ഒ​ടു​വി​ൽ മൗ​നം വെ​ടി​ഞ്ഞു: മോ​ഹ​ൻ​ലാ​ൽ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണും; വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണം എ​ന്താ​കും?

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ഭാ​ഗി​ക​മാ​യി പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സി​നി​മാ മേ​ഖ​ല​യി​ലു​ണ്ടാ​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ച്ച​യ്ക്ക് 12-ന് ​ന​ട​ക്കു​ന്ന കേ​ര​ള ക്രി​ക്ക്റ്റ് ലീ​ഗ് പ​രി​പാ​ടി​ക്ക് ശേ​ഷം അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കും. താ​ര​സം​ഘ​ട​ന അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നും രാ​ജി​വ​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ വ​രു​ന്ന​ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന ശേ​ഷം സം​ഘ​ട​ന​യി​ൽ നി​ന്നും ഒ​രു ഭാ​ര​വാ​ഹി​പോ​ലും പ്ര​തി​ക​ര​ണം അ​റി​യി​ച്ചി​രു​ന്നി​ല്ല. അ​തി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​യി​രു​ന്നു ഉ​യ​ർ​ന്ന​ത്. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മോ​ഹ​ൻ​ലാ​ൽ അ​ന്ന് ചെ​ന്നൈ​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ ഒ​ടു​വി​ൽ ‘അ​മ്മ’​യ്ക്കു വേ​ണ്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ധി​ഖാ​ണ് മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ച​ത്. അ​തി​നു പി​ന്നാ​ലെ സി​ദ്ദി​ഖി​നെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​യി​രു​ന്നു ഉ​യ​ർ​ന്നു വ​ന്ന​ത്. അ​തോ​ടെ ‌അ​ദ്ദേ​ഹം സം​ഘ​ട​നാ ഭാ​ര​വാ​ഹി​ത്വം രാ​ജി​വ​ച്ചു. പി​ന്നാ​ലെ അ​മ്മ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മോ​ഹ​ന്‍​ലാ​ല്‍ അ​ട​ക്കം എ​ല്ലാ അം​ഗ​ങ്ങ​ളും രാ​ജി​വ​യ്ക്കു​ക​യും ഭ​ര​ണ സ​മി​തി പി​രി​ച്ചു…

Read More

ഒളിച്ചുവയ്ക്കാൻ പാടില്ലായിരുന്നു… കാ​ര​വാ​നി​ന് അ​ക​ത്ത് സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഒ​ന്നി​ച്ചി​രി​ക്കു​ന്നു, ഡ്ര​ഗ്‌​സ് വ​രെ ഉ​പ​യോ​ഗി​ക്കു​ന്നു; കാ​ര​വാ​ൻ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചും രാ​ധി​ക​യു​ടെ തു​റ​ന്നു പ​റ​ച്ചി​ലി​ലും പ്ര​തി​ക​രി​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ലെ കാ​ര​വാ​നി​ല്‍ ര​ഹ​സ്യ​മാ​യി കാ​മ​റ വ​ച്ച് ന​ടി​മാ​രു​ടെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്നു​വെ​ന്ന ന​ടി രാ​ധി​ക ശ​ര​ത് കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഭാ​ഗ്യ​ല​ക്ഷ്മി. രാ​ധി​ക എ​ന്തു​കൊ​ണ്ട് ഇ​ക്കാ​ര്യം അ​ന്ന് ത​ന്നെ തു​റ​ന്ന് പ​റ​ഞ്ഞി​ല്ല, അ​വ​രു​ടെ നി​ശ​ബ്ദ​ത ക്രൈ​മി​ന് വ​ഴി​വ​ച്ചു കൊ​ടു​ക്കുകയാണ് ചെയ്തതെന്നും  ഭാ​ഗ്യ​ല​ക്ഷ്മി പ്ര​തി​ക​രി​ച്ചു. അ​വ​ര്‍ ചെ​ന്നൈ​യി​ല്‍ ഏ​റ്റ​വും സ്വാ​ധീ​നം ഉ​ള്ളൊ​രു വ്യ​ക്തി​യാ​ണ്. കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മു​ള്ള സി​നി​മാ മേ​ഖ​ല​യി​ലും വ​ള​രെ സ്വാ​ധീ​നം ഉ​ള്ള ആ​ളാ​ണ്. ത​നി​ക്ക​ല്ല, വേ​റെ ഏ​തോ സ്ത്രീ​ക​ള്‍​ക്ക് നേ​രെ ഇ​ത്ത​രം ക്രൈം ​ന​ട​ക്കു​ന്നു​ണ്ട് എ​ങ്കി​ല്‍ അ​വ​രും ഇ​തു​പോ​ലെ കാ​ര്യ​ങ്ങ​ള്‍ പൂ​ഴ്ത്തി​വ​ച്ചു എ​ന്ന് ത​ന്നെ​യ​ല്ലേ പ്ര​തീ​ക്ഷി​ക്കേ​ണ്ട​ത്. ചെ​രു​പ്പൂ​രി അ​ടി​ക്കും എ​ന്ന​ല്ല പ​റ​യേ​ണ്ട​ത്. രാ​ധി​ക പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​ക​ണം. ഇ​ന്നും അ​ത് ന​ട​ക്കു​ന്നു​ണ്ടോ ഇ​ല്ല​യോ എ​ന്ന് എ​ങ്ങ​നെ അ​റി​യാ​മെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി ചോ​ദി​ച്ചു. ലോ​ക​ത്തു​ള്ള സ​ക​ല പു​രു​ഷ​ന്മാ​രെ​യും സം​സാ​രി​ച്ച് തി​രു​ത്താ​ന്‍ പ​റ്റി​ല്ല. നി​യ​മ ന​ട​പ​ടി​യി​ലൂ​ടെ മാ​ത്ര​മെ ഓ​രോ​രു​ത്ത​രെ​യും തി​രു​ത്താ​ന്‍…

