കോട്ടയം: ജില്ലയിലെ ഫാമുകളില്‍ കോഴി, താറാവ് വിരിയിക്കലും വളര്‍ത്തലും നിലച്ചിട്ട് ഒരു വര്‍ഷം.കഴിഞ്ഞ വര്‍ഷത്തെ പക്ഷിപ്പനിയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനം അവസാനിപ്പിക്കാത്തതില്‍ കര്‍ഷകര്‍ ദുരിതത്തിൽ. വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളില്‍ താറാവ് കൃഷി പൂര്‍ണമായി നിലച്ചു. ഇവിടുത്തെ താറാവു കര്‍ഷകര്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്ക് താറാവുകളെ മാറ്റി. അവര്‍ കോയമ്പത്തൂരിലും പൊള്ളാച്ചിയിലുമാണ് മുട്ട വില്‍ക്കുന്നത്. തമിഴ്നാട്ടില്‍ കുറഞ്ഞ വിലയ്ക്ക് കോഴിത്തീറ്റ ലഭിക്കുമെന്നതും നേട്ടമാണ്. ഇതേത്തുടര്‍ന്ന് ജില്ലയില്‍ നാടന്‍ താറാവു മുട്ടയും താറാവ് ഇറച്ചിയും കിട്ടാനില്ല. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഏറെ പ്രദേശങ്ങളിലും നിരോധനം തുടരുന്നതിനാല്‍ അവിടെനിന്നു മുട്ട ലഭ്യമല്ല. ആന്ധ്രയില്‍നിന്നുള്ള നിലവാരം കുറഞ്ഞതും കേടുള്ളതുമായ താറാവു മുട്ടയാണ് ഇവിടെ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്നത്. നിരോധനത്തെത്തുടര്‍ന്ന് താറാവ് മുട്ട വില 14 രൂപയിലേക്കും നാടന്‍ കോഴിമുട്ട എട്ടു രൂപയിലേക്കും ചില മാസങ്ങളില്‍ ഉയര്‍ന്നു. തമിഴ്നാട്ടില്‍നിന്നുള്ള ഗുണമേന്മ കുറഞ്ഞ വെള്ളമുട്ടയ്ക്ക് 6.50…
Read MoreCategory: Top News
കോടതിവഴിയൊന്ന് പോയി നോക്ക്..! രാഹുൽ ഈശ്വറിനെതിരായ ഹണിറോസിന്റെ പരാതിയിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പോലീസ്
കൊച്ചി: മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പോലീസ്. കോടതി വഴി പരാതി നൽകണമെന്ന് കൊച്ചി പോലീസ് അറിയിച്ചു. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നും പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അറസ്റ്റ് തടയാതിരുന്ന കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, ഹര്‍ജി നൽകിയെങ്കിലും രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. എറണാകുളം സെന്‍ട്രൽ പോലീസിലാണ് ഹണി റോസ് പരാതി നൽകിയത്.
Read Moreനാമജപ ഘോഷയാത്രയോടെ മൃതദേഹം വീട്ടിലേക്ക്; വേദമന്ത്രങ്ങളുടെ അകന്പടിയിൽ ഗോപൻ സ്വാമിയെ ഋഷി പീഠത്തിലിരുത്തി; ഋഷിവര്യൻമാരുടെ നേതൃത്വത്തിൽ സമാധിയിരുത്തി
തിരുവനന്തപുരം: നാമമന്ത്രങ്ങളുടെ അകന്പടിയോടെ നെയ്യാറ്റിൻകരയിൽ സമാധിയായ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരമായിരുന്നു സമാധി ചടങ്ങുകൾ നടന്നത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്. ഋഷിപീഠം എന്നാണ് പുതിയ കല്ലറയ്ക്ക് നാമകരണം ചെയ്തിട്ടുള്ളത്. ചെങ്കൽ ക്ഷേത്രത്തിലെ സന്യാസിമാർ സമാധി ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിഎസ്ഡിപി ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടന പ്രവർത്തകർ കൂടി ചേർന്ന് ചടങ്ങ് വിപുലമാക്കി. അതേസമയം, ഗോപൻ സ്വാമിയുടെ മരണകാരണം വ്യക്തമായിട്ടില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭ്യമായാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ. മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ വിശദമായി വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. സ്വാഭാവിക മരണമാണെന്ന് വിലയിരുത്താനായിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര എസ്എച്ച്ഒ എസ്. ബി. പ്രവീൺ വ്യക്തമാക്കിയത്.
