കാ​ന​ഡ​യി​ൽ ഇ​നി മു​ത​ൽ “മ​ഴ നി​കു​തി’

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ ന​ഗ​രം “മ​ഴ നി​കു​തി’ ഈ​ടാ​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു. മ​ഴ​വെ​ള്ള മാ​നേ​ജ്‌​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണു പു​തി​യ​ത​രം നി​കു​തി കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ മു​നി​സി​പ്പ​ൽ ഗ​വ​ൺ​മെ​ന്‍റ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഏ​പ്രി​ൽ മു​ത​ൽ “റെ​യി​ൻ ടാ​ക്‌​സ്’ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ടൊ​റ​ന്‍റോ സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ പ​റ​യു​ന്നു. മ​ഴ​വെ​ള്ളം കൂ​ടു​ത​ൽ പ​തി​ക്കു​ന്ന​തും മ​ണ്ണി​ലേ​ക്കു വ​ലി​യാ​ത്ത​തു​മാ​യ മേ​ൽ​ക്കൂ​ര​ക​ൾ, അ​സ്ഫാ​ൽ​റ്റ് ഡ്രൈ​വ്‌​വേ​ക​ൾ, പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ, കോ​ൺ​ക്രീ​റ്റ് ലാ​ൻ​ഡ്‌​സ്‌​കേ​പ്പിം​ഗ് എ​ന്നി​വ അ​നു​സ​രി​ച്ചാ​ണു നി​കു​തി ഈ​ടാ​ക്കു​ക. മ​ഴ നി​കു​തി​ക്കെ​തി​രേ ന​ഗ​ര​വാ​സി​ക​ളി​ൽ​നി​ന്നു വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Read More

ആ​മ​സോ​ണി​ൽ ക​ണ്ടെ​ത്തി​യ ഏ​റ്റ​വും വ​ലി​യ അ​ന​ക്കോ​ണ്ട ച​ത്തു; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് വി​ദ​ഗ്ധ​ർ

ആ​മ​സോ​ൺ മ​ഴ​ക്കാ​ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ഏ​റ്റ​വും വ​ലി​യ അ​ന​ക്കോ​ണ്ട ച​ത്തു. നോ​ർ​ത്തേ​ൺ ഗ്രീ​ൻ അ​ന​ക്കോ​ണ്ട​യാ​യ അ​ന ജൂ​ലി​യ ആ​ണ് ച​ത്ത​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. വെ​ടി​യേ​റ്റ് മ​ര​ണ​പ്പെ​ട്ട​താ​ണെ​ന്നും സ്വ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ഈ ​അ​ന​ക്കോ​ണ്ട​യെ നാ​ഷ​ന​ൽ ജോ​ഗ്ര​ഫി ഡി​സ്‌​നി പ്ല​സി​നാ​യു​ള്ള സീ​രി​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ണു​ന്ന​ത്. അ​വ​താ​ര​ക​നാ​യ പ്ര​ഫ. ഫ്രീ​ക്ക് വോ​ങ് ആ​ണ് പാ​മ്പി​ന്റെ ചി​ത്രം പ​ങ്കു​വ​ച്ച​ത്. മ​നു​ഷ്യ​ന്‍റെ ത​ല​യു​ടെ അ​ത്ര വ​ലി​പ്പ​മു​ള്ള​താ​ണ് അ​ന​ക്കോ​ണ്ട​യു​ടെ ത​ല. 26 അ​ടി​യി​ല​ധി​കം നീ​ള​വും 200 കി​ലോ​യോ​ളം ഭാ​ര​വു​മു​ണ്ട്. ഇ​ര​യെ ശ്വാ​സം​മു​ട്ട് കൊ​ന്ന് വി​ഴു​ങ്ങു​ന്ന​താ​ണ് ഇ​വ​യു​ടെ രീ​തി. അ​ന​ക്കോ​ണ്ട​യു​ടെ നാ​ലി​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ തി​രി​ച്ച​റി‍​ഞ്ഞി​ട്ടു​ള്ള​ത്. ഇ​തി​ൽ ഒ​രു കോ​ടി വ​ർ​ഷം മു​ൻ​പ് സ​തേ​ൺ ഗ്രീ​ൻ അ​ന​ക്കോ​ണ്ട​യി​ൽ നി​ന്ന് ജ​നി​ത​ക​പ​ര​മാ​യി വേ​ർ​പെ​ട്ട​താ​ണ് നോ​ർ​ത്തേ​ൺ ഗ്രീ​ൻ അ​ന​ക്കോ​ണ്ട​ക​ളെ​ന്ന് ഡൈ​വേ​ഴ്സി​റ്റി എ​ന്ന ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.  

