ചാരുംമൂട്: വയോധികനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന് അറസ്റ്റില്‍. നൂറനാട് പഞ്ചായത്തില്‍ നെടുകുളഞ്ഞി മുറിയില്‍ മാധവം വീട്ടില്‍ രാമകൃഷ്ണപിള്ള(80)യെയാണ് തൊട്ടടുത്ത വിടായ ലക്ഷ്മിഭവനത്തില്‍ താമസിക്കുന്ന മകന് അജീഷ് (43) ക്രൂരമായി മര്‍ദിച്ചത്. പടനിലം ഭാഗത്തുനിന്നും സാഹസികമായാണ് അജീഷിനെ നൂറനാട് പോലീസ് പിടികൂടിയത്. സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വിറക് കഷണം കൊണ്ട് പിതാവിനെ ക്രൂരമായി മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത ശേഷം പ്രതി ഒളിവില്‍ പോയി. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ച രാമകൃഷ്ണപിള്ളയുടെ മൂക്കിനു പൊട്ടലുണ്ടാവുകയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നൂറനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ആക്കി മുങ്ങിയ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പടനിലം ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നൂറനാട് എസ്എച്ച്ഒ ശ്രീകുമാറിന്റെ നിര്‍ദേശ പ്രകാരം എസ്ഐ…
Read MoreCategory: Top News
കർഷകസ്വപ്നങ്ങൾ ചവിട്ടിമെതിച്ച് വേനല്‍മഴ; കിഴിവുതർക്കത്തിന്റെ പേരിൽ മുല്ലുടമകളും; ഉദ്യോഗസ്ഥൻമാരുടെ പെരുമാറ്റം മില്ലുകാരുടെ ഏജന്റിനെ പോലെ; പ്രതീക്ഷകൾ നഷ്ടപ്പെട്ട് പാടവരമ്പത്ത് കർഷകർ
കോട്ടയം: വേനല്‍ മഴ ശക്തമായതോടെ കര്‍ഷകനെഞ്ചില്‍ ഇടിമുഴക്കം തുടങ്ങി. ഈര്‍പ്പം കൂടും തോറും കിഴിവും കൂടുകയാണ്. ഇപ്പോള്‍ പലയിടത്തും രണ്ടു കിലോ കിഴിവ് ആറുവരെയെത്തി. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ കാഞ്ഞിരം ബ്ലോക്കിലെ 1200 ഏക്കര്‍ കൃഷിയില്‍ 400 ഏക്കറിലെ കൊയ്ത്ത് പൂര്‍ത്തിയാക്കി റോഡരികില്‍ നെല്ല് കൂന കൂട്ടിയിട്ട് 14 ദിവസമായി. ഇപ്പോഴും അതുപോലെതന്നെ കിടക്കുകയാണ്. പാറേക്കടവ് പാടശേഖരത്തില്‍ 17 ദിവസവും വെമ്പള്ളി പാടശേഖരത്തില്‍ 21 ദിവസവുമായി കൊയ്ത്തുകഴിഞ്ഞിട്ട്. കുമരകം തുമ്പേക്കായല്‍ പാടശേഖരത്തിലും കിഴക്കേ പള്ളിക്കായല്‍ പാടശേഖരത്തിലും കൊയ്ത്തു കഴിഞ്ഞിട്ടു ദിവസങ്ങളായി. സപ്ലൈകോയ്ക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകാര്‍ എത്തുന്നതും കാത്ത് റോഡിലും പാടങ്ങളിലുമായി നെല്‍ക്കൂനയ്ക്ക് കാവലിരിക്കുകയാണ് കര്‍ഷകര്‍. കാഞ്ഞിരം ജെ ബ്ലോക്ക് പാടശേഖരത്തെ നെല്ലിന് നിഷ്കര്‍ഷിച്ചിരിക്കുന്ന ഗുണനിലവാരമുണ്ടെന്ന് കഴിഞ്ഞ ദിവസം രാവിലെ നെല്ല് പരിശോധിച്ചു വ്യക്തമാക്കിയ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ രാഷ്ട്രീയ -ഉദ്യോഗസ്ഥ- മില്ല് ലോബിയുടെ…
