തിരുവനന്തപുരം: മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, നിങ്ങൾക്കു വേണ്ടത് എന്റെ രക്തമാണെന്നും അത് അത്രവേഗം കിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്റെ രാജിയാണ് നിങ്ങളുടെ ലക്ഷ്യമെന്നും അതു നടപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസപ്പടി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ആവർത്തിച്ചതോടെ സാമാന്യബുദ്ധിക്കു നിരക്കാത്ത ചോദ്യങ്ങളാണു ചോദിക്കുന്നതെന്നു ക്ഷോഭത്തോടെ മുഖ്യമന്ത്രി പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെതിരേയുള്ള കേസിൽ പാർട്ടി ഇടപെടാതിരുന്നതും വീണയുടെ കേസിൽ പാർട്ടി രാഷ്ട്രീയമായി പ്രതിരോധിക്കാൻ തീരുമാനിച്ചതും സംബന്ധിച്ച ചോദ്യത്തിന് “എന്റെ മകൾ എന്നു പറഞ്ഞല്ലേ കേന്ദ്ര ഏജൻസികൾ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്? ഇതിൽ പാർട്ടിക്കു കാര്യം ബോധ്യമായി. എന്നാൽ, ബിനീഷിനെതിരേയുള്ളത് അയാൾക്കെതിരേയുള്ള കേസായിരുന്നു” എന്നു മറുപടി.
Read MoreCategory: Top News
മാഷിനെ ഇനി പോലീസ് പഠിപ്പിക്കും കുംഗ്ഫു..! പരിശീലനകേന്ദ്രത്തിൽ കൗമാരക്കാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുംഗ്ഫു മാസ്റ്റർ അറസ്റ്റിൽ; പീഡന ദൃശ്യം ഇയാൾ മൊബൈലിൽ പകർത്തിയിരുന്നു
പത്തനംതിട്ട: കുംഗ്ഫു പരിശീലനത്തിനെത്തിയ പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുംഗ്ഫു മാസ്റ്റർ അറസ്റ്റിൽ. പന്തളം ഉളനാട് സജി ഭവനം വീട്ടിൽ സാം ജോൺ (45) ആണ് അറസ്റ്റിലായത്. ഇയാൾ ഉളനാട് നടത്തുന്ന കുംഗ്ഫു പരിശീലനകേന്ദ്രത്തിൽ വച്ചാണ് കൗമാരക്കാരനുനേരെ ലൈംഗിക അതിക്രമം കാണിച്ചത്. 2023 ഓഗസ്റ്റ് 15 ന് കുട്ടിയെ സ്ഥാപനത്തിൽ വച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതി, തുടർന്ന് പല ദിവസങ്ങളിലും ഇത് ആവർത്തിച്ചു. ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് കേസ്. കുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി. തുടർന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. സാക്ഷികൾ തിരിച്ചറിഞ്ഞതിനെതുടർന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
Read Moreപാക്കിസ്ഥാൻ വംശജനായ റാണ കനേഡിയന്‍ ബിസിനസുകാരൻ; മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനെ ഇന്ന് ഇന്ത്യയിൽ എത്തിക്കും; ലഷ്കറെ തൊയ്ബയുടെ സജീവ പ്രവര്ത്തകൻ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിക്കും. ഇന്ത്യക്ക് കൈമാറിയ റാണയെയുംകൊണ്ടുള്ള പ്രത്യേക വിമാനം യുഎസില്‍നിന്ന് ബുധനാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഇന്ന് ഉച്ചയോടെ തഹാവുര്‍ റാണയെ ഡല്‍ഹിയിലെത്തിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെത്തിയ ഉടന്‍ റാണയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്യും. എന്‍ഐഎ സംഘവും റിസര്‍ച്ച് അനാലിസിസ് വിങ്ങും