സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം വി​വാ​ഹം; ഭീ​ഷ​ണി​യി​ല്ലെ​ങ്കി​ൽ പോ​ലീ​സ് സം​ര​ക്ഷ​ണ​മി​ല്ല; ദ​മ്പ​തി​മാ​ർ പ​ര​സ്പ​രം പി​ന്തു​ണ​യ്ക്കാ​നും സ​മൂ​ഹ​ത്തെ നേ​രി​ടാ​നും പ​ഠി​ക്ക​ണ​മെ​ന്ന് കോ​ട​തി

ല​ക്നോ: മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ത്തി​നു വി​രു​ദ്ധ​മാ​യി സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം വി​വാ​ഹം ക​ഴി​ക്കു​ന്ന ദ​മ്പ​തി​മാ​ർ​ക്ക്, അ​വ​രു​ടെ ജീ​വ​നും സ്വാ​ത​ന്ത്ര്യ​ത്തി​നും ഭീ​ഷ​ണി​യി​ല്ലെ​ങ്കി​ൽ പോ​ലീ​സ് സം​ര​ക്ഷ​ണം അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ദ​മ്പ​തി​മാ​ർ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ലാ​ണു കോ​ട​തി വി​ധി. അ​ർ​ഹ​മാ​യ കേ​സി​ൽ ദ​മ്പ​തി​ക​ൾ​ക്ക് സു​ര​ക്ഷ ന​ൽ​കാ​ൻ കോ​ട​തി​ക്ക് ക​ഴി​യു​മെ​ന്നും എ​ന്നാ​ൽ ഭീ​ഷ​ണി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ദ​മ്പ​തി​മാ​ർ പ​ര​സ്പ​രം പി​ന്തു​ണ​യ്ക്കാ​നും സ​മൂ​ഹ​ത്തെ നേ​രി​ടാ​നും പ​ഠി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More

ആ​ത്മ​ഹ​ത്യ അ​രു​തേ… പോ​ലീ​സി​നെ സ​മീ​പി​ക്കൂ… എ​സ്എ​ച്ച്ഒ എ.​എ​സ്. അ​ൻ​സ​ലി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു

ഏ​​റ്റു​​മാ​​നൂ​​ർ: ഒ​​ന്ന​​ര മാ​​സ​​ത്തി​​നു​​ള്ളി​​ൽ അ​​മ്മ​​മാ​​ർ മ​​ക്ക​​ളെ​​യു​​മാ​​യി ജീ​​വ​​നൊ​​ടു​​ക്കി​​യ ര​​ണ്ടു സം​​ഭ​​വ​​ങ്ങ​​ൾ. ര​​ണ്ടു സം​​ഭ​​വ​​ങ്ങ​​ളി​​ലും മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കേ​​ണ്ടി വ​​ന്ന ഏ​​റ്റു​​മാ​​നൂ​​ർ എ​​സ്എ​​ച്ച്ഒ ഇ​​ൻ​​സ്പെ​​ക്ട​​ർ എ.​​എ​​സ്. അ​​ൻ​​സ​​ലി​​ന്‍റെ ഉ​​ള്ളു​​ല​​യ്ക്കു​​ന്ന ഫേ​​സ്ബു​​ക്ക് കു​​റി​​പ്പി​​ന് വ​​ള​​രെ പെ​​ട്ടെ​​ന്ന് വ​​ൻ പ്ര​​ചാ​​ര​​മാ​​ണ് ല​​ഭി​​ച്ച​​ത്. ഫേ​​സ്ബു​​ക്ക് കു​​റി​​പ്പ് ചു​​വ​​ടെ: ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ 2025, ജ​​നു​​വ​​രി ഒ​ന്ന് മു​​ത​​ൽ മാ​​ർ​​ച്ച്‌ 30 വ​​രെ 700 പ​​രാ​​തി​​ക​​ൾ. (കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ ത​​ന്നെ കൂ​​ടു​​ത​​ൽ, അ​​തി​​ൽ 500 ഓ​ളം കു​​ടും​​ബ പ്ര​​ശ്ന​​ങ്ങ​​ൾ). ഇ​​തി​​ൽ ഒ​​രു 10 ശ​​ത​​മാ​​നം അ​​ടു​​ത്ത് പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് പ​​രി​​ഹാ​​രം ഉ​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ൽ ആ​​ത്മ​​ഹ​​ത്യ അ​​ല്ലാ​​തെ വേ​​റെ വ​​ഴി ഇ​​ല്ല എ​​ന്ന് പ​​റ​​ഞ്ഞു വി​​ല​​പി​​ക്കു​​ന്ന​​വ​​ർ. ഇ​​ത്ത​​ര​​ത്തി​​ൽ മ​​ദ്യ​​പി​​ച്ചു കു​​ടും​​ബ​​ങ്ങ​​ളി​​ൽ പ്ര​​ശ്നം ഉ​​ണ്ടാ​​ക്കു​​ന്ന ആ​​ളു​​ക​​ൾ കു​​ടും​​ബ​​ങ്ങ​​ളി​​ൽ പോ​​യി വീ​​ണ്ടും പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ൻ സ്റ്റേ​​ഷ​​നി​​ൽ വ​​ന്നു രാ​​ത്രി എ​​ട്ടി​നു ശേ​​ഷം ഒ​​പ്പി​​ട​​ൽ. ദി​​വ​​സ​​വും 100 ഓ​ളം ആ​​ളു​​ക​​ൾ വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ൽ…

