എന്താ ബ്രോ മൊടയാണോ… പൊ​തു സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ചു നി​ന്ന​തി​നാ​ൽ സി​ഗ​ര​റ്റ് ത​ട്ടി​ക്ക​ള​ഞ്ഞു പെ​റ്റി അ​ടി​ച്ചു; ക​ലി​മൂ​ത്ത് ഹെ​ൽ​മെ​റ്റ് കൊ​ണ്ട് പോ​ലീ​സി​നെ ഇ​ടി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: സി​ഗ​ര​റ്റ് ത​ട്ടി​ക്ക​ള​ഞ്ഞ പോ​ലീ​സു​കാ​രെ യു​വാ​വ് ഹെ​ൽ​മ​റ്റു​കൊ​ണ്ട് ആ​ക്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് സം​ഭ​വം. കു​ള​ത്തൂ​ർ മ​ൺ​വി​ള സ്വ​ദേ​ശി റ​യാ​ൻ ബ്രൂ​ണോ (19) അ​റ​സ്റ്റി​ലാ​യി. പൊ​തു സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ചു നി​ന്ന ഇ​യാ​ളോ​ട് സി​ഗ​ര​റ്റ് ക​ള​യാ​ൻ പോ​ലീ​സു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ക​ള​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ബ​ലം​പ്ര​യോ​ഗി​ച്ച് സി​ഗ​ര​റ്റ് ത​ട്ടി​ക്ക​ള​ഞ്ഞ് പെ​റ്റി ന​ൽ​കി പോ​ലീ​സ് മ​ട​ങ്ങി. എ​ന്നാ​ൽ പോ​ലീ​സ് വാ​ഹ​നം പി​ൻ​തു​ട​ർ​ന്ന് എ​ത്തി​യ യു​വാ​വ് ഇ​വ​രെ ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സി​പി​ഒ​മാ​രാ​യ ര​തീ​ഷ്, വി​ഷ്ണു എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ബാ​ങ്കോ​ക്കി​ൽ നി​ന്നും തു​ള​സി നെ​ടു​മ്പാ​ശേ​രി​യി​ൽ പ​റ​ന്നി​റ​ങ്ങി; പ​രി​ശോ​ധ​ന​ക​ൾ ഒ​ഴി​വാ​ക്കി പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​സ്റ്റം​സ് പി​ടി​കൂ​ടി; ബാ​ഗി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത് 35 ല​ക്ഷ​ത്തി​ന്‍റെ ക​ഞ്ചാ​വ്

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം വി​ഷു ദി​വ​സം വ​ൻ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് വേ​ട്ട ന​ട​ത്തി. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ യു​വ​തി​യി​ൽ​നി​ന്നും 35.70 ല​ക്ഷം രൂ​പ വി​ല​യു​ള്ള ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. 1190 ഗ്രാം ​ക​ഞ്ചാ​വ് ചെ​ക്ക് ഇ​ൻ ബാ​ഗി​ൽ ഒ​ളി​പ്പി​ച്ചാ​ണ് കൊ​ണ്ടു​വ​ന്ന​ത്. ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഗ്രീ​ൻ ചാ​ന​ലി​ലൂ​ടെ പോ​കാ​ൻ ശ്ര​മി​ച്ച ബാ​ഗേ​ജ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ തു​ള​സി എ​ന്ന യു​വ​തി​യാ​ണ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ബാ​ങ്കോ​ക്കി​ൽ​നി​ന്നും താ​യി ല​യ​ൺ എ​യ​ർ​വേ​സ് ഫ്ലൈ​റ്റി​ലാ​ണ് കൊ​ച്ചി​യി​ൽ വ​ന്നി​റ​ങ്ങി​യ​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി പു​റ​ത്തേ​ക്ക് പോ​കാ​നൊ​രു​ങ്ങി​യ ഇ​വ​രെ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ബാ​ഗേ​ജ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. പി​ടി​ക്ക​പ്പെ​ട്ട യു​വ​തി കാ​രി​യ​ർ മാ​ത്ര​മാ​ണെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ നി​ഗ​മ​നം.…

