തിരുവനന്തപുരം: ആർഎസ്എസ് നേതാവിനെ കാണേണ്ട ആവശ്യമില്ലെന്നും പ്രചരിക്കുന്ന വാർത്ത ശുദ്ധ അസംബന്ധമാണെന്നും ജിഗീഷ് നാരായണൻ. എഡിജിപി എം.ആർ.അജിത്കുമാറിനൊപ്പം ആർഎസ്എസ് നേതാവ് റാം മാധവിനെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷ് നാരായണൻ. അപകടത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണെന്നും ജിഗീഷ് പറഞ്ഞു. റാം മാധവിനെ അജിത്കുമാർ കോവളത്തുവച്ച് കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്നുവെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്ത മൂന്ന് പേരിൽ ഒരാൾ ജീഗിഷ് ആയിരുന്നുവെന്നാണ് വാർത്തകൾ പ്രചരിച്ചത്. ജോലിയുടെ ഭാഗമായി പലരെയും കാണാറുണ്ടെങ്കിലും ആർഎസ്എസ് നേതാക്കൾ ആ പട്ടികയിലില്ലെന്നും ജിഗീഷ് പ്രതികരിച്ചു. ‘പ്രേംകുമാറിനെ അങ്ങനെ നേരത്തേ കണ്ടിട്ടുണ്ട്. റാം മാധവിനെ കണ്ടിട്ടില്ലെന്നു മാത്രമല്ല, അറിയുക പോലുമില്ല. കുളിമുറിയിൽ തെന്നിവീണ് ഏഴ് മാസത്തിലേറെയായി ചികിത്സയിലുള്ള എന്നെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. കണ്ടിട്ടുണ്ടെങ്കിൽ പോലീസിന് തെളിയിക്കാമല്ലോ’’– ജിഗീഷ് പറഞ്ഞു.
Read MoreCategory: Top News
നമ്പർവൺ പോലീസ് സേന… സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിലെ ഇടപെടൽ; കേരള പോലീസിന് കേന്ദ്ര പുരസ്കാരം
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പോലീസിന് സമ്മാനിച്ചു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്.പി. ഹരിശങ്കർ എന്നിവർ ചേർന്നാണ് അവാർഡ് സ്വീകരിച്ചത്. കേരളാ പോലീസിന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷ വാർത്ത പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പോലീസിന് സമ്മാനിച്ചു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ…
Read Moreചെറായി ബീച്ചിലെ വിവിധ റിസോർട്ടുകളിൽ കൊണ്ടുവന്ന് പീഡിപ്പിച്ചു; ബസ് ഡ്രൈവർക്കെതിരെ പരാതിയുമായി ആശുപത്രി ജീവനക്കാരി; മുപ്പത്തിനാലുകാരൻ അറസ്റ്റിൽ
വൈപ്പിൻ: ആശുപത്രി ജീവനക്കാരിയായ യുവതിയെ ചെറായി ബീച്ചിലെ വിവിധ റിസോർട്ടുകളിൽ കൊണ്ടുവന്ന് പലകുറി പീഡിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. തൃപ്പൂണിത്തുറ-ഹൈക്കോർട്ട് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കാവിലമ്മ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ കാക്കനാട് ഇടച്ചിറ ചക്കാലക്കൽ ജലാലിന്റെ മകൻ അബ്ദുൾ മുത്തലിഫ് – 34 ആണ് അറസ്റ്റിലായത്. നേരത്തെ ഫോർട്ടുകൊച്ചി- പുക്കാട്ടുപടി റൂട്ടിൽ സൈ മാസ് എന്ന ബസിൽ ജോലിനോക്കവെയാണ് പീഡനം നടന്നത്. ഇരയുടെ പരാതിയെ തുടർന്ന് എടത്തല പോലീസ് എടുത്ത കേസിൽ മുനമ്പം പോലീസ് ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുനമ്പം സി ഐ കെ.എസ്.സന്ദീപ്, എസ്.ഐ. എം.ബി. സുനിൽകുമാർ തുടങ്ങിയവരാന്ന് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്
Read Moreഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ചനിലയില്‍; ഭർത്താവുമായി വേർപിരിഞ്ഞ് മറ്റൊരാളുമായി കഴിഞ്ഞുവരുകയായിരുന്നു; യുവതിയുടെ നെറ്റിയില്‍ മുറിവേറ്റ പാടുകൾ; ദാരുണസംഭവം കൊല്ലത്ത്
കൊല്ലം: ഗര്‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിള്‍ തൃക്കണ്ണാപുരം ഷഹാന് മന്‍സിലില്‍ ഫാത്തിമ(22)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയ്യക്കോട് ചെറുതോടിന് സമീപം ദീപുവിന്റെ വീട്ടിലാണ് തൂങ്ങി മരിച്ചത്. ആലപ്പുഴ സ്വദേശിയെയാണ് ഫാത്തിമ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ മൂന്നു വയസുള്ള ഒരു കുട്ടിയുണ്ട്. ഭര്‍ത്താവുമായി പിണങ്ങി ആറുമാസം മുമ്പാണ് ദീപുവിനൊപ്പം യുവതി താമസം ആരംഭിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. യുവതിയുടെ നെറ്റിയില്‍ മുറിവേറ്റ പാടുകളുണ്ട്. കടയ്ക്കല്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചശേഷം ആയിരിക്കും പോലീസിന്റെ തുടര്‍ നടപടികൾ.
