ന്യൂഡൽഹി: രാജ്യത്ത് ആഴ്ചയിൽ അഞ്ച് പേർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നുവെന്ന് ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട്. 2017നും 2022നുമിടയിൽ 1551 പേർ ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ ഇരയായി മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓരോ വർഷവും ശരാശരി 250തിലധികം പേർ കൊല്ലപ്പെടുന്നുവെന്ന കണക്കിൽ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണ്. ആറുവർഷത്തിനിടെ 280 കേസുകൾ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തപ്പോൾ മധ്യപ്രദേശിൽ 207 കേസുകളും ആസാമിൽ 205 കേസുകളും രേഖപ്പെടുത്തി. അതേസമയം വിചാരണ പൂർത്തിയാക്കിയ 308 കേസുകളിൽ 65 ശതമാനം കേസുകളിൽ മാത്രമാണ് കുറ്റാരോപിതർ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
Read MoreCategory: Top News
സോളാർ കേസിൽ നിന്ന് പിൻമാറാൻ അജിത് കുമാർ ബന്ധപ്പെട്ടു; മെച്ചപ്പെട്ട ജീവിത സാചര്യം വാഗ്ദാനം ചെയ്തു; തന്നെ സ്വാധിനിക്കാൻ ശ്രമിച്ചത് രണ്ട് ഉന്നതർക്ക് വേണ്ടി; വെളിപ്പെടുത്തലുമായി സോളർകേസിലെ പരാതിക്കാരി
കൊച്ചി: സോളാർ കേസ് അട്ടിമറിക്കാൻ എം.ആർ. അജിത് കുമാർ ഇടപെട്ടു. ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി സോളാർ കേസിലെ പരാതിക്കാരി. പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പരാതിക്കാരിയുടെ പ്രതികരണം. കേസിൽനിന്ന് പിന്മാറണമെന്ന് അജിത് കുമാർ ആവശ്യപ്പെട്ടു. ആരോപണ വിധേയൻ ഉന്നതനായതിനാൽ സിബിഐ അന്വേഷണത്തിന് പോയിട്ടും കാര്യമില്ലെന്ന് പറഞ്ഞു. രണ്ടുപേർക്ക് വേണ്ടിയാണ് അദ്ദേഹം സമീപിച്ചത്. ഒരാൾ ഇപ്പോൾ ഭൂമിയിലില്ല. മറ്റേയാൾ കെ.സി. വേണുഗോപാലാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കിനൽകാമെന്ന് എഡിജിപി വാഗ്ദാനം നൽകിയെന്നും പരാതിക്കാരി പറഞ്ഞു. തന്നെ സ്വാധീനിക്കാമെന്ന് പറഞ്ഞ് അജിത് കുമാര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി. അക്കാര്യത്തില്‍ തനിക്ക് ബോധ്യമുണ്ട്. അപ്പോഴാണ് അജിത് കുമാറിനെതിരേ സെന്‍ട്രല്‍ വിജിലന്‍സിനെ സമീപിച്ചതെന്നും അവർ വ്യക്തമാക്കി.
Read Moreഒറ്റ ഫോൺകോളിൽ സാധനം കൈയിലെത്തും; അനധികൃത വിദേശമദ്യം വിറ്റ വയോധികനെ വലയിലാക്കി പോലീസ്; വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 1ലക്ഷം രൂപയുടെ 204 കുപ്പി അരലിറ്റർ മദ്യം
ഹരിപ്പാട്: മദ്യശാലകളെ തോൽപ്പിക്കും വിധം കച്ചവടം. ഒരു ഫോൺകോളിൽ ആവശ്യക്കാർക്ക് സാധനം കൈയിലെത്തും.അനധികൃത വിദേശമദ്യം വിറ്റയാളെ കുരുക്കി പോലീസ്.തൃക്കുന്നപ്പുഴ പള്ളിപ്പാട്ട്മുറി പറയന്തറവീട്ടില് രഘുവിനെ(70)യാണ് എക്സൈസ് സംഘം പിടികൂടിയത്. മദ്യശാലകള്‍ അവധിയുള്ള ദിവസങ്ങളില്‍ വന്‍തോതില്‍ വിദേശമദ്യം വീട്ടില്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്നതാണ് രഘുവിന്റെ പതിവ്. ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് ഹരിപ്പാട് എക്സൈസ് സര്‍ക്കിള്‍ സംഘവും ആലപ്പുഴ ഐബിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് രഘുവിനെ പിടികൂടിയത്. ഇയാളുടെ വീട്ടില്‍നിന്ന് അര ലിറ്ററിന്റെ 204 കുപ്പി മദ്യം കണ്ടെടുത്തു. ഒരു ലക്ഷത്തിലധികം രൂപയുടെ മദ്യമാണ് പിടിച്ചെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreഅച്ചടക്കം ലംഘിച്ചാൽ വച്ചുപൊറുപ്പിക്കില്ല, പരിണിതഫലം തിക്തമായിരിക്കും; എഡിജിപിയെ വേദിയിലിരുത്തി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കോട്ടയം: എഡിജിപി എം. ആര്. അജിത് കുമാറിനെതിരെ പി. വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോട്ടയത്തു നടക്കുന്ന കേരള