തൃശൂർ: പോട്ടയിൽ പട്ടാപകൽ ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു. പോട്ട ഫെഡറൽ ബാങ്കിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവം. 15 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് വിവരം. സംഭവം നടന്ന സമയം എട്ട് ജീവനക്കാർ ബാങ്കിൽ ഉണ്ടായിരുന്നതായാണ് വിവരം. ദേശീയപാതയോട് ചേർന്നുള്ള സ്ഥലത്താണ് പട്ടാപകൽ മോഷണമുണ്ടായത്. മുഖംമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി ഭയപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ കാബിന്റെ ചില്ല് കസേര ഉപയോഗിച്ച് അടിച്ച് തകർത്ത് അകത്ത് കടന്ന് പണം കവരുകയായിരുന്നു. തുടർന്ന് ഇയാൾ ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. പോലീസ് പ്രതിക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു. അതേസമയം, കവർച്ചയ്ക്കു പിന്നിൽ പരിചിതനായ മോഷ്ടാവ് ആയിരിക്കില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. പരിചിതനായ മോഷ്ടാവ് തിരക്കുള്ള ഉച്ചസമയത്ത് ഇത്തരമൊരു മോഷണം നടത്തില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
Read MoreCategory: Top News
“ബഹുമാനിച്ചില്ല, നോട്ടം ശരിയല്ല…’ കണ്ണൂർ കൊളവല്ലൂർ സ്കൂളിൽ റാഗിംഗ്; ജൂണിയർ വിദ്യാർഥിയെ ചവിട്ടിവീഴ്ത്തി, ഇടതുകൈയുടെ എല്ല് തകർന്നു; 5 സീനിയർ വിദ്യാർഥികൾക്കെതിരേ കേസ്
തലശേരി: പാനൂർ പാറാട് പി.ആർ. മെമ്മോറിയൽ കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയുടെ കൈ അടിച്ചു തകർത്ത സംഭവത്തിൽ കൊളവല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. സീനിയർ വിദ്യാർഥികളായ അഞ്ചുപേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥി പാറാട് തളിയന്റവിട ആദമിന്റെ മകൻ മുഹമ്മദ് നിഹാലിനു(16) നേരേ ഇന്നലെ ഉച്ചയ്ക്ക് സ്കൂളിലെ കാന്റീനു സമീപം വച്ചായിരുന്നു ആക്രമണം. ഇടതുകൈയുടെ എല്ലുകൾ തകർന്ന നിലയിൽ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഇന്നലെ രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പരീക്ഷ കഴിഞ്ഞ് അധ്യാപകന്റെ സെന്റ് ഓഫ് പരിപാടിയിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച് വെള്ളം കുടിക്കാൻ കാന്റീനിലേക്ക് പോകവെയാണ് നിഹാൽ അക്രമത്തിനിരയായത്. നിഹാലിനെ തടഞ്ഞു നിർത്തിയ സംഘം ‘നീയെന്താടാ ഞങ്ങളെ ബഹുമാനിക്കാത്തത്. നിന്റെ നോട്ടം ശരിയല്ലല്ലോടാ’ എന്നിങ്ങനെ പറഞ്ഞു…
Read Moreഗോകുലിനെ പിന്നിൽ നിന്ന് കുത്തി മറിച്ച് പീതാംബരൻ; നിലതെറ്റി വീണത് ഓഫീസ് കെട്ടിടത്തിലേക്ക്; കൊയിലാണ്ടിയിലെ ക്ഷേത്രമുറ്റത്തെ അപകടത്തിൽ മരിച്ചത് മൂന്ന്പേർ
കൊയിലാണ്ടി: ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനകളിലൊന്ന് ക്ഷേത്ര ഓഫീസിന്റെ മുകളിലേക്കു വീണുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. 30 പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഇന്നലെ വൈകുന്നരം ആറോടെയായിരുന്നു സംഭവം. കുറുവങ്ങാട് വട്ടാക്കണ്ടി ലീല (65), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78 ), വടക്കയില്‍ രാജന് (68 ) എന്നിവരാണു മരിച്ചത്. പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. സംഭവത്തെത്തുടര്‍ന്ന് ഉത്സവം നിര്‍ത്തിവച്ചു. കൊയിലാണ്ടി- താമരശേരി സംസ്ഥാന പാതയില്‍ കൊയിലാണ്ടിയില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം. ഗുരുവായൂരില്നിന്നെത്തിച്ച പീതാംബരന്, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. പീതാംബരന് ഇടഞ്ഞ് ഗോകുലിനെ കുത്തിയതോടെ ഗോകുല്‍ ക്ഷേത്ര ഓഫീസിന്റെ ഓടിട്ട കെട്ടിടത്തിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് ഓഫീസിനകത്തും ചുറ്റുപാടും ധാരാളം ആളുകളുണ്ടായിരുന്നു. ആന വീണതിനെത്തുടര്‍ന്ന് കെട്ടിടം തകര്‍ന്നു. ആളുകള്‍ അതിനുള്ളില്‍ കുടുങ്ങി. മരിച്ച മൂന്നു പേരും ഓഫീസിനകത്തും ചുറ്റുഭാഗത്തും…
