ബോളിവുഡിലെ മിസ്റ്റർ പെർഫക്ഷനിസ്റ്റാണ് ആമിർ ഖാൻ. അമ്പത്തിയാറുകാരനായ താരം ഇപ്പോൾ തന്റെ ആദ്യപ്രണയത്തെക്കുറിച്ചു തുറന്നുപറയുകയാണ്. തനിക്ക് ആദ്യമായി ഒരു പ്രണയം തോന്നുന്നത് പത്താമത്തെ വയസിലാണെന്നും വളരെ കുറച്ച് പേർക്ക് മാത്രമാണ് ഇത് അറിയുകയെന്നും താരം പറഞ്ഞു. “വർഷങ്ങൾക്ക് മുൻപ് ഞാൻ ടെന്നീസ് കോച്ചിംഗിനായി പോയിരുന്നു. അന്ന് അവിടെ 40-50 കുട്ടികൾ വരെ പരിശീലനത്തിനായി എത്തി. ആ സമയത്ത് കോച്ചിംഗിനായി വന്ന ഒരു പെണ്‍കുട്ടിയെ കണ്ട് ഞാൻ സ്തബ്ധനായി. അവളെ ആദ്യമായി കണ്ട പ്പോൾ തന്നെ എനിക്ക് പ്രണയം തോന്നി. പിന്നാലെ രാവും പകലും ഞാൻ അവളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. പക്ഷേ എന്റെ ഫീലിംഗ്സ് അവളോട് പ്രകടിപ്പിക്കാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. അവൾക്കും എന്റെ അതേ പ്രായമാണ്. അവൾ സുന്ദരിയായിരുന്നു. ഞാൻ കുറെ നേരം ടെന്നീസ് പ്രാക്ടീസിനായി അന്ന് ചെലവഴിച്ചു. കോച്ചിംഗിനായി അവിടെ ആദ്യം എത്തുന്ന ആളും അവസാനം…
Read MoreCategory: Today’S Special
അദ്ദേഹം പറഞ്ഞു, ഡാര്‍ലിംഗ്, ഈ സിനിമ ശ്രദ്ധിക്കപ്പെട്ടാല്‍ വിവാഹമോചനങ്ങള്‍ നടക്കും…! ചിത്രമിറങ്ങി 15 വർഷം കഴിയുമ്പോൾ പ്രീതി സിന്റ മനസുതുറക്കുന്നു…
താരനിര കൊണ്ടും വ്യത്യസ്തമായ പ്രമേയം കൊണ്ടും ശ്രദ്ധേയമായ ചിത്രമായിരുന്നു കഭി അൽവിദാ നാ കെഹനാ. കരൺ ജോഹർ ഒരുക്കിയ ചിത്രത്തിൽ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഷാരൂഖ് ഖാൻ, റാണി മുഖർജി, പ്രീതി സിന്റ തുടങ്ങി വൻ താരനിര തന്നെ അണിനിരന്നു. കുടുംബബന്ധത്തിലെ പാളിച്ചകളെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമാണ് ചിത്രം പറഞ്ഞത്. ഇപ്പോഴിതാ, ചിത്രമിറങ്ങി 15 വർഷം കഴിയുമ്പോൾ, പഴയ ഓർമകൾ പങ്കുവയ്ക്കുകയാണ് ഷാരൂഖിന്റെ ഭാര്യാവേഷത്തിലെത്തിയ പ്രീതി സിന്റ. കരണ്‍ തന്നോട് ആദ്യമായി ഈ സ്ക്രിപ്റ്റിനെക്കുറിച്ച് പറഞ്ഞത് “ഡാര്‍ലിംഗ്, ഈ സിനിമ ശ്രദ്ധിക്കപ്പെട്ടാല്‍ വിവാഹ മോചനങ്ങള്‍ നടക്കും’ എന്നായിരുന്നുവെന്ന് നടി പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ ഒരു തമാശയാണെന്ന് കരുതി അന്ന് എല്ലാവരും ചിരിച്ചുവെന്നും എന്നാല്‍ അത് തമാശയല്ലായിരുന്നുവെന്നും പ്രീതി കൂട്ടിച്ചേർത്തു. ‘വിവാഹത്തിന്റെയും ജീവിതത്തിന്റെയും സങ്കീര്‍ണതകള്‍ കരണ്‍ കൈകാര്യം ചെയ്ത രീതി എന്നെ അതിശയിപ്പിച്ചു. എനിക്ക് സങ്കല്പിക്കാവുന്നതിലും കൂടുതല്‍ വഴികളില്‍ അത്…
