നയൻതാരയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. പത്തു വർഷത്തിന് ശേഷമാണ് നയൻതാര ഒരു ടെലിവിഷൻ ചാനലിന് അഭിമുഖം നൽകുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ ലേഡി സൂപ്പർസ്റ്റാർ അഭിമുഖത്തിൽ മനസ് തുറന്നു. വിജയ് ടിവിയിൽ ഒരു ചാറ്റ് ഷോയിലാണ് നടി അതിഥിയായി എത്തിയത്. അഭിമുഖത്തിൽ തന്റെ വിവാഹത്തെക്കുറിച്ചും മാതാപിതാക്കളെ കുറിച്ചുമൊക്കെ പറഞ്ഞു. ഇതാദ്യമായിട്ടാണ് നയൻതാര കുടുംബത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണ്. ഏത് സിനിമയിൽ അഭിനയിക്കുന്നതെന്നു പോലും അവർക്ക് അറിയില്ല. സിനിമ റിലീസ് ആവുന്ന ദിവസം ഞാന്‍ വിളിച്ച് പറയും. അമ്മാ ഈ ചിത്രം റിലീസ് ആയിട്ടുണ്ട് എന്ന്. അപ്പോള്‍ അവര്‍ പോയി കാണും. ഭാഷ മനസിലായില്ലെങ്കില്‍ പോലും ഞാന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം കാണും. ഇത്രേയുള്ളു അവര്‍ക്ക് എന്റെ സിനിമകളുമായുള്ള ബന്ധം- നയന്‍താര പറയുന്നു. തന്റെ അച്ഛന്റെ…
Read MoreCategory: Today’S Special
മൂര്‍ഖന്‍ രാഖി കെട്ടാന്‍ ശ്രമിച്ചു യുവാവ് ! പാമ്പ് ചതിച്ചതോടെ മരണപ്പെട്ടത് ബിഹാറിലെ പ്രമുഖ പാമ്പുപിടിത്തക്കാരന്; വീഡിയോ കാണാം…
സാഹോദര്യത്തിന്റെ മഹത്വം വിളിച്ചോതുന്ന രാജ്യത്തെ പ്രധാന ആഘോഷമാണ് രക്ഷാബന്ധന്. ഇതിന്റെ ഭാഗമായി സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന്റെ സൂചകമായി മനുഷ്യര്‍ പരസ്പരം കൈകളില്‍ രാഖി കെട്ടുന്നു. എന്നാല്‍ മനുഷ്യരെക്കൂടാതെ മറ്റു സഹജീവികളെക്കൂടി സാഹോദര്യത്തോടെ കാണാനുള്ള യുവാവിന്റെ ശ്രമം വന്‍ ദുരന്തത്തിലാണ് കലാശിച്ചത്. ബിഹാറിലെ സരണ്‍ ജില്ലയിലെ മാന്ജിയില് കഴിഞ്ഞ ദിവസമാണ് മന്മോഹന് (25) എന്ന യുവാവ് മൂര്‍ഖന്റെ കടിയേറ്റ് മരിച്ചത്. മൂര്‍ഖന്‍ രാഖി കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് മൂര്‍ഖന്‍ പാമ്പുകളെ കൈയ്യില്‍ പിടിച്ച് നില്ക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. മൂര്‍ഖന്‍ രാഖി കെട്ടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പുകളില്‍ ഒന്ന് ഇയാളുടെ കാല്പാദത്തില് കടിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പാമ്പുകളെ പിടിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ആളാണ് മന്മോഹന് എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ പാമ്പുകളെ പിടികൂടി ചികിത്സിക്കുകയും പിന്നീട് കാട്ടില്‍ തുറന്നുവിടുകയും ചെയ്യാറുണ്ടായിരുന്നു.…
Read Moreപതിവായി മൃഗശാലയിലെത്തി ചിമ്പാന്സിയെ വളച്ചെടുത്ത് യുവതി ! പ്രണയം മൂത്തതോടെ കാമുകനെ കാണുന്നതില്‍ നിന്നും യുവതിയെ വിലക്കി അധികൃതര്‍…