Read Moreസ്കൂളിൽ വിദ്യാർഥി ജീവനൊടുക്കിയത് ക്ലർക്കിന്റെ മോശം പെരുമാറ്റം മൂലം; മകൻ നേരിട്ടത് മാനസിക പീഡനം; ഗുരുതര ആരോപണവുമായി ബെൻസണിന്റെ കുടുംബം
തിരുവനന്തപുരം: കുറ്റിച്ചൽ സ്കൂളിൽ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്കൂളിലെ ക്ലർക്കിനെതിരെ ബെൻസണിന്റെ കുടുംബം. ക്ലർക്ക് കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിച്ചു. പ്രൊജക്ട് സമർപ്പിക്കാനെത്തിയപ്പോൾ ക്ലർക്ക് മോശമായി പെരുമാറിയെന്നും ബന്ധുക്കൾ വ്യക്തമാക്കി. കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയാണ് ബെൻസൺ. സ്കൂളിൽ തൂങ്ങി മരിച്ചനിലയിലാണ് ബെൻസണെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരച്ചില്‍ നടക്കുന്നതിനിടെയാണ് സ്കൂളിലെ ശുചിമുറിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Moreഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തതിൽ പിതാവിന് ദേഷ്യം; തന്നെ പുറത്താക്കുമെന്ന ഭയത്താൽ പിതാവിനെ കൊല്ലാൻ ക്വട്ടേഷൻ; രമേശന്റെ കൊലപാതകക്കഥ ഞെട്ടിക്കുന്നത്
ന്യൂഡൽഹി: കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചതിനെ തുടർന്ന് വീട്ടിൽനിന്നും ഇറക്കിവിടുമോയെന്ന ഭയം. പിതാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. വടക്കൻ ഡൽഹിയിലെ നരേലയിലാണ് സംഭവം. സംഭവത്തിൽ മകൻ ലുവ് ഭരദ്വാജിനെയും ഒരാളെയും പോലീസ് പിടികൂടി. ഒരാൾ ഒളിവിലാണ്. 67 കാരനായ രമേശ് ഭരദ്വാജിനെ ജനുവരി 28 മുതൽ കാണാതായിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തിന്റെ മകൾ ഏക്താ അറോറ പോലീസിൽ പരാതി നൽകി. പിതാവ് ജനുവരി 28 ന് സ്കൂട്ടറിൽ നരേലയിലേക്ക് പോയിരുന്നുവെന്നും അതിനുശേഷം അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും പിതാവിനെ തട്ടിക്കൊണ്ടുപോയതായി സംശയമുണ്ടെന്നും മകൾ പോലീസിനോട് പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിൽ, രമേശ് ഭരദ്വാജിനെ അവസാനമായി കണ്ടത് അദ്ദേഹത്തിന്റെ പഴയ വേലക്കാരനായ ജിതേന്ദ്രയോടൊപ്പമാണെന്ന് കണ്ടെത്തി. പോലീസ് സംഘം ജിതേന്ദ്രയുടെ വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തെയും കണ്ടെത്താനായില്ല. കുടുംബത്തെ ചോദ്യം ചെയ്തപ്പോൾ മകൻ വിശാലിനെയും കാണാതായെന്നും ഫോൺ സ്വിച്ച് ഓഫ്…
Read Moreഅസൈൻമെന്റ് എഴുതാൻ സഹായിക്കാം; സഹപാഠിയായ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഇരുവരും വീട്ടിലേക്ക് കയറിപ്പോകുന്ന വിവരം പോലീസിനെ അറിയിച്ചത് നാട്ടുകാർ
ആലപ്പുഴ: സഹപാഠിയായ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കർ(18) ആണ് പിടിയിലായത്. എഎൻ പുരത്താണ് സംഭവം. അസൈന്മെന്റ് എഴുതാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ചത്. പെൺകുട്ടി ഇയാളോടൊപ്പം വീട്ടിലേക്ക് കയറുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. എയർ ഗൺ ചൂണ്ടി സഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനും മർദ്ദിച്ചതിനും ഇയാൾക്കെതിരെ മാസങ്ങൾക്ക് മുന്‍പ് കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനെ തുടർന്നു താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു.
