ക്രി​സ്മ​സ് വി​രു​ന്നി​ന്‍റെ തീ​ൻ​മേ​ശ​യി​ൽ നി​ന്ന് പ​ന്നി​യും താ​റാ​വും ഔ​ട്ട്; പ​ന്നി​പ്പ​നി​യും പ​ക്ഷി​പ്പ​നി​യേ​യും തു​ട​ർ​ന്ന് ഇ​റ​ച്ചി​ക്ക് ക​ടു​ത്ത ക്ഷാ​മം; ഉ​ള്ള​തി​നാ​വ​ട്ടെ തൊ​ട്ടാ​ൽ പൊ​ള്ളു​ന്ന വി​ല​യും

കോ​​ട്ട​​യം: ക്രി​​സ്മ​​സി​​ന് പ​​ല​​യി​​ട​​ങ്ങ​​ളി​​ലും പ​​ന്നി​​യി​​റ​​ച്ചി​​യ്ക്കും താ​​റാ​​വി​​നും ക്ഷാ​​മം നേ​​രി​​ടും. ആ​​ഫ്രി​​ക്ക​​ന്‍ പ​​ന്ന​​ിപ്പ​​നി ജി​​ല്ല​​യി​​ലെ നാ​​ലു പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ വി​​വി​​ധ ഫാ​​മു​​ക​​ളി​​ല്‍ സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ പ​​ന്നി​​യി​​റ​​ച്ചി​​യു​​ടെ വി​​ല്‍​പ​​ന കു​​റ​​ഞ്ഞു. ക്രി​​സ്മ​​സ് വി​​പ​​ണി മു​​ന്നി​​ല്‍ ക​​ണ്ട് വ​​ള​​ര്‍​ത്തി​​യ പ​​ന്നി​​ക​​ളെ ക​​ശാ​​പ്പു ചെ​​യ്യാ​​നോ വി​​ല്‍​ക്കാ​​നോ സാ​​ധി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ്. പ​​ന്നി​​യി​​റ​​ച്ചി വി​​ല കു​​ത്ത​​നെ ഉ​​യ​​ര്‍​ന്ന് 400 വ​​രെ ഉ​​യ​​ര്‍​ന്ന​​ശേ​​ഷം ചി​​ല​​യി​​ട​​ങ്ങ​​ളി​​ല്‍ 380 രൂ​​പ​​യി​​ലെ​​ത്തി​​യി​​രു​​ന്നു. രോ​​ഗ​​ഭീ​​തി​​മൂ​​ലം പ​​ന്നി​​യി​​റ​​ച്ചി​​യു​​ടെ വി​​ല​​യും വി​​ല്‍​പ​​ന​​യും കു​​റ​​യാ​​നാ​​ണ് സാ​​ധ്യ​​ത. പ​​ക്ഷി​​പ്പ​​നി​​യെ​ത്തു​​ട​​ര്‍​ന്ന് ജി​​ല്ല​​യി​​ല്‍ താ​​റാ​​വു വ​​ള​​ര്‍​ത്ത​​ല്‍ പ​​രി​​മി​​ത​​മാ​​ണ്. താ​​റാ​​വു​​ക​​ളെ കൂ​​ട്ട​​ത്തോ​​ടെ കൊ​​ന്നൊ​​ടു​​ക്ക​​യ​​തി​​നാ​​ല്‍ അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ല്‍ താ​​റാ​​വി​​ന് ക​​ടു​​ത്ത ക്ഷാ​​മു​​ണ്ട്. മ​​ണ​​ര്‍​കാ​​ട് സ​​ര്‍​ക്കാ​​ര്‍ ഫാ​​മി​​ലും കോ​​ഴി​​യെ​​യും താ​​റാ​​വു​​ക​​ളെ​യും കൂ​​ട്ട​​ത്തോ​​ടെ കൊ​​ന്നൊ​​ടു​​ക്കി​​യി​​രു​​ന്നു.വ​​ള​​ര്‍​ത്താ​​നും വി​​ല്‍​ക്കാ​​നും നി​​യ​​ന്ത്ര​​ണം വ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ താ​​റാ​​വി​​റ​​ച്ചി കി​​ട്ടാ​​നി​​ല്ല. ക്രി​​സ്മ​​സ് അ​​ടു​​ത്ത​​തോ​​ടെ ബ്രോ​​യി​​ല​​ര്‍ ചി​​ക്ക​​ന്‍ വി​​ല ഉ​​യ​​ര്‍​ന്നു തു​​ട​​ങ്ങി. ര​​ണ്ടാ​​ഴ്ച മു​​ന്‍​പ് നൂ​​റു രൂ​​പ​​യാ​​യി​​രു​​ന്ന നി​​ര​​ക്ക് 115 രൂ​​പ​​യി​​ലേ​​ക്ക് ഉ​​യ​​ര്‍​ന്നു. അ​​ടു​​ത്ത​​യാ​​ഴ്ച വി​​ല 140 വ​​രെ…

