കൊച്ചി: ട്രാഫിക് പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ 16,76,650 രൂപയുടെ ക്രമക്കേട് നടത്തിയ വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്പെന്ഷന്. മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനെയാണ് റൂറല്‍ എസ്പി എം. ഹേമലത സസ്പെന്‍ഡ് ചെയ്തത്. ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. നാല് വര്‍ഷം കൊണ്ട് 16 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2018 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെ ട്രാഫിക് പോലീസ് പിഴയടപ്പിച്ച് പിരിച്ചെടുത്ത തുക മുഴുവന്‍ ബാങ്കിലടയ്ക്കാതെ രേഖകളില്‍ കൃത്രിമം കാട്ടി ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. നിലവില്‍ മൂവാറ്റുപുഴ വാഴക്കുളം പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥയായിരിക്കെയാണ് സസ്പെന്ഷന്. മൂവാറ്റുപുഴ ട്രാഫിക് എസ്ഐ ടി. സിദ്ദിഖിനോട് ജില്ല പോലീസ് മേധാവി ഇതു സംബന്ധിച്ച വിശദീകരണം ആരാഞ്ഞിരുന്നു. തുടര്‍ന്ന് ജൂലായ് 21ന് എസ്ഐ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍…
Read MoreCategory: Top News
ഭാര്യയുമായി വഴക്കിനിടെ കത്തിയെടുത്ത് കുത്തി വീഴ്ത്തി: ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിലാക്കി; ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ
കട്ടപ്പന: വാഴവര വാകപ്പടിയില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിനെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. വാകപ്പടി കുളത്തപ്പാറ സുനില്‍കുമാറാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്കും ആഴത്തില്‍ മുറിവേറ്റ യുവതിയുടെ നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിനുശേഷം ഒളിവില്‍പോയ സുനിലിനെ കട്ടപ്പന എസ്എച്ച്ഒ ടി. സി. മുരുകനും എസ്ഐമാരായ എബി ജോര്‍ജ്, എസ്.എസ്. ശ്യാം, എഎസ്ഐ ലെനിന്, എസ് സിപിഒമാരായ ഷമീര്‍ ഉമ്മര്‍, ജോമോന് കുര്യന്, ജോജി കെ. മാത്യു, സിപിഒമാരായ രാഹുല്‍ മോഹനന്, ബിജു മോന്, ജയിംസ് ദേവസ്യ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഐ.പി. ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. പ്രതിയെ കോടതിയില്‍…
Read Moreചായക്കടയിലെ സൊറ പറച്ചിലിനിടെ വിഎസ് മരിച്ചെന്നും ഇല്ലെന്നും പറഞ്ഞ് അടിപിടി: രണ്ടു പേർക്കു പരിക്ക്
കണ്ണൂർ: വി.എസ്. അച്യുതാനന്ദൻ മരിച്ചതായുള്ള വാർത്ത ചായക്കടയിൽവച്ച് പറഞ്ഞതിനെച്ചൊല്ലി വാക്കേറ്റവും ഏറ്റുമുട്ടലും. ഏച്ചൂരിലെ ഒരു ചായക്കടയിൽ ഇക്കഴിഞ്ഞ 21നായിരുന്നു സംഭവം. വി.എസ്. മരിച്ചതിനു പിന്നാലെ മൊബൈൽ ഫോണിൽ വന്ന വാർത്ത വായിച്ച് ഇക്കാര്യം ഒരാൾ പറഞ്ഞപ്പോൾ അടുത്തുണ്ടായിരുന്നയാൾ നിഷേധിച്ചു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു. നാൽപത്തെട്ടുകാരനും അന്പത്തെട്ടുകാരനുമാണ് ഏറ്റുമുട്ടിയത്. ഇരുവർക്കും പരിക്കേറ്റു. ഇരുവർക്കും പരാതികളില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
Read Moreയാത്രകൾക്ക് വിരാമമിട്ട് വി.എസ് ഇന്ന് സ്വന്തം മണ്ണിലെ വേലിക്കകത്തു വീട്ടിലെത്തും; പോരാട്ടങ്ങളുടെ അങ്കത്തട്ടായിരുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ അന്തിയുറങ്ങും