Read More

പ​ണം വാ​ങ്ങി ബാ​ങ്ക് അ​ക്കൗ​ണ്ട് വി​റ്റു; കെ​ണി​യി​ലാ​യി യു​വാ​ക്ക​ള്‍

യു​​വാ​​ക്ക​​ളു​​ടെ അ​​ക്കൗ​​ണ്ടു​​ക​​ളി​​ലേ​​ക്കു ക​​ണ​​ക്കി​​ല്ലാ​​തെ ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രൂ​​പ ഒ​​ഴു​​കി​യെ​​ത്തി​​യ​​തി​​നു പി​​ന്നാ​​ലെ കാ​​ഞ്ഞ​​ങ്ങാ​​ട്ടെ​​ത്തി​​യ ത​​മി​​ഴ്നാ​​ട്, മ​​ല​​പ്പു​​റം പോ​​ലീ​​സ് നി​​ര​​വ​​ധി പേ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. കാ​​ഞ്ഞ​​ങ്ങാ​​ട് ന​​ഗ​​ര​​സ​​ഭ, അ​​ജാ​​നൂ​​ര്‍, പ​​ള്ളി​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ യു​​വാ​​ക്ക​​ളാ​​ണ് കെ​​ണി​​യി​​ല്‍പ്പെ​​ട്ട​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം കാ​​ഞ്ഞ​​ങ്ങാ​​ട്ടെ​​ത്തി​​യ ത​​മി​​ഴ്നാ​​ട് പ്ര​​ത്യേ​​ക പോ​​ലീ​​സ് സം​​ഘം ഇ​​ത്ത​​ര​​ത്തി​​ല്‍ അ​​ക്കൗ​​ണ്ട് വ​​ഴി ഓ​​ണ്‍​ലൈ​​ന്‍ ത​​ട്ടി​​പ്പ് സം​​ഘ​​ങ്ങ​​ള്‍​ക്കു പ​​ണം കൈ​​മാ​​റി ന​​ല്‍​കി​​യ തീ​​ര​​ദേ​​ശ​​ത്തെ യു​​വാ​​വി​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​പോ​​യി. കാ​​ഞ്ഞ​​ങ്ങാ​​ട് സ്വ​​ദേ​​ശി​​യാ​​യ മ​​റ്റൊ​​രു യു​​വാ​​വി​​നെ മ​​ല​​പ്പു​​റം പോലീസ്‌ ക​​ഴി​​ഞ്ഞ ദി​​വ​​സം കാ​​ഞ്ഞ​​ങ്ങാ​​ടുനി​​ന്നു ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​ട്ടു​​ണ്ട്. കാ​​ഞ്ഞ​​ങ്ങാ​​ട് കൂ​​ളി​​യ​​ങ്കാ​​ല്‍ സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ ര​​ണ്ടാ​​ഴ്ച മു​​ന്പ് പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​രു​​ന്നു. ഇ​​വ​​രു​​ടെ അ​ക്കൗ​​ണ്ടു​​ക​​ള്‍ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ണ്. നി​​രോ​​ധി​​ത ഓ​​ണ്‍​ലൈ​​ന്‍ ത​​ട്ടി​​പ്പ് സം​​ഘ​​ങ്ങ​​ള്‍ ജി​​ല്ല​​യി​​ല്‍നി​​ന്നു വ​​ന്‍​തു​​ക ന​​ല്‍​കി ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ള്‍ വാ​​ങ്ങു​​ക​​യോ വാ​​ട​​ക​​യ്ക്ക് എ​​ടു​​ക്കു​​ക​​യോ ചെ​​യ്യു​​ന്നു​​ണ്ടെ​​ന്ന ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് യു​​വാ​​ക്ക​​ളെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. ഓ​​ണ്‍​ലൈ​​ന്‍ ത​​ട്ടി​​പ്പ് സം​​ഘ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ക്കൗ​​ണ്ടു​​ക​​ളെ​​ല്ലാം പോ​​ലീ​​സ് നി​​രീ​​ക്ഷി​​ച്ചു വ​​രു​​ന്നു​​ണ്ട്. കൗ​​മാ​​ര​​ക്കാ​​രാ​​യ…

