ചാരുംമൂട്: ലഹരിമാഫിയയ്ക്കെതിരേയുള്ള പോലീസ് നടപടികളുടെ ഭാഗമായി ചാരുംമൂട്ടിൽ ലഹരിക്കടത്തുകാരന്റെ വീടും 17.5 സെന്റ് വസ്തുവും കണ്ടുകെട്ടി. ചാരുംമൂട് പാലമൂട് പുതുപ്പള്ളികുന്നം തെക്ക് ഖാൻമൻസിൽ വീട്ടിൽ പി.കെ. ഖാന്റെ (ഷൈജു ഖാൻ-41) വസ്തുവും വീടുമാണ് കണ്ടുകെട്ടിയത്.കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചുമതലയുള്ള ചെന്നൈ ആസ്ഥാനമായ ട്രിബ്യൂണലിന്റെ കമ്മീഷണർ ബി. യമുനാദേവിയാണ് ഉത്തരവിട്ടത്. ലഹരിക്കെതിരേ ജംഗമവസ്തു കണ്ടുകെട്ടുന്ന ജില്ലയിലെ ആദ്യ നടപടിയാണിത്. ഇയാളും കൂട്ടാളികളും ലഹരിക്കടത്തും വിൽപ്പനയുംവഴി ആർജിച്ച, ബിനാമി പേരിലും മറ്റും സ്വരുക്കൂട്ടിയിട്ടുള്ള കൂടുതൽ സ്ഥാവരജംഗമ സ്വത്തുക്കൾ കണ്ടെത്താൻ പോലീസ് പരിശോധന ശക്തമാക്കി. 2020 മുതൽ നൂറനാട് പോലീസ്, എക്സൈസ്, ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് എന്നിവിടങ്ങളിൽ രജിസ്റ്റർചെയ്ത ഏഴു കഞ്ചാവുകേസുകളിൽ പ്രതിയാണ് ഷൈജുഖാൻ. ഒഡീഷ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് കഞ്ചാവ് കടത്തിക്കൊ ണ്ടുവന്ന് ചാരുംമൂട് കേന്ദ്രീകരിച്ചും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചും വിൽപ്പന നടത്തിയിരുന്നു. 2023 മാർച്ചിൽ രണ്ടുകിലോ…
Read MoreCategory: Top News
‘കുളപ്പുള്ളി സഖാക്കളുടെ ലീലകൾ’..! യന്ത്രംമൂലം തൊഴിൽ നഷ്ടമാകുന്നു; വ്യാപാര സ്ഥാപനത്തിനു മുന്നിൽ കുടിൽ കെട്ടി സിഐടിയു യൂണിയൻ; കടകളടച്ചിട്ട് പ്രതിഷേധിച്ച് വ്യാപാരികൾ
ഷൊർണൂർ: വ്യാപാര സ്ഥാപനത്തിനുമുന്നിൽ സിഐടിയുവിന്റെ കുടിൽകെട്ടി സമരം. കടകളടച്ച് പ്രതിഷേധവുമായി വ്യാപാരികൾ. ലോറിയിൽനിന്നു ചാക്കുകൾ ഇറക്കാനുള്ള യന്ത്രവും ഹൈക്കോടതിയുടെ അനുകൂല ഉത്തരവുമുണ്ടായിട്ടും കുളപ്പുള്ളിയിലെ സിമന്റ് വ്യാപാരിയായ ജയപ്രകാശിനെതിരേ സിഐടിയു സമരം നടത്തുന്നതില്‍ പ്രതിഷേധിച്ചാണു കടകളടച്ചും ധർണ നടത്തിയും വ്യാപാരികൾ രംഗത്തിറങ്ങിയത്. പോലീസിന്റെ സഹായത്തോടെയാണ് ഇപ്പോൾ സ്ഥാപനം പ്രവർത്തിക്കുന്നത്. യന്ത്രംമൂലം തൊഴിൽ നഷ്ടമാകുന്നുവെന്ന കാരണം പറഞ്ഞ് സ്ഥാപനത്തിനു മുന്നിൽ പന്തൽ കെട്ടി അനിശ്ചിതകാലസമരത്തിലാണു സിഐടിയു.സിമന്റ് ചാക്കുകളുടെ കയറ്റിറക്ക് എളുപ്പമാക്കാൻ ആറുലക്ഷത്തോളം രൂപ മുടക്കി ജയപ്രകാശ് നാലുമാസം മുൻപാണു യന്ത്രം സ്ഥാപിച്ചത്. യന്ത്രംകൊണ്ട് സിമന്റ് ചാക്കുകൾ കയറ്റുന്ന സ്ഥലത്തും ഇറക്കുന്ന സ്ഥലത്തും ഒരു തൊഴിലാളിവീതം മതി. ഇതോടെ സിഐടിയു നേതാക്കൾ പ്രതിഷേധവുമായെത്തി. രണ്ടു സിഐടിയു തൊഴിലാളികളെ ഉൾപ്പെടുത്താമെന്നും ചാക്കിന് 7.90 രൂപ നൽകാമെന്നും ജയപ്രകാശ് സമ്മതിച്ചു. എന്നാൽ, ആറു ലോഡിംഗ് തൊഴിലാളികൾ ജോലിക്ക് എത്തിയതോടെ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. യന്ത്രം…