പൊലീസ് അസോസിയേഷന് സംസ്ഥാന സമ്മേളന വേദിയില്‍ എഡിജിപിയെ കൂടി വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും പിണറായി പറഞ്ഞു. പോലീസ് സേനയില്‍ അച്ചടക്കം വളരെ പ്രധാനമാണ്. അതിനു വിരുദ്ധമായി എന്തെങ്കിലും പ്രവൃത്തി ചെയ്താല്‍ ഒരുഘട്ടത്തിലും വച്ചുപൊറുപ്പിക്കില്ല. അതുമായി ബന്ധപ്പെട്ട നടപടികള്‍ പ്രത്യേകമായി ഉണ്ടാകും. അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തി കണ്ട് ആർക്കെങ്കിലും തനിക്കും ഇങ്ങനെ ചെയ്യാമെന്നും ആരും ധരിച്ചേക്കരുത്. അതിന്റെ പരിണിതഫലം തിക്തമായിരിക്കുമെന്ന് ഓര്മ വേണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പോലീസ് സേനയിലുള്ളവര്‍ അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍ നിന്നും വ്യതിചലിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read Moreമൃതുഭാവേ ദൃഢകൃത്യേ… ആഭ്യന്തരവകുപ്പിനെതിരെ ഉയർന്ന ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപിയും ഇന്ന് വേദി പങ്കിടും; കാതോർത്ത് രാഷ്ട്രീയകേരളം…
കോട്ടയം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പി.വി. അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ കൊടുംപിരികൊണ്ട് നിൽക്കെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് വേദി പങ്കിടും. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപനത്തിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്. അതേസമയം, മുഖ്യമന്ത്രിക്കും എഡിജിപിക്കും പുറമേ ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബും പരിപാടിയിൽ പങ്കെടുക്കും. ആഭ്യന്തരവകുപ്പിനെയും സര്‍ക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയാണ് ഭരണകക്ഷി എംഎല്‍എ പി.വി. അന്‍വര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എഡിജിപി എം.ആര്. അജിത്കുമാറിനും എതിരേ അതിരൂക്ഷമായ വിമര്‍ശനങ്ങൾ അഴിച്ചുവിട്ടത്. ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്പിച്ച പി. ശശി പരാജയമാണ്. മുഖ്യമന്ത്രിയെ വിശ്വസ്തര്‍ കുഴിയില്‍ ചാടിക്കുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകള്‍ ഏല്പിച്ചത്. അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. എഡിജിപി അജിത്കുമാറിനെതിരേ അതിരൂക്ഷ വിമര്‍ശനവും അഴിമതിയാരോപണവും ഉന്നയിച്ച പി.വി. അന്‍വര്‍, എന്തുകൊണ്ടാണ്…
Read Moreനടിമാരുടെ വെളിപ്പെടുത്തലുകള്‍ ‘ചുമ്മാ ഷോ’, എല്ലാവരും ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ച്; ശാരദ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം സമൂഹമാധ്യമങ്ങളിലുൾപ്പെടെ വലിയ ചർച്ചയാണ്. അതിനെതിരേ പ്രതികരിച്ചിരിക്കുകയാണ് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ഹേമ കമ്മിറ്റി വിട്ട് നിങ്ങൾ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നാണ് ശാരദ പറയുന്നത്. ആറ് വർഷം മുമ്പ് നടന്ന തെളിവെടുപ്പാണ് അത്. മാത്രവുമല്ല റിപ്പോർട്ടിൽ താൻ എഴുതിയ കാര്യങ്ങളെ കുറിച്ച് ഓർമയില്ലെന്നും താരം വ്യക്തമാക്കി. എന്താണ് റിപ്പോര്‍ട്ടിലുള്ളത് എന്നതിനെക്കുറിച്ച് ജസ്റ്റിസ് ഹേമ വിശദീകരിക്കട്ടെ എന്നും ശാരദ പറഞ്ഞു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഷോ ആണെന്നും അവർ കൂട്ടിച്ചേർത്തു. സമാനമായ ദുരനുഭവങ്ങള്‍ തന്റെ കാലത്തും ഉണ്ടായിട്ടുണ്ട്. അന്ന് ഇത് ആള്ക്കാര് പുറത്തു പറഞ്ഞിരുന്നില്ല. അഭിമാനം കരുതിയും ഭയം കാരണവും അന്ന് ഒരു വിവരവും പുറത്തുവന്നില്ല. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്ക് ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായെന്നും ശാരദ പറഞ്ഞു.