Read More

ആത്മാർഥത കുറച്ച് കൂടിപ്പോയോ? പോലീസ് തിരയുന്നുണ്ട്…

പ​ഴ​യ​പോ​ലെ​യ​ല്ല ജീ​വി​തം വ​ള​രെ വേ​ഗ​ത്തി​ലാ​ണ് എ​ന്നാ​ണ് പ​ല​രും പ​റ​യാ​റു​ള്ള​ത്. മാ​റു​ന്ന ലോ​ക​വും സാ​ങ്കേ​തി​ക വി​ദ്യ​യും അ​തി​ന്‍​പ്ര​കാ​ര​മു​ള്ള തൊ​ഴി​ലു​മൊ​ക്കെ സ​മ​യ​മി​ല്ല എ​ന്ന അ​വ​സ്ഥ പ​ല​രി​ലും സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഐ​ടി പോ​ലു​ള്ള മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ഓ​ഫീ​സ് സ​മ​യ​ത്തി​നു​മ​പ്പു​റം ജോ​ലി ചെ​യ്താ​ണ​ത്രെ അ​ത് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്. പ​ല​രും സി​നി​മാ​ശാ​ല​യി​ലും ട്രെ​യി​നി​ലു​മൊ​ക്കെ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന കാ​ഴ്ച​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്താ​റു​ണ്ട്. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ബം​ഗ​ളൂ​രു​വി​ലു​ള്ള ഒ​രു വി​രു​ത​ന്‍ അ​തു​ക്കും​മേ​ലെ ഒ​രു പ​ണി ചെ​യ്തു. സം​ഗ​തി വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ആളെ ആ​ളു​ക​ള്‍ തി​ര​യു​ക​യു​മു​ണ്ടാ​യി. എ​ക്‌​സി​ലെ​ത്തി​യ വീ​ഡി​യോ​യ​യി​ലാ​ണ് ഈ ​കാ​ഴ്ച​യു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു യു​വാ​വ് സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​യാ​ള്‍ ത​ന്‍റെ ലാപ്ടോ​പ്പ് പ്ര​വ​ര്‍​ത്തി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഈ ​യാ​ത്ര ചെ​യ്യു​ന്ന​ത്. ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ഒ​രു കാ​ര്യ​മാ​ണി​തെ​ന്ന് നെ​റ്റി​സ​ണ്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​യാ​ളു​ടെ മാ​ത്ര​മ​ല്ല മ​റ്റു​ള്ളവ​രു​ടെ​യും ജീ​വ​നെ ബാ​ധി​ക്കു​ന്ന ഒ​ന്നാ​ണ​ത്. സം​ഭ​വം ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യു​ള്ള ഡ്രൈ​വിം​ഗി​നെ​യും സു​ര​ക്ഷി​ത​മാ​യ യാ​ത്രാ ശീ​ല​ങ്ങ​ളെ​യും കു​റി​ച്ച് സോ​ഷ്യ​ല്‍…

