പൊ​തു സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ചോ​ര്‍​ത്തി: പി. ​വി. അ​ന്‍​വ​റി​നെ​തി​രേ കേ​സ്

മ​ല​പ്പു​റം: ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ൺ ചോ​ർ​ത്തി​യെ​ന്ന് പ​രാ​തി. നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​നെ​തി​രേ കേ​സെ​ടു​ത്ത് പൊ​ലീ​സ്. കോ​ട്ട​യം സ്വ​ദേ​ശി തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി വി​ട്ട അ​ന്‍​വ​ര്‍ ഇ​ന്ന് വൈ​കി​ട്ട് വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി. പൊ​തു സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ചോ​ര്‍​ത്തി എ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ൻ​വ​റി​നെ​തി​രേ കേ​സ്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 192 വ​കു​പ്പ് അ​നു​സ​രി​ച്ചാ​ണ് കേ​സ്. അ​തേ​സ​മ​യം, അ​ൻ​വ​ർ ഡി​ജി​പി​ക്ക് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച്‌ മ​ല​പ്പു​റം ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ ര​ണ്ട് പൊ​ലീ​സു​കാ​ര്‍ അ​ന്‍​വ​റി​ന്‍റെ വ​സ​തി​യി​ലെ​ത്തി.

Read More

15 കാ​രി​യെ പീ​ഡി​പ്പി​ച്ചു: യുവാവ് അ​റ​സ്റ്റി​ൽ

ഉ​പ്പു​ത​റ: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യെ ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ജാ​ർ​ഖ​ണ്ഡ് ദും​ഗാ ജി​ല്ല​യി​ലെ ദ​ൻ​വാ​യി എ​ൻ​സി​ദ വി​ല്ല​യി​ൽ അ​നി​ൽ മു​ർ​മു (22)വി​നെ​യാ​ണ് എ​സ്ഐ സ​ലീം രാ​ജ് അ​റ​സ്റ്റു ചെ​യ്ത​ത്. വ​ള​കോ​ട്ടി​ലെ സ്വ​കാ​ര്യ മെ​റ്റ​ൽ ക്രെ​ഷ​റി​ലെ ജോ​ലി​ക്കാ​ര​നാ​ണ് അ​നി​ൽ മു​ർ​മു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും ഇ​തേ ക്ര​ഷ​ർ യൂ​ണി​റ്റി​ൽ ജോ​ലി​ക്കാ​രാ​യി​രു​ന്നു. സ​മീ​പ​ത്താ​ണ് ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന​ത്. അ​തി​നി​ടെ അ​നി​ലും പെ​ൺ​കു​ട്ടി​യും പ്ര​ണ​യ​ത്തി​ലാ​യി. വ്യാ​ഴാ​ഴ്ച പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഉ​പ്പു​ത​റ​പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ സ​മീ​പ​ത്തെ ഏ​ല​ത്തോ​ട്ട​ത്തി​ൽ​നി​ന്ന് ഇ​രു​വ​രെ​യും ക​ണ്ടു കി​ട്ടി. തു​ട​ർ​ന്ന് പോ​ക്സോ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് അ​നി​ൽ മു​ർ​മു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പെ​ൺകു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​സി. അ​ഭി​ലാ​ഷ്, കെ.​വി. അ​ജേ​ഷ്, എ. ​ജോ​സ​ഫ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Read More

ഭ​ർ​ത്താ​വ് തൂ​ങ്ങി മ​രി​ച്ച നിലയിൽ; പാ​ച​ക​ഗ്യാ​സി​നു തീ ​കൊ​ളു​ത്തി​യ യു​വ​തി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു; മ​ക്ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; ന​ടു​ക്കു​ന്ന സം​ഭ​വം അ​ങ്ക​മാ​ലി പു​ളി​യ​ന​ത്ത്