Read Moreസാമ്പത്തിക പ്രയാസം മാറ്റാൻ ജ്യോതിഷിയുടെ നിർദേശപ്രകാരം നരബലി: ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
ബംഗളൂരു: സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ നരബലി നടത്തണമെന്ന ജ്യോതിഷിയുടെ നിർദേശപ്രകാരം ഹോട്ടൽ ജീവനക്കാരൻ 50 വയസുകാരനെ കൊലപ്പെടുത്തി. ചിത്രദുർഗയിലെ ചല്ലക്കെരെയിലാണു സംഭവം. ജി.എച്ച്. പ്രഭാകർ ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ആന്ധ്ര സ്വദേശി ആനന്ദ് റെഡ്ഡിയെയും ജ്യോതിഷി രാമകൃഷ്ണയെയും പോലീസ് അറസ്റ്റ് ചെയ്തു. സമ്പത്തുണ്ടാകാൻ വഴിതേടിയെത്തിയ റെഡ്ഡിയോടു നരബലി നൽകിയാൽ നിധി ലഭിക്കുമെന്നു രാമകൃഷ്ണ പറഞ്ഞിരുന്നു. ഇതേത്തുടർന്ന്, കൊലപാതകത്തിനു പദ്ധതിയിട്ട റെഡ്ഡി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പ്രഭാകറിനെ ബൈക്കിൽ കയറ്റുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചശേഷം കത്തികൊണ്ടു കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
Read Moreറോഡിലൂടെ ഫോണിൽ സംസാരിച്ചു നടക്കുന്നവരിൽ നിന്നും പിഴ ഈടാക്കണം: റോഡിൽ അപകടങ്ങൾ വർധിക്കുന്നതിന് കാരണം നിലവാരമില്ലാത്ത ഡ്രൈവിംഗെന്ന് ഗണേഷ് കുമാർ
തിരുവനന്തപുരം: നിലവാരമില്ലാത്ത ഡ്രൈവിംഗ് മൂലം റോഡ് അപകടങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാർ. കാൽനടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിനു കാരണമാണെന്നും മന്ത്രി പറഞ്ഞു. പലരും മൊബൈലിൽ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോൾ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലിൽ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാർ പറഞ്ഞു.