Read More

ഉ​ണ​രൂ ര​തീ​ഷ് ഉ​ണ​രൂ… മ​ദ‍്യ​പി​ച്ച് ല​ഹ​രി​യി​ലാ​യ പോ​ലീ​സു​കാ​ര​ൻ ഓ​ടി​ച്ച കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ചു  ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്; പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട നാ​ട്ടു​കാ​ർ​ക്കും പോ​ലീ​സു​കാ​ര​ന്‍റെ വ​ക തെ​റി​യ​ഭി​ഷേ​കം

നെ​ടു​മ​ങ്ങാ​ട് : മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സു​കാ​ര​ൻ ഓ​ടി​ച്ച കാ​ർ ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നും പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ നേ​താ​വു​മാ​യ ര​തീ​ഷ് ഓ​ടി​ച്ച കാ​റാ​ണ് നി​യ​ന്ത്ര​ണം തെ​റ്റി ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ന് ​ഉ​ഴ​മ​ല​യ്ക്ക​ൽ-​പു​ളി​മൂ​ടാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റു​ടെ കാ​ൽ ഒ​ടി​ഞ്ഞു. അ​പ​ക​ട​മു​ണ്ടാ​യ​തി​ന് ശേ​ഷം ര​തീ​ഷും ആ​ട്ടോ ഡ്രൈ​വ​റു​മാ​യി വാ​ക്കേ​റ്റ​മാ​യി.സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളോ​ടും ര​തീ​ഷ് മ​ദ്യ​ല​ഹ​രി​യി​ൽ ബ​ഹ​ളം വ​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ര്യ​നാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേ​ഷ​നി​ലേ​യ്ക്ക് മാ​റ്റി. സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ശേ​ഷ​വും ഇ​യാ​ൾ ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

ആ​റു​വ​ർ​ഷം നീ​ണ്ട യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ കാ​ത്തി​രി​പ്പ്; പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ 28ന് ​വി​ധി പ​റ​യും; സി​പി​എം നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ട്ട കേ​സി​ല്‍ 24 പ്ര​തി​ക​ൾ

കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ കൊ​ച്ചി സി​ബി​ഐ കോ​ട​തി ഈ ​മാ​സം 28 ന് ​വി​ധി പ​റ​യും. സി​പി​എം നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ട്ട കേ​സി​ല്‍ 24 പ്ര​തി​ക​ളാ​ണു​ള​ള​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും രാ​ഷ്‌​ട്രീ​യ വൈ​ര്യാ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. 2019 ഫെ​ബ്രു​വ​രി 17നാ​ണ് കാ​സ​ര്‍​ഗോ​ഡ് പെ​രി​യ​യി​ല്‍ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ലോ​ക്ക​ല്‍ പോ​ലീ​സും പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചും കേ​സ് അ​ന്വേ​ഷി​ച്ചു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പോ​രാ​യ്മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് മാ​താ​പി​താ​ക്ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. ക്രൈം​ബ്രാ​ഞ്ച് 14 പേ​രെ പ്ര​തി​ചേ​ര്‍​ത്തി​രു​ന്നു. ഇ​തി​ല്‍ 11 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പി​ന്നീ​ട് കേ​സ് ഏ​റ്റെ​ടു​ത്ത സി​ബി​ഐ​യാ​ണു പ​ത്തു പേ​രെ​ക്കൂ​ടി പ്ര​തി​ചേ​ര്‍​ത്ത​ത്. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രേ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ വ​രെ പോ​യ​ങ്കി​ലും തി​രി​ച്ച​ടി​യാ​യി​രു​ന്നു ഫ​ലം. സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ കേ​സി​ല്‍ 270 സാ​ക്ഷി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.…

