മു​ണ്ട​ക്കൈ- ചൂ​ര​ൽ​മ​ല​യി​ലെ പു​ന​ര​ധി​വാ​സം അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണം: വി. ​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: മു​ണ്ട​ക്കൈ- ചൂ​ര​ൽ​മ​ല​യി​ലെ പു​ന​ര​ധി​വാ​സം അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ. പു​ന​ര​ധി​വാ​സ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പ​ട്ടി​ക അ​ബ​ദ്ധ​പ​ട്ടി​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളെ ഈ ​ജോ​ലി ഏ​ൽ​പ്പി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​തി​നേ​ക്കാ​ൾ ന​ല്ല​താ​യി ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​രി​ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി നാ​ലു മ​ന്ത്രി​മാ​രെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​ർ നാ​ലു​പേ​രും ഒ​രു​മി​ച്ച് ഇ​തു​വ​രെ വ​യ​നാ​ട് സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ല. വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​ൽ സ​ർ​ക്കാ​ർ വ​ൻ പ​രാ​ജ​യ​മാ​ണെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി അ​മ്മു സ​ജീ​വി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​ക​ൾ ഏ​റു​ന്നു: മ​ര​ണ കാ​ര​ണം ത​ല​യ്ക്കും ഇ​ടു​പ്പി​നും ഇ​ട​ത് തു​ട​യ്ക്കു​മേ​റ്റ പ​രി​ക്ക്; പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി അ​മ്മു സ​ജീ​വി​ന്‍റെ മ​ര​ണ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്. അ​മ്മു​വി​ന്‍റെ ത​ല​യ്ക്കും ഇ​ടു​പ്പി​നും തു​ട​യി​ലു​മു​ണ്ടാ​യ പ​രി​ക്കു​ക​ളാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ത​ല​ച്ചോ​റി​ലും ത​ല​യോ​ട്ടി​യു​ടെ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലും ര​ക്തം വാ​ർ​ന്നി​രു​ന്നു. വാ​രി​യെ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ലു​ണ്ട്. ഇ​ടു​പ്പെ​ല്ല് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ര​ക്തം വാ​ർ​ന്നു​പോ​യി​രു​ന്നു. ​വ​ല​ത് ശ്വാ​സ​കോ​ശ​ത്തി​ന് താ​ഴെ​യാ​യി ച​ത​വു​ക​ൾ സം​ഭ​വി​ച്ചെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ന​വം​ബ​ര്‍ 15 ന് ​വൈ​കു​ന്നേ​ര​മാ​ണ് ചു​ട്ടി​പ്പാ​റ എ​സ്എം​ഇ കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന അ​മ്മു സ​ജീ​വ​ൻ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നു വീ​ണ് മ​രി​ക്കു​ന്ന​ത്. അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ചു​ട്ടി​പ്പാ​റ ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ സ്ഥ​ലം മാ​റ്റി​യി​രു​ന്നു. പ്ര​തി​ക​ളാ​യ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ളെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റ​മാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.  

Read More

അ​ന്വേ​ഷ​ണ​ത്തി​ൽ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം ക​ണ്ടെ​ത്താ​നാ​യി​ല്ല: ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ഴ​മ്പി​ല്ല; എ‍‍​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​ന് ക്ലീ​ൻ​ചി​റ്റ്

