തിരുവല്ല: സമൂഹത്തില്‍ കണ്ടുവരുന്ന വിവാഹേതര ബന്ധങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്നതിനൊപ്പം കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി. സതീദേവി. തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മീഷന് ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. മക്കളെ ഉപകരണമായി കണ്ട് മാതാപിതാക്കള്‍ അവരവരുടെ ഭാഗത്തെ ന്യായീകരിക്കുമ്പോള്‍ കുട്ടികളുടെ ഭാവിയാണ് നശിക്കുന്നതെന്ന് സതീദേവി ചൂണ്ടിക്കാട്ടി.ഐസിഎഡിഎസിന്റെ സഹായത്തോടെയാണ് വനിതാ കമ്മീഷന് കൗണ്‍സിലിംഗ് നടത്തുന്നത്. കുടുംബ ബന്ധങ്ങള്‍ യോജിപ്പിക്കാനുള്ള ശ്രമമാണ് കൗണ്‍സിലിംഗിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ചൂഷണത്തിന് ഇരയാകുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണ്. ജില്ലയിലെ നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പോലീസിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയതായി സതീദേവി വ്യക്തമാക്കി. അദാലത്തില്‍ ലഭിച്ച 57 പരാതികളില്‍ 12 എണ്ണം ഒത്തുതീര്‍പ്പാക്കി. അഞ്ചെണ്ണം പോലീസ് റിപ്പോര്‍ട്ടിനും നാലെണ്ണം ജാഗ്രതാ സമിതി…
Read MoreCategory: Top News
ഞങ്ങൾക്കും മനുഷ്യാവകാശമില്ലായിരുന്നോ? അമ്മയെ കാണാൻ ആണെങ്കിൽ പത്തുദിവസത്തെ പരോൾ പോരായിരുന്നോ; 30 ദിവസത്തെ കൊടി സുനിയുടെ പരോളിനെതിരെ കെ.കെ. രമ
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെതിരേ കെ.കെ. രമ എംഎല്‍എ . അമ്മയെ കാണാന്‍ ആണെങ്കില്‍ പത്തുദിവസം പരോള്‍ അനുവദിച്ചാല്‍ പോരേയെന്നും 30 ദിവസം എന്തിനാണ് നല്‍കിയതെന്നും രമ ചോദിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ നല്‍കിയത് എന്ന് കേരള സര്‍ക്കാരും ആഭ്യന്തരവകുപ്പും മറുപടി പറയണം. ആഭ്യന്തരവകുപ്പ് അറിയാതെ ഇങ്ങനെ ഒരു നീക്കം സാധ്യമല്ല. ഡിജിപിക്ക് മാത്രമായി ഇങ്ങനെയൊരു ഉത്തരവിറക്കാന്‍ പറ്റില്ല. നിയമ വിദഗ്ധരുമായി ആലോചിച്ചു തുടര്‍നടപടികളിലേക്ക് നീങ്ങും. ടി.പി. ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും മനുഷ്യാവകാശങ്ങള്‍ ഉണ്ടായിരുന്നല്ലോയെന്നും രമ പ്രതികരിച്ചു.
Read Moreസാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നോയെന്ന് പരിശോധിക്കണം; വഴിയെ പോകുന്ന വയ്യാവേലി സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കരുത്; ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ച് എം.എം. മണി
ഇടുക്കി: കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ച് എം.എം മണി എംഎൽഎ. സാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നോ എന്ന് പരിശോധിക്കണം. വിവാദ പ്രസ്താവനയുമായി മണിയുടെ പരാമർശം. കട്ടപ്പനയിൽ സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എം മണി. സാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്ന് മണി പറഞ്ഞു. സാബുവിന്റെ മരണത്തിൽ വി.ആർ.സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്വമില്ല. വഴിയെ പോകുന്ന വയ്യാവേലി സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കരുത്. ഇതൊന്നും പറഞ്ഞ് വിരട്ടാൻ നോക്കേണ്ട. സാബുവിന്റെ കുടുംബത്തോട് സഹാനുഭൂതിയുണ്ടെന്നും മണി കൂട്ടിച്ചേർത്തു. സിപിഎം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോർപറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് സാബു ജീവനൊടുക്കിയത്. സാബുവിനെ ബാങ്ക് മുൻ പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു.