Read More

ഇ​വ​നെ ഞ​ങ്ങ​ളി​ങ്ങെ​ടു​ക്കു​ക…​എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​യെ സി​പി​എം സ​മ്മേ​ള​ന​ത്തി​ന് കൊ​ണ്ടു​പോ​യി; പ​രാ​തി​യു​മാ​യി പി​താ​വ്

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യെ സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ റെ​ഡ് വോ​ള​ന്‍റി​യ​ർ മാ​ർ​ച്ചി​നാ​യി കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ഏ​ണി​ക്ക​ര സ്വ​ദേ​ശി ഹ​രി​കു​മാ​റി​ന്‍റെ മ​ക​നെ​യാ​ണ് ക്യാ​മ്പി​ൽ നി​ന്നും ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഹ​രി​കു​മാ​ർ പേ​രൂ​ർ​ക്ക​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​ക​നെ കാ​ണാ​നാ​യി ക്യാ​മ്പി​ൽ അ​ച്ഛ​നെ​ത്തി​യ​പ്പോ​ഴാ​ണ് പ്രാ​ദേ​ശി​ക സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​യെ കൊ​ണ്ടു​പോ​യ കാ​ര്യ​മ​റി​യു​ന്ന​ത്. ക്യാ​മ്പി​ലു​ള്ള കു​ട്ടി​യെ കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി ചോ​ദി​ച്ചു​വെ​ങ്കി​ലും അ​ച്ഛ​ൻ ന​ൽ​കി​യി​രു​ന്നി​ല്ല. പി​ന്നീ​ട് സി​പി​എം നേ​താ​ക്ക​ൾ കു​ട്ടി​യെ കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല. നാ​ളെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച ശേ​ഷ​മേ കേ​സെ​ടു​ക്കാ​നാ​വൂ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കാ​ണാ​താ​യ മ​ല​യാ​ളി സൈ​നി​ക​ൻ‌ ക​ണ്ണൂ​രി​ലെ​ത്തി​യി​ല്ല: കേ​ര​ള പോ​ലീ​സ് പുനെയി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: കാ​ണാ​താ​യ മ​ല​യാ​ളി സൈ​നി​ക​ൻ വി​ഷ്ണു​വി​നെ അ​ന്വേ​ഷി​ച്ച് കേ​ര​ള പോ​ലീ​സ് സം​ഘം പുനെയി​ലേ​ക്ക്. പുനെ​യി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന വി​ഷ്ണു​വി​നെ അ​ന്വേ​ഷി​ച്ച് സൈ​ബ​ര്‍ വി​ദ​ഗ്ധ​നു​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണ് പുനെയി​ലേക്ക് പോ​കു​ന്ന​ത്. എ​ല​ത്തൂ​ര്‍ എ​സ്‌ ഐ​ക്കാ​ണ് നാ​ലം​ഗ ടീ​മി​ന്‍റെ ചു​മ​ത​ല. മ​ഹാ​രാ​ഷ്‌ട്ര പോ​ലീ​സു​മാ​യി ഇ​വ​ര്‍ ബ​ന്ധ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം അ​മ്മ​യെ വി​ളി​ച്ച് ക​ണ്ണൂ​രെ​ത്തി​യെ​ന്ന് പ​റ​ഞ്ഞ വി​ഷ്ണു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​പ്പോ​ള്‍ അ​വ​സാ​ന ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ ക​ണ്ണൂ​ര​ല്ലെ​ന്ന​താ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​ത്. വി​ഷ്ണു​വി​ന്‍റെ അ​വ​സാ​ന ട​വ​ർ ലൊ​ക്കേ​ഷ​ൻ പുനെയി​ലെ ലോ​ണാ​വാ​ല​യി​ലാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം പു​നെയി​ലേ​ക്ക് തി​രി​ക്കാ​ൻ തീ​രൂ​മാ​നി​ച്ച​ത്. വി​ഷ്ണു അ​ക്കൗ​ണ്ടി​ല്‍ നി​ന്നും 15,000 രൂ​പ പി​ന്‍​വ​ലി​ച്ച​താ​യും ക​ണ്ടെ​ത്തി. സൈ​നി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പുനെയി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​ക്ക​ല്‍ ക​ണ്ടം​കു​ള​ങ്ങ​ര ചെ​റി​യ​കാ​രം​വ​ള്ളി സു​രേ​ഷി​ന്‍റെ മ​ക​നാ​യ വി​ഷ്ണു​വി​നെ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മു​ത​ല്‍ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ളാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. അ​വ​ധി​യാ​യ​തി​നാ​ല്‍ നാ​ട്ടി​ലേ​ക്കു…

