വീ​സ കാ​ലാ​വ​ധി തീ​ര്‍​ന്ന വി​ദേ​ശി​ക​ളെ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രാ​യി കാ​ണ​രു​ത്: ഫോ​റി​നേ​ഴ്‌​സ് ആ​ക്ട് പ്ര​കാ​രം ഇ​തു ര​ണ്ടു​ത​രം കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി

  കൊ​ച്ചി: യാ​ത്രാ​രേ​ഖ​ക​ളു​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​തി​നു​ശേ​ഷം വീ​സ കാ​ലാ​വ​ധി തീ​ര്‍​ന്നി​ട്ടും ഇ​വി​ടെ ത​ങ്ങേ​ണ്ടി​വ​രു​ന്ന വി​ദേ​ശി​ക​ളെ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. ഉ​ഗാ​ണ്ട, കെ​നി​യ സ്വ​ദേ​ശി​ക​ള്‍​ക്കെ​തി​രേ ഫോ​റി​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ അ​ന്തി​മ റി​പ്പോ​ര്‍​ട്ടും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ളും ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് റ​ദ്ദാ​ക്കി. യാ​ത്രാ​രേ​ഖ​ക​ളി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി എ​ത്തു​ന്ന​വ​രെ​യും മ​തി​യാ​യ രേ​ഖ​ക​ളോ​ടെ വ​ന്നി​ട്ടു മ​ട​ങ്ങാ​നാ​കാ​ത്ത​വ​രെ​യും ഒ​രേ​നി​ല​യി​ല്‍ ക​ണ​ക്കാ​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ഫോ​റി​നേ​ഴ്‌​സ് ആ​ക്ട് പ്ര​കാ​രം ഇ​തു ര​ണ്ടു​ത​രം കു​റ്റ​കൃ​ത്യ​മാ​ണ്. ഹ​ര്‍​ജി​ക്കാ​രാ​യ വി​ദേ​ശി​ക​ളെ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര്‍​ക്കു സ​മാ​ന​മാ​യി ക​ണ്ട് കു​റ്റം ചു​മ​ത്തി​യ​ത് വി​ചാ​ര​ണ​ക്കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ട​പെ​ടു​ന്ന​തെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹ​ര്‍​ജി​ക്കാ​ര്‍ പാ​സ്‌​പോ​ര്‍​ട്ട് നി​യ​മം ലം​ഘി​ച്ചെ​ന്നും മ​റ്റൊ​രാ​ളു​ടെ പാ​സ്‌​പോ​ര്‍​ട്ട് കാ​ണി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. എ​ന്നാ​ല്‍ പാ​സ്‌​പോ​ര്‍​ട്ടി​ല്‍ കൃ​ത്രി​മം കാ​ട്ടി​യ സം​ഭ​വ​മി​ല്ലാ​ത്ത​തി​നാ​ല്‍ കു​റ്റം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More

എ​ന്‍റെ സ​ത്യാ​ന്വേ​ഷ​ണ ക​ണ്ടെ​ത്ത​ൽ; ആ​ർ​എ​സ്എ​സ് നേ​താ​വു​മാ​യു​ള്ള എ​ഡി​ജി​പി​യു​ടെ കൂ​ടി​ക്കാ​ഴ്ച റി​പ്പോ​ർ​ട്ട് മു​ക്കി​യ​ത് പി.​ശ​ശി; വി​ശ്വ​സി​ച്ച​വ​ർ മു​ഖ്യ​മ​ന്ത്രി​യെ ച​തി​ച്ചെ​ന്ന് അ​ൻ​വ​ർ