Read More

കാ​ര​വാ​നി​ൽ ഒ​ളി​കാ​മ​റ വ​ച്ച് ന​ടി​മാ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ആ​സ്വ​ദി​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്; മ​ല​യാ​ള സി​നി​മാ സെ​റ്റി​ലെ ഞെ​ട്ടി​ക്കു​ന്ന ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി ന​ടി രാ​ധി​ക ശ​ര​ത്കു​മാ​ർ

ചെ​ന്നൈ: മ​ല​യാ​ള സി​നി​മാ ലോ​ക്കേ​ഷ​നി​ലെ ഞെ​ട്ടി​ക്കു​ന്ന ദു​ര​നു​ഭ​വം വെ​ളു​പ്പെ​ടു​ത്തി ന​ടി രാ​ധി​ക ശ​ര​ത്കു​മാ​ർ. ന​ടി​മാ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ കാ​ര​വാ​നി​ൽ ര​ഹ​സ്യ​മാ​യി കാ​മ​റ വ​ച്ച് പ​ക​ർ​ത്തു​ന്നു​വെ​ന്നാ​ണ് രാ​ധി​ക​ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ സെ​റ്റി​ൽ പു​രു​ഷ​ൻ​മാ​ർ ഒ​ന്നി​ച്ചി​രു​ന്ന് ക​ണ്ട് ആ​സ്വ​ദി​ക്കു​ന്ന​ത് താ​ൻ നേ​രി​ട്ട് ക​ണ്ടിട്ടുണ്ടെന്നും ഭ​യ​ന്നു​പോ​യ താ​ൻ കാ​ര​വാ​നി​ൽ വ​ച്ച് വ​സ്ത്രം മാ​റാ​തെ ഹോ​ട്ട​ൽ മു​റി​യി​ലേ​ക്ക് പോ​യെ​ന്നും രാ​ധി​ക പ​റ​ഞ്ഞു. കാ​ര​വാ​നി​ൽ ഒ​ളി​കാ​മ​റ വ​ച്ച് ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ ഫോ​ൾ​ഡ​റു​ക​ളാ​യി പു​രു​ഷ​ന്മാ​ർ സൂ​ക്ഷി​ക്കു​ന്നു. ഓ​രോ ന​ടി​മാ​രു​ടെ പേ​രി​ലും പ്ര​ത്യേ​കം ഫോ​ൾ​ഡ​റു​ക​ളു​ണ്ടെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് രാ​ധി​ക ഇ​ക്കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ‘ഞാ​ൻ 46 വ​ർ​ഷ​മാ​യി ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ്. മോ​ശ​മാ​യി പെ​രു​മാ​റാ​ൻ ശ്ര​മി​ച്ച നി​ര​വ​ധി​പേ​രു​ണ്ട്. ‘നോ’ ​എ​ന്നു പ​റ​യാ​ൻ പെ​ൺ​കു​ട്ടി​ക​ൾ പ​ഠി​ക്ക​ണം. പു​രു​ഷ​ന്മാ​രാ​രും ഇ​തു​വ​രെ ഇ​തി​ൽ ഒ​രു പ്ര​തി​ക​ര​ണ​വും ന​ട​ത്തി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ എ​ല്ലാം പെ​ൺ​കു​ട്ടി​ക​ളു​ടെ ത​ല​യി​ലേ​ക്ക്…

