ചങ്ങനാശേരി: ഗുണ്ടാ നിയമപ്രകാരം ജില്ലയില്‍നിന്നു പുറത്താക്കിയയാളെ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ തൃക്കൊടിത്താനം പോലീസ് പിടികൂടി. തൃക്കൊടിത്താനം സ്വദേശി തോമസ് കുര്യാക്കോസ് (ബിനു കൂടത്തിട്ട്) നെയാണ് പിടികൂടിയത്.ജില്ല പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍നിന്നു കഴിഞ്ഞമാസം ഇയാളെ നാടുകടത്തിയത്. തുടര്‍ന്ന് ആലപ്പുഴ മണ്ണഞ്ചേരി ഭാഗത്ത് താമസിച്ചിരുന്ന ഇയാള്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ 5.45നു കാലായിപ്പടി ഭാഗത്ത് പള്ളിയില്‍ പോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തി പൊട്ടിക്കുകയായിരുന്നു. ചങ്ങനാശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥന്, എസ്എച്ച്ഒ എം.ജെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന ബൈക്കിന്റെ രജിസ്ട്രേഷന് നമ്പറുകള്‍ പൂര്‍ണമായും മറച്ച നിലയിലായിരുന്നു. ഇയാള്‍ സിസിടിവി കാമറകള്‍ ഇല്ലാത്ത വഴിയിലൂടെ സഞ്ചരിച്ചു കാലായിപ്പടി ഭാഗത്തുനിന്നു പായിപ്പാട് മീഞ്ചന്ത ഭാഗത്തുകൂടിയാണ് തിരുവല്ല ഭാഗത്തേക്ക് കടന്നിരുന്നത്. ഗുണ്ടാ നിയമപ്രകാരം ജില്ലയ്ക്ക് പുറത്തായിരുന്ന ഇയാളെ…
Read MoreCategory: Top News
ഒന്നും രണ്ടുമല്ല അമ്പതു ലക്ഷത്തിന്റെ എംഡിഎംഎ; ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി മലപ്പുറത്തെ യുവാക്കൾ പിടിയിൽ
വയനാട്: അമ്പതുലക്ഷത്തിന്റെ എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ അഖിൽ, സലാഹുദ്ദീൻ എന്നിവരാണ് പിടിയിലായത്. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ കാർ പരിശോധനയ്ക്കിടെയായിരുന്നു ഇരുവരും പിടിയിലായത്. 380 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു. പ്രതികൾ ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് എംഡിഎംഎ കടത്തുകയായിരുന്നു എന്ന് എക്സൈസ് പറഞ്ഞു. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 50 ലക്ഷം രൂപയോളം വിലവരും.
Read Moreഎം.ടി.യെ അവസാനമായി കാണാൻ പുലർച്ചെ സിതാരയിൽ എത്തി മോഹൻലാൽ; എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തി
കോഴിക്കോട് : എം.ടി.വാസുദേവൻ നായരുടെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ. കോഴിക്കോട്ടെ എംടിയുടെ സിത്താരയിലേക്ക് പുലർച്ചെ അഞ്ചോടെയാണ് മോഹൻലാൽ എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു. എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായരെന്നും മോഹൻലാൽ പറഞ്ഞു. “ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം.’-മോഹൻലാൽ പറഞ്ഞു. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായതെന്നും മോഹൻലാൽ പറഞ്ഞു. ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹൻലാൽ വിശദീകരിച്ചു.
Read Moreഎന്തൊരു ക്രൂരത; യുവാക്കളുടെ ലഹരി ഉപയോഗം പോലീസിൽ അറിയിച്ച വയോധികനെ വെട്ടിക്കുന്നു; പ്രധാന പ്രതി പിടിയിൽ; കൂട്ടാളികളെ തിരഞ്ഞ് പോലീസ്
തിരുവനന്തപുരം: ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി യുവാക്കൾ. ആഹ്ലാദ രാത്രിയിൽ വർക്കലക്കാർ കേട്ടത് ഞെട്ടിക്കുന്ന വാർത്ത. ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പോലീസിൽ പരാതി നൽകിയതിനാണ് ഗൃഹനാഥനെ ക്രൂരമായി വെട്ടിക്കൊന്നത്. വർക്കല താഴെവെട്ടൂർ ആണ് സംഭവം. ചരുവിളവീട്ടിൽ ഷാജഹാൻ (60 ) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെ വെട്ടൂർ സ്വദേശി ഷാക്കിറിനെ പോലീസ് പിടികൂടി. മറ്റ് പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
Read Moreആടിയും പാടിയും കേക്ക് മുറിച്ചും വിദ്യാർഥികള്‍; വിവാദങ്ങൾക്കിടെ നല്ലേപ്പിള്ളി സ്കൂളിൽ വീണ്ടും ക്രിസ്മസ് ആഘോഷം
പാലക്കാട്: വിശ്വഹിന്ദ് പരിഷത്ത് പ്രവർത്തകർ സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ആഘോഷം തടയുകയും ചെയ്ത പാലക്കാട് നല്ലേപ്പിള്ളി ജിഎൽപി സ്കൂളിൽ വീണ്ടും ക്രിസ്മസ് ആഘോഷം. നാടക ക്യാംപിന്റെ ഭാഗമായാണ് കുട്ടികളും നാടകാധ്യാപകരും ചേർന്ന് ക്രിസ്മസ് ആഘോഷിച്ചത്. ആടിയും പാടിയും കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും കുട്ടികളും അധ്യാപകരും ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി. നല്ലേപ്പിള്ളിയിലെ ക്രിസ്മസ് ആഘോഷം ചോദ്യം ചെയ്തതിന് മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരെ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സ്കൂളിന്റെ പത്ത് കിലോമീറ്റർ പരിധിക്കുള്ളിലുള്ള തത്തമംഗലം ജിബി യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ പുൽക്കൂടും അലങ്കാരങ്ങളും തകർത്തനിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നല്ലേപ്പിള്ളിയിലെ സ്കൂളിൽ വീണ്ടും ക്രിസ്മസ് ആഘോഷിച്ചുകൊണ്ട് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തിയത്.
