കണ്ണൂർ: മുഖ്യമന്ത്രിക്ക് അഭിമുഖം നല്കുവാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്നും പിണറായി വിജയന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമങ്ങൾ കാത്തുനിൽക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ മലപ്പുറത്തെ അവഗണിച്ചുവെന്നായിരുന്നു പരാതി. സത്യം തെളിഞ്ഞപ്പോൾ ഏതെങ്കിലും മാധ്യമങ്ങൾ തിരുത്തി നല്‍കിയോയെന്നും റിയാസ് ചോദിച്ചു. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നതിന്റെ പിന്നിൽ രാഷ്ട്രീയമാണ്. ഇടതുപക്ഷത്തെ ആക്രമിക്കാൻ അതിന്റെ തലയ്ക്ക് അടിക്കുകയാണ്. ആ തല ഇപ്പോൾ പിണറായിയാണ്. എന്നാൽ, ദി ഹിന്ദുവിനെതിരേ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. മാധ്യമങ്ങളെ അധിക്ഷേപിച്ച റിയാസ് മുഖ്യമന്ത്രിയെ പിന്തുണച്ചാണ് സംസാരിച്ചത്. മാധ്യമങ്ങൾ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതൽ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തുമെന്നും റിയാസ് പറഞ്ഞു.
Read MoreCategory: Top News
‘മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ടോയെന്ന് വ്യക്തമാക്കണം’: പിണറായി ഭൂരിപക്ഷ പ്രീണനത്തിന് ശ്രമിക്കുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശം വിവാദമായതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഭൂരിപക്ഷ വർഗീയ പ്രീണനത്തിനുള്ള ശ്രമം പിണറായി വിജയൻ നടത്തുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായി വിജയൻ എന്ന വിഗ്രഹം ഉടഞ്ഞെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയിലെ ജനങ്ങളെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അവരാരും സ്വർണക്കള്ള കടത്തുകാരല്ലെന്നും സ്വർണ കള്ളക്കടത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവാദ അഭിമുഖത്തിലെ പിആർ ഏജൻസി ഇടപെടൽ എന്ന വിവാദത്തിലും ചെന്നിത്തല പ്രതികരിച്ചു. പി ആർ ഏജൻസി ഉണ്ടെന്ന് കാര്യത്തിൽ ഇപ്പോൾ ഏതാണ്ട് വ്യക്തത വന്നു. ആരാണ് ഈ പി ആർ ഏജൻസി, മുഖ്യമന്ത്രി ഈ വിഷയത്തിൽ…
Read Moreബുൾഡോസർ നടപടിക്കെതിരേ രൂക്ഷ വിമർശനം: മതേതര പദവി ആവർത്തിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ഇന്ത്യയുടെ മതേതരത്വ പദവി ആവർത്തിച്ച് സുപ്രീംകോടതി. കുറ്റാരോപിതരായവരുടെ വീടുകൾ പൊളിച്ചുമാറ്റുന്ന ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ “ബുൾഡോസർ നടപടി’യുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. കോടതിയുടെ ഉത്തരവ് എല്ലാവർക്കും ഒരുപോലെയാണെന്നും നമ്മുടേത് മതേതരത്വ രാജ്യമാണെന്നും ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പൊതുസുരക്ഷയ്ക്കാണു മുൻഗണനയെന്നും അതു മുൻനിർത്തി അനധികൃത നിർമാണം നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തൊട്ടാകെ അനധികൃത നിർമിതി പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശം നൽകുമെന്നും സുപ്രീംകോടതി പറഞ്ഞു. ഒരാൾ കുറ്റവാളിയായതുകൊണ്ടു മാത്രം അയാളുടെ വീട് ഇടിച്ചുനിരത്തുന്ന ചില സംസ്ഥാനങ്ങളുടെ നടപടി ശരിയല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, അനധികൃത നിർമാണങ്ങളും പൊതു കൈയേറ്റങ്ങളും സംരക്ഷിക്കപ്പെടില്ലെന്നും കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കി. പ്രാദേശിക അധികാരികൾ അനധികൃത കൈയേറ്റം പൊളിച്ചുമാറ്റുന്പോൾ ജുഡീഷൽ മേൽനോട്ടം വേണമെന്ന് വാദത്തിനിടെ കോടതി ഊന്നിപ്പറഞ്ഞു. പൊളിക്കുന്നതിനുള്ള നോട്ടീസ് രജിസ്റ്റർ ചെയ്ത…
Read Moreകണ്ണൂരിൽ മുഖ്യമന്ത്രിക്കു കരിങ്കൊടി; യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച സംഘി മുഖ്യൻ പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ കാൽടെക്സ് പരിസരത്ത് ഇന്നലെ രാവിലെ പതിനൊന്നോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. കല്യാശേരിയിലുള്ള പരിപാടി കഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്റെ പ്രതിമ അനാച്ഛാദനത്തിനുവേണ്ടി പോകുന്ന വഴിയാണു മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ വഴിയരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍നിന്ന് ചാടിയിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഉടന്‍ പൈലറ്റ് വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഇരുവരെയും കസ്റ്റഡിയിലെടുത്ത് മാറ്റുകയായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരാണ് അറസ്റ്റിലായത്.