മ​ല​പ്പു​റം: വീ​ണ്ടും കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ രം​ഗ​ത്ത്. എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​ര്‍ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു മു​മ്പാ​കെ എ​ത്താ​തെ പൂ​ഴ്ത്തി​വ​ച്ചെ​ന്നും അ​ജി​ത്കു​മാ​റും പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ശ​ശി​യു​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും അ​ന്‍​വ​ര്‍ തു​റ​ന്ന​ടി​ച്ചു. “ത​ക്ക സ​മ​യ​ത്ത് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടും എ​ന്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന​തു മൂ​ന്നു നാ​ലു ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്തു ച​ര്‍​ച്ച​യാ​ണ്. ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് പൂ​ഴ്ത്തി​വ​ച്ചു​വെ​ന്നാ​ണ് എ​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്നു മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ര​ണ്ടാ​മ​ത് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി വി​വ​രം അ​റി​യു​ന്ന​ത്. വി​ശ്വ​സി​ച്ച​വ​ര്‍ ച​തി​ച്ചാ​ല്‍​പി​ന്നെ എ​ന്താ​ണു ചെ​യ്യാ​ന്‍ ക​ഴി​യു​ക? അ​ജി​ത്കു​മാ​റി​ന്‍റെ കാ​ര്യ​ത്തി​ലാ​യാ​ലും മ​റ്റു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ലാ​യാ​ലും മു​ഖ്യ​മ​ന്ത്രി വി​ശ്വ​സി​ക്കു​ന്ന​വ​രെ വ​ല്ലാ​തെ വി​ശ്വ​സി​ക്കും. അ​വ​രെ അ​വി​ശ്വ​സി​ക്ക​ണ​മെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​നു കൃ​ത്യ​മാ​യി അ​തു ബോ​ധ്യ​പ്പെ​ട​ണം. ആ ​ബോ​ധ്യ​പ്പെ​ട​ലി​ലേ​ക്കു കാ​ര്യ​ങ്ങ​ള്‍ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പൂ​ര്‍​ണ​ബോ​ധ്യം വ​രു​ന്ന​തോ​ടെ അ​തി​ന്മേ​ല്‍ ഒ​രു തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നു​ത​ന്നെ​യാ​ണു ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്’’-…

Read More

പോ​ളി​സി​യി​ൽ ചേ​ർ​ന്ന ശേ​ഷം​രോ​ഗ​മു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ൽ ക്ലെ​യിം നി​ഷേ​ധി​ക്കാ​നാ​വി​ല്ല; കാ​ന്‍​സ​ര്‍ രോ​ഗി​ക്ക് മെ​ഡി​ക്ലെ​യിം നി​ഷേ​ധി​ച്ച ഇ​ൻ​ഷ്വ​റ​ന്‍​സ് ക​മ്പ​നി ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​ക​ണം

കൊ​ച്ചി: ക്ലെ​യിം തു​ക ചോ​ദി​ക്കു​മ്പോ​ള്‍ നേ​ര​ത്തേ രോ​ഗി​യാ​യി​രു​ന്നു​വെ​ന്ന് ത​ര്‍​ക്കം ഉ​ന്ന​യി​ച്ച് ക്ലെ​യിം നി​ഷേ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഉ​പ​ഭോ​ക്തൃ കോ​ട​തി. കാ​ന്‍​സ​ര്‍ രോ​ഗി​ക്കു മെ​ഡി​ക്ലെ​യിം നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ ഇ​ൻ​ഷ്വ​റ​ന്‍​സ് ക​മ്പ​നി ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കാ​ൻ വി​ധി​ച്ച് കോ​ട​തി. നേ​ര​ത്തേ രോ​ഗ​മു​ണ്ടെ​ന്ന കാ​ര​ണം കാ​ണി​ച്ച് ഇ​ൻ​ഷ്വ​റ​ന്‍​സ് ക​മ്പ​നി രോ​ഗി​ക്ക് ക്ലെ​യിം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. പോ​ളി​സി​യെ​ടു​ക്കും​മു​മ്പ് പ​രി​ശോ​ധ​ന ന​ട​ത്താ​തെ ഇ​ത്ത​ര​മൊ​രു വാ​ദം എ​ങ്ങ​നെ ഉ​ന്ന​യി​ക്കു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഇ​ൻ​ഷ്വ​റ​ന്‍​സ് ഓം​ബു​ഡ്‌​സ്മാ​ന്‍റെ നി​ല​പാ​ടും ത​ള്ളി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ര​ണ്ടു ല​ക്ഷം രൂ​പ ക്ലെ​യിം തു​ക​യും 50,000 രൂ​പ ന​ഷ്‌​ട​പ​രി​ഹാ​ര​വും 10,000 രൂ​പ കോ​ട​തി​ച്ചെ​ല​വും ഉ​ള്‍​പ്പെ​ടെ 2,60,000 രൂ​പ 45 ദി​വ​സ​ത്തി​ന​കം പ​രാ​തി​ക്കാ​ര​നു ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. പോ​ളി​സി​യി​ല്‍ ചേ​ര്‍​ന്ന​ശേ​ഷം ക്ലെ​യിം തു​ക ചോ​ദി​ക്കു​മ്പോ​ള്‍ നേ​ര​ത്തേ രോ​ഗി​യാ​യി​രു​ന്നു​വെ​ന്ന് ത​ര്‍​ക്കം ഉ​ന്ന​യി​ച്ച് ക്ലെ​യിം നി​ഷേ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഡി.​ബി. ബി​നു അ​ധ്യ​ക്ഷ​നും വി. ​രാ​മ​ച​ന്ദ്ര​ന്‍, ടി.​എ​ന്‍. ശ്രീ​വി​ദ്യ എ​ന്നി​വ​ര്‍…