പ്രണയിക്കാത്ത മനുഷ്യര്‍ മനുഷ്യരല്ലെന്നു പറയാറുണ്ട്. എന്നാല്‍ മനുഷ്യന് മൃഗങ്ങളോടു പ്രണയം തോന്നിയാല്‍… അത്തരത്തില്‍ മൃഗശാലയിലെ ചിമ്പാന്‍സിയുമായി പ്രണയത്തിലായ സ്ത്രീക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് മൃഗശാല അധികൃതര്‍. ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പ് മൃഗശാലയിലാണ് ഈ അപൂര്‍വ പ്രണയം സംഭവിച്ചിരിക്കുന്നത്. മൃഗശാലയില്‍ പതിവായെത്തിയിരുന്ന സ്ത്രീ ചിമ്പാന്സിയെ താമസിപ്പിച്ചിരിക്കുന്ന കൂടിന് സമീപമാണ് ഏറെസമയം ചെലവഴിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ചോദിച്ചപ്പോഴാണ് ചിമ്പാന്‍സിയും താനും പ്രണയത്തിലാണെന്ന് ഇവര്‍ അവകാശപ്പെട്ടത്. 38 വയസുള്ള ചിറ്റ എന്നു പേരുള്ള ചിമ്പാന്‍സിയാണ് ഇവിടെ കാമുകന്. ഗ്ലാസുകൊണ്ട് മറച്ച കൂടിന് ഇരുവശത്തും നിന്ന് കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും പ്രണയിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇരുവരും യാത്ര പറയുമ്പോള്‍ കൈവീശി കാണിക്കുകയും ഉമ്മ നല്‍കുകയും ചെയ്യാറുണ്ട്. ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ട അധികൃതരാണ് അഡി ടിമ്മര്‍മാന്‍ എന്ന വനിതയ്ക്ക് മൃഗശാലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഇവര്‍. ഈ ബന്ധത്തില്‍ എന്താണ് പ്രശ്നമെന്നും ഇവര്‍…
Read Moreകടുകുമണിയിൽ മമ്മൂട്ടിയുടെ പുത്തൻ ലുക്കും ആരാധകർ നെഞ്ചിലേറ്റിയ ജയകൃഷ്ണനും ക്ലാരയും; മിമിക്രിതാരം സുധീഷ് അഞ്ചേരിയുടെ കടുകുമണി ചിത്രങ്ങൾ തരംഗമാകുന്നു…
കടലോളം ആരാധനയും സ്നേഹവും കടുകുമണികൾ കൊണ്ട് ചേർത്തു വച്ചപ്പോൾ കാൻവാസിൽ വിരിഞ്ഞത് താര രാജാക്കൻമാർ. മിമിക്രി കലാകാരൻ സുധീഷ് അഞ്ചേരി കടുകുമണികൾ കൊണ്ട് തീർത്ത മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ തരംഗമാകുന്നു. കടുകു മണികൾ ചേർത്ത് വച്ച് സൃഷ്ടിച്ച ഈചിത്രങ്ങൾ സൂപ്പർ സ്റ്റാറുകളുടെ ഫാൻസുകാർക്കിടയിൽ വലിയ ആവശേമാ ണ് ഉണ്ടാക്കിയിരിക്കുന്നത്. ആദ്യം കടുകിൽ തീർത്തത് മുൻരാഷ്ട്രപതി എപിജെ അബ്ദുൾകലാമിനെയായിരുന്നു. ഈ ഒരു ആത്മ വിശ്വാസമാണ് ഇങ്ങനെയൊരു അത്ഭുത ചിത്രങ്ങളുടെ സൃഷ്ടിയിലേക്ക് കടന്നത്. സോഷ്യൽ മീഡിയകളിൽ മമ്മൂട്ടിയുടെ പുത്തൻലുക്ക് ഇപ്പോൾ വൈറലാണ്. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് കടുകുമണി കൾ കൊണ്ട് സൃഷ്ടിച്ചത്. ലാലേട്ടനെ കടുകുമണിയിൽ ഒരുക്കണമെന്ന് തോന്നിയപ്പോൾതന്നെ ആദ്യം ഓർമ്മയിൽ വന്നത് തൂവാനതുമ്പിയിലെ ജയകൃഷ്ണനേയും ക്ലാരയുമാണെന്ന് സുധീഷ് പറയുന്നു. മറ്റൊരു ചിത്രം സൂപ്പർ സ്റ്റാറുകൾ ഒന്നിച്ചഭിനയിച്ച നമ്പർ 20 മദ്രാസ് മെയിലിലെ ഇരുവരും ഉമ്മവയ്ക്കുന്ന സീനും. ഓരോ ചിത്രവും രൂപപ്പെടുത്താൻ…
Read Moreയോഗ ചെയ്യുന്നിടത്ത് ഉടുമ്പിനെന്താ കാര്യം ? യോഗയ്ക്കിടയില് യുവതി ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചു കാണില്ല….