അ​ങ്ക​മാ​ലി: ഭ​ർ​ത്താ​വ് തൂ​ങ്ങി മ​രി​ച്ചു കി​ട​ക്കു​ന്ന​തു ക​ണ്ട് പാ​ച​ക​ഗ്യാ​സി​നു തീ ​കൊ​ളു​ത്തി​യ യുവതി മ​രി​ച്ചു. മ​ക്ക​ൾ പൊ​ള്ള​ലേ​റ്റ് ഗു​രു​ത​ര നി​ല​യി​ൽ. പു​ളി​യ​നം മി​ല്ലും​പ​ടി വെ​ളി​യ​ത്ത് വീ​ട്ടി​ൽ ശ​ശി​യു​ടെ മ​ക​ൻ സ​ന​ൽ (40), ഭാ​ര്യ സു​മി (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ക്ക​ളാ​യ അ​ശ്വ​ന്ത് (12), ആ​സ്തി​ക് (6) എ​ന്നി​വ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​ന്ന​ലെ രാ​ത്രി 12 ഓ​ടെ കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട് അ​യ​ൽ വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ൾ വീ​ടി​ന് തീ​പി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. അ​ക​ത്തു ക​യ​റി​യ​വ​ർ കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സു​മി​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ലും സ​ന​ലി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. തു​റ​വു​ർ സ്വ​ദേ​ശി​യാ​യ സ​ന​ൽ തു​റ​വൂ​ർ ച​രി​ത്ര ലൈ​ബ്ര​റി​ക്കു സ​മീ​പം ഡി​ജി​റ്റ​ൽ സേ​വാ കേ​ന്ദ്രം ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​രു​വ​രും ചേ​ർ​ന്നാ​ണ് സേ​വാ​കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​ണ​യ​വി​വാ​ഹ​ത്തെ തു​ട​ർ​ന്ന് വീ​ട്ടു​കാ​രു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ്…

Read More

അ​മ്പ​ടി ജി​ൻ​ഞ്ചി​നാ​ക്ക​ടി… കാ​ന്താ​രി വി​ല കു​തി​ക്കു​ന്നു; കാ​ന്താ​രി​മു​ള​ക് ഉ​ണ​ക്കി വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ വില​കു​ത്ത​നെ ക​യ​റി; ഒ​രു കി​ലോ​യു​ടെ വി​ല​കേ​ട്ടാ​ൽ ഞെ​ട്ടും

അടി​മാ​ലി: കാ​ന്താ​രി മു​ള​കി​ന്‍റെ എ​രി​വു​പോ​ലെത​ന്നെ അ​തി​​ന്‍റെ വി​ല​യും. കാ​ന്താ​രി​മു​ള​കി​​ന്‍റെ ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ക​യും ല​ഭ്യ​ത കു​റ​യു​ക​യും ചെ​യ്ത​തോ​ടെ കാ​ന്താ​രി​യു​ടെ വി​ല കി​ലോ​ക്ക് 600 രൂ​പ ക​ട​ന്നു.​ മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​മെ​ങ്കി​ലും വി​പ​ണി​യി​ലേ​ക്ക് വി​ര​ള​മാ​യി മാ​ത്ര​മേ കാ​ന്താ​രി​മു​ള​ക് എ​ത്തു​ന്നുള്ളൂവെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. കാ​ന്താ​രി​മു​ള​ക് ഉ​പ്പി​ട്ട് വ​ഴ​റ്റി ഉ​ണ​ക്കി വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഡി​മാ​ന്‍​ഡ് കൂ​ടി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. വി​ദേ​ശ​മ​ല​യാ​ളി​ക​ളാ​ണ് വ​ലി​യ അ​ള​വി​ല്‍ ഉ​ണ​ക്കിക്കൊ​ണ്ടു​പോ​കു​ന്ന​ത്. ഉ​ണ​ങ്ങി​യ കാ​ന്താ​രി​മു​ള​ക് പാ​യ്ക്ക​റ്റി​ലും ല​ഭ്യ​മാ​ണി​പ്പോ​ള്‍. രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ല എ​ന്ന​തും ഉ​ണ​ക്കിവച്ചാ​ല്‍ ദീ​ര്‍​ഘ​കാ​ലം കേ​ടു​കൂ​ടാ​തെ​യി​രി​ക്കു​മെ​ന്ന​തി​നാ​ലും കാ​ന്താ​രി​ക്ക് പ്രി​യം കൂ​ടി. മു​ള​ക് അ​ച്ചാ​റി​നും ആ​വ​ശ്യ​ക്കാ​രേ​റേ. പ​ച്ച​നി​റ​മു​ള്ള കാ​ന്താ​രി​ക്ക് വെ​ള്ള​ക്കാ​ന്താ​രി​യെ​ക്കാ​ള്‍ വി​ല കൂ​ടു​ത​ലു​ണ്ട്.വ​രു​മാ​ന​മാ​ര്‍​ഗ​മെ​ന്ന​നി​ല​യി​ല്‍ കൂ​ടു​ത​ൽ വീ​ട്ട​മ്മ​മാ​ര്‍ കാ​ന്താ​രി​കൃ​ഷി​യി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ട്. കാ​ന്താ​രി​മു​ള​കി​ന് കാ​ര്യ​മാ​യ കീ​ട​ബാ​ധ​യി​ല്ല. പ്ര​ത്യേ​ക​പ​രി​ച​ര​ണ​വും ആ​വ​ശ്യ​മി​ല്ല. ഇ​തെ​ല്ലാം കാ​ന്താ​രി​കൃഷി​ക്ക് അ​നു​കൂ​ല​ ഘ​ട​ക​ങ്ങ​ളാ​ണ്.

