മലപ്പുറം: മലപ്പുറത്തിനടുത്ത് ചട്ടിപ്പറന്പ് ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിൽ പ്രസവത്തിനിടെ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. അന്പലപ്പുഴ വളഞ്ഞവഴി നീർക്കുന്നം സിറാജ് മൻസിലിലെ സിറാജുദ്ദീനെ (38) യാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. പെരുന്പാവൂർ അറയ്ക്കപ്പടി സ്വദേശി മോട്ടി കോളനിയിൽ കൊപ്പറന്പി വീട്ടിൽ പരേതനായ ഇബ്രാഹിം മുസ്ല്യാരുടെ മകൾ അസ്മ (35) യാണ് അഞ്ചാം പ്രസവത്തിൽ അമിത രക്തസ്രാവത്തെത്തുടർന്ന് മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പെരുന്പാവൂർ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് പെരുന്പാവൂർ പോലീസ് കേസ് മലപ്പുറം പോലീസിനു കൈമാറിയതോടെയാണ് സിറാജുദ്ദീനെ മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം സിഐ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തു. സിറാജുദ്ദീന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരേ ചുമത്തും. പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മലപ്പുറം പോലീസ് ഇയാളെ പിടികൂടിയത്. യുവതിയുടെ ബന്ധുക്കൾ കൈയേറ്റം ചെയ്തതിനെത്തുടർന്ന്…
Read MoreCategory: Top News
എന്തൊരു നെറികേട്! സംഭരിച്ച നെല്ല് റോഡരികിൽ തള്ളി മില്ലുകാർ; ശക്തമായ പ്രതിഷേധവുമായി കർഷകർ; കണ്ണീർകാഴ്ച നീലംപേരൂരിൽ
ചങ്ങനാശേരി: നീലംപേരൂര്‍ കണ്ണങ്കരി, ചിങ്ങംകരി പാടശേഖരത്തുനിന്നും കയറ്റിവിട്ട നെല്ല് ലോറിക്കാര് തിരികെകൊണ്ടുവന്ന് കര്‍ഷകര്‍ അറിയാതെ പാടത്തിനു സമീപമുള്ള റോഡരികിൽ തള്ളി. 66 ചാക്ക് നെല്ലാണ് ലോറിക്കാര് റോഡരികില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. ആഴ്ചകള്‍ മുന്‍പ് നെല്ല് കയറിപ്പോയ ഈ രണ്ട് പാടങ്ങളില്‍ ശേഷിച്ച നെല്ലെടുക്കാന്‍ ഇന്നലെ രാവിലെ പത്തിന് ഇടനിലക്കാരന് മുഖേന മില്ലുകാര്‍ എത്തി. കണ്ണംകരി പാടത്തെ തങ്കച്ചന് എന്ന കര്‍ഷകന്റെ 38 ചാക്ക് നെല്ലും ചിങ്ങംകരിയിലെ മണിയന്‍പിള്ളയുടെ 46 ചാക്ക് നെല്ലും മില്ലുകാരുടെ ത്രാസില്‍ തൂക്കമെടുത്തശേഷം ലോറിയില്‍ കയറ്റിവിട്ടു. ദിവസങ്ങളുടെ കാത്തിരിപ്പിനുശേഷം നെല്ല് കയറിപ്പോയ ആശ്വാസത്തില്‍ ഇരു കര്‍ഷകരും വീടുകളിലേക്ക് മടങ്ങി. ഉച്ചയോടെ ഇതേ ലോറി മടങ്ങിവന്ന് ആളൊഴിഞ്ഞ സ്ഥലത്ത് നെല്ലുചാക്ക് ലോറിയില്‍നിന്ന് എറിഞ്ഞുകളഞ്ഞു. ചാക്കുകള്‍ പൊട്ടി നെല്ല് പ്രദേശമാകെ ചിതറി. പാടശേഖരസമിതിയോടോ കര്‍ഷകരോടോ പറയാതെയും ചോദിക്കാതെയുമാണ് നെല്ല് തിരികെയെത്തിച്ച് വഴിയില്‍ തള്ളിയത്. വിവരം അറിയിച്ചെങ്കിലും കൃഷി…
Read More15 ദിവസത്തെ പരോളും, മൂന്നു ദിവസത്തെ യാത്രയ്ക്കും അനുമതി; ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് പരോളില്‍ ഇറങ്ങി
തിരുവനന്തപുരം: ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് പരോളില്‍ ഇറങ്ങി. 15 ദിവസത്തേക്കാണ് പരോള്‍. മൂന്നുദിവസത്തെ യാത്രയ്ക്കും അനുമതിയുണ്ട്. ഷെറിന് ശിക്ഷായിളവ് നല്കി വിട്ടയക്കാന്‍ നേരത്തേ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചായിരുന്നു ഷെറിന് ശിക്ഷായിളവ് നല്കാന് ജയില്‍ ഉപദേശകസമിതി ശിപാര്‍ശ ചെയ്തത്. എന്നാല്‍, മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂര്‍ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് ഷെറിനെതിരെ പോലീസ് കേസെടുത്തത് തിരിച്ചടിയായിരുന്നു. 14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ ഇതുവരെ 500 ദിവസം ഷെറിന് പരോള്‍ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്തും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ഇത് ദീര്‍ഘിപ്പിച്ച് 30 ദിവസവും കൂടി പരോള്‍ ലഭിച്ചിരുന്നു.