Read More

റീ​ൽ​സ് എ​ടു​ക്കാ​ൻ ന​ദി​യി​ലി​റ​ങ്ങി; വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച11 വ​യ​സു​ള്ള മ​ക​ളു​ടെ കാ​മ​റ​യി​ൽ അ​മ്മ മു​ങ്ങി​ത്താ​ഴു​ന്ന ദൃ​ശ്യം; നേ​പ്പാ​ൾ യു​വ​തി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു

ഉ​ത്ത​ര​കാ​ശി: റീ​ൽ​സ് ചി​ത്രീ​ക​രി​ക്കാ​ൻ ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ യു​വ​തി​യെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ നേ​പ്പാ​ളി​ൽ നി​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​ത്തി​യ യു​വ​തി​യെ​യാ​ണ് ഭാ​ഗീ​ര​ഥി ന​ദി​യി​ൽ കാ​ണാ​താ​യ​ത്. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. നേ​പ്പാ​ൾ സ്വ​ദേ​ശി​നി ത​ന്‍റെ 11 വ​യ​സു​ള്ള മ​ക​ൾ​ക്കൊ​പ്പ​മാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​ത്തി​യ​ത്. ഗം​ഗാ ന​ദി​യു​ടെ പ്ര​ധാ​ന കൈ​വ​ഴി​യാ​യ ഭാ​ഗീ​ര​ഥി ന​ദി​യി​ലെ മ​ണി​ക​ർ​ണി​ക ഘാ​ട്ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​വി​ടെ എ​ത്തി​യ​പ്പോ​ൾ യു​വ​തി ത​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മ​ക​ളു​ടെ കൈ​യി​ൽ കൊ​ടു​ത്ത ശേ​ഷം വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​വ​ർ ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. കാ​മ​റ​യി​ലേ​ക്ക് നോ​ക്കി ചി​രി​ച്ചു​കൊ​ണ്ട് യു​വ​തി ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പെ​ട്ടെ​ന്ന് കാ​ൽ തെ​റ്റി വീ​ഴു​ക​യും അ​ത് ക​ണ്ടു​കൊ​ണ്ട് നി​ൽ​ക്കു​ന്ന മ​ക​ൾ ഉ​റ​ക്കെ നി​ല​വി​ളി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ ദൃ​ശ്യ​ത്തി​ലു​ണ്ട്.

Read More

ഹോ​ട്ട​ലി​ൽ  ല​ഹ​രി പാ​ർ​ട്ടി ന​ട​ക്കു​ന്നെ​ന്ന ര​ഹ​സ്യ വി​വ​രം; പോ​ലീ​സി​ന് മു​ന്നി​ലൂ​ടെ ഷൈ​ൻ ടോം ​ചാ​ക്കോ ഇ​റ​ങ്ങി​യോ​ടി; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