Read More

കൈ​യി​ല്‍ സെ​ല്ലോ​ടേ​പ്പ് അ​ല്ല; വേ​റി​ട്ട ആ​ഭ​ര​ണം

വേ​റി​ട്ട ആ​ട​യാ​ഭ​ര​ണ​ങ്ങ​ള്‍ അ​ണി​യാ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​ര്‍ ആ​രാ​ണു​ള്ള​ത്. പ​ണ്ട് പ്രാ​ദേ​ശി​ക​മാ​യി തീ​ര്‍​ത്ത ഫാ​ഷ​നു​ക​ള്‍ പി​ന്നീ​ട് സ​ര്‍​വ​യി​ട​ത്തേ​ക്കും പ​ര​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം നി​ര​വ​ധി വേ​റി​ട്ട ആ​ഭ​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ന​മു​ക്ക് ഉ​ട​ന​ടി അ​റി​യാ​ന്‍ ക​ഴി​യു​ന്നു. അ​ത്ത​ര​ത്തി​ല്‍ എ​ത്തു​ന്ന ചി​ല​വ ന​മ്മ​ളി​ല്‍ കൗ​തു​കം പ​ട​ര്‍​ത്തും. അ​ത്ത​ര​ത്തി​ലൊ​രു​ള്ള ഒ​രു ആ​ഭ​ര​ണ​ത്തി​ന്‍റെ കാ​ര്യ​മാ​ണി​ത്. സം​ഗ​തി ഒ​രു ബ്രേ​സ്‌​ലെ​റ്റ് ആ​ണ്. എ​ന്നാ​ല്‍ എ​ക്‌​സി​ലെ​ത്തി​യ ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ക​ണ്ടാ​ല്‍ ഈ ​ബ്രേ​സ്‌​ലെ​റ്റ് ഒ​രു സെ​ല്ലോ​ടേ​പ്പ് പോ​ലെ തോ​ന്നും. ആ​ഡം​ബ​ര ഫാ​ഷ​ന്‍ ബ്രാ​ന്‍​ഡാ​യ ബ​ല​ന്‍​സി​യാ​ഗ ആ​ണ് ഇ​ത് ഇ​റ​ക്കി​യ​ത്. ഏ​ക​ദേ​ശം 4,000 ഡോ​ള​ര്‍ ആ​ണ​ത്രെ ബ്രേ​സ്‌​ലെ​റ്റ് വി​ല. ഈ ​ഉ​ല്‍​പ്പ​ന്നം ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളെ ഞെ​ട്ടി​ച്ചു. എ​ന്നാ​ല്‍ പ​ല​ര്‍​ക്കും ഇ​ത​ത്ര പി​ടി​ച്ചി​ല്ല. സാ​ധാ​ര​ണ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളെ ഫാ​ഷ​ന്‍ ആ​ക്സ​സ​റി​ക​ളാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളെ അ​വ​ര്‍ വി​മ​ര്‍​ശി​ച്ചു. “വി​ല​യേ​റി​യ ത​മാ​ശ’ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Read More

പ​ണ​ക്കൂ​മ്പാ​ര​ത്തി​ൽ കി​ട​ന്ന് രാ​ഷ്ടീ​യ നേ​താ​വ്! ഫോ​ട്ടോ വൈ​റ​ൽ; പുറത്ത് വരുന്ന വിശദീകരണം ഇങ്ങനെ

ഡി​സ്പു​ർ: അ​സ​മി​ലെ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യ ബെ​ഞ്ച​മി​ൻ ബ​സു​മാ​തി​രി നോ​ട്ട് കൂ​മ്പാ​ര​ത്തി​ൽ ഉ​റ​ങ്ങു​ന്ന ഫോ​ട്ടോ വൈ​റ​ലാ​യി. അ​സ​മി​ലെ ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ യു​ണൈ​റ്റ​ഡ് പീ​പ്പി​ൾ​സ് പാ​ർ​ട്ടി ലി​ബ​റ​ലി​ന്‍റെ (യു​പി​പി​എ​ൽ) സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട അം​ഗ​മാ​ണ് ബ​സു​മാ​ത​രി. 500 രൂ​പ നോ​ട്ടു​ക​ൾ ചി​ത​റി​ക്കി​ട​ക്കു​ന്ന​തി​ന് മു​ക​ളി​ൽ ബ​സു​മാ​ത​രി അ​ർ​ധ​ന​ഗ്ന​നാ​യി കി​ട​ക്ക​യി​ൽ കി​ട​ക്കു​ന്ന​താ​ണ് വൈ​റ​ലാ​യ ഫോ​ട്ടോ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ദേ​ഹ​ത്തും നോ​ട്ടു​ക​ൾ ചി​ത​റി​ക്കി​ട​ക്കു​ന്നു​ണ്ട്. പ്ര​സ്തു​ത ഫോ​ട്ടോ അ​ഞ്ച് വ​ർ​ഷം മു​മ്പ് ബ​സു​മാ​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ പാ​ർ​ട്ടി ന​ട​ത്തു​ന്ന​തി​നി​ടെ എ​ടു​ത്ത​താ​ണെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​ശ​ദീ​ക​ര​ണം. ഫോ​ട്ടോ​യി​ലെ പ​ണം ബെ​ഞ്ച​മി​ൻ ബ​സു​മാ​ത​രി​യു​ടെ സ​ഹോ​ദ​രി​യു​ടേ​താ​ണെ​ന്നും പ​റ​യു​ന്നു. 2024 ജ​നു​വ​രി​യി​ൽ പാ​ർ​ട്ടി​യി​ൽ​നി​ന്നു സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട​തി​നാ​ൽ ബ​സു​മാ​ത​രി​ക്കു നി​ല​വി​ൽ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നു യു​ണൈ​റ്റ​ഡ് പീ​പ്പി​ൾ​സ് പാ​ർ​ട്ടി ലി​ബ​റ​ൽ പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ബോ​റോ പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ ഹ​രി​സിം​ഗ ബ്ലോ​ക്ക് ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​രു ക​ത്ത് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു ബ​സു​മാ​ത​രി​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്ന​തെ​ന്നും പ​റ​യു​ന്നു.

