ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളത്തില്‍ തിരക്കുള്ള നടന്മാരുടെ ഗണത്തിലേക്കുയര്‍ന്ന താരമാണ് റോഷന് മാത്യു. 2015 ല്‍ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണി എന്ന മലയാള സിനിമയിലൂടെയായിരുന്നു റോഷന്റെ സിനിമ അരങ്ങേറ്റം. മമ്മൂട്ടി നയന്‍താര തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ പുതിയ നിയമം എന്ന സിനിമയിലെ നെഗറ്റീവ് റോള്‍ താരത്തെ കൂടുതല്‍ പ്രശസ്തിയിലേക്ക് നയിച്ചു. പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, നസ്രിയ ഫഹദ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ കൂടെ എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് വേളയില്‍ പ്രിയ നടി നസ്രിയ കാരണം തന്റെ ജീവിതം മാറിമറിഞ്ഞ അനുഭവം റോഷന് മാത്യു ഈ അടുത്ത് പങ്കുവെക്കുകയുണ്ടായി. ഒരു ചാനലിലാണ് താരം ഈ സംഭവം പുറത്ത് പറഞ്ഞത്. നസ്രിയ കാരണം തന്റെ അഭിനയത്തില്‍ വന്ന മാറ്റമാണ് റോഷന് മാത്യു പങ്കുവെച്ചത്. റോഷന് മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്… ഡയലോഗുകള്‍…
Read MoreCategory: Today’S Special
ജയിക്കുന്നത് ഒരു ആര്‍ട്ടാണ് ! 35,000 പേര് വിശ്വസിച്ചു വോട്ടു ചെയ്യുകയെന്നത് ചെറിയ കാര്യമല്ല; തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് നടന് കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥായി മത്സരിച്ചത് നടന് കൃഷ്ണകുമാറിയിരുന്നു. എന്നാല്‍ താരം പരാജയപ്പെടുകയാണുണ്ടായത്. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് നടന്. പരാജയപ്പെട്ടെങ്കിലും 35000 പേര് തന്നില്‍ വിശ്വസിച്ച് തനിക്ക് വോട്ട് ചെയ്യുകയെന്നത് ഒരു ചെറിയ കാര്യമല്ലെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…തിരുവനന്തപുരം മണ്ഡലത്തിലാണ് മത്സരിച്ചത്. പണ്ടുമുതലേ പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്നു. 2019ലെ പാര്‍ലമെന്റ് ഇലക്ഷന് കാലത്ത് സുരേഷ് ഗോപി, കുമ്മനം രാജശേഖരന്, ശോഭ സുരേന്ദ്രന്, കെ. സുരേന്ദ്രന് എന്നിവരുടെ പ്രചരണത്തില്‍ സജീവമായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ 70ഓളം വാര്‍ഡുകളിലും പ്രചരണത്തിനു പോയി. അപ്പോഴൊന്നും മത്സരിക്കുമെന്നു കരുതിയിരുന്നില്ല. പ്രചരണ സമയത്തും ശേഷവും വളരെ ശ്രദ്ധ പുലര്‍ത്തി. ഇലക്ഷന് സമയത്ത് പരമാവധി ഹോട്ടല്‍ റൂമില്‍ തന്നെ തങ്ങി. വീട്ടില്‍ വന്നാലും…
Read Moreഎനിക്കിഷ്ടം ഇത്തരം ആണ്‍കുട്ടികളെ ! വെളിപ്പെടുത്തലുമായി തൃഷ; ആ സവിശേഷതയുള്ള വ്യക്തിയെ കണ്ട് ഞെട്ടി ആരാധകര്‍…