Read Moreഹെഡ്ഗേവാറിനെ പ്രകീർത്തിക്കുന്ന ഗാനം: ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; കേസെടുത്ത് പോലീസ്
കൊല്ലം: ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം പാടിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കോട്ടുക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയിലാണ് ഗണഗീതം പാടിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി, ഭദ്രകാളി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്. കോട്ടുക്കൽ സ്വദേശി പ്രതിൻരാജിന്റെ പരാതിയിൽ കടയ്ക്കൽ പോലീസാണ് കേസെടുത്തത്. നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസിൽ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തു. ഗാനമേളയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ പ്രകീർത്തിക്കുന്ന ഗാനം പാടിയെന്നാണ് എഫ്ഐആറിലുള്ളത്.
Read Moreവിപ്ലവഗാന വിവാദം കെട്ടടങ്ങും മുമ്പ്… കൊല്ലം മഞ്ഞിപ്പുഴ കോട്ടുക്കല്‍ ക്ഷേത്രോത്സവം; ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതായി പരാതി; പോലീസ് അന്വേഷണം തുടങ്ങി
കൊല്ലം: കടയ്ക്കലില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഗാനമേളയില്‍ ആർഎസ്എസിന്റെ ഗണഗീതം അവതരിപ്പിച്ചതായി പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം മഞ്ഞിപ്പുഴ കോട്ടുക്കല്‍ ക്ഷേത്രോത്സവത്തിലാണ് ആർഎസ്എസ് ഗണഗീതം അവതരിപ്പിച്ചത്. കോട്ടുക്കല്‍ സ്വദേശിയായ പ്രതിനാണ് കടയ്ക്കല്‍ പൊലിസില്‍ പരാതി നല്‍കിയത്. ഇത് കൂടാതെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് കെട്ടിയ ബജരംഗദൾ, ആര്‍എസ്എസ് കൊടി തോരണങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഞ്ഞിപ്പുഴ ദേവസ്വം ക്ഷേത്ര ഉപദേശക സമിതി വൈസ്പ്രസിഡന്റ് അഖില്‍ ശശി കടയ്ക്കല്‍ പൊലിസിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പരാതി നല്കി. ഈ പരാതിയില്‍ പൊലിസ് ക്ഷേത്ര ഉപദേശക സമിതിക്ക് നോട്ടീസ് നല്‍കിയിരുന്നു. തിരുവിതാകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിലാണ് സംഭവം. അഖില്‍ ശശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും പരാതി നല്‍കിയിട്ടുണ്ട്. ആർഎസ്എസിന്റെ കൊടി തോരണങ്ങള്‍ ക്ഷേത്രത്തില്‍ കെട്ടിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ദേശഭക്തിഗാനമാണ് ആലപിച്ചതെന്നാണ് ഉത്സവ കമ്മിറ്റി വിശദീകരണം നല്‍കിയിരിക്കുന്നത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം…
Read Moreരണ്ടാം വിമോചനസമരത്തിന് ശക്തമായ നീക്കം നടക്കുന്നു; വീണയ്ക്കെതിരായ കേസ് പാർട്ടി നേതാവിന്റെ മകൾ ആയതുകൊണ്ട്; പിണറായി കരുത്തനായ നേതാവെന്ന് എം.എ. ബേബി
തിരുവനന്തപുരം: കേരള സർക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിന് ശക്തമായ നീക്കം നടക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പല സമരങ്ങളും ഇത്തരം സ്വഭാവമുള്ളതാണ്. മുനമ്പത്തെ സമരവും ക്രൈസ്തവ സഭകളുടെ നീക്കവും ഈ പശ്ചാത്തലത്തിലാണെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ എം.എ.ബേബി പറഞ്ഞു. ബിഷപ്പുമാർ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ആശമാരുടെ സമരവും സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ളതാണ്. സംസ്ഥാന സർക്കാരിനെതിരെ സമരം തിരിച്ചു വിട്ടത് ദു:ഖകരമാണെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരായ എസ്എഫ്ഐഒ കേസ് വ്യക്തിപരമല്ലെന്നും പാർട്ടി നേതാവിന്റെ മകൾ ആയതു കൊണ്ട് ഉണ്ടായ കേസാണെന്നും എം.