇ​തോ​ടെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന പി.​വി. അ​യ്യൂ​ബ്, എം.​കെ. ഹാ​രി​സ്, പി. ​അ​ബ്ദു​ൾ​സ​ലാം എ​ന്നി​വ​രെ വി​ട്ട​യ​ച്ചു. ഷു​ക്കൂ​റി​നെ​യും സ​ക്ക​റി​യ​യെ​യും ആ​ക്ര​മി​ക്കി​ല്ലെ​ന്ന് വീ​ട്ടു​ട​മ മു​ഹ​മ്മ​ദ്കു​ഞ്ഞി​ക്ക് ഉ​റ​പ്പു​ന​ൽ​കി​യ​ശേ​ഷം പു​റ​ത്തേ​ക്കു ബ​ല​മാ​യി കൊ​ണ്ടു​പോ​യി.

ത​ങ്ങ​ൾ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്നും വി​ട്ട​യ​യ്ക്ക​ണ​മെ​ന്നും ഇ​വ​ർ കേ​ണ​പേ​ക്ഷി​ച്ചെ​ങ്കി​ലും അ​ക്ര​മി​ക​ൾ ദ​യ കാ​ട്ടി​യി​ല്ല. വീ​ടി​നു സ​മീ​പ​ത്തെ വ​യ​ലി​ലൂ​ടെ 200 മീ​റ്റ​റോ​ളം ഇ​വ​രെ കൊ​ണ്ടു​പോ​യ​ശേ​ഷം സ​ക്ക​റി​യ​യെ മ​ർ​ദി​ക്കാ​ൻ തു​ട​ങ്ങി. ത​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​ണു ല​ക്ഷ്യ​മെ​ന്ന് ഇ​തി​ന​കം വ്യ​ക്ത​മാ​യ ഷു​ക്കൂ​ർ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യും അ​ക്ര​മി​സം​ഘം പി​ന്തു​ട​ർ​ന്ന് ഒ​ട്ടേ​റെ​പേ​ർ നോ​ക്കി​നി​ൽ​ക്കേ വെ​ട്ടി​വീ​ഴ്ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലി​സ് റി​പ്പോ​ർ​ട്ട്.

ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം അ​ക്ര​മി​സം​ഘം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള​ട​ക്കം എ​ത്തി​യി​രു​ന്നു. ബ​ഹ​ളം​കേ​ട്ട് അ​ന്പ​തി​ലേ​റെ പ​രി​സ​ര​വാ​സി​ക​ളു​മെ​ത്തി. ഇ​വ​രി​ൽ ര​ണ്ടു സ്ത്രീ​ക​ളു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, വീ​ട്ടു​ട​മ​യാ​യ മു​ഹ​മ്മ​ദ്കു​ഞ്ഞി​യ​ല്ലാ​തെ മ​റ്റാ​രും അ​ക്ര​മി​ക​ളെ ത​ട​യാ​ൻ ശ്ര​മി​ച്ചി​ല്ല.

മു​ഹ​മ്മ​ദ്കു​ഞ്ഞി മ​ക​നെ അ​ക്ര​മ​സം​ഭ​വം പൊ​ലി​സി​നെ അ​റി​യി​ക്കാ​ൻ തൊ​ട്ട​ടു​ത്ത ക​ട​യി​ലേ​ക്കു ത​ന്ത്ര​പൂ​ർ​വം പ​റ​ഞ്ഞു​വി​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മി​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ സ​ക്ക​റി​യ​യെ ക​ണ്ണ​പു​രം പൊ​ലി​സ് ര​ക്ഷ​പ്പെ​ടു​ത്തി ചെ​റു​കു​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ക്ക​റി​യ ന​ൽ​കി​യ ആ​ദ്യ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ്ണ​പു​രം പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.

കേ​സി​ൽ പി. ​ജ​യ​രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി. സം​സ്ഥാ​ന ഹ​ർ​ത്താ​ലും പ്ര​ഖ്യാ​പി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന്‍റെ പി​റ്റേ​ദി​വ​സം യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പൊ​ലി​സി​നെ​തി​രേ മൂ​ന്നാം​മു​റ ആ​രോ​പ​ണ​വും പൊ​ലി​സു​കാ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​വും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ടാ​യി.

Related posts

Leave a Comment