മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവിന്റെ പീഡനത്തിൽ മനംനൊന്ത് നവവധുവായ ഡോക്ടർ ജീവനൊടുക്കി. ഛത്രപതി സംഭാജിനഗർ നഗരത്തിലാണ് സംഭവം. പ്രത്യക്ഷ ഭൂസാരേ(26) ആണ് മരിച്ചത്. വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം. അഞ്ച് മാസം മുമ്പ് വിവാഹിതയായ യുവതി, ഛത്രപതി സംഭാജിനഗറിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു. പ്രത്യക്ഷ എഴുതിയ ഏഴ് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കുറിപ്പിൽ തന്റെ മരണത്തിന് കാരണക്കാരൻ ഭർത്താവാണെന്ന് പ്രത്യക്ഷ ആരോപിക്കുന്നു. ഭർത്താവിൽനിന്ന് ഏൽക്കേണ്ടി വന്ന പീഡനത്തെക്കുറിച്ചും കുറിപ്പിൽ എഴുതിയിട്ടുണ്ട്. റഷ്യയിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കിയ യുവതിയുടെ ഭർത്താവ്, പുതിയ ആശുപത്രി തുടങ്ങാൻ ആഗ്രഹിച്ചിരുന്നുവെന്നും തങ്ങളുടെ പക്കൽനിന്നു പണം വാങ്ങണമെന്ന് ആവശ്യപ്പെട്ട് മകളെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും യുവതിയുടെ മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. സംഭവത്തിൽ സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ഭർത്താവിനെതിരേ കേസെടുത്തു.
Read MoreCategory: Top News
മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഓർമപ്പെടുത്തുന്നു; സംയുക്ത പ്രസ്താവനയുമായി കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവർത്തകർ
തിരുവനന്തപുരം:സിനിമ നയരൂപീകരണ കമ്മിറ്റിയില്‍ നിന്ന് നടനും എംഎൽഎയുമായ മുകേഷ് രാജിവയ്ക്കണമെന്ന് സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍. രാജി ആവശ്യങ്ങള്‍ ഉന്നയിച്ച് 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തി. സാറാ ജോസഫ്,കെ അജിത,ഏലിയാമ്മ വിജയൻ, കെ. ആർ. മീര, മേഴ്സി അലക്സാണ്ടർ, ഡോ. രേഖ രാജ്, വി. പി. സുഹ്റ, ഡോ. സോണിയ ജോർജ്, വിജി പെൺകൂട്ട്, ഡോ. സി. എസ്. ചന്ദ്രിക, ഡോ. കെ. ജി. താര, ബിനിത തമ്പി, ഡോ. എ. കെ. ജയശ്രി, കെ. എ. ബീന തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള 100 പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. സംയുക്ത പ്രസ്താവനയുടെ പൂര്‍ണ രൂപം… കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത പ്രസ്താവന സിനിമാനടനും, കൊല്ലം എംഎൽഎയുമായ മുകേഷ് വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും നിരവധി ആരോപണങ്ങൾ നേരിടുന്നയാളാണ്. ഇപ്പോൾ തന്നെ…
Read Moreഭർത്താവ് ഉണ്ടായിട്ടും യുവതിക്ക് ഇഷ്ടം മറ്റൊരാളെ; കാമുകനെ ചോദ്യം ചെയ്തത് മഞ്ജുവിന് ഇഷ്ടമായില്ല; ഇരുവരും ചേർന്ന് പ്ലാൻ തയാറാക്കി നടുറോഡിൽ യുവാവിനെ തല്ലിക്കൊന്നു
പള്ളിക്കത്തോട്: യുവാവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മരണപ്പെട്ട യുവാവിന്റെ ഭാര്യയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. അകലകുന്നം തവളപ്ലാക്കൽ തെക്കേകുന്നേൽ വീട്ടിൽ മഞ്ജു ജോൺ (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രിയിൽ അകലകുന്നം സ്വദേശിയായ രതീഷ് എന്നയാൾ സ്കൂട്ടറിൽ വീട്ടിലേക്കു വരുന്ന സമയം തവളപ്ലാക്കൽ റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് അകലകുന്നം സ്വദേശിയായ ശ്രീജിത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി കൈയിൽ കരുതിയിരുന്ന മരക്കമ്പുകൊണ്ട് രതീഷിന്റെ കൈകാലുകളും, കഴുത്തും, വാരിയെല്ലുകളും അടിച്ചൊടിക്കുകയും, ചവിട്ടി ആന്തരികാവയവങ്ങൾക്കു കേടുവരുത്തി ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ കുറവിലങ്ങാടിനു സമീപത്തുനിന്നു പോലീസ് സംഘം പിടികൂടിയിരുന്നു. രതീഷിനോടു മുൻവിരോധം നിലനിന്നിരുന്നതിനെത്തുടർന്നാണ് ഇയാൾ കൊലപാതകം നടത്തിയത്. ശ്രീജിത്തിനെ വിശദമായി ചോദ്യം ചെയ്തതിനെത്തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ രതീഷിന്റെ ഭാര്യ മഞ്ജു ഈ കൊലപാതകത്തിൽ ശ്രീജിത്തുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. തുടർന്നാണ്പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.…