Read Moreഇപിയുടെ ആത്മകഥാ ചോര്‍ച്ച; ഡിസി ബുക്സിന്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവിക്കെതിരേ വഞ്ചനാ കുറ്റത്തിന് കേസെടുക്കും
കോട്ടയം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ ചോര്‍ന്ന സംഭവത്തില്‍ കേസെടുക്കാന്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശം. നിലവിലെ പരാതിയില്‍ കേസെടുക്കാമെന്ന് കോട്ടയം എസ്പിക്ക് എഡിജിപി നിര്‍ദേശം നല്കി. ഡിസി ബുക്സിന്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി ശ്രീകുമാറിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുക്കും. ഡിസി ബുക്സിൽ നിന്നും ശ്രീകുമാർ ആത്മകഥ ചോർത്തിയെന്നായിയുന്നു കോട്ടയം എസ്പിയുടെ കണ്ടെത്തൽ. വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസമാണ് ഇപിയുടെ ആത്മകഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. എന്നാൽ ഇത് തന്റെ ആത്മകഥയല്ലെന്ന് ഇ.പി പരസ്യ നിലപാടെടുത്തു. ഇപിയുടെ പരാതിയിൽ കോട്ടയം എസ്പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തൽ. പക്ഷെ ഇപിയുടെ ആത്മകഥാ ഭാഗം ഇ.പി അറിയാതെ എങ്ങനെ ഡിസിയിൽ എത്തി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
Read Moreഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ ഭരതനാട്യത്തിന് സംഘാടകർ പിരിച്ചെടുത്തത് കോടികൾ; പട്ടുസാരിക്ക് പകരം നൽകിയത് കോട്ടൺ സാരി; ആക്ഷേപവുമായി നർത്തകി
കൊച്ചി; കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് ഇന്നലെ നടത്തിയ പരിപാടിയില്‍ പങ്കെടുത്തവരിൽ നിന്നും സംഘാടകർ പിരിച്ചെടുത്തത് കോടിക്കണക്കിന് രൂപയെന്ന് ആക്ഷേപം. പങ്കെടുത്ത പന്ത്രണ്ടായിരത്തോളം നർത്തകരിൽ നിന്നും പല തുകകളാണ് ഈടാക്കിയിട്ടുള്ളത്. 5100 രൂപ നല്‍കിയാണെന്ന് ഇടുക്കി സ്വദേശിനിയായ നര്ത്തകിയിൽ നിന്നും വാങ്ങിയത്. എന്നാൽ മറ്റു ചിലരിൽ നിന്നാകട്ടെ 3600 രൂപയുമാണ്. പട്ടുസാരി നല്‍കുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് സാധാരണ കോട്ടണ്‍ സാരിയാണ്. ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കൈയ്യില്‍നിന്ന് പണമെടുത്താണ് ചെയ്തത്. ഗിന്നസ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ സംഘാടനത്തില്‍ പിഴവ് ബോധ്യപ്പെട്ടത് ഉമ തോമസിന് പരുക്കേറ്റപ്പോഴാണെന്ന് നര്‍ത്തകി പറഞ്ഞു. പിന്നീട് പരിപാടിയില്‍ പങ്കെടുത്തില്ലെന്നും അവര്‍ പറഞ്ഞു.താന്‍ മുന്‍പും റിക്കാര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ല. സംഗീതജ്ഞനായ ഭര്‍ത്താവ് പങ്കെടുത്ത പരിപാടികളിലും ഈ…
Read Moreഅടിപൊളി ന്യൂ ഇയർ കാർഡ് ഉണ്ടാക്കാം: സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; നിങ്ങളെ സൈബർ തട്ടിപ്പുകാർ കുരുക്കും; മുന്നറിയിപ്പുമായി പോലീസ്