Read Moreഏറ്റുമാനൂരിൽ മനോദൗർബല്യമുള്ള യുവാവിന് പോലീസിന്റെ ക്രൂരമർദനം; വളഞ്ഞിട്ട് മർദിച്ചത് എട്ടോളം വരുന്ന പോലീസ് സംഘം; റിട്ടയേർട് പോലീസുകാരനായ പിതാവ് പറയുന്നത് വേദനിപ്പിക്കുന്ന വാക്കുകൾ
ഏറ്റുമാനൂർ: മനോദൗർബല്യത്തിന് ആറു വർഷമായി ചികിത്സയിലിരിക്കുന്ന യുവാവിന് പോലീസിന്റെ ക്രൂര മർദനം. വിവരം തിരക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവിന്റെ പിതാവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിയും. ഏറ്റുമാനൂർ ശ്രീനന്ദനം വീട്ടിൽ എസ്.കെ. രാജീവിന്റെ മകൻ അഭയ് എസ്. രാജീവിനെ (25) ഏറ്റുമാനൂർ പോലീസ് മർദിച്ച് അവശനാക്കിയതായാണ് പരാതി. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷൻ, എസ് സി – എസ് ടി കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.ശനിയാഴ്ച വൈകുന്നേരം ആറിനാണ് യുവാവിനെ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും തുടർന്ന് പോലീസ് സ്റ്റേഷനിലുമായിട്ട് മർദിച്ചത്. യുവാവിന്റെ ശരീരമാസകലം മർദനത്തിന്റെ പാടുകളാണ്. ഓൾഡ് എംസി റോഡിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ അപകടകരമായി പാഞ്ഞുവന്ന സ്വകാര്യ ബസിനടിയിൽ പെടാതെ തലനാരിഴയ്ക്കു രക്ഷപെട്ട അഭയ് ബസിനു പിന്നാലെ ബസ് സ്റ്റാൻഡിലെത്തി ബസ് ജീവനക്കാരെ ചോദ്യം ചെയ്തു. അൽപസമയത്തിനകം സ്ഥലത്ത് എത്തിയ…
Read Moreനാടകം പൊളിഞ്ഞു നടൻ അകത്തായി; കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്ന കേസ്; ഭാര്യാപിതാവിന്റെ പണം തിരികെ നൽകാതിരിക്കാൻ നടത്തിയ നാടകം; സഹനടൻമാർക്ക് അഭിനയത്തിന് നൽകിയത് 90000 രൂപ
കോഴിക്കോട്: കാറില്‍നിന്നും 40 ലക്ഷം രൂപ കവർന്നെന്ന സംഭവം നാടകമെന്ന് പോലീസ്.ഭാര്യാപിതാവ് നൽകിയ 40 ലക്ഷം രൂപ തിരികെ നൽകാതിരിക്കാൻ ആസൂത്രണം ചെയ്ത സംഭവമാണിതെന്ന് പോലീസ് അറിയിച്ചു. പുവാട്ടുപറമ്പ് സ്വദേശി പി.എം. റഹീസ് സുഹൃത്തുകളായ സാജിദ് എന്ന ഷാജി, ജംഷിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.മോഷണണനാടകം നടത്താന്‍ സുഹൃത്തുക്കളായ രണ്ട് പേര്‍ക്ക് 90,000 രൂപയാണ് റഹീസ് ക്വട്ടേഷന്‍ നല്‍കിയത്. കാറിനകത്ത് പണമില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. പൂവാട്ടുപറമ്പ് കെയർ ലാന്റ് ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച നടത്തിയതെന്നാണ് റഹീസ് പരാതി നൽകിയത്.