Read More‘ജനിച്ചതും മരിച്ചതും എന്തിനെന്നറിയാതെ മണ്ണിലലിഞ്ഞവനേ’; പള്ളിപ്പുറത്ത് ചോരക്കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തിൽ വേദന വിവരിച്ച് പോലീസ് ഓഫീസറുടെ ഫേസ് ബുക്ക് കുറിപ്പ്
പൂച്ചാക്കൽ: “ലോകത്തേക്ക് തുറക്കും മുൻപേ മിഴിയടഞ്ഞുപോയ പൈതലിന്റെ ശരീരം ആദ്യം കണ്ടപ്പോഴേ ചങ്കിനകത്തൊരു കൊള്ളിയാൻ മിന്നിയിരുന്നു…’ പള്ളിപ്പുറത്ത് കഴിഞ്ഞയാഴ്ച ചോരക്കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തിൽ രണ്ടാം പ്രതി രതീഷിന്റെ വീട്ടിൽനിന്നു കുഞ്ഞിന്റെ മൃതദേഹം ആംബുലൻസിലേക്ക് എത്തിച്ച പോലീസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് മനോവേദനയുടെ നേർസാക്ഷ്യമായി. ചേർത്തല പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സതീഷ് കടക്കരപ്പള്ളിയാണ് ഫേസ് ബുക്കിൽ അന്നത്തെ അനുഭവം കുറിച്ചത്. ‘കുഞ്ഞിനെ കാണാനില്ലെന്ന വിവരം ലഭിച്ചു മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ കണ്ടെത്തി അവരെ ചോദ്യം ചെയ്തപ്പോൾ കേട്ടത് സമാനതകളില്ലാത്ത ക്രൂരത. എങ്കിലും ഒട്ടും പതറാതെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഓഫീസർമാർക്കൊപ്പം, മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി പ്രതി പറഞ്ഞ ശുചിമുറിക്കു സമീപമെത്തി. വാതിലിനപ്പുറം ഇളംപൈതലിന്റെ നിശ്ചലദേഹം കണ്ടപ്പോൾ കരളൊന്നുപിടഞ്ഞെങ്കിലും ആദ്യാവസാനം ഇൻക്വസ്റ്റ് നടപടികൾക്കൊപ്പംനിന്നു. എല്ലാം കഴിഞ്ഞ് കുഞ്ഞിന്റെ മൃതശരീരം ആരെടുക്കുമെന്ന ചോദ്യമുയർന്നപ്പോൾ ഒട്ടും മടി തോന്നിയില്ല. അവിടെനിന്നു കിട്ടിയ…
Read Moreമറഞ്ഞിരുന്ന് നിയന്ത്രിക്കുന്നതാര്? ജെസ്ന തിരോധാനത്തിൽ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലില്‍ കഴമ്പില്ല; അന്വേഷണം വഴിതിരിച്ചുവിടുള്ള നീക്കമാണോയെന്ന് സംശയം
കോട്ടയം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസ് തിരോധാന കേസുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി അടുത്തയിടെ നടത്തിയ വെളിപ്പെടുത്തലിന് അടിസ്ഥാനമില്ലെന്ന നിഗമനത്തില്‍ സിബിഐ സംഘം. യഥാര്‍ഥ പ്രതിയില്‍നിന്ന് കേസ് അന്വേഷണം വഴിതിരിച്ചുവിടുള്ള നീക്കമാണോ ലോഡ്ജ് ജീവനക്കാരി നടത്തിയെന്നാണ് സംശയം.കാണാതാകുന്നതിന് തൊട്ടു മുന്‍പത്തെ ദിവസം ജെസ്ന ഇതേ ലോഡ്ജില്‍ എത്തിയെന്നും ഒരു യുവാവ് അവിടെ അന്വേഷിച്ചെത്തിയെന്നും വൈകുന്നേരത്തോടെ ഒരുമിച്ചു മടങ്ങിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍. സിബിഐ ഇവരില്‍നിന്ന് വിശദീകരണം തേടിയെങ്കിലും നിലവില്‍ സിബിഐ നടത്തുന്ന അന്വേഷണസാഹചര്യങ്ങളുമായി ഇതിനു ബന്ധമില്ല. മുണ്ടക്കയം, വെള്ളനാടി, കണ്ണിമല, എരുമേലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നാലംഗ ടീം രണ്ടു മാസമായി അന്വേഷണം നടത്തിവരുന്നത്. അധ്യാപകര്‍, സഹപാഠികള്‍ ഉള്‍പ്പെടെ നിരവധി പേരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മുന്‍പ് സിബിഐ നടത്തിയ അന്വേഷണത്തില്‍ പരിധിയില്‍ വരാത്ത കാര്യങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫ്…