Read Moreപാലും മുട്ടയും നിർത്തിയതിനു പിന്നാലെ ഉച്ചക്കഞ്ഞിയും മുടങ്ങും; സര്‍ക്കാര്‍ കൈയൊഴിഞ്ഞതിനു പിന്നാലെ സ്കൂള്‍ അടുക്കള അടയ്ക്കാതെ തരമില്ലെന്ന് പ്രധാന അധ്യാപകർ
കോട്ടയം: അധ്യയനവര്‍ഷം അവസാനിക്കാറായിട്ടും സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്കുള്ള സര്‍ക്കാര്‍ വിഹിതം നാലു മാസമായി കുടിശിക. പാചകത്തൊഴികള്ക്ക് രണ്ടു മാസത്തെ വേതനം നല്‍കിയിട്ടില്ല. സംസ്ഥാനത്ത് 150 കോടി രൂപ കുടിശികയായ സാഹചര്യത്തില്‍ ഉച്ചഭക്ഷണ ചുമതലയിലുള്ള പ്രധാന അധ്യാപകര്‍ നാളെമുതല്‍ പദ്ധതിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. നിലവില്‍ പ്രധാന അധ്യാപകര്‍ ശമ്പളത്തില്‍നിന്ന് പണം മുടക്കിയാണ് പച്ചക്കറിയും പലവ്യഞ്ജനങ്ങളും പാചകവാതകവും വാങ്ങുന്നത്. അരി മാത്രം സപ്ലൈകോയില്‍നിന്ന് എത്തിക്കും. ഇതിനുള്ള വാഹനച്ചെലവും അധ്യാപകന് കണ്ടെത്തണം. റേഷന്‍ വിതരണ കരാറുകാര്‍ പണിമുടക്കിലായതോടെ സപ്ലൈകോയില്‍ ഉള്‍പ്പെടെ അരി സ്റ്റോക്കില്ല. പാചകത്തൊഴിലാളികള്‍ക്കുള്ള വേതനവും അധ്യാപകരാണ് നല്‍കിവരുന്നത്. കേന്ദ്രവിഹിതം ലഭിക്കുന്നില്ലെന്ന പേരില്‍ പാചകത്തൊഴിലാളി വേതനം മാസം ആയിരം രൂപ കുറച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നത്. മാര്‍ച്ച് 31ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്ക് അവര്‍ മുന്‍കൂര്‍ ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടിവരും. പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുത്തനെ കയറുന്ന…
Read Moreപാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, അമ്മയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ
തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. ശിക്ഷാ വിധി നാളെയുണ്ടാകും. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്. 2022 ഒക്ടോബർ 14നായിരുന്ന ഷാരോണ്‍ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിച്ചു. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. കഴിഞ്ഞ വഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് വിസ്തരിച്ചത്. പാറശാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Read Moreചെമ്പടയ്ക്ക് കാവലായ അതേ സമയം ‘ചങ്കിലെ ചെങ്കൊടി’ യുമായി പി ജയരാജൻ; പിണറായി വാഴ്ത്തുപാട്ടിനു മറുപടിയോ ജയരാജൻ സോഷ്യൽ മീഡയയിൽ പങ്കുവച്ച വിപ്ലവഗാനം
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തുപാട്ട് അവതരിപ്പിക്കുന്ന അതേസമയം, ‘ചങ്കിലെ ചെങ്കൊടി’ യെന്ന വിപ്ലവഗാനം ഫേസ്ബുക്കില്‍ പങ്കുവച്ച് സിപിഎം നേതാവ് പി. ജയരാജന്. രണ്ടുദിവസം മുമ്പ് എം. സ്വരാജ് പ്രകാശനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഗാനമാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ജയരാജന് തന്റെ പേജില്‍ പങ്കുവച്ചത്. പാര്‍ട്ടി സമരവീര്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും പങ്കുവയ്ക്കുന്നതാണ് ‘ചങ്കിലെ ചെങ്കൊടി’യിലെ വരികള്‍. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് 14ന് വൈകുന്നേരം അഞ്ചിനു പൂവത്ത് നടന്ന സെമിനാര്‍ വേദിയിലായിരുന്നു ഈ വിപ്ലവഗാനത്തിന്റെ പ്രകാശനം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, അന്നൊന്നും ഇത് ഷെയര്‍ ചെയ്യാതിരുന്ന പി. ജയരാജന്, മുഖ്യമന്ത്രിയെ വാഴ്ത്തിയുള്ള ഗാനം എംപ്ലോയീസ് അസോസിയേഷന് മന്ദിരോദ്ഘാടന ചടങ്ങില്‍ ആലപിക്കുന്ന അതേസമയമാണ് പങ്കുവച്ചത്. 2017ല്‍ ജയരാജനെ പുകഴ്ത്തി പുറച്ചേരി ഗ്രാമീണ കലാസമിതി പുറത്തിറക്കിയ ‘കണ്ണൂരിന്റെ ഉദയസൂര്യന്’ എന്ന സംഗീത ആല്‍ബത്തിനെതിരേ…
Read Moreയുവാവിന്റെ നിരന്തരമായ ശല്യം; പോലീസിൽ പരാതി നൽകിയ കുടുംബത്തെ ഇരുമ്പു പൈപ്പിന് തല്ലിക്കൊന്ന് യുവാവ്; നടക്കുന്ന ദൃശ്യങ്ങൾക്ക് സാക്ഷിയായി അഞ്ചുവയസുകാരി
പറവൂർ (കൊച്ചി): പറവൂർ ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുന്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഒരാളുടെ നില അതീവഗുരുതരമാണ്. കൃത്യം നടത്തിയ അയൽവാസിയായ യുവാവ് വടക്കേക്കര പോലീസിൽ കിഴടങ്ങി. ഇന്നലെ വൈകുന്നേരം ആറരയോടെ ചേന്ദമംഗലം കിഴക്കേപ്രം പേരേപാടത്താണ് നാടിനെ നടുക്കിയ സംഭവം. കാട്ടിപറന്പിൽ വേണു (65), ഭാര്യ ഉഷ (58), മകൾ വിനീഷ (32) എന്നിവരാണു മരിച്ചത്. വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിനെ ഗുരുതരനിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു ശേഷം പ്രതി കണിയാംപറന്പിൽ ഋതു ജയൻ (27) വടക്കേക്കര പോലീസിൽ കീഴടങ്ങുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ ഇയാൾ ഇയാൾ മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജിതിൻ ബോസിന്റെ പരാതിയെത്തുടർന്ന് പോലീസ് ഋതുവിനെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. ഇതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്. ഇന്നലെ വൈകുന്നേരം ഒരു ഇരുന്പും പൈപ്പും രണ്ടു കത്തികളുമായി…
Read Moreകലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ നൃത്താധ്യാപകൻ; ആർഎൽവി രാമകൃഷ്ണൻ ചുമതലയേറ്റു
തൃശൂർ: ആർ.എൽ. വി രാമകൃഷ്ണൻ കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രഫസറായി ചുമതലയേറ്റു. ചരിത്രത്തിലാദ്യമായാണ് ഒരു പുരുഷൻ ഈ വിഭാഗത്തിൽ നൃത്ത അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. ഈ നേട്ടത്തെ സൗഭാഗ്യമായി കണക്കാക്കുന്നുവെന്നും ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായിട്ടാണ് കണ്ടിട്ടുള്ളതെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. “വളരെ സന്തോഷം, കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ആയപ്പോള്‍ ആദ്യത്തെ യുജിസി പോസ്റ്റാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അവസാന സമയത്താണ് എംഎ ഭരതനാട്യം ചെയ്യുന്നത്. നേരത്തെ മോഹിനിയാട്ടത്തില്‍ എംഎയും പിഎച്ച്ഡിയും ചെയ്തിരുന്നു. പിന്നെയും നൃത്തം പഠിക്കണമെന്ന് മോഹം തോന്നിയത് കൊണ്ടാണ് എംഎ ഭരതനാട്യം പൂര്‍ത്തിയാക്കിയത്. കുറെക്കാലം കഴിഞ്ഞാണ് ഒഴിവിലേക്ക് വിളിക്കുന്നത്.’-ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. “രണ്ട് ദിവസം മുന്‍പാണ് റിസള്‍ട്ട് വരുന്നത്. വളരെ സന്തോഷമുണ്ട്. അധ്യാപകന് എന്ന് പറയുന്നത് എല്ലാ കുട്ടികളെയും ഒരുപോലെ കാണുക, അവരെ ഒരേപോലെ പഠിപ്പിക്കുക എന്നതാണ്. ഇന്നുവരെ നമ്മള് അങ്ങനെയാണ് ചെയ്ത് വരുന്നത്.…