സംയുക്തമായിട്ടാണ് റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ കൈമാറ്റ വ്യവസ്ഥകള്‍ക്കനുസരിച്ചാവും കസ്റ്റഡി തീരുമാനമെന്ന് മുംബൈ പോലീസ് അറിയിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജന്‍സി രജിസ്റ്റര്‍ചെയ്ത കേസിലാണ് റാണയെ അമേരിക്കയില്‍നിന്ന് ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്. ഡല്‍ഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളില്‍ ഉയര്‍ന്ന സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. റാണയെ എത്തിച്ചാല്‍ ചോദ്യംചെയ്യാന്‍ ദേശീയാന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ വാങ്ങും. പാക്കിസ്ഥാന് വംശജനും കനേഡിയന്‍ ബിസിനസുകാരനുമായ റാണ ആഗോള ഭീകരസംഘടനയായ ലഷ്കറെ…
Read Moreകണികാണും നേരം..! ഗുരുവായൂർ കണ്ണ് വഴിപാടായി 36 പവന്റെ സ്വർണക്കിരീടം; തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശി കുലോത്തുംഗനാണ് കിരീടം സമർപ്പിച്ചത്
ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി 36പവൻ തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ചു. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് കഴിഞ്ഞ ദിവസം സമർപ്പണം നടത്തിയത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ക്ഷേത്രം അസിസ്റ്റന്റ് മാനേജർമാരായ കെ. രാമകൃഷ്ണൻ, കെ.കെ. സുഭാഷ്, സി.ആർ. ലെജുമോൾ, വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കൾ എന്നിവർ സംബന്ധിച്ചു.
Read Moreഅമ്മേ നാരായണ… ദേവീ നാരായണ… ചേര്‍ത്തല കാര്ത്ത്യായനിദേവീക്ഷേത്രത്തില് അശ്ലീല പൂരപ്പാട്ടുകൾ നിരോധിച്ചു; വായ്ത്താരിയില്‍ മാറ്റമില്ലാത്ത ഭക്തികലര്‍ന്ന പാട്ടുകൾ മാത്രം
ചേര്‍ത്തല: ചേര്‍ത്തല കാര്‍ത്ത്യായനീ ദേവീക്ഷേത്രത്തിലെ അശ്ലീല പൂരപ്പാട്ട് നിരോധിച്ച് ഹൈക്കോടതി. 11നാണ് പ്രസിദ്ധമായ ചേര്ത്തലപൂരം. വായ്ത്താരിയില്‍ മാറ്റമില്ലാത്ത ഭക്തികലര്‍ന്ന പാട്ടുകളാകും ഇപ്രാവശ്യം പൂരത്തിനു കേള്‍ക്കുക. പൂരത്തോടനുബന്ധിച്ച് അശ്ലീലപദങ്ങള്‍ നിറഞ്ഞ പാട്ടുകളാണ് ഇതുവരെ പാടിയിരുന്നത്. ആചാരമെന്ന പേരില്‍ അശ്ലീലപ്പാട്ട് അതിരുകടക്കുന്നത് വലിയ പ്രശ്നമായിരുന്നു. മദ്യപസംഘങ്ങളും സമൂഹവിരുദ്ധരുമെല്ലാം അശ്ലീലപ്പാട്ടുകളുമായി എത്തുന്നത് ഭക്തര്‍ക്കും പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതുകാരണം സ്ത്രീകളും കുട്ടികളും പൂരോത്സവത്തിനു വരാതെയുമായി. ഇതോടെയാണ് ക്ഷോത്രോപദേശകസമിതി സെക്രട്ടറി ഇ.കെ. സിനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് അശ്ലീലപ്പാട്ടും ആഭാസനൃത്തവും നിരോധിച്ച് കോടതി ഉത്തരവിട്ടത്. ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ പോലീസിനു നിര്‍ദേശമുണ്ട്. വായ്ത്താരിയില്‍ മാറ്റമില്ലാത്ത ഭക്തികലര്‍ന്ന പൂരപ്പാട്ട് ക്ഷേത്രോപദേശക സമിതി പുറത്തിറക്കിയിട്ടുണ്ട്.
