തിരുവനന്തപുരം: ദിവ്യ ഉണ്ണിക്കെതിരേ രൂക്ഷ വിമർശനവുമായി നടി ഗായത്രി വർഷ. കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റിക്കാർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എംഎൽഎ ഉമാ തോമസിനെ കാണാൻ ദിവ്യ ഉണ്ണി തയാറായില്ല. സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യ മടിക്കുന്നു എന്നും ഗായത്രി പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിലാണ് വിമർശനം. കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിന്റെ ഇരയായെന്നും ഗായത്രി വിമർശിച്ചു. മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവച്ചു എന്നും അവർ ആരോപിച്ചു. അതേസമയം, പോലീസ് മൊഴിയെടുക്കാൻ തയാറെടുക്കുന്നതിനിടെ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി.
Read MoreCategory: Top News
കലോത്സവ പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കാം: ഹൈക്കോടതി
കൊച്ചി: കലോത്സവ അപ്പീലുകളില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്നു തുടങ്ങാനിരിക്കെയാണ് നിരവധി ഹര്‍ജികള്‍ ഇന്നലെ അവധിക്കാല ബെഞ്ചില്‍ എത്തിയത്. കലോത്സവ പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന് ആലോചിക്കാമെന്നു കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ വിരമിച്ച ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ട്രൈബ്യൂണലില്‍ നിയമിക്കാം. ഹൈക്കോടതിക്ക് വിലപ്പെട്ട സമയം ഇതിന്റെ പേരില്‍ നഷ്ടപ്പെടുത്താനാകില്ല. കലോത്സവ വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നും കോടതി വ്യക്തമാക്കി. കലോത്സവ മാന്വല്‍ ലംഘിക്കപ്പെട്ടതടക്കം പ്രഥമദൃഷ്ട്യാ ന്യായമെന്നു കണ്ട ഹര്ജികളിന്മേല് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ അനുവദിച്ച് കോടതി ഉത്തരവിട്ടു. കലോത്സവത്തെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ടാല്‍ പരാതികള്ക്കിടയുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
Read Moreഇനി ആരവത്തിന്റെ നാളുകൾ… സംസ്ഥാന സ്കൂൾ കലോത്സവത്തിന് തലസ്ഥാനം ഉണർന്നു
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ ഒന്‍പതിന് സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തും. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൽവിളക്കിൽ തിരിതെളിച്ച് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. 44 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്പത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്കൂളിലെ വിദ്യാർഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. 25 വേദികളിലായി 249 മത്സരയിനങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ഹയര്‍ സെക്കൻഡറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തവും, ഒപ്പനയും, ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദിയിലെത്തും.
Read More2000 രൂപയുടെ കറൻസി മാറ്റിയെടുക്കാൻ ഇപ്പോഴും അവസരം; തിരിച്ചെത്താൻ 6,691 കോടി; തിരുവനന്തപുരത്തെ റിസർവ് ബാങ്കിൽ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കാൻ സൗകര്യം
കൊല്ലം: രാജ്യത്ത് പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപയുടെ നോട്ടുകളിൽ ഇനി തിരിച്ചെത്താനുള്ളത് 6691 കോടി രൂപയുടേത്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബാങ്കിന്റെ 2024 ഡിസംബർ 31 – വരെയുള്ള കണക്ക് അനുസരിച്ച് 98.12 ശതമാനം കറൻസികളും തിരിച്ചെത്തി. ബാക്കിയുള്ളവ ഇപ്പോഴും പൊതുജനത്തിന്റെ കൈവശം ഉണ്ടെന്നാണ് ബാങ്ക് അനുമാനിക്കുന്നത്. 2023 മേയ് 19നായിരുന്നു കേന്ദ്ര സർക്കാർ 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത്. അപ്പോൾ 3.56 ലക്ഷം കോടിയുടെ കറൻസികളാണ് രാജ്യത്ത് വിനിമയത്തിൽ ഉണ്ടായിരുന്നത്.ഇവ മാറ്റിയെടുക്കുന്നതിനും അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2023 ഒക്ടോബർ ഏഴ് വരെ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും സൗകര്യവും ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ 19 ഇഷ്യൂ ഓഫീസുകളിൽ ഇവ സ്വീകരിക്കുന്നതിന് ഇപ്പോഴും പ്രത്യേക കൗണ്ടറുകളും പ്രവർത്തിക്കുന്നുണ്ട്.അവിടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ നോട്ടുകൾ…