കൊ​ച്ചി: ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരം. ഹോ​ട്ട​ലി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ ഇ​റ​ങ്ങി​യോ​ടി. ബു​ധ​നാ​ഴ്ച രാ​ത്രി 11ന് ​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഷൈ​നും സം​ഘ​വും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഹോ​ട്ട​ലി​ലെ പ​രി​ശോ​ധ​ന. റൂ​മി​ന്‍റെ വാ​തി​ല്‍ തു​റ​ന്ന​പ്പോ​ള്‍ മു​ന്നി​ല്‍ പോ​ലീ​സി​നെ ക​ണ്ട​യു​ട​നെ ഷൈ​ന്‍ ജ​ന​ല്‍ വ​ഴി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ഹോ​ട്ട​ലി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ നി​ന്ന് ഏ​ണി​പ്പ​ടി വ​ഴി ഇ​റ​ങ്ങി​യോ​ടു​ന്ന ഷൈ​നി​നെ വീ​ഡി​യോ​യി​ല്‍ കാ​ണാം. മു​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഷൈ​നി​നു വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ന​ടി വി​ന്‍​സി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് സം​ഘം ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്.

Read More

സ​ർ​ക്കാ​ർ ക​നി​യു​മോ? ശ​നി​ദ​ശ​മാ​റു​മോ..! വ​നി​ത സി​പി​ഒ റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കും; റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് സ​മ​രം തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ൽ നി​ന്ന് നീ​തി തേ​ടി കൈ​കാ​ലു​ക​ൾ കെ​ട്ടി സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി വ​നി​ത സി​പി​ഒ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ. വ​നി​ത സി​പി​ഒ റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് സ​മ​രം തു​ട​രു​ന്ന​ത്. റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ഇ​നി മൂ​ന്നു ദി​വ​സം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​ന്നും നാ​ളെ​യും അ​വ​ധി ദി​ന​ങ്ങ​ളാ​ണ്.എ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും അ​ലി​വു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​മ​രം തു​ട​രു​ന്ന​ത്. ഓ​രോ ദി​വ​സ​വും പു​തി​യ സ​മ​ര രീ​തി​ക​ൾ പി​ന്തു​ട​രു​ക​യാ​ണി​വ​ർ. ല​ക്ഷ്യം ഒ​ന്നു മാ​ത്രം; റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്ന് നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്ത​ണം. അ​തു​ണ്ടാ​യാ​ൽ നൂ​റു ക​ണ​ക്കി​ന് വ​നി​ത​ക​ളു​ടെ ജീ​വി​ത​ത്തി​ൽ അ​ത് പു​തി​യ വെ​ളി​ച്ച​മാ​കും. എ​ന്നാ​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലും വ​നി​ത സി​പി​ഒ റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​ന് അ​നു​കൂ​ല​മാ​യ യൊ​തൊ​രു തീ​രു​മാ​ന​വും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ങ്കി​ലും പ്ര​തീ​ക്ഷ കൈ​വി​ടാ​തെ സ​മ​രം തു​ട​രു​മെ​ന്നാ​ണ്…

Read More

പി​ണ​റാ​യി​ക്ക് പാ​ദ​സേ​വ ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ദി​വ്യ എ​സ്. അ​യ്യ​ർ; സോ​പ്പി​ടു​മ്പോ​ൾ വ​ല്ലാ​തെ പ​ത​പ്പി​ച്ചാ​ൽ ഭാ​വി​യി​ൽ ദോ​ഷം ചെ​യ്യും; ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി കെ ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന് പാ​ദ​സേ​വ ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ദി​വ്യ എ​സ്. അ​യ്യ​ർ. സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​കെ. രാ​ഗേ​ഷി​നെ അ​ഭി​ന​ന്ദി​ച്ച് പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ൽ ദി​വ്യ​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. പി​ണ​റാ​യി​യു​ടെ പാ​ദ​സേ​വ ചെ​യ്യു​ന്ന ചു​രു​ക്കം ചി​ല ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ളാ​ണ് ദി​വ്യ. അ​തി​ന് അ​ത്ര​വി​ല മാ​ത്ര​മാ​ണ് ത​ങ്ങ​ള്‍ ക​ല്‍​പ്പി​ക്കു​ന്ന​ത്. സോ​പ്പി​ടു​മ്പോ​ൾ വ​ല്ലാ​തെ പ​ത​പ്പി​ച്ചാ​ൽ ഭാ​വി​യി​ൽ ദോ​ഷം ചെ​യ്യും. പി​ണ​റാ​യി വി​ജ​യ​ന് ഇ​ഷ്ട​പ്പെ​ട്ട​വ​രെ ഏ​ത് കോ​ട​തി തെ​റ്റു​കാ​ര​ൻ എ​ന്ന് വി​ളി​ച്ചാ​ലും അം​ഗീ​ക​രി​ക്കി​ല്ല. അ​വ​രെ ഏ​ത് വൃ​ത്തി​കെ​ട്ട മാ​ർ​ഗ​ത്തി​ലൂ​ടെ​യും സം​ര​ക്ഷി​ക്കും. അ​താ​ണ് കെ.​എം. എ​ബ്ര​ഹാ​മി​ന്‍റെ കാ​ര്യ​ത്തി​ൽ ക​ണ്ട​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു

Read More

ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ കു​ട​മാ​റ്റ​ത്തി​ൽ ഇ​ടം പി​ടി​ച്ച് ആ​ർ​എ​സ്എ​സ് നേ​താ​വ് ഹെ​ഡ്ഗേ​വാ​റും; ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി കൊ​ല്ല​ത്തു നി​ന്നും വി​വാ​ദ വാ​ർ​ത്ത​ക​ൾ

കൊ​ല്ലം: വി​പ്ല​വ ഗാ​ന​ത്തി​ന് പി​ന്നാ​ലെ പൂ​ര​ത്തി​നി​ടെ ആ​ർ​എ​സ്എ​സ് നേ​താ​വ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്രം ഉ​യ​ർ​ത്തി​യ​തി​ൽ വി​വാ​ദം. ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ആ​ശ്രാ​മം മൈ​താ​ന​ത്ത് ന​ട​ന്ന കൊ​ല്ലം പൂ​ര​ത്തി​ന്‍റെ കു​ട​മാ​റ്റ​ത്തി​നി​ടെ​യാ​ണ് ന​വോ​ത്ഥാ​ന നാ​യ​ക​ന്മാ​ർ​ക്കൊ​പ്പം ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്ര​വും ഉ​യ​ർ​ത്തി​യ​ത്. ബി.​ആ​ർ. അം​ബേ​ദ്ക്ക​ർ, ശ്രീ​നാ​രാ​യ​ണ ഗു​രു തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്ര​വും സ്ഥാ​നം പി​ടി​ച്ച​ത്. ഉ​ത്സ​വ ച​ട​ങ്ങു​ക​ളി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്ന ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം മ​റി​ക​ട​ന്നാ​ണ് ന​ട​പ​ടി.

Read More

സു​ന്ദ​ര​ൻ​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ​വെ​ച്ച് വ്യാ​ജ ​ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട്; അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ച് ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രം: യു​വ​തി​യു​ടെ പ​രാ​തി​യി​ൽ മു​ണ്ട​ക്ക​യ​ത്തെ 19കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി​യോ​ടു ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. കോ​ട്ട​യം മു​ണ്ട​ക്ക​യം സ്വ​ദേ​ശി അ​മ​ല്‍ മി​ര്‍​സ സ​ലിം(19) ആ​ണ് കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ല്‍ ജോ​ലി ചെ​യ്യു​ന്ന മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​യാ​യ 21 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. വ്യാ​ജ ഐ​ഡി നി​ര്‍​മി​ച്ച് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണു പ്ര​തി പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ പ്രൊ​ഫൈ​ലി​ല്‍​നി​ന്നു​ള്ള ഫോ​ട്ടോ ന​ഗ്‌​ന​യാ​ക്കി​ശേ​ഷം പെ​ണ്‍​കു​ട്ടി​ക്കു​ത​ന്നെ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണു പെ​ണ്‍​കു​ട്ടി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. നേ​ര​ത്തെ പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി ജാ​മ്യ​ത്തി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും അ​റ​സ്റ്റി​ലാ​യ​ത്. സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളോ​ട് പ്ര​തി സ​മാ​ന​രീ​തി​യി​ല്‍ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടു​ള്ള​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Read More

തു​റി​ച്ചു നോ​ക്കു​ന്നോ​ടാ ഉ​ണ്ട​ക്ക​ണ്ണാ..! ബാ​റി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത്  തു​റ​ച്ചു നോ​ക്കി​യെ​ന്നാ​രോ​പി​ച്ച് വ​ടി​വാ​ളി​ന് വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മം; ന​ടു​ക്കു​ന്ന സം​ഭ​വം തൃ​ശൂ​രി​ൽ