ആലപ്പുഴ: സമരജീവിതത്തിന്റെ പോരാട്ടങ്ങള്‍ തന്നെയായിരുന്ന യാത്രകള്‍. ആ യാത്രകൾക്ക് വിരാമമിട്ട് വി.എസ് ഇന്ന് സ്വന്തം മണ്ണിലേക്കു തിരിച്ചെത്തുന്നു അന്തിയുറങ്ങാൻ… നാലു വയസുകാരനായിരുന്നപ്പോള് അമ്മ വിടപറഞ്ഞ നാളില്‍ തുടങ്ങിയതാവും നൂറ്റാണ്ടോളം നീണ്ട ആ പോരാട്ടം. ഒടുവില്‍, കേരളം കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നില്‍ ചോരചിന്തി മരിച്ച സഖാക്കള്‍ക്കു നടുവിലാണ് ഒടുങ്ങാത്ത സ്മരണകള്‍ക്കു തുടക്കമിട്ട് ആ സൂര്യൻ അസ്തമിക്കുന്നത്. രാഷ്ട്രീയ പോരാട്ടങ്ങളുടെ കടുപ്പമെല്ലാം മാറ്റിവച്ച് ഓണമുണ്ണാനെത്തിയിരുന്ന പറവൂര്‍ വേലിക്കകത്തു വീട്ടില്‍ വി.എസ് അവസാനമായെത്തും. അവിടെയാണ് പൊതുദര്‍ശനം. തുടര്‍ന്ന്, തൊഴിലാളിശക്തിയില്നിന്നു വി.എസ് പടുത്ത പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫിസില്‍. ബീച്ചിനു സമീപം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സജ്ജമാക്കുന്ന വേദിയില്‍. തുടര്‍ന്ന് മൂന്നുവരെ ആലപ്പുഴയിലെ പൗരാവലിക്ക് പ്രിയപ്പെട്ട സഖാവിന് ആദരമര്‍പ്പിക്കാം. അവിടെനിന്ന് അന്ത്യയാത്ര. എല്ലാ പോരാട്ടങ്ങളുടെയും അങ്കത്തട്ടായിരുന്ന ആലപ്പുഴയില്‍ ആ നീണ്ട യാത്ര അവസാനിക്കുകയാണ്. പുന്നപ്രയിലെ വെന്തലത്തറ വീട്ടില്‍നിന്നു പ്രൈമറി സ്കൂളിലേക്കു പോയ നാളുകളില്‍ത്തന്നെ…
Read Moreഇഎംഐ അടയ്ക്കാൻ പണമില്ല; പണത്തിനായി നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി; യുവതിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്
മുംബൈ: പണത്തിനായി നഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പരാതി നൽകി ഭാര്യ. മഹാരാഷ്ട്രയിലെ പൂനെയിലെ അംബേഗാവിലാണ് സംഭവം. 2020ൽ വിവാഹിതയായ 30 കാരിയായ പെൺകുട്ടി, താൻ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. കാറിന്റെ ഇഎംഐ അടയ്ക്കുന്നതിനാണ് ഇയാൾ പണം ആവശ്യപ്പെട്ട് ഭാര്യയെ ഭീഷണിപ്പെടുത്തിയത്. ഇരുവരും സർക്കാർ ഉദ്യോഗസ്ഥരാണ്. ഭാര്യയുടെ മാതാപിതാക്കളിൽ നിന്നും ഇയാൾ 1.5ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഭർത്താവിനും മറ്റ് ആറ് പേർക്കുമെതിരെ പോലീസ് കേസെടുത്തു. കേസിൽ സാങ്കേതിക തെളിവുകൾ, വീഡിയോ ദൃശ്യങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
Read Moreകേട്ടാൽ അറയ്ക്കുന്ന തെറിവിളി; അയൽക്കാർ അസഭ്യവർഷം നടത്തിയതിൽ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ ഐടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കി. വണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷ (18) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അയല്‍വാസിയായ സ്ത്രീയുള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അനുഷയെ അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നു അനുഷയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ കുടുംബം വിഴിഞ്ഞം പോലീസില്‍ പരാതി നല്കി. അയല്‍വീട്ടുകാരുമായി നേരത്തെ തന്നെ പ്രശ്നം ഉണ്ടായിരുന്നെന്നാണ് വിവരം. അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.
