കോട്ടയം: മൂന്നുതവണയും തെറ്റായ ഉത്പന്നം നൽകിയ ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ട് ഉപയോക്താവിന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് നടപടി. ഫിലിപ്സ് ട്രിമ്മർ ഓർഡർ ചെയ്ത സന്ദീപിന് വ്യത്യസ്തമായ ഉത്പന്നങ്ങളാണ് ലഭിച്ചത്. ഇക്കാര്യം ഫ്ലിപ്കാർട്ടിനെ അറിയിക്കുകയും തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിക്കുകയും ചെയ്തു.അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. തെറ്റായ ഉത്പന്നമാണ് വീണ്ടും വിതരണം ചെയ്യുന്നതെന്നു മനസിലാക്കി സ്വീകരിക്കാതെ ഡെലിവറി ഏജന്റ് മുഖേന തിരികെ നൽകി. ഫ്ലിപ്കാർട്ട് കസ്റ്റമർ കെയറിൽ പുതിയ പരാതിയും നൽകി. ഇതേ മോഡൽ വാങ്ങാൻ മൂന്നാമതും ശ്രമം നടത്തി.അപ്പോഴും പഴയതുപോലെ തന്നെ തെറ്റായ ഉത്പന്നമാണ് ലഭിച്ചത്.ഓപ്പൺ ബോക്സ് ഡെലിവറി സമയത്ത് ഇക്കാര്യം മനസിലാക്കി ഏജന്റ് വഴി തിരികെ നൽകി. ഇ-മെയിലിൽ ഫ്ലിപ്കാർട്ടിന് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. ഇതേത്തുടർന്നാണ്…
Read MoreCategory: Top News
കൊച്ചിയും കാർണിവലും കണ്ട് അടിച്ചുപൊളിക്കാം; പുതുവത്സരത്തിന് വിദ്യാർഥിനിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ച് യുവാവ്; ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ
കൊച്ചി: വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയിൽ അഷ്കറിനെ (21) ആണ് പോലീസ് പിടികൂടിയത്. ഇയാൾ വിദ്യാർഥിനിയെ പുതുവർഷാഘോഷത്തിനെന്ന പേരിലാണ് ഫോർട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ സംഭവമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
Read Moreകണ്ണൂർ സ്കൂൾ ബസ് അപകടം; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചിരിക്കാം; ബ്രേക്കിനും എഞ്ചിനും തകരാറില്ലെന്ന് മോട്ടോർ വാഹന വകുപ്പ്
കണ്ണൂർ: നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം. ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാൻ സാധ്യതയുണ്ടെന്നും എംവിഐ ഉദ്യോഗസ്ഥന് പറഞ്ഞു. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്നാണ് നിഗമനം. സ്കൂളിൽനിന്നു കുട്ടികളെ വീടുകളിലേക്ക് എത്തിക്കുന്നതിനിടെയാണ് സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചത്. 20 പേർക്ക് പരിക്കേറ്റു. കുറുമാത്തൂർ ചിന്മയ സ്കൂൾ ബസാണ് ഇന്നലെ വൈകുന്നേരം ശ്രീകണ്ഠപുരം റോഡിൽ വളക്കൈയിൽ അപകടത്തിൽപ്പെട്ടത്. അഞ്ചാം ക്ലാസ് വിദ്യാർഥിനി ചൊറുക്കള നാഗത്തിനു സമീപം എം.പി രാജേഷ്-സീന ദന്പതികളുടെ മകൾ നേദ്യ എസ്. രാജേഷാണ് (11) മരിച്ചത്.