Read Moreമൂന്ന് വയസുകാരനെ കാണാനില്ല; തിരച്ചിലിൽ കണ്ടെത്തിയത് അയൽക്കാരിയുടെ വാഷിംഗ് മെഷീനിൽ; കൊലപാതകത്തിലേക്കുള്ള കാരണമായി തങ്കമ്മാൾ പറഞ്ഞത് കേട്ട് ഞെട്ടി പോലീസ്
തിരുനെൽവേലി : മൂന്ന് വയസുകാരന്റെ മൃതദേഹം അയല്‍ക്കാരിയുടെ വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലുള്ള അതുകുറിച്ചിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ കുട്ടിയെ അങ്കണവാടിയിൽ വിടാൻ അമ്മ രമ്യ തയാറെടുക്കുന്നതിനിടെ മൂന്ന് വയസുകാരനെ കാണാതാവുകയായിരുന്നു. തുടർന്ന് അച്ഛൻ വിഘ്നേഷിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് രാധാപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് അയൽവാസി തങ്കമ്മാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. തുടർന്ന് വാഷിംഗ് മെഷീനിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്നു വയസുകാരന്റെ വീട്ടുകാരോടുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കന്യാകുമാരി ജില്ലയിലെ ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Moreതാത്വികമായി മാഷ് പറഞ്ഞാൽ… വ്യക്തിക്ക് നേതാവ് എന്ന പദവി ലഭിക്കുന്നതു പാർട്ടിയിൽ നിന്ന്; ശശിക്കെതിരേ നടപടിയെടുത്തത് നീചമായ പ്രവൃത്തിക്കെന്ന് എം.വി. ഗോവിന്ദന്
പാലക്കാട്: വ്യക്തിയുടെ പിന്നിലല്ല, പാർട്ടിയുടെ പിന്നിലാണ് അണിനിരക്കേണ്ടത്. ചില നേതാക്കളുടെ കോക്കസായി നിൽക്കാമെന്ന് ആരും കരുതേണ്ട. വ്യക്തിക്ക് നേതാവ് എന്ന പദവി ലഭിക്കുന്നതു പാർട്ടിയിൽ നിന്നാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ. പാർട്ടി അച്ചടക്ക നടപടി നേരിട്ട പി.കെ.ശശിക്കെതിരേ രൂക്ഷ വിമർശനവുമായി ഗോവിന്ദന്. ശശിക്കെതിരേ നടപടിയെടുത്തത് നീചമായ പ്രവൃത്തിക്ക്. സിപിഎമ്മിന്റെ പാലക്കാട് മേഖലാതല റിപ്പോർട്ടിംഗിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശി നടത്തിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ സുരേഷ് ബാബുവിനെ കള്ളുകേസിലും സ്ത്രീപീഡനക്കേസിലും ശശി പ്രതിയാക്കാന്‍ ശ്രമിച്ചു. ഇതിനായി ഒരു മാധ്യമപ്രവര്‍ത്തകനുമായി ഗൂഢാലോചന നടത്തി. പിന്നീട് വസ്തുത മനസിലായ മാധ്യമപ്രവര്ത്തകന് തന്നെ ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചു. ഇതിനെല്ലാം തെളിവ് ലഭിച്ചെന്നും ഗോവിന്ദന് പറഞ്ഞു.