യോഗ ചെയ്യാന്‍ പറ്റിയ ഇടമാണല്ലൊ കടല്‍ത്തീരം. അവിടത്തെ കാറ്റും ശാന്തമായ അന്തരീക്ഷവുമൊക്കെ തീര്‍ച്ചയായും യോഗ ചെയ്യുന്നവര്‍ക്ക് ഇഷ്ടപ്പെടും. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് കടല്‍ത്തീരത്ത് യോഗ ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ്. അങ്ങനെ ആസ്വദിച്ച് യോഗ ചെയ്യുന്നതിനിടയില്‍ കിട്ടിയൊരു പണിയാണ് വീഡിയോ വൈറലാകാന്‍ കാരണം.ഓഗസ്റ്റ് 21 നാണ് സംഭവം. വൈറലിനു പിന്നില്ബഹാമഹൂപ്പ് എന്ന ട്വിറ്റിര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡോയോ പങ്കുവച്ചിരിക്കുന്നത്. ശരീരം വില്ലുപോലെയാക്കി യോഗ ചെയ്യുകയാണു യുവതി. ഇതൊക്കെ കണ്ട് ഒരു ഉടുമ്പും കടല്‍ത്തീരത്തുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് കുറെ ശ്രദ്ധിച്ചിട്ടും മനസിലാകാത്തതുകൊണ്ടാണെന്നു തോന്നുന്നു ഉടുമ്പ് ഓടിവന്ന് യുവതിയുടെ കയ്യിലൊന്നു കടിച്ചു. കാര്യമെന്തെന്നു മനസിലായില്ലെങ്കിലും കടിയേറ്റതും വേദനകൊണ്ടു പുളഞ്ഞ യുവതി നിലവിളിച്ചു. യോഗയവസാനിപ്പിച്ച് ചുറ്റും നോക്കിയപ്പോള്‍ കുറച്ചു ദൂരെ മാറി ഞാന്‍ ഒന്നും ചെയ്തില്ലെന്ന ഭാവത്തില്‍ ഒരു ഉടുമ്പ് തന്നെ നോക്കിയിരിക്കുന്നു. ഇവനാണ് തന്നെ കടിച്ചതെന്നു മനസിലാക്കിയ യുവതി മണല്‍…
Read Moreതങ്ങള്‍ പ്രതീക്ഷിച്ചത് ഒരു പെണ്കുഞ്ഞിനെയായിരുന്നു, സത്യത്തില്‍ മകന്റെ പേര് തങ്ങളുടെ മനസില്‍ എവിടെയും ഇല്ലായിരുന്നു…! കുഞ്ചാക്കോ ബോബന് പറയുന്നു…
സത്യത്തില്‍ മകന്റെ പേര് തങ്ങളുടെ മനസില്‍ എവിടെയും ഇല്ലായിരുന്നു. കാരണം തങ്ങള്‍ പ്രതീക്ഷിച്ചത് ഒരു പെണ്കുഞ്ഞിനെയായിരുന്നു. ജനിക്കുന്നത് പെണ്കുഞ്ഞായിരിക്കും എന്ന പ്രതീക്ഷ കൊണ്ടുതന്നെ സാറ എന്ന പേരും ഞങ്ങള്‍ മകള്‍ക്കായി കണ്ടെത്തി വച്ചിരുന്നു. അതേ രീതിയില്‍ കാര്യങ്ങള്‍ മുന്പോട്ട് പോകുന്പോണ് മോന്റെ ജനനം. അങ്ങനെ മോന് പേര് തെരഞ്ഞപ്പോള്‍ പ്രിയ കണ്ടെത്തിയ പേരാണ് ഇസഹാക്ക്. ബൈബിളില്‍ ഏബ്രഹാമിന്റെയും സാറായുടെയും വളരെ വൈകിയുണ്ടായ കുട്ടിക്ക് അവര്‍ ഇട്ട പേരാണ് ഇസഹാക്ക്. സാറാ എന്ന പേര് ഇപ്പോഴും കൈവശമുണ്ട്. പ്രിയയുടെ അപ്പന്റെ അമ്മ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്. കൊച്ചുമകള്‍ക്ക് ഒരു കുഞ്ഞുണ്ടാകണം എന്നായിരുന്നു മുത്തശിയുടെ ഏറ്റവും വലിയ പ്രാഥന, അത് നടന്നു. ആ പ്രാര്‍ഥന സഫലീകരിച്ചു കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ പുള്ളിക്കാരത്തിയുടെ ഏറ്റവും വലിയ പ്രാര്‍ഥന ഞങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി കൂടി ഉണ്ടാകണേ എന്നാണ്. അങ്ങനെ സംഭവിക്കട്ടെ എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. -കുഞ്ചാക്കോ…
