കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമാ ലോകത്ത് വിവാദങ്ങളുടെ കനൽ എരിയുകയാണ്. നിരവധി പ്രമുഖർക്കെതിരേയാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. താര സംഘടന അമ്മയിൽ നിന്ന് സെക്രട്ടറി സിദ്ദിഖും പ്രസിഡന്റ് മോഹൻലാലും ഉൾപ്പെടെ മറ്റ് 17 എക്സിക്യൂട്ട് അംഗങ്ങളും രാജിവച്ചതോടെ ഭരണ സമിതി പിരിച്ചു വിട്ടു. അതോടെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കലുഷിതമായി. ഇപ്പോളിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഔദ്യോഗിക പ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തതെന്ന് മമ്മൂട്ടി. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തു നിൽക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ. ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോഗികമായ…
Read MoreCategory: Top News
മനസിലെന്ത്? തുറന്നെഴുതാൻ ഇ.പി ജയരാജൻ: ആത്മകഥ അന്തിമഘട്ടത്തിൽ
തിരുവനന്തപുരം: രാഷ്ട്രീയജീവിതവും വിവാദങ്ങളും തുറന്നെഴുതാൻ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്. എല്ലാ വിവാദങ്ങളും ആത്മകഥയില്‍ തുറന്നെഴുതുമെന്നും എഴുത്ത് അവസാനഘട്ടത്തിലെന്നും ഇ.പി പ്രതികരിച്ചു. അതേസമയം ആത്മകഥയോടെ ഇ. പി തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. ബിജെപി ബാന്ധവ വിവാദത്തിന്റെ പേരിലാണ് ഇ.പി.ജയരാജനെതിരേ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടായത്. പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇ.പി, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ കൂടിക്കാഴ്ച സ്ഥിരീകരിച്ചുകൊണ്ടുള്ള ഇ.പിയുടെ പരസ്യപ്രതികരണവും പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.പിക്കെതിരേ നടപടിയുണ്ടായത്.
Read More‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ…പാപികളുടെ നേരെ മാത്രം’, പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡന ആരോപണവും; പ്രതികരണവുമായി ജയസൂര്യ
കൊച്ചി: തനിക്കെതിരെയുള്ള പീഡനാരോപണത്തിൽ പ്രതികരിച്ച് നടൻ ജയസൂര്യ. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്കെതിരെ നടക്കുന്നത് വ്യാജപീഡനാരോപണമാണെന്നും നിയമവിദഗ്ദരുമായി കൂടിയാലോചനകള്‍ നടത്തി മുന്നോട്ട് പോകുമെന്നും ജയസൂര്യ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ‘ഇന്ന് എന്റെ ജന്മദിനം. ആശംസകൾ നേർന്ന് സ്നേഹപൂർവം കൂടെ നിന്ന എല്ലാവർക്കും നന്ദി. വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്ക് നേരെ രണ്ട് വ്യാജ പീഡന ആരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെയും പോലെ എന്നെയും അത് തകർത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേർത്ത് നിർത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും. ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം.…
Read Moreമലയാള സിനിമയിലെ 28 പേർ മോശമായി പെരുമാറി: അഡ്ജസ്റ്റ്മെന്റിന് തയാറല്ലാത്തതിനാൽ പരിണയം സിനിമയിൽ നിന്ന് ഒഴിവാക്കി; ചാർമിള
കൊച്ചി: മലയാള സിനിമയിലെ സംവിധായകരും നടന്മാരും നിർമാതാക്കളുമടക്കം 28 പേർ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി നടി ചാർമിള. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. അർജുനൻപിള്ളയും അഞ്ച് മക്കളും എന്ന ചിത്രത്തിന്റെ നിർമാതാവ് എം. പി. മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള പറഞ്ഞു. താൻ വഴങ്ങുമോയെന്ന് ഹരിഹരൻ മറ്റൊരു നടൻ വഴി ചോദിച്ചെന്നും തയാറല്ലന്ന് പറഞ്ഞതോടെ പരിണയം സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും താരം വ്യക്തമാക്കി.