Read Moreകടലും ജനവും ആർത്തിരമ്പി കണ്ണേ കരളേ വിഎസ്സേ… വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിൽ
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. 17 മണിക്കൂര്‍ പിന്നിടുമ്പോളാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിൽ എത്തിയിരിക്കുന്നത്. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളെല്ലാം അവഗണിച്ച് വൻജനാവലിയാണ് വിഎസിന് യാത്രയയപ്പ് നൽകാൻ എത്തുന്നത്. കൊല്ലം ജില്ലയിലുടനീളം കനത്ത മഴെയെയും അവഗണിച്ച് മുദ്രാവാക്യങ്ങളുമായി നിരവധി പേരാണ് വഴിയരികിൽ പ്രിയ സഖാവിനെ അവസാനമായി കാണാനെത്തിയത്. ചൊവ്വാഴ്ച രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. അതേസമയം, വിഎസിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തി.
Read Moreവി.എസ് പ്രംഗിക്കുമ്പോൾ ആവേശം അതിരുവിട്ട് മുദ്രാവാക്യം വിളി; ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല’’ എന്ന് പറഞ്ഞ് അണികളെ ശ്വാസിച്ച് പിണറായി വിജയൻ; കോട്ടയം സമ്മേളന നഗരിയിൽ പിന്നെ കണ്ടത് ചരിത്രം
കോട്ടയം: സിപിഎം വിഭാഗീയത അഥവാ പിണറായി-വിഎസ് ചേരിപ്പോര് അതിന്റെ മൂര്ധന്യതയില് നില്ക്കുന്ന കാലത്തായിരുന്നു 2008 ഫെബ്രവരി 14നു കോട്ടയത്ത് പാര്‍ട്ടി സംസ്ഥാനസമ്മേളനം നടന്നത്. വി.എസ് ഗ്രൂപ്പിനെ ഏറെക്കുറെ പൂര്‍ണമായി വെട്ടിനിരത്തി പിണറായി പക്ഷം പാര്‍ട്ടി ആധിപത്യം പിടിച്ച സമ്മേളനത്തിന്റെ സമാപനദിവസം നാഗമ്പടത്തുണ്ടായ സംഭവവികാസങ്ങള്‍ കാലം മറന്നിട്ടില്ല. സമ്മേളനവേദിയിലേക്ക് വി.എസ് വൈകിയെത്തിയപ്പോള്‍ അണികളുടെ ആവേശം അതിരുവിട്ടു. വി.എസ് പ്രസംഗിക്കുമ്പോള്‍ ആവേശഭരിതരായ പ്രവര്‍ത്തകരുടെ അച്ചടക്കമില്ലായ്മയെ പിണറായി രൂക്ഷമായി വിമര്‍ശിച്ചു: ‘’ഇത് സിപിഎം സമ്മേളനമാണ്, ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല’’ എന്നു പറഞ്ഞാണ് പിണറായി അണികളെ ശാസിച്ചത്. പിണറായിയുടെ മുന്നറിയിപ്പിനെത്തുടര്‍ന്നും വി.എസ് അനുകൂല മുദ്രാവാക്യം വിളികളും ബഹളവും തുടര്‍ന്നു. അതോടെ ‘’ഇങ്ങനെയൊരു സമ്മേളനമാകുമ്പോള്‍ പല തരക്കാര്‍ കടന്നുവരും. അവരെ നിയന്ത്രിക്കേണ്ടതു വോളണ്ടിയര്‍മാരാണ്. അണിഞ്ഞിരിക്കുന്ന ഡ്രസിന്റെ അന്തസ് വോളണ്ടിയര്‍മാര്‍ കാണിക്കണം’’ എന്ന് പിണറായി നിര്‍ദേശിച്ചു. അതോടെ റെഡ് വോളണ്ടിയര്‍മാര്‍ ഇടപെട്ട് മുദ്രാവാക്യം വിളിച്ചവരെ നിയന്ത്രിച്ചു.…
Read More15 കാരിയെ വീട്ടിലെത്തി പീഡിപ്പിച്ച ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റില്‍; പ്രതിയായ യുവാവ് വീട്ടിലെത്തിയിരുന്നത് വീട്ടുകാരുടെ അറിവോടെ; അച്ഛനേയും അമ്മയേയും രണ്ടും മൂന്നും പ്രതിയാക്കി പോലീസ്