Read More

ഏ​കാ​ന്ത​ത​യി​ൽ ആ​ശ്വാ​സ​മാ​യ​വ​നും ഒ​ടു​വി​ൽ യാ​ത്ര​യാ​യി;  വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജെ​ൻ​സ​ണും വി​ട​വാ​ങ്ങി; വീ​ണ്ടും ത​നി​ച്ചാ​യി ശ്രു​തി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ക​ല്‍​പ്പ​റ്റ വെ​ള്ളാ​രം​കു​ന്നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ജെ​ൻ​സ​ൻ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ശേ​ഷം വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കോ​ഴി​ക്കോ​ട്-​കൊ​ല്ല​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ളാ​രം​കു​ന്നി​നു സ​മീ​പം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം സ്വ​കാ​ര്യ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ജെ​ൻ​സ​ണും പ്ര​തി​ശ്രു​ത വ​ധു ശ്രു​തി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. വ​യ​നാ​ട് ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ ക​ണ്ണീ​രു​ണ​ങ്ങും​മു​മ്പേ​യാ​ണ് ശ്രു​തി​യെ തേ​ടി റോ​ഡ​പ​ക​ട​ത്തി​ന്‍റെ രൂ​പ​ത്തി​ൽ വീ​ണ്ടും ദു​ര​ന്ത​മെ​ത്തി​യ​ത്. ‌ഇ​വ​ർ കോ​ഴി​ക്കോ​ട് ബ​ന്ധു വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ൻ വെ​ട്ടി​പൊ​ളി​ച്ചാ​ണ് കു​ടും​ബാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. ത​ല​യ്ക്കും മു​ഖ​ത്തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജെ​ൻ​സ​ണെ മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. കാ​ലി​നു പ​രി​ക്കേ​റ്റ ശ്രു​തി ക​ൽ​പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​ച്ഛ​ൻ ശി​വ​ണ്ണ​ൻ, അ​മ്മ സ​ബി​ത, സ​ഹോ​ദ​രി ശ്രേ​യ എ​ന്നി​വ​രു​ൾ​പ്പെ​ടെ കു​ടും​ബ​ത്തി​ലെ ഒ​മ്പ​തു​പേ​രെ​യാ​ണ് ശ്രു​തി​ക്ക് ന​ഷ്ട​മാ​യ​ത്. കോ​ഴി​ക്കോ​ട് ജോ​ലി​സ്ഥ​ല​ത്താ​യ​തി​നാ​ൽ ശ്രു​തി ര​ക്ഷ​പ്പെ​ട്ടു. ദു​ര​ന്ത​ത്തി​ന്…

Read More

‘ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​മാ​യി’; അ​ന്വേ​ഷ​ണ സം​ഘ​ത്തി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി മു​കേ​ഷി​നെ​തി​രാ​യ പ​രാ​തി​ക്കാ​രി; ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സ്വ​കാ​ര്യ​ത ന​ഷ്ട​മാ​കു​ന്നു

