ഷൂ​ട്ടിം​ഗ് ലോ​ക്കേ​ഷ​നി​ല്‍ ന​ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് പ​രാ​തി; ന​ട​ൻ ജ​യ​സൂ​ര്യ​യ്ക്കെ​തി​രെ വീ​ണ്ടും കേ​സ്

തി​രു​വ​ന്ത​പു​രം: ന​ട​ൻ ജ​യ​സൂ​ര്യ​യ്ക്കെ​തി​രേ വീ​ണ്ടും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് തൊ​ടു​പു​ഴ​യി​ലെ ലൊ​ക്കേ​ഷ​നി​ൽ വ​ച്ച് ന​ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ക​ര​മ​ന പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റും. ഈ ​കേ​സ് തൃ​ശൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​യി​രി​ക്കും അ​ന്വേ​ഷി​ക്കു​ക. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ടി​യു​ടെ മൊ​ഴി ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ച്ചി സ്വ​ദേ​ശി​നി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ൽ ജ​യ​സൂ​ര്യ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ കേ​സാ​ണി​ത്. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം ജ​യ​സൂ​ര്യ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ശു​ചി​മു​റി​യു​ടെ സ​മീ​പ​ത്തു​വെ​ച്ച് ക​ട​ന്നു​പി​ടി​ച്ച് ലൈം​ഗി​ക​മാ​യി അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കൊ​ച്ചി സ്വ​ദേ​ശി​നി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് ആ​ദ്യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഐ ​പി സി 354, 354 A, 509…

Read More

വ​യ​നാ​ട് പു​ന​ര​ധി​വാ​സം: നി​ർ​മി​ക്കുന്നത് 1000 ച​തു​ര​ശ്ര അ​ടി​യു​ള്ള ഒ​റ്റ​നി​ല വീ​ടുകൾ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഒ​റ്റ​നി​ല വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഭാ​വി​യി​ൽ ര​ണ്ടാ​മ​ത്തെ നി​ല​കൂ​ടി കെ​ട്ടാ​ൻ സൗ​ക​ര്യ​മു​ള്ള രീ​തി​യി​ലാ​കും അ​ടി​ത്ത​റ. വ​യ​നാ​ട് പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്. വീ​ടു​ക​ൾ ഒ​രേ രീ​തി​യി​ലാ​കും നി​ർ​മി​ക്കു​ക. ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തും. വി​ല​ങ്ങാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്കും പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കും. വി​ല​ങ്ങാ​ട് മ​നു​ഷ്യ​ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന​ത് സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ​കൊ​ണ്ടു​കൂ​ടി​യാ​ണ്. അ​ത്ത​ര​ത്തി​ൽ ദു​ര​ന്ത​മേ​ഖ​ല​യി​ൽ ഇ​ട​പെ​ടാ​ൻ ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ സം​വി​ധാ​ന​മൊ​രു​ക്കും. പു​ന​ര​ധി​വാ​സ സ്ഥ​ല​ത്ത് ആ​വ​ശ്യ​മാ​യ പൊ​തു ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കും. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​ണു പു​ന​ര​ധി​വാ​സ​ത്തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ക. മാ​റി​ത്താ​മ​സി​ക്കേ​ണ്ടി വ​ന്ന​വ​രെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ക്കും. പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ൽ ജീ​വ​നോ​പാ​ധി ഉ​റ​പ്പാ​ക്കും. തൊ​ഴി​ലെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന പ​ര​മാ​വ​ധി പേ​ർ​ക്കു തൊ​ഴി​ൽ ഉ​റ​പ്പു​വ​രു​ത്തും. എ​ല്ലാ സ്ത്രീ​ക​ൾ​ക്കും താ​ത്പ​ര്യ​മു​ള്ള തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും ന​ൽ​കും. വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ​ക്കൂ​ടി…

Read More

അ​ഭി​ന​യി​ച്ച് കാ​ണി​ക്കാ​നാ​യി കൈ​ക​ൾ കെ​ട്ടി​യി​ട്ടു; വാ​ട​ക​വീ​ട്ടി​ൽ പി​ന്നെ ന​ട​ന്ന​ത് കൊ​ടീയ​പീ​ഡ​നം; ആ​റാ​ട്ട​ണ്ണ​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മെ​തി​രെ പ​രാ​തി​യു​മാ​യി ട്രാ​ൻ​സ്ജെ​ഡ​ർ