തി​രു​വ​ന​ന്ത​പു​രം: എ‍‍​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​ന് വി​ജി​ല​ൻ​സ് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി. അ​ന്തി​മ റി​പ്പോ​ർ​ട്ട് ര​ണ്ടാ​ഴ്ച​ക്ക​കം ഡി​ജി​പി​ക്ക് കൈ​മാ​റു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, ക​വ​ടി​യാ​റി​ലെ ആ​ഡം​ബ​ര വീ​ട് നി​ര്‍​മാ​ണം, കു​റ​വ​ൻ​കോ​ണ​ത്തെ ഫ്ലാ​റ്റ് വി​ൽ​പ്പ​ന, മ​ല​പ്പു​റം എ​സ്പി​യു​ടെ ക്യാ​മ്പ് ഓ​ഫീ​സി​ലെ മ​രം​മു​റി എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളി​ൽ ഒ​രു ക​ഴ​മ്പി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പി.​വി.​അ​ൻ​വ​റി​ന് തെ​ളി​വ് ഹാ​ജ​രാ​ക്കാ​നാ​യി​ല്ല. ക​വ​ടി​യാ​റി​ലെ ആ​ഢം​ബ​ര വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി എ​സ്ബി​ഐ​യി​ൽ നി​ന്ന് ഒ​ന്ന​ര​ക്കോ​ടി വാ​യ്പ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. വീ​ട് നി​ർ​മാ​ണം യ​ഥാ​സ​മ​യം സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സ്വ​ത്ത് വി​വ​ര പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കു​റ​വ​ൻ​കോ​ണ​ത്ത് ഫ്ലാ​റ്റ് വാ​ങ്ങി പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ര​ട്ടി​വി​ല​ക്ക് മ​റി​ച്ചു വി​റ്റു എ​ന്നും ഇ​തു​വ​ഴി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു​വെ​ന്നു​മു​ള്ള ആ​രോ​പ​ണം ശ​രി​യ​ല്ല. സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​ന്ന​ത​ട​ക്കം എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. ക​സ്റ്റം​സി​ലെ ചി​ല​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​രി​പ്പൂ​ർ വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തി​ന് മ​ല​പ്പു​റം എ​സ്പി ആ​യി​രു​ന്ന…

Read More

സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ലെ നി​ക്ഷേ​പ​ക​ന്‍റെ ആ​ത്മ​ഹ​ത്യ; അ​ടി​വാ​ങ്ങി​ക്കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞു, പ​ണി മ​ന​സി​ലാ​ക്കി​ത്ത​രാം; സാ​ബു​വി​നെ സി​പി​എം നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ​ന്ദേ​ശം പു​റ​ത്ത്

ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ല്‍ നി​ക്ഷേ​പ​ക​ന്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ വ​ഴി​ത്തി​രി​വ്. മ​രി​ച്ച ക​ട്ട​പ്പ​ന മു​ള​ങ്ങാ​ശേ​രി​ല്‍ സാ​ബു (56) വി​നെ സി​പി​എം മു​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി വി.​ആ​ര്‍. സ​ജി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഫോ​ണ്‍ സ​ന്ദേ​ശം പു​റ​ത്താ​യി. ബാ​ങ്കി​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റാ​യ സ​ജി നി​ല​വി​ല്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് മെ​ബ​റാ​ണ്. പ​ണം ല​ഭി​ക്കു​ന്ന​തി​ന് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ച്ച സാ​ബു​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ബാ​ങ്കി​ല്‍ പ​ണം ചോ​ദി​ച്ചെ​ത്തി​യ​പ്പോ​ള്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ബി​നോ​യി പി​ടി​ച്ചു ത​ള്ളി​യെ​ന്ന് സാ​ബു ഫോ​ണി​ല്‍ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ല്‍ അ​ടി വാ​ങ്ങി​ക്കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞെ​ന്നും പ​ണി അ​റി​യാ​ഞ്ഞി​ട്ടാ​ണെ​ന്നും പ​ണി മ​ന​സി​ലാ​ക്കി ത​രാ​മെ​ന്നു​മാ​ണു സി​പി​എം മു​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ ഭീ​ഷ​ണി. ഭാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നും പ​ണം ല​ഭി​ക്കാ​തെ നി​വൃ​ത്തി​യി​ല്ലെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നും സാ​ബു ഫോ​ണി​ല്‍ അ​ഭ്യ​ര്‍​ഥി​ക്കു​മ്പോ​ഴാ​ണ് ഭീ​ഷ​ണി സ്വ​ര​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്. പ​ണം ത​വ​ണ​യാ​യി പ​കു​തി​യോ​ളം ന​ല്‍​കി​യി​ട്ടും ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച​തെ​ന്തി​നെ​ന്നു സ​ജി ചോ​ദി​ക്കു​ന്നു. എ​ന്നാ​ല്‍…

Read More

അ​തി​ജീ​വ​നം ഈ ​അ​മ്മ​യു​ടെ താ​രാ​ട്ട്; “എ​ന്‍റെ വാ​വാ​ച്ചി​ക്ക് നീ​തി കി​ട്ടി’; ഹൃ​ദ​യ​ത്തി​ൽ തൊ​ട്ട് പോ​റ്റ​മ്മ രാ​ഗി​ണി; വി​ധി​യി​ൽ സം​തൃ​പ്തി​യെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​എ​സ്. രാ​ജേ​ഷ്

