സ്ക്രി​പ്റ്റി​ലി​ല്ലാ​ത്ത​ത്… ഷൂ​ട്ടിം​ഗി​നി​ടെ പി​ണ​പ്പോ​യി പു​തു​പ്പ​ള്ളി സാ​ധു​വി​നെ ക​ണ്ടെ​ത്തി; ആ​ന​യെ പു​റ​ത്തെ​ത്തി​ച്ചു

കൊ​ച്ചി : കോ​ത​മം​ഗ​ല​ത്ത് ഷൂ​ട്ടിം​ഗ് സൈ​റ്റി​ൽ നി​ന്നും കാ​ടു​ക​യ​റി​യ നാ​ട്ടാ​ന​യു​ള്ള സ്ഥ​ലം തി​രി​ച്ച​റി​ഞ്ഞു. പ​ഴ​യ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി​യ​ത്. ആ​ന​യെ പു​റ​ത്തെ​ത്തി​ച്ചു. വ​നം​വ​കു​പ്പ് റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 50 അം​ഗ സം​ഘ​മാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ആ​ന​യു​ടെ ഉ​ട​മ​സ്ഥ​രും നാ​ട്ടു​കാ​രും ആ​ന​പ്രേ​മി​ക​ളും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. തെ​ലു​ങ്ക് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നെ​ത്തി​ച്ച ആ​ന​ക​ൾ തു​ണ്ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ച് ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ഷൂ​ട്ടിം​ഗി​നെ​ത്തി​യ നാ​ട്ടാ​ന മ​ണി​ക​ണ്ഠ​ന്‍റെ കു​ത്തേ​റ്റ പു​തു​പ്പ​ള്ളി സാ​ധു കാ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. പി​ന്നീ​ട് കാ​ൽ​പ്പാ​ടു​ക​ൾ പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി​യ​ത്.

Read More

മ​ജി​സ്‌​ട്രേ​റ്റ് ച​മ​ഞ്ഞ് ത​ട്ടി​പ്പ്;  ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​യെ​ടു​ത്ത​ത് ല​ക്ഷ​ങ്ങ​ൾ; യു​വ​തി​ക്കെ​തി​രേ മു​മ്പും ത​ട്ടി​പ്പു​കേ​സു​ക​ൾ

കൊ​ച്ചി: മ​ജി​സ്‌​ട്രേ​റ്റ് ച​മ​ഞ്ഞ് ഹൈ​ക്കോ​ട​തി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ​ത്ത​നം​തി​ട്ട മു​ണ്ടു​കോ​ട്ട​യ്ക്ക​ല്‍ സ്വ​ദേ​ശി​നി ജി​ഷ കെ. ​ജോ​യി മു​മ്പും ത​ട്ടി​പ്പു കേ​സു​ക​ലി​ല്‍ പ്ര​തി​യാ​യി​ട്ടു​ള്ള​താ​യി പോ​ലീ​സ്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ജി​ഷ​യ്‌​ക്കെ​തി​രേ പ​ത്ത​നം​തി​ട്ട​യി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​നു​പു​റ​മേ മു​ക്കു​പ​ണ്ടം പ​ണ​യ വെ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് കോ​ന്നി പോ​ലീ​സും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഹൈ​ക്കോ​ട്ട് അ​സി​സ്റ്റ​ന്‍റ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത എ​റ​ണാ​കു​ളം സ്വ​ദേ​ശി​യി​ല്‍​നി​ന്ന് 8.6 ല​ക്ഷം ത​ട്ടി​യ കേ​സി​ലാ​ണ് നി​ല​വി​ല്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. ഹൈ​ക്കോ​ട​തി​യി​ല്‍ വ​ക്കീ​ലാ​ണെ​ന്നും മ​ജി​സ്‌​ട്രേ​റ്റ് പ​രീ​ക്ഷ​യെ​ഴു​തി നി​യ​മ​നം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് ജി​ഷ പ​ണം ത​ട്ടി​യ​ത്. 2022ല്‍ ​ര​ണ്ടേ​കാ​ല്‍ ല​ക്ഷം രൂ​പ​യും 23ല്‍ ​ആ​റ​ര ല​ക്ഷം രൂ​പ​യും പ​രാ​തി​ക്കാ​രി​ല്‍​നി​ന്ന് ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ണം ന​ല്‍​കി​യി​ട്ടും ജോ​ലി ല​ഭി​ക്കാ​താ​യോ​ടെ ഇ​വ​ര്‍ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ജി​ഷ​യെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Read More