Read Moreവിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; പെൺകുട്ടിയെ മൂന്നാറിലെ ഹോട്ടലിലെത്തിച്ച് നൽകിയത് അമ്മ; ഇലന്തൂരുകാരൻ അമൽ പ്രകാശ് പോലീസ് പിടിയിൽ
പത്തനംതിട്ട: പതിനഞ്ചുകാരിയായ പെൺകുട്ടിക്കു വിവാഹവാഗ്ദാനം നൽകിയശേഷം താലി ചാർത്തുകയും തുടർന്ന് മൂന്നാറിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്ത യുവാവിനെ മലയാലപ്പുഴ പോലീസ് പിടികൂടി. ഇയാൾക്ക് ഒത്താശ ചെയ്തതായി വെളിവായതിനെത്തുടർന്ന് കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തു. ഇലന്തൂർ ഇടപ്പരിയാരം വല്യകാലായിൽ വീട്ടിൽ അമൽ പ്രകാശ് (25), കുട്ടിയുടെ അമ്മ എന്നിവരാണ് പിടിയിലായത്. അമ്മയുടെ അറിവോടും സമ്മതത്തോടുംകൂടിയാണ് യുവാവ്, കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി താലികെട്ടിയതും വീട്ടിൽനിന്നും വിളിച്ചിറക്കിക്കൊണ്ടുപോയതുമെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കുട്ടിയെ കാണാതായതിനു മലയാലപ്പുഴ പോലീസ് കുട്ടിയുടെ പിതാവിന്റെ മൊഴിപ്രകാരം ആദ്യം കേസെടുത്തിരുന്നു. ശനിയാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ വീട്ടിൽനിന്നും കാണാതായത്.മാതാവിന്റെ സഹായത്തോടെ കുട്ടിയെ വീട്ടിൽനിന്നും ഇയാൾ വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു. കുട്ടിയെ ചുട്ടിപ്പാറയിലെത്തിച്ച്, മാതാവിന്റെ സാന്നിധ്യത്തിൽ കഴുത്തിൽ താലിചാർത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ചശേഷം, അന്ന് വൈകുന്നേരം വീട്ടിൽനിന്നും കുട്ടിയെ മൂന്നാറിലേക്ക് കൊണ്ടുപോയി. യുവാവിന്റെ നിർദേശപ്രകാരം കുട്ടിയേയും കൂട്ടി മൂന്നാറിലേക്ക്…
Read Moreജോലി വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപക തട്ടിപ്പ്: പ്രദീപ് നായർ എന്ന കള്ളപ്പേരിൽ ഒളിവിൽ കഴിഞ്ഞിരുന്ന താജുദീനെ കോയമ്പത്തൂരിൽ നിന്ന് പൊക്കി കൈനടി പോലീസ്
മങ്കൊമ്പ്: വിദേശ രാജ്യങ്ങളിൽ വിവിധ ജോലികൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത തിരുവനന്തപുരം സ്വദേശി പിടിയിൽ. നെടുമങ്ങാട് ഉഴമലക്കൽ പഞ്ചായത്ത് രണ്ടാം വാർഡ് ഉഴമലക്കൽ താജി മൻസിൽ സൗഫീക്കെന്ന താജുദീനെയാ (54)ണ് കൈനടി പോലീസ് പിടികൂടിയത്. കുറെ നാളുകളായി കോയമ്പത്തൂർ സൗത്ത് ഉക്കടം സെക്കൻ ഡ്സ്ട്രീറ്റ് ബിലാൽ എസ്റ്റേറ്റ് ഹൗസ് നമ്പർ 28ൽ താമസിച്ചുവരികയായിരുന്നു ഇയാൾ. വിദേശ രാജ്യങ്ങളിലേക്ക് ആളുകളെ കയറ്റിയയയ്ക്കുന്നതിനായി 2022ൽ ഇയാൾ കോയമ്പത്തുർ ആസ്ഥാനമാക്കി സ്വകാര്യ ലിമിറ്റഡ് സ്ഥാപനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫിനെ ഓൺലൈൻ ആപ്പ് വഴി തെരഞ്ഞെടുക്കുകയും അതിനുശേഷം സ്റ്റാഫുകളുടെ പേരിൽ കമ്പനി ആരംഭിക്കുകയും ചെയ്തു. കമ്പനികെട്ടിടത്തിന്റെ വാടക എഗ്രിമെന്റും കമ്പനിയുടെ പേരിലുള്ള അക്കൗണ്ടുകളും കമ്പനി സ്റ്റാഫുകളുടെ പേരിലാണ് ആരംഭിച്ചത്. എന്നാൽ, അക്കൗണ്ടിൽ വരുന്ന പണം ഇയാൾ അപ്പോൾ തന്നെ എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിക്കുകയാണ് ചെയ്യുന്നത്. ആ കാലയളവിൽ ഇയാൾ പ്രദീപ്…
Read More