Read Moreഇരുപത്തിയഞ്ചുകാരിയായ ആയയുടെ കിടപ്പുമുറിയിൽ ഒളികാമറ..! കോടീശ്വരനായ വീട്ടുടമ 23 കോടി നഷ്ടം നൽകാൻ വിധിച്ച് കോടതി
കൊളംബിയ: വീട്ടിൽ കുട്ടികളെ നോക്കാൻ നിയമിച്ച ആയയുടെ കിടപ്പുമുറിയിൽ ഒളിക്കാമറ വച്ച് വീഡിയോ പകർത്തിയ സംഭവത്തിൽ കോടീശ്വരനായ വീട്ടുടമ 23 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നു കോടതി വിധി. കൊളംബിയയിലാണു സംഭവം. ഇരുപത്തിയഞ്ചുകാരിയായ കെല്ലി ആൻഡ്രേഡ് കോടീശ്വരനായ മൈക്കൽ എസ്പോസിറ്റോയുടെ വീട്ടിൽ ആയയായി ജോലി ചെയ്യുകയായിരുന്നു. മൈക്കലിന്റെ നാല് കുട്ടികളെയും ഇവരാണു നോക്കിയിരുന്നത്. ഒരു ദിവസം തന്റെ കിടപ്പുമുറിയിലെ സ്മോക്ക് ഡിറ്റക്ടറിൽ അവൾ ഒളിക്കാമറ കണ്ടെത്തി. മൈക്കൽ ഇടയ്ക്കിടയ്ക്ക് വന്ന് സ്മോക്ക് ഡിറ്റക്ടർ അഡ്ജസ്റ്റ് ചെയ്തു വയ്ക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കാമറ കണ്ടത്. അവൾ വസ്ത്രം മാറുന്നതടക്കം അനേകം വീഡിയോകൾ അതിലുണ്ടായിരുന്നു. പോലീസിൽ പരാതിപ്പെട്ടതോടെ മൈക്കലിനെ അറസ്റ്റ് ചെയ്തു. നാല് വർഷത്തെ തടവാണ് ഇയാൾക്ക് വിധിച്ചത്. കെല്ലിക്ക് ഉണ്ടായ വൈകാരിക ബുദ്ധിമുട്ടുകൾക്കടക്കം 23 കോടി രൂപ നൽകാനും വിധിയായി. തനിക്കുണ്ടായ മാനസികവും…
Read Moreനടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ “ലക്ഷ്വറി യാത്ര’ പിന്നിലാര്? വീട് പോലീസ് നിരീക്ഷണത്തിൽ; സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങിയ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ “ലക്ഷ്വറി യാത്ര’യ്ക്ക് പിന്നിലാരെന്ന് സ്പെഷല്‍ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനില്‍ വിചാരണയ്ക്കായി അടക്കം കോടതിയിലെത്തുന്നത് കാല്‍കോടി രൂപയോളം വിലവരുന്ന ആഡംബര വാഹനങ്ങളിലാണ്. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സാമ്പത്തിക ഉറവിടത്തെപ്പറ്റിയും സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. വിചാരണയിലെ കാലതാമസം പരിഗണിച്ചാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീംകോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങിയത്. എറണാകുളം സബ് ജയിലില്‍നിന്ന് ഏഴരവര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ 20ന് രണ്ടു ലക്ഷം രൂപയുടെ ആള് ജാമ്യത്തിലാണ് സുനി പുറത്തിറങ്ങിയത്. അതിനു ശേഷം സെപ്റ്റംബര്‍ 26 ന് എറണാകുളം ജില്ല മജിസ്ട്രേറ്റ് കോടതിയില്‍ രണ്ടാം ഘട്ട വിചാരണയ്ക്കായി പള്‍സര്‍ സുനിയെത്തിയത് 30 ലക്ഷം രൂപ വില വരുന്ന കിയ കാര്‍ണവല്‍ എന്ന ആഢംബര കാറിലായിരുന്നു. തൊട്ടടുത്ത ദിവസം 16 മുതല്‍ 20 ലക്ഷം രൂപ…
Read Moreസിദ്ധിഖിന്റെ വീടിനു മുന്നിൽ ലഡുവിതരണം; ആഹ്ളാദ നിമിഷത്തിൽ പങ്കെടുത്ത് ആരാധകരും നാട്ടുകാരും; ദേശീയ അവാർഡ് കിട്ടിയോയെന്ന് ചോദിച്ച് യാത്രക്കാരൻ…
കാക്കനാട്: നടിയുടെ പീഡനപരാതിയിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞതിൽ ആഹ്ളാദസൂചകമായി ആരാധകരുടെ ലഡു വിതരണം. സിദ്ദിഖിന്റെ പടമുഗളിലെ വീടിനുമുന്നിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ലഡുവിതരണം. അയൽവാസികളും നാട്ടുകാരും ലഡു വിതരണത്തിൽ പങ്കാളികളായി. വാഹനങ്ങളിൽ കടന്നുപോയവരും കാൽനടയാത്രക്കാരുമൊക്കെ കാര്യമെന്തെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. സിദ്ദിഖിന് ദേശീയ അവാർഡ് കിട്ടിയോ എന്ന ചോദ്യവും ഇതിനിടയിൽ ആൾക്കൂട്ടത്തിനിടയിൽനിന്ന് ഉയർന്നത് കൂട്ടച്ചിരി പടർത്തി. അതേസമയം സിദ്ദിഖിന്റെ വീട് ഇന്നലെ പൂട്ടിയിട്ട നിലയിലായിരുന്നു.