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമാണ് തൃഷ കൃഷ്ണന്. തമിഴിലേയും തെലുങ്കിലേയും ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം നായികയായിട്ടുള്ള തൃഷ നിവിന്‍ പോളിയുടെ നായികയായി ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന സിനിമയിലും തൃഷ ഒരു ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. കോവിഡ് പ്രതിസന്ധി മൂലം റാമിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ് ഇപ്പോള്‍. അതേ സമയം പ്രായം 38 ആയെങ്കിലും അവിവാഹിതയായി തുടരുകയാണ് താരം. നടന് ചിമ്പു മുതല്‍ ബാഹുബലി താരം റാണ ദഗ്ഗുബതി വരെ തൃഷയുടെ കാമുകന്മാരുടെ നിരയിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ താരം സിംഗിളാണ്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും തൃഷയുടെ പേര് നിറഞ്ഞു നില്‍ക്കാറുണ്ട്. എന്നാല്‍ തനിക്കെതിരെ വരുന്ന ഗോസിപ്പുകള്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ മറുപടി കൊടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമല്ലാത്ത നടി പോസ്റ്റുകളും സ്റ്റോറികളും ഇടുന്നത് വിരളമാണ്.…
Read Moreജന്മദിനാഘോഷത്തിൽ മറഞ്ഞിരുന്ന മരണം! ഒടുവിൽ പോലീസ് എത്തിയത് ഒരു പത്തൊമ്പതുകാരന്റെ കിടപ്പു മുറിയിലേക്ക്…
ജന്മദിന ആഘോഷത്തിനായി നോര്‍ത്ത് ലണ്ടനിലെ ഫ്രൈന്റ് കണ്ട്രി പാര്‍ക്കില്‍ എത്തിയതായിരുന്നു ബിബ ഹെൻറി (49), നിക്കോള്‍ സ്മാള്‍മാന്‍ (27) എന്നീ സഹോദരിമാർ. പിറ്റേന്ന് ആ വാർത്ത കേട്ടു നാടു നടുങ്ങി. 2020 ജൂണ്‍ ആറിനു പാര്ക്കിന് അടുത്തുള്ള കുറ്റിക്കാട്ടില്‍ മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തി. വലിയ വാർത്താ പ്രാധ്യാനം നേടിയ സംഭവം പോലീസ് ഊർജിതമായി അന്വേഷിച്ചു. ഒടുവിൽ പോലീസ് എത്തിയത് ഒരു പത്തൊമ്പതുകാരന്റെ കിടപ്പു മുറിയിലേക്കാണ്. അവിടെ രക്തംകൊണ്ട് ഒപ്പിട്ട പിശാചിനുള്ള ഒരു (ലവ് നോട്ട് )കുറിപ്പ് കണ്ടെത്തി. അതില്‍ ആ കേസിനുള്ള തുന്പുണ്ടായിരുന്നു. പിശാചിനെ സന്തോഷിപ്പിക്കാൻ രണ്ടു സഹോദരിമാരെ പാർക്കിൽ കൊലപ്പെടുത്തിയെന്നതു സംബന്ധിച്ചായിരുന്നു സൂചന. രക്തത്താല്‍ ഒപ്പിട്ടത് 19കാരനായ ഡാനിയല്‍ ഹുസൈന്റെ രക്തത്താല്‍ ഒപ്പിട്ടതായി ആരോപിക്കപ്പെടുന്ന കുറിപ്പ് പോലീസ് പിടിച്ചെടുത്തു. 321 മില്യണ്‍ പൗണ്ടിന്റെ ഓള്‍ഡ് ബെയ്ലി മെഗാ മില്യണ്‍ സൂപ്പര്‍ ജാക്ക്പോട്ട് നേടിയതിനു പകരമായി…