Read More

പ​തി​വാ​യി ശ​ല്യം ചെ​യ്യു​ന്ന​തി​നെ​തി​രേ പ​രാ​തി ന​ൽ​കി; യു​വ​തി​യെ തി​ന്ന​ർ ഒ​ഴി​ച്ച് ക​ത്തി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി; ചി​കി​ത്സ​യ്ക്കു​ള്ള പ​ണം നാ​ട്ടു​കാ​ർ  സ്വ​രൂ​പി​ച്ച് വ​രു​ന്ന​തി​നി​ടെ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

കാ​സ​ര്‍​ഗോ​ഡ്: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി പെ​യി​ന്‍റ് തി​ന്ന​ര്‍ ഒ​ഴി​ച്ചു തീ​കൊ​ളു​ത്തി​യ​തി​നെ​തു​ട​ര്‍​ന്ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ബേ​ഡ​കം മു​ന്നാ​ട് പേ​ര്യ​യി​ലെ പ്ര​വാ​സി​യാ​യ ന​ന്ദ​കു​മാ​റി​ന്‍റെ ഭാ​ര്യ സി.​ ര​മി​ത (30) ആ​ണ് മ​രി​ച്ച​ത്. മം​ഗ​ളു​രു എ​ജെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​മി​ത ഇ​ന്ന​ലെ രാ​ത്രി 12ഓ​ടെ​ മ​രിക്കുകയായിരുന്നു. പ്ര​തി ത​മി​ഴ്‌​നാ​ട് ചി​ന്ന​പ​ട്ട​ണം സ്വ​ദേ​ശി രാ​മാ​മൃ​ത​ത്തെ (57) ബേ​ഡ​കം പോ​ലീ​സ് സം​ഭ​വം ന​ട​ന്ന ദി​വ​സംത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.ഈ​മാ​സം എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.20ഓ​ടെ​യാ​യിരുന്നു സം​ഭ​വം. മു​ന്നാ​ട് മ​ണ്ണ​ടു​ക്ക​ത്ത് ചെ​റി​യൊ​രു പ​ല​ച​ര​ക്കു​ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു ര​മി​ത. ഇ​തേ കെ​ട്ടി​ട​ത്തി​ല്‍ തൊ​ട്ട​ടു​ത്താ​യി ഫ​ര്‍​ണി​ച്ച​ര്‍ ഷോ​പ്പ് ന​ട​ത്തു​ന്ന​യാ​ളാ​ണ് രാ​മാ​മൃ​തം. മ​ദ്യ​ല​ഹ​രി​യി​ല്‍ രാ​മാ​മൃ​തം ര​മി​ത​യെ അ​സ​ഭ്യം പ​റ​യു​ക​യും തു​റി​ച്ചു​നോ​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യ​തോ​ടെ ര​മി​ത ബേ​ഡ​കം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ങ്കി​ലും ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്യു​ക​യും ഇ​വി​ടെനി​ന്നും മു​റി​യൊ​ഴി​ഞ്ഞു പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് രാ​മാ​മൃ​തം സം​ഭ​വ​ദി​വ​സം…

Read More

വ​നം മ​ന്ത്രി എ​ന്തി​നാ​ണ് ആ ​സ്ഥാ​ന​ത്തി​രി​ക്കു​ന്ന​ത്; കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ  ര​ണ്ട് ദി​വ​സ​ത്തി​നി​ടെ മൂ​ന്ന് ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞു; സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വി.ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം:  കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ മൂ​ന്ന് ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞി​ട്ടും സ​ർ​ക്കാ​ർ നോ​ക്കി നി​ൽ​ക്കു​ക​യാ​ണെന്ന്  വി.ഡി.സതീശൻ.   റി​പ്പോ​ർ​ട്ട് തേ​ടു​ക​യെ​ന്ന​ത് മാ​ത്ര​മ​ല്ല വ​നം മ​ന്ത്രി​യു​ടെ ജോ​ലി. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ വ​നം മ​ന്ത്രി എ​ന്തി​നാ​ണ് സ്ഥാ​ന​ത്തി​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു. ന​ടു​ക്കു​ന്ന വാ​ർ​ത്ത​ക​ളാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ൽ​നി​ന്ന് ദി​വ​സ​വും പു​റ​ത്ത് വ​രു​ന്ന​ത്. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ല. വ​നാ​തി​ർ​ത്തി​യി​ലെ ജ​ന​ങ്ങ​ളെ വി​ധി​ക്ക് വി​ട്ടു​കൊ​ടു​ത്ത് സ​ർ​ക്കാ​ർ നി​സം​ഗ​രാ​യി നി​ൽ​ക്കു​ക​യാ​ണ്. കാ​ട്ടി​നു​ള്ളി​ലാ​ണ് വ​ന്യ​ജീ​വി ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തെ​ന്ന സ്ഥി​രം പ​ല്ല​വി​വ​നം​മ​ന്ത്രി ഇ​നി​യും പ​റ​യ​രു​ത്. വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​യ ര​ണ്ട് ആ​ദി​വാ​സി​ക​ളാ​ണ് ഇ​ന്ന് കൊ​ല്ല​പ്പെ​ട്ട​ത്. വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം കാ​ട്ടി​നു​ള്ളി​ൽ ആ​ദി​വാ​സി​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. അ​വ​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കേ​ണ്ട​ത് സ​ർ​ക്കാ​രാ​ണ്. ദി​വ​സ​വും വ​ന്യ​ജീ​വി ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. യ​ഥാ​ർ​ഥ പ്ര​ശ്ന​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​രും വ​നം വ​കു​പ്പു​മാ​ണ് ഇ​തി​ൽ ഒ​ന്നാം…