നി​ങ്ങ​ളെ വ​ലി​യ രോ​ഗി​ക​ളാ​ക്കും… നി​രോ​ധ​നം കാ​റ്റി​ല്‍​പ്പ​റ​ത്തി ചൈ​നീ​സ് വെ​ളു​ത്തു​ള്ളി​യു​ടെ ക​ച്ച​വ​ടം വ്യാ​പി​ക്കു​ന്നു; ക​ര​ളി​നേ​യും ആ​മാ​ശ​യ​ത്തേ​യും ബാ​ധി​ക്കും

ചെ​ങ്ങ​ന്നൂ​ര്‍: പ്രാ​ദേ​ശി​ക വെ​ളു​ത്തു​ള്ളി​യു​ടെ വി​ല വ​ര്‍​ധ​ന​വി​ന്‍റെ മ​റ​വി​ല്‍ ചൈ​നീ​സ് വെ​ളു​ത്തു​ള്ളി വി​പ​ണി​യി​ല്‍ വ്യാ​പ​ക​മാ​കു​ന്നു. 2014 മു​ത​ല്‍ ഇ​ന്ത്യ​യി​ല്‍ ചൈ​നീ​സ് വെ​ളു​ത്തു​ള്ളി വി​ല്‍​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മു​ണ്ടെ​ങ്കി​ലും നി​രോ​ധ​നം കാ​റ്റി​ല്‍​പ്പ​റ​ത്തി വി​ല്പ​ന ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്. ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്താ​ണ് ചൈ​നീ​സ് വെ​ളു​ത്തു​ള്ളി​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു. പ്രാ​ദേ​ശി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന വെ​ളു​ത്തു​ള്ളി​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചും ചൈ​നീ​സ് വെ​ളു​ത്തു​ള്ളി​യു​ടെ വി​ല്പ​ന ന​ട​ത്താ​റു​ണ്ട്. ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ചൈ​നീ​സ് വെ​ളു​ത്തു​ള്ളി​യും പ്രാ​ദേ​ശി​ക വെ​ളു​ത്തു​ള്ളി​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം തി​രി​ച്ച​റി​യു​ക വ​ള​രെ പ്ര​യാ​സ​മാ​ണ്. എ​ന്നാ​ല്‍, ഇ​വ ത​മ്മി​ല്‍ പ്ര​ക​ട​മാ​യ ചി​ല വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട​ന്ന് വെ​ളു​ത്തു​ള്ളി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ചൈ​നീ​സ് വെ​ളു​ത്തു​ള്ളി പ്രാ​ദേ​ശി​ക വെ​ളു​ത്തു​ള്ളി​യേ​ക്കാ​ള്‍ വ​ലു​താ​യി​രി​ക്കും. മാ​ത്ര​വു​മ​ല്ല ചൈ​നീ​സ് വെ​ളു​ത്തു​ള്ളി​ക്ക് ക​ട്ടി കൂ​ടു​ത​ലു​മാ​ണ്. പ്രാ​ദേ​ശി​ക വെ​ളു​ത്തു​ള്ളി​യു​ടെ ഒ​രു അ​ല്ലി തു​റ​ക്കു​മ്പോ​ള്‍ ന​ല്ല മ​ണം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ്. എ​ന്നാ​ല്‍, ചൈ​നീ​സ് വെ​ളു​ത്തു​ള്ളി​ക്ക് അ​ത്ര ക​ടു​പ്പ​മി​ല്ലാ​ത്ത മ​ണ​മാ​ണ് ഉ​ള്ള​ത്. ചൈ​നീ​സ് വെ​ളു​ത്തു​ള്ളി​യു​ടെ തൊ​ലി എ​ളു​പ്പ​ത്തി​ല്‍ ക​ള​യാ​ന്‍ സാ​ധി​ക്കും. പ്രാ​ദേ​ശി​ക വെ​ളു​ത്തു​ള്ളി​യു​ടെ…

