മധുര: എം.എ. ബേബി സിപിഎം ജനറൽ സെക്രട്ടറിയാകും. ശിപാർശ സിപിഎം പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. കേന്ദ്രകമ്മിറ്റി യോഗത്തിൽ വോട്ടെടുപ്പ് ഉണ്ടാകില്ല. ബംഗാൾ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടില്ല. ശനിയാഴ്ച ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേര് നിർദേശിച്ചത്. കാരാട്ടിന്റെ നിര്‍ദേശത്തിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയിൽ നിര്‍ദേശിക്കാൻ പിബിയിൽ ഭൂരിപക്ഷ ധാരണയായിരുന്നു. അശോക് ധാവ്ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാൽ ധാവ്ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം വ്യക്തമാക്കി. മുഹമ്മദ് സലീമിന്റെ പേര് ധാവ്ലെ നിര്‍ദേശിച്ചെങ്കിലും ജനറൽ സെക്രട്ടറിയാകാനില്ലെന്ന് സലീം വ്യക്തമാക്കിയിരുന്നു.
Read MoreCategory: Top News
ഓപ്പറേഷന് ഡി-ഡാഡ്: ഡിജിറ്റല്‍ ചങ്ങലയില്‍നിന്ന് രക്ഷപ്പെടുത്തിയത് 775 കുട്ടികളെ
കൊച്ചി: കേരള പോലീസിന്റെ ഓപ്പറേഷന് ഡിഡാഡ് പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെടുത്തിയത് 775 കുട്ടികളെ. കേരള പോലീസിന്റെ സോഷ്യല്‍ പോലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 2023 ജനുവരിയില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ് (ഡിജിറ്റല്‍ ഡിഅഡിക്ഷന്‍). സംസ്ഥാനത്താകെ ഈ പദ്ധതിയിലേക്ക് ബന്ധപ്പെട്ടത് 1739 പേരാണ്. ഇതില്‍ 775 കുട്ടികള്‍ക്ക് പൂര്‍ണമായും ഡിജിറ്റല്‍ അടിമത്തത്തില്‍നിന്ന് മോചനം നല്കാന് കഴിഞ്ഞു. ബാക്കി കുട്ടികളുടെ കൗണ്‍സലിംഗും മറ്റും നടന്നുവരുന്നു. ദേശീയ തലത്തില്‍തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പോലീസ് നടപ്പാക്കുന്നത്. കൗണ്‍സലിംഗിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. ഡിജിറ്റല്‍ അടിമത്തം കണ്ടെത്താംകുട്ടികളുടെ സ്വാഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് ഡിജിറ്റല്‍ അടിമത്തം കണ്ടെത്താം. അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ…
Read Moreസാക്ഷര കേരളത്തിലെ നടുക്കുന്ന കാഴ്ച… കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപോലെ നടത്തിച്ചു; കൊച്ചിയിൽ ടാർജറ്റ് കൈവരിക്കാത്തവരോട് കമ്പനി ചെയ്തത് കൊടും ക്രൂരത
കൊച്ചി: ടാർജറ്റ് കൈവരിക്കാത്ത ജീവനക്കാരുടെ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ച് സ്വകാര്യ കമ്പനി. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന മാർക്കറ്റിംഗ് സ്ഥാപനത്തിനെതിരെയാണ് ആരോപണം. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസും തൊഴിൽ വകുപ്പും അറിയിച്ചിട്ടുണ്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് അധികൃതർ അറിയിച്ചു. അതേസമയം, കേരളം പോലൊരു സംസ്ഥാനത്ത് നടന്ന ഈ സംഭവം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്ഥാപനത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ അന്വേഷിക്കാൻ എറണാകുളം ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവം പുറത്തുവന്നതിന് പിന്നാലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത്കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