Read Moreതാത്വികമായി പറഞ്ഞാൽ…! ആശാ വർക്കർമാരുടെ സമരം മഴവിൽ സഖ്യത്തിന്റേത്; സമരം ആർക്കും നടത്താം, ഈ സമരം എന്താണെന്നു സിപിഎമ്മിനു ധാരണയുണ്ടെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരം മഴവിൽ സഖ്യത്തിന്റേതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമരം ആർക്കും നടത്താം. ജനാധിപത്യ സമൂഹത്തിൽ സമരവും ജനാധിപത്യമാണ്. എന്നാൽ ഈ സമരം എന്താണെന്നു സിപിഎമ്മിനു ധാരണയുണ്ട്. ഇടതുസർക്കാരിനെയും സിപിഎമ്മിനെയും ഇല്ലാതാക്കാനാണു മാധ്യമങ്ങളും ഒരു വിഭാഗവും ശ്രമം നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ആശാ വർക്കർമാരെ ഉപയോഗിച്ചുകൊണ്ട് ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ, എസ്യുസിഐ, കോണ്‍ഗ്രസ്, ബിജെപി എന്നിവരൊക്കെ ചേരുന്ന ഒരു മഴവിൽ സഖ്യമാണ് ഈ സമരത്തെ മുന്നോട്ടുനയിക്കുന്നത്.ആശാ വർക്കർമാരുടെ സമരത്തെ രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി കാണണം. അവർ ദേശവ്യാപകമായി സമരം നടത്തുന്നുണ്ട്. അത് ഇനിയും നടക്കും. അവരെ തൊഴിലാളികളാക്കണമെന്നും 26,000 രൂപ നൽകണമെന്നുമൊക്കെ സിഐടിയു ആവശ്യപ്പെടുന്നുണ്ട്. പക്ഷേ അതൊക്കെ ചെയ്യേണ്ടത് കേന്ദ്രസർക്കാരാണ്. പന്ത് അവരുടെ കോർട്ടിലാണ്. അവർ തീരുമാനം എടുത്തുകഴിഞ്ഞാൽ കേരളത്തിന് എന്തുചെയ്യാൻ കഴിയുമെന്നു നോക്കി…
Read Moreയുവതിയുടെ നിൽപിൽ എന്തോ പന്തികേട്; ശരീരപരിശോധനയ്ക്കിടെ സ്വകാര്യ ഭാഗത്ത് നിന്ന് കണ്ടെത്തിയത് 40 ഗ്രാം എംഡിഎംഎ; യുവതിയുടെ വാഹനത്തിൽ നിന്നും ലഹരി കണ്ടെത്തിയിരുന്നു
കൊല്ലം: എംഡിഎംഎയുമായി പിടികൂടിയ യുവതിയുടെ പക്കൽനിന്ന് പരിശോധനകൾക്കിടെ വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു. സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 40. 45 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. 50 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ പക്കൽനിന്ന് ഇന്നലെ പിടിച്ചെടുത്തത്. ആകെ 90.45 ഗ്രാം എംഡിഎംഎയാണ് ഇവരുടെപക്കൽനിന്ന് കണ്ടെടുത്തത്. പെരിനാട് ഇടവട്ടം സ്വദേശി അനില രവീന്ദ്രൻ ആണ് പിടിയിലായത്. ബംഗളൂരുവിൽനിന്ന് കാറിൽ വരുന്നതിനിടെയാണ് ഇവർ പിടിയിലായത്.