Read Moreആരോഗ്യ കേരളം… കുടിശിക 10 കോടി, കരാറുകാരൻ പണി നിർത്തി; നെടുങ്കണ്ടം ജില്ലാ ആശുപത്രി കെട്ടിടനിര്‍മാണം നിലച്ചു; കിഫ്ബി ഫണ്ട് ഉപയോഗിച്ച് 2020ല്‍ തുടങ്ങിയ നിർമാണം
നെടുങ്കണ്ടം: നെടുങ്കണ്ടത്തെ ജില്ലാ ആശുപത്രിയുടെ കെട്ടിടനിര്‍മാണം നിലച്ചു. കരാറുകാരന് പണം നല്‍കാതായതോടെയാണ് നിര്‍മാണം നിര്‍ത്തിവച്ചിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 2020ല്‍ നിര്‍മാണം ആരംഭിച്ചതാണ്.നിലവിലുണ്ടായിരുന്ന മൂന്ന് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാണ് ഏഴു നിലകളുള്ള രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. ഇതിനായി 59.30 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍, യഥാസമയം കരാറുകാരന് പണം ലഭിക്കാതായതോടെ ഒരു വര്‍ഷമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു.ഇതാണ് ഇപ്പോൾ പൂർണമായും നിർത്തിവച്ചിരിക്കുന്നത്. കരാറുകാരന് കുടിശികയിനത്തില്‍ 10 കോടിയിലധികം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ട്. ഒരു വര്‍ഷത്തോളമായി 10 തൊഴിലാളികള്‍ മാത്രമായിരുന്നു ഈ വലിയ പ്രോജക്ടിന്റെ നിര്‍മാണത്തിനായി ഉണ്ടായിരുന്നത്. ഇപ്പോള്‍ മുഴുവന്‍ തൊഴിലാളികളെയും പിൻവലിച്ചിരിക്കുകയാണ്.നാല് സൂപ്പര്‍വൈസര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇവര്‍ക്കും ശമ്പളം കിട്ടാതായതോടെ ഇവര്‍ താമസിക്കുന്ന വീടിന്റെ വാടക എട്ടു മാസത്തോളമായി കുടിശിഖയുമാണ്. ഇതിനിടെ, നിലവിലുള്ള ഐപി ബ്ലോക്കില്‍ പുരുഷന്മാരുടെ വാര്‍ഡില്‍ കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നത് ഭീഷണിയുമായിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി…
Read Moreഭാര്യ സഹായിക്കാൻ സുഹൃത്തിനെ ഏൽപിച്ചു; ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ വിനോദ് കണ്ടത് ഇരുവരുടെയും അവിഹിത ബന്ധം; യുവാവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസ് അവസാനഘട്ടത്തിൽ
കോട്ടയം: കോട്ടയം പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷ് ഫിലിപ്പോസിനെ (34) 2017 ഓഗസ്റ്റ് 23നു കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പലയിടങ്ങളില്‍ തള്ളിയ കേസില്‍ പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായി. പ്രതിഭാഗം വാദം 20നകം പൂര്‍ത്തിയാകും.ഭാര്യയുമായുള്ള വഴിവിട്ട അടുപ്പത്തിന്റെ പേരില്‍ സന്തോഷിനെ വീട്ടില്‍ വിളിച്ചുവരുത്തി ഭര്‍ത്താവ് മുട്ടമ്പലം വെട്ടിമറ്റം എ.