വേ​ല​ക്കാ​രി​യു​ടെ മോ​ഷ​ണ​ക​ഥ… ശാ​ന്ത​മാ​യി പെ​രു​മാ​റി ശാ​ന്ത ക​വ​ർ​ന്ന​ത് 15 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം; എം​ടി​യു​ടെ വീ​ട്ടി​ലെ സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി​യും സു​ഹൃ​ത്തും

കോ​ഴി​ക്കോ​ട്: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ കോ​ഴി​ക്കോ​ട് കൊ​ട്ടാ​രം റോ​ഡി​ലെ സി​താ​ര എ​ന്ന വീ​ട്ടി​ൽ​നി​ന്ന് 26 പ​വ​ൻ സ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​കൂ​ടി പോ​ലീ​സ്. ക​രു​വ​ശേ​രി സ്വ​ദേ​ശി​നി ശാ​ന്ത (48), സു​ഹൃ​ത്ത് വ​ട്ടോ​ളി സ്വ​ദേ​ശി പ്ര​കാ​ശ​ൻ (44) എ​ന്നി​വ​രെ​യാ​ണ് ടൗ​ണ്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ടി.​കെ അ​ഷ്റ​ഫ്, ന​ട​ക്കാ​വ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. പ്ര​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി ക്രൈം ​സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. അ​ല​മാ​ര​യു​ടെ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 26 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, ഡ​യ​മ​ണ്ട് പ​തി​പ്പി​ച്ച ക​മ്മ​ൽ, മ​ര​ത​കം പ​തി​പ്പി​ച്ച ലോ​ക്ക​റ്റ് തു​ട​ങ്ങി 15 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് എം​ടി​യു​ടെ വീ​ട്ടി​ൽ​നി​ന്നു മോ​ഷ​ണം പോ​യ​ത്. എം​ടി​യു​ടെ ഭാ​ര്യ സ​ര​സ്വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ക്കാ​വ് പോ​ലീ​സാ​ണു കേ​സെ​ടു​ത്ത​ത്. നോ​ർ​ത്ത് സോ​ണ്‍ ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ കെ. ​സേ​തു​രാ​മ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ഴി​ക്കോ​ട് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം…

Read More

ആ​രു​വ​രും ഇ​നി ആ​രു​വ​രും..! പാ​ല​ക്കാ​ട്ടെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ ത്രി​മൂ​ർ​ത്തി ച​ർ​ച്ച​ക​ൾ; നേ​താ​ക്ക​ളു​ടെ വാ​ക് വാ​ദ​ങ്ങ​ളി​ൽ അ​ണി​ക​ൾ​ക്കി​ട​യി​ൽ ചൂ​ടു​പി​ടി​ച്ച ച​ർ​ച്ച

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രെ മ​ത്സ​രി​പ്പി​ക്ക​മെ​ന്ന ച​ര്‍​ച്ച​ക​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചൂ​ടു​പി​ടി​ക്കു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നാ​യും ഡോ. ​പി.​സ​രി​ന് വേ​ണ്ടി​യും പ​ല നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. നേ​ര​ത്തെ, രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ച് ഷാ​ഫി പ​റ​മ്പി​ല്‍ എം​പി രം​ഗ​ത്തെ​ത്തി​യ​ത് വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. സ​രി​നാ​യി പാ​ല​ക്കാ​ട്ടെ ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും രം​ഗ​ത്തു​ണ്ട്. അ​തി​നി​ടെ, സ​രി​ന്‍ ഇ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ കാ​ണും. രാ​ഹു​ലി​നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും. സ്ഥാ​നാ​ര്‍​ത്ഥി​ത്വം പി​ന്തു​ട​ര്‍​ച്ചാ​വ​കാ​ശം പോ​ലെ​യാ​ക്ക​രു​ത്. ജ​നാ​ധി​പ​ത്യ മ​ര്യാ​ദ പാ​ലി​ക്ക​ണം എ​ന്നാ​ണ് സ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു. പാ​ല​ക്കാ​ട് സി​പി​എം വോ​ട്ടു​ക​ള്‍ ല​ഭി​ക്കു​ന്ന​യാ​ളെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണം. നി​ര​ന്ത​രം സി​പി​എ​മ്മി​നെ അ​ധി​ക്ഷേ​പി​ക്കു​ന്ന രാ​ഹു​ല്‍ മ​ത്സ​രി​ച്ചാ​ല്‍ തി​രി​ച്ച​ടി​യാ​കു​മെ​ന്നും ചി​ല നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു അ​തേ​സ​മ​യം, രാ​ഹു​ലി​ന് ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ് മ​റു​വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.​എ​ന്നാ​ൽ പാ​ല​ക്കാ​ട് രാ​ഹു​ല്‍ അ​ണ്‍​ഫി​റ്റാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് മ​റ്റ് ചി​ല​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Read More

