കൊച്ചി: അമ്മയുടെ മൃതദേഹം ആരും അറിയാതെ മകൻ സംസ്കരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. വെണ്ണല സ്വദേശിനി അല്ലിയുടെ മൃതദേഹമാണ് മകൻ പ്രദീപ് ആരും അറിയാതെ സംസ്കരിച്ചത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് വീട്ടു മുറ്റത്തെ തെങ്ങിന് ചുവട്ടില്‍ അമ്മയുടെ മൃതദേഹം മകന് കുഴിച്ചിട്ട വിവരം പുറത്തറിഞ്ഞത്. മൃതദേഹത്തിന്റെ കാല് പുറത്തു കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തുമ്പോള്‍ മദ്യലഹരിയിലായിരുന്നു പ്രദീപ്. അമ്മ പുലര്‍ച്ചെ മരിച്ചെന്നും ശ്മശാനത്തില്‍ കൊടുക്കാന്‍ പണമില്ലാത്തതു കൊണ്ട് മൃതദേഹം കുഴിച്ചിട്ടെന്നും ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. അല്ലിയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നും തന്നെ ഇല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. ബലപ്രയോഗം നടന്നതിന്റെയോ മറ്റോ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികമായി കൊലപാതക സാധ്യത തള്ളിക്കളയുന്നതായും പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രദീപിനെ ഉടൻ വിട്ടയയ്ക്കും…
Read MoreCategory: Top News
കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന് ജീവനൊടുക്കി; ഭാര്യയുടെ ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല; നിക്ഷേപ തുകയായി ബാങ്കിലുള്ളത് 25 ലക്ഷത്തോളം രൂപ
ഇടുക്കി: നിക്ഷേപതുക തിരികെ ലഭിക്കാൻ ബാങ്കിൽ കയറിയിറങ്ങിയാൾ ഒടുവിൽ സഹകരണ ബാങ്കിന് മുന്നില്‍ തൂങ്ങിമരിച്ചു. കട്ടപ്പന മുളങ്ങാശേരിയില്‍ സാബു ആണ് മരിച്ചത്. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സംഭവം. സമീപത്ത് താമസിക്കുന്ന ആളുകളാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. കട്ടപ്പനയില്‍ ഒരു വ്യാപാരസ്ഥാപനം നടത്തിവരുന്ന ആളാണ് സാബു. 25 ലക്ഷത്തോളം രൂപ സാബുവിന് ബാങ്കിൽനിന്ന് തിരികെ ലഭിക്കാനുണ്ടെന്നാണ് വിവരം. ഭാര്യയുടെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. നിക്ഷേപത്തുക ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ചയും ബാങ്കിൽ എത്തിയിരുന്നു. എന്നാൽ തുക തിരികെ ലഭിച്ചില്ല. ഇതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം.
Read Moreക്ഷേമ പെൻഷൻ തട്ടിപ്പ്: ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ; അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടയ്ക്കണം; തട്ടിപ്പ് നടത്തിയത് 1458 പേർ
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടി ആരംഭിച്ച് സർക്കാർ. കൃഷിവകുപ്പിലെ ആറ് ജീവനക്കാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. കാസർഗോഡ് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് 2 കെ.എ. സാജിത, വടകര ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീദ്, പത്തനംതിട്ട ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ജി. ഷീജാകുമാരി. മീനങ്ങാടി ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ പി. ഭാർഗവി, മീനങ്ങാടിയിലെ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ കെ. ലീല, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട് ടൈം സ്വീപ്പർ ജെ. രജനി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർ അനധികൃതമായി കൈപ്പറ്റിയ ക്ഷേമ പെൻഷൻ തുകയ്ക്ക് പതിനെട്ട് ശതമാനം പലിശ ഉൾപ്പെടെ തിരിച്ചു പിടിക്കും.വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നുവെന്ന് കാട്ടിയുള്ള വിശദമായ പട്ടിക ധനകാര്യ വകുപ്പ് എല്ലാ വകുപ്പു…
Read Moreമണ്ണും കല്ലുമിട്ട് നന്നായി ഉറപ്പിച്ചിട്ടുണ്ട്… സംസ്ഥാന പാതയിൽ കോണ്‍ക്രീറ്റില്ലാതെ ക്രാഷ് ഗാർഡ് സ്ഥാപിക്കുന്നതായി പരാതി; അപകട തീവ്രത കുറയ്ക്കാനെന്ന് പിഡബ്ല്യുഡി
മുട്ടം: അപകടം ഉണ്ടാകുന്പോൾ റോഡിൽനിന്നു വാഹനങ്ങൾ താഴ്ചയിലേക്ക് മറിയാതിരിക്കാൻ സ്ഥാപിക്കുന്ന ക്രാഷ് ഗാർഡ് മണ്ണിട്ടുറപ്പിക്കുന്നതായി പരാതി. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ മുട്ടം മുതൽ കോളപ്ര വരെയുള്ള അപകട സാധ്യതാ മേഖലയിലാണ് കുഴിക്കുള്ളിൽ കോണ്‍ക്രീറ്റ് മിശ്രിതം ഇടാതെ മണ്ണും കല്ലുമിട്ട് ക്രാഷ് ഗാർഡ് ഉറപ്പിക്കുന്നത്. മണ്ണിട്ട് കുഴി നികത്തിയാൽ വേണ്ടത്ര ഉറപ്പ് ക്രാഷ് ഗാർഡിന് ലഭിക്കില്ല. അപകടസമയം വാഹനങ്ങൾ ക്രാഷ് ഗാർഡിൽ ഇടിച്ചാൽ മണ്ണിട്ടുറപ്പിച്ചാൽ അത് മറിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. ഏഴാം മൈൽ ജംഗ്ഷന് സമീപം ചെറിയ ദൂരം മണ്ണിട്ട് നേരത്തേ ക്രാഷ് ഗാർഡ് സ്ഥാപിച്ചിരുന്നു. ഇതേ സ്ഥലത്ത് കാർ ഇടിച്ചപ്പോൾ ക്രാഷ് ഗാർഡ് പൂർണമായും മറിഞ്ഞുപോയിരുന്നു. തലനാരിഴയ്ക്കാണ് വാഹനം താഴ്ചയിലേക്ക് മറിയാതെ രക്ഷപ്പെട്ടത്. മുട്ടം മുതൽ കോളപ്ര വരെ നിരവധി വാഹനാപകടങ്ങൾ ഉണ്ടാക്കുകയും അത് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തതോടെയാണ് ഈ ഭാഗത്ത് സുരക്ഷാസംവിധാനം ഒരുക്കാൻ അധികൃതർ നിർബന്ധിതമായത്. അടുത്തിടെ…