തൃ​ശൂ‍​ർ: ബാ​റി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത് തു​റി​ച്ച് നോ​ക്കി​യെ​ന്ന പേ​രി​ൽ യു​വാ​വി​ന് നേ​രെ​ക്രു​ര മ​ർ​ദ​നം. നാ​ട്ടി​ക സ്വ​ദേ​ശി​യാ​യ വി​ബി​ൻ കു​മാ​റി​ന് നേ​രെ​യാ​യി​രു​ന്നു സം​ഘം ചേ​ർ​ന്ന് ആ​ക്ര​മ​ണം. വി​ഷു ദി​ന​ത്തി​ൽ മ​ദ്യ​പി​ച്ച് ബാ​റി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ വി​ബി​നും മ​റ്റു ര​ണ്ട് പേ​രും ത​മ്മി​ലാ​യി​രു​ന്നു ത​ർ​ക്കം. തൃ​പ​യാ‍​ർ ബാ​റി​ലാ​ണ് സം​ഭ​വം. ബാ​റി​ൽ വെ​ച്ച് ത​ങ്ങ​ളെ എ​ന്തി​നാ​ണ് തു​റി​ച്ച് നോ​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച് ഇ​വ​ർ വി​ബി​നു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ യു​വാ​വി​നെ പി​ടി​ച്ച് ത​ള്ളി നി​ല​ത്തി​ടു​ക​യും മു​ഖം ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ വ​ടി​വാ​ൾ പു​റ​ത്തെ​ടു​ത്തു വി​ബി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും യു​വാ​വ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളാ​യ അ​മ​ൽ, മി​ഥു​ൻ എ​ന്നി​വ​രെ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

പാ​നി​യം കൂ​ടി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ത​ള​ർ​ച്ച,  ഉ​ട​ൻ ആ​ശു​പ‌​ത്രിയി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു; യു​വാ​വി​ന് വി​ഷം കൊ​ടു​ത്ത​ത് കൊ​ന്ന​ത് ഉ​റ്റസു​ഹൃ​ത്ത്;  കൊ​ല്ലാ​നു​ള്ള കാ​ര​ണം  കേ​ട്ട് ഞെ​ട്ടി കു​ടും​ബ​ക്കാ​ർ

മും​ബൈ: സു​ഹൃ​ത്തിന്‍റെ വളർച്ചയിൽ അസൂയ. യു​വാ​വി​നെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. മ​ഹാ​ര​ഷ്‌​ട്ര​യി​ലെ നാ​ഗ്പൂ​ർ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ഹ​ഡ്കേ​ശ്വ​റി​ലെ നീ​ല​കാ​ന്ത് ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന മി​ഥ​ലേ​ഷ് എ​ന്ന മ​ന്ഥ​ൻ രാ​ജേ​ന്ദ്ര ച​ക്കോ​ലി (19) നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​യ വേ​ദാ​ന്ത് എ​ന്ന വി​ജ​യ് കാ​ളി​ദാ​സ് ഖ​ണ്ഡേ​റ്റെ​യെ​യാ​ണ് ഇ​യാ​ൾ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. വേ​ദാ​ന്തി​ന്‍റെ കു​ടും​ബം ഉ​യ​ർ​ന്ന സാ​മ്പ​ത്തി​ക പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​യി​രു​ന്നു. അ​ടു​ത്തി​ടെ ഇ​വ​ർ പ്ര​തി​യു​ടെ വീ​ടി​ന് സ​മീ​പ​ത്താ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ ഒ​രു ഇ​രു​നി​ല​വീ​ട് പ​ണി​ക​ഴി​പ്പി​ച്ചു. എ​ന്നാ​ൽ പ്ര​തി ഒ​രു ചെ​റി​യ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ അ​സൂ​യ തോ​ന്നി​യ മി​ഥി​ലേ​ഷ് സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഏ​പ്രി​ൽ എ​ട്ടി​ന്, മി​ഥി​ലേ​ഷ് വേ​ദാ​ന്തി​നെ അ​ടു​ത്തു​ള്ള ഒ​രു ‘പാ​ൻ’ ക​ട​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. അ​വി​ടെ വെ​ച്ച് ഇ​രു​വ​രും ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ കു​ടി​ച്ചു. പ്ര​തി വേ​ദാ​ന്തി​ന്‍റെ പാ​നീ​യ​ത്തി​ൽ പാ​റ്റ​യെ അ​ക​റ്റു​ന്ന ഒ​രു…

Read More