കോഴഞ്ചേരി: പതിനഞ്ചുകാരിയെ മാതാപിതാക്കളുടെ അറിവോടെ വീട്ടിലെത്തി ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയാക്കിയ കേസില്‍ കോഴിക്കോട് സ്വദേശിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി മണ്ണാറചാലില്‍ വീട്ടില്‍ സനോജാണ് (41) പിടിയിലായത്. കഴിഞ്ഞ ജൂണ്‍ 27നാണ് ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട്ടില്‍ കുട്ടിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടുകയും, ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് മൊഴി. കേസില്‍ കുട്ടിയുടെ അച്ഛനും അമ്മയും രണ്ടും മൂന്നും പ്രതികളാണ്. ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടി ഫേസ്ബുക്ക് വഴി സനോജിനെ പരിചയപ്പെടുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ വാങ്ങിനല്‍കിയ പുതിയ ഫോണിലൂടെ ആയിരുന്നു ഇരുവരും സന്ദേശങ്ങള്‍ അയച്ചിരുന്നത്. വീഡിയോ കോള്‍ ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു.എന്‍സിസി ക്യാമ്പില്‍ ജോലി ആണെന്നും മറ്റും ഇയാള്‍ ബോധ്യപ്പെടുത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം ആര്‍ജിച്ചെടുത്ത ഇയാള്‍ തുടര്‍ന്നാണ് ഇവരുടെ അറിവോടെ വീട്ടിലെത്തിയതും, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പറയുന്നു.…
Read Moreപിറന്നാൾ ആഘോഷിക്കാൻ സുഹൃത്തുക്കളുമൊത്ത് കള്ളുഷാപ്പിലെത്തി; ലഹരി തലയ്ക്ക് പിടിച്ചപ്പോൾ തമ്മിൽ തമ്മിൽ കയ്യാങ്കളി; കള്ളുകുപ്പി തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം
തൃശൂര്‍: സുഹൃത്തിനെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചോറ്റുപാറ സ്വദേശി അക്ഷയ്(22) യെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ സുഹൃത്തായ അത്താണി സ്വദേശി ദേവൻ (21) ആണ് പിടിയിലായത്. വടക്കാഞ്ചേരി പോലീസ് ആണ് ദേവനെ അറസ്റ്റ് ചെയ്തത്. കള്ള് കുടിച്ച് ബില്ല് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ദേവൻ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അക്ഷയും ദേവനും സുഹൃത്തുക്കളും നിരവധി കേസുകളിലെ കൂട്ടുപ്രതികളുമാണ്. അത്താണി കള്ളുഷാപ്പില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ദേവന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന് അക്ഷയേയും സുഹൃത്തുക്കളേയും കള്ളുഷാപ്പില്‍ വിളിച്ചു വരുത്തി. കള്ളുകുടിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് അവിടെ നിന്നും പോകുന്ന സമയം ബില്ല് കൊടുക്കുന്ന കാര്യത്തെ കുറിച്ച് സുഹൃത്തുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ദേവൻ ഷാപ്പിലുണ്ടായിരുന്ന കള്ളുകുപ്പി ഉപയോഗിച്ച് അക്ഷയുടെ തലയ്ക്ക് അടിക്കുകയും…
Read More