Read Moreകേരളത്തിൽ ബിജെപിക്ക് പുതിയ മുഖം: സംസ്ഥാന ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ; പ്രഖ്യാപനം തിങ്കളാഴ്ച
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി മുതിർന്ന നേതാവ് രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. ഇന്നു രാവിലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് രാജീവിനെ തെരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലുണ്ടാകും. കെ. സുരേന്ദ്രന്റെ ഒഴിവിലേക്ക് കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചതു രാജീവിന്റെ പേരാണ്. ഈ നിർദേശം യോഗം അംഗീകരിച്ചെന്നാണു റിപ്പോർട്ട്. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, വി. മുരളീധരന് എന്നിവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. ഇനി നടക്കുന്നതെല്ലാം നടപടിക്രമങ്ങള്‍ മാത്രമായിരിക്കും. ഉച്ചയ്ക്കു രണ്ടു മുതല്‍ മൂന്നു വരെ പത്രിക സമര്‍പ്പിക്കാനുള്ള സമയമാണ്. ഏകകണ്ഠമായിട്ടാകും അധ്യക്ഷനെ തെരഞ്ഞെടുക്കുകയെന്നതിനാല്‍ പത്രികാ സമര്‍പ്പണം കഴിയുമ്പോള്‍ തന്നെ പുതിയ അധ്യക്ഷനെ അറിയാനാകും. ഈ മാസം അവസാനത്തോടെ പുതിയ ദേശീയ അധ്യക്ഷനെയും തെരഞ്ഞെടുക്കുമെന്നാണു സൂചന. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. കര്‍ണാടകയില്‍ നിന്ന് മൂന്നു തവണ രാജ്യസഭയിലെത്തി.…
Read Moreകട്ടൻ ചായയാണെന്ന് തെറ്റിദ്ധരിപ്പിച്ച് 12കാരന് മദ്യം നൽകി; ആടിക്കുഴഞ്ഞ് വീട്ടിലെത്തിയ കുട്ടിയെ കണ്ട് മാതാപിതാക്കൾ കാര്യം തിരക്കി; പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരം; യുവതി അറസ്റ്റിൽ
ഇടുക്കി: 12 വയസ്സുകാരന് നിര്‍ബന്ധിച്ച് മദ്യം നല്കിയ കേസില്‍ യുവതി പിടിയിലായി. പീരുമേട് മ്ലാമല സ്വദേശിനി പ്രിയങ്ക (26) ആണ് പീരുമേട് പോലീസിന്റെ പിടിയിലായത്. കുട്ടി അവശനായി വീട്ടിലെത്തിയതോടെ രക്ഷിതാക്കൾ കാരണം അന്വേഷിച്ചു. അപ്പോഴാണ് കുട്ടി പ്രിയങ്കയുടെ വീട്ടിൽ പോയിരുന്നതായി രക്ഷിതാക്കൾ അറിഞ്ഞത്. തുടർന്ന് വിവരം അന്വേഷിച്ചെത്തിയപ്പോൾ കുട്ടിക്ക് മദ്യം നൽകിയതായി പ്രിയങ്ക സമ്മതിച്ചു. കട്ടൻചായ ആണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായാണ് മാതാപിതാക്കൾ പോലീസിന് നൽകിയ പരാതിയിലുള്ളത്. ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പ്രിയങ്കയെ പീരുമേട് കോടതിയിൽ ഹാജരാക്കി. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. പ്രതി കുട്ടിക്ക് മദ്യം നൽകിയതിന്റെ കാരണം കണ്ടെത്താനും മറ്റാർക്കെങ്കിലും ഇത്തരത്തിൽ മദ്യം നൽകിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreബാറിൽ അടിപിടി: യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയിൽ; ചടയമംഗലത്ത് പ്രാദേശിക ഹർത്താൽ
കൊല്ലം: ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു.കലയം പാട്ടം സുധീഷ്ഭവനിൽ സുധീഷ് (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11നാണ് സംഭവം. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ജിബിനുമായി ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് സുധീഷിന് കുത്തേറ്റത്. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജിബിനെ പോലീസ് പിടികൂടി. സുധീഷിന്റെ മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട സുധീഷ് സിഐടിയു പ്രവർത്തകനാണ്. ചടയമംഗലത്ത് സിപിഎം ഇന്ന് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Read Moreആശമാരുടെ നിരാഹാര സമരം നാലാംദിനത്തിൽ; തിങ്കളാഴ്ച കൂട്ട ഉപവാസം
തിരുവനന്തപുരം: തലസ്ഥാനത്ത് 41 ദിവസം പിന്നിടുന്ന ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരവേദിയില്‍ ആരംഭിച്ച നിരാഹാര സമരം നാലാം ദിനത്തിലേക്കു കടന്നു. കെഎച്ച്ഡബ്ലിയുഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു അശാവര്ക്കര്മാരായ എം.ശോഭാ, കെ.പി. തങ്കമണി എന്നിവരാണ് ഇപ്പോള്‍ നിരാഹാരം തുടരുന്നത്. ആശാ സമര വേദിയില്‍ തിങ്കളാഴ്ച കൂട്ട ഉപവാസം നടത്താനുള്ള തയാറെടുപ്പിലാണ് പ്രവർത്തകർ. നിരാഹാര സമരത്തിന്റെ അഞ്ചാം ദിവസമാണ് ആശമാര്‍ കൂട്ട ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത്. എത്തിച്ചേരാന്‍ കഴിയുന്ന പരമാവധി ആശാവര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് നാളെ സമരപ്പന്തലില്‍ ഉപവസിക്കുമെന്ന് കെഎച്ച്ഡബ്ല്യുഎ ഭാരവാഹികള്‍ അറിയിച്ചു. എത്തിച്ചേരാന്‍ കഴിയാത്തവര്‍ പ്രാദേശിക തലത്തില്‍ പ്രത്യേക കേന്ദ്രങ്ങളിലോ ജോലിചെയ്യുന്ന സെന്ററുകളിലോ ഉപവാസ സമരം നടത്തും. നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം എത്തിയ വിവിധ സംഘടനകളും തിങ്കളാഴ്ച സമരവേദിയില്‍ എത്തും.