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഴി​മ​തി വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല: ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും; എം. ​ബി. രാ​ജേ​ഷ്

തി​രു​വ​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഴി​മ​തി വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് സൂ​പ്ര​ണ്ടി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത​ത് ഇ​ത്ത​രം ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണെ​ന്നും ഫ​യ​ലു​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ച്ചു താ​മ​സി​പ്പി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സേ​വ​ന​ങ്ങ​ൾ ബോ​ധ​പൂ​ർ​വ്വം വൈ​കി​പ്പി​ക്കു​ന്ന​തും അ​ഴി​മ​തി സം​ബ​ന്ധി​ച്ചും ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി ന​ൽ​കാ​ൻ സിം​ഗി​ൾ വാ​ട്ട്സാ​പ്പ് ന​മ്പ​ർ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ജ്ജ​മാ​കും. ഈ ​വാ​ട്ട്സാ​പ്പ് ന​മ്പ​ർ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം എ​ന്ന് വ്യ​വ​സ്ഥ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…അ​ഴി​മ​തി​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വൈ​കാ​തെ അ​ത് നി​ങ്ങ​ൾ​ക്ക് ബോ​ധ്യ​പ്പെ​ടു​മെ​ന്നും നാ​ലാം തീ​യ​തി​യി​ലെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു. ആ ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ സൂ​പ്ര​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​പ്പോ​ൾ സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ക്യു​പ്പ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്…

Read More

തി​രു​മ്പി വ​ന്തി​ട്ടേ​ന്ന് സൊ​ല്ല്… കാ​ടു​ക​യ​റി​യ നാ​ട്ടു​കൊ​ന്പ​നെ ക​ണ്ടെ​ത്തി; സി​നി​മാ​ഷൂ​ട്ടിം​ഗി​നി​ടെ നാ​ട്ടാ​ന​ക​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റാ​ണ് ‘പു​തു​പ്പ​ള്ളി സാ​ധു’ കാ​ടു​ക​യ​റി​യ​ത്

കോ​​​ത​​​മം​​​ഗ​​​ലം: തു​​​ണ്ട​​​ത്ത് സി​​​നി​​​മാ​​ഷൂ​​​ട്ടിം​​​ഗി​​​നി​​​ടെ നാ​​​ട്ടാ​​​ന​​​ക​​​ൾ ത​​​മ്മി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ പ​​​രി​​​ക്കേ​​​റ്റു ഭ​​​യ​​​ന്നോ​​​ടി കാ​​​ടു​ക​​​യ​​​റി​​​യ ‘പു​​​തു​​​പ്പള്ളി സാ​​​ധു​’വെ​​​ന്ന നാ​​​ട്ടു​​​കൊ​​​ന്പ​​​നെ ആ​​​ശ​​​ങ്ക​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ട​​​ത്തി​​​യ തെ​​ര​​​ച്ചി​​​ലി​​​ൽ ക​​​ണ്ടെ​​​ത്തി. പ​​​ഴ​​​യ ഫോ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്തു​​നി​​​ന്നാ​​​ണ് ആ​​​ന​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. വെ​​​റ്റ​​റി​​​ന​​​റി ഡോ​​​ക്‌ട​​​ർ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ആ​​​ന പൂ​​​ർ​​​ണ ആ​​​രോ​​​ഗ്യ​​​വാ​​​നാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ചു. ക​​​ണ്ടെ​​​ത്തു​​​ന്പോ​​​ൾ ആ​​​ന ശാ​​​ന്ത​​​നാ​​​യി​​​രു​​​ന്നു. ആ​​​ന​​​യു​​​ടെ വ​​​ഴി​​​ച്ചാ​​​ലു​​​ക​​​ളും കാ​​​ൽ​​​പ്പാ​​​ടും പി​​ണ്ടവും ശ്ര​​​ദ്ധി​​​ച്ചു ന​​​ട​​​ത്തി​​​യ തെ​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.30 ഓ​​​ടെ​​​യാ​​​ണ് ആ​​​ന​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തൃശൂ​​​രി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ എ​​​ട്ടം​​​ഗ എ​​​ല​​​ഫ​​​ന്‍റ് സ്ക്വാ​​​ഡി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മ​​​ല​​​യാ​​​റ്റൂ​​​ർ ഡി​​​എ​​​ഫ്ഒ കു​​​റ ശ്രീ​​​നി​​​വാ​​​സ്, തു​​​ണ്ടം റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ർ കെ. ​​​അ​​​രു​​​ണ്‍​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ന​​​പാ​​​ല​​​ക​​​രും ആ​​​ന​​​പ്പാപ്പാ​​ന്മാ​​​രും അ​​​ട​​​ങ്ങു​​​ന്ന 50 അം​​​ഗ സം​​​ഘ​​​മാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മു​​​ത​​​ൽ വ​​​ന​​​ത്തി​​​ൽ തെ​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ​​​ത്. ഒ​​​റ്റ​​​പ്പെ​​​ട്ട് കാ​​​ടു​​ക​​​യ​​​റി​​​യ നാ​​​ട്ടാ​​​ന കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​നു മു​​​ന്നി​​​ൽ അ​​​ക​​​പ്പെ​​​ടു​​​മോ​​​യെ​​​ന്നും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​മോ​​​യെ​​​ന്നും ആ​​​ശ​​​ങ്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. കാ​​​ട് കൂ​​​ടു​​​ത​​​ൽ പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ആ​​​ന ഉ​​​ൾ​​​ക്കാ​​​ട്ടി​​​ലേ​​​ക്കു നീ​​​ങ്ങാ​​​തി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ്…