Read Moreഅളിയൻ വീട്ടിലിരിക്ക്… കോടിയേരിയുടെ ഭാര്യാ സഹോദരനെ എംഡി സ്ഥാനത്തുനിന്നു നീക്കി; യുണൈറ്റഡ് ഇലക്ട്രിക്കൽസ് ലിമിറ്റഡിനെ നയിക്കാൻ ഇനി അനീഷ് ബാബു
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാറിനെ കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2020 ഡിസംബർ മുതൽ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കൊല്ലം പള്ളിമുക്കിലെ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ (മീറ്റർ കന്പനി) എംഡിയായിരുന്നു എസ്.ആർ. വിനയകുമാർ. പകരം യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി പണ്ടംപുനത്തിൽ അനീഷ് ബാബുവിനെ നിയമിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി.
Read Moreശനിയാഴ്ച വീട്ടിലേക്ക് വരുമെന്ന് പറഞ്ഞ് ഇറങ്ങിയ മോളാ; ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ല; നഴ്സിംഗ് വിദ്യാർഥിനി ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
കോഴിക്കോട്: കോഴിക്കോട്ട് സര്‍ക്കാര്‍ നഴ്സിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ കോട്ടയം കിടങ്ങൂര്‍ തൈക്കാട് ഹൗസില്‍ രാധാകൃഷ്ണന്റെ മകള്‍ ലക്ഷ്മി(23)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍. ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധു ഹരിപ്രസാദ് പറഞ്ഞു. ഞായറാഴ്ചയാണ് നാട്ടില്‍നിന്നു ലക്ഷ്മി കോഴിക്കോട്ടേക്കു മടങ്ങിയത്. ഈ ശനിയാഴ്ച തിരിച്ചു വീട്ടിലേക്കു വരുമെന്നും പറഞ്ഞിരുന്നു. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ലക്ഷ്മിയുടെ മരണം സംബന്ധിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിനുവച്ചു. അതിനുശേഷം കോട്ടയത്തേക്കു കൊണ്ടുപോയി. ലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യതന്നെയാണെന്ന നിഗമനത്തിലാണു പോലീസ്. ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ചറിയാന്‍ ലക്ഷ്മിയുടെ ഫോണിലെ വിളികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി ശേഖരിക്കാനും നടപടി…
Read Moreആശുപത്രിക്കിടയിൽ ഇരുന്ന് അവൻ അമ്മയേയും അച്ഛനേയും തിരക്കി; മുംബൈ ബോട്ടപകടത്തില്‍പെട്ടവരില്‍ മലയാളി കുടുംബവും; മാതാപിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരന്
മുംബൈ: വിനോദസഞ്ചാരബോട്ടിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികളെ കാണാതായതായി സംശയം. അപകടത്തിൽനിന്ന് രക്ഷപെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറ് വയസുകാരൻ മാതാപിതാക്കളെ കാണാനില്ലെന്ന് പോലീസിനോട് പറഞ്ഞു. യാത്രയിൽ മാതാപിതാക്കൾ ഒപ്പം ഉണ്ടായിരുന്നെന്നാണ് കുട്ടി അറിയിച്ചത്. ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് നിലവിൽ കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളിൽ കുട്ടിയുടെ രക്ഷിതാക്കളുണ്ടോ എന്ന് പരിശോധിക്കുകയാണ്. വിനോദ സഞ്ചാരികളുമായി പോയ ഫെറി ബോട്ട് നാവിക സേനയുടെ ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ 13 പേരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലിന് ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നിന്ന് എലിഫന്റാ ഗുഹ സന്ദർശിക്കാൻ 110 പേരുമായി പോയ ബോട്ടാണ് അപകടത്തിൽപെട്ടത്. മരിച്ചവരിൽ ഒരാൾ നാവിക സേന ഉദ്യോഗസ്ഥനാണെന്നും 99 പേരെ രക്ഷപ്പെടുത്തിയതായും തീരസംരക്ഷണ സേന അറിയിച്ചു. രക്ഷപെട്ടവരില്‍ ചിലര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് വ്യക്തമാക്കി. യാത്രാ ബോട്ടിൽ…
Read Moreഎം പോക്സ് ഭീതി ഒഴിയുന്നില്ല; ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു; കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി
കണ്ണൂർ: വിദേശത്തു നിന്ന് എത്തിയ തലശേരി സ്വദേശിയായ യുവാവിന് എം പോക്സ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട് സ്വദേശിയായ യുവാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി.