Read Moreജസ്ല മാടശ്ശേരിയ്ക്ക് വിവാഹം ആലോചനയുമായി പൊളി ഫിറോസ് ! എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോയി; ഒടുവില്‍ സംഭവിച്ചത്…
വിജയകരമായി മുമ്പോട്ടു പോയിക്കൊണ്ടിരുന്ന സൂപ്പര്‍ റിയാലിറ്റിഷോ ബിഗ്ബോസ് മലയാളം സീസണ് 3 കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അപ്രതീക്ഷിതമായി നിര്‍ത്തിവയ്ക്കുകയാണ്. എന്നാല്‍ ഉടന്‍ തന്നെ ഇതിന്റെ ഗ്രാന്റ് ഫിനാലെ നടക്കും എന്നാണ് അറിയുന്നത്. സീസണ് മൂന്നില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമായിരുന്നു പൊളി ഫിറോസ് എന്ന ഫിറോസ് ഖാന്. ഭാര്യ സജ്നയ്ക്ക് ഒപ്പമാണ് ഫിറോസ് ഷോയില്‍ എത്തിയത്. ബിഗ്ബോസ് അവസാനിച്ച ശേഷം പ്രാങ്ക് വീഡിയോകളുമായി സജീവമാണ് ഫിറോസ്… ഫിറോസും സജ്നയും യൂട്യൂബ് ചാനലില്‍ എത്താറുള്ളത് ഷോയിലുണ്ടായിരുന്ന താരങ്ങളെ പറ്റിച്ച് കൊണ്ടാണ്. ബിഗ്ബോസ് മൂന്ന് സീസണുകളിലെയും താരങ്ങളെ വിളിച്ച് ഇവര്‍ പ്രാങ്ക് ചെയ്തു. ഇക്കുറി ബിഗ്ബോസ് സീസണ് രണ്ടിലെ മത്സരാര്‍ത്ഥി ജസ്ല മാടശ്ശേരിയെയാണ് ഫിറോസ് വിളിച്ച് പറ്റിച്ചത്. പേരും ശബ്ദവും മാറ്റി ഒരു മാര്യേജ് പ്രൊപ്പോസല്‍ എന്ന നിലയ്ക്കാണ് ഫിറോസ് വിളിച്ചത്. മറ്റൊരു പേരില്‍ വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും ജസ്ല താല്പര്യമില്ലെന്നായിരുന്നു…
Read Moreഎല്ലാം കാണുന്നുണ്ടല്ലോ…അകത്ത് എന്തെങ്കിലും ഇട്ടുകൂടേ ! മോശം കമന്റിന് ചുട്ട മറുപടിയുമായി മാളവികാ മേനോന്…
അനൂപ് മേനോന് നായകനായി 2012 ല്‍ പുറത്തിറങ്ങിയ 916 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് മാളവികാ മേനോന്. തുടര്‍ന്ന് നിദ്ര,ഹീറോ എന്നീ ചിത്രങ്ങളിലും വേഷമിട്ട മാളവിക 2013ല്‍ ഇവന് വീരമാതിരി എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറി. മലയാളം,തമിഴ് ഭാഷകളിലായി ഏതാണ്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ മാളവിക മേനോന് അഭിനയിച്ചു കഴിഞ്ഞു. കൂടുതലും സപ്പോര്‍ട്ടിങ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ മാളവികയെ പിന്തുടരുന്നുണ്ട്. ഇപ്പോഴിതാ മാളവിക പങ്കു വെച്ച ഒരു ചിത്രത്തിന് ഒരാള്‍ ഇട്ട മോശം കമന്റും അതിന് മാളവിക നല്കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. യോഗ ദിനത്തിനോട് അനുബന്ധിച്ചാണ് താരം താന്‍ യോഗ ചെയ്യുന്ന ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയത്. എന്നാല്‍ ചിലര്‍ മോശം കമന്റുമായി എത്തുകയായിരുന്നു.…
Read Moreബാക്ക് ലെസ് ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ ‘അയ്യോ അച്ഛനെന്ത് പറയും’ എന്നായിരുന്നു ചിലരുടെ ചോദ്യം ! എന്നാല്‍ അച്ഛന്റെ കമന്റ് കണ്ട് അവരൊക്കെ ഞെട്ടിയെന്ന് കനി കുസൃതി…