Read Moreപുലയര്‍ക്ക് പാടത്ത് പണിക്ക് പോയാല്‍ പോരെ; കാക്കനാട് ജയിലിൽ ജാതി അധിക്ഷേപമെന്ന് പരാതി: ഫാർമസിസ്റ്റിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ്
കൊച്ചി: എറണാകുളം ജില്ലാ ജയിലിലെ ഫാര്‍മസിസ്റ്റിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ ജാതി അധിക്ഷേപത്തിന് കേസ്. ഫാർമസിസ്റ്റ് വി.സി. ദീപയുടെ പരാതിയിൽ ഡോക്ടര്‍ ബെല്‍നാ മാര്‍ഗ്രറ്റിനെതിരെയാണ് കേസെടുത്തത്. പുലയര്‍ക്ക് പാടത്ത് പണിക്ക് പോയാല്‍ പോരെ എന്ന് ആക്ഷേപിച്ചുവെന്നാണ് ദീപ പരാതിയിൽ ആരോപിക്കുന്നത്. വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതി ഉപയോഗിച്ച ശുചിമുറി സ്ഥിരമായി കഴുകിച്ചു എന്നും പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുത്ത കൊച്ചി സിറ്റി പോലീസ്, ഡോക്ടർക്കെതിരെ അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിക്കും ദീപ പരാതി നല്‍കിയിട്ടുണ്ട്.
Read Moreവയാഗ്ര ഗുളിക പൊടിച്ച് ചേർത്ത സുഗന്ധമുറുക്കാൻ: ഉത്തേജനത്തിന് മറ്റ് മരുന്നുകളും; ബിവറേജിന് മുന്നിലെ പെട്ടിക്കടയിലെ കച്ചവടം പൊടിപൂരം; അറുപതുകാരൻ പിടിയിൽ
കരിമണ്ണൂർ: വയാഗ്രചേർത്ത് സുഗന്ധമുറുക്കാൻ വിൽപ്പന നടത്തിവന്ന ബീഹാർ സ്വദേശി പിടിയിൽ. പാലാ കരൂർ പുരയിടത്തിൽ മുഹമ്മദ് താഹിർ (60)ആണ് പിടിയിലായത്. ഇയാൾ കഴിഞ്ഞ 40 വർഷമായി കേരളത്തിലാണ് താമസം. കരിമണ്ണൂർ ബിവറേജസ് മദ്യവിൽപ്പന ശാലയ്ക്കു സമീപം മുറുക്കാൻകട നടത്തിവരികയായിരുന്നു. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ റെയ്ഡിലാണ് ഹാൻസ് ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളും വയാഗ്രഗുളികകളുടെ നിരവധി സ്ട്രിപ്പുകളും കണ്ടെടുത്തത്. കരിമണ്ണൂർ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാർ, എസ്ഐ ബിജു ജേക്കബ്, എസ്സിപിഒമാരായ അനോഷ്, നജീബ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Read Moreകുട്ടികളെ പീഡിപ്പിക്കുന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നു; മറ്റ് കുട്ടികളെക്കൂടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ അവശ്യപ്പെട്ടു; കുറുപ്പംപടിയിലെ പീഡനക്കേസിലെ പ്രതി അറസ്റ്റിൽ
കൊച്ചി: കുറുപ്പംപടിയില്‍ സഹോദരിമാരായ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കുട്ടികളുടെ അമ്മയെയും കേസിൽ പ്രതി ചേർക്കും. കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ധനേഷ് പോലീസിൽ മൊഴി നൽകി. പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍സുഹൃത്താണ് ധനേഷ്. 10,12,വയസുള്ള പെൺകുട്ടികളെയണ് ഇയാൾ രണ്ട് വർഷത്തോളം പീഡനത്തിനിരയായത്. സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കുട്ടികളിൽ ഒരാൾ പീഡനവിവരം ഒരു പേപ്പറിൽ എഴുതി സ്കൂളിലെ കൂട്ടുകാരിക്ക് കൊടുത്തു. ഇത് അധ്യാപികയുടെ കൈവശം കിട്ടി. അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. കൂടുതൽ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ മൂത്ത കുട്ടിയോട് പ്രതി ആവശ്യപ്പെട്ടെന്ന് പെരുമ്പാവൂർ എഎസ് പി.ശക്തി സിംഗ് ആര്യ പറഞ്ഞു.