Read Moreതസ്ലിമ ഒരു ചെറിയ മീനല്ല; തമിഴ്നാട്ടിൽ പേര് ക്രിസ്റ്റീന, കര്‍ണാടകത്തില്‍ മഹിമ; മട്ടാഞ്ചേരിയിലെ ഗുണ്ടാസംഘങ്ങളുമായി ബന്ധം; ലഹരി വിൽപന ഹൈടെക്ക് ഇടപാടിലൂടെ…
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുകേസ് മുഖ്യപ്രതി കണ്ണൂര്‍ സ്വദേശിനി തസ്ലീമ സുല്‍ത്താനയ്ക്ക് (41) മൂന്നു സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ഐഡിയും പല പേരുകളും. കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലുമാണ് തസ്ലീമയ്ക്കു മൂന്നു വ്യത്യസ്ത തിരിച്ചറിയല്‍ രേഖകളുള്ളത്. തമിഴ്നാട്ടില്‍ ക്രിസ്റ്റീന എന്ന പേരിലറിയപ്പെടുന്ന പ്രതിയുടെ കര്‍ണാടകത്തിലെ പേര് മഹിമ മധു എന്നാണ്. സിനിമാ ലോകത്തും ക്രിസ്റ്റീന എന്നാണ് തസ്ലീമ സുല്‍ത്താന അറിയപ്പെടുന്നത്. ഇവര്‍ക്കു തമിഴ്നാടിനും കേരളത്തിനും പുറമേ കര്‍ണാടകയിലും ലഹരിവില്പന ഉള്ളതായാണ് വിവരം. മട്ടാഞ്ചേരിയിലെ ചില ഗുണ്ടാസംഘങ്ങളുമായി തസ്ലീമയ്ക്ക് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വ്യാജ ഐഡികളും ഡ്രൈവിംഗ് ലൈസന്‍സുകളും സുല്‍ത്താന സംഘടിപ്പിച്ചത് കര്ണാടകത്തില്നിന്നാണെന്നാണ് വിവരം. രണ്ടു കോടിയോളം രൂപ വിലവരുന്ന മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെയും കൂട്ടാളിയായ ആലപ്പുഴ മണ്ണഞ്ചേരി മല്ലന്‍വെളിയില്‍ ഫിറോസിനെയും (26) കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഓമനപ്പുഴ തീരദേശ റോഡില്‍വച്ചാണ് പ്രതികളെ എക്സൈസ് കസ്റ്റഡിയിലെടുത്തത്. ഹൈടെക് ഇടപാടുകളാണ്…
Read Moreഐബി ഉദ്യോഗസ്ഥയുടെ മരണം; ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി; ഗർഭഛിദ്രത്തിന് പിന്നാലെ വിവാഹത്തിൽ നിന്ന് പിൻമാറി; വ്യാജ ക്ഷണക്കത്ത് കണ്ടെത്തി പോലീസ്
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഐബി ഉദ്യോഗസ്ഥനായ പ്രതി സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചതായി പോലീസ് വെളിപ്പെടുത്തി.ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് യുവതി ഗർഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറി. മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പോലീസ് വ്യക്തമാക്കി. ഇതിനെ തുടർന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.
Read Moreട്രെയിനിലെ ശുചിമുറിയിൽ എട്ടാം ക്ലാസുകാരിക്ക് ക്രൂരപീഡനം; ഇരുപതുകാരനായ യുവാവ് കതക് ബലമായി തള്ളിത്തുറന്ന് പിഡിപ്പിക്കുകയായിരുന്നു; മൊബൈലിൽ ചിത്രങ്ങൾ പകർത്തിയെന്നും പരാതി
ഹൈദരാബാദ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി. ഒഡീഷ സ്വദേശിയായ എട്ടാം ക്ലാസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ ഇരുപതുകാരനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ബിഹാർ സ്വദേശിയാണെന്ന് പോലീസ് അറിയിച്ചു. ഹൈദരാബാദിനും സെക്കന്തരാബാദിനും ഇടയ്ക്ക് വച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുടുംബത്തോടൊപ്പം യാത്ര ചെയ്ത പെൺകുട്ടി ശുചിമുറിയിലേക്ക് പോയപ്പോള്‍ പ്രതി പിന്തുടരുകയായിരുന്നു. ശുചിമുറിയില്‍ കയറിതിന് പിന്നാലെ പ്രതി ബലം പ്രയോഗിച്ച് അകത്തുകയറുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതോടെ മറ്റുയാത്രക്കാര്‍ ചേർന്ന് പ്രതിയെ പിടികൂടി റെയില്‍വേ പോലീസിന് കൈമാറുകയുമായിരുന്നു.
