തിരുവനന്തപുരം: മലയാളി വൈദികർ അടക്കമുള്ള ക്രൈസ്തവ സമൂഹത്തെ വിഎച്ച്പി പ്രവർത്തകർ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ടുവച്ചാൽ മതിയെന്നും ജബൽപുർ വിഷയത്തിൽ മറുപടി പറയാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.കൈരളി ചാനലിന്റെ റിപ്പോർട്ടർ ജബൽപുർ വിഷയത്തിൽ ചോദ്യം ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പാർലമെന്റിൽ ജോൺ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അതിന് താൻ അതേനാണയത്തിൽ മറുപടി നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും പാലയൂർ പള്ളി പൊളിക്കാനും വരെ നീക്കമുണ്ടായില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
Read MoreCategory: Top News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്; ചെന്നൈയിലുള്ള ഓഫീസിലാണ് പരിശോധന; കൊച്ചിയിലെ ഉദ്യോഗസ്ഥരും സംഘത്തിൽ
ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read Moreഎട്ട് കോളജ് വിദ്യാർഥികൾ നവവധുവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു; ഭർത്താവിന് മുന്നിലിട്ട് പീഡിപ്പിച്ചത് ആറുപേർ; എല്ലാവർക്കും ജീവപര്യന്തം വിധിച്ച് കോടതി
ഭോപ്പാൽ: ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന നവവധുവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ എട്ട് പേർക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികൾക്ക് 2,30,000 രൂപ പിഴയും വിധിച്ച് മധ്യപ്രദേശിലെ രേവയിലെ കോടതി. രാംകിഷൻ, ഗരുഡ് കോറി, രാകേഷ് ഗുപ്ത, സുശീൽ കോറി, രജനീഷ് കോറി, ദീപക് കോറി, രാജേന്ദ്ര കോറി, ലവ്കുഷ് കോറി എന്നീ എട്ട് പ്രതികളെയാണ് നാലാം അഡീഷണൽ സെഷൻസ് ജഡ്ജി പത്മ ജാതവ് കുറ്റക്കാരെന്ന് വിധിച്ചത്. പ്രതികൾക്ക് മരണം വരെ ജയിൽ ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ വികാസ് ദ്വിവേദി പിടിഐയോട് പറഞ്ഞു. രേഖകൾ, തെളിവുകൾ, സാക്ഷി മൊഴികൾ എന്നിവ പരിശോധിച്ച ശേഷം, എട്ട് കുറ്റവാളികളും ജീവിതകാലം മുഴുവൻ ജയിലിൽ തുടരുമെന്ന് കോടതി വിധിച്ചു. 2024 ഒക്ടോബർ 21 ന് ഗുഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പ്രദേശത്താണ് സംഭവം നടന്നത്. പ്രതികൾ നവദമ്പതികളെ തട്ടിക്കൊണ്ടുപോയി. തുടർന്ന് പ്രതികളിൽ…
Read Moreഇൻസ്റ്റഗ്രാം പ്രണയത്തിൽ വീണ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച് യുവാവ്; കാമുകനൊപ്പം 57 കാരനും പിടിയിൽ; അഞ്ചുവർഷം മുമ്പ് നടന്ന കഥകേട്ട് ഞെട്ടി വീട്ടുകാർ
തിരുവല്ല: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവാവ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വിവരം പറയുന്നതിനിടെ, അഞ്ചുവർഷം മുമ്പ് പീഡിപ്പിച്ച 57-കാരന്റെ പേരും വെളിപ്പെടുത്തി പതിനേഴുകാരി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരേയും പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ചേർത്തല മരുത്തോർവെട്ടം ഗീതാ കോളനിയിൽ കൃഷ്ണജിത്ത്(20), ചുമത്ര കോട്ടാലി ആറ്റുചിറയിൽ ചന്ദ്രാനന്ദൻ (57) എന്നിവരെ തിരുവല്ല പോലീസാണ് അറസ്റ്റുചെയ്തത്. ഫെബ്രുവരി ഒൻപതിന് രാത്രിയാണ് കൃഷ്ണജിത്ത് പെൺകുട്ടിയെ ചേർത്തലയിലെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. പെൺകുട്ടിയെ അച്ഛന്റെ ഫോണിലൂടെ ബന്ധപ്പെട്ട് വിളിച്ചിറക്കിയശേഷം ബസിൽകയറ്റി ഇയാൾ തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ശിശുക്ഷേമസമിതിയിൽനിന്ന് ലഭിച്ച വിവരപ്രകാരം, തിരുവല്ല പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പ്രതിക്കായി നടത്തിയ തിരച്ചിലിൽ തൃപ്പൂണിത്തുറയിലുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് അവിടെയെത്തി അറസ്റ്റുചെയ്യുകയായിരുന്നു. വിവരങ്ങൾ പറയുന്നതിനിടെയാണ് ചന്ദ്രാനന്ദൻ പീഡിപ്പിച്ച വിവരവും വെളിപ്പെടുത്തിയത്. 2020-ലാണ് സംഭവം. ഏഴാംക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തി ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു. ലൈംഗികമായി…