Read More

അ​ൻ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ തി​രി​യാ​ൻ കാ​ര​ണം കൊ​ള്ള​മു​ത​ൽ പ​ങ്കു​വ​ച്ച​തി​ലെ ത​ർ​ക്കം; യു​ഡി​എ​ഫ് രാ​ഷ്‌​ട്രീ​യാ​ഭ​യം ന​ൽ​കി​ല്ലെ​ന്ന് ക​ണ്‍​വീ​ന​ർ എം.​എം.​ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ൻ​വ​റി​ന് യു​ഡി​എ​ഫ് രാ​ഷ്‌​ട്രീ​യാ​ഭ​യം ന​ൽ​കി​ല്ലെ​ന്നു യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. ഇ​പ്പോ​ഴും കോ​ണ്‍​ഗ്ര​സി​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ട് സി​പി​എ​മ്മി​നെ ന​ന്നാ​ക്കാ​നാ​ണ് അ​ൻ​വ​ർ ശ്ര​മി​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ അ​ൻ​വ​റി​നു രാ​ഹു​ലി​ന്‍റെ പേ​രി​നൊ​പ്പം ഗാ​ന്ധി എ​ന്ന​ത് ചേ​ർ​ത്ത​തി​ലാ​യി​രു​ന്നു വി​ഷ​മം. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക മാ​ത്ര​മാ​ണ് അ​ൻ​വ​ർ ചെ​യ്ത​ത്. സ​ർ​ക്കാ​രി​ന്‍റെ കൊ​ള്ള​യ്ക്കു കൂ​ട്ടു​നി​ൽ​ക്കു​ക​യോ കൊ​ള്ള​മു​ത​ൽ പ​ങ്കി​ടു​ക​യോ ചെ​യ്ത​തി​നു​ശേ​ഷ​മു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ആ​ണ് അ​ൻ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്കും സി​പി​എ​മ്മി​നു​മെ​തി​രേ തി​രി​ഞ്ഞ​തെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.  

