കടുത്തുരുത്തി: റോഡിലെ വളവിൽ കോൺക്രീറ്റ് കട്ടിങ്ങിൽനിന്ന് തെന്നിമാറിയ ആംബുലൻസ് നിയന്ത്രണം വിട്ട് പത്തടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞ് കിടപ്പുരോഗി മരിച്ചു. പോത്താനിക്കാട് പുൽപ്പറയിൽ ബെൻസനാ (35) ണ് മരിച്ചത്. മൂന്നു പേർക്കു പരിക്കേറ്റു. സഹോദരൻ ജെക്സണും ആംബുലൻസ് ഡ്രൈവർ തിരുവനന്തപുരം വെഞ്ഞാറമൂട് കാട്ടിൽ പുത്തൻവീട്ടിൽ ശിവപ്രസാദ്, അയൽവാസിയും സുഹൃത്തുമായ ബൈജു എന്നിവർക്കാണ് പരിക്കേറ്റത് . ജെക്സനെ പിറവം താലൂക്ക് ആശുപത്രിയിലും ശിവപ്രസാദിനെയും ബൈജുവിനെയും ആദ്യം വൈക്കം പൊതിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പിന്നീട് മൂവാറ്റുപുഴ നിർമല ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ വൈകുന്നേരം 7.15 ഓടെ പെരുവ-പിറവം-പെരുവംമൂഴി റോഡിൽ മുളക്കുളം വടുകുന്നപ്പുഴ ജംഗ്ഷന് സമീപമാണ് അപകടം. ഏതാനും വർഷം മുമ്പുണ്ടായ വീഴ്ചയിൽ നട്ടെല്ലിനു ക്ഷതമേറ്റ് അരയ്ക്ക് താഴേയ്ക്ക് ചലനശേഷി നഷ്ടമായ ബെൻസൺ വൈക്കത്ത് ഇൻഡോ അമേരിക്കൻ ആശുപത്രിയിലെ ചികിത്സിലായിരുന്നു.ഇന്നലെ രാവിലെ പോത്താനിക്കാട്ടെ വീട്ടിൽനിന്ന് ആംബുലൻസിൽ ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടയിലാണ് അപകടം. സഹപാഠിയായ…
Read MoreCategory: Top News
എഴുന്നള്ളത്തിന് കൊണ്ടുവരുമ്പോൾ വൃത്തിയുള്ള വിശ്രമ സ്ഥലം, ഭക്ഷണം ഉറപ്പാക്കണം; 30 കിലോമീറ്ററിൽ കൂടുതല്‍ ആനകളെ നടത്തിക്കരുത്; രാത്രിയാത്ര പാടില്ല; മാർഗരേഖയുമായി ഹൈക്കോടതി
കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശന നിര്‍ദേശങ്ങളടങ്ങുന്ന മാര്‍ഗരേഖ പുറത്തിറക്കി ഹൈക്കോടതി. ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ അനുമതി വാങ്ങി വേണം എഴുന്നള്ളിപ്പ്. ഇതിനായി ഒരു മാസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ആനകള്‍ക്കു വിശ്രമം, ഭക്ഷണം തുടങ്ങിയവ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്കി. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഫിറ്റ്നസ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. രണ്ട് എഴുന്നള്ളത്തുകള്‍ക്കിടയില്‍ മതിയായ വിശ്രമം ആനകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. താത്കാലികമായ വിശ്രമസ്ഥലം വൃത്തിയുള്ളതായിരിക്കണം. ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ കമ്മിറ്റിയെ ബോധിപ്പിക്കണം. ദിവസം 30 കിലോമീറ്ററിൽ കൂടുതല്‍ ആനകളെ നടത്തിക്കരുത്. ആനയും തീ സംബന്ധമായ കാര്യങ്ങളും തമ്മില്‍ അഞ്ചു മീറ്റര്‍ ദൂരപരിധിയുണ്ടാകണം. ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം വേണം. ജനങ്ങളും ആനയും തമ്മില്‍ എട്ടു മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണം. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ആനകളെ പൊതുനിരത്തില്‍ക്കൂടി കൊണ്ടുപോകരുത്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത…
Read Moreജീവന് രക്ഷയായി കഴുത്തിലണിഞ്ഞ ഷാൾ; വിവാഹ അഭ്യർഥന നിരസിച്ചതിന് വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം; കഴുത്തിലെ ഷാൾ കത്തിയിൽ കുരുങ്ങിയതിനാൽ ജീവൻ നഷ്ടപ്പെട്ടില്ല
കോഴിക്കോട്: വിവാഹഭ്യർഥന നിരസിച്ചതിന് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മക്കെതിരെയാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് മുറിവേറ്റ യുവതി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. ജോലി ചെയ്യുന്ന കടയിൽ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. കഴുത്തിൽ ഷാൾ ഉള്ളതിനാൽ ആഴത്തിൽ മുറിവേൽക്കാതെ രക്ഷപെട്ടു. കൊടക്കല്ലിൽ പെട്രോൾ പമ്പിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മഷൂദ് (33) ആണ് ആക്രമണം നടത്തിയത്. വീട്ടമ്മയുടെ പരാതിയിൽ ഇയാൾക്കെതിരേ വധശ്രമത്തിന് കേസെടുത്തു.