തൊ​ടു​പു​ഴ: “എ​ന്‍റെ വാ​വാ​ച്ചിക്ക് നീ​തി കി​ട്ടി’. ഹൃ​ദ​യ​ത്തി​ൽ തൊ​ട്ട് പോ​റ്റ​മ്മ രാ​ഗി​ണി പ​റ​ഞ്ഞു. നൊ​ന്ത് പ്ര​സ​വി​ച്ചി​ല്ലെ​ങ്കി​ലും ഷെ​ഫീ​ഖ് രാ​ഗി​ണി​യു​ടെ സ്വ​ന്തം മ​ക​നാ​ണ്. കേ​സി​ൽ വി​ധി​കേ​ട്ട് രാ​ഗി​ണി​യു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. പി​ന്നീ​ട​ത് സം​തൃ​പ്തി​യു​ടെ പു​ഞ്ചി​രി​യാ​യി. കോ​ലാ​ഹ​ല​മേ​ട് സ്വ​ദേ​ശി​നി എ.​എ​ച്ച്.​ രാ​ഗി​ണി ഏ​ല​പ്പാ​റ ഉ​പ്പു​കു​ളം അ​ങ്ക​ണ​വാ​ടി​യി​ൽ ഹെ​ൽ​പ്പ​റാ​യി​രു​ന്നു. 2013 ഓ​ഗ​സ്റ്റ് 13നാ​ണ് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഓ​ഫീ​സ​ർ പു​ഷ്പാ​ക​ര​നും കെ​ഡി​എ​സ് ഓ​ഫീ​സ​ർ ശോ​ഭ​ന​കു​മാ​രി​യും ഷെ​ഫീ​ക്കി​നെ പ​രി​ച​രി​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്. വെ​ല്ലൂ​ർ സി​എം​സി ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്ന ഷെ​ഫീ​ക്കി​ന്‍റെ അ​വ​സ്ഥ ആ​രു​ടെ​യും ക​ര​ള​ലി​യി​ക്കു​ന്ന​താ​യി​രു​ന്നു. ത​ല​ച​രി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കു​ഞ്ഞി​ന് അ​വ​ശേ​ഷി​ച്ച​ത് ജീ​വ​ന്‍റെ തു​ടി​പ്പ് മാ​ത്രം. ശ​രീ​ര​മാ​സ​ക​ലം മു​റി​വു​ണ​ങ്ങി​യ പാ​ടു​ക​ൾ. ശ​രീ​ര​ത്തി​ന് പി​ങ്ക് നി​റം. ഓ​ഗ​സ്റ്റ് 22നാ​ണ് വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ന്ന​ത്. ഏ​റെ നാ​ള​ത്തെ ചി​കി​ത്സ​യ്ക്കൊ​ടു​വി​ൽ ഷെ​ഫീ​ഖി​ന്‍റെ ഇ​ട​തു ചൂ​ണ്ടു​വി​ര​ൽ അ​ന​ങ്ങി​യ​ത് പ്ര​തീ​ക്ഷ​യാ​യി.അ​ന്നു മു​ത​ൽ രാ​ഗി​ണി​യു​ടെ കൈ​ക​ളി​ലാ​ണ് ഷെ​ഫീ​ക്ക് ത​ല ചാ​യ്ക്കു​ന്ന​ത്. ഒ​രു​വ​ർ​ഷ​ത്തോ​ളം ആ​ശു​പ​ത്രി​യി​ലെ വാ​ർ​ഡി​ൽ…

Read More

മ​റ്റ് മ​ക്ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി ഇ​ള​വ് വേ​ണം; ഭാ​വ​ഭേ​ദ​ങ്ങ​ളി​ല്ലാ​തെ ജ​ഡ്ജി​ക്ക് അ​ഭി​മു​ഖ​മാ​യി അ​നീ​ഷ​യും ഷെ​രീ​ഫും നി​ന്നു; നാ​ടൊ​ന്നാ​കെ കാ​ത്തി​രു​ന്ന വി​ധി​യെ​ത്തി; ത​ല​താ​ഴ്ത്തി അ​വ​ർ ജ​യി​ലി​ലേ​ക്ക്