മലയാളികളുടെ സദാചാരബോധങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പുറത്തിറങ്ങിയ ചിത്രമായിരുന്നു ബിരിയാണി. മലയാളി സിനിമാ പ്രേക്ഷകരുടെ സദാചാരമൂല്യങ്ങള്‍ക്ക് അത്ര ദഹിക്കാത്ത രീതിയിലുള്ള ഒരു ചിത്രമായിരുന്നു ഇത്. കനികുസൃതി തകര്‍ത്തഭിനയിച്ച ബിരിയാണി എന്ന സിനിമ സമൂഹത്തില്‍ നടക്കുന്ന ചില പ്രശ്നങ്ങളെ പുറത്ത് കൊണ്ട് വന്ന് എന്നുള്ളത് വാസ്തവമാണ. സ്ത്രീകള്‍ വീടുകളിലും സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുകാട്ടി കൊണ്ട് പുറത്തിറങ്ങിയ ബിരിയാണി എന്ന സിനിമയുടെ വിജയം വിരല്‍ ചൂണ്ടുന്നതും ചില മാറ്റങ്ങളിലേക്കാണ്. ഒരുപാട് വിമര്‍ശനങ്ങള്‍ ഇതിനെതിരെ വന്നെങ്കിലും, സിനിമ വന്‍ വിജയം ആവുകയാണ് ചെയ്തത്. ഈ സിനിമയില്‍ നായികവേഷത്തില്‍ തകര്‍ത്തു അഭിനയിച്ച കനികുസൃതിയുടെ നഗ്നതാ പ്രദര്‍ശനമാണ് ഏവരെയും ഞെട്ടിച്ചത്. പലരും കനിയുടെ പ്രകടനത്തെ പ്രശംസിച്ചപ്പോഴും ചിലര്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് താരത്തിനു ലഭിച്ചിരുന്നു. അന്തര്‍ദേശീയ തലത്തിലും ചിത്രവും കനിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.…
Read Moreരണ്ടാഴ്ച കൊണ്ട് ശരീര ഭാരം കുറച്ച് സൗഭാഗ്യ വെങ്കിടേഷ് ! വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു…
നടി താരകല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് ഡബ്സ്മാഷിലൂടെ താരമായ ആളാണ്. ടിക്ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹ മാധ്യമങ്ങളില്‍ തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട് സൗഭാഗ്യ. ഫ്ളവര്‍സ് ടീവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ചക്കപ്പഴം എന്ന പ്രേക്ഷകരുടെ പ്രിയ പരമ്പരയില്‍ പ്രധാന കഥാപാത്രമായി എത്തിയ അര്‍ജുനെയാണ് താരം ജീവിത പങ്കാളിയാക്കിയത്. അമ്മയെ പോലെ മികച്ച നര്‍ത്തകി കൂടിയാണ് സൗഭാഗ്യ. അനേകം നൃത്ത വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത് താരം കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയാണ്. ജിമ്മില്‍ നിന്നും വര്‍ക്ക്ഔട്ട് ചെയ്യുന്ന സൗഭാഗ്യയാണ് വീഡിയോയില്‍ ഉള്ളത്. പുതിയ മേക്കോവറിലാണ് താരം. വീഡിയോയ്ക്ക് താഴെ സൗഭാഗ്യ കുറിച്ച അടിക്കുറിപ്പും വൈറലായിട്ടുണ്ട്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒന്നര കിലോ കുറഞ്ഞതില്‍ വളരെയധികം സന്തോഷം എന്നായിരുന്നു താരം കുറിച്ചത്.