Read More

ഛത്ര​പ​തി ശി​വാ​ജി​യു​ടെ പ്ര​തി​മ ത​ക​ർ​ന്നു​വീ​ണ സം​ഭ​വം: മ​റാ​ഠാ വി​കാ​ര​ത്തി​ന് മു​റി​വേ​റ്റ​തി​ൽ ഖേ​ദി​ക്കു​ന്നു, ത​ല​കു​നി​ച്ച് മാ​പ്പ് തേ​ടു​ന്നു; ന​രേ​ന്ദ്ര മോ​ദി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സി​ന്ധു​ദു​ര്‍​ഗ് കോ​ട്ട​യി​ല്‍ സ്ഥാ​പി​ച്ച ഛത്ര​പ​തി ശി​വാ​ജി​യു​ടെ പ്ര​തി​മ ത​ക​ര്‍​ന്നു​വീ​ണ സം​ഭ​വ​ത്തി​ല്‍ മാ​പ്പ് ചോ​ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​റാ​ഠാ വി​കാ​ര​ത്തി​ന് മു​റി​വേ​റ്റ​തി​ൽ ഖേ​ദി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ താ​ൻ ത​ല​കു​നി​ച്ച് മാ​പ്പ് തേ​ടു​ന്നു​വെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ൽ വാ​ഡ് വ​ൻ തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മാ​പ്പ​പേ​ക്ഷ. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് ന​രേ​ന്ദ്ര മോ​ദി ഛത്ര​പ​തി ശി​വാ​ജി​യു​ടെ പ്ര​തി​മ അ​നാഛാ​ദ​നം ചെ​യ്ത​ത്. എ​ന്നാ​ൽ ഒ​രു വ​ർ​ഷം തി​ക​യും മു​മ്പേ പ്ര​തി​മ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​തി​മ ത​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മും​ബൈ​യി​ലെ പ​രി​പാ​ടി​ക്ക് പ്ര​ധാ​ന​മ​ന്ത്രി എ​ത്തി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Read More

സി​നി​മാ മേ​ഖ​ല​യി​ല്‍ ലൈം​ഗി​ക ചൂ​ഷ​ണ​മു​ണ്ട്, എ​ല്ലാ മേ​ഖ​ലയിലേക്കാളും അൽപം കൂടുതൽ; കേൾക്കുന്നത് ആ​രെ​ക്കു​റി​ച്ചും പ്ര​തീ​ക്ഷി​ക്കാ​ത്ത കാര്യങ്ങളെന്ന് സം​വി​ധാ​യ​ക​ന്‍ ലാ​ല്‍

കൊ​ച്ചി: താ​ര​സം​ഘ​ട​ന അ​മ്മ​യി​ൽ കൂ​ട്ട​രാ​ജി ഉ​ണ്ടാ​യ​തി​ല്‍ പ്ര​തി​ക​രി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ല്‍ രം​ഗ​ത്ത്. സി​ദ്ദി​ഖി​നെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണം ഞെ​ട്ട​ലു​ണ്ടാ​ക്കി. കു​റ്റം ചെ​യ്ത​വ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ട​ണം. അ​ക്കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കും സം​ശ​യ​വു​മി​ല്ല. ആ ​കൂ​ട്ട​ത്തി​ല്‍ നി​ര​പ​രാ​ധി​ക​ളാ​യ ആ​രും പെ​ട്ടു​പോ​ക​രു​തേ എ​ന്ന പ്രാ​ര്‍​ഥ​ന മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്ന് ലാ​ൽ പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ​യി​ല്‍ കാ​സ്റ്റിം​ഗ് കൗ​ച്ച് ഉ​ണ്ടെ​ന്ന കാ​ര്യം സ​ത്യ​മാ​ണ്. അ​ത് എ​ല്ലാ സ്ഥ​ല​ത്തും ഉ​ണ്ട്. ഈ ​വി​ഷ​യ​ത്ത കൈ ​ഒ​ഴി​യു​ക​യ​ല്ല. ഒ​രു സ്ഥ​ല​ത്തും കാ​സ്റ്റിം​ഗ് കൗ​ച്ച് ഉ​ണ്ടാ​വാ​ന്‍ പാ​ടി​ല്ല. സി​നി​മ​യി​ലും ഉ​ണ്ടാ​വാ​ന്‍ പാ​ടി​ല്ല മ​റ്റൊ​രി​ട​ത്തും അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ള്‍ സ്ത്രീ​ക​ള്‍​ക്കു​ണ്ടാ​വ​രു​തെ​ന്നും ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. സി​നി​മാ മേ​ഖ​ല​യി​ല്‍ ലൈം​ഗി​ക ചൂ​ഷ​ണ​മു​ണ്ട്. എ​ല്ലാ മേ​ഖ​ലയിലേക്കാളും അൽപം കൂടുതലാണ് സിനിമയിലെന്നും അദ്ദേഹം ആരോപിച്ചു.  അ​തേ​സ​മ​യം, ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്ത് വ​ന്ന​തോ​ടെ മ​ല​യാ​ള സി​നി​മാ ലോ​കം അ​ടി​മു​ടി ഉ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ്. ലൈം​ഗി​ക ആ​രോ​പ​ണം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് താ​ര​സം​ഘ​ട​ന അ​മ്മ​യി​ൽ നി​ന്നും സെ​ക്ര​ട്ട​റി സി​ദ്ദി​ഖ്…