Read More‘സീറോ ടോളറന്‍സ് പോളിസി’… സിനിമയിൽ പീഡനം, ഭീഷണി, ലഹരി പാടില്ല; പെരുമാറ്റച്ചട്ടത്തിന്റെ ആദ്യഭാഗം പുറത്തിറക്കി ഡബ്ല്യുസിസി
കൊച്ചി: ഹേമ കമ്മിറ്റി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ച് വനിതാതാരങ്ങളുടെ കൂട്ടായ്മയായ “വിമന്‍ ഇന്‍ സിനിമ കലക്ടീവ്’ (ഡബ്ല്യുസിസി). ലൈംഗികപീഡനം പാടില്ലെന്നും ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമപ്പെട്ട് തൊഴിലില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നുമുള്ള നിര്‍ദേശങ്ങളുമായി ഡബ്ല്യുസിസി സിനിമാപെരുമാറ്റച്ചട്ടത്തിന്റെ ആദ്യഭാഗം പുറത്തിറക്കി. മലയാള സിനിമയിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍വേണം തുല്യതയും നീതിയും സര്‍ഗാത്മകതയുമുള്ള തൊഴിലിടം ഉണ്ടാക്കാനെന്നു പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.തൊഴിലിടത്തില്‍ ആര്‍ക്കെതിരേയും ഭീഷണി, തെറിവാക്കുകള്‍, ബലപ്രയോഗം അക്രമം, അപ്രഖ്യാപിതവിലക്ക് എന്നിവയുണ്ടാകരുത്. ഏജന്റുമാര്‍ കമ്മീഷന് കൈപ്പറ്റരുത്. ലിംഗവിവേചനവും പക്ഷപാതവും വര്‍ഗ, ജാതി, മത, വംശവിവേചനവും പാടില്ല. ‘സീറോ ടോളറന്‍സ് പോളിസി’ എന്ന തലക്കെട്ടില്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. ഇവയുടെ ലംഘനമുണ്ടായാല്‍ പരാതിപ്പെടാന്‍ ഔദ്യോഗിക പരിഹാരസമിതിവേണം. പരിഹാരത്തിന്റെ പക്ഷത്തുനിന്ന് പ്രശ്നങ്ങളെ അഭിമുഖീകരിക്കാമെന്നാണ് കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള പ്രഖ്യാപനത്തില്‍ പറയുന്നത്. പെരുമാറ്റച്ചട്ടം ആവിഷ്കരിക്കുന്നതിനു പ്രതിദിനം ഒരു നിര്‍ദേശം ഉള്‍ക്കൊള്ളുന്ന പരമ്പരയാണു…
Read Moreചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ ഇ.പി. ജയരാജൻ പങ്കെടുത്തില്ല; പി.കെ. ശ്രീമതി വിട്ടുനിന്നു; ഇപി വീട്ടിൽ ആയുർവേദ ചികിത്സയിലെന്ന് എം.വി. ജയരാജൻ
കണ്ണൂർ: പയ്യാന്പലത്ത് ഇന്നു രാവിലെ നടന്ന സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. കണ്ണൂർ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പോളിറ്റ് ബ്യൂറോ മെംബര്‍ എ. വിജയരാഘവനൊപ്പം ഇ.പി. ജയരാജൻ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ പരിപാടി നടന്നത്. ഇപിയുടെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതിയും പങ്കെടുത്തില്ല. അതേസമയം, വീട്ടിൽ ആയുർവേദ ചികിത്സയിലായതിനാലാണ് ഇ.പി.പങ്കെടുക്കാത്തതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയ ശേഷം ഇ.പി. കടുത്ത അതൃപ്തിയിലാണ്. അതിനുശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനോ ഇപി തയാറായിട്ടില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31നാണ് ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. ടി.പി. രാമകൃഷ്ണനാണ് പകരം ചുമതല. ഇത്രയും കാലം പാർട്ടിക്ക്…
Read More