Read More

കു​ട്ടി​ക​ൾ ക​ളി​ച്ചും പാ​ട്ടു​പാ​ടിയും ന​ട​ക്ക​ട്ടെ… കു​ട്ടി​ക​ളു​മാ​യു​ള്ള സ​മ​രം വേ​ണ്ട; കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കു​ട്ടി​ക​ളു​മാ​യി സ​മ​ര​ത്തി​നെ​ത്തു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. തി​രി​ച്ച​റി​വി​ല്ലാ​ത്ത പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​മാ​യി സ​മ​ര​മോ സ​ത്യ​ഗ്ര​ഹ​മോ ധ​ര്‍​ണ​യോ ഒ​ന്നും വേ​ണ്ട. കു​ട്ടി​ക​ളെ കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ക്കാ​നും പാ​ട്ടു​പാ​ടാ​നും പ​ഠി​ക്കാ​നും മ​റ്റും വി​ടു​ക​യാ​ണു വേ​ണ്ട​തെ​ന്നും ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി. മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​യു​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​മ്പി​ല്‍ 59 ദി​വ​സം പൊ​രി​വെ​യി​ല​ത്തു സ​മ​രം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​ണ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​പ്പി​ഴ​വു മൂ​ലം ത​ങ്ങ​ളു​ടെ മ​റ്റൊ​രു കു​ട്ടി മ​രി​ച്ച​തി​ല്‍ ന​ഷ്‌​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണു ഹ​ര്‍​ജി​ക്കാ​ര്‍ മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​യു​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​മ്പി​ല്‍ 59 ദി​വ​സം സ​മ​രം ന​ട​ത്തി​യ​ത്. കീ​ഴ്വ​ഴ​ക്ക​മാ​ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് ഹ​ര്‍​ജി​ക്കാ​ര്‍​ക്കെ​തി​രേ​യെ​ടു​ത്ത കേ​സ് കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. സ​മ​രം ശ്ര​ദ്ധി​ക്ക​പ്പെ​ടാ​നാ​യാ​ണു ര​ക്ഷി​താ​ക്ക​ള്‍ സ​മ​ര​ത്തി​ന് കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ സ്വ​ത്താ​ണെ​ന്ന ബോ​ധം ര​ക്ഷി​താ​ക്ക​ള്‍​ക്കു​ണ്ടാ​ക​ണ​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Read More

മ​റ​ക്കി​ല്ലൊ​രു നാ​ളും അ​ർ​ജു​നാ… അ​മ​രാ​വ​തി വീ​ട്ടി​ലേ​ക്ക് ചേ​ത​ന​യ​റ്റ് അ​ർ​ജു​ൻ എ​ത്തി; അ​തി​വൈ​കാ​രി​ക​മാ​യി നി​മി​ഷ​ങ്ങ​ൾ; നോ​വു​ന്ന ഹൃ​ദ​യ​വു​മാ​യി ക​ണ്ണാ​ടി​ക്ക​ല്‍ ഗ്രാ​മം

കോ​ഴി​ക്കോ​ട്: ജ​ന​സാ​ഗ​ര​ങ്ങ​ളു​ടെ ക​ണ്ണീ​ർ​പു​ഴ​യി​ലൂ​ടെ ചേ​ത​ന​യ​റ്റ് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ർ​ജു​ൻ ക​ണ്ണാ​ടി​ക്ക​ലി​ലെ വീ​ടാ​യ അ​മ​ര​വ​തി​യി​ലെ​ത്തി. രാ​വി​ലെ 9.10ടെ​യാ​ണ് അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള  ആംബുലൻ വീ​ട്ടി​ലെ​ത്തി​ച്ച​ത്. അ​ർ​ജു​നെ അ​വ​സാ​ന​മാ​യി ഒ​ന്നു​കാ​ണാ​ൻ റോ​ഡി​ന് ഇ​രു​വ​ശ​വും ജ​ന​സാ​ഗ​രമായിരുന്നു. മ​ന്ത്രി​മാ​രും എം​എ​ല്‍​എ​മാ​രും പൗ​ര​പ്ര​മു​ഖ​രും മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു. വീ​ട്ടി​ല്‍ അ​ല്‍​പ​സ​മ​യം മാ​ത്രം പൊ​തു​ദ​ര്‍​ശ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. തു​ട​ര്‍​ന്ന് പ​ക​ല്‍ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും. പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം വ​ഹി​ച്ചു​ള്ള വാ​ഹ​ന​വ്യൂ​ഹം ക​ണ്ണൂ​ര്‍ ന​ഗ​രം പി​ന്നി​ട്ട​ത്. ആ​റോ​ടെ അ​ഴി​യൂ​ര്‍ പി​ന്നി​ട്ട് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​വി​ടെ വ​ച്ച് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റും അ​ട​ക്ക​മു​ള്ള​വ​ര്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വേ​ണ്ടി മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. ഇ​വി​ടെ നി​ന്നാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വി​ലാ​പ​യാ​ത്ര തു​ട​ങ്ങു​ന്ന​ത്. ലോ​റി ഓ​ണേ​ര്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​ലാ​പ​യാ​ത്ര. കാ​ര്‍​വാ​ര്‍ എം​എ​ല്‍​എ സ​തീ​ഷ് കൃ​ഷ്ണ സെ​യ്ലും മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ എ.​കെ.​എം അ​ഷ്റ​ഫും…