Read More

തെ​റ്റു ചെ​യ്യു​ന്ന​ത് ഏ​ത് മ​ത​സ​മു​ദാ​യ​ക്കാ​രാ​യാ​ലും അ​തി​നെ​തി​രെ ശ​ക്ത​മാ​യ എ​തി​ർ​പ്പു​യ​രേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ്: കെ. ടി.ജലീൽ

മ​ല​പ്പു​റം: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കെ. ​ടി. ജ​ലീ​ലി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളെ ലീ​ഗും മ​റ്റ് സ​മു​ദാ​യ സം​ഘ​ട​ന​ക​ളും വി​വാ​ദ​മാ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ജ​ലീ​ൽ രം​ഗ​ത്ത്. ക​ള്ള​ക്ക​ട​ത്തി​നും ഹ​വാ​ല​ക്കും വേ​ണ്ടി മ​ല​പ്പു​റം പ്രേ​മ​വും സ​മു​ദാ​യ സ്നേ​ഹ​വും ഒ​ലി​പ്പി​ക്കു​ന്ന​വ​ർ എ​ന്തു​കൊ​ണ്ടാ​ണ് ഇ​വ മ​ത​വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ത്ത​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ക്രൈ​സ്ത​വ സ​മു​ദാ​യ​ത്തി​ലെ തെ​റ്റു​ക​ളെ എ​തി​ർ​ക്കാ​ൻ മു​ന്നോ​ട്ടു വ​രേ​ണ്ട​ത് ക്രൈ​സ്ത​വ​രാ​ണ്. മു​സ്ലി​ങ്ങ​ളി​ലെ കു​റ്റ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട​ത് മു​സ്ലി​ങ്ങ​ളാ​ണ്. ഹൈ​ന്ദ​വ​ർ​ക്കി​ട​യി​ലെ അ​രു​താ​യ്മ​ക​ൾ പ​റ​യേ​ണ്ട​ത് ഹൈ​ന്ദ​വ​രാ​ണ്. അ​ല്ലാ​ത്ത പ​ക്ഷം, താ​ന്താ​ങ്ങ​ളെ ഇ​ക​ഴ്ത്താ​ൻ ഇ​ത​ര മ​ത​സ്ഥ​ർ കാ​ണി​ക്കു​ന്ന കു​ൽ​സി​ത നീ​ക്ക​ങ്ങ​ളാ​യി അ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ ദു​ർ​വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ക​ള്ള​ക്ക​ട​ത്തി​നും ഹ​വാ​ല​ക്കും വേ​ണ്ടി മ​ല​പ്പു​റം പ്രേ​മ​വും സ​മു​ദാ​യ സ്നേ​ഹ​വും ഒ​ലി​പ്പി​ക്കു​ന്ന​വ​രോ​ട്! തെ​റ്റു ചെ​യ്യു​ന്ന​ത് ഏ​ത് മ​ത​സ​മു​ദാ​യ​ക്കാ​രാ​യാ​ലും അ​തി​നെ​തി​രെ ശ​ക്ത​മാ​യ എ​തി​ർ​പ്പു​യ​രേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ്. ക്രൈ​സ്ത​വ സ​മു​ദാ​യ​ത്തി​ലെ തെ​റ്റു​ക​ളെ എ​തി​ർ​ക്കാ​ൻ…