എ.ബേബി പറഞ്ഞു. അതുകൊണ്ടാണ് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് പറഞ്ഞത്. വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാടാണ്. പൃഥിരാജിനും മോഹൻലാലിനും ഗോകുലം ഗോപാലനും എതിരെ ഇഡി നീങ്ങുന്നത് ഭയപ്പെടുത്താൻ വേണ്ടിയാണ്. എകെജിക്കും ഇഎംഎസിനും ശേഷം സംഘടനയിലെ…
Read Moreആന്റണി പെരുമ്പാവൂരിന് ഐടി നോട്ടീസ് ; ദുബായില്‍വച്ച് നടന് മോഹന്‍ലാലിന് രണ്ടരക്കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ടുള്ള വിശദീകരണം നല്‍കണം
കൊച്ചി: ദുബായില്‍ വച്ച് നടന് മോഹന്‍ലാലിന് രണ്ടരക്കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ടുള്ള വിശദീകരണം ഉള്‍പ്പെടെ ആവശ്യപ്പെട്ട് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. സിനിമയിലെയും വിദേശത്തെയും സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത തേടിയാണ് ആന്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ (ഐടി) നോട്ടീസ് നല്‍കിയിരിക്കുന്നത്. ലൂസിഫര്‍, മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം അവസാനത്തോടെ മറുപടി നല്‍കാനാണ് ആദായാനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രധാനമായും ഓവര്‍സീസ് ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് വിശദീകരണം തേടിയിട്ടുള്ളത്. 2022 ല്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയുടെ തുടര്‍ച്ചയാണിതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എമ്പുരാന് വിവാദത്തിന് പിന്നാലെ സംവിധായകനും നിര്‍മാതാവിനും വിതരണക്കമ്പനിക്കുമടക്കം ആദായ നികുതി വകുപ്പിന്റെ നോട്ടീസ് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ എമ്പുരാന് സിനിമയുമായി ഇതിന് ബന്ധമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Read More“ജയരാജൻ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെപ്പോലെ’… സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിയേറ്റും ഇടംകിട്ടാതെ പി. ജയരാജൻ; മധുരയിൽ നിന്നെത്തുന്ന പി.ജെ യെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലക്സ് ബോർഡ്
കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ. ചക്കരക്കല്ല് മേഖലയിലെ ആർവി മെട്ട, കാക്കോത്ത് മേഖലയിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. പി. ജയരാജൻ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നും ജയരാജൻ എന്നും ജനമനസിൽ നിറഞ്ഞുനിൽക്കുമെന്നുമാണ് ഫ്ലക്സ് ബോർഡിലുള്ളത്. സിപിഎം ശക്തി കേന്ദ്രത്തിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. മധുരയിലെ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് പി. ജയരാജൻ ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. പി. ജയരാജനെ ഇത്തവണ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതേസമയം, വ്യക്തി കേന്ദ്രീകൃതമായ പ്രചാരണങ്ങൾ സിപിഎം നേരത്തെ വിലക്കിയിരുന്നു. ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിലും മധുരയിൽ നടന്ന സിപിഎം കേന്ദ്ര കമ്മിറ്റിയിലും പി. ജയരാജനെ ഉൾപ്പെടുത്തിയിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റിൽ ജയരാജനെ ഉൾപ്പെടുത്താത്തത് അണികൾക്കിടയിൽ ഏറെ പ്രതിഷേധം ഉയർത്തിയിരുന്നു.