Read More

ക​മ്യൂ​ണി​സം പ​ഠി​ച്ചി​ട്ടി​ല്ല, ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്: അ​ങ്കം കു​റി​ച്ചു; തീ​പ്പ​ന്ത​മാ​യി മാ​റു​മെ​ന്ന് അ​ൻ​വ​ർ

മ​ല​പ്പു​റം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന് മ​റു​പ​ടി​യു​മാ​യി പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി താ​ൻ തീ​പ്പ​ന്ത​മാ​കും. ഒ​പ്പം നി​ൽ​ക്കാ​ൻ ആ​ളു​ണ്ടെ​ങ്കി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്നും അ​ൻ​വ​ർ പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റ​ത്തെ 16 മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തും. ക​ർ​ഷ​ക​രു​ടെ പ്ര​ശ്നം ഏ​റ്റെ​ടു​ക്കും. സി​പി​എ​മ്മി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല. സ്വ​ർ​ണ്ണ​ക്ക​ട​ത്ത് പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ല. വ​സ്തു നി​ഷ്ഠ​മാ​യ അ​ന്വേ​ഷ​ണം എ​ന്ന പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട് തെ​റ്റാ​ണ്. ത​നി​ക്കെ​തി​രെ മൂ​ർ​ദ്ധാ​ബാ​ദ് വി​ളി​ച്ച പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പി​ന്നീ​ട് ത​നി​ക്ക് സി​ന്ദാ​ബാ​ദ് വി​ളി​ച്ചി​ട്ടു​ണ്ട്. 2016 ൽ ​സി​പി​എം ത​നി​ക്ക് ഇ​ങ്ങോ​ട്ട് പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ജ​നം ന​ൽ​കി​യ തി​രി​ച്ച​ടി​യാ​ണ്. വ​ട​ക​ര​യി​ൽ തോ​റ്റ​ത് കെ.​കെ. ഷൈ​ല​ജ​യു​ടെ കു​ഴ​പ്പം കൊ​ണ്ട​ല്ല. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്തി​യി​ല്ല. പാ​ർ​ട്ടി സ​ഖാ​ക്ക​ളു​ടെ വി​ഷ​യ​ങ്ങ​ളി​ൽ താ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണം പോ​ലും സി​പി​എം ന​ട​ത്തു​ന്നി​ല്ലെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. താ​ന്‍ കൊ​ടു​ത്ത…

Read More

രാ​ത്രി​യി​ൽ മ​ക​ൾ​ക്ക് ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല; ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ ഡോ​ക്ട​റോ​ട് കു​ട്ടി​പ​റ​ഞ്ഞ​ത് കേ​ട്ട് ഞെ​ട്ടി വീ​ട്ടു​കാ​ർ; പൊ​ടിയ​നെ പോ​ക്സോ കേ​സി​ൽ അ​ക​ത്താ​ക്കി പോ​ലീ​സ്