Read More

കാ​ണാ​ൻ മ​നോ​ഹ​ര​മെ​ങ്കി​ലും അ​രു​വി​ക്കു​ത്തി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത് അ​പ​ക​ട​ക്കെ​ണി​ക​ൾ; അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​മാ​യി നാ​ട്ടു​കാ​ർ

തൊ​ടു​പു​ഴ: ര​ണ്ട് എ​ൻ​ജ​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​ൻ ക​വ​ർ​ന്ന അ​രു​വി​ക്കു​ത്ത് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ മ​നോ​ഹ​ര​മെ​ങ്കി​ലും ഇ​വി​ടെ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത് അ​പ​ക​ട​ക്കെ​ണി​ക​ൾ. അ​ധി​കം ആ​ളു​ക​ൾ എ​ത്താ​ത്ത ഇ​ടം കൂ​ടി​യാ​യ​തി​നാ​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ അ​പ​ക​ട​മു​ണ്ടാ​യാ​ൽ ത​ന്നെ പു​റം​ലോ​ക​ത്ത​റി​യാ​ൻ വൈ​കും. അ​രു​വി​ക്കു​ത്തി​നെ കു​റി​ച്ച് കേ​ട്ട​റി​ഞ്ഞ് ഇ​പ്പോ​ൾ ഒ​ട്ടേ​റെ പേ​ർ ഇ​വി​ടെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്നു​ണ്ട്. മ​ല​ങ്ക​ര ജ​ലാ​ശ​യം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​വ​രി​ൽ പ​ല​രും അ​രു​വി​ക്കു​ത്തും സ​ന്ദ​ർ​ശി​ച്ചാ​ണ് മ​ട​ങ്ങു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്കാ​യി യാ​തൊ​രു വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​പ​ക​ട​ക​ര​മാ​യ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത് വി​ല​ക്കി​യു​ള്ള മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടി​ല്ല. സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും ല​ഹ​രിസം​ഘ​ങ്ങ​ളു​ടെ​യും പ്ര​ധാ​ന ഇ​ട​ത്താ​വ​ളം കൂ​ടി​യാ​ണ് ഇ​വി​ടം.തൊ​ടു​പു​ഴ പ​ട്ട​ണ​ത്തി​ന് അ​ടു​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന മ​നോ​ഹ​ര​മാ​യ വെ​ള്ള​ച്ചാ​ട്ട​മാ​ണ് അ​രു​വി​ക്കു​ത്ത്. തൊ​ടു​പു​ഴ-​പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന​പാ​ത​യി​ൽ മ്രാ​ല ജം​ഗ്ഷ​നി​ൽനി​ന്ന് ഇ​വി​ടെ​യെ​ത്താം. മ​ല​ങ്ക​ര എ​സ്റ്റേ​റ്റ് റോ​ഡി​ലൂ​ടെ 200 മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച ശേ​ഷം 500 മീ​റ്റ​ർ ക​നാ​ൽ റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്താ​ൽ അ​രു​വി​ക്കു​ത്തി​ലെ​ത്താം. മ​ല​ങ്ക​ര ഡാ​മി​ലേ​ക്ക് ഒ​ഴു​കു​ന്ന…

Read More

പാ​ല​ക്കാ​ട് സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന് പ​ങ്കു​ണ്ട്: കേ​ര​ള​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​മു​ദാ​യി​ക സൗ​ഹൃ​ദം ത​ക​ര്‍​ക്കാ​ന്‍ സം​ഘ​പ​രി​വാ​ർ ശ്ര​മി​ക്കു​ന്നു; സ​ന്ദീ​പ് ജി. ​വാ​ര്യ​ർ