Read Moreഅന്ന് ചാൻസ് ചോദിച്ചുവന്ന ആ എട്ടാംക്ലാസുകാരി ഇപ്പോൾ…! ഹണി റോസിനെക്കുറിച്ചുള്ള തന്റെ പഴയ ഓർമകൾ പങ്കുവച്ച് സംവിധായകൻ വിനയൻ
വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് ഹണി റോസ്. ഇന്ന് മലയാള സിനിമയിൽ സജീവമായ താരം ഇതുവരെ ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ, ഹണി റോസിനെക്കുറിച്ചുള്ള തന്റെ പഴയ ഓർമകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ വിനയൻ. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ചെയ്യാനിരിക്കുന്ന സമയത്ത് ഒരു എട്ടാം ക്ലാസുകാരി കുട്ടിയും അച്ഛനും സിനിമയില്‍ അവസരം ചോദിച്ചു വന്നുവെന്നും അത് ഹണി റോസ് ആയിരുന്നുവെന്നും വിനയൻ പറഞ്ഞു. പക്ഷേ സിനിമയില്‍ നായികയാക്കാനുള്ള പ്രായം അന്ന് ഹണിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ കൊച്ചു കുട്ടിയായി കാസ്റ്റ് ചെയ്യാനും കഴിയില്ല. അതിനാൽ നമുക്ക് അടുത്ത സിനിമയില്‍ നോക്കാമെന്ന് അവരോട് പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നുവെന്നും വിനയൻ പറയുന്നു. ‘ഹണിയുടെ അച്ഛന് വര്‍ഗീസ് ചേട്ടന് എന്നെ കൃത്യമായി ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ബോയ് ഫ്രണ്ട് പുതുമുഖങ്ങളെ വച്ച് ചെയ്യുന്ന സമയത്ത് കറക്റ്റ് ആയിട്ട് അ…
Read Moreകൈയില്‍ കാശ് ഉണ്ടായിട്ട് കാര്യമില്ലെന്ന് ഞാന്‍ പലരോടും പറയാറുണ്ട്, ജീവിതം ഒരുപാട് കാര്യം പഠിപ്പിച്ചു..! മറീന മൈക്കിൾ പറയുന്നു…
ചുരുങ്ങിയ കാലം കൊണ്ടു ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച യുവനടിയാണ് മറീന മൈക്കിൾ. ഇപ്പോഴിതാ, തന്റെ കരിയറിനെക്കുറിച്ച് തുറന്നുപറയുകയാണ് നടി. സിനിമ പാരമ്പര്യമൊന്നുമില്ലാത്ത സാധാരണ കുടുംബത്തില്‍നിന്നാണ് താൻ വരുന്നത്. മുന്നോട്ടു നോക്കുമ്പോള്‍ തന്റെ ഈ യാത്ര മെച്ചപ്പെട്ടിട്ടേയുള്ളൂവെന്നും ഒരു തരത്തിലും തളര്‍ന്നു പോവേണ്ട സാഹചര്യം ഉണ്ടായില്ലെന്നും മറീന പറയുന്നു. ‘കൈയില്‍ കാശ് ഉണ്ടായിട്ട് കാര്യമില്ലെന്ന് ഞാന്‍ പലരോടും പറയാറുണ്ട്. ജീവിതം ഒരുപാട് കാര്യം പഠിപ്പിച്ചു. സമാധാനമാണ് ജീവിതത്തിന്റെ സന്തോഷം. എല്ലാത്തിന്റെയും അടിസ്ഥാനം അതാണ്. സമാധാനപരമായി ജീവിതം നയിക്കാന്‍ കഴിയുന്നത് ദൈവാനുഗ്രഹം.’ -മറീന മൈക്കിൾ
Read More‘ആദി സാറി’നെ ബനാറസിലേക്ക് കയറ്റി വിട്ടു, നാല് മാസമായി സീരിയലിൽ അഭിനയിച്ചിട്ട്..! ടെലിവിഷൻ സീരിയൽ മേഖലയിലെ മോശം പ്രവണത്തകൾക്കെതിരേ രൂക്ഷമായി പ്രതികരിച്ച് കൃഷ്ണകുമാർ