Read Moreഎന്തിനാടാ നീ അവളോട് സംസാരിച്ചത്; ഇഷ്ടപ്പെട്ട പെൺകുട്ടിയോട് സംസാരിച്ച യുവാവിന്റെ കാൽ തല്ലിയൊടിച്ചു; പണി സിനിമയിലെ ദൃശ്യം അനുകരിച്ചതെന്ന് പ്രതി
കൊച്ചി: താൻ ഇഷ്ടപ്പെട്ട പെൺകുട്ടിയോട് സംസാരിച്ച യുവാവിനെ ക്രൂരമായി അക്രമിച്ച് കാപ്പാ കേസ് പ്രതിയുടെ അതിക്രമം. മറ്റൊരു കേസിൽ അറസ്റ്റിലായ ശ്രീരാജാണ് തൃക്കാക്കര സ്വദേശിയായ യുവാവിനെ മർദിച്ചത്. ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിനെ കത്തിയുമായെത്തിയാണ് അതിക്രമിച്ചത്. പണി സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ചതാണെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ശ്രീരാജ് പ്രദേശത്തെ കുപ്രസിദ്ധനായ ഗുണ്ടയും കാപ്പാ കേസ് പ്രതിയുമാണ്. ഉറങ്ങിക്കിടന്ന യുവാവിനെ ഇയാൾ കത്തികാട്ടി ഭീഷണിപെടുത്തുകയും വീടിന് പുറത്തെത്തിച്ച് മർദ്ദിക്കുകയും ഇരുമ്പ് ദണ്ഡുപയോഗിച്ച് കാലുതല്ലിയൊടിക്കുകയും ചെയ്തു. അക്രമശേഷം ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ആക്രമിക്കപ്പെട്ടയാളുടെ വാട്സ്ആപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു.തനിക്ക് അടുപ്പം തോന്നിയ പെൺകുട്ടിയുമായി യുവാവ് സംസാരിക്കുന്നത് കണ്ടതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ചതാണെന്ന് പോലീസിന് മൊഴി നൽകിയത്. അടുത്തിടെ പുറത്തിറങ്ങിയ ‘പണി’ എന്ന സിനിമയിലെ ഡേവി എന്ന…
Read Moreസുഹൃത്തിന്റെ ഭാര്യയുമായുള്ള സൗഹൃദം മുറിഞ്ഞു; കൂട്ടുകാരനെ നിർദാക്ഷിണ്യം വെടിവെച്ചു കൊന്നു; കൈതപ്രം വെടിവയ്പിൽ പുറത്ത് വരുന്ന കഥകൾ ഞെട്ടിക്കുന്നത്
കണ്ണൂർ: കൈതപ്രത്ത് ഓട്ടോ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സന്തോഷിന്റെ സൗഹൃദം തകർന്നതാണ് കൊലപാതക കാരണമെന്നാണ് അറിയുന്നത്. കേസിലെ പ്രതിയായ സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മരിച്ച രാധാകൃഷ്ണൻ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. ഇയാളുടെ ഭാര്യ ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ്. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് അങ്ങോട്ടേക്ക് തോക്കുമായി എത്തിയെന്നാണ് നിഗമനം. തോക്ക് സമീപത്തെ കിണറ്റിൽ ഉപേക്ഷിച്ചതാവാൻ സാധ്യതയുള്ളതിനാൽ അവിടെ ഇന്ന് തിരച്ചിൽ നടത്തും. രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. സന്തോഷിനെ…
Read Moreഅമ്മയുടെ സുഹൃത്ത് വീട്ടിൽ വരുമ്പോൾ നേരിട്ടത് കൊടിയ പീഡനം; ഒടുവിൽ അവൾ കൂട്ടുകാരിക്ക് കത്തെഴുതി; പത്തുവയസുകാരി പറഞ്ഞത് കേട്ട്ഞെട്ടി അധ്യാപകർ
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍. അയ്യമ്പുഴ സ്വദേശി ധനേഷ് ആണ് പിടിയിലായത്. പന്ത്രണ്ടും പത്തും വയസ് പ്രായമുള്ള സഹോദരിമാരായ പെൺകുട്ടികളാണ് പീഡനത്തിനിരയായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇയാള്‍ പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. അമ്മയും രണ്ട് പെണ്‍കുട്ടികളും ഏറെ നാളായി കുറുപ്പംപടി പോലീസ് സ്റ്റേഷന് പരിധിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. അമ്മയുടെ സുഹൃത്തായ ധനേഷ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ വീട്ടില്‍ വരാറുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഉപദ്രവത്തെക്കുറിച്ച് പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരിക്ക് എഴുതിയ കുറിപ്പ് അധ്യാപികയ്ക്ക് കിട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപിക വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അമ്മയുടെ അറിവോടെയാണോ പീഡനം നടന്നതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Read More