Read More

നെ​യ്യാ​റ്റി​ൻ​ക​ര സ​ജി​ന് ചൂ​ടി​ല്ലാ​ത്ത ചി​ക്ക​ൻ ക​റി​യോ! സോ​ഡാ​കു​പ്പി​ക്ക് ക​ട​യു​ട​മ​യു​ടെ ത​ല അ​ടി​ച്ചു പൊ​ളി​ച്ച് യു​വാ​ക്ക​ൾ; ഗു​രു​ത​ര​പ​രി​ക്കേ​റ്റ ഹോ​ട്ട​ൽ ഉ​ട​മ ദി​ലീ​പ് ആ​ശു​പ​ത്രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ചി​ക്ക​ന്‍​ക​റി​ക്ക് ചൂ​ടി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഹോ​ട്ട​ലു​ട​മ​യ്ക്ക് ക്രൂ​ര​മാ​യ മ​ർ​ദ​നം. നെ​യ്യാ​റ്റി​ന്‍​ക​ര അ​മ​ര​വി​ള​യ്ക്ക് സ​മീ​പ​ത്തെ പു​ഴ​യോ​രം ഹോ​ട്ട​ലി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഹോ​ട്ട​ൽ ഉ​ട​മ ദി​ലീ​പ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ത​ന്നെ മ​ര്‍​ദി​ച്ച​ത് നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​യാ​യ സ​ജി​ന്‍​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്ന് ഹോ​ട്ട​ൽ ഉ​ട​മ ദി​ലീ​പ് പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് പ​റ​ഞ്ഞു. ചി​ക്ക​ന്‍​ക​റി​ക്ക് ചൂ​ടി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ത​ര്‍​ക്ക​മു​ണ്ടാ​ക്കി​യ ഇ​വ​ര്‍ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സോ​ഡാ കു​പ്പി​കൊ​ണ്ട് ദി​ലീ​പി​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ദി​ലീ​പ് ആ​ദ്യം നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​തേ​ടി.

Read More

അ​മ്മ​യെ പി​താ​വ് കൊ​ല്ലു​ന്ന ദൃ​ശ്യം കു​ഞ്ഞുമ​ന​സി​ൽ പ​ക​യാ​യി വ​ള​ർ​ന്നു; ജ​യി​ൽ മോ​ചി​ത​നാ​യ പി​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന് മ​ക​ൻ; പ​ശ്ചാ​ത്താ​പ​മി​ല്ലെ​ന്ന് 22 കാ​ര​നാ​യ മ​ക​ൻ….