Read Moreതിരുവല്ലയില്‍ കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; അഞ്ചുപേർ കസ്റ്റഡിയിൽ
പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്കേറ്റു.സംഭവത്തില്‍ അഞ്ചുപേർ കസ്റ്റഡിയിൽ. ലഹരിക്കടിമകളായ സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പോലീസ് പറഞ്ഞു. തിരുവല്ല കുമ്പനാട്ട് പുലർച്ചെ രണ്ടോടെയാണ് സംഭവം. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പത്തിൽ അധികം വരുന്ന സാമൂഹികവിരുദ്ധർ കാരണങ്ങളൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നു. തങ്ങൾക്ക്നേരെ നടന്നത് ക്രൂരമായ മർദനമെന്ന് കാരൾ സംഘം പറഞ്ഞു.
Read Moreക്രിസ്മസ് ലഹരിയിൽ നാടും നഗരവും; വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. ലോകം മുഴുവൻ മഹാജൂബിലിയുടെ ആഘോഷത്തിനു തിരിതെളിഞ്ഞു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കപ്പെടുന്ന വിശുദ്ധവാതിൽ ഫ്രാൻസിസ് മാർപാപ്പ തുറന്നതോടെയാണിത്. തുടർന്നു പിറവിത്തിരുനാൾ തിരുക്കർമങ്ങൾക്ക് മാർപാപ്പയുടെ പള്ളി സാക്ഷ്യം വഹിച്ചു. നാളെ റോമിലെ റെബീബിയയിലുള്ള ജയിൽ മാർപാപ്പ സന്ദർശിച്ചു അവിടെ പ്രഖ്യാപിച്ച വിശുദ്ധവാതിൽ തുറക്കുന്നുണ്ട്. “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന ആപ്തവാക്യമാണ് ഈ വർഷത്തെ ജൂബിലിക്കായി വത്തിക്കാൻ തെരഞ്ഞെടുത്തത്. 29 നു വൈകുന്നേരം ജോൺ ലാറ്ററൻ ബസിലിക്കയിലും, ദൈവമാതാവിന്റെ തിരുനാളായ ജനുവരി ഒന്നിന് രാവിലെ മേരി മേജർ ബസിലിക്കയിലും ജനുവരി അഞ്ചിനു വൈകിട്ട് സെന്റ് പോൾസ് ബസിലിക്കയിലും വിശുദ്ധ വാതിലുകൾ തുറക്കപ്പെടും. ഇതോടെ ലോകമെമ്പാടും തെരഞ്ഞെടുക്കപ്പെട്ട ദൈവാലയങ്ങളിലെ പ്രത്യേക വാതിലുകളും വിശ്വാസീസമൂഹത്തിനു തീർഥാടനത്തിനായി തുറക്കപ്പെടും. ഡിസംബർ രണ്ടിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ശുശ്രൂഷകരുടെ സാന്നിധ്യത്തിലാണ് വിശുദ്ധ വാതിലിന്റെ…
Read Moreകേരള ഗവര്‍ണര്‍ക്ക് മാറ്റം; രാജേന്ദ്ര ആര്‍ലേകര്‍ പുതിയ ഗവര്‍ണര്‍: ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ
ന്യൂഡൽഹി: ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവർണർസ്ഥാനത്തുനിന്നു മാറ്റി. ബിഹാർ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് പുതിയ കേരള ഗവർണർ. ആരിഫ് മുഹമ്മദ് ഖാനെ ബിഹാർ ഗവർണറായി നിയമിച്ചു. രാഷ്ട്രപതിഭവനാണ് ഇക്കാര്യം അറിയിച്ചത്. കേരള സർക്കാരുമായി കൊന്പു കോർക്കുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയത്. സെപ്റ്റംബർ അഞ്ചിന് ഇദ്ദേഹം അഞ്ചു വർഷ കാലാവധി പൂർത്തിയാക്കിയിരുന്നു. ഗോവ സ്വദേശിയാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ(70). ഹിമാചൽപ്രദേശ് ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. ആർഎസ്എസിലൂടെ ബിജെപിയിലെത്തിയ ആർലേക്കർ ഗോവയിൽ മന്ത്രിയായിരുന്നു. മനോഹർ പരീക്കർ കേന്ദ്രമന്ത്രിയായപ്പോൾ ആർലേക്കറെ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. ഗോവ നിയമസഭാ സ്പീക്കറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുൻ കരസേനാ തലവൻ ജനറൽ വിജയ് കുമാർ സിംഗിനെ മിസോറം ഗവർണറായി നിയമിച്ചു. മിസോറം ഗവർണറായിരുന്ന ഹരിബാബു കഭംപതിയെ ഒഡീഷ ഗവർണറായി നിയമിച്ചു. ഒഡീഷ ഗവർണറായിരുന്ന രഘുബർ ദാസിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചു. മുൻ…