തൊ​ടു​പു​ഴ: കു​മ​ളി​യി​ൽ അ​ഞ്ചു വ​യ​സു​കാ​ര​ൻ ഷെ​ഫീ​ക്കി​നെ പി​താ​വും ര​ണ്ടാ​ന​മ്മ​യും ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർദി​ച്ച കേ​സി​ൽ വി​ധി വ​ന്ന ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.23 വ​രെ തൊ​ടു​പു​ഴ ഒ​ന്നാം അ​ഡീ​ഷ​ണ​ൽ ആ​ൻ​ഡ് ഡി​സ്ട്രി​ക്‌ട് സെ​ഷ​ൻ​സ് കോ​ട​തി ഹാ​ൾ ക​ടു​ത്ത ആ​കാം​ക്ഷ​യി​ലാ​യി​രു​ന്നു. രാ​വി​ലെ മു​ത​ൽ കോ​ട​തി വ​ള​പ്പി​ലും പ്ര​ധാ​ന സം​സാ​രം ഇ​തുത​ന്നെ​യാ​യി​രു​ന്നു. കോ​ട​തി തു​ട​ങ്ങി അ​ധി​കം വൈ​കാ​തെ പ്ര​തി​ക​ളാ​യ അ​നീ​ഷ​യും ഷെ​രീ​ഫു​മെ​ത്തി. തീ​ർ​ത്തും നി​ർ​വി​കാ​രരാ​യി പ്ര​തി​ക​ൾ കോ​ട​തി ഹാ​ളി​ന്‍റെ വാ​തി​ൽ​ക്ക​ൽ നി​ന്നു. ഇ​രു​വ​രും മാ​സ്ക് ധ​രി​ച്ചി​രു​ന്നു. 12-ഓ​ടെ ജ​ഡ്ജി ആ​ഷ് കെ.​ ബാ​ൽ ഇ​രു​വ​രും കു​റ്റ​ക്കാ​രാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി അ​റി​യി​ച്ചു. അ​പ്പോ​ഴും ഇ​രു​വ​രും ഭാ​വ​ഭേ​ദ​ങ്ങ​ളി​ല്ലാ​തെ ജ​ഡ്ജി​ക്ക് അ​ഭി​മു​ഖ​മാ​യി നി​ന്നു. കൂ​ടു​ത​ൽ എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ആ​ദ്യം ഷെ​രീ​ഫ് ജ​ഡ്ജി​ക്ക​ടു​ത്തെ​ത്തി. ത​ങ്ങ​ൾ​ക്ക് മ​റ്റ് മ​ക്ക​ളു​ണ്ടെ​ന്നും അ​വ​രു​ടെ സു​ര​ക്ഷി​ത​ത്വ​വും പ​ഠ​ന​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ശി​ക്ഷ​യി​ൽ ഇ​ള​വ് വേ​ണ​മെ​ന്നും പ​റ​ഞ്ഞു. പി​ന്നീ​ട് അ​നീ​ഷ​യും ക​ണ്ണു​ക​ൾ നി​റ​ഞ്ഞ് അ​പേ​ക്ഷി​ച്ചു.…

Read More

എ​സ്എ​ഫ്ഐ ക്രി​മി​ന​ലു​ക​ളു​ടെ കൂ​ട്ടം; മി​ക​ച്ച സേ​ന​യാ​ണെ​ങ്കി​ലും പോ​ലീ​സി​നെ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ഗ​വ​ര്‍​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. പോ​ലീ​സി​നെ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ കു​റ്റ​പ്പെ​ട്ടു​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത് നി​രു​ത്ത​ര​വാ​ദ ന​ട​പ​ടി​ക​ളാ​ണ്. എ​സ്എ​ഫ്ഐ ക്രി​മി​ന​ലു​ക​ളു​ടെ കൂ​ട്ട​മെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മി​ക​ച്ച സേ​ന​യാ​ണ് കേ​ര​ള പോ​ലീ​സെ​ന്ന് താ​ൻ എ​പ്പോ​ഴും പ​റ​യും. എ​ന്നാ​ൽ അ​വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശ പ്ര​തി​നി​ധി​ക​ളെ ഭ​യ​പ്പെ​ടു​ത്താ​നാ​ണ് എ​സ്എ​ഫ്ഐ ശ്ര​മി​ച്ച​ത്. താ​ൻ ഭ​യ​പ്പെ​ടി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ​ക്ക് അ​റി​യാം. താ​ൻ സെ​മി​നാ​റി​നാ​യി എ​ത്തി​യ സ​മ​യ​ത്തോ പു​റ​ത്തേ​ക്കി​റ​ങ്ങി​യ സ​മ​യ​ത്തോ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​ല്ല. കേ​ര​ള​ത്തി​ന്‍റെ സ​ൽ​പ്പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്താ​നാ​ണ് എ​സ്എ​ഫ്ഐ ശ്ര​മി​ച്ച​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് എ​ഴു​തി​യി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​യാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ എ​സ്എ​ഫ്‌​ഐ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് നാ​ല് മാ​സ​മാ​യി​ട്ടും…