ആര്. വിനോദ്കുമാര്‍ (46) കൊലചെയ്തെന്നാണ് കേസ്. തലയില്ലാത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ പിന്തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടയാളെയും പ്രതികളെയും കണ്ടെത്തിയത്.കൊല്ലപ്പെട്ട സന്തോഷിന്റെ മുന്‍ സുഹൃത്തുകൂടിയായ കോട്ടയം മുട്ടമ്പലം വെട്ടിമറ്റം എ.ആര്. വിനോദ്കുമാര്‍ (കമ്മല്‍ വിനോദ്-46) സന്തോഷിന്റെ ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവരാണു പ്രതികള്‍. കൊലയ്ക്കു പിന്നില്‍ ഭാര്യയുമായുള്ള വഴിവിട്ട ബന്ധമാണെന്നാണ് പ്രോസിക്യൂഷന് വാദം. അച്ഛനെ കൊന്ന കേസില്‍ വിനോദ് കുമാര്‍ ജയിലില്‍ കഴിയുമ്പോള്‍ കൊല്ലപ്പെട്ട സന്തോഷും അവിടെയുണ്ടായിരുന്നു. പുറത്തിറങ്ങിയ സന്തോഷിനോട് തന്റെ ഭാര്യയായ കുഞ്ഞുമോളെ സഹായിക്കണമെന്ന് വിനോദ്…
Read Moreഒടുവിൽ കൃഷ്ണപ്രിയയ്ക്ക് അരികിലേക്ക് അച്ഛൻ ശങ്കരനാരായണൻ; മകളെ ബലാത്സംഗം ചെയ്തയാളെ വെടിവച്ച് കൊലപ്പെടുത്തിയെന്ന കേസിൽ വെറുതേ വിട്ടയാൾ
മഞ്ചേരി: ബാലികയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വകവരുത്തിയെന്ന കേസിൽ ഹൈക്കോടതി വെറുതെവിട്ട അച്ഛൻ ശങ്കരനാരായണൻ അന്തരിച്ചു. മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് എളങ്കൂർ ചാരങ്കാവിൽ താമസിക്കുന്ന ചോണംകോട്ടിൽ ശങ്കരനാരായണന്റെ (75) അന്ത്യം തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു. മൃതദേഹം ഇന്നലെ ഉച്ചക്ക് 12.30ഓടെ സംസ്കരിച്ചു. 2001 ഫെബ്രുവരി ഒന്‍പതിന് സ്കൂൾ വിട്ടു വരികയായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയായ കൃഷ്ണപ്രിയയെന്ന 12 കാരിയെ അയൽവാസിയായ ചെറുവണ്ണൂരിൽ മുഹമ്മദ് കോയ (24) കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുകയായിരുന്നു. മാസങ്ങൾക്ക് ശേഷം ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയയെ 2002 ജൂലൈ 27ന് കാണാതായി. പോലീസ് അന്വേഷണത്തിൽ ഇയാളുടെ മൃതദേഹം തൊട്ടടുത്ത പൊട്ടക്കിണറ്റിൽ ഉലക്കയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തി. ശങ്കരനാരായണനാണ് മുഹമ്മദ് കോയയെ വെടിവച്ച് കൊന്നതെന്ന് മഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി…
Read Moreശുചിമുറി തുറന്നുകൊടുത്തില്ല; പയ്യോളിയിലെ പെട്രോള്‍ പമ്പിന് 1.65 ലക്ഷം പിഴ; അധ്യാപികയുടെ പരാതിയിൽ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പിഴവിധിച്ചത്