Read Moreനാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിൽ വീട്ടുകാരുടെ കുറ്റപ്പെടുത്തൽ; നവജാത ശിശുവിനെ കൊലപ്പെടുത്തി യുവതി
ന്യൂഡൽഹി: നാലാമതും ജനിച്ചത് പെണ്കുഞ്ഞാണെന്നറിഞ്ഞ് വീട്ടുകാരുടെ കുറ്റപ്പെടുത്തൽ സഹിക്കാൻ കഴിയാതെ യുവതി ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു. ഡൽഹിയിലെ ദ്വാരകയിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി വീടിന്റെ ടെറസിലേക്ക് എറിയുകയായിരുന്നു. സംഭവത്തിൽ 28 കാരിയായ ശിവാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് മുന്‍പ് ഇവരുടെ രണ്ട് മക്കൾ അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന വിവരം പോലീസിനു ലഭിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം വീടിന്റെ ടെറസിൽനിന്നു കണ്ടെടുക്കുകയായിരുന്നു. സംഭവം നടക്കുന്ന ദിവസമാണ് ആശുപത്രിയിൽനിന്ന് കുഞ്ഞിനേയുംകൊണ്ട് ശിവാനി വീട്ടിലെത്തിയത്. പുലർച്ചെ കുഞ്ഞിന് പാൽ കൊടുത്ത ശേഷം തന്നോടൊപ്പം കിടത്തിയെന്നും പിന്നീട് രാവിലെ നോക്കുന്പോൾ കാണാനില്ലെന്നുമായിരുന്നു ശിവാനി പോലീസിനോടു പറഞ്ഞത്. തുടർന്ന് സമീപത്തെ സിസിടിവി പരിശോധിച്ച പോലീസിന് കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. എന്നാൽ,…
Read Moreസംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസംകൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും അടുത്ത 24 മണിക്കൂര്‍ അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി.
Read Moreഅൻവറിന്റേത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തൽ: പൂരം കലക്കിയത് ഗുരുതര കുറ്റ കൃത്യം, ജുഡീഷ്യൽ അന്വേഷണം വേണം; കെ. മുരളീധരൻ
കോട്ടയം: പി. വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗൗരവകരമായ ആരോപണങ്ങളാണ് അജിത് കുമാറിനെതിരേ ഉയർന്നു വന്നത്. എഡിജിപിയെ ഉടൻ തന്നെ സർവീസിൽ നിന്നും നീക്കണമെന്നും മുരളീധരൻ പറഞ്ഞു. എഡിജിപി അജിത് കുമാർ ഇടപെട്ടാണ് തൃശൂർപൂരം കലക്കിയതെന്ന പി.വി.അൻവർ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടപടിവേണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. പൂരം കലക്കിയത് ഗുരുതര കുറ്റ കൃത്യമാണ്. ഇതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ആഭ്യന്തരവകുപ്പ് അറിയാതെ ഇത്തരം നടപടികൾ ഉദ്യോഗസ്ഥന്മാർ ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു. കൊടും ക്രിമിനലാണ് എഡിജിപി എന്ന് ഭരണകക്ഷി എംഎൽഎ തന്നെ പറയുന്നു. എഡിജിപി മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. ശശിയുമായി അജിത് കുമാറിന് ബന്ധമുണ്ടെന്ന് പറയുമ്പോൾ അത് മുഖ്യമന്ത്രിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും മുരളീധരൻ പറഞ്ഞു.
Read Moreമുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ട: ഏതൊരാള്‍ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ട്, എന്നിട്ടു പോരേ ബാക്കി ചര്‍ച്ചകള്‍; ശശി തരൂർ
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണ്ടതില്ലെന്ന് ശശി തരൂര്‍ എംപി. ഏതൊരാള്‍ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ട്. നിരപരാധിയാണോ അല്ലയോ എന്ന് തെളിയട്ടെ. ബാക്കി ചര്‍ച്ചകള്‍ എന്നിട്ടു പോരേയെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾക്കെതിരേ ഒന്നിലധികം പീഡനപരാതികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ട്. സിനിമാമേഖലയിലെ സ്ത്രീകൾക്കെതിരായ പീഡനപരാതികൾ പരിശോധിക്കാൻ ആഭ്യന്തര പരാതിപരിഹാര സമിതികൾ പ്രായോഗികമാവില്ലന്നും തരൂർ കുറ്റപ്പെടുത്തി. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് അടക്കം സമരം നടത്തുന്നതിനിടെയാണ് തരൂര്‍ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. അതേസമയം, മുകേഷിനെതിരേ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ കളവാണെന്ന് മുകേഷിന്റെ അഭിഭാഷകന് ജിയോ പോള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ ശ്രമിക്കും. കേസില്‍ ഹാജരാക്കാന്‍ കഴിയുന്ന തെളിവുകള്‍ സംബന്ധിച്ച് മുകേഷുമായി ചര്‍ച്ച ചെയ്തു. സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും അഭിഭാഷകന് വ്യക്തമാക്കി.
Read More