Read Moreപ്രമുഖ സംവിധായകന്റെ താത്പര്യത്തിന് വഴങ്ങിയില്ല: ഒരു സീൻ റീടേക്ക് എടുത്തത് 19 തവണ; വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണൻ
ചെന്നൈ: മലയാള സിനിമയിൽ പ്രായമുള്ള സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് പതിവെന്ന വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണൻ. പ്രമുഖ സംവിധായകന്റെ താത്പര്യത്തിന് വഴങ്ങാത്തതിനാൽ 19 തവണ റീടേക്ക് എടുക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ലക്ഷ്മി പറഞ്ഞു. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചപ്പോൾ ചുട്ട മറുപടി നൽകിയതിന് പിന്നാലെ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ലക്ഷ്മി വെളിപ്പെടുത്തി. മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലോക്കേഷനിലുമുണ്ടായി ദുരനുഭവം. സെറ്റുകളിൽ സ്ത്രീകൾ നേരിടുന്ന തൊഴിൽ ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചർച്ചയാകാത്തതിൽ ദുഖമുണ്ടെന്നും ലക്ഷ്മി പ്രതികരിച്ചു.
Read More‘ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടും’: മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരേ പോലീസ്
തിരുവനന്തപുരം: മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷയെ എതിർത്ത് പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച പോലീസ് സത്യവാങ്മൂലം നൽകും. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. ബലാത്സംഗക്കുറ്റമാണ് പ്രതിയ്ക്കെതിരെ ഉയർന്നിരിക്കുന്നത്. വിശദമായ അന്വേഷണം വേണമെന്ന് എസ്ഐടി അറിയിക്കും. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്.
Read Moreകൈവിട്ടില്ല, ചേർത്തങ്ങ് പിടിച്ചു… മുകേഷ് രാജിവയ്ക്കേണ്ടതില്ല; ഭരണപക്ഷ എംഎൽഎയ്ക്കെതിരേ കേസെടുത്ത സർക്കാർ; വാനോളം പുകഴ്ത്തി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സിനിമ നയ രൂപീകരണത്തിനായി സമിതിയെ രൂപീകരിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണപക്ഷ എംഎൽഎയ്ക്ക് എതിരേ ഉൾപ്പെടെ കേസെടുത്ത് മുന്നോട്ട് പോകുന്ന സർക്കാരണ് ഇത്. ഈ സർക്കാർ രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് പൂർണമായി പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടു. മുകേഷിന്റെ രാജിയെ സംബന്ധിച്ചുള്ള ഗൗരവകരമായ ചർച്ചയാണ് നടന്നത്. 16 എംപിമാരും135 എംഎൽഎമാരും രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അവർ ആരും ഈ സ്ഥാനം രാജിവച്ചിട്ടില്ല. കേരളത്തിൽ ഇപ്പോളും രണ്ട് എംഎൽഎമാർക്ക് എതിരായി കേസുകളുണ്ട്. അതിൽ ഒരാൾ ജയിലിൽ ഉൾപ്പെടെ കിടക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരം ആരോപണം നേരിടേണ്ടിവന്ന കോൺഗ്രസ് നേതാക്കൾ ആരും സ്ഥാനം രാജിവച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടി, നീലലേഹിതദാസൻ നാടാർ , പി.ജെ. ജോസഫ് എന്നിവർ കേസിൽ പ്രതിയായിരുന്നപ്പോൾ മന്ത്രിസ്ഥാനമാണ് രാജിവച്ചിരുന്നത്. അവർ ആരും എംഎൽഎ സ്ഥാനം രാജിവച്ചില്ല. കുറ്റം ആരോപിക്കപ്പെട്ടയാൾ…