Read More

‘പ്ര​മു​ഖ​ർ’ പ​ല​രും കാ​ണാ​മ​റ​യ​ത്ത്… സി​നി​മ​യി​ൽ ആ​രെ അ​ഭി​ന​യി​പ്പി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത്  ആ ​ലോ​ബി; ഫീ​ൽ​ഡി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന​വ​ർ ഒ​ന്നും മി​ണ്ടാ​ത്ത​ത് അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ന്ന ഭ​യം മൂ​ല​മോ

കോ​ഴി​ക്കോ​ട്: അ​ലി​ഖി​ത അ​വ​കാ​ശം പോ​ലെ സി​നി​മ​യി​ൽ തു​ട​ർ​ന്നു വ​രു​ന്ന ലൈം​ഗി​ക ചൂ​ഷ​ണ​മ​ട​ക്ക​മു​ള്ള നെ​റി​കേ​ടു​ക​ൾ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യ​ത്തി​ലെ ഒ​ട്ടേ​റെ ‘പ്ര​മു​ഖ​ർ’ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്ത്. പ​ല മു​ൻ​നി​ര വ​നി​താ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​ട്ടേ​റെ ക​ഥ​ക​ൾ പ​റ​യാ​നു​ണ്ടെ​ന്നാ​ണ് സി​നി​മാ മേ​ഖ​ല​യി​ലെ പി​ന്നാ​ന്പു​റ സം​സാ​രം. അ​വ​രു​ടെ ക​ഥ​ക​ൾ​ക്കു മു​ന്നി​ൽ ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ നി​സാ​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന. ഫീ​ൽ​ഡി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന​വ​രും ഭാ​വി​യി​ൽ ന​ല്ല റോ​ളു​ക​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ന്ന​വ​രും തു​റ​ന്നു​പ​റ​ച്ചി​ലു​ക​ൾ ന​ട​ത്താ​ത്ത​ത് എ​ന്ന​ന്നേ​ക്കു​മാ​യി ത​ങ്ങ​ൾ ത​ഴ​യ​പ്പെ​ടു​മോ​യെ​ന്ന ഭീ​തി മൂ​ല​മാ​ണ്. ചൂ​ഷ​ണ​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നേ സ​ർ​ക്കാ​രി​നു ക​ഴി​യു. ആ​ർ​ക്കൊ​ക്കെ സി​നി​മ​യി​ൽ അ​വ​സ​രം കൊ​ടു​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കാ​നു​ള്ള പൂ​ർ​ണ​മാ​യ അ​വ​കാ​ശ​വും അ​ധി​കാ​ര​വും സം​വി​ധാ​യ​ക​രും നി​ർ​മാ​താ​ക്ക​ളും പ്ര​മു​ഖ ന​ട​ൻ​മാ​രും അ​ട​ങ്ങി​യ ലോ​ബി​ക്കാ​ണു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നോ​ക്കി​യും​ക​ണ്ടു​മൊ​ക്കെ​യു​ള്ള നി​ല​പാ​ടു സ്വീ​ക​രി​ക്കാ​നാ​ണ് ചൂ​ഷ​ണ​ത്തി​നി​ര​യാ​യ പ​ല താ​ര​ങ്ങ​ളു​ടെ തീ​രു​മാ​നം. ഒ​രു മു​ൻ​നി​ര താ​രം പോ​ലും ഇ​തു​വ​രെ…