Read More

എ​ന്തൊ​ക്കെ​യാ ഈ ​ന​ട​ക്കു​ന്ന​ത്…! ക്ലോ​സ​റ്റ് അ​ഴി​ച്ചു​മാ​റ്റി പ്ലം​ബ​റാ​യ മു​ൻ കാ​മു​ക​ൻ സ്ഥ​ലം​വി​ട്ടു; പ്ര​ണ​യ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ യു​വ​തി​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി

പ​ര​സ്പ​രം ഒ​ത്തു​പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ക​മി​താ​ക്ക​ൾ പി​രി​യു​ന്ന​ത് സാ​ധാ​ര​ണ​യാ​ണ്. എ​ന്നാ​ൽ ആ ​തീ​രു​മാ​നം ഒ​രാ​ളു​ടേ​ത് മാ​ത്ര​മാ​ണെ​ങ്കി​ൽ എ​തി​രെ നി​ൽ​ക്കു​ന്ന​യാ​ൾ എ​ങ്ങ​നെ​യാ​ണ് ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്ന് പ​റ​യാ​നാ​വി​ല്ല. ചി​ല​ർ ആ ​തീ​രു​മാ​നം ഉ​ൾ​ക്കൊ​ള്ളും, മ​റ്റ് ചി​ല​ർ വി​ഷ​മി​ച്ചി​രി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ ഇ​തി​ലൊ​ന്നും പെ​ടാ​ത്ത ഒ​രു കൂ​ട്ട​രു​ണ്ട്, പ്ര​തി​കാ​ര മ​നോ​ഭാ​വ​വു​മാ​യി ന​ട​ക്കു​ന്ന​വ​ർ. റെ​ഡ്ഡി​റ്റി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്‍റെ വി​ചി​ത്ര​മാ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ച് എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി. ഈ ​യു​വ​തി​യു​ടെ കാ​മു​ക​ൻ ഒ​രു പ്ലംബ​റാ​യി​രു​ന്നു. അ​യാ​ൾ​ക്ക് പ​ണം ചെ​ല​വ​ഴി​ക്കാ​ൻ വ​ലി​യ മ​ടി​യാ​ണ്. ക​റ​ന്‍റ് ബി​ല്ലൊ​ക്കെ ഈ ​യു​വ​തി​യാ​ണ് അ​ട​യ്ക്കാ​റു​ള്ള​ത്. മാ​ത്ര​മ​ല്ല, റെ​സ്റ്റോ​റ​ന​ന്‍റു​ക​ളി​ലും മ​റ്റും പോ​യാ​ൽ വെ​യി​റ്റ​ർ​മാ​ർ​ക്ക് ടി​പ്പും കൊ​ടു​ക്കി​ല്ല. ഇ​ത് യു​വ​തി​ക്ക് തീ​രെ ഇ​ഷ്ട​മു​ള്ള കാ​ര്യ​മാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ അ​വ​ൾ അ​വ​നെ ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ര​ണ്ടു​പേ​രും പി​രി​ഞ്ഞു ക​ഴി​ഞ്ഞ​പ്പോ​ൾ യു​വാ​വ് ത​ന്‍റെ സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​രി പെ​ട്ടി​യി​ലാ​ക്കി അ​വി​ടെ നി​ന്നും പോ​യി. എ​ന്നാ​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​ക്ക് ഒ​രു…