Read Moreപെരിയ ഇരട്ടക്കൊല കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുൻ എംഎൽഎ അടക്കമുള്ളവർക്ക് അഞ്ച് വര്‍ഷം തടവ്
കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികളായ എ.പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി), 10-ാം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ.സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. 20-ാം പ്രതി സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമന്,14–ാം പ്രതി കെ. മണികണ്ഠൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി (രാഘവൻനായർ), 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവർക്ക് അഞ്ച് വര്‍ഷം തടവും വിധിച്ചു. കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.10 പ്രതികളെ കുറ്റവിമുക്തരാക്കി. ഒന്നാം പ്രതി…
Read Moreഭർത്താവിനെ ശ്വാസം മുട്ടിച്ചുകൊന്നു; മുഖം വികൃതമാക്കിയശേഷം രണ്ട് കഷ്ണങ്ങളാക്കി മുറിച്ച് പുറമ്പോക്കിൽ തള്ളി; കൊലപാതക കാരണം കേട്ട് പോലീസ് വരെ ഞെട്ടിത്തരിച്ചു
ബംഗുളൂരു: കർണാടകയിൽ ഭർത്താവിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കിയ യുവതി അറസ്റ്റിൽ. ബെലഗാവിയിലെ ചിക്കോടി താലൂക്കിലെ ഉമറാണി ഗ്രാമത്തിലാണ് സംഭവം. ശ്രീമന്ത ഇറ്റ്നാലി(40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സാവിത്രി പിടിയിലായി. യുവതി ആദ്യം ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് കല്ലുകൊണ്ട് മുഖം തകർക്കുകയും ചെയ്തു. പിന്നീട് ശരീരം രണ്ട് കഷ്ണങ്ങളാക്കി മുറിച്ച് ദൂരെ കൊണ്ടുപോയി ഉപേക്ഷിച്ചു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഗ്രാമത്തിൽ ക്യാമ്പ് ചെയ്ത് കേസ് അന്വേഷിച്ചു വരികയായിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ എസ്പി പറഞ്ഞു. സാവിത്രിയെ ആദ്യം ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീടാണ് ഇവർ കൃത്യം ചെയ്തതായി സമ്മതിച്ചത്. മദ്യപാനിയായ ഇയാൾ പണത്തിനായി ഭാര്യയെ പലപ്പോഴും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം സാവിത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയെ ചൊല്ലി ഇയാൾ വഴക്കിട്ടിരുന്നു. ഇതിൽ മനംമടുത്താണ് സാവിത്രി കൊല ചെയ്തത്.…
Read More‘ഏട്ടന്റെ കെയറിംഗ്’… കുഞ്ഞുങ്ങളല്ലേ കമ്പിനിയടിക്കും ചിലപ്പോൾ പുകവലിക്കും, അതിലെന്താണ് ഇത്ര തെറ്റ്; പ്രതിഭയെ വേദിയിലിരുത്തി എക്സൈസിനെ കുറ്റപ്പെടുത്തി മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനാണ്. യു.പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. ബുധനാഴ്ച കായംകുളത്ത് നടന്ന സിപിഎം രക്തസാക്ഷി പരിപാടിയിൽ പ്രതിഭയെ വേദിയിലിരുത്തിയായിരുന്നു കഞ്ചാവ് കേസ് നിസാര വത്കരിച്ച് മന്ത്രി എക്സൈസിനെ കുറ്റപ്പെടുത്തിയത്. എഫ്ഐആർ താൻ വായിച്ചതാണ്. അതിൽ മോശപ്പെട്ടതായി ഒന്നുമില്ല. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. കുഞ്ഞുങ്ങളല്ലേ അവർ വർത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോൾ പുക വലിക്കും. അതിനെന്താണ്? വലിച്ചത് ശരിയാണെന്നല്ല. ചെയ്തെങ്കിൽ തെറ്റാണ്. പ്രതിഭയുടെ മകൻ ഇങ്ങനെ ഒരു കാര്യത്തിൽ കൂട്ടുകൂടി. അതിന് പ്രതിഭ എന്ത് വേണം. അവർ ഒരു സ്ത്രീയല്ലേ? ആ പരിഗണന കൊടുക്കണ്ടേയെന്നും മന്ത്രി ചോദിച്ചു. താനും വല്ലപ്പോഴുമൊക്കെ പുക വലിക്കുന്ന ആളാണ്. പണ്ട് ജയിലിൽ കിടന്നപ്പോൾ വലിച്ചിരുന്നു. എം.ടി.വാസുദേവൻ നായർ കെട്ടുകണക്കിനു ബീഡി വലിക്കുമായിരുന്നു. അതു ചിലരുടെ ശീലമാണെന്നും…