Read Moreകരീന കരുതുന്നത് ഞാന്‍ ആ വേഷം തട്ടിയെടുക്കുകയായിരുന്നു എന്നാണ്, എന്നാൽ അങ്ങനെയൊന്നു സംഭവിച്ചിട്ടില്ല..! പ്രീതി സിന്റ പറയുന്നു…
ബോളിവുഡിൽ ഒരു കാലത്ത് വാർത്തയിൽ നിറഞ്ഞ പോരായിരുന്നു കരീന കപൂറിന്റെയും പ്രീതി സിന്റയുടേയും. 2003 ല്‍ പുറത്തിറങ്ങിയ കല് ഹോ ന ഹോ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ധര്‍മ പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രത്തിന്റെ സംവിധായകന് നിഖില്‍ അദ്വാനി ആയിരുന്നു. ഇപ്പോഴും ഒരുപാട് ആരാധകരുള്ള സിനിമയാണ് കല് ഹോ ന ഹോ. ഷാരൂഖ് ഖാന്, സെയ്ഫ് അലി ഖാന്, പ്രീതി സിന്റ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. പ്രീതിയുടെ നൈന എന്ന കഥാപാത്രം വളരെ പെട്ടെന്നു തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. എന്നാല്‍ നൈന ആകാന്‍ ആദ്യം തീരുമാനിച്ചിരുന്നത് കരീന കപൂറിനെയായിരുന്നു. ധര്‍മ പ്രൊഡക്ഷന്‍സിന്റെ തലവനായ കരണ്‍ ജോഹര്‍ ചിത്രത്തിലെ നായിക വേഷം ആദ്യം ഓഫര്‍ ചെയ്തത് കരീനയ്ക്കായിരുന്നു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ പിന്നീട് ഈ വേഷം അദ്ദേഹം പ്രീതി സിന്റെയ്ക്ക്…
Read Moreവിധി കര്‍ത്താക്കളും മത്സരാര്ഥികളും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണമൊരുക്കി; പൊട്ടിക്കരഞ്ഞ് ശില്പ ഷെട്ടി; വേദിയില്‍ അരങ്ങേറിയത് വൈകാരികയമായ രംഗങ്ങള്‍
കഴിഞ്ഞ ഏതാനും നാളുകളായി വാർത്തകളിൽ നിറഞ്ഞു നില്‍ക്കുകയാണ് നടി ശില്പ ഷെട്ടി. പോണ് വീഡിയോ ചിത്രീകരണത്തിന്റെ പേരിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ശില്പ ഷെട്ടിയും വാര്‍ത്തകളില്‍ നിറഞ്ഞത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാം മാറി നില്‍ക്കുകയായിരുന്നു ശില്പ ഷെട്ടി. സൂപ്പര്‍ ഡാന്‍സര്‍ ചാപ്റ്റര്‍ ഫോറിന്റെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു ശില്പ. വിവാദ സംഭവത്തെത്തുടര്‍ന്ന് ശില്പ ഈ പരിപാടിയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ താരം പൊതുവേദിയിലേക്ക് വീണ്ടും ഇപ്പോൾ തിരികെ വന്നിരിക്കുകയാണ്. ഊഷ്മളമായ സ്വീകരണമാണ് റിയാലിറ്റി ഷോയുടെ ടീം ശില്പയ്ക്ക് നല്‍കിയത്. മത്സരാര്ഥികളും വിധികര്‍ത്താക്കളും ചേര്‍ന്ന് നല്കിയ സ്വീകരണത്തില്‍ ശില്പ ഷെട്ടി വികാരഭരിതയാവുകയായിരുന്നു. പിന്നാലെ ശില്പ ഷെട്ടി പൊട്ടിക്കരയുകയായിരുന്നു. വിതുമ്പിയ ശില്പയെ വിധി കര്‍ത്താക്കളും മത്സരാര്ഥികളും ചേര്‍ന്ന് ആശ്വസിപ്പിച്ചു. വൈകാരികയമായ രംഗങ്ങളായിരുന്നു വേദിയില്‍ അരങ്ങേറിയത്. ശില്പയുടെ അഭാവത്തില്‍ കരിഷ്മ കപൂര്‍,…
Read Moreആ പാലത്തിനടിയിലെ രൂപം എന്തായിരിക്കും? ചിലര്‍ ഞെട്ടി; ചിലര്‍ അത് എന്താണെന്ന് സൂക്ഷ്മമായി നോക്കി; ആ പാലം കടക്കാൻ എന്തിനിത്ര പേടി?