Read More

16 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്കം! ഡോ​ൾ​ഫി​ന്‍റെ ഫോ​സി​ൽ കി​ട്ടി

പെ​റു​വി​ല്‍ ക​ണ്ടെ​ത്തി​യ ഡോ​ള്‍​ഫി​ന്‍റെ ത​ല​യോ​ട്ടി​യു​ടെ ഫോ​സി​ലി​നു 16 ദ​ശ​ല​ക്ഷം വ​ര്‍​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നു ഗ​വേ​ഷ​ക​ർ. നാ​പോ ന​ദി​യി​ല്‍ നാ​ഷ​ണ​ല്‍ ജി​യോ​ഗ്രാ​ഫി​ക് സൊ​സൈ​റ്റി സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത പ​ര്യ​വേ​ഷ​ണ​ത്തി​നി​ടെ​യാ​ണു ഫോ​സി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തെ​ക്കേ അ​മേ​രി​ക്ക​യി​ലെ ന​ദി​യി​ല്‍ വ​സി​ച്ചി​രു​ന്ന മൂ​ന്നു മു​ത​ല്‍ 3.5 മീ​റ്റ​ര്‍ വ​രെ (9.8 മു​ത​ല്‍ 11.4 അ​ടി വ​രെ) നീ​ള​മു​ള്ള ഡോ​ള്‍​ഫി​ന്‍റേ​താ​ണു ത​ല​യോ​ട്ടി​യെ​ന്നു പാ​ലി​യ​ന്‍റോ​ള​ജി​സ്റ്റാ​യ റോ​ഡോ​ള്‍​ഫോ സ​ലാ​സ് പ​റ​ഞ്ഞു. പെ​റു​വി​യ​ന്‍ പു​രാ​ണ ജീ​വി​യാ​യ യ​കു​റു​ന​യു​ടെ പേ​രാ​യ പെ​ബ​നി​സ്റ്റ യാ​കു​റു​ന എ​ന്ന് ഈ ​ഫോ​സി​ലി​നു പേ​രി​ട്ടു. ഈ ​ഡോ​ള്‍​ഫി​ന് ഇ​ന്ത്യ​യി​ലെ ഗം​ഗാ ന​ദി​യി​ലെ ഡോ​ള്‍​ഫി​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ര​ണ്ട് ഡോ​ള്‍​ഫി​നു​ക​ളു​ടെ​യും പൂ​ര്‍​വി​ക​ര്‍ മു​ൻ​പു സ​മു​ദ്ര​ത്തി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും സ​ലാ​സ് വ്യ​ക്ത​മാ​ക്കി. ആ​മ​സോ​ണി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​യ്ക്കു വം​ശ​നാ​ശം സം​ഭ​വി​ച്ചു. ഇ​ന്ത്യ​യി​ലു​ണ്ടാ​യി​രു​ന്ന​വ അ​തി​ജീ​വി​ച്ചെ​ന്നും സ​ലാ​സ് പ​റ​ഞ്ഞു.

Read More

കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ധിച്ചു​വ​രു​ന്ന ചെ​ല​വു​ക​ൾ: ജ​ന​സം​ഖ്യാ നി​ര​ക്കി​ൽ വ​ലി​യ ഇ​ടി​വ് സം​ഭ​വി​ക്കും! ആ​ഗോ​ള​ത​ല​ത്തി​ൽ ഫെ​ർ​ട്ടി​ലി​റ്റി നി​ര​ക്ക് കു​റ​യു​ന്ന​താ​യി പ​ഠ​നം