Read Moreവൃദ്ധസദനം ഉടമ മുങ്ങി; ജീവൻ തോമസ് വിദേശത്തേക്ക് കടന്നത് അന്തേവാസിയിൽ നിന്നും ലക്ഷങ്ങൾ വാങ്ങി; അന്തേവാസികൾ ദുരിതത്തിൽ; നടത്തിപ്പിൽ ഗുരുതര വീഴ്ച
തൊടുപുഴ: നടത്തിപ്പുകാരൻ മുങ്ങിയതോടെ മുതലക്കോടത്തെ വൃദ്ധസദനം അന്തേവാസികൾ ദുരിതത്തിലായ സംഭവത്തിൽ സ്ഥാപനത്തിന്റെ നടത്തിപ്പിൽ ഗുരുതരമായ ചട്ടലംഘനങ്ങളുള്ളതായി പരിശോധനയിൽ വ്യക്തമായി. ഓർഫനേജ് കണ്ട്രോൾ ബോർഡിന്റ ലൈസൻസോ മറ്റു രേഖകളോ ഇല്ലാതെയാണ് എൽഡർ ഗാർഡൻ എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് സാമൂഹ്യ നീതിവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തി. പരാതിയെത്തുടർന്ന് നേരത്തേ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം സാമൂഹ്യ നീതി വകുപ്പ് അടച്ചുപൂട്ടിയ സ്ഥാപനമാണ് വീണ്ടും അനധികൃതമായി തുറന്ന് പ്രവർത്തിച്ചിരുന്നത്. ഇവിടെ അന്തേവാസിയായി പ്രവേശിപ്പിച്ച ഒരാളുടെ രക്ഷിതാക്കൾ പണം തട്ടിയെടുത്തതായി കാണിച്ച് ഇന്നലെ പോലീസിൽ രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്. സ്ഥാപന ഉടമ ജീവൻ തോമസിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. പരിചരണത്തിനായി മുൻകൂറായി നൽകിയ പണവുമായാണ് നടത്തിപ്പുകാരൻ മുങ്ങിയത്. ഇതോടെ അന്തേവാസികളുടെ ഭക്ഷണവും മരുന്നും മുടങ്ങി. പരസ്യം കണ്ടാണ് വാർധക്യകാല പരിചരണത്തിനായി പലരും സ്വകാര്യ വൃദ്ധസദനത്തിന് പണം നൽകിയിത്. ചിലരെ നടത്തിപ്പുകാർ നേരിട്ട്…
Read More“ഏറെ കൊതിച്ചുണ്ടാക്കിയ വീടും ആകെയുള്ള മണ്ണുമാണ്”… കദനഭാരത്തോടെ ഇസ്മായിലും മക്കളും അയല്‍ക്കാരും വീടൊഴിഞ്ഞു; കൊമ്പന്‍പാറയില്‍ ഇനി മനുഷ്യരില്ല
കോട്ടയം: പെരുവന്താനം കൊമ്പന്‍പാറയിലെ പത്ത് സെന്റും മോഹിച്ചുണ്ടാക്കിയ രണ്ടു മുറി വീടും ഉപേക്ഷിച്ച് ഭാര്യ സോഫിയയെ കാട്ടാന കൊന്നതിന്റെ വേദനയില്‍ ഇസ്മായില്‍ എന്നേക്കുമായി പടിയിറങ്ങി. കാട്ടാനയും കടുവയും ഇസ്മായിലിനെ മാത്രമല്ല തൊട്ടു താമസിച്ചിരുന്ന ഉമ്മ അലിമബീവിയെയും അയല്‍ക്കാരി സ്വപ്നയെയും കിടപ്പാടമില്ലാതെ പെരുവഴിയിലാക്കി. അടുത്തയിടെ വരെ ഏഴു വീട്ടുകാരുണ്ടായിരുന്ന കൊമ്പന്‍പാറയില്‍ ഇനി മനുഷ്യരായി ആരുമില്ല. ഇവിടെയിനി കാട്ടാനയും കടുവയും പുലിയും അടക്കിവാഴും. ഭാര്യ സോഫിയയുടെ മൃതദേഹം കബറടക്കി മടങ്ങിവന്നയുടന്തന്നെ വീട്ടുസാധനങ്ങള്‍ ഇസ്മായില്‍ വാരിക്കെട്ടി. ഇന്നലെ വൈകുന്നേരം ഉമ്മയെയും മക്കളായ ആമിനയെയും ഷെയ്ക് മുഹമ്മദിനെയും അയല്‍വാസിയെയും കൂട്ടി ചെന്നാപ്പാറയിലെ ബന്ധുവീട്ടില്‍ അഭയം തേടി. കൂലിപ്പണിക്കാരനായ ഇസ്മായില്‍ പടിയിറങ്ങുമ്പോള്‍ ഹൃദയം നുറുങ്ങിയ വേദനയോടെ പറഞ്ഞു: “”ഏറെ കൊതിച്ചുണ്ടാക്കിയ വീടും ആകെയുള്ള മണ്ണുമാണ്. സോഫിയ കഷ്ടപ്പെട്ടു വളര്‍ത്തിയിരുന്ന നാല്‍പ്പത് ആടുകളെയും നാലു പശുക്കളെയും വിറ്റു കിട്ടിയ പണവും സര്‍ക്കാര്‍ തന്ന നാലു ലക്ഷവും…
Read More