ഭു​വ​നേ​ശ്വ​ർ:  അ​മ്മ​യെ കൊ​ന്ന​തി​ലു​ള്ള പ്ര​തി​കാ​ര​ത്തി​ൽ ജയിൽ മോചിതനായ പി​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി മകൻ. സം​ഭ​വ​ത്തി​ൽ ബി​ഷ്ണു(22)​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നടക്കുന്ന സംഭവം ഒ​ഡീ​ഷ​യി​ലെ സു​ന്ദ​ർ​ഗ​ഡ് ജി​ല്ല​യി​ൽ. ക്രാ​ന്തി കു​മാ​ർ ബ​ർ​മ(55) എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബ്രാ​ഹ്മ​ണി ത​രം​ഗ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഭാ​ലു​പ​ത്ര ഗ്രാ​മ​ത്തി​ലെ ഒ​രു വ​യ​ലി​ൽ നി​ന്നാ​ണ് ക്രാ​ന്തി കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ലു​ള്ള പ്ര​തി​കാ​രം വീ​ട്ടാ​നാ​ണ് താ​ൻ കൊ​ല​ന​ട​ത്തി​യ​ത​ന്നും ഇ​തി​ൽ യാ​തൊ​രു പ​ശ്ചാ​ത്താ​പ​വു​മി​ല്ലെ​ന്നും ബി​ഷ്ണു പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​തി​ന് ശേ​ഷം ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് ബ​ർ​മ ജ​യി​ൽ മോ​ചി​ത​നാ​യ​ത്. കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ൾ ബി​ഷ്ണു​വി​ന്‍റെ ക​ൺ​മു​ന്നി​ൽ വ​ച്ചാ​ണ് ക്രാ​ന്തി കു​മാ​ർ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ അ​ക്ര​മാ​സ​ക്ത​നാ​ണെ​ന്നും ഗ്രാ​മ​ത്തി​ലെ സ്ത്രീ​ക​ളോ​ട് പ​ല​പ്പോ​ഴും മോ​ശ​മാ​യി പെ​രു​മാ​റു​മാ​യി​രു​ന്നു​വെ​ന്നും കാ​ര​ണ​മി​ല്ലാ​തെ മ​ക​നെ മ​ർ​ദ്ദി​ക്കു​മാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ബ​ർ​മ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

അ​യ്യ​യ്യോ പ​ണി​പാ​ളി​ല്ലോ..! എ​സ്ഐ​ക്ക് പേ​ര് മാ​റി​പ്പോ​യി; ക​ള്ള​ന് പ​ക​രം പോ​ലീ​സ് തി​ര​ഞ്ഞ​ത് മ​ജി​സ്‌​ട്രേ​റ്റി​നെ; നി​യ​മ​ത്തെ​ക്കു​റി​ച്ച് അ​ടി​സ്ഥാ​ന വി​വ​ര​മി​ല്ലാ​ത്ത എ​സ്ഐ​യ്ക്ക് പ​ണി​കൊ​ടു​ത്ത് ന​ഗ്മ​ഖാ​ൻ…

ല​ക്നോ: മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള ഉ​ത്ത​ര​വി​ല്‍ എ​സ്‌​ഐ എ​ഴു​തി ചേ​ര്‍​ത്ത​ത് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ പേ​ര്. പ്ര​തി​സ്ഥാ​ന​ത്ത് ത​ന്‍റെ പേ​ര് ക​ണ്ട മ​ജി​സ്‌​ട്രേ​റ്റ് ത​ന്നെ ഒ​ടു​വി​ല്‍ എ​സ്‌​ഐ​യെ തി​രു​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഫി​റോ​സാ​ബാ​ദി​ലാ​ണ് സം​ഭ​വം. മോ​ഷ​ണ​ക്കേ​സി​ല്‍ പ്ര​തി​യാ​യ രാ​ജ്കു​മാ​റി​നോ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ന​ഗ്മ ഖാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. കോ​ട​തി നി​ര്‍​ദേ​ശം അ​റ​സ്റ്റ് വാ​റ​ണ്ട് ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് എ​സ്‌​ഐ ബ​ന്‍​വാ​രി​ലാ​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. എ​ന്നു​മാ​ത്ര​മ​ല്ല, പ്ര​തി​യു​ടെ പേ​രി​ന് പ​ക​രം മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ പേ​ര് വാ​റ​ണ്ടി​ല്‍ എ​ഴു​തി​പ്പി​ടി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ല്‍ പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​പ്പോ​ഴാ​ണ് ബ​ന്‍​വാ​രി​ലാ​ലി​ന്‍റെ അ​ബ​ദ്ധ​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി ചു​രു​ള​ഴി​ഞ്ഞ​ത്. നി​യ​മം ന​ട​പ്പി​ലാ​ക്കേ​ണ്ട ആ​ള്‍​ക്ക് നി​യ​മ​ത്തെ​ക്കു​റി​ച്ച് അ​ടി​സ്ഥാ​ന വി​വ​രം പോ​ലും ഇ​ല്ലാ​ത്ത​ത് പ​രി​താ​പ​ക​ര​മെ​ന്ന് മ​ജി​സ്‌​ട്രേ​റ്റ് ന​ഗ്മ ഖാ​ന്‍ പ​റ​ഞ്ഞു. കോ​ട​തി എ​ന്താ​ണ് നി​ര്‍​ദേ​ശി​ച്ച​തെ​ന്നോ, ആ​ര് ആ​രോ​ടാ​ണ് നി​ര്‍​ദേ​ശി​ച്ച​തെ​ന്നോ എ​സ്‌​ഐ​ക്ക് മ​ന​സി​ലാ​യി​ല്ല. കോ​ട​തി നി​ര്‍​ദേ​ശം വാ​യി​ച്ചു​നോ​ക്കാ​ന്‍ പോ​ലും എ​സ്…