Read Moreകുറുപ്പംപടിയില്‍ ബാലികമാരായ സഹോദരിമാര്‍ക്കു പീഡനം: അമ്മയ്ക്കെതിരേ രണ്ടു കേസുകള്‍
കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ ബാലികമാരായ സഹോദരിമാര്‍ക്കു പീഡനമേറ്റ സംഭവത്തില്‍ കുട്ടികളുടെ അമ്മയ്ക്കെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് രണ്ടു കേസുകള്‍. പീഡനവിവരം മറച്ചുവച്ചതിന് പോക്സോ കേസും മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചതിന് ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. മദ്യം നല്‍കിയെന്ന് സ്കൂളിലെ ടീച്ചര്‍ പറഞ്ഞ വിവരം രഹസ്യ മൊഴിയില്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പീഡന വിവരം മറച്ചുവച്ചതിന് അമ്മക്ക് എതിരേ ചുമത്തിയ പോക്സോ കേസില്‍ നിര്‍ബന്ധിപ്പിച്ചു മദ്യം നല്‍കിയെന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തി. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കുട്ടികളുടെയും സ്കൂള്‍ അധ്യാപികയുടെയും മൊഴികളും അമ്മയുടെ അറസ്റ്റില്‍ നിര്‍ണായമായി. പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവര്‍ അയ്യമ്പുഴ സ്വദേശി മഠത്തിപ്പറമ്പില്‍ വീട്ടില്‍ ധനേഷ് കുമാര്‍ (38)നെ കഴിഞ്ഞ ദിവസമാണ് കുറുപ്പുംപടി പോലീസ് അറസ്റ്റ്…
Read More‘ഇത് 2k യുടെ കാലമല്ലേ’! അന്തിക്ക് രണ്ടെണ്ണം അടിക്കാൻ ആളില്ല… കള്ളിനു പ്രിയം കുറഞ്ഞു, കേരളത്തില്‍ “ബിയര്‍ അടി’ക്കാർ കൂടി; ബിയറിന് ഏറെ ഡിമാന്റുള്ളത് നഗരങ്ങളിൽ
കൊച്ചി: കാലം മാറിയതോടെ കേരളത്തിന്റെ പരമ്പരാഗത പാനീയമായ “കള്ള്’വിട്ട് ബിയര്‍ കുടിയിലേക്ക് മലയാളികള്‍ ചേക്കേറിയതായി കണക്കുകൾ. കേരളത്തില്‍ ബിയര്‍ ഉപയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികം വര്‍ധനയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നഗരങ്ങളിലാണ് ബിയറിന് ഏറെ ഡിമാന്‍ഡുള്ളത്. ഹൗസ്ഹോള്‍ഡ് കണ്‍സംപ്ഷന്‍ എക്സ്പന്‍ഡീച്ചര്‍ സര്‍വേ 2024 കണക്കുകള്‍ പ്രകാരം 2022-23 വര്‍ഷത്തില്‍ നഗരങ്ങളില്‍ ആളോഹരി പ്രതിമാസ ബിയര്‍ ഉപഭോഗം 0.032 ലിറ്റര്‍ ആയിരുന്നെങ്കില്‍ 2023-24 വര്‍ഷത്തില്‍ ഇത് 0.066 ലിറ്ററായി ഉയര്‍ന്നു. ഗ്രാമങ്ങളില്‍ ഇത് 0.029 ലിറ്ററില്‍ നിന്നും 0.059 ആയി. 2022-23 കാലത്ത് ഗ്രാമപ്രദേശങ്ങളിലെ 92,800 വീടുകളിലാണ് ബിയര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ 2023-24 ആയപ്പോള്‍ നേരെ ഇരട്ടിയായി. ഇക്കാലയളവില്‍ 1,73,000 ആയി ഉയര്‍ന്നിട്ടുണ്ട്. നഗരപ്രദേശങ്ങളിലും ഈ വര്‍ധന പ്രകടമാണ്. 2022-23 കാലത്ത് 1,11,900 വീടുകളുടെ സ്ഥാനത്ത് 2023-24 കാലത്ത് ബിയര്‍ ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം 2,16,100 ആയി ഉയര്‍ന്നു. മറ്റ് ജില്ലകളെ…
Read More