Read Moreബൈക്കിൽ കറങ്ങി നടന്ന് ലഹരി വിൽപന; പാണ്ടി ജയനും എക്സൈസും നേരിൽ കണ്ടു; ഓടി രക്ഷപ്പെടുന്നതിന് മുമ്പ് വട്ടംപിടിച്ചു; ദേഹപരിശോധനയിൽ കണ്ടെത്തിയത് 55 ഗ്രാം കഞ്ചാവ്
പാലാ: ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെ കഞ്ചാവുമായി പാലാ എക്സൈസ് പിടികൂടി. കെഴുവംകുളം സ്വദേശി വലിയപറമ്പില്‍ വി.ആര്. ജയന് (പാണ്ടി ജയന്-46) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന് 55 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വ്യാഴാഴ്ച പാലാ കടപ്പാട്ടൂരില്‍ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ജയനെ കണ്ടത്.തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയതോടെ പിടികൂടുകയായിരുന്നു. കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം വീണ്ടും ഇയാള്‍ ബൈക്കില്‍ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു. റെയ്ഡില്‍ പാലാ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബി. ദിനേശ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ മനു ചെറിയാന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പ്രിയ കെ. ദിവാകരന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. അക്ഷയ് കുമാര്‍, വി. ഹരികൃഷ്ണന്, ആര്. അനന്തു, പി.സി. ധനുരാജ്, വി.ആര്. സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
Read Moreഎട്ടുംപൊട്ടും തിരിയാത്ത പൊടിപയ്യനേയും… സ്നേഹയ്ക്കെതിരേ വീണ്ടും പോക്സോ കേസ്; 12കാരിയുടെ സഹോദരനേയും പീഡിപ്പിച്ചെന്ന പരാതിയുമായി കുടുംബം
കണ്ണൂർ: തളിപ്പറമ്പിൽ 12കാരിയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. പുളിപ്പറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിൻ (23)നെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. നേരത്തെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ സഹോദരനെയാണ് സ്നേഹ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസും കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്നേഹക്കെതിരെ വീണ്ടും കേസെടുത്തത്. കഴിഞ്ഞ മാസമാണ് സ്നേഹക്കെതിരെ ആദ്യ പോക്സോ കേസെടുത്തത്. സ്കൂളിൽ വച്ച് 12 വയസുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചപ്പോഴാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്നാണ് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്. ഫെബ്രുവരിയിലായിരുന്നു സ്നേഹ പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്നേഹയുടെ പേരിൽ തളിപ്പറമ്പ് പോലീസ്…
Read Moreമൂന്നേ കാൽ മണിക്കൂറോളം പരിശോധന: ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസിലെ ഇഡി റെയ്ഡ് പൂർത്തിയായി
കോഴിക്കോട്: ഗോകുലം ഗ്രാൻഡ് കൊർപറേറ്റ് ഓഫീസിലെ ഇഡി റെയ്ഡ് പൂർത്തിയായി. മൂന്നേ കാൽ മണിക്കൂറോളമാണ് പരിശോധന നീണ്ടുനിന്നത്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് രാവിലെ 11.30യ്ക്ക് ശേഷം കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിൻ്റെ ഓഫീസിലെത്തിയത്. 24 ന്യൂസ് ചാനലിന്റെ ഡയറക്ടർ ബോർഡ് യോഗം നടക്കുന്നതിനാൽ ഗോകുലം ഗോപാലനും ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ചെന്നൈയിലെ ഓഫിസിലും വീട്ടിലും ഇഡിയുടെ റെയ്ഡ് തുടരുകയാണ്. കോടമ്പാക്കത്ത് ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസിന്റെ കോർപറേറ്റ് ഓഫീസിലും, നീലാങ്കരയിലെ ഗോപാലന്റെ ഓഫീസിലും ആണ് രാവിലെ മുതൽ പരിശോധന നടക്കുന്നത്. ഇഡിയുടെ കൊച്ചി -ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. പിഎംഎൽഎ, ഫെമ ചട്ട ലംഘനങ്ങളിലാണ് അന്വേഷണമെന്നാണ് വിവരം. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ തുടർച്ചയായാണ് പരിശോധന. മുൻപും ഗോകുലം ഗോപാലനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിട്ടുണ്ട്.