Read Moreശവം കണ്ടാൽ കെട്ടിപ്പിടിക്കാൻ ഓടുകയാണ് ഡീൻ കുര്യാക്കോസ്; കട്ടപ്പനയിൽ മൃതദേഹവുമായി കാണിച്ചത് തെമ്മാടിത്തരം; ഉമ്മൻചാണ്ടി പാന്റ് ഇട്ടകഥ പറയിപ്പിക്കരുതെന്ന് സി.വി. വർഗീസ്
കട്ടപ്പന: ശവം കണ്ടാൽ കെട്ടിപ്പിടിക്കാൻ ഓടുകയാണ് ഡീൻ കുര്യാക്കോസും കോണ്‍ഗ്രസുമെന്നും അതിന്റെ കൂടെ ബിജെപിയും കൂടുന്നുവെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. കട്ടപ്പനയിൽ മൃതദേഹവുമായി തെമ്മാടിത്തരമാണ് അവർ കാണിച്ചത്. പീനൽ കോഡ് അനുസരിച്ച് വി.ആർ. സജിയെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. സാബുവിന്റെ കുടുംബത്തിനു നൽകാനുള്ള മുഴുവൻ പണവും നൽകിയിട്ടാണ് ഈ യോഗം നടത്തുന്നത്. കോണ്‍ഗ്രസ് നേതാക്കൾ മുക്കിയ 17 കോടിയിൽ 12 കോടി രൂപ കിട്ടാനുണ്ട്. അവരുടെ വീടുകൾക്കു മുന്നിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സത്യഗ്രഹം നടത്തുമെന്നും സി.വി. വർഗീസ് പറഞ്ഞു. മൃഗീയമായി ബലാത്സംഗം നടത്തുന്ന പാരന്പര്യമുള്ള പാർട്ടി, കോണ്‍ഗ്രസാണെന്ന് യൂത്ത് കോണ്‍ഗ്രസ് മനസിലാക്കണം. പാന്റ് ഇട്ടുകൊണ്ട് ഉമ്മൻചാണ്ടി സെക്രട്ടറിയേറ്റിൽ പോയ കഥ പറയിപ്പിക്കരുതെന്നും അതനുസരിച്ചുള്ള ഒരു ലോഗോയാണ് യൂത്ത് കോണ്‍ഗ്രസ് തയാറാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഎന്തൊരു ഒത്തൊരുമെയ്..! കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തിനു നാടമുറിച്ച് പി.ജയരാജൻ;കൊഴുപ്പുകൂട്ടാൻ കൊലക്കേസ് പ്രതികളായ ആകാശ് തില്ലങ്കേരി, മുഹമ്മദ് ഷാഫി, മനോജ് നാരായണൻ
കണ്ണൂർ: ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ചയാളുടെ ഗൃഹപ്രവേശത്തിന് സിപിഎം നേതാക്കളെത്തിയതു ചർച്ചയാകുന്നു. വടക്കുമ്പാട് നിഖിൽ കൊലക്കേസിലെ ഒന്നാം പ്രതി വടക്കുന്പാട്ടെ ശ്രീജിത്തിന്റെ ഗൃഹപ്രവേശത്തിനാണു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന സമിതിയംഗം പി. ജയരാജൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവരെത്തിയത്. ഗൃഹപ്രവേശം നിർവഹിച്ചത് മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സംസ്ഥാന സമിതിയംഗവുമായ പി. ജയരാജനാണ്. നേതാക്കളെ കൂടാതെ ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി, മുഴപ്പിലങ്ങാട് സൂരജ് വധക്കേസ് പ്രതി മനോരാജ് നാരായണൻ തുടങ്ങി വിവിധ കേസുകളിൽ പ്രതികളായവരും എത്തിയിരുന്നു. 2008ൽ വടക്കുമ്പാട്ടെ കൂളി ബസാറിലെ ബിജെപി പ്രവര്‍ത്തകനായ നിഖിലിനെ ലോറിയില്‍നിന്നു പിടിച്ചിറക്കി ശ്രീജിത്ത് ഉൾപ്പെടെയുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.…
Read Moreമൃതംഗനാദത്തിന് പിഴച്ചു; അഴിമതിയുടെ റെക്കോഡുകൾ ഒന്നൊന്നായി പുറത്തേക്ക്; കൊച്ചിയിലെ ഗിന്നസ് പരിപാടിയിൽ 25000 പേരെ നിയന്ത്രിച്ചത് 25 പോലീസുകാർ