Read More

പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക് ഹി​ന്ദി ത​ല​ക്കെ​ട്ടു​ക​ൾ: എ​ൻ​സി​ആ​ര്‍​ടി​യു​ടെ തീ​രു​മാ​നം ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്കും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്കും എ​തി​രെ​യു​ള്ള ന​ട​പ​ടി​; വി​മ​ർ​ശി​ച്ച് വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഇം​ഗ്ലീ​ഷ് മീ​ഡി​യം പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍​ക്ക് ഹി​ന്ദി ത​ല​ക്കെ​ട്ട് ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ഈ ​തീ​രു​മാ​നം ഗു​രു​ത​ര​മാ​യ യു​ക്തി​രാ​ഹി​ത്യ​മാ​ണെ​ന്നും ഇ​ത് പൊ​തു​യു​ക്തി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നു മാ​ത്ര​മ​ല്ല ന​മ്മു​ടെ ദേ​ശ​ത്തി​ന്‍റെ ഭാ​ഷാ വൈ​വി​ധ്യ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന സാം​സ്കാ​രി​ക അ​ടി​ച്ചേ​ൽ​പ്പി​ക്ക​ലി​ന്‍റെ ഉ​ദാ​ഹ​ര​ണ​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഭാ​ഷാ വൈ​വി​ധ്യ​ത്തെ മാ​നി​ച്ചും കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ സം​വേ​ദ​ന​പ​ര​മാ​യ സ​മീ​പ​നം വ​ള​ർ​ത്താ​നും ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇം​ഗ്ലീ​ഷ് ത​ല​ക്കെ​ട്ടു​ക​ൾ മാ​റ്റി മൃ​ദം​ഗ്, സ​ന്തൂ​ർ പോ​ലു​ള്ള ഹി​ന്ദി ത​ല​ക്കെ​ട്ടു​ക​ളി​ലേ​യ്ക്ക് വ​ഴി​മാ​റ്റി​യ​ത് തീ​ർ​ത്തും ശ​രി​യ​ല്ല​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. എ​ൻ​സി​ആ​ര്‍​ടി​യു​ടെ തീ​രു​മാ​നം ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്കും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്കും എ​തി​രെ​യു​ള്ള ന​ട​പ​ടി​യാ​ണ്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും ഇ​ത്ത​രം അ​ടി​ച്ചേ​ൽ​പ്പി​ക്ക​ലു​ക​ൾ​ക്ക് എ​തി​രാ​യി ഒ​രു​മി​ക്ക​ണം. വി​ദ്യാ​ഭ്യാ​സം അ​ടി​ച്ചേ​ൽ​പ്പി​ക്ക​ലി​ന്‍റെ​യ​ല്ല ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ​യും സ​മ​വാ​യ​ത്തി​ന്‍റെ​യും ഒ​രു ഉ​പ​ക​ര​ണ​മാ​യി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