Read More

എ​ഡി​ജി​പി​ക്കെ​തി​രാ​യ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്നി​ലെ​ത്തി​യാ​ൽ മു​ൻ​വി​ധി​യി​ല്ലാ​തെ ന​ട​പ​ടി ഉ​ണ്ടാ​കും: ടി. ​പി. രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി​ക്കെ​തി​രാ​യ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്നി​ലെ​ത്തി​യാ​ൽ മു​ൻ​വി​ധി​യി​ല്ലാ​തെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി. ​പി. രാ​മ​കൃ​ഷ്ണ​ൻ. ശ​രി​യു​ടെ പ​ക്ഷ​ത്താ​ണ് ഗ​വ​ൺ​മെ​ന്‍റ്. മ​ത നി​ര​പേ​ക്ഷ നി​ല​പാ​ടാ​ണ് മു​ന്ന​ണി​ക്കു​ള്ള​ത്. തെ​റ്റ് ചെ​യ്താ​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും വ​ർ​ഗീ​യ നി​ല​പാ​ടു​ക​ൾ​ക്ക് വേ​ണ്ടി ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ളെ നാ​ളി​തു​വ​രെ ഇ​ട​തു​മു​ന്ന​ണി എ​തി​ർ​ത്തി​ട്ടാ​ണു​ള്ള​തെ​ന്നും രാ​മ​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി. അ​ൻ​വ​റി​ന്‍റെ നി​ല​പാ​ട് ഇ​ട​തു​മു​ന്ന​ണി​യെ ബാ​ധി​ക്കി​ല്ല. വ​ർ​ഗീ​യ നി​ല​പാ​ടു​ക​ൾ​ക്കാ​യി ലീ​ഗ് ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്നു​ണ്ട്. ജി. ​സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.    

Read More

ഡോ​ക്ട​റെ വെ​ടി​വ​ച്ചു കൊ​ന്ന​തി​നു പി​ന്നി​ൽ: 1,200 രൂ​പ​യു​ടെ ബി​ല്ലി​ന്‍റെ ത​ർ​ക്കം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ഡോ​ക്ട​ർ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നി​ൽ 1,200 രൂ​പ​യു​ടെ ബി​ല്ലി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം. കാ​ളി​ന്ദി കു​ഞ്ചി​ലെ നി​മ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ പി​ടി​യി​ലാ​യ മൂ​ന്നു കൗ​മാ​ര​ക്കാ​രി​ൽ ഒ​രാ​ളാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​ൻ. ഫ​രീ​ദാ​ബാ​ദി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. പ​രി​ശോ​ധി​ച്ച ഡോ. ​ജാ​വേ​ദ് അ​ക്ത​ർ 1,200 രൂ​പ​യു​ടെ ബി​ല്ല് ന​ൽ​കി. തു​ക അ​ധി​ക​മാ​ണെ​ന്ന് പ​റ​ഞ്ഞ് ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നാ​ലെ 400 രൂ​പ കൊ​ടു​ത്ത​ശേ​ഷം ഇ​യാ​ൾ ഇ​റ​ങ്ങി​പ്പോ​യി. ഈ ​സം​ഭ​വ​ത്തി​നു​ശേ​ഷം പ​ത്ത് ദി​വ​സം ക​ഴി​ഞ്ഞ് ബാ​ൻ​ഡേ​ജ് നീ​ക്കം ചെ​യ്യാ​നാ​യി ഒ​രു ബ​ന്ധു​വി​നൊ​പ്പം വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ അ​ന്ന് ചി​കി​ത്സ നി​ഷേ​ധി​ച്ചു​വെ​ന്നും ഡോ​ക്ട​ർ അ​പ​മാ​നി​ച്ചു​വെ​ന്നും പ്ര​തി​യു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. ഇ​തി​ന് പ്ര​തി​കാ​രം ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യും മ​റ്റ് ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യു​മാ​യി​രു​ന്ന​ത്രെ. ഇ​തി​നാ​യി ഒ​രു പി​സ്റ്റ​ളും സം​ഘ​ടി​പ്പി​ച്ചു. യു​വാ​വി​ന്‍റെ കൂ​ട്ടു​കാ​രി​ലൊ​രാ​ൾ കൊ​ല​പാ​ത​ക​ത്തി​ന് ത​ലേ​ദി​വ​സം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു.…