Read Moreഒളിച്ചോടിയിട്ടില്ല, വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല: എല്ലാത്തിനും ഉത്തരം നൽകേണ്ടത് ‘അമ്മ’യല്ല, ഹേമകമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം; മോഹൻലാൽ
തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്നും വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ലന്നും മോഹൻലാൽ. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദ്ദേഹം ആദ്യമായാണ് മാധ്യമങ്ങളെ കാണുന്നത്. ‘1978-ലാണ് ആദ്യമായി അഭിനയിക്കുന്നത്. തിരുവനന്തപുരത്തെ വീടിന്റെ മുന്നിലാണ്. അതേ തിരുവനന്തപുരത്ത് വെച്ച് ഞാൻ ഉൾപ്പെടുന്ന മേഖലയുടെ ദൗർഭാഗ്യമായ കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിൽ വിഷമം ഉണ്ട്. എന്റെ ശരിയും യുക്തിയും ബുദ്ധിയിലുമാണ് ഞാന്‍ സംസാരിക്കുന്നത്. മോഹൻലാൽ ഒളിച്ചോടിയിട്ടില്ല. കേരളത്തിൽ ഇല്ലായിരുന്നു. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. സിനിമ സമൂഹത്തിന്റെ ഭാഗം. മറ്റെല്ലാ ഭാഗത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം. രണ്ട് തവണ കമ്മിറ്റിയുടെ മുന്നിൽ…
Read Moreഗ്യാസ് സിലിണ്ടറിന്റെ പണിക്കെത്തിയ മധ്യവയസ്കൻ വീട്ടമ്മയെ കടന്നു പിടിച്ചു; ബഹളം കേട്ട് ഭർത്താവ് ഓടിയെത്തിയപ്പോൾ പ്രതി മുങ്ങി; ഒളിയിടത്തിൽ നിന്ന് കണ്ടെത്തി പോലീസ്
തിരുവല്ല: യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ അന്പത്തേഴുകാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ ഫിലിപ്പ് തോമസാണ് (57) അറസ്റ്റിലായത്. മൂന്നാഴ്ച മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പാചകവാതക സിലിണ്ടറിൽ ചോർച്ച ഉണ്ടായതിനെത്തുടർന്ന് യുവതി പ്ലംബിംഗ് ജോലിക്കാരൻ കൂടിയായ ഫിലിപ്പ് തോമസിന്റെ സഹായം തേടി. സിലിണ്ടറിന്റെ ചോർച്ച പരിഹരിക്കുന്നതിനായി യുവതിയുടെ വീട്ടിലെ അടുക്കളയിൽ എത്തിയ ഇയാൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളംവച്ചതിനെത്തുടർന്ന് വീട്ടിലെ ഹാളിൽ ഉണ്ടായിരുന്ന ഭർത്താവ് ഓടിയെത്തി. സംഭവശേഷം ഒളിവിൽ പോയ ഇയാളെ തിരുവല്ല ഡിവൈഎസ്പി എസ്.ആഷാദിന്റെ നിർദേശ പ്രകാരം സിഐ ബി.കെ. സുനിൽ കൃഷ്ണൻ അടങ്ങുന്ന പ്രത്യേക സംഘം വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More‘ഇപി’ യ്ക്ക് പകരം ടിപി’: ഇ. പി. ജയരാജനെതിരേ അച്ചടക്ക നടപടി; എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി, പകരം ചുമതല ടി. പി. രാമകൃഷ്ണന്
തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജനെ മാറ്റി. ബിജെപി ബന്ധം സംബന്ധിച്ച് വിവാദത്തിലാണ് പാര്‍ട്ടിയുടെ തീരുമാനം. ഇപിക്ക് പകരക്കാരനായി മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടി. പി. രാമകൃഷ്ണന് ചുമതല നൽകി. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങി. ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് സംഭവത്തിൽ ഇപിയുടെ പ്രതികരണം. ദല്ലാൾ നന്ദകുമാറിന്റെ സാനിധ്യത്തിൽ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തിയത് വൻ വിവാദമായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. താൻ ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇപിയുടെ പ്രതികരണം.
Read More