എറണാകുളം: കൊച്ചിയിലെ ഗിന്നസ് പരിപാടിയിൽ 25000 പേരെ നിയന്ത്രിച്ചത് 25 പോലീസുകാർ. 25 പോലീസുകാർ മതിയെന്ന് സംഘാടകർ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. ഇതിനായി സംഘാടകർ പണവും അടച്ചിരുന്നു. 150 സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടാകുമെന്ന് സംഘാടകർ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അതേസമയം പരിപാടിക്കെത്തിയ നർത്തകർക്ക് കൊച്ചി മെട്രോ യാത്രാ ഇളവ് നൽകിയിരുന്നു. മൃതംഗനാദം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇളവ് അനുവദിച്ചത്. ടിക്കറ്റിന്റെ 50 ശതമാനമാണ് ഇളവ് നൽകിയത്. പൂർണ സൗജന്യ യാത്ര ആയിരുന്നു ആവശ്യപ്പെട്ടത്. സാമ്പത്തിക ഇടപാടിലും അന്വേഷണം കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ടു നടന്ന മൃദംഗനാദം നൃത്തപരിപാടിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നു. പ്രത്യേക സംഘത്തെ ഇതിനായി നിയമിച്ചു. ഒറ്റമുറിയില്‍ പ്രവര്‍ത്തിച്ച മൃദംഗ വിഷന്‍ എങ്ങനെയാണ് ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കാന്‍ കഴിയുക? എന്തു മാനദണ്ഡ പ്രകാരമാണ് കുട്ടികളില്‍നിന്ന് ആയിരക്കണക്കിന് രൂപ രജിസ്ട്രേഷന് ഫീസായി വാങ്ങിയത്…
Read Moreകൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും ഖിയാമം നാൾ വരെ സുഖിക്കാമെന്ന് കരുതണ്ട; വരാനിരിക്കുന്നത് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും; ഒളിയമ്പുമായി പി.കെ. ശശി
പാലക്കാട്: കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും ഖിയാമം നാൾ വരെ സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയ നടപടിയിൽ നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ഫേസ്ബുക്ക് കുറിപ്പിട്ട് പി.കെ. ശശി പല൪ക്കും 2024 സുന്ദരകാലമായിരുന്നു. അവരെ കാത്തിരിക്കുന്നതു മഹാദുരന്തമാണ്. ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചുപറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിന് വക നൽകില്ല പുതുവർഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക, വരും കാലം നിങ്ങളുടേതല്ല എന്നു പറഞ്ഞുകൊണ്ടാണ് ശശി കുറിപ്പ് അവസാനിപ്പിക്കുന്നത്. പി.കെ. ശശിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: എല്ലാവർക്കും സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ, പുത്തൻ അനുഭൂതികളുടെ വർഷമായിത്തീരട്ടെ പുതുവർഷം. 2024 – പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക്…
Read Moreആരാമം നിറഞ്ഞേ ആഘോഷം തുടങ്ങാം എല്ലാരുമണഞ്ഞാട്ടെ… പുതുവർഷപ്പിറവിയിൽ ലോകം: 2025 നെ വരവേറ്റ് കിരിബാത്തി ദ്വീപും ന്യൂസിലാൻഡും
വെല്ലിംഗ്ടൺ: പുതുവർഷത്തെ വരവേറ്റ് ന്യൂസിലാന്‍ഡും കിരിബാത്തി ദ്വീപും. വന്‍ ആഘോഷ പരിപാടികളോടെയാണ് ന്യൂസിലാന്‍ഡിലും കിരിബാത്തി ദ്വീപിലും 2025നെ വരവേറ്റത്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ ആയിരുന്നു ദ്വീപിലെ പുതുവത്സര ആഘോഷം. ആകാശത്ത് വര്‍ണക്കാഴ്ച തീര്‍ത്ത് പടക്കം പൊട്ടിച്ചാണ് ന്യൂസിലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്. ഇതിനു പിന്നാലെ ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളിലും പുതുവത്സരം പിറന്നു. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം. അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് ഏറ്റവും അവസാനം പുതുവർഷമെത്തുന്നത്. അതേസമയം,പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഫോർട്ട്കൊച്ചിയിൽ പോലീസ് നിരീക്ഷണം ശക്തമാക്കും. ചൊവ്വാഴ്ച ജനങ്ങളുടെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 10 ഡിവൈ.എസ്.പി.മാർ, 25 ഇൻസ്പെക്ടർമാർ, 60…