Read More

വെ​ര്‍​ച്വ​ല്‍ അ​റ​സ്റ്റി​ല്‍ വീ​ഴ​ല്ലേ… ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു; പ​ണം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ വി​വേ​ക​ത്തോ​ടെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: വെ​ര്‍​ച്വ​ല്‍ അ​റ​സ്റ്റി​ലാ​ണെ​ന്ന് കേ​ട്ടു ഭ​യ​ന്ന് ല​ക്ഷ​ങ്ങ​ള്‍ ന​ല്‍​കി ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം സം​സ്ഥാ​ന​ത്ത് അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്. പോ​ലീ​സ് പ​ല ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും ഓ​ണ്‍​ലൈ​ന്‍ സൈ​ബ​ര്‍ ത​ട്ടി​പ്പു​കാ​ര്‍ പ​ല​രീ​തി​യി​ലും ത​ല​പ്പൊ​ക്കു​ക​യാ​ണ്. വി​വേ​ക​ത്തോ​ടെ മാ​ത്രം അ​തി​നോ​ട് പ്ര​തി​ക​രി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. എ​ന്താ​ണ് വെര്‍​ച്വ​ല്‍ അ​റ​സ്റ്റ്?പോ​ലീ​സ്, ക​സ്റ്റം​സ്, ന​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ, ട്രാ​യ്, സി​ബി​ഐ, എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്, സൈ​ബ​ര്‍ സെ​ല്‍, ഇ​ന്‍റലി​ജ​ന്‍​സ് ഏ​ജ​ന്‍​സി​ക​ള്‍, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് സേ​ന​ക​ള്‍ തു​ട​ങ്ങി നി​യ​മ​പാ​ല​ക​രെ​ന്ന വ്യാ​ജേ​ന ബ​ന്ധ​പ്പെ​ട്ട് പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ള്‍ നി​ര​വ​ധി​യു​ണ്ട്. നി​ങ്ങ​ള്‍ അ​യ​ച്ച കൊ​റി​യ​റി​ലോ നി​ങ്ങ​ള്‍​ക്കാ​യി വ​ന്ന പാ​ഴ്‌​സ​ലി​ലോ മ​യ​ക്കു​മ​രു​ന്നും ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ളും വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടും മ​റ്റു​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രി​ക്കും അ​വ​ര്‍ ബ​ന്ധ​പ്പെ​ടു​ക. മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ങ്ങ​ളു​ടെ പേ​രി​ലു​ള്ള ആ​ധാ​ര്‍ കാ​ര്‍​ഡ് അ​ഥ​വാ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ക​ണ്ടെ​ത്തി​യെ​ന്നും ത​ട്ടി​പ്പു സം​ഘം അ​റി​യി​ക്കാം. വെ​ബ്‌​സൈ​റ്റി​ല്‍…

Read More

കൂ​ട്ടു​കാ​ര​ന്‍റെ 12 വ​യ​സു​ള്ള മ​ക​ൾ​ക്ക് നേ​രെ അ​തി​ക്ര​മം: യു​വാ​വി​ന് ഒ​മ്പ​തു​വ​ര്‍​ഷം ത​ട​വും പി​ഴ​യും; കോ​ട​തി​വ​ള​പ്പി​ൽ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തിപ്ര​തി