കൊ​ച്ചി: അഭിനയിക്കാൻ അവസരം വാഗ്ദാനം ചെ​യ്ത്  വീട്ടിലെത്തിച്ചു പീഡിപ്പിച്ചു. ട്രാ​ന്‍​സ് ജെ​ന്‍​ഡ​റു​ടെ പ​രാ​തി​യി​ൽ അ​ഞ്ച് പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഹ്ര​സ്വ​ചി​ത്ര സം​വി​ധാ​യ​ക​ന്‍ വി​നീ​ത്, യൂ​ട്യൂ​ബ​റാ​യ ‘ആ​റാ​ട്ട​ണ്ണ​ന്‍,’ (സ​ന്തോ​ഷ് വ​ര്‍​ക്കി), അ​ല​ന്‍ ജോ​സ് പെ​രേ​ര, ബ്രൈ​റ്റ്, അ​ഭി​ലാ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്‌​തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചി​റ്റൂ​ര്‍ ഫെ​റി​ക്ക് സ​മീ​പ​മു​ള്ള വാ​ട​ക​വീ​ട്ടി​ല്‍​വ​ച്ച് ചേ​രാ​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ട്രാ​ന്‍​സ് ജെ​ന്‍​ഡ​റെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. സി​നി​മ​യി​ലെ ഭാ​ഗ​ങ്ങ​ള്‍ അ​ഭി​ന​യി​ച്ച് കാ​ണി​ക്കാ​നെ​ന്ന വ്യാ​ജേ​ന കൈ​ക​ള്‍ കെ​ട്ടി​യി​ട്ട് വി​നീ​ത് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. മ​റ്റ് പ്ര​തി​ക​ള്‍​ക്ക് വ​ഴ​ങ്ങി​കൊ​ടു​ക്ക​ണ​മെ​ന്ന് ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഓ​ഗ​സ്റ്റ് 13നാ​ണ് യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ര​ഹ​സ്യ​മൊ​ഴി​യ​ട​ക്കം രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

സി​ദ്ദി​ഖി​നെ​തി​രാ​യ ബ​ലാ​ത്സം​ഗ കേ​സ്: ഹോ​ട്ട​ലി​ൽ സി​ദ്ദി​ഖ് താ​മ​സി​ച്ച​ത് വ്യ​ക്ത​മാ​ക്കു​ന്ന ര​ജി​സ്റ്റ​ർ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി; ഇ​തേ ദി​വ​സം ത​ന്നെ ന​ടി ഹോ​ട്ട​ലി​ൽ എ​ത്തി​യ​താ​യി സ​ന്ദ​ർ​ശ​ക ര​ജി​സ്റ്റ​റി​ൽ രേ​ഖ

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ സി​ദ്ദി​ഖി​നെ​തി​രെ യു​വ ന​ടി ന​ൽ​കി​യ പ​രാ​തി​യി​ൽ തെ​ളി​വ് ശേ​ഖ​രി​ച്ച് പോ​ലീ​സ്. 2016 ൽ ​മാ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ൽ വ​ച്ച് സി​ദ്ദി​ഖ് ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് ന​ടി പ​രാ​തി ന​ൽ​കി​യ​ത്. ഇ​ത് പ്ര​കാ​രം ഹോ​ട്ട​ൽ താ​മ​സ രേ​ഖ​ര​ള​ട​ക്കം പോ​ലീ​സ് ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. ക​ന്‍റോ​ൺ​മെ​ന്‍റ് എ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ലി​ൽ സി​ദ്ദി​ഖ് താ​മ​സി​ച്ച​ത് വ്യ​ക്ത​മാ​ക്കു​ന്ന ര​ജി​സ്റ്റ​ർ തെ​ളി​വു​ക​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഒ​ന്നാം നി​ല​യി​ലാ​ണ് സി​ദ്ദി​ഖ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തേ ദി​വ​സം ത​ന്നെ ന​ടി ഹോ​ട്ട​ലി​ൽ എ​ത്തി​യ​താ​യി സ​ന്ദ​ർ​ശ​ക ര​ജി​സ്റ്റ​റി​ലും രേഖയുണ്ട്. സി​നി​മ​യി​ൽ അ​വ​സ​രം വാ​ദ്ഗാ​നം ചെ​യ്ത് 2016​ൽ മാ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ൽ വ​ച്ച് ബ​ലാ​ൽ​സം​ഗം ചെ​യ്തു​വെ​ന്ന യുവനടിയുടെ പ​രാ​തി​യി​ലാ​ണ് സി​ദ്ദി​ഖി​നെ​തി​രെ അ​ന്വേ​ഷ​ണ സം​ഘം കേ​സെ​ടു​ത്ത​ത്. 