Read Moreനീളന്‍ പഴുതാര കണക്കെ…. ഒരേക്കര്‍ നീളത്തില്‍ പിന് അടിച്ചു വച്ചിട്ടുണ്ട്….ആ മുറിവെന്നെ വേദനിപ്പിച്ചതേയില്ല; നൊമ്പരപ്പെടുത്തുന്ന കുറിപ്പ്…
മഹാമാരികളില്‍ ഒന്നാം സ്ഥാനമാണ് കാന്‍സറിനുള്ളത്. കാന്‍സറിന്റെ ദുരിതങ്ങള്‍ അനുഭവിച്ചവര്‍ പങ്കുവെയ്ക്കുന്ന അനുഭവങ്ങള്‍ കേള്‍ക്കുന്ന ഏതൊരാള്‍ക്കു പോലും ആ വേദന അനുഭവവേദ്യമാകും. അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് ജിന്‍സി ബിനു. കാന്‍സറിന്റെ പേരില്‍ കയറിയിറങ്ങിയ സര്‍ജറികള്‍ തളര്‍ത്തിയ ശരീരത്തിന് ഇന്നും ആ വേദനയുടെ മരവിപ്പുണ്ടെന്ന് ജിന്‍സി പറയുന്നു. ആ വേദന അനുഭവിച്ചവര്‍ക്കു മാത്രമേ അതിന്റെ ഭീകരത അറിയുവാന്‍ കഴിയൂ എന്നും അത് ഇന്നും മനസ്സിലുണ്ടെന്നും ജിന്‍സി ഫേസ്ബുക്കില്‍ കുറിക്കുന്നു… ജിന്‍സിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ക്യാന്‍സര്‍ എനിക്ക് തന്ന കുറേ നല്ല സൗഹൃദങ്ങളില്‍…..ഒന്നില്‍ നിന്നുള്ള കടമെടുക്കല്‍….ആ അനുഭവം വായിച്ചപ്പോള്‍ ഇത് എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല…. കാരണം കീറി മുറിച്ച ശരീരവുമായി ജീവിക്കേണ്ടി വരുന്നവര്‍ക്ക് മാത്രമേ അതിന്റെ നോവറിയൂ….ആ നിമിഷം വരെ നമ്മുടെ സ്വന്തമെന്ന് കരുതിയത് ഒറ്റ കത്തിവയ്പ്പില്‍ ചീന്തിയെറിയപ്പെടുന്ന ചെറിയ പരിപാടി…. ബോധം തെളിയുമ്പോ…..ദേ…. പോയി….പകുതി. ആര്‍സിസിയില്‍ ഓപ്പറേഷന് തീയതി തീരുമാനിച്ചപ്പോള്‍ മുതല്‍……
Read Moreഫോണിൽനിന്ന് പറന്നുയരുന്ന ഇത്തിരിക്കുഞ്ഞൻ കാമറ! പറക്കും കാമറയുള്ള സ്മാർട്ട്ഫോണ്‍; പരീക്ഷണങ്ങളുമായി വിവോ
മുംബൈ: ഫോണിൽനിന്ന് പറന്നുയരുന്ന ഇത്തിരിക്കുഞ്ഞൻ കാമറ! സ്പൈ ത്രില്ലർ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഇത്തരം വിദ്യകൾ സമീപ ഭാവിയിൽ യാഥാർഥ്യമായേക്കുമെന്ന സൂചനകളാണ് സ്മാർട്ട്ഫോണ്‍ വിപണിയിൽനിന്ന് കേൾക്കുന്നത്. ചൈനീസ് സ്മാർട്ട്ഫോണ്‍ നിർമാതാക്കളായ വിവോ ആണ് പറക്കും കാമറയുള്ള സ്മാർട്ട്ഫോണിന്റെ പരീക്ഷണങ്ങൾ ആരംഭിച്ചിരിക്കുന്നത്. പുതിയ സംരംഭത്തിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള അപേക്ഷ കഴിഞ്ഞ വർഷം ഡിസംബറിൽ വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസിൽ വിവോ സമർപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. സ്മാർട്ട്ഫോണിന്റെ വശത്തുനിന്ന് വലിച്ചൂരിയെടുക്കാവുന്ന വിധമാണ് പറക്കും കാമറകൾ സജീകരിക്കുക. പറക്കുന്പോൾ കൂട്ടിയിടി ഒഴിവാക്കാൻ ഇൻഫ്രാറെഡ് സെൻസറുകളും ഈ കാമറകളിലുണ്ടാവും. ഇത്തരത്തിലുള്ള നാലു ഇത്തിരിക്കുഞ്ഞൻ കാമറകൾ സ്മാർട്ട്ഫോണിൽ ഘടിപ്പിക്കാവുന്ന വിധമാണ് പേറ്റന്റിനായുള്ള വിവോയുടെ അപേക്ഷയിലെ രൂപരേഖയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ചെറുചലനങ്ങളും മറ്റു ഒഴിവാക്കി മിഴിവുള്ള ചിത്രങ്ങളെടുക്കാൻ സഹായിക്കുന്ന ‘ജിംപൽ’ സംവിധാനമുള്ള സ്മാർട്ട്ഫോണും നേരത്തേ വിവോ അവതരിപ്പിച്ചിരുന്നു.
Read More