Read Moreവയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ല: സംസ്ഥാന സർക്കാരിന്റെ പക്കൽ ആവശ്യമായ തുകയുണ്ടെന്ന് കേന്ദ്രം
ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലന്ന് കേന്ദ്രം. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ല എന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി. തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തു നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മാനദണ്ഡങ്ങള്‍ പ്രകാരം പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ജൂലൈയിലും നവംബറിലുമായി കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ അക്കൗണ്ടന്റ് ജനറൽ സംസ്ഥാനത്തിന്റെ കൈയിൽ ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ദുന്തം നേരിടാനാവശ്യമായ തുക ഇപ്പോൾ തന്നെ സംസ്ഥാന സർക്കാരിന്റെ പക്കലുണ്ടെന്നും നിത്യാനന്ദ റായ് കത്തിൽ ചൂണ്ടിക്കാട്ടുന്നു
Read Moreഭീകരവും ഭയാനകവുമായ മോഷണ ശൈലി; പത്തുവർഷം മുമ്പ് “തൂങ്ങിമരിച്ച’ മോഷ്ടാവ് പോലീസ് പിടിയിൽ; പാണ്ടി ചന്ദ്രൻ കേരളത്തിലേക്ക് എത്തിയത് ഹോട്ടൽ ജീവനക്കാരനായി
പത്തനംതിട്ട: തമിഴ്നാട്ടിലെ ട്രിച്ചിയില്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ “തൂങ്ങി മരിച്ച’ പിടികിട്ടാപ്പുളളി പാണ്ടി ചന്ദ്രനെ കായംകുളം കനകക്കുന്ന് ബോട്ട് ജെട്ടിയില്‍നിന്ന് ജീവനോടെ പൊക്കി പത്തനംതിട്ട പോലീസ്. പത്തനംതിട്ട പോലീസ് സ്റ്റേഷന് പരിധിയില്‍ അഞ്ചോളം മോഷണക്കേസുകളില്‍ ദീർഘകാല വാറണ്ടും വിവിധ ജില്ലകളില്‍ മറ്റ് മോഷണക്കേസുകളിൽ പ്രതി ചേർക്കപ്പെട്ടയാളുമായ മലയാലപ്പുഴ വഞ്ചിക്കുഴിയില്‍ പടി സുധീഷ് ഭവനത്തില്‍ പാണ്ടി ചന്ദ്രനെ (പാണ്ടി ചന്ദ്രൻ – 52) യാണ് പോലീസ് പിടികൂടിയത്. ഭീകരവും ഭയാനകവുമായ മോഷണ ശൈലിയാണ് ചന്ദ്രന്റേത്. തമിഴ്നാട്ടില്‍ ട്രിച്ചിയില്‍ ജനിച്ചുവളര്‍ന്ന ചന്ദ്രന് ഹോട്ടല്‍ പണിക്കായിട്ടാണ് കേരളത്തില്‍ വന്നത്. പത്തനംതിട്ടയില്‍ മലയാലപ്പുഴ താവളം ആക്കിയാണ് ചന്ദ്രന് വിവിധ ഭാഗങ്ങളില്‍ മോഷണങ്ങള്‍ നടത്തിയിരുന്നത്. വളരെ വേഗത്തില്‍ വേഷപ്രച്ഛന്നനാകാന്‍ കഴിവുള്ള ശരീര പ്രകൃതമാണ് ഇയാളുടേത്. പകല്‍ ഹോട്ടലില്‍ ജോലി ചെയ്യും. രാത്രികാലങ്ങളില്‍ മോഷണത്തിനിറങ്ങുന്നതാണ് ശൈലി. 15 വര്‍ഷം മുന്‍പ് മലയാലപ്പുഴയില്‍ നിന്നും വീടും വസ്തുവും വിറ്റ്…
Read Moreസ്വാമിയെ കണ്ടു മടങ്ങു, ഷൂട്ടിംഗ് വേണ്ട… ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ വരെ മൊബൈലിൽ ചിത്രീകരിക്കുന്ന അവസ്ഥ; പതിനെട്ടാംപടിക്കു മുകളിൽ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം
തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിക്കു മുകളിൽ കയറുന്പോൾ ഭക്തർ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ വരെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്ന സാഹചര്യത്തിലാണ് ആചാര ലംഘനം ഒഴിവാക്കാൻ തന്ത്രിയുടെ നിർദേശ പ്രകാരം മൊബൈൽ ഫോണിന് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. പതിനെട്ടാം പടി കയറുന്നതു മുതൽ മാളികപ്പുറം ക്ഷേത്ര ദർശനത്തിനു ശേഷം പുറത്തിറങ്ങുന്നതു വരെയാണ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യേണ്ടത്. ക്ലീനിംഗ് സമയം ഒഴികെ ദർശന സമയത്ത് സൗജന്യ അന്നദാനം ഉണ്ടായിരിക്കും. രാവിലെ ഉപ്പുമാവും കടലക്കറിയും വൈകുന്നേകം കഞ്ഞിയും കറിയുമാകും ഉണ്ടാകുക. അത്യാവശ്യ ഘട്ടങ്ങളിൽ വൈകുന്നേരവും ഉപ്പുമാവുണ്ടാകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മെനു ക്രമീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.
Read Moreഅത്ഭുതരമാകും ആ ജന്മം; ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗർഭിണിയും കുടുംബവും രക്ഷപെട്ടത് തലനാരിഴയ്ക്ക്
മുംബൈ: അത്ഭുതകരമായ രക്ഷപ്പെടൽ എന്നുപറഞ്ഞാൽ ഇതാണ്. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ആംബുലൻസിന് തീപിടിച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ നിന്നും ഗർഭിണിയായ യുവതിയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപെട്ടു. യുവതിയെ എരണ്ടോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ജൽഗാവ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ദാദാ വാദി മേഖലയിലെ ദേശീയ പാതയിലെ മേൽപ്പാലത്തിലാണ് സംഭവം. ആംബുലൻസിന്റെ എഞ്ചിനാണ് തീപിടിച്ചത്. തീ കണ്ടയുടൻ തന്നെ ഡ്രൈവർ വാഹനം നിർത്തി ഗർഭിണിയായ യുവതിയെയും കുടുംബത്തെയും പുറത്തിറക്കി. തുടർന്ന് ഇവരെ സുരക്ഷിതമായ ദൂരത്തേക്ക് മാറ്റി നിർത്തി. നിമിഷങ്ങൾക്കുള്ളിൽ തന്നെ വാഹനം പൂർണമായി കത്തിയെരിയുകയും സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ചില വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. വാഹനത്തിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Read Moreസൗഹൃദം സ്ഥാപിച്ച് വലയിലാക്കും; 20 വർഷത്തിനിടെ മുഹമ്മദ് പീഡിപ്പിച്ചത് 200 സ്ത്രീകളെ; യുവാവിനെ പരസ്യമായി തൂക്കിലേറ്റി; വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു
ടെഹ്റാന്: സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കും. ഇരകളുടെ പരാതിയിൽ ഇരുനൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത യുവാവിനെ പരസ്യമായി തൂക്കിലേറ്റി ഇറാന്. മുഹമ്മദ് അലി സലാമത്തി (43) നെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പിലാക്കിയത്. ഹമേദാൻ നഗരത്തിൽവച്ചായിരുന്നു വധശിക്ഷ. ഈ വര്‍ഷം ജനുവരിയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. 20 വര്‍ഷമായി സ്ത്രീകളെ വലയിലാക്കി പീഡനം നടത്തുകയായിരുന്നു ഇയാൾ. ഇറാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ക്കെതിരേ ഇത്രയേറെ ബലാത്സംഗ പരാതികള്‍ ലഭിക്കുന്നത്. ഇയാൾക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
Read Moreപായിപ്പാട്ട് നിന്ന് തെങ്ങണയിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്ക്; ക്യാമ്പുകളിൽ ലഹരി വില്‍പ്പന വ്യാപകം; എയ്ഡ്പോസ്റ്റ് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ
ചങ്ങനാശേരി: പായിപ്പാട്ടെന്നപോലെ തെങ്ങണയിലും ഇതരസംസ്ഥാന തൊളിലാളികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. തൊഴിലാളികളുടെ കണക്കുകള്‍ കണ്ടെത്തുന്നതില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പരാജയം. തൊഴിലാളികളുടെ രജിസ്ട്രേഷന് നടപടികള്‍ തൃക്കൊടിത്താനം പോലീസിന്റെ നേതൃത്വത്തില്‍ മുന്‍കാലങ്ങളില്‍ നടന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഫലവത്തല്ലെന്നാണു സൂചനകള്‍ ലഭിക്കുന്നത്. വന്നുപോകുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചത് പോലീസിനു വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.ബംഗാള്‍, ഛത്തീസ്ഗഡ്, ഹരിയാന, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടേക്കു വന്‍തോതില്‍ എത്തുന്നത്. തൃക്കൊടിത്താനം പോലീസിന്റെ പരിശോധന പായിപ്പാട്ട് ഊർജിതമായതോടെയാണ് തൊഴിലാളികൾ തെങ്ങണയിലേക്കു താമസം മാറ്റുന്നതെന്നാണ് റിപ്പോർട്ട്.കഞ്ചാവ്, രാസലഹരി വില്‍പ്പന, മോഷണം തുടങ്ങിയ കേസുകളിൽ ഇതരസംസ്ഥാനക്കാർ പ്രതികളാകുന്ന സാഹചര്യം വർധിച്ചതോടെ പായിപ്പാട്ടും തെങ്ങണയിലും പോലീസ് എയ്ഡ്പോസ്റ്റുകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യമുന്നയിച്ചു. പായിപ്പാട്ട് നൂറോളം ക്യാമ്പുകളിലായി എണ്ണായിരത്തോളം, തെങ്ങണയില്‍ വിവിധ ക്യാമ്പുകളിലായി ആയിരത്തോളം തൊഴിലാളികൾ താമസിക്കുന്നതായാണ് ഏകദേശ കണക്ക്. കോവിഡിന്റെ തുടക്കത്തില്‍ ഇതരസംസ്ഥാന തൊളിലാളികള്‍ സംഘടിച്ചത്…
Read Moreസേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയും; വാറന്റി കാലയളവില്‍ ടിവിയുടെ കേടുപാട് തീർത്തില്ല; നിര്‍മാതാക്കള്‍ ഉപഭോക്താവിന് 8,000 രൂപ നല്കാൻ ഉത്തരവ്
കൊച്ചി: വാറന്റി കാലയളവില്‍ പ്രവര്‍ത്തനരഹിതമായ ടിവി റിപ്പയര്‍ ചെയ്തു നല്കുന്നതില് വീഴ്ച വരുത്തിയ ടിവി നിര്‍മാതാക്കള്‍ ക്കെതി രേ 8000 രൂപ പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു. 5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം ഉപഭോക്താവിന് നല്‍കണമെന്നാണ് ഉത്തരവ്. കോതമംഗലം സ്വദേശി സൗരവ് കുമാര്‍ സാംസംഗ് ഇന്ത്യ ലിമിറ്റഡിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍. 15,200 രൂപ നല്‍കിയാണ് പരാതിക്കാരന് എല്‍ഇഡി ടിവി വാങ്ങിയത്. മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ ടിവി പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് എതിര്‍കക്ഷിയെ സമീപിച്ചത്. എന്നാല്‍ വാറന്റി കാലയളവിനുള്ളില്‍ തകരാര്‍ ആയിട്ടും ടിവി റിപ്പയര്‍ ചെയ്തു നല്കാന് കമ്പനി വിസമ്മതിച്ചു. തുടര്‍ന്നാണ് ടിവിയുടെ വില, നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവ ആവശ്യപ്പെട്ടു പരാതിക്കാരന് കമ്മീഷനെ സമീപിച്ചത്. വാറന്റി കാലയളവിനുള്ളില്‍ ടിവി പ്രവര്‍ത്തനരഹിതമായിട്ടും അത് പരിഹരിക്കാന്‍…
Read More