Read More

സ്വ​വ​ര്‍​ഗാ​നു​രാ​ഗ​ത്തി​ല്‍​നി​ന്ന് പി​ന്മാ​റി; ആ​ല​പ്പു​ഴ​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി ക​ട്ട​പ്പ​ന​ക്കാ​രി​യു​ടെ അ​തി​ക്ര​മം; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പ​രാ​തി​യു​മാ​യി വീട്ടമ്മ

ആ​ല​പ്പു​ഴ: സ്വ​വ​ര്‍​ഗാ​നു​രാ​ഗ​ത്തി​ല്‍​നി​ന്ന് പി​ന്മാ​റി​യ​തി​നു പ്ര​തി​കാ​ര​മാ​യി യു​വ​തി​യു​ടെ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​താ​യി പ​രാ​തി. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ല്‍ ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി​യാ​യ 44-കാ​രി​ക്കെ​തി​രേ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി​യാ​ണ് ഇ​രു​വ​രും അ​ടു​ത്ത​ത്. ഇ​വ​ര്‍ ഒ​രു​മി​ച്ച് താ​മ​സി​ച്ചി​ട്ടു​ണ്ടെ​ന്നും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സ്വ​ന്തം ന​ഗ്‌​ന​ചി​ത്ര​ങ്ങ​ളും കൈ​മാ​റി​യി​രു​ന്നു. മ​ക്ക​ളു​ള്ള പ​രാ​തി​ക്കാ​രി പി​ന്മാ​റാ​ന്‍ ശ്ര​മി​ച്ച​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം ക​ട്ട​പ്പ​ന​ക്കാ​രി ആ​ല​പ്പു​ഴ​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യും പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

ന​മ്പ​ർ 20 മ​ദ്രാ​സ് മെ​യി​ൽ…​ന​ല്ല​കു​ഴി​മ​ന്തി ക​ഴി​ക്കാ​നാ​യി കൊ​ല്ല​ത്ത് നി​ന്നി​റ​ങ്ങി; കോ​ട്ട​യ​ത്തെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് പൊ​ക്കി; മ​ദ്രാ​സ് കാ​ണ​ണ​മെ​ന്ന മോ​ഹം ബാ​ക്കി​യാ​ക്കി അ​വ​ർ നാ​ട്ടി​ലേ​ക്ക്…