Read More

ഇ​മ്മി​ണി ന​ല്ലൊ​രാ​ൾ..! നാ​ട്ടി​ലെ​ത്തി​യാ​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കും, ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി വ​രും; ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും മ​ട​ങ്ങി​വ​രാ​തെ ജ​യ​സൂ​ര്യ; അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ പ​റ‍​യു​ന്ന​തി​ങ്ങ​നെ

കൊ​ച്ചി: ര​ണ്ട് പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ന​ട​ന്‍ ജ​യ​സൂ​ര്യ ഉ​ട​ന്‍ കേ​ര​ള​ത്തി​ലേ​ക്കി​ല്ലെ​ന്നു സൂ​ച​ന. നി​ല​വി​ല്‍ ജ​യ​സൂ​ര്യ ന്യൂ​യോ​ര്‍​ക്കി​ലാ​ണ് ഉ​ള്ള​ത്. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യ്ക്കു​ള്ള ശ്ര​മം തു​ട​രു​ന്ന​താ​യാ​ണ് വി​വ​രം. ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​ത് വ​രെ ജ​യ​സൂ​ര്യ വി​ദേ​ശ​ത്ത് തു​ട​രു​മെ​ന്നാ​ണ് ഇ​യാ​ളു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രി​ല്‍​നി​ന്ന് അ​റി​യു​ന്ന​ത്. ന​ട​നു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ര്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. നാ​ട്ടി​ലെ​ത്തി​യാ​ല്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും ജ​യി​ലി​ല്‍ പോ​കേ​ണ്ടി​വ​രു​മെ​ന്നു​മു​ള്ള ഭ​യ​മാ​ണ് ജ​യ​സൂ​ര്യ​യെ വി​ദേ​ശ​ത്ത് തു​ട​രാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​വ​രി​ല്‍​നി​ന്ന് അ​റി​യാ​ന്‍ ക​ഴി​യു​ന്ന​ത്. അ​തേ​സ​മ​യം, ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ല്‍ ജ​യ​സൂ​ര്യ​ക്കെ​തി​രേ തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സാ​ണ് ആ​ദ്യം ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ശു​ചി​മു​റി​യു​ടെ സ​മീ​പ​ത്തു​വ​ച്ച് ക​ട​ന്നു​പി​ടി​ച്ച് ലൈം​ഗി​ക​മാ​യി അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി. തൊ​ടു​പു​ഴ​യി​ലെ സി​നി​മാ​സെ​റ്റി​ല്‍ വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ മ​റ്റൊ​രു ന​ടി​യു​ടെ പ​രാ​തി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ ക​ര​മ​ന പോ​ലീ​സാ​ണ് ഇ​ന്ന​ലെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.…

Read More

തൊ​ടു​പു​ഴ​യി​ൽ നി​ന്ന് 90 ല​ക്ഷ​വു​മാ​യി പ്രോ​സി​ക്യൂ​ട്ട​ർ മു​ങ്ങി​യി​ട്ട് 11 വ​ർ​ഷം; മ​രി​ച്ച​താ​യി ക​ണ​ക്കാ​ക്കി ക​ട​ബാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ; കു​റ്റ്യാ​ടി​യി​ൽ പൊക്കിയെടുത്ത് പോ​ലീ​സ്

തൊ​ടു​പു​ഴ: ല​ക്ഷ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി നാ​ടു​വി​ട്ട പ്രോ​സി​ക്യൂ​ട്ട​റെ 11 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ക​ണ്ടെ​ത്തി. തൊ​ടു​പു​ഴ മു​ട്ടം മൈ​ലാ​ടി​യി​ൽ എം.​എം. ജ​യിം​സി​നെ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ചു 2021ൽ ​മ​ക​ൾ മു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ജയിം​സി​നെ ക​ണ്ടെ​ത്തി​യ​തെ​ന്ന് സി​ഐ ഇ.​കെ.​ സോ​ൾ​ജി​മോ​ൻ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ ജയിം​സി​നെ പീ​രു​മേ​ട് ജു​ഡി​ഷൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു. 2018ൽ ​ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്കി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ എ​വി​ടെ​യു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തെ​ന്ന് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. കാ​ണാ​താ​യ പ​രാ​തി​യി​ൽ പോ​ലീ​സ് ഇ​യാ​ൾ​ക്കാ​യി ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സും പു​റ​ത്തി​റ​ക്കി​യി​രു​ന്നു.ജയിം​സി​നെ​തി​രേ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ സി​ജെഎം കോ​ട​തി​യു​ടെ വാ​റ​ണ്ട് നി​ല​വി​ലു​ണ്ട്. വാ​റ​ണ്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളോ​ട് സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.…