ടെലിവിഷൻ സീരിയൽ മേഖലയിലെ മോശം പ്രവണത്തകൾക്കെതിരേ രൂക്ഷമായി പ്രതികരിച്ച് നടൻ കൃഷ്ണകുമാർ. താൻ അഭിനയിച്ചിരുന്ന കൂടെവിടെ എന്ന സീരിയലിൽ നാല് മാസമായി അഭിനയിക്കുന്നില്ലെന്നും താരം പറയുന്നു. എന്തോ കാരണം പറഞ്ഞു ബനാറസിലേക്ക് താൻ അഭിനയിക്കുന്ന കഥാപാത്രമായ”ആദി സാറി”നെ കയറ്റി വിട്ടു. പിന്നെ തിരിച്ചു വന്നിട്ടില്ല. സീരിയൽ മേഖലയിൽ ഇത് അത്ര വലിയ സംഭവമൊന്നുമല്ല. എന്നാൽ എല്ലാ മേഖലയിലേയും പോലെ ഇവിടെയും നന്മ തിന്മകൾ സ്വഭാവികമായും ഉണ്ടാവാമല്ലോ എന്നും കൃഷ്ണകുമാർ കുറിക്കുന്നു. പോസ്റ്റിന്റെ പൂർണ രൂപം “ആദിയും ഞാനും”.. ❤ നമസ്കാരം… എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു.. അടുത്തിടെ ആയി യാത്രകൾ ആയിരുന്നു.. യാത്രയിലുടനീളം പലതരം ആളുകളെ കണ്ടു മുട്ടി. ഇടയ്ക്കു മലയാളികളെയും. അവർ ആദ്യം ചോദിക്കുന്നത് എന്നെയും, എന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ ആണ്.. ചിലർ ഭാര്യയെ പറ്റി, മറ്റു ചിലർ മക്കളെ പറ്റി. ചുരുക്കം ചിലർ സീരിയൽ വിശേഷവും.…
Read Moreഅക്കാപ്പെല്ലയിൽ നന്മ നേർന്ന സോദരിമാർ! സംഗീതോപകരണങ്ങൾ ഒന്നുപോലും ഇല്ല; വൈറലായി ഗാനം
നന്മ നേരും അമ്മ എന്നാരംഭിക്കുന്ന മരിയൻ ഗാനം കേൾക്കാത്തവർ കുറവായിരിക്കും. ഈ അനശ്വരഗാനം ഉപകരണസംഗീതത്തിന്റെ അകന്പടിയില്ലാതെ സ്വാഭാവിക ശബ്ദങ്ങൾ കൊണ്ടു സവിശേഷമായ സംഗീത വിരുന്നാക്കിയപ്പോൾ, സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകം കേട്ടു വിസ്മയംകൊണ്ടു. മനോഹരഗാനത്തിന് അനശ്വരമായ സ്വരപ്പകർച്ച. സിഎംസി കോതമംഗലം പാവനാത്മ പ്രോവിൻസിലെ സന്യാസിനിമാരുടെ അക്കാപ്പെല്ലാ ശൈലിയിലെ സംഘാലാപനം സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടതു പത്തു ലക്ഷത്തോളം പേരാണ്. നൂറ്റാണ്ടുകൾക്കു മുന്‍പു യൂറോപ്പിൽ പ്രചാരം നേടിയ അക്കാപ്പെല്ല സംഗീതശൈലിയെ വീണ്ടും പരിചയപ്പെടുത്തുകയായിരുന്നു ഈ ഗാനാവതരണത്തിലൂടെ. വ്യത്യസ്തമായ സംഗീതാവിഷ്കാരത്തിന്റെ അംഗീകാരമെന്ന നിലയിൽ യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ പുരസ്കാരം ഈ അവതരണത്തിനു ലഭിച്ചു. 20 സിഎംസി സന്യാസിനിമാർ ചേർന്നാണു ആലാപനം നടത്തിയത്. സംഗീതോപകരണങ്ങൾ ഒന്നുപോലും ഉപയോഗിക്കാതെ ഇവർ വായ്കൊണ്ടും കൈവിരലുകൾ കൊണ്ടും രൂപപ്പെടുത്തിയ ശബ്ദങ്ങളാണ് അകന്പടിയായത്. പാവനാത്മാ പ്രോവിൻസ് മീഡിയ വിഭാഗം ഒരുക്കിയ ഗാനം ചിട്ടപ്പെടുത്തിയതു തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ അധ്യാപകനും കലാകാരനുമായ സാജോ…
Read Moreതന്റെ സ്വപ്നങ്ങളുടെ വ്യാപാരി..! വിവാഹനിശ്ചയ മോതിരം പങ്കുവച്ചു; പക്ഷെ വൈറലായത് മറ്റൊന്ന്…