കോ​​ട്ട​​യം: കൊ​​ല്ല​​ത്തു​നി​​ന്നു കാ​​ണാ​​താ​​യ 14 വ​​യ​​സു​​കാ​​രാ​​യ മൂ​​ന്നു പേ​​രെ ക​​ണ്ടെ​​ത്തി കോ​​ട്ട​​യം റെ​​യി​​ല്‍​വേ പോ​​ലീ​​സ്. ചൊ​​വ്വാ​​ഴ്ച​​യാ​​ണ് കൊ​​ല്ലം അ​​ഞ്ച​​ലി​​ല്‍നി​​ന്നു മൂ​​ന്നു വി​ദ്യാ​​ര്‍​ഥി​​ക​​ള്‍ കു​​ഴി​​മ​​ന്തി ക​​ഴി​​ക്കാ​​നാ​​യി വീ​​ടു​​വി​​ട്ടി​​റ​​ങ്ങി​​യ​​ത്. ബ​​ന്ധു​​ക്ക​​ളു​​ടെ പ​​രാ​​തി​​യി​​ല്‍ അ​​ഞ്ച​​ല്‍ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. പോ​​ലീ​​സ് സം​​ഘം കോ​​ട്ട​​യം റെ​​യി​​ല്‍​വേ പോ​​ലീ​​സി​​നു കു​​ട്ടി​​ക​​ളു​​ടെ ചി​​ത്രം സ​​ഹി​​തം വി​​വ​​ര​​മ​​റി​​യി​​ച്ചു. തു​​ട​​ര്‍​ന്ന് റെ​​യി​​ല്‍​വേ എ​​സ്പി ബി. ​​കൃ​​ഷ്ണ​​കു​​മാ​​റി​​ന്‍റെ നി​​ര്‍​ദേ​​ശാ​​നു​​സ​​ര​​ണം റെ​​യി​​ല്‍​വേ പോ​​ലീ​​സ് സം​​ഘം പ​​രി​​ശോ​​ധ​​ന​​യും ശ​​ക്ത​​മാ​​ക്കി. കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നു​​ക​​ളും കു​​ട്ടി​​ക​​ള്‍​ക്കാ​​യി അ​​ന്വേ​​ഷ​​ണ​​വും ആ​​രം​​ഭി​​ച്ചു. കു​​ട്ടി​​ക​​ളു​​ടെ ഫോ​​ട്ടോ അ​​ട​​ക്ക​​മു​​ള്ള വി​​വ​​ര​​ങ്ങ​​ള്‍ കൈ​​മാ​​റി​​യാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ​​ത്. ചൊ​​വ്വാ​​ഴ്ച രാ​​ത്രി എ​​ട്ടോ​ടെ തി​​രു​​വ​​ന​​ന്ത​​പു​​രം-​ചെ​​ന്നൈ സൂ​​പ്പ​​ര്‍ ഫാ​​സ്റ്റ് എ​​ക്‌​​സ്പ്ര​​സി​​ല്‍ കോ​​ട്ട​​യം റെ​​യി​​ല്‍​വേ എ​​സ്എ​​ച്ച്ഒ റെ​​ജി പി. ​​ജോ​​സ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​ട​ത്തി​യ പ​​രി​​ശോ​​ധ​​ന​യി​ൽ ട്രെ​​യി​​നി​​ലെ ജ​​ന​​റ​​ല്‍ കോ​​ച്ചി​​ൽ കു​​ട്ടി​​ക​ളെ ക​​ണ്ടെ​​ത്തി. തു​ട​ർ​ന്ന് റെ​​യി​​ല്‍​വേ പോ​ലീ​സ് എ​​സ്പി​​യെ വി​​വ​​രം അ​​റി​​യി​​ച്ചു. ഇ​​തി​​ന്‍റെ…

Read More

തെറ്റായ ഡയറക്ഷൻ… ര​ഞ്ജി​ത്ത് എ​ന്നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി; സി​നി​മ​യി​ൽ അ​വ​സ​രം ചോ​ദി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ദു​രി​തം നേ​രി​ട്ട​ത്; പ​രാ​തി​യു​മാ​യി കോ​ഴി​ക്കോ​ട്ടു​കാ​ര​ൻ

കോ​ഴി​ക്കോ​ട്: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യു​മാ​യി യു​വാ​വ്. 2012 ൽ ​ബം​ഗ​ളൂ​രു​വി​ൽ വ​ച്ച് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് പ​രാ​തി​ക്കാ​ര​ൻ. സി​നി​മ​യി​ൽ അ​വ​സ​രം ചോ​ദി​ച്ചെ​ത്തി​യ​പ്പോ​ളാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു. സി​നി​മ മേ​ഖ​ല​യി​ലെ പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തി​ന് യു​വാ​വ് മൊ​ഴി ന​ൽ​കി. നേ​ര​ത്തെ ര​ഞ്ജി​ത്തി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി ബം​ഗാ​ളി ന​ടി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ര​ഞ്ജി​ത്ത് ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചെ​ന്നാ​ണ് ന​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ ര​ഞ്ജി​ത്ത് ച​ല​ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.