Read Moreമിന്നിമിന്നി കത്തിയത് ബൾബല്ലസാറേ; അധ്യാപകരുടെ ശുചിമുറിയിൽ ഒളികാമറ; ടീച്ചറുടെ പരാതിയിൽ പോലീസ് അന്വേഷണം എത്തി നിന്നത് സ്കൂൾ ഡയറക്ടറുടെ റൂമിൽ; ലൈവ് കാഴ്ചക്കാരനെ പൊക്കി പോലീസ്
ലക്നോ: ഉത്തർപ്രദേശിലെ നോയിഡയിൽ അധ്യാപകരുടെ ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ച സ്കൂൾ ഡയറക്ടർ അറസ്റ്റിൽ. നോയിഡയിലെ സെക്ടർ 70 ലെ ലേൺ വിത്ത് ഫൺ എന്ന പ്ലേ സ്കൂളിലാണ് സംഭവം. ശുചിമുറിയിലെ ബൾബ് സോക്കറ്റിലാണ് ഇയാൾ കാമറ സ്ഥാപിച്ചത്. ആളുകൾ വാഷ്റൂമിൽ പ്രവേശിക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ തന്റെ കമ്പ്യൂട്ടറിലൂടെയും മൊബൈൽ ഫോണിലൂടെയും ഇയാൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കാമറ കണ്ട ഒരു അധ്യാപികയാണ് സംഭവം പോലീസിൽ അറിയിച്ചത്. ഡിസംബർ 10ന്, ഒരു അധ്യാപിക വാഷ്റൂമിലെ ബൾബ് ഹോൾഡറിൽ അസാധാരണമായ വസ്തു ശ്രദ്ധിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ അത് ഒളി കാമറയാണെന്ന് അധ്യാപിക മനസിലാക്കി. ഇവർ ഉടൻതന്നെ സ്കൂളിലെ സെക്യൂരിറ്റിയെ വിളിച്ചുവരുത്തുകയും കാമറ പുറത്തെടുക്കുകയും ചെയ്തു. തുടർന്ന് അധ്യാപിക ഇക്കാര്യം സ്കൂൾ ഡയറക്ടർ നവനീഷ് സഹായിനും സ്കൂൾ കോ-ഓർഡിനേറ്റർ പരുളിനും അറിയിച്ചു. എന്നാൽ, അവർ സംഭവം നിഷേധിച്ചു. അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ…
Read Moreഎൻസിപിയിൽ കുഴഞ്ഞുമറിഞ്ഞ് മന്ത്രിമാറ്റ ചർച്ചകൾ; മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പെന്ന് എ.കെ. ശശീന്ദ്രൻ; പിണറായിയെ കാണാൻ തോമസ് കെ. തോമസ്
തിരുവനന്തപുരം: മന്ത്രിമാറ്റം സംബന്ധിച്ച എൻസിപിയിലെ ചർച്ചകൾ എങ്ങുമെത്താതെ നീളുന്നു. ഡല്‍ഹിയില്‍ ഇന്ന് ശരദ് പവാറുമായി വീണ്ടും ചർച്ച നടത്തുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്ന തോമസ് കെ. തോമസ് എംഎല്‍എ ഇന്നു രാവിലെ നാട്ടിലേക്ക് തിരിച്ചു. തോമസ് കെ. തോമസ് ഇന്ന് മുഖ്യമന്ത്രിയെ കണ്ട് മന്ത്രിമാറ്റം സംബന്ധിച്ച് ചർച്ച നടത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ശരദ് പവാറിന്റെ വീട്ടിൽ നടന്ന ചർച്ചയിൽ എല്ലാ കാര്യങ്ങളും ശരദ് പവാറിനെ ബോധിപ്പിച്ചുവെന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയെന്നുമാണ് തോമസ്കെ. തോമസ് അറിയിച്ചത്. എൻസിപിയിലെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്നു രാവിലെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൻസിപി ദേശീയ നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നും പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം ചോദിക്കുകയും മറുപടി കൊടുക്കുകയും ചെയ്തുവെന്നും തോമസ് പറഞ്ഞു. അനാവശ്യമായ ചർച്ചകളും പരസ്യ…
Read More