വിവാഹത്തോട് അനുബന്ധിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് സാധാരണമാണ്. ചില ചിത്രങ്ങളും വീഡിയോകളും വൈറലാകാറുമുണ്ട്. എന്നാൽ പ്രധാന ചിത്രത്തിൽ നിന്ന് മാറി പശ്ചാത്തലത്തിൽ നടന്ന സംഭവം വൈറലായ സംഭവമാണ് ഒരു യുവതിക്ക് പറയാനുള്ളത്. വിവാഹനിശ്ചയ മോതിരമാണ് സന്തോഷത്തോടെ യുവതി റെഡ്ഡിറ്റിൽ പങ്കുവെച്ചത്. എന്നാൽ ഫോട്ടോ കണ്ടവരിൽ ഭൂരിഭാഗം പേരുടേയും ശ്രദ്ധ പോയത് വിരലിലെ മോതിരത്തിൽ അല്ല. ഭാവി വരൻ അണിഞ്ഞ വജ്രമോതിരത്തിന്റെ ചിത്രമാണ് യുവതി പങ്കുവെച്ചത്. തന്റെ സ്വപ്നങ്ങളുടെ വ്യാപാരി എന്ന കുറിപ്പോടെയായിരുന്നു മനോഹരമായ വിവാഹനിശ്ചയ മോതിരം പങ്കുവെച്ചത്. മനോഹരമായ വജ്രമോതിരം സമ്മാനിച്ച യുവാവും ഈ ഫോട്ടോയിൽ യുവതി അറിയാതെ ഇടംപിടിച്ചിരുന്നു. അതാകട്ടെ മോതിരം കാണിച്ച് കൈ ഉയർത്തിപ്പിടിച്ച് എടുത്ത ചിത്രത്തിൽ അൽപം മാറി മൂത്രമൊഴിക്കുന്ന വിധത്തിലാണ് ഭാവി വരൻ ഫോട്ടോയിൽ ഉൾപ്പെട്ടിരുന്നത്. ഇതാണ് ഫോട്ടോ കണ്ട ആളുകൾ മുഴുവൻ ശ്രദ്ധിച്ചത്. ഫോട്ടോ അപ് ലോഡ്…
Read Moreഈ സദ്യ ഉണ്ണാൻ പറ്റില്ല, വേണമെങ്കിൽ മുറിച്ചുകഴിക്കാം! കൗതുകത്തിന് ആരംഭിച്ച കേക്ക് നിർമാണത്തിൽ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയയാകുകയാണ് ഈ വീട്ടമ്മ
ലോക്ക് ഡൗൺ കാലത്തെ വിരസതയകറ്റാൻ കൗതുകത്തിന് ആരംഭിച്ച കേക്ക് നിർമാണത്തിൽ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയയാകുകയാണ് ഈ വീട്ടമ്മ. പത്തനാപുരം ടൗൺ നോർത്ത് അൻസാർ മൻസിലിൽ ഷെജി അൻസാർ രുചിഭേദവും രൂപഭേദവും കൊണ്ട് വ്യത്യസ്തമായ കേക്കുകൾ നിർമിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ച് നല്‍കുകയാണ്. ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ചുള്ള രൂപവും രുചിഭേദങ്ങളും സൃഷ്ടിക്കാനുള്ള വൈദഗ്ധ്യം കൊണ്ട് ഓരോ ദിവസവും കൂടുതൽ ആവശ്യക്കാരുമെത്തുന്നുണ്ട്. ഓണമടുത്തതോടെ സദ്യകേക്കിനാണ് ആവശ്യക്കാരേറെയും. തൂശനിലയിൽ തുമ്പപ്പൂച്ചോറും ഉപ്പേരിയും പരിപ്പു പപ്പടവും പഴവും എരിശേരിയും അവിയലും തോരനും കാളനും ഇഞ്ചിക്കറിയും നിരന്നുകഴിഞ്ഞാൽ ഒറ്റനോട്ടത്തിൽ കേക്കാണെന്ന് പറയുകയേയില്ല. കഴിഞ്ഞ ഒക്ടോബറിലാണ് ലോക്ക് ഡൗണിനിടെ ഓൺലൈൻ ക്ലാസ് വഴി ഷെജി കേക്ക് നിർമാണം പഠിക്കുന്നത്. ആദ്യം നേരംപോക്കിന് നിർമാണം തുടങ്ങിയതാണെങ്കിലും സമൂഹമാധ്യമങ്ങളിൽ കേക്കുകളുടെ ചിത്രം പങ്കുവച്ചതോടെ സുഹൃത്തുക്കളും വീട്ടുകാരും പ്രോത്സാഹനം നൽകുകയായിരുന്നു. പിന്നീട് കേട്ടറിഞ്ഞ പലരും ഓർഡറുകൾ നൽകിത്തുടങ്ങി. പിറന്നാൾ ആഘോഷങ്ങളിൽ മാത്രമൊതുങ്ങിയിരുന്ന കേക്കുകൾക്ക്…