ന്യൂയോര്‍ക്കിലെ ഇതിക്ക എന്ന പ്രശസ്തമായ സ്ഥലത്തെ ഒരു ഹൈവേ പാലത്തിനടിയില്‍ കഴിഞ്ഞ ദിവസം ഒരു രൂപം പ്രത്യക്ഷമായി. അതു കണ്ടു ചിലര്‍ ഞെട്ടി. ചിലര്‍ അത് എന്താണെന്ന് സൂക്ഷ്മമായി നോക്കി. കണ്ടവരില്‍ ചിലര്‍ക്ക് അതൊരു കോമാളി രൂപമാണെന്നു തോന്നി. അതല്ല ഒരു ഭൂതമാണെന്നു മറ്റു ചിലർ.ഏതായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രത്തിന് ഇതുവരെ കാഴ്ച്ചക്കാരായത് 1.3 മില്യണ്‍ ആളുകളാണ്. ഹൊറര്‍ കഥാപാത്രം ഹിഡണ്‍ ഓണ്‍ ഗൂഗിള്‍ എര്‍ത്ത് എന്ന പേരിലുള്ള ടിക് ടോക് യൂസറാണ് ഇത് ആദ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സ്റ്റീഫന്‍ കിംഗ്സിന്റെ പ്രശസ്തമായ ഹൊറര്‍ നോവല്‍ ഇറ്റ് ലെ കഥാനായകനായ പെന്നിവൈസിനെപ്പോലെയുണ്ട് രൂപമെന്നാണ് ഈ യൂട്യൂബര്‍ പറയുന്നത്. എന്തായാലും ഇപ്പോള്‍ ഈ പാലത്തിനടിയിലൂടെ പോകാന്‍ എല്ലാവര്ക്കും പേടിയാണ്. പ്രേതമാണോ എന്നുവരെ ആളുകള്‍ സംശയിക്കുന്നുണ്ട്.ഗൂഗിള്‍ എര്‍ത്തില്‍ തെരഞ്ഞാല്‍ നിങ്ങള്‍ക്കും ഈ ചിത്രം കാണാം.
Read Moreബിപാഷയെ കറുത്ത പൂച്ചയെന്നു വിളിച്ചു, മുഖത്തടിച്ചു..! വാക് പോര് മാത്രമല്ല കൈയാങ്കളി വരെ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നു; ഒരു താരപ്പിണക്കത്തിന്റെ കഥ
ബോളിവുഡിലെ ഇണക്കങ്ങളും പിണക്കങ്ങളും എന്നും വാര്‍ത്തയാണ്. പല മുന്‍നിര താരങ്ങള്‍ക്കിടയിലും വഴക്കുകളും പിണക്കങ്ങളും പതിവാണ്. അത്തരത്തില്‍ ഒന്നാ യിരുന്നു ബോളിവുഡിലെ മുന്‍നിര നായികമാരായ കരീന കപൂറും ബിപാഷ ബസുവും തമ്മിലുണ്ടായിരുന്നത്. വാക് പോര് മാത്രമല്ല കൈയാങ്കളി വരെ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അജ്നബീ എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ അരങ്ങേറ്റം. 2001 ലായിരുന്നു സിനിമ പുറത്തിറങ്ങിയത്. ചിത്രത്തില്‍ കരീന കപൂറും ഒരു പ്രധാന വേ ഷത്തില് എത്തിയിരുന്നു. ഈ സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. വസ്ത്രത്തിന്റെ പേരിലായിരുന്നു തുടക്കം എന്നാണ് റിപ്പോർട്ടുകള്‍. കരീനയുടെ ഡിസൈനര്‍ ബിപാഷയ്ക്ക് സഹായവുമായി എത്തിയെന്നും എന്നാല്‍ അത് കരീനയുടെ സമ്മതമില്ലാതെ ആയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ ശക്തമായ വഴക്കുണ്ടായി. ഒരു ഘട്ടത്തില്‍ കരീന ബിപാഷയെ കറുത്ത പൂച്ചയെന്ന് വിളിച്ചുവെന്നും മുഖത്ത് അടിച്ചുവെന്നും വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു…
Read More