ചേര്‍​ത്ത​ല: കൂ​ട്ടു​കാ​ര​ന്‍റെ മ​ക​ളാ​യ 12 വ​യ​സു​കാ​രി​ക്കു നേ​രേ അ​തി​ക്ര​മം കാ​ട്ടി​യ​തി​നു കു​ത്തി​യ​തോ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​ക്കു ഒ​മ്പ​തു​വ​ര്‍​ഷം ത​ട​വും 75000 പി​ഴ​യും കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡ് ക​ള​ത്തി​പ​റ​മ്പി​ല്‍ ഷി​നു(​ജോ​സ​ഫ്-45)​വി​നെ​യാ​ണ് ചേ​ര്‍​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി മൂ​ന്നു വ​കു​പ്പു​ക​ളി​ലാ​യി ശി​ക്ഷി​ച്ച​ത്. 2022ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ച്ഛ​നു​മ​മ്മ​യും മ​ര​ണ​വീ​ട്ടി​ല്‍ പോ​യ സ​മ​യ​ത്ത് വീ​ട്ടി​ലെ​ത്തി​യ പ്ര​തി കു​ട്ടി​ക്കു നേ​രേ അ​തി​ക്ര​മം ന​ട​ത്തി​യ​താ​യാ​ണ് കേ​സ്. ചേ​ര്‍​ത്ത​ല എ​എ​സ്പി യാ​യി​രു​ന്നു ജു​വ​ന​ക്കു​ടി മ​ഹേ​ഷ്, ഡി​വൈ​എ​സ്പി ടി.​ബി. വി​ജ​യ​ന്‍, കു​ത്തി​യ​തോ​ട് സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ജി.​അ​ജി​ത്കു​മാ​ര്‍, ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ സി.​ടി. ബി​നു, വി.​ബി. അ​ജി​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ.​ബീ​നാ കാ​ര്‍​ത്തി​കേ​യ​ന്‍, അ​ഡ്വ.​വി.​എ​ല്‍.​ഭാ​ഗ്യ​ല​ക്ഷ്മി എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം കോ​ട​തി ഉ​ത്ത​ര​വു വ​ന്ന​തി​നു പി​ന്നാ​ലേ കോ​ട​തി​യി​ലെ ശൗ​ചാ​ല​യ​ത്തി​ല്‍ ക​യ​റി​യ പ്ര​തി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചു. കൈ​യി​ല്‍ ക​രു​തി​യി​രു​ന്നു ഉ​റു​മ്പു​പൊ​ടി…

Read More

പ്ര​ണ​യം പൂ​ക്കു​ന്ന​തി​നി​ടെ കാ​മു​കി​യു​ടെ സ്വ​ർ​ണം പ​ണ​യം വ​ച്ചു; തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ എ​ടു​ത്തു​കൊ​ടു​ക്കാ​ൻ കാ​മു​ക​ൻ ചെ​യ്ത സാ​ഹ​സി​ക​ത ഞെ​ട്ടി​ക്കു​ന്ന​ത്

ചാ​രും​മൂ​ട്: വ​ള്ളി​ക്കു​ന്ന​ത്ത് എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​മു​കി​യു​ടെ പ​ണ​യം വെ​ച്ച സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​ൻ ആ​ണ് പ്ര​തി എ​ടി​എം ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.താ​മ​ര​ക്കു​ളം ച​ത്തി​യ​റ രാ​ജു​ഭ​വ​ന​ത്തി​ൽ അ​ഭി​രാം (20) ആ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​ത്. വ​ള്ളി​കു​ന്നം കാ​ഞ്ഞി​ര​ത്തും​മൂ​ട് ജം​ഗ്‌​ഷ​നി​ൽ എ​സ്ബി​ഐ​യു​ടെ എ​ടി​എം മെ​ഷീ​ൻ കു​ത്തി​പ്പൊ​ളി​ച്ച് ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി 150 സി​സി ടി​വി കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. എ​ടി​എം കൗ​ണ്ട​ർ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന് 5 കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള സി​സി ടി​വി കാ​മ​റ​ക​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്. ഇ​തേത്തുട​ർ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ ആ​ളാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യും താ​മ​ര​ക്കു​ളം ച​ത്തി​യ​റ രാ​ജു​ഭ​വ​ന​ത്തി​ൽ അ​ഭി​രാ​മി(20)നെ ​അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​ത്.മു​ഖ​വും ശ​രീ​ര​വും മ​റ​ച്ചെ​ത്തി​യ മോ​ഷ്ടാ​വി​നെ അ​തി​വി​ദ​ഗ്ധ​മാ​യാ​ണ് പോ​ലീ​സ് കു​രു​ക്കി​യ​ത്. ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്ന് മൂ​ന്നാം നാ​ൾ​ത​ന്നെ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്…

Read More