Read Moreഒടുവിൽ ‘പണി’കൊടുത്തു..! കയറ്റിറക്കു തർക്കവുമായി ബന്ധപ്പെട്ട് കടയ്ക്ക് മുന്നിലെ സിഐടിയുവിന്റെ സമരം; കച്ചവടം നിർത്തി ഷട്ടറിന് പൂട്ടിട്ട് വ്യാപാരി വീട്ടിലേക്ക് മടങ്ങി
പാലക്കാട്: പാലക്കാട് ഷൊർണൂരിൽ സിമന്റ് വ്യാപാരിയും സിഐടിയുക്കാരും തമ്മിലുള്ള തർക്കത്തിനൊടുവിൽ താത്കാലികമായി കച്ചവടം നിർത്താനുള്ള തീരുമാനവുമായി വ്യാപാരി.തന്റെ സ്ഥാപനത്തിലെ കയറ്റിറക്കു തർക്കവുമായി ബന്ധപ്പെട്ട് സിഐടിയു നടത്തുന്ന സമരത്തെത്തുടർന്ന് സിമന്റ് കച്ചവടം നിർത്തിയതായി വ്യാപാരി പറയുന്നു. ഷൊർണൂർ കൊളപ്പുള്ളി സ്വദേശി ജയപ്രകാശാണ് സിഐടിയു സമരത്തത്തുടർന്ന് സിമന്റ് കച്ചവടം താത്കാലികമായി നിർത്തിയത്.കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെത്തുടർന്ന് സിഐടിയു തൊഴിൽ സമരം ആരംഭിച്ചിരുന്നു. ലോഡിറക്കാൻ കഴിയാതെ വന്നതോടെയാണ് കച്ചവടം നിർത്തുന്നതെന്ന് ജയപ്രകാശ് പറയുന്നു. കുളപ്പുള്ളിയിലെ സിമന്റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെച്ചൊല്ലിയാണ് കടയുടെ മുന്നിൽ സിഐടിയുവിന്റെ ഷെഡ് കെട്ടി സമരം തുടങ്ങിയത്. യന്ത്രം പ്രവർത്തിപ്പിക്കാൻ രണ്ട് ഓപ്പറേറ്റർ മാത്രം മതിയെന്നാണ് തൊഴിൽ ഉടമ പറയുന്നത്. എന്നാൽ യന്ത്രമുണ്ടെങ്കിലും ചാക്കുകൾ കയറ്റാനും ഇറക്കാനും കൂടുതൽ തൊഴിലാളികൾ വേണമെന്നും ഇതിന് അനുവദിക്കാത്തത് തൊഴിൽ നിഷേധമാണെന്നും പറഞ്ഞാണ് സിഐടിയു സമരം. യന്ത്രത്തിന്റെ പ്രവർത്തനത്തിന് കൂടുതൽ തൊഴിലാളികളുടെ…
Read More