കൊ​ച്ചി: ന​ട​ന്‍ മു​കേ​ഷി​ന് ജാ​മ്യം ന​ല്‍​കി​യ ഉ​ത്ത​ര​വി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ലി​ന് പോ​കു​ന്നി​ല്ലെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ ത​ന്‍റെ ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​മാ​യെ​ന്ന് മു​കേ​ഷി​നെ​തി​രേ പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ ന​ടി. ജാ​മ്യം ന​ല്‍​കി​യ ഉ​ത്ത​ര​വി​നെ​തി​രേ എ​ന്തു​കൊ​ണ്ട് അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യി​ല്ലെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. അ​തി​നാ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ളോ​ട് ചി​ല കാ​ര്യ​ങ്ങ​ള്‍ തു​റ​ന്നു പ​റ​ഞ്ഞ​ത്. ഇ​ന്ന​ലെ എ​ഐ​ജി ജി. ​പൂ​ങ്കു​ഴ​ലി നേ​രി​ട്ടെ​ത്തി പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് ത​നി​ക്ക് ഉ​റ​പ്പ് ന​ല്‍​കി​യെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. മു​കേ​ഷി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യ ഉ​ത്ത​ര​വി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നു​വെ​ന്ന് എ​ഐ​ജി​യോ​ട് പ​റ​ഞ്ഞു. ഇ​തേ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​ത്. അ​ന്വേ​ഷ​ണ സം​ഘം അ​പ്പീ​ല്‍ ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ താ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു. അ​തേ​സ​മ​യം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളെ വി​മ​ര്‍​ശി​ച്ച് വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ ക​ഴി​ഞ്ഞ ദി​വ​സം ന​ടി…

Read More

ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സ്റ്റ​ഡി ക്ലാ​സ് വേ​ണ്ട; കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​യ​ണം; മു​ഖ്യ​മ​ന്ത്രി​യോ​ട് 7 ചോ​ദ്യ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​ക്കും കേ​ര​ള​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​ക്കുമെ​തി​രേ ഉ​യ​ര്‍​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യു​ന്ന​തി​ന് പ​ക​രം ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ച് സ്റ്റ​ഡി ക്ലാ​സ് എ​ടു​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ ചെ​യ്ത​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ സ്റ്റ​ഡി ക്ലാ​സ​ല്ല ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി​യാ​ണ് വേ​ണ്ട​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഏ​ഴ് ചോ​ദ്യ​ങ്ങ​ളും പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​യ​ർ​ത്തി. ആ​ര്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദ​ത്ത​ാത്രേ​യ ഹൊ​സ​ബ​ല​യെ​യും റാം ​മാ​ധ​വി​നെ​യും പ​ത്ത് ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ല്‍ എഡിജി​പി ക​ണ്ട​ത് എ​ന്തി​ന്? ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി മ​ണി​ക്കൂ​റു​ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി​യ​ത് എ​ന്തി​ന്? മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ ദൂ​ത​നാ​യ​ല്ലേ എ​ഡി​ജി​പി ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ സ​ന്ദ​ര്‍​ശി​ച്ച​ത്? ഇ​തേ എ​ഡി​ജി​പി​യെ ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​ന്നെ​യ​ല്ലേ തൃ​ശൂ​ര്‍ പൂ​രം ക​ല​ക്കി​യ​ത്? പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പം എ​ല്‍​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ളും എ​ഡി​ജി​പി​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ന്ന​ത് എ​ന്തി​ന്? കോ​വ​ള​ത്ത് റാം ​മാ​ധ​വ് -എ​ഡി​ജി​പി…

Read More

ഓ​ണം ഓ​ണാ​യി, ഉ​ഷാ​റാ​യി പൂ​വി​പ​ണി; മു​ല്ല​പ്പൂ​വി​നും അ​ര​ളി​ക്കും തൊ​ട്ടാ​ൽ പൊ​ള്ളു​ന്ന വി​ല; മ​ല​യാ​ളി​ക്ക് പൂ​ക്ക​ള​മി​ടാ​ൻ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തു​ന്ന​ത് ട​ൺ​ക​ണ​ക്കി​ന് പൂ​ക്ക​ൾ