Read Moreവാഹനത്തിൽ അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിൽ; എല്ലാം തത്സമയം വേറെ ചിലരിലേക്കും; ദിലീപിന്റെ അറിവോടെ കൂടുതല്‍ നടിമാരെ ആക്രമിച്ചു; പൾസർ പറഞ്ഞുതുടങ്ങുന്നു…
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് എന്നാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനൽ നടത്തിയ ഒളിക്കാമറ ഓപ്പറേഷനിലാണ് പള്‍സര്‍ സുനി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് ദിലീപ് വാഗ്ദാനം ചെയ്തത്. ബലാത്സംഗം പകര്‍ത്താനും നിര്‍ദേശിച്ചു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍നിന്നു പണം വാങ്ങിയിരുന്നെന്നും സുനി വെളിപ്പെടുത്തുന്നു. കേസിന്റെ വിചാരണ പൂർത്തിയായി വരുന്നതിനിടെയാണ് വിവാദമായേക്കാവുന്ന വെളിപ്പെടുത്തലുകൾ ചാനൽ പുറത്തുവിട്ടിരിക്കുന്നത്. കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യം നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന് ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമെന്ന് പള്‍സര്‍ സുനി പറയുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ…
Read Moreസൂക്ഷിക്കാന്‍ ഏല്പിച്ച വയോധികയുടെ 80 പവന് സ്വര്‍ണം തിരികെ കൊടുത്തില്ല; കേസ് കൊടുത്തപ്പോൾ നൽകിയത് എട്ടുപവൻ; സഹോദരിക്കും മകള്‍ക്കുമെതിരേ കേസ് കൊടുത്ത് വയോധിക
പത്തനംതിട്ട: സൂക്ഷിക്കാന്‍ ഏല്പിച്ച വയോധികയുടെ 80 പവന് സ്വര്‍ണം തിരികെ കൊടുക്കാത്ത സംഭവത്തില്‍ സഹോദരിക്കും മകള്‍ക്കുമെതിരേ കേസെടുത്ത് പോലീസ്. വള്ളിക്കോട് ഈസ്റ്റ് വാഴമുട്ടം എടത്തറ പുത്തന്‍വീട്ടില്‍ റോസമ്മ ദേവസ്യ(73)യുടെ മൊഴി പ്രകാരം വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് എടത്തറ പുത്തന്‍വീട്ടില്‍ സാറാമ്മ മത്തായി, മകള്‍ സിബി മത്തായി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തത്. റോസമ്മ ദുബായില്‍ ജോലി ചെയ്യുന്ന ഏകമകളുടെ അടുത്തേക്ക് പോയപ്പോള്‍ വീട്ടിലിരുന്ന 80 പവന്റെ സ്വര്‍ണാഭരണങ്ങള്‍, തിരികെ വരുമ്പോള്‍ വാങ്ങിക്കൊള്ളാമെന്നുപറഞ്ഞു സഹോദരി സാറാമ്മ മത്തായിയെ ഏല്പിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 21നായിരുന്നു സംഭവം. നാട്ടിൽ തിരികെയെത്തിയ ശേഷം ഇവര്‍ കഴിഞ്ഞ ജനുവരി 20ന് സ്വർണം തിരികെ ചോദിച്ചപ്പോള്‍ മകള്‍ സിബി കൊണ്ടുപോയി എന്നു സാറാമ്മ അറിയിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും സ്വര്‍ണം ലഭിക്കാതെ വന്നപ്പോള്‍ റോസമ്മ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ്…
Read Moreതസ്ലീമ സുല്‍ത്താനയ്ക്ക് കഞ്ചാവ് കച്ചവടം മാത്രമല്ല, കൈയിൽ സെക്സ് റാക്കറ്റ് സംഘവും; നടന്മാർക്ക് പലതവണ കഞ്ചാവ് കൈമാറിയിട്ടുണ്ട്; ചില പ്രമുഖ താരങ്ങളുടെ വാട്സ് ആപ്പ് ചാറ്റുകളും
ആലപ്പുഴ: രണ്ടു കോടിയിലേറെ രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശിനി ക്രിസ്റ്റീന എന്നു വിളിക്കുന്ന തസ്ലീമ സുല്‍ത്താന, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെയാണ് ആലപ്പുഴ നാര്‍കോട്ടിക് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. പിടിയിലായ തസ്ലീമ സുല്‍ത്താനയ്ക്ക് സിനിമാമേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. വിനോദ് കുമാര്‍ പറഞ്ഞു. സിനിമാനടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് കഞ്ചാവും ലഹരിവസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലീമ വെളിപ്പെടുത്തി. കെണിയൊരുക്കി മൂന്നു മാസം കാത്തിരുന്നാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യകണ്ണിയായ തസ്ലീമ സുല്‍ത്താനയെ എക്സൈസ് കുടുക്കിയത്. ഫിറോസുമായി ചേര്‍ന്നു വില്പന നടത്താനായാണ് യുവതി ആലപ്പുഴയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. തായ്ലന്ഡില്നിന്നാണു ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണു സൂചന. മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍നിന്നു കണ്ടെത്തിയത്. സെക്സ് റാക്കറ്റ് കേസില്‍…