മാ​ന്നാ​ർ:15 വ​യ​സുകാ​രി​യെ ക​ട​ന്നു​പി​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. മാ​ന്നാ​ർ വി​ഷ​വ​ർ​ശേ​രി​ക്ക​ര ഇ​ട​യി​ലെ​ത്ത​റ വീ​ട്ടി​ൽ അ​ച്യു​ത​ൻ എ​ന്നു വി​ളി​ക്കു​ന്ന പൊ​ടി​യ​നെ(54) യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബ​ന്ധു​വീ​ട്ടി​ലേ​ക്കുപോ​യ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചുക​യ​റ്റി​യ ശേ​ഷം പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യായി​രു​ന്നു. ജൂ​ണി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​ൺ​കു​ട്ടി​ക്ക് മാ​ന​സി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ ഡോ​ക്ട​റു​ടെ അ​ടു​ത്ത് കൗ​ൺ​സ​ലിം​ഗ് ന​ൽ​കി​യ​തി​നെതു​ട​ർ​ന്നാണ് ​കു​ട്ടി വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ഡോ​ക്ട​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​നീ​ഷ്, എ​സ് ഐ, ​ഗി​രീ​ഷ്, ഗ്രേ​ഡ് എ​സ്ഐ സു​ദീ​പ്, സി​പി​ഒ മാ​രാ​യ ഹ​രി​പ്ര​സാ​ദ്, നി​സാം എ​ന്നി​വ​ർ ചേ​ർ​ന്ന് വീ​ടി​ന്‍റെ പ​രി​സ​ര​ത്തുനി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ​വ​രു​ടെ കൈ​യി​ൽ പ​ണ​മി​ല്ല; ബൈ​ക്കി​ലെ​ത്തി​യ യു​വാ​വി​നെ ത​ട​ഞ്ഞ് നി​ർ​ത്ത് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു; പ​ണം ന​ൽ​കാ​തി​രു​ന്ന രാജേഷിന്‍റെ വാ​രി​യെ​ല്ല് ത​ല്ലി​യൊ​ടി​ച്ച് യു​വാ​ക്ക​ൾ

ചേ​ര്‍​ത്ത​ല: യു​വാ​വി​നെ ആ​ക്ര​മി​ച്ചുകൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നുപേ​രെ അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് ജി​ക്കു ഭ​വ​ന​ത്തി​ൽ ജി​ക്കു (ആ​ദി​ത്ത്-28), മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡ് പാ​വ​നാ​ട് കോ​ള​നി​യി​ൽ ദീ​പുമോ​ൻ (30), മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് ന​ടു​വി​ലെ​വീ​ട് ജോ​മോ​ൻ (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് രാ​ത്രി 9.30 ഓ​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര ക​ര​പ്പു​റം ബാ​റി​നു സ​മീ​പ​മാ​ണ് ഇ​വ​ർ അ​ക്ര​മം ന​ട​ത്തി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് പ​റ​മ്പ്കാ​ട് മ​റ്റം​വീ​ട് രാ​ജേ​ഷ് കു​മാ​ർ (39) ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഹെ​ൽ​മ​റ്റും ക​ല്ലും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ത്തി​ൽ രാ​ജേ​ഷ് കു​മാ​റി​ന്‍റെ വാ​രി​യെ​ല്ലു​ക​ൾ​ക്കും ത​ല​യോ​ട്ടി​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ക​ര​പ്പു​റം ബാ​റി​നു സ​മീ​പം മൂ​ന്നു പ്ര​തി​ക​ളും ചേ​ർ​ന്ന് രാ​ജേ​ഷി​ന്‍റെ ബൈ​ക്ക് ത​ട​ഞ്ഞുനി​ർ​ത്തു​ക​യും മ​ദ്യ​പി​ക്കു​ന്ന​തി​നു പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.…

Read More