Read More

വൈകാരികത മുതലെടുത്തു; അ​ർ​ജു​ന്‍റെ സ​ഹോ​ദ​രി അ​ഞ്ജു പ​രാ​തി ന​ൽ​കി; മ​നാ​ഫി​നെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ത്ത് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലില്‍ മ​രി​ച്ച ലോ​റി ഡ്രൈ​വർ അ​ര്‍​ജു​ന്‍റെ കു​ടും​ബ​ത്തി​നു​നേ​രേ ന​ട​ക്കു​ന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ലോ​റി ഉടമ‍ മ​നാ​ഫി​നെ പ്ര​തി​ചേ​ര്‍​ത്തു. സ​മൂ​ഹ​ത്തി​ല്‍ ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കു​റ്റ​ത്തി​നാ​ണ് നി​ല​വി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഇ​ന്ന് അ​ര്‍​ജു​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന സ​ന്ദേ​ശ​ങ്ങ​ളും ക​മ​ന്‍റു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​ങ്ങ​ള്‍​ക്കു​നേ​രേ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​താ​യി കാ​ണി​ച്ച് സ​ഹോ​ദ​രി അ​ഞ്ജു ക​ഴി​ഞ്ഞ ദി​വ​സം സി​റ്റി പോ​ലീ​സ് ക​മ്മീഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇതിന്‍റെ അ​ന്വേ​ഷ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി. ക​മ്മീഷ​ണ​ര്‍ എ. ​ഉ​മേ​ഷി​നു കൈ​മാ​റി​യി​രു​ന്നു. സാ​മു​ദാ​യി​ക സ്പ​ര്‍​ധ വ​ള​ര്‍​ത്തു​ന്ന രീ​തി​യി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്ക​ല്‍, ക​ലാ​പം സൃ​ഷ്ടി​ക്കു​ന്ന വി​ധ​ത്തി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​വ​രം പ​ങ്കു​വ​യ്ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് കേ​സി​ല്‍ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ചേ​വാ​യൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. സ​ജീ​വാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ലോ​റി…

Read More

ര​ണ്ടെ​ണ്ണെം അ​ടി​ച്ചു, ക​ൺ​ട്രോ​ളും പോ​യി… മ​ദ്യ​ല​ഹ​രി​യി​ൽ സീ​രി​യ​ൽ ന​ടി ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ടി​ടി​ച്ച​ത് ര​ണ്ടു​കാ​റി​ൽ; അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല

അ​ടൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ സീ​രി​യ​ൽ ന​ടി ഓ​ടി​ച്ച കാ​ർ മ​റ്റു ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു. തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി ര​ജി​ത ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​ത്ത​നം​തി​ട്ട കു​ള​ന​ട​യി​ൽ വ​ച്ച് ര​ജി​ത ഓ​ടി​ച്ച കാ​ർ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യി. ന​ടി ഓ​ടി​ച്ചി​രു​ന്ന കാ​ർ റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഒ​രു കാ​റി​ല്‍ ഇ​ടി​ച്ച ശേ​ഷം മ​റ്റൊ​രു മി​നി ലോ​റി​യി​ല്‍ ഇ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ ന​ടി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ന​ടി​യെ പി​ന്നീ​ട് കോ​സെ​ടു​ത്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു.

Read More

കൊ​ച്ചി​യി​ൽ യു​വ​തി ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ; മൂ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; ക​ഴു​ത്ത​റു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി​ക​ണ്ടെ​ത്തി

കൊ​ച്ചി: വീ​ടി​നു​ള്ളി​ൽ യു​വ​തി​യെ ക​ഴു​ത്ത് അ​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം മു​ള​വു​കാ​ട് സ്വ​ദേ​ശി​നി ധ​നി​ക​യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ മൂ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ശേ​ഷം ‌യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്‌​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. യു​വ​തി​യു​ടെ ഭ​ർ​ത്താ​വാ​ണ് ഇ​വ​രെ​യും കു​ഞ്ഞി​നെ​യും ര​ക്ത​ത്തി​ൽ കു​ളി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. തു​ട​ർ​ന്ന് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ഴു​ത്ത് അ​റു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Read More

കാ​ട്ടു​വ​ള്ളി​യി​ൽ ചു​റ്റ​പ്പെ​ട്ട് ​ക​ണ്ണൂ​ർ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി; ​കു​ട്ടി​ക​ളു​ടെ ഐ​സി​യു വാ​ർ​ഡി​ന് സ​മീ​പ​ത്തെ ശു​ചി​മു​റി​യി​ൽ പാ​മ്പ്; ​വാ​ർ​ഡുകളിൽ ക​ഴി​യു​ന്ന​ത് ഭീ​തി​യോ​ടെ​യെ​ന്ന് രോ​ഗി​ക​ൾ

പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വീ​ണ്ടും പാ​മ്പ് ക​യ​റി. 503-ാം ന​മ്പ​ര്‍ സ്പെ​ഷ​ൽ വാ​ര്‍​ഡി​ലെ ശു​ചി​മു​റി​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ വി​ഷ​മി​ല്ലാ​ത്ത കാ​ട്ടു​പാ​മ്പി​നെ ക​ണ്ട​ത്. വാ​ർ​ഡി​ലെ രോ​ഗി രാ​വി​ലെ പ്രാ​ഥ​മി​ക ക​ര്‍​മ​ങ്ങ​ള്‍​ക്കാ​യി മു​റി തു​റ​ന്ന​പ്പോ​ഴാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. രോ​ഗി​യോ​ടൊ​പ്പ​മു​ള്ള കൂ​ട്ടി​രി​പ്പു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ പാ​മ്പി​നെ ത​ല്ലിക്കൊന്നു.‌ സെ​പ്റ്റം​ബ​ർ 19 ന് ​രാ​ത്രി​യി​ല്‍ ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ ഐ​സി​യു​വി​ന് പു​റ​ത്ത് നി​ന്നും കാ​ട്ടു​പാ​മ്പി​നെ കാ​ണു​ക​യും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍ ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ര​ണ്ടു​മാ​സം മു​ൻ​പ് കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് കാ​ട്ടു​പാ​മ്പി​നെ പി​ടി​കൂ​ടി​യി​രു​ന്നു. ആ​ശു​പ​ത്രി​ക്കു​ചു​റ്റും പ​ട​ര്‍​ന്നു​കി​ട​ക്കു​ന്ന കാ​ട്ടു​വ​ള്ളി​ക​ളി​ലൂ​ടെ​യാ​ണ് പാ​മ്പു​ക​ള്‍ അ​ക​ത്തേ​ക്ക് ക​യ​റി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ല​യി​ട​ങ്ങ​ളി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന​ക​ത്ത് പൊ​ളി​ച്ച് ക​ള​ഞ്ഞ വ​സ്തു​ക്ക​ളും നി​ർ​മാ​ണ വ​സ്തു​ക്ക​ളും പൈ​പ്പു​ക​ളും മാ​സ​ങ്ങ​ളാ​യി കെ​ട്ടി​ട​ത്തി​ന​ക​ത്ത് പ​ല​യി​ട​ങ്ങ​ളാ​യി കൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. ഇ​തി​ന​ക​ത്ത് ക​യ​റി​ക്കൂ​ടു​ന്ന പാ​മ്പു​ക​ള​ട​ക്ക​മു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ളാ​ണ് രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്.

Read More

പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ട​ഞ്ഞ വി​ഗ്ര​ഹം; മു​ഖ്യ​മ​ന്ത്രി​ക്കു വേ​ണ്ടി പ്ര​ചാ​ര​വേ​ല ചെ​യ്യു​ന്ന​ത് ബി​ജെ​പി​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ജ​ന്‍​സി​യെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി ഒ​രു ഉ​ട​ഞ്ഞ വി​ഗ്ര​ഹം. അ​തി​നെ ന​ന്നാ​ക്കാ​ന്‍ പ്ര​ചാ​ര​വേ​ല​ക​ള്‍ കൊ​ണ്ട് സാ​ധ്യ​മ​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. പി​ആ​ര്‍ ഏ​ജ​ന്‍​സി പ​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഘ​പ​രി​വാ​ര്‍ ശ​ക്തി​ക​ളു​ടെ നാ​വാ​യി മു​ഖ്യ​മ​ന്ത്രി മാ​റു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ല​പ്പു​റം ജി​ല്ല​യെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. പി​ണ​റാ​യി പ​റ​യാ​ത്ത കാ​ര്യ​മ​ല്ല പി​ആ​ര്‍ ഏ​ജ​ന്‍​സി പ​റ​ഞ്ഞ​തെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നെ​യും യു​ഡി​എ​ഫി​നെ​യും ത​ക​ര്‍​ക്കാ​ന്‍ ബി​ജെ​പി​യു​മാ​യി ര​ഹ​സ്യ​വും പ​ര​സ്യ​വു​മാ​യ കൂ​ട്ടു​കെ​ട്ടാ​ണ് സി​പി​എം ഉ​ണ്ടാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 69 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി​യു​ടെ വോ​ട്ട് പോ​യ​ത് സി​പി​എ​മ്മി​നാ​ണ്. ഇ​ട​ത് സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ര്‍​ഭ​ര​ണം ബി​ജെ​പി​യു​ടെ സം​ഭാ​വ​ന​യാ​ണ്. കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​മാ​ണ് സി​പി​എ​മ്മി​ന്‍റെ ല​ക്ഷ്യം. ഇ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് പി​ആ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ മു​ഖേ​ന​യു​ള്ള പ​ത്ര​സ​മ്മേ​ള​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ അ​ട​ക്കം ബി​ജെ​പി​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ജ​ന്‍​സി​യാ​ണ്…