Read More

എ​ന്ത് ​വി​ധി​യി​ത്..! പെ​ൺ​കു​ട്ടിയെ ശ​ല്യം ചെ​യ്ത് കൗ​മാ​ര​ക്ക​ർ; വ​ഴ​ക്ക് പ​റ​ഞ്ഞ് ഓ​ടി​ച്ചു​വി​ട്ട യു​വാ​വി​നെ വ​ഴി​യി​ൽ വെ​ട്ടി​ക്കൊ​ന്നു; പ്ല​സ്ടു വി​ദ്യാ​ർ​ഥി​യ​ട​ക്കം ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ർ: പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ക​ണ്ട യു​വാ​വ് കൗ​മാ​ര​ക്കാ​രെ വ​ഴ​ക്കു പ​റ​ഞ്ഞു ഓ​ടി​ച്ചു വി​ട്ടു. ഇ​തി​ൽ ക​ലി​പൂ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വി​നെ ന​ടു​റോ​ഡി​ൽ വെ​ട്ടി​ക്കൊ​ന്നു. ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ലെ ഖ​ണ്ഡ​ഗി​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ര​ഘു​നാ​ഥ് ന​ഗ​റി​ലാ​ണ് സം​ഭ​വം. മു​ഖ്യ​പ്ര​തി ഉ​ൾ​പ്പെ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഭു​വ​നേ​ശ്വ​റി​ലെ പ്രാ​ദേ​ശി​ക കോ​ള​ജി​ലെ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് പ്ര​തി. ര​ഘു​നാ​ഥ് ന​ഗ​ർ ഏ​രി​യ​യി​ലെ സു​ക വി​ഹാ​റി​ലെ ജ​ഗ എ​ന്ന ജ​ഗ​ത് മ​ല്ലി​ക്(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ട്ട​ക്കി​ൽ ഒ​രു സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ‍​യാ​ളു​ടെ വാ​ഹ​നം പ്ര​തി​ക​ൾ വീ​ടി​ന് അ​ടു​ത്ത് വ​ച്ച് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പ്ര​തി​ക​ളും മ​ല്ലി​ക്കും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ർ​ന്ന് ഇ​വ​ർ മ​ല്ലി​ക്കി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് വ​ഴി​യി​ൽ കി​ട​ന്ന ഇ​യാ​ൾ ചോ​ര​വാ​ർ​ന്ന് ആ​ണ് മ​രി​ച്ച​ത്. മ​ല്ലി​ക്കി​നെ ഭു​വ​നേ​ശ്വ​റി​ലെ എ​യിം​സി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ്…

Read More

കൊ​ല​കൊ​ല്ലി​യാ​യി വീ​ണ്ടും അ​ര​ളി​യി​ല; ഔ​ഷ​ധ​മാ​ണെ​ന്ന് തെ​റ്റി​ധ​രി​ച്ച് അ​ര​ളി ഇ​ല​യു​ടെ ജ്യൂ​സ് കു​ടി​ച്ച വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം; ന​ടു​ക്ക​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ

കോ​ട്ട​യം: അ​ര​ളി ഇ​ല​യു​ടെ ജ്യൂ​സ് കു​ടി​ച്ച വ​യോ​ധി​ക​ന് ദാരുണാന്ത്യം. കോ​ട്ട​യം മൂ​ല​വ​ട്ടം മു​പ്പാ​യി​പാ​ട​ത്ത് വി​ദ്യാ​ധ​ര​ൻ(63) ആ​ണ് മ​രി​ച്ച​ത്. ഔ​ഷ​ധ​മാ​ണെ​ന്ന് ക​രു​തി​യാ​ണ് വി​ദ്യാ​ധ​ര​ൻ അ​ര​ളി ഇ​ല ജ്യൂ​സാ​ക്കി കു​ടി​ച്ചെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ആ​ദ്യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​തി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കൂ​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Read More