Read Moreസൗദിയിൽ വാഹനാപകടം; വയനാട് സ്വദേശികളായ പ്രതിശ്രുത വധൂവരന്മാർക്ക് ദാരുണാന്ത്യം; മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഇരുവരും വെന്തുമരിക്കുകയായിരുന്നു
റിയാദ്: സൗദിയിലെ വാഹനാപകടത്തില്‍ മരിച്ചത് വയനാട് സ്വദേശികളായ പ്രതിശ്രുത വധൂവരന്മാർ.നടവയല്‍ സ്വദേശി ടീന, അമ്പലവയല്‍ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണില്‍ നടക്കാനിരിക്കുകയായിരുന്നു. ഇരുവരും നഴ്സുമാരാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് മദീന സ്വദേശികളും അപകടത്തില്‍ മരിച്ചു. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനവും എതിർവശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാൻഡ്ക്രൂയിസറും തമ്മിൽ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ കത്തിയെരിഞ്ഞിരുന്നതായാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreആറുവർഷത്തെ പ്രണയം; വിവാഹത്തിനായി ഒരു വർഷം കൂടി കാത്തിരിക്കണമെന്ന് കാമുകിയുടെ പിതാവ്; പ്രകോപിതനായ യുവാവ് കാമുകിയെ കുത്തിയശേഷം അമ്മയെ കൊലപ്പെടുത്തി
വിശാഖപട്ടണം: വിവാഹം നടത്താൻ ഒരു വർഷം കാത്തിരിക്കാൻ ആവശ്യപ്പെട്ടു. പ്രകോപിതനായ യുവാവ് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെ കുത്തിക്കൊന്നു. ഞെട്ടിക്കുന്ന സംഭവം വിശാഖപട്ടണത്ത്. നവീൻ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ ശങ്ക ബ്രത ബാഗ്ചി പറഞ്ഞു. നവീനും നക്ക ദീപിക(20) എന്ന പെൺകുട്ടിയും കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു. വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഒരു വർഷം കഴിഞ്ഞ് നടത്താമെന്ന് ദീപികയുടെ പിതാവ് നവീനോടു പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വിശാഖപട്ടണത്തെ കൊമ്മാടി പ്രദേശത്തെ സ്വയംകൃഷി നഗറിലുള്ള ദീപികയുടെ വീട്ടിലേക്ക് കത്തിയുമായി എത്തിയ നവീൻ, ദീപികയെ കുത്തി. തടയാൻ ശ്രമിച്ച ദീപികയുടെ അമ്മ ലക്ഷ്മി(43)യെയും നവീൻ ആക്രമിച്ചു. ലക്ഷ്മി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദീപിക ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ നവീൻ ഓടിരക്ഷപെട്ടു. തുടർന്ന് ശ്രീകാകുളം ജില്ലയ്ക്ക് സമീപത്ത് നിന്നുമാണ്…
Read Moreപ്രണയം നടിച്ച് വിദ്യാർഥിയുടെ അച്ഛനെ വലയിലാക്കി; ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി തട്ടിയത് ലക്ഷങ്ങൾ; എല്ലാത്തിനും പിന്നിൽ കളിച്ച് ഗണേഷും
ബംഗളൂരു: പ്രണയം നടിച്ച് വിദ്യാർഥിയുടെ രക്ഷിതാവിൽനിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ശ്രീദേവി രുദാഗിയെന്ന 25 വയസുകാരിയെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തന്റെ സ്കൂളിൽ പഠിക്കുന്ന അഞ്ചുവയസുകാരിയുടെ പിതാവുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് സ്വകാര്യ ഫോട്ടോയും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയെന്നും 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് കേസ്. മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേൺ ബംഗളൂരുവിൽ താമസിക്കുന്ന വ്യവസായിയാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അഞ്ചു വയസുകാരിയായ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് 2023ൽ ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും സൗഹൃദം തുടരുകയും പുതിയ ഫോണും സിം കാർഡും ഉപയോഗിച്ച് മെസേജും വീഡിയോ കോളുകളും ചെയ്യാനാരംഭിക്കുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. ശ്രീദേവിയും പരാതിക്കാരനും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടപ്പോഴാണ് പോലീസിൽ പരാതി…
Read More