Read Moreപവർ പുഷ്പയ്ക്ക് അകത്ത് കിടക്കേണ്ടി വരുമോ? നരഹത്യാ കേസിൽ നടൻ അല്ലു അർജുന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കേസിൽ നടനുൾപ്പെടെ 17 പ്രതികൾ
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ നരഹത്യാ കേസിൽ നടൻ അല്ലു അർജുന്റെ ജാമ്യാപേക്ഷയിൽ ഹൈദരാബാദിലെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഡിസംബർ 13 ന് ചിക്കട്പള്ളി പോലീസ് അറസ്റ്റു ചെയ്ത നടന് തെലുങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യമനുവദിച്ചിരുന്നു. കേസിൽ സ്വാഭാവിക ജാമ്യം ലഭിക്കാൻ കഴിഞ്ഞ മാസമായിരുന്നു അല്ലു അർജുൻ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സന്ധ്യ തിയേറ്ററിലുണ്ടായ അനിഷ്ട സംഭവത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും പോലീസിന്റെ അനുമതിയോടെയാണ് ബെനിഫിറ്റ് ഷോ കാണാൻ എത്തിയതെന്നുമാണ് നടന്റെ വാദം. ഡിസംബർ നാലിന് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും ഇവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു…
Read Moreകേരള ഫിനാൻഷ്യൽ കോർപറേഷനെതിരേ അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ്: അനിൽ അംബാനിയുടെ കന്പനിയിൽ 60 കോടി നിക്ഷേപിച്ചു
തിരുവനന്തപുരം: കേരളാ ഫിനാൻഷ്യൽ കോർപറേഷനെതിരേ (കെഎഫ്സി) അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെഎഫ്സി അനിൽ അംബാനിയുടെ റിലയൻസ് കൊമേഴ്സ് ഫിനാൻസ് ലിമിറ്റഡിൽ (ആർസിഎഫ്എൽ) അറുപത് കോടി രൂപ നിക്ഷേപിച്ചുവെന്ന് വി.ഡി. സതീശൻ ആരോപിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കെഎഫ്സിയുടെ പണം നിക്ഷേപിക്കാൻ പാടില്ലെന്ന ചട്ടങ്ങളും നിയമവും ലംഘിച്ചാണ് ആർസിഎഫ്എൽ എന്ന കന്പനിയിൽ പണം നിക്ഷേപിച്ചത്. അംബാനിയുടെ കന്പനി നഷ്ടം നേരിട്ട കാലയളവിലാണ് കെഎഫ്സി പണം നിക്ഷേപിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു. 2018 ലാണ് അനിൽ അംബാനിയുടെ കന്പനിയിൽ അറുപത് കോടി രൂപ നിക്ഷേപിച്ചത്. 2019 ൽ ആർസിഎഫ്എൽ കന്പനി പൂട്ടി. പലിശയുൾപ്പെടെ കെഎഫ്സിക്ക് കിട്ടേണ്ടത് 101 കോടി രൂപയാണ്. എന്നാൽ 7.50 കോടി മാത്രമാണ് തിരികെ ലഭിച്ചത്. കെഎഫ്സിയുടെ വാർഷിക റിപ്പോർട്ടിൽ നിന്നും അംബാനിയുടെ കന്പനിയിൽ പണം നിക്ഷേപിച്ച കാര്യം മറച്ചു വച്ചു. ഭരണ നേതൃത്വത്തിന്റെ…
Read Moreആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ യുവാവ് പൂർവകാമുകിയെ കണ്ടുമുട്ടി; ആശുപത്രി ജീവനക്കാരിയായ കാമുകിയോട് സൗഹൃദം പുതുക്കാൻ ശ്രമിച്ചു; പിന്നീട് സംഭവിച്ചതറിഞ്ഞാൽ ഞെട്ടും…
കണ്ണൂർ: ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ യുവാവ് തന്റെ പൂർവ കാമുകിയെ ആശുപത്രി ജീവനക്കാരിയുടെ വേഷത്തിൽ കണ്ടത് ഒടുവിൽ പുലിവാലായി. കണ്ണൂർ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. തന്റെ ബന്ധുവായ രോഗിക്കു കൂട്ടിരിപ്പിനായി ആശുപത്രിയിൽ എത്തിയതായിരുന്നു യുവാവ്. ഇതിനിടയിലാണ്, തന്നെ ഉപേക്ഷിച്ചുപോയ കാമുകിയെ ആശുപത്രി ജീവനക്കാരിയുടെ വേഷത്തിൽ കണ്ടത്. യുവാവ് കാമുകിയുമായി ബന്ധം പുതുക്കാൻ ശ്രമിച്ചെങ്കിലും കാമുകി സമ്മതിച്ചില്ല. കട്ടകലിപ്പിലായ യുവാവ് കാമുകിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. യുവാവിന്റെ അടുത്തുനിന്നു രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഒടുവിൽ ആശുപത്രിയുടെ ഒരു റൂമിൽ പൂട്ടിയിടുകയും ചെയ്തു. ആശുപത്രി ജീവനക്കാരാണു യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയുടെ പരാതിയിൽ എടക്കാട് പോലീസ് യുവാവിനെതിരേ കേസെടുത്തു.
Read More