Read Moreനടൻ നിവിൻപോളി പീഡിപ്പിച്ചെന്ന പരാതി; പീഡനം നടന്നുവെന്നു പറയുന്ന സമയത്ത് താൻ കൊച്ചിയിലുണ്ടായിരുന്നു; തെളിവുകളുമായി നടൻ അന്വേഷണ സംഘത്തിന് മുന്നിൽ
കൊച്ചി: ദുബായിയിൽവച്ച് മയക്കുമരുന്നു നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ആറാം പ്രതിയായ നടൻ നിവിൻ പോളിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയിൽ നടന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. നിവിൻ പോളി ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് ഊന്നുകൽ പോലീസ് കേസെടുത്തിരുന്നത്.തനിക്കെതിരായ പീഡനപരാതിയിൽ ഗൂഢാലോചന അടക്കം ചൂണ്ടിക്കാട്ടിയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും നിവിൻ പോളി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ രണ്ട് പരാതികളുടെയും അടിസ്ഥാനത്തിലാണ് എസ്ഐടിയുടെ ചോദ്യം ചെയ്യൽ. പീഡനം നടന്നുവെന്നു പറയുന്ന സമയത്ത് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ നിവിൻ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. നിവിന്റെ പരാതിയിൽ യുവതിയെയും ഭർത്താവിനെയും എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. യുവതിയുടെ പാസ്പോർട്ട് വിവരങ്ങളും യാത്രാ രേഖകളുമാണ് എസ്ഐടി അന്ന് പരാതിക്കാരിയിൽനിന്ന് ശേഖരിച്ചത്.
Read Moreചികിത്സയ്ക്കിടെ അച്ഛൻ മരിച്ചു; പരിശോധിച്ച ഡോക്ടറെക്കുറിച്ച് അന്വേഷിച്ച ഡോക്ടറായ മകൻ കണ്ടെത്തിയ വ്യാജ ഡോക്ടറെ; കോഴിക്കോട്ടെ സംഭവം ഇങ്ങനെ…
കോഴിക്കോട്: ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോട്ടക്കടവ് ടി.എം.എച്ച്.ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. നെഞ്ചുവേദനയും ചുമയേയും തുടർന്നാണ് വിനോദിനെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് അരമണിക്കൂറിനുള്ളിൽ രോഗി മരിച്ചു. ചികിത്സയിലെ സംശയത്തെ ത്തുടർന്ന് പിന്നീട് വിനോദിന്റെ മകൻ ഡോ.അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് ചികിത്സിച്ച അബു ഏബ്രഹാം ലൂക്ക് എംബിബിഎസ് പാസായിട്ടില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് കുടുംബം ഫറോക് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സെപ്റ്റംബർ 23ന് പുലർച്ചെ 4.30 ഓടെയാണ് നെഞ്ചുവേദനയും ചുമയും മൂലം വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Moreഎഴുപത്തിയാറുകാരന് പോക്സോ കേസിൽ 77 വർഷം കഠിന തടവ്; 70,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവ്
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികന് 77 വർഷം കഠിന തടവും പിഴയും. എരുമേലി പുഞ്ചവയൽ ഭാഗത്ത് കണ്ടൻകേരിൽ വീട്ടിൽ തോമസ് കെ.കെ (76) എന്നയാൾക്കാണ് 77 വർഷം കഠിന തടവും 80,000 രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചാൽ 70,000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം സ്റ്റേഷൻ എസ്എച്ച്ഓ ആയിരുന്ന ത്രിദീപ് ചന്ദ്രനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിൽ ഹാജരായി.
Read More