Read More

ഗ​ർ​ഭി​ണി​യാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി മ​രി​ച്ച കേ​സ്: ഡി​എ​ന്‍​എ ഫ​ലം പു​റ​ത്ത്; ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന്‍റെ പി​താ​വ് സ​ഹ​പാ​ഠി ത​ന്നെ​യെ​ന്ന് റി​പ്പോ​ർ​ട്ട്

പ​ത്ത​നം​തി​ട്ട: ഗ​ർ​ഭി​ണി​യാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഡി​എ​ന്‍​എ ഫ​ലം പു​റ​ത്ത്. ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന്‍റെ പി​താ​വ് സ​ഹ​പാ​ഠി ത​ന്നെ​യെ​ന്നാ​ണ് ഡി​എ​ന്‍​എ ഫ​ലം. പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് ശേ​ഷം സ​ഹ​പാ​ഠി ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി​യാ​യ എ.​അ​ഖി​ലി​നെ പോ​ക്സോ കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 18 വ​യ​സും ആ​റു​മാ​സ​വു​മാ​ണ് ഇ​യാ​ളു​ടെ പ്രാ​യ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് പെ​ണ്‍​കു​ട്ടി മ​ര​ണ​പ്പെ​ട്ട​ത്. പ​നി ബാ​ധി​ച്ച് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. അ​തി​നി​ടെ അ​മി​ത അ​ള​വി​ല്‍ ചി​ല മ​രു​ന്നു​ക​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലെ​ത്തി​യ​താ​യി സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലാ​ണ് പെ​ണ്‍​കു​ട്ടി അ​ഞ്ചു​മാ​സം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ പോ​ക്‌​സോ വ​കു​പ്പു​ക​ള​ട​ക്കം ചു​മ​ത്തി പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

Read More

പി​ന്നി​ൽ ദു​ർ​മ​ന്ത്ര​വാ​ദം? കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി​യി​ല്‍ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; ര​ണ്ടാ​ന​മ്മ അ​റ​സ്റ്റി​ൽ; പ്ര​ദേ​ശ​വാ​സി​യാ​യ ദു​ർ​മ​ന്ത്ര​വാ​ദി നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി​യി​ല്‍ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നി​ൽ ദു​ർ​മ​ന്ത്ര​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ന്ന് പോ​ലീ​സ് സം​ശ​യം.കേ​സി​ൽ കു​ട്ടി​യു​ടെ ര​ണ്ടാ​ന​മ്മ​യെ പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​യാ​യ ദു​ർ​മ​ന്ത്ര​വാ​ദി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കു​ട്ടി​യു​ടെ പി​താ​വി​ന് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ചേ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​യി​ട്ടു​ള്ള​ത്. നെ​ല്ലി​ക്കു​ഴി കു​റ്റി​ല​ഞ്ഞി​ക്ക് സ​മീ​പം പു​തു​പ്പാ​ലം ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി അ​ജാ​സ്ഖാ​ന്‍റെ (33) ആ​ദ്യ ഭാ​ര്യ​യി​ലെ മ​ക​ള്‍ മു​സ്‌​ക്കാ​ന്‍ (6) ആ​ണ് വീ​ട്ടി​നു​ള്ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് സം​ഭ​വം സ​മീ​പ​വാ​സി​ക​ള്‍ അ​റി​ഞ്ഞ​ത്. അ​ജാ​സും ര​ണ്ടാം ഭാ​ര്യ അ​നീ​ഷ​യും (23) ഒ​രു മു​റി​യി​ലും ര​ണ്ടാം ഭാ​ര്യ​യു​ടെ മ​ക​ള്‍ ര​ണ്ട് വ​യ​സു​ള്ള കു​ഞ്ഞും മു​സ്‌​കാ​നും മ​റ്റൊ​രു മു​റി​യി​ലു​മാ​ണ് രാ​ത്രി ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന​തെ​ന്നാ​ണ് അ​ജാ​സ് സ​മീ​പ​വാ​സി​ക​ളോ​ട് പ​റ​ഞ്ഞ​ത്. കു​ഞ്ഞ് വി​ളി​ച്ചി​ട്ട് അ​ന​ക്ക​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​ജാ​സ് കു​ട്ടി​യെ തോ​ളി​ലി​ട്ട് തൊ​ട്ട​ടു​ത്ത വീ​ട്ടു​കാ​രെ…