കോ​ട്ട​യം: ഓ​ണം ഓ​ണാ​യ​തോ​ടെ ഉ​ഷാ​റാ​യി പൂ​വി​പ​ണി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള പൂ​വി​നൊ​പ്പം ഇ​ത്ത​വ​ണ പ്ര​ദേ​ശി​ക​മാ​യി ഉ​ല്‍പ്പാ​ദി​പ്പി​ക്കു​ന്ന പൂ​വു​ക​ളും വി​ല്‍പ്പ​ന​യ്ക്കു​ണ്ട്. ഓ​ണപ്പൂക്ക​ള​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ​യു​ള്ള തു​മ്പ​യും തെ​ച്ചി​യും മു​ക്കു​റ്റി​യും ക​ണ്ണാ​ന്ത​ളി​യും കൃ​ഷ്ണ​കി​രീ​ട​വും കാ​ശി​ത്തു​മ്പ​യു​മൊ​ക്കെ കി​ട്ടാ​നി​ല്ലാ​താ​യ​തോ​ടെ​യാ​ണ് ജ​മ​ന്തി​യും ചെ​ണ്ടു​മ​ല്ലി​യും അ​ര​ളി​യും മറ്റു പ​ല​ത​രം വ​ര്‍ണ​പ്പൂക്ക​ളും അ​ത്ത​പ്പൂ​ക്ക​ള​ത്തി​ലെ വ​ര്‍ണ​ങ്ങ​ളാ​യ​ത്. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളും അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ പൂ​വി​ന്‍റെ ആ​വ​ശ്യ​ക​ത കൂ​ടി​യ​തോ​ടെ വി​ല​യും ഉ​യ​ര്‍ന്നു. ഇ​ന്നും നാ​ളെ​യു​മാ​യി സ്‌​കൂ​ള്‍, കോ​ള​ജ് ഉ​ള്‍പ്പെടെ​യു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഓ​ണാ​ഘോ​ഷം ന​ട​ക്കു​ക​യാ​ണ്. ഇ​നി തി​രു​വോ​ണം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പൂ​ക്ക​ള്‍ക്ക് ന​ല്ല ഡി​മാ​ൻഡാണെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മു​ണ്ടാ​യി​രു​ന്ന മ​ഴ കേ​ര​ള​ത്തി​നു​പു​റ​മേ ത​മി​ഴ്‌​നാ​ട്ട​ലെ ഗ്രാ​മ​ങ്ങ​ളെ​യും ബാ​ധി​ച്ച​ത് പൂ​ക്ക​ളു​ടെ ഉ​ത്പാ​ദ​നം കു​റ​യു​ന്ന​തി​നും ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തും വി​ല​വ​ര്‍ധ​നയ്ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലേ​ക്ക് കൂ​ടു​ത​ല്‍ പൂ​വെ​ത്തു​ന്ന​ത് ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നാ​ണ്. ക​ട​യ​ന​ല്ലൂ​ര്‍, പു​ളി​യ​ന്‍കു​ടി, ചെ​ങ്കോ​ട്ട, തെ​ങ്കാ​ശി ഭാ​ഗ​ങ്ങ​ളി​ലെ പാ​ട​ങ്ങ​ളി​ല്‍ ക​ര്‍ഷ​ക​ര്‍ വി​ള​വെ​ടു​ത്ത പൂ​വ് മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ പ​തി​വാ​യി വാ​ങ്ങി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കൃ​ഷി​ക്ക്…

Read More

പ്രാ​യം ഇ​രു​പ​ത്തി​യെ​ട്ടി​ൽ, കാ​പ്പാ നി​യ​മ​പ്രാ​ക​രം നാ​ടു​ക​ട​ത്ത​പ്പെ​ടു​ന്ന​ത് അ​ഞ്ചാം ത​വ​ണ; ത​ക്കാ​ളി ആ​ഷി​ഖ് കാ​യം​കു​ള​ത്തെ കൊ​ടുംക്രി​മി​ന​ൽ

കാ​യം​കു​ളം: കാ​പ്പ ചു​മ​ത്തി കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. കാ​യം​കു​ളം പ​ത്തി​യൂ​ർ എ​രു​വ ഇ​ല്ല​ത്ത് പു​ത്ത​ൻവീ​ട്ടി​ൽ (ജി​ജീ​സ് വി​ല്ല​യി​ൽ) ത​ക്കാ​ളി ആ​ഷി​ഖ് എ​ന്നു വി​ളി​ക്കു​ന്ന ആ​ഷി​ഖി​നെ​യാ​ണ് (28) കാ​പ്പാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്. കൊ​ല​പാ​ത​കശ്ര​മം, പി​ടി​ച്ചു​പ​റി, ത​ട്ടി​ക്കൊ​ണ്ടുപോ​ക​ൽ, അ​ടി​പി​ടി തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ 2017 ലും 2018 ​ലും 2022 ലും ​കാ​പ്പാ ചു​മ​ത്തി ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്. കൂ​ടാ​തെ 2021ൽ ​ജി​ല്ല​യി​ൽ നി​ന്നു കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു ക​ട​ത്തിെ​യെ​ങ്കി​ലും നി​യ​മം ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രേ കാ​പ്പാ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​മു​ണ്ട്. ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​യം​കു​ളം, വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നാ​ലാ​ണ് ഇ​പ്പോ​ൾ ഇ​യാ​ളെ വീ​ണ്ടും കാ​പ്പാ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.  