കൊല്ലം: വാട്സ് ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പുതുവത്സര ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഈ വർഷത്തെ ഒടുവിലത്തെ സൈബർ തട്ടിപ്പുമായി കുറ്റവാളികൾ സജീവമായി രംഗത്തുണ്ടെന്നാണ് പോലീസ് നൽകുന്ന ജാഗ്രതാ നിർദേശം. ഇനിയുള്ള ദിവസങ്ങളിൽ സൈബർ തട്ടിപ്പുകാർ നിങ്ങളുടെ വാട്സ് ആപ്പിലേക്ക് നിരന്തരം പലതരത്തിലുമുള്ള പുതുവത്സര ആശംസകൾ അയച്ചു കൊണ്ടിരിക്കും. അതിൽ ഒരു പുതിയ എപികെ ഫയൽ മാൽവെയറിലേക്കുള്ള ലിങ്ക് അടങ്ങിയിരിക്കാം. നിങ്ങൾക്ക് സ്വന്തം പേരിൽ അടുത്ത സുഹൃത്തുക്കൾക്ക് വ്യക്തിപരമായും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പുതുവത്സരാശംസകൾ അയക്കാം എന്നായിരിക്കും തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുക. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ, കാർഡ് ലഭിക്കാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക എന്ന് അറിയിക്കും.അത്തരമൊരു ലിങ്ക് ലഭിച്ചാൽ, ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകിട്ടുള്ളത്. സൈബർ കുറ്റവാളികൾ ഫോൺ ഹാക്ക് ചെയ്യുകയും ആക്സസ് അവരിലേക്ക് പോകുകയും ചെയ്യും. മൊബൈൽ ഡേറ്റ,…
Read Moreവല്ലാത്തൊരുകഥ… കംപ്ലയന്റ്സ് അഥോറിറ്റി ചെയർമാന്റെ കംപ്ലയ്ന്റിന് 30 ലക്ഷത്തിന്റെ ഇന്നോവ ഹൈക്രോസ്; ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് തുക അനുവദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന പോലീസ് കംപ്ലയന്റ്സ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് വി.കെ. മോഹനന് പുതിയ കാർ വാങ്ങുന്നതിന് ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് 30 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭാ നിർദേശം. നിലവിൽ ഉപയോഗിക്കുന്ന ഏഴു വർഷം പഴക്കമുള്ള കാർ മാറ്റി പുതിയ കാർ വാങ്ങുന്നതിനാണ് തുക അനുവദിച്ചത്. നിലവിൽ പോലീസ് കംപ്ലയന്റ്സ് അഥോറിറ്റി ചെയർമാൻ ഉപയോഗിക്കുന്ന കാർ മാറ്റേണ്ടതില്ലെന്നായിരുന്നു ധനവകുപ്പ് നിലപാട്. ഒരു ലക്ഷം കിലോമീറ്റർ മാത്രം ഓടിയ ഇന്നോവ കാറായതിനാൽ മാറ്റേണ്ടതില്ലെന്നും ധനവകുപ്പ് നിലപാടെടുത്തു. പല മന്ത്രിമാരുടെയും ഇന്നോവ കാർ ഒരു ലക്ഷത്തിലധികം കിലോമീറ്റർ പിന്നിട്ടാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കാറിനായി ഇടപെട്ടതോടെയാണ് ധനവകുപ്പ് വഴങ്ങിയത്. സംസ്ഥാനത്തു കടുത്ത സാന്പത്തിക പ്രതിസന്ധി തുടരുന്നതിനിടെയാണ് ഒരു ലക്ഷം കിലോമീറ്റർ മാത്രം ഓടിയ ഇന്നോവ കാർ മാറ്റി പോലീസ് കംപ്ലയന്റസ് അഥോറിറ്റി ചെയർമാന് പുതിയ കാർ…
Read Moreപ്രണയം സഫലമാകും മുമ്പേ … വീട്ടിനുള്ളിൽ ഒരേ ഹുക്കിൽ ഒരു സാരിയുടെ രണ്ട് അറ്റങ്ങളിലായി തൂങ്ങി ജീവിതം അവസാനിപ്പിച്ച് കമിതാക്കൾ; കേസെടുത്ത് പോലീസ്