‘ഏ​ഴ്‌ രാ​ത്രി​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ തീ​രു​മാ​നം മാ​റി, കാ​ര​ണ​ങ്ങ​ൾ അ​റി​യി​ച്ചി​ല്ല’; ഐ​എ​എ​സ് ത​ല​പ്പ​ത്തെ പോ​ര് തു​ട​രു​ന്നു; ചീ​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി എ​ൻ. പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​നെ​തി​രെ വീ​ണ്ടും ഫേ​സ്‌​ബു​ക്ക് പോ​സ്റ്റു​മാ​യി എ​ന്‍.​പ്ര​ശാ​ന്ത് ഐ​എ​എ​സ്. ഹി​യ​റിം​ഗി​ന്‍റെ ലൈ​വ് സ്ട്രീ​മിം​ഗും വീ​ഡി​യോ റെ​ക്കോ​ര്‍​ഡിം​ഗും ചീ​ഫ് സെ​ക്ര​ട്ട​റി ആ​ദ്യം സ​മ്മ​തി​ച്ചി​രു​ന്നെ​ന്നും പി​ന്നീ​ട് പി​ന്‍​മാ​റു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് പ്ര​ശാ​ന്ത് ആ​രോ​പി​ക്കു​ന്ന​ത്. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ര​ണ്ടു നോ​ട്ടീ​സു​ക​ള്‍ പ​ങ്കു​വ​ച്ചാ​ണ് പ്ര​ശാ​ന്തി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്. വ​കു​പ്പു​ത​ല ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യ ഹി​യ​റിം​ഗി​നു ബു​ധ​നാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്ര​ശാ​ന്തി​ന് നേ​ര​ത്തെ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യ ശാ​ര​ദ മു​ര​ളീ​ധ​ര​ൻ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഈ ​ഹി​യ​റിം​ഗ് ലൈ​വ് സ്ട്രീം ​ചെ​യ്യ​ണ​മെ​ന്നും വീ​ഡി​യോ റെ​ക്കോ​ര്‍​ഡ് ചെ​യ്യ​ണ​മെ​ന്നും പ്ര​ശാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഈ ​ആ​വ​ശ്യം ചീ​ഫ് സെ​ക്ര​ട്ട​റി നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജ​യ​തി​ല​ക്, ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​പ​മാ​നി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ലും പ​രാ​തി​യി​ലു​മാ​ണ് പ്ര​ശാ​ന്തി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Read More

ശബരിമല ഭക്തർക്ക് വിഷു കൈനീട്ടം; അയ്യപ്പന്‍റെ ചിത്രമുള്ള സ്വർണലോക്കറ്റ് പുറത്തിറക്കി

പ​ന്പ: ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ൽ പൂ​ജി​ച്ച അ​യ്യ​പ്പ ചി​ത്ര​മു​ള്ള സ്വ​ർ​ണ ലോ​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണോ​ത്ഘാ​ട​നം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ച്ചു. ആ​ന്ധ​പ്ര​ദേ​ശ് സ്വ​ദേ​ശി കൊ​ബാ​ഗെ​പ്പു മ​ണി​ര​ത്നം ആ​ദ്യ ലോ​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് ത​ന്ത്രി ക​ണ്ട​ര​ര് രാ​ജീ​വ​ര്, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, അം​ഗം അ​ഡ്വ. എ. ​അ​ജി​കു​മാ​ർ എ​ന്നി​വ​ർ ഭ​ക്ത​ർ​ക്ക് ലോ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഓ​ണ്‍​ലൈ​നി​ല്‍ ബു​ക്കു​ചെ​യ്ത​വ​ര്‍​ക്കാ​ണ് ലോ​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. സ​ന്നി​ധാ​ന​ത്തെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സി​ല്‍ പ​ണം അ​ട​ച്ച​ശേ​ഷം ലോ​ക്ക​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങാം. ര​ണ്ട് ഗ്രാം, ​നാ​ല് ഗ്രാം, 8 ​ഗ്രാം എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത തൂ​ക്ക​ത്തി​ലു​ള്ള സ്വ​ർ​ണ ലോ​ക്ക​റ്റു​ക​ളാ​ണ് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഭ​ക്ത​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് ഗ്രാം ​സ്വ​ർ​ണ​ത്തി​ലു​ള്ള ലോ​ക്ക​റ്റി​ന് 19,300/- രൂ​പ​യും നാ​ല് ഗ്രാം ​സ്വ​ർ​ണ ലോ​ക്ക​റ്റി​ന് 38,600/- രൂ​പ​യും, 8 ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ർ​ണ്ണ ലോ​ക്ക​റ്റ് 77,200/- രൂ​പ​യു​മാ​ണ് നി​ര​ക്ക്.

Read More