Read More

വൺ, ടു, ത്രീ..! അ​ൻ​വ​ർ പി​ന്നി​ൽ നി​ന്ന് കു​ത്തി; കാ​ണി​ച്ച​ത് പി​റ​പ്പ് പ​ണി; അ​ൻ​വ​ർ പോ​യാ​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് എം.​എം.​മ​ണി

ഇ​ടു​ക്കി: പി.​വി. അ​ൻ​വ​ർ കാ​ണി​ച്ച​ത് പി​റ​പ്പ് പ​ണി​യെ​ന്ന് സി​പി​എം എം​എ​ൽ​എ എം.​എം. മ​ണി. ഇ​ട​തു മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി ജ​യി​ച്ചി​ട്ട് പി​ന്നി​ൽ നി​ന്ന് കു​ത്തി​യെ​ന്നും മ​ണി പ​റ​ഞ്ഞു. പാ​ർ​ട്ടി​ക്ക് പി​ആ​ർ ഇ​ല്ല. താ​ഴെ മു​ത​ൽ മു​ക​ളി​ൽ വ​രെ സി​സ്റ്റ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ‍​ർ​ട്ടി​യാ​ണ് സി​പി​എ​മ്മെ​ന്നും എം.​എം. മ​ണി പ​റ​ഞ്ഞു. മാ​ന്യ​ത​യു​ണ്ടെ​ങ്കി​ൽ അ​ൻ​വ​ർ രാ​ജി വ​യ്ക്ക​ണം. അ​ൻ​വ​ർ പോ​യാ​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക് ഒ​ന്നും സം​ഭ​വി​ക്കാ​നി​ല്ല. ത​ന്നെ പു​റ​ത്താ​ക്കി​യാ​ലും ത​ന്നെ കേ​ൾ​ക്കാ​ൻ ആ​ൾ വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ അ​ൻ​വ​റി​നെ ത​ള്ളി കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ​യും രം​ഗ​ത്തെ​ത്തി. വെ​ടി​വ​ച്ച് കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞാ​ലും പാ​ർ​ട്ടി​യെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും ത​ള്ളി​പ്പ​റ​യി​ല്ലെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു.

Read More

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ ഗ​ർ​ഭി​ണി​യെ ക​ട​ന്നു​പി​ടി​ച്ചു യു​വാ​വ്; യു​വ​തി ബ​ഹ​ളം​വ​ച്ച​തോ​ടെ പ്ര​തി ഓ​ടി ര​ക്ഷ​പ്പ​ട്ടു;​ പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ മ​നോ​ജി​നെ കു​ടു​ക്കി പോ​ലീ​സ്

മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ ഗ​ർ​ഭി​ണി​യെ ക​ട​ന്നു​പി​ടി​ച്ച പോ​ക്സോ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ. മൂ​ന്നാ​ർ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഗ​ർ​ഭി​ണി​യെ ക​ട​ന്നു​പി​ടി​ച്ച പോ​ക്സോ കേ​സ് പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ടു​ക്കി മാ​ട്ടു​പ്പെ​ട്ടി എ​സ്റ്റേ​റ്റ് കൊ​ര​ണ്ടി​ക്കാ​ട് ഡി​വി​ഷ​നി​ൽ മ​നോ​ജി​നെ​യാ​ണ് മൂ​ന്നാ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ​യാ​ണ് മ​നോ​ജ് ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. യു​വ​തി ബ​ഹ​ളം​വ​ച്ച​തോ​ടെ ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​നോ​ജി​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ മ​നോ​ജ് അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.

Read More