കോഴിക്കോട്: ശുചിമുറി തുറന്നുകൊടുക്കാത്തതിന് പയ്യോളിയിലെ പെട്രോള്‍ പമ്പിന് 1.65 ലക്ഷം പിഴ. പത്തനംതിട്ട ഏഴംകുളം സ്വദേശിനിയായ അധ്യാപിക സി.എല്‍. ജയകുമാരിയുടെ പരാതിയിൽ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് വിധി. 2024 മേയ് എട്ടിന് കാസര്‍ഗോഡ് നിന്ന് പത്തനംതിട്ടയ്ക്ക് പോകും വഴി രാത്രി എട്ടരയ്ക്ക് പയ്യോളിയിലെ ഫാത്തിമ ഹന്നയുടെ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ ജയകുമാരി സഞ്ചരിച്ചിരുന്ന വാഹനം കയറിയപ്പോൾ അവിടത്തെ ശുചിമുറി പൂട്ടിയനിലയിലായിരുന്നു. താക്കോല്‍ ആവശ്യപ്പെട്ടതോടെ പുരുഷ ജീവനക്കാരന് മോശമായി പെരുമാറി. താക്കോല്‍ മാനേജരുടെ കൈയിലാണെന്നും അദ്ദേഹം വീട്ടില്‍ പോയി എന്നുമായിരുന്നു വിശദീകരണം. സ്റ്റാഫിന്റെ ടോയ്ലെറ്റ് തുറന്നുകൊടുക്കാന്‍ പറഞ്ഞെങ്കിലും നല്‍കിയില്ല. ജയകുമാരി ഉടനെ പയ്യോളി പോലീസില്‍ വിളിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി. പോലീസ് ശുചിമുറി ബലമായി തുറന്നു കൊടുത്തു. ഉപയോഗശൂന്യമെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞതെങ്കിലും പോലീസ് തുറന്നപ്പോള്‍ കണ്ടത് ഒരു തകരാറുമില്ലാത്ത ശുചിമുറിയായിരുന്നു. ജയകുമാരി പിന്നീട് ഉപഭോക്തൃ തര്‍ക്ക…
Read Moreപോലീസിനും രക്ഷയില്ല; പത്തു വര്‍ഷത്തിനിടെ ഡ്യൂട്ടിക്കിടയില്‍ ആക്രമണത്തിന് ഇരയായത് പത്തു ശതമാനം പോലീസ് ഉദ്യോഗസ്ഥര്‍
കൊച്ചി: സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ പോലീസിനും രക്ഷയില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഡ്യൂട്ടിക്കിടയില്‍ ആക്രമണത്തിന് ഇരയായത് പത്ത് ശതമാനം പോലീസ് ഉദ്യോഗസ്ഥരെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലഹരി മാഫിയയുടേത് ഉള്‍പ്പെടെ ചെറുതും വലുതുമായ ആക്രമണത്തിന് ഇരയായവരുടെ കണക്കുകളാണിത്. തിരുവനന്തപുരം നെടുങ്കാട് തീമങ്കരിയില്‍ സമന്‍സ് വിതരണത്തിനിടെ കരമന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജയചന്ദ്രന് കഴിഞ്ഞ ദിവസം കുത്തേറ്റതാണ് ഒടുവിലത്തെ സംഭവം. ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയ മണിയന്‍പിള്ള എന്ന പോലീസ് ഡ്രൈവര്‍ മുതല്‍ ഒടുവില്‍ കോട്ടയം തെള്ളകത്ത് ശ്യാമപ്രസാദ് എന്ന പോലീസ് ഉദ്യോഗസ്ഥനെ ഗുണ്ട ചവിട്ടിക്കൊന്നതും മലയാളികള്‍ മറക്കാറായിട്ടില്ല. പട്രോളിംഗിനു പോകുമ്പോള്‍ പിസ്റ്റളോ റിവോള്‍വറോ കൈയില്‍ കരുതാമെന്ന് ഡിജിപിയുടെ ഉത്തരവുണ്ടെങ്കിലും അതൊക്കെ പിന്നീട് ബാധ്യതയാകുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡ്യൂട്ടിക്ക് പോകുമ്പോള്‍ റിവോള്‍വര്‍ കൈയിലെടുക്കുന്ന ഉദ്യോഗസ്ഥരെ ഓഫീസ് ഡ്യൂട്ടിക്ക് മാത്രമായി നിയോഗിക്കുന്ന മേലുദ്യോഗസ്ഥരും കുറവല്ല. അതേസമയം ചെറിയ തോതില്‍ അക്രമണത്തിന് ഇരയായാല്‍…
Read More