Read More

ആ ​ഉ​ന്ന​ത​ൻ ഞാ​ന​ല്ല, പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത ശു​ദ്ധ​അ​സം​ബ​ദ്ധം; എ​ഡി​ജി​പി​ക്കൊ​പ്പം റാം ​മാ​ധ​വി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ബ​ന്ധു ജി​ഗീ​ഷ് നാ​രാ​യ​ണ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ് നേ​താ​വി​നെ കാ​ണേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്നും ജി​ഗീ​ഷ് നാ​രാ​യ​ണ​ൻ. എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത്കു​മാ​റി​നൊ​പ്പം ആ​ർ​എ​സ്എ​സ് നേ​താ​വ് റാം ​മാ​ധ​വി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ബ​ന്ധു ജി​ഗീ​ഷ് നാ​രാ​യ​ണ​ൻ. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും ജി​ഗീ​ഷ് പ​റ​ഞ്ഞു. റാം ​മാ​ധ​വി​നെ അ​ജി​ത്കു​മാ​ർ കോ​വ​ള​ത്തു​വ​ച്ച് ക​ണ്ട​പ്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ചെ​യ്ത മൂ​ന്ന് പേ​രി​ൽ ഒ​രാ​ൾ ജീ​ഗി​ഷ് ആ​യി​രു​ന്നു​വെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി പ​ല​രെ​യും കാ​ണാ​റു​ണ്ടെ​ങ്കി​ലും ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ ആ ​പ​ട്ടി​ക​യി​ലി​ല്ലെ​ന്നും ജി​ഗീ​ഷ് പ്ര​തി​ക​രി​ച്ചു. ‘പ്രേം​കു​മാ​റി​നെ അ​ങ്ങ​നെ നേ​ര​ത്തേ ക​ണ്ടി​ട്ടു​ണ്ട്. റാം ​മാ​ധ​വി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, അ​റി​യു​ക പോ​ലു​മി​ല്ല. കു​ളി​മു​റി​യി​ൽ തെ​ന്നി​വീ​ണ് ഏ​ഴ് മാ​സ​ത്തി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലു​ള്ള എ​ന്നെ വി​വാ​ദ​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചി​ഴ​യ്ക്ക​രു​ത്. ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ൽ പോ​ലീ​സി​ന് തെ​ളി​യി​ക്കാ​മ​ല്ലോ’’– ജി​ഗീ​ഷ് പ​റ​ഞ്ഞു.

Read More

ന​മ്പ​ർ​വ​ൺ പോ​ലീ​സ് സേ​ന… സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ ഓ​ൺ​ലൈ​ൻ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ൽ; കേ​ര​ള​ പോലീസിന് കേ​ന്ദ്ര പു​ര​സ്‌​കാ​രം

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രാ​യി ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​നു​ള്ള കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​ര​സ്കാ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കേ​ര​ള പോ​ലീ​സി​ന് സ​മ്മാ​നി​ച്ചു. ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഡോ. ​ഷെ​യ്ഖ് ദ​ർ​വേ​ഷ് സാ​ഹി​ബ്, സൈ​ബ​ർ ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​സ്.​പി. ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച​ത്. കേ​ര​ളാ പോ​ലീ​സി​ന്‍റെ ഔ​ദ്യാ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഈ ​സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വ​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രാ​യി ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​നു​ള്ള കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്റെ പു​ര​സ്കാ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കേ​ര​ള പോ​ലീ​സി​ന് സ​മ്മാ​നി​ച്ചു. ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ…

Read More