ആലത്തൂർ: വെങ്ങന്നൂരിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങന്നൂർ വാലിപ്പറന്പ് ഉണ്ണിക്കൃഷ്ണന്റെ മകൾ ഉപന്യയും (18) കുത്തനൂർ ചിന്പുകാട് മാറോണി കണ്ണന്റെ മകൻ സുകിനു (23)മാണു മരിച്ചത്. യുവതിയുടെ വീട്ടിലാണ് സംഭവം. ഇവർ പ്രണയത്തിലായിരുന്നുവെന്നാണു പോലീസ് നൽകുന്ന വിവരം. വെങ്ങന്നൂരിൽ അയ്യപ്പൻവിളക്ക് നടക്കുന്ന സ്ഥലത്തായിരുന്ന ഉപന്യയും സുകിനും രാത്രി 11ന് ഉപന്യയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഈ സമയം ഇവിടെ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടിനുള്ളിൽ ഒരേ ഹുക്കിൽ ഒരു സാരിയുടെ രണ്ട് അറ്റങ്ങളിലായി തൂങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്. അർധരാത്രിയോടെ ഉപന്യയുടെ സഹോദരൻ എത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. ആലത്തൂർ പോലീസ് കേസെടുത്തു.
Read Moreവെറുതേ പോലും ആ വഴിക്ക് ആരും വന്നില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നു മടങ്ങി; തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി എത്താതിരുന്നത് ശ്രദ്ധേയമായി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നു മടങ്ങി. അഞ്ചു വർഷവും മൂന്നു മാസവും നീണ്ട കേരള ഗവർണർ പദവിയിലിരിക്കേ സർക്കാരുമായി ഇടയ്ക്കിടെ കൊന്പു കോർത്തിരുന്ന ആരിഫ് മുഹമ്മദ്ഖാനെ യാത്ര അയയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിമാരോ അനൗപചാരികമായിട്ടു പോലും എത്താതിരുന്നതു ശ്രദ്ധേയമായി. ആരിഫ് മുഹമ്മദ് ഖാനുമായുള്ള പോര് വ്യക്തിപരം കൂടിയാണെന്ന സൂചന നൽകിയാണ് തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനത്തിനു മുതിരാതിരുന്നത്. പകരം മന്ത്രിമാരെയും സൗഹൃദ സന്ദർശനത്തിനായി രാജ്ഭവനിലേക്ക് അയച്ചില്ല. ഫോണിലും ബന്ധപ്പെട്ടിരുന്നില്ലെന്നാണു വിവരം. എന്നാൽ, അവസാന ദിവസം സർക്കാരിനെതിരേയുള്ള നിലപാട് മയപ്പെടുത്തുന്നതായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ നിര്യാണത്തെത്തുടർന്ന് ദുഃഖാചരണമുള്ള സാഹചര്യത്തിലാണ് സർക്കാർ ഔദ്യോഗിക യാത്രയയപ്പ് സമ്മേളനം നടത്താതിരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, അനൗപചാരികമായി മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താതിരുന്നതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും നല്ല വാക്കുകൾ പറഞ്ഞ്…
Read Moreഉമ തോമസ് വീണ 12 അടി ഉയരത്തിലെ സ്റ്റേജിൽ പോലീസ് കണ്ടെത്തിയത് ഗുരുതര പിഴവുകൾ; നൃത്ത പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരേ കേസെടുത്ത പോലീസ്
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പോലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐആർ രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ട് അടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയതെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൽ കേസെടുക്കാൻ എഡിജിപി മനോജ് ഏബ്രഹാം കൊച്ചി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു.
Read More