Read Moreസിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽനിന്ന് മൂന്ന് പുതുമുഖങ്ങൾ; സർപ്രൈസ് എൻട്രിയായി കെ.എസ്. സലീഖ; റിയാസിനെ പരിഗണിച്ചില്ല
മധുര: സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് മൂന്ന് പുതുമുഖങ്ങൾ. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കമ്മിറ്റിയിൽ പരിഗണിച്ചില്ല. കൂടാതെ, 85 അംഗ കേന്ദ്ര കമ്മിറ്റിയെയും ഇത്തവണ തെരഞ്ഞെടുത്തു. 30 പുതിയ അംഗങ്ങളെയാണ് ഇത്തവണ പരിഗണിച്ചത്. കേന്ദ്ര കമ്മിറ്റിയിലെ കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം 17 ആയി ഉയർന്നു. അനുരാഗ് സക്സേന, എച്ച്.ഐ. ഭട്ട്, പ്രേം ചന്ദ്, സഞ്ജയ് ചൗഹാന്, കെ. പ്രകാശ്, അജിത് നവാലെ, വിനോദ് നിക്കോലെ, സുരേഷ് പനിഗ്രാഫി, കിഷന് പരീക്, എന്‍. ഗുണശേഖരന്, ജോണ്‍ വെസ്ലെ, എസ്. വീരയ്യ, ദേബബ്രത ഘോഷ്, സയിദ് ഹുസൈന്, കൊണ്ണൊയ്ക ഘോഷ്, മീനാക്ഷി മുഖര്‍ജി എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങള്‍. കേന്ദ്ര കമ്മിറ്റിയില്‍ മുഖ്യമന്ത്രി പിണറായി…
Read Moreവർഗീയ വാദിയാക്കാൻ ശ്രമിക്കുന്നു: സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചത് പറഞ്ഞതിൽ ഒരു വാക്കുപോലും പിൻവലിക്കാനില്ല; വെള്ളാപ്പള്ളി നടേശൻ
മലപ്പുറം: വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും പറഞ്ഞതിൽ ഒരു വാക്കുപോലും പിൻവലിക്കാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണ്. ശ്രീനാരായണീയർക്ക് മലപ്പുറത്ത് പിന്നോക്കാവസ്ഥയാണ് എന്നാണ് പറഞ്ഞത്. താൻ മുസ്ലിം വിരോധിയല്ല. എസ്എൻഡിപി ബാബറി മസ്ജിദ് തകർത്തപ്പോൾ പ്രതിഷേധിച്ച സംഘടനയാണ്. മുസ്ലിം ലീഗിന് മതേതരത്വം വാക്കുകളിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മതേതര പാർട്ടി എന്ന് പറയുന്നവർക്ക് എന്തുകൊണ്ട് ഒരു ഹിന്ദു എംഎൽഎ പോലുമില്ല. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ലീഗിലെ സന്പന്നരാണ്. തന്നെ വർഗീയ വാദിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.
Read More