Read Moreഫോൺ വാങ്ങിയ രാത്രി ഞാനും അച്ഛനും ഉറങ്ങിയതേയില്ല; ഹോം കണ്ടതിനു ശേഷം തങ്ങളുടെ വീടിനെക്കുറിച്ച് പങ്കുവച്ച കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറല്‍
റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമായ ഹോം വലിയ പ്രേക്ഷക പ്രശംസയാണ് നേടുന്നത്. ഹോം കണ്ടതിനു ശേഷം പലരും തങ്ങളുടെ വീടിനെക്കുറിച്ചുള്ള ഓർമകളാണ് സോഷ്യൽ മീഡിയയിൽപങ്കുവയ്ക്കുന്നത്. അത്തരത്തിൽ വൈറലായ ഒരു കുറിപ്പ് വായിക്കാം സോഷ്യൽ മീഡിയ പോസ്റ്റ് #Home2008ലാണ് അച്ഛൻ ആദ്യമായി മൊബൈൽ വാങ്ങുന്നത്.നോക്കിയ 1160ന്നോ മറ്റോ പേരുള്ള ഒരു ഫോൺ.ആപ്പിൾ തിന്നുന്ന പാമ്പും ക്രിക്കറ്റ് കളിയുമൊക്കെയുള്ള ഒരു സാദാഫോൺ. ഹച്ച് ന്റെ ഒരു കണക്ഷനും എടുത്തു.റിട്ടയർ ചെയ്യാൻ ഇനി ഒരു വർഷമേയുള്ളൂ പത്തുമുപ്പതുകൊല്ലം സർവീസിൽ ഉണ്ടായിട്ട് ഒരു ഫോൺ വാങ്ങിയില്ലെങ്കിൽ മോശമല്ലേ. ആ വർഷത്തെ ഓണം ബോണസ് അങ്ങനെ മൊബൈലിന് സമർപ്പിച്ചു. ഫോൺ വാങ്ങിയ അന്ന് രാത്രി ഞാനും അച്ഛനും ഉറങ്ങിയതേയില്ല. മുഴുവൻ നമ്പറുകളും ആ ഫോണിൽ സേവ് ചെയ്യാൻ വേണ്ടി കുത്തിയിരുന്നു. പിറ്റേന്ന് അച്ഛൻ പഴയ ചങ്ങാതിമാരെയൊക്കെ കുത്തിത്തിയിരുന്നു വിളിക്കാൻ തുടങ്ങി. അങ്ങനെയിരിക്കുമ്പോൾ ഒരു…
Read Moreസ്വവര്‍ഗാനുരാഗിയായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ഒരു മുഖ്യധാരാ നായകന് ചെയ്യുന്നത് അതുവരെ കേട്ടിരുന്നില്ല! തനിക്ക് ഇഷ്ടപ്പെട്ട പൃഥ്വിരാജ് ചിത്രങ്ങൾ വെളിപ്പെടുത്തി സുപ്രിയ
പൃഥ്വിരാജ് ചിത്രങ്ങളിൽ തനിക്കിഷ്ടപ്പെട്ടവ ഏതൊക്കെയാണെന്ന് തുറന്ന് പറഞ്ഞ് നിർമ്മാതാവും താരത്തിന്റെ ഭാര്യയുമായ സുപ്രിയ മേനോന്. ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു സുപ്രിയയുടെ വെളിപ്പെടുത്തൽ. പുതിയ ചിത്രം കുരുതിയുടെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം. അയാളും ഞാനും തമ്മില്‍, മുംബൈ പോലീസ്, കൂടെ എന്നിവയാണ് സുപ്രിയയ്ക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾ. ലാല്‍ ജോസ് സംവിധാനം ചെയ്ത് മനോഹരമായ ചിത്രമായിരുന്നു അയാളും ഞാനും തമ്മില്‍. മുംബൈ പോലീസിലെ സ്വവര്‍ഗാനുരാഗിയായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ഒരു മുഖ്യധാരാ നായകന് ചെയ്യുന്നത് അതുവരെ കേട്ടിരുന്നില്ല. അഞ്ജലി മേനോന്റെ കൂടെയില് ഒരു അഭിനേതാവിനെയല്ല, എന്റെ പങ്കാളിയെയാണ് കണ്ടത്- സുപ്രിയ പറയുന്നു.
Read More