പാ​ല​ക്കാ​ട്: ന​ല്ലേ​പ്പി​ള്ളി ഗ​വ. യു​പി സ്‌​കൂ​ളി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷം ത​ട​ഞ്ഞ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ന​ട​പ​ടി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സ​ന്ദീ​പ് ജി. ​വാ​ര്യ​ര്‍. സം​ഭ​വ​ത്തി​ല്‍ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന് പ​ങ്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ. പാ​ല​ക്കാ​ട് നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ആ​ളു​ക​ളാ​ണ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട അ​നി​ല്‍ കു​മാ​റും സു​ശാ​സ​ന​നും എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​രു വ​ശ​ത്ത് വ​ല്ലാ​ത്ത ക്രൈ​സ്ത​വ സ്‌​നേ​ഹം അ​ഭി​ന​യി​ച്ചു​കൊ​ണ്ട് ക്രൈ​സ്ത​വ ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് കേ​ക്കു​മാ​യി ക​ട​ന്നു പോ​വു​ക​യും മ​റു​വ​ശ​ത്ത് അ​വ​രെ ആ​ക്ര​മി​ക്കാ​നും അ​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ളെ ആ​ക്ഷേ​പി​ക്കാ​നും ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സ്കൂ​ളി​ൽ കു​ട്ടി​ക​ള്‍ വ​ള​രെ നി​ഷ്‌​ക​ള​ങ്ക​ത​യോ​ടെ ന​ട​ത്തി​യ കാ​ര​ളി​നെ പോ​ലും അ​ക്ര​മി​ക്കാ​നു​ള്ള സം​ഘ​പ​രി​വാ​റി​ന്‍റെ ശ്ര​മം കേ​ര​ള​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​മു​ദാ​യി​ക സൗ​ഹൃ​ദം ത​ക​ര്‍​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള​താ​ണ്. ഇ​ര​ക​ളോ​ടൊ​പ്പം ഓ​ടു​ക​യും അ​തോ​ടൊ​പ്പം വേ​ട്ട​ക്കാ​ര​നോ​ടൊ​പ്പം വേ​ട്ട​യാ​ടു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ബി​ജെ​പി​ക്കു​ള്ള​തെ​ന്നും…

Read More

പൂ​രം ക​ല​ക്കി​യ​ത് തി​രു​വ​മ്പാ​ടി ദേ​വ​സ്വം; തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​ത് ഏ​തു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​ത്ത റി​പ്പോ​ർ​ട്ടി​ലെ മ​റ്റ് കാ​ര്യ​ങ്ങ​ളി​ങ്ങ​നെ

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ലി​ൽ തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​നെ​തി​രെ എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത്കു​മാ​റി​ന്‍റെ റി​പ്പോ​ർ​ട്ട്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ദേ​വ​സ്വ​ത്തി​ലെ ചി​ല​ർ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും പൂ​ര​നാ​ളി​ൽ ബോ​ധ​പൂ​ർ​വം പ്ര​ശ്ന​മു​ണ്ടാ​ക്കി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പൂ​രം ക​ല​ക്ക​ൽ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് സെ​പ്റ്റം​ബ​റി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പാ​ണ് പു​റ​ത്തു​വ​ന്ന​ത്. നി​യ​മ​പ​ര​മാ​യി സാ​ധ്യ​മാ​കാ​ത്ത കാ​ര്യ​ങ്ങ​ൾ ദേ​വ​സ്വം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു. അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ൽ അ​ട​ക്കം ദേ​വ​സ്വം ഈ ​ആ​വ​ശ്യ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചു. നി​യ​മ​വി​രു​ദ്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​തി​രു​ന്നാ​ൽ പൂ​രം അ​ട്ടി​മ​റി​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ദേ​വ​സ്വം നേ​ര​ത്തേ എ​ടു​ത്തി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​ത് ഏ​തു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ റി​പ്പോ​ർ​ട്ടി​ലി​ല്ല. അ​തേ​സ​മ​യം, ബി​ജെ​പി​യു​ടെ ഒ​രു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, ആ​ർ​എ​സ്എ​സി​ന്‍റെ സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ നേ​താ​വ് എ​ന്നി​വ​രു​ടെ പേ​രു​ക​ൾ മൊ​ഴി​യു​ടെ രൂ​പ​ത്തി​ൽ അ​നു​ബ​ന്ധ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More