ഈ ​ലോ​ക​ത്ത് 8 ബി​ല്യ​ൺ ആ​ളു​ക​ൾ ജീ​വി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​പ്പോ​ൾ പു​റ​ത്തു വ​ന്ന പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​കാ​രം വ​രു​ന്ന 80 വ​ർ​ഷം​കൊ​ണ്ട് ജ​ന​സം​ഖ്യാ നി​ര​ക്കി​ൽ വ​ലി​യ ഇ​ടി​വ് സം​ഭ​വി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ടു​ത്തി​ടെ ലാ​ൻ​സെ​റ്റ് ജേ​ർ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു പ​ഠ​ന​മ​നു​സ​രി​ച്ച് ആ​ഗോ​ള ഫെ​ർ​ട്ടി​ലി​റ്റി നി​ര​ക്കി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കു​റ​വാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും 1950 -ക​ൾ മു​ത​ൽ, ഫെ​ർ​ട്ടി​ലി​റ്റി നി​ര​ക്ക് കു​റ​ഞ്ഞു വ​രു​ന്ന​താ​യാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഈ ​പ്ര​വ​ണ​ത നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​നം വ​രെ നി​ല​നി​ൽ​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു, ഇ​ത് ജ​ന​സം​ഖ്യാ വ​ള​ർ​ച്ച​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​ക്കും. 1950 -ക​ളി​ലെ 4.84 -ൽ ​നി​ന്ന്, ഫെ​ർ​ട്ടി​ലി​റ്റി നി​ര​ക്ക് 2021-ൽ 2.23 ​ആ​യി കു​റ​ഞ്ഞു, 2100 -ഓ​ടെ ഇ​ത് 1.59 ആ​യി കു​റ​യു​മെ​ന്ന് പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു. 2021 -ൽ ​വാ​ഷിം​ഗ്ട​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന‌​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. മാ​ർ​ച്ച് 20 -നാ​ണ് ഈ ​പ​ഠ​ന…

Read More

പ​രാ​തി പ​റ​യാ​ൻ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച​ത് 19 ത​വ​ണ; ഒ​ടു​വി​ൽ പ​രാ​തി​ക്കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ

പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് തു​ട​ർ​ച്ച​യാ​യി ഫോ​ൺ വി​ളി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. മ​ക​ന്‍റെ അ​മി​ത ഗൃ​ഹ​പാ​ഠ​ത്തെ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ടാ​ൻ വി​ളി​ച്ച് പി​താ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​മേ​രി​ക്ക​യി​ലെ ഒ​ഹാ​യോ​യി​ലാ​ണ് സം​ഭ​വം. ആ​ദം സൈ​സ്‌​മോ​ർ19 ത​വ​ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് നി​ർ​ത്താ​തെ വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ക്രാ​മ​ർ എ​ലി​മെ​ന്‍റ​റി സ്‌​കൂ​ളി​ലാ​ണ് ഇ​യാ​ളു​ടെ മ​ക​ൻ പ​ഠി​ക്കു​ന്ന​ത്. സ്കൂ​ളി​ൽ നി​ന്ന് ന​ൽ​കു​ന്ന ഗൃ​ഹ​പാ​ഠം അ​മി​ത​മാ​ണെ​ന്നാ​ണ് ഇ​യാ​ളു​ടെ പ​രാ​തി. തു​ട​ർ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ നി​ര​വ​ധി ത​വ​ണ ഇ​യാ​ൾ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. പി​ന്നാ​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും ഇ​യാ​ൾ വി​ളി​ക്കാ​ൻ തു​ട​ങ്ങി. ഇ​യാ​ളു​ടെ നി​ര​ന്ത​ര​മാ​യ ഫോ​ൺ വി​ളി​ക്ക് പി​ന്നാ​ലെ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും സൈ​സ്മോ​ർ വാ​തി​ൽ തു​റ​ക്കാ​ൻ വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് സ്കൂ​ളി​ലെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളു​ടെ പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് സ്കൂ​ളി​ലേ​ക്ക് നി​ര​ന്ത​ര​മാ​യി ഫോ​ൺ ചെ​യ്ത് ശ​ല്യ​പ്പെ​ടു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന കാ​ര്യം സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ…

Read More