Read More

ല​ഹ​രി​ക്കാ​യി മ​രു​ന്നു​ക​ട​ത്ത്; ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന 100 രൂ​പ​യു​ടെ മ​രു​ന്ന് വി​റ്റി​രു​ന്ന​ത് 600 രൂ​പ​യ്ക്ക്; വി​ൽ​പ​ന പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ​വ​ഴി

പാ​​ലാ: ല​​ഹ​​രി​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന 100 കു​​പ്പി മ​​രു​​ന്ന് ക​​ട​​ത്തി​​കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നി​​ട​​യി​​ല്‍ പാ​​ലാ എ​​ക്‌​​സൈ​​സ് അ​​ധി​​കൃ​​ത​​ര്‍ പി​​ടി​​ച്ചെ​​ടു​​ത്തു. സം​​ഭ​​വ​​ത്തി​​ല്‍ പാ​​ലാ ക​​ട​​പ്പാ​​ട്ടൂ​​ര്‍ സ്വ​​ദേ​​ശി കാ​​ര്‍​ത്തി​​ക് മ​​നു​​വി​​നെ (22) എ​​ക്സെ​​സ് സം​​ഘം പി​​ടി​​കൂ​​ടി. എ​​ക്സൈ​​സ് അ​​ധി​​കൃ​​ത​​ര്‍​ക്കു ല​​ഭി​​ച്ച ര​​ഹ​​സ്യ​​വി​​വ​​ര​​ത്തെ​ത്തു​​ട​​ര്‍​ന്ന് പാ​​ലാ​​യി​​ലെ കൊ​​റി​​യ​​ര്‍ സ​​ര്‍​വീ​​സ് സ്ഥാ​​പ​​ന​​ത്തി​​ല്‍നി​​ന്നു പു​​റ​​ത്ത് കൊ​​ണ്ടു​​പോ​​കും വ​​ഴി​​യാ​​ണ് 100 കു​​പ്പി മ​​രു​​ന്ന് പി​​ടി​​കൂ​​ടി​​യ​​ത്. പാ​​ലാ​​യി​​ലും പ​​രി​​സ​​ര​​ത്തും വി​​ല്പ​​ന​​യ്ക്കാ​​യി ഓ​​ണ്‍​ലൈ​​ന്‍ വ​​ഴി​​യാ​​ണ് മ​​യ​​ക്കു​​മ​​രു​​ന്ന് എ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന് സം​​ശ​​യം ഉ​​യ​​ര്‍​ന്നി​​രു​​ന്നു.മ​​രു​​ന്ന് ഒ​​രു കു​​പ്പി​​ക്ക് 100 രൂ​​പ​​യോ​​ളം വി​​ല വ​​രും. പു​​റ​​ത്ത് 600 രൂ​​പ​​യ്ക്കാ​​ണ് വി​​റ്റി​​രു​​ന്ന​​ത്. ഹൃ​​ദ​​യ​​സം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖ​​ങ്ങ​​ള്‍​ക്ക് ഡോ​​ക്ട​​ര്‍​മാ​​ര്‍ കു​​റി​​ക്കു​​ന്ന മ​​രു​​ന്നാ​​ണി​​ത്. പ്ര​​തി​​യെ ഡ്ര​​ഗ് കൺട്രോൾ‍ ഡി​​പ്പാ​​ര്‍​ട്ട്മെ​ന്‍റി​നു കൈ​​മാ​​റി. ജി​​ല്ലാ ഡ്ര​​ഗ് ക​​ണ്‍​ട്രേ​​ള്‍ ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ താ​​രാ പി​​ള്ള​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. എ​​ക്സൈ​​സ് ഇ​​ന്‍​സ്പെ​​ക്ട​​ര്‍ ബി.​ ​ദി​​നേ​​ശ്, എ​​ക്സൈ​​സ് ഇ​​ന്‍​സ്പെ​​ക്ട​​ര്‍ ഫി​​ലി​​പ്പ് തോ​​മ​​സ്, പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ര്‍​മാ​​രാ​​യ രാ​​ജേ​​ഷ് ജോ​​സ​​ഫ്, ഷി​​ബു…

Read More