നീ​യാ​ണ് പെ​ണ്ണ്..! ജ​യി​ലി​ൽ മു​ത്ത​ച്ഛ​നെ കാ​ണാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച് ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ; ന​ടു​റോ​ഡി​ൽ ചെ​രി​പ്പൂ​രി ത​ല്ലി പെ​ൺ​കു​ട്ടി

ചെ​ന്നൈ: ജ​യി​ല​റെ ന​ടു​റോ​ഡി​ൽ ചെ​രു​പ്പൂ​രി ത​ല്ലി പെ​ൺ​കു​ട്ടി. മ​ധു​ര സെ​ൻ​ട്ര​ൽ ജ​യി​ൽ അ​സി​സ്റ്റ​ന്‍റ് ജ​യി​ല​ർ ബാ​ല​ഗു​രു​സ്വാ​മി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ജ​യി​ലി​ലെ ത​ട​വു​കാ​ര​ന്‍റെ ചെ​റു​മ​ക​ളാ​ണ്‌ പെ​ൺ​കു​ട്ടി. പെ​ൺ​കു​ട്ടി​യോ​ട് ത​നി​ച്ച് വീ​ട്ടി​ലേ​ക്ക് വ​രാ​ൻ ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നാ​ണ് ആ​രോ​പ​ണം. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ബ​ന്ധു​ക്ക​ളെ​യും കൂ​ട്ടി​യെ​ത്തി ജ​യി​ല​റെ ത​ല്ലു​ക​യാ​യി​രു​ന്നു. ത​ട​വി​ലു​ള്ള ബ​ന്ധു​വി​നെ കാ​ണാ​ൻ വ​രു​ന്ന പെ​ൺ​കു​ട്ടി​യോ​ട് പ​രി​ച​യം മു​ത​ലെ​ടു​ത്താ​ണ് ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. ഇ​ക്കാ​ര്യം വീ​ട്ടി​ൽ അ​റി​യി​ച്ച​തോ​ടെ പെ​ൺ​കു​ട്ടി​ക്കൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളും എ​ത്തി​യാ​ണ് ജ​യി​ല​റെ മ​ർ​ദി​ച്ച​ത്. പി​ന്നീ​ട് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ ജ​യി​ല​ർ​ക്കെ​തി​രെ മ​ധു​ര പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

Read More

കേ​ര​ള​ത്തി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​കർ​ത്ത് സാ​മു​ദാ​യി​ക സം​ഘ​ട്ട​ന​മു​ണ്ടാ​ക്കാ​ൻ എ.​ വി​ജ​യ​രാ​ഘ​വ​ൻ ശ്ര​മി​ക്കു​ന്നു: ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി

മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​കർത്ത്​ സാ​മു​ദാ​യി​ക സം​ഘ​ട്ട​ന​മു​ണ്ടാ​ക്കാ​ൻ എ.​വി​ജ​യ​രാ​ഘ​വ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത്‌​ലീ​ഗ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. യൂ​ത്ത് ലീ​ഗ് തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യു. ​അ​ബ്ദു​ല്‍ റ​സാ​ഖാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഒ​ന്ന​ട​ങ്കം വ​ര്‍​ഗീ​യ​വാ​ദി​ക​ളാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ന്‍റെ വ​യ​നാ​ട്ടി​ലെ പ്ര​സം​ഗ​മെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഒ​രു സ​മൂ​ഹ​ത്തെ​യും സ​മു​ദാ​യ​ത്തെ​യും മു​ഴു​വ​ന്‍ വ​ര്‍​ഗീ​യ വാ​ദി​ക​ളാ​ക്കി വി​ജ​യ​രാ​ഘ​വ​ന്‍ നി​ര​ന്ത​രം പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ മ​തം തി​രി​ച്ച് ചി​ന്തി​പ്പി​ച്ച് വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​നാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് ത​ട​യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ബ്ദു​ല്‍ റ​സാ​ഖ് പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ല്‍ നി​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്കാ ഗാ​ന്ധി​യും വി​ജ​യി​ച്ച​ത് വ​ര്‍​ഗീ​യ വാ​ദി​ക​ളു​ടെ പി​ന്തു​ണ​യി​ലാ​ണെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞ​ത് വ​ൻ വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്.

Read More