Read Moreമദ്യംനൽകി മയക്കി പതിനാറുകാരിയെ അഭിഭാഷകന് ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി; നഗ്നദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എല്ലാത്തിനും സഹായിയായി നിന്ന യുവതി പിടിയിൽ
പത്തനംതിട്ട: പതിനാറുകാരിയെ അഭിഭാഷകന് മദ്യം കൊടുത്ത് മയക്കി ലൈംഗിക വൈകൃതങ്ങള്‍ക്കും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി ബലാല്‍സംഗം ചെയ്ത കേസില്‍ സഹായിയായ യുവതി അറസ്റ്റില്‍. കോന്നി സ്വദേശിനിയായ ബിന്‍സിയെയാണ് (41) കായംകുളം മൂന്നാംകുറ്റിയില്നിന്നും ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കേസില്‍ രണ്ടാം പ്രതിയാണ്. മാതാവിന്റെ സാമീപ്യമില്ലാത്ത കുട്ടിയെ സംരക്ഷിക്കാന്‍ ചുമതലയുണ്ടായിരുന്നയാളാണ് ബിന്സിയെന്ന് പോലീസ് പറഞ്ഞു. അഭിഭാഷകനായ നൗഷാദാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ക്ക് ബലാല്‍സംഗത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും വിധേയയാക്കിക്കൊടുക്കുകയാണ് ചെയ്തത്. ഒന്നാം പ്രതി നൗഷാദ് (46) ഒളിവിലാണ്. കോഴഞ്ചേരി ഹോട്ടല്‍ പാര്‍ക്ക്, പത്തനംതിട്ട കുമ്പഴയിലെ ഹോട്ടല്‍ ഹില്‍പാര്‍ക്ക് എന്നിവിടങ്ങളിലെത്തിച്ചായിരുന്നു പീഡനം തുടര്‍ന്നത്. പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ കാലയളവില്‍ എറണാകുളത്ത് കോറല്‍ ഹോട്ടലില്‍ എത്തിച്ചും അഭിഭാഷകന് കുട്ടിയെ ക്രൂര ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. ഇയാള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒത്താശയും ചെയ്തുകൊടുത്തത് ബിന്‍സിയാണ്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ തങ്ങളുടെ കൈവശം…
Read Moreപത്താംക്ലാസ് ക്രിസ്മസ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; “കൊടുവള്ളിയിലെ പണച്ചാക്കുകള്‍ അന്വേഷണം അട്ടിമറിക്കുന്നു”; ക്രൈംബ്രാഞ്ചിനെതിരേ സിപിഎം നേതാവായ അധ്യാപകന്
കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി ഭരണാനുകൂല സംഘടനാ നേതാവായ അധ്യാപകൻ. ആരോപണവിധേയനായ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബില്നിന്നു ഭീഷണി നേരിട്ട അധ്യാപകനും കൊടുവള്ളി വെണ്ണക്കാട് മേഖലയിലെ പ്രാദേശിക സിപിഎം നേതാവുമായ ഹക്കീം വെണ്ണക്കാടാണ് ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന ആശങ്ക ഉന്നയിച്ചത്. കൊടുവള്ളിയിലെ പണച്ചാക്കുകളുടെ സമ്മര്‍ദത്താലാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നതെന്നും എംഎസ് സൊല്യൂഷനില്‍ പണം നിക്ഷേപിച്ച പ്രമാണിമാരാണ് പോലീസിനെ സ്വാധീനിക്കുന്നതെന്നും ഭരണാനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഭാരവാഹി കൂടിയായ ഹക്കീം ആരോപിച്ചു. പരാതി നല്കി ഒരാഴ്ച കഴിഞ്ഞിട്ടും എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിനെ ചോദ്യംചെയ്യാന്‍ പോലും തയാറായിട്ടില്ലെന്ന് ഹക്കീം വെണ്ണക്കാട് ചൂണ്ടിക്കാട്ടി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷന്സിനെതിരേ നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം ഓണ്‍ലൈന്‍ യുട്യൂബ് ട്യൂഷന് ചാനലുകള്‍ പിന്തുടരരുതെന്ന് ഹക്കീം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഇതറിഞ്ഞ് ഷുഹൈബ് ഹക്കീമിനെ…
Read More