Read More

ലൈം​ഗി​കാ​രോ​പ​ണ പ​രാ​തി: മ​ണി​യൻ​പി​ള്ള രാ​ജു, ഇ​ട​വേ​ള ബാ​ബു എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേ​സ്

കൊ​ച്ചി: ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി​ക​ളി​ൽ കൂ​ടു​ത​ൽ ന​ട​ൻ​മാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്. മ​ണി​യ​ന്‍പി​ള്ള രാ​ജു, ഇ​ട​വേ​ള ബാ​ബു എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും കേ​സ്. കൊ​ച്ചി​യി​ലെ ന​ടി​യു​ടെ പ​രാ​തി​യി​ൽ മ​ണി​യ​ന്‍പി​ള്ള രാ​ജു​വി​നെ​തി​രെ ഫോ​ര്‍​ട്ട് കൊ​ച്ചി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഐ​പി​സി 356,376 പ്ര​കാ​ര​മാ​ണ് കേ​സ്. ഇ​തേ ന​ടി​യു​ടെ പ​രാ​തി​യി​ല്‍ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ നോ​ബി​ളി​നെ​തി​രെ​യും പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​മ്മ​യി​ൽ അം​ഗ​ത്വം ന​ൽ​കാം എ​ന്ന് പ​റ​ഞ്ഞു പീ​ഡി​പ്പി​ച്ചു എ​ന്ന പ​രാ​തി​യി​ല്‍ ന​ട​ന്‍ ഇ​ട​വേ​ള ബാ​ബു​വി​നെ​തി​രെ എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. ആ​ലു​വ സ്വ​ദേ​ശി ന​ടി​യു​ടെ മൊ​ഴി പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. 376 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. അ​തേ​സ​മ​യം, ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന കൊ​ച്ചി​യി​ലെ ന​ടി​യു​ടെ പ​രാ​തി​യി​ൽ ന​ട​ൻ ജ​യ​സൂ​ര്യ​യ്ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ന​ട​നെ​തി​രേ കേ​സെ​ടു​ത്ത​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ശു​ചി​മു​റി​യു​ടെ സ​മീ​പ​ത്തു​വ​ച്ച് ക​ട​ന്നു​പി​ടി​ച്ച് ലൈം​ഗി​ക​മാ​യി അ​തി​ക്ര​മം ന​ട​ത്തി​യ​തി​ന്…

Read More

ലൈം​ഗി​ക ആ​രോ​പ​ണം; നടൻ ജ​യ​സൂ​ര്യ​യ്‌ക്കെ​തി​രേ കേ​സെ​ടു​ത്തു; ഏഴ് പ​രാ​തി​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ആ​ദ്യ​ത്തെ കേ​സ്

കൊ​ച്ചി: ന​ടി​യോട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ ന​ട​ൻ ജ​യ​സൂ​ര്യ​യ്ക്കെ​തി​രേ കേ​സ്. തി​രു​വ​ന​ന്ത​പു​രം ക​ന്‍റോൺമെ​ന്‍റ് പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ന​ട​നെ​തി​രേ കേ​സെ​ടു​ത്തത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ശു​ചി​മു​റി​യു​ടെ സ​മീ​പ​ത്തു​വ​ച്ച് ക​ട​ന്നു​പി​ടി​ച്ച് ലൈം​ഗി​ക​മാ​യി അ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് ഐ ​പി സി 354, 354 A, 509 ​എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ലൈം​ഗി​കാ​തി​ക്ര​മം, സ്ത്രി​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ​ക്കൊ​പ്പ​മാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കൊ​ച്ചി സ്വ​ദേ​ശി​യാ​യ ന​ടി​യു​ടെ 7 പ​രാ​തി​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ആ​ദ്യ​ത്തെ കേ​സാ​ണി​ത്. ഇ​ന്ന​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ന​ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജ​യ​സൂ​ര്യ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.  

Read More

ന​ടി​യു​ടെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; മു​കേ​ഷി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു

കൊ​ച്ചി: ന​ടി ന​ൽ​കി​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ മു​കേ​ഷ് എം​എ​ൽ​എ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ര​ട് പോ​ലീ​സാ​ണ് ന​ടി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ പ​ത്ത് മ​ണി​ക്കൂ​ർ ന​ടി​യു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ന​ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​കേ​ഷ് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഐ​പി​സി 376 (1) ബ​ലാ​ത്സം​ഗം, ഐ​പി​സി 354 സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ബ​ല​പ്ര​യോ​ഗം, ഐ​സി​പി 452 അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ൽ, ഐ​പി​സി 509 സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന അം​ഗ​വി​ക്ഷേ​പം, വാ​ക്കു​ക​ൾ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.  

Read More