Read Moreകൊച്ചിയിലെ മച്ചുനനെ കച്ച മുറുക്ക്, തപ്പുകളും തകിലുകളും പൊരുതി മുഴക്ക്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഫോര്‍ട്ട്കൊച്ചി ഒരുങ്ങി
കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഫോര്‍ട്ടുകൊച്ചി ഒരുങ്ങി. ഇവിടെ പുതുവര്‍ഷം ആഘോഷിക്കാനായി ആയിരക്കണക്കിന് ആളുകളാണ് ഓരോവര്‍ഷവും ഇവിടേയ്ക്ക് എത്തുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള കാര്‍ണിവല്‍ റാലി ജനുവരി രണ്ടിനായിരിക്കും നടത്തുക. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഖചാരണത്തിന്റെ ഭാഗമായാണ് തീയതിയില്‍ മാറ്റം ഉണ്ടായിരിക്കുന്നത്. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ 50 അടി ഉയരമുള്ള പപ്പാഞ്ഞി ഒരുക്കിയിട്ടുണ്ട്. പപ്പാഞ്ഞിയെ പ്രതീകാത്മകമായിട്ടാണ് സ്ഥാപിക്കുന്നത്. അതേ സമയം മാറ്റി വെച്ച മെഗാഷോ അടക്കമുള്ള മറ്റു പരിപാടികള്‍ ജനുവരി രണ്ട് മുതലുള്ള ദിവസങ്ങളില്‍ നടത്തും. ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്തെ പാപ്പാഞ്ഞിയെ കത്തിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്നും 72 അടി അകലത്തില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മിക്കണം എന്നതടക്കമുള്ള ഉപാധികളോടെയാണ് അനുമതി. സംഘാടകരായ ഗാല ഡി ഫോര്‍ട്ട് കൊച്ചി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി കത്തിക്കാന്‍ അനുമതി നല്‍കിയത്.
Read Moreകുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോയും മൊബൈൽ ഫോണിൽ സൂക്ഷിച്ചുവച്ച് കണ്ടു; ഓപ്പറേഷൻ പി ഹണ്ടിൽ യുവാവിന് മൂന്നു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
ചെറുതോണി : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോയും മൊബൈൽ ഫോണിൽ സൂക്ഷിച്ചുവച്ച് കണ്ടതിന് യുവാവിന് മൂന്നു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷരീഫാണ് ശിക്ഷ വിധിച്ചത്. അശ്ലീല വിഡിയോകളും ഫോട്ടോകളും മറ്റും കാണുന്നതിനെയും പ്രചരിപ്പിക്കുന്നതിനെയും തടയാനുള്ള സർക്കാർ സംവിധാനമാണ് ഓപ്പറേഷൻ പി ഹണ്ട്. 2023 ൽ തങ്കമണി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ പുലർച്ചെ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലാവുന്നത്. തങ്കമണി അമ്പലമേടു സ്വദേശിയായ അരുൺ എന്ന യുവാവിനെയാണ് പോലീസ് അശ്ലീല വിഡിയോയുള്ള മൊബൈൽ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തത്. വളരെ അപൂർവമായി മാത്രമാണ് ഇത്തരം കേസുകളിൽ പ്രതികളെ ശിക്ഷിക്കാൻ കഴിയാറുള്ളു. പ്രതി പിഴ ഒടുക്കിയില്ലെങ്കിൽ അധിക ശിക്ഷ അനുഭവിക്കണം. പോക്സോ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന്…
Read More