Read Moreപാൽ ചുരത്താതെ പൈക്കൾ… ഓണമുണ്ണാൻ പച്ചക്കറിയും ഇലയും മാത്രമല്ല ഇനി പാലും അന്യസംസ്ഥാനത്ത് നിന്ന് വരണം; 1.25 കോടി ലിറ്റര്‍ പാൽ വാങ്ങാനൊരുങ്ങി മില്‍മ
കോട്ടയം: പൊന്നോണത്തിന് വേണ്ടതിന്റെ പകുതിപോലും പാല് നാട്ടിലെ പശുക്കള്‍ ചുരത്തില്ല. തൈരിനും മോരിനും പായസത്തിനുമൊക്കെ ഈ ഓണത്തിനും അയല്‍ സംസ്ഥാനങ്ങളിലെ പാലിനെ ആശ്രയിച്ചേ തീരൂ. കടുത്ത വേനലില്‍ പശുവളര്‍ത്തല്‍ കര്‍ഷകര്‍ ഉപേക്ഷിച്ചതിനാലും ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനാലും പാലിന്റെ അളവ് കുറഞ്ഞുവരികയാണ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് 1.25 കോടി ലിറ്റര്‍ പാല് ഓണത്തിന് വാങ്ങാനാണ് മില്‍മയുടെ തീരുമാനം. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലാണ് അധികം പാല് വേണ്ടി വരിക. ആവശ്യമെങ്കില്‍ കൂടുതല്‍ പാല് എത്തിക്കാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.11-12 ലക്ഷം ലിറ്ററാണ് സംസ്ഥാനത്തെ പ്രതിദിന പാല് ഉത്പാദനം. ഉപഭോഗം 18.50 ലക്ഷം ലിറ്ററും. ഈ സാഹചര്യത്തില്‍ 6-7 ലക്ഷം ലിറ്റര്‍ പാല് ദിവസേന മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വാങ്ങണം. ഓണം നാളുകളില്‍ 25 ലക്ഷം ലിറ്റര്‍വരെ വേണ്ടിവരും. പാല് ഉത്പാദനത്തില്‍ ജില്ലയില്‍ 20…
Read Moreപേട്ടന്റെ വക്കീൽ വരുമോ? മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി നടൻ സിദ്ദിഖ്; ബലാത്സംഗ കേസില്‍ ഹൈക്കോടതിയെ സമീപിച്ചേക്കും
തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. കൊച്ചിയിലെ അഭിഭാഷകരുമായി സിദ്ദിഖ് ചർച്ച നടത്തി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമിക ആലോചന. യുവ നടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് മ്യൂസിയം പോലീസ് സിദ്ദിഖിനെതിരേ കേസെടുത്തിരിക്കുന്നത്. 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പരാതിക്കാരിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി മസ്കറ്റ് ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. പരാതി പ്രത്യേക സംഘത്തിന് കൈമാറും. അതേസമയം, ഇന്ന് രാവിലെ കൊച്ചിയിലെ അഭിഭാഷകരുമായി സിദ്ദിഖ് ചര്‍ച്ച നടത്തി. ദിിലീപ് കേസ് ഏറ്റെടുത്ത അഭിഭാഷക ഗ്രൂപ്പിനെ സമീപിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം.
Read Moreഎല്ലാം ഉപേക്ഷിച്ച നീലകണ്ഠനെപോലെ… ചെങ്കോലും കിരീടവും താഴെവച്ച് അമ്മയിൽ നിന്ന് താരരാജവിന്റെ പടിയിറക്കം സഹപ്രവർത്തകരുടെ കൊള്ളരുതായ്മകൊണ്ട്…
കൊച്ചി: മലയാള സിനിമയിലും അമ്മ എന്ന താരസംഘനയിലും കിരീടവും ചെങ്കോലും അണിഞ്ഞ താരരാജാവായിരുന്നു മോഹന്‍ലാല്‍. ‘സംഘടനയ്ക്ക് ആദ്യ ഭരണസമിതി വരുമ്പോള്‍ വൈസ് പ്രസിഡന്റായി സംഘടനാപ്രവര്‍ത്തനം ആരംഭിച്ചു. ഒടുവില്‍ മൂന്നുവട്ടം ആ സംഘടനയുടെ അവസാനവാക്കായി. ഇപ്പോഴിതാ സര്‍വതും ത്യജിച്ച് ചോദ്യങ്ങളെയും പ്രതിസന്ധികളെയും നേരിടാനാകാതെ ലാലിന്റെ പടിയിറ ക്കം തലകുനിച്ച്. 1994 ലാണ് ‘അമ്മ’യ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി നിലവില്‍ വരുന്നത്. എം.ജി. സോമന് പ്രസിഡന്റായ സമിതിയില്‍ മമ്മൂട്ടിക്കൊപ്പം വൈസ് പ്രസിഡന്റായിരുന്നു മോഹന്‍ലാല്‍. തൊട്ടടുത്ത ഭരണസമിതിയില്‍ അംഗമാകാതെ മാറി നിന്നു. തുടര്‍ന്നുള്ള എല്ലാ സമിതിയിലും നിര്‍ണായക സ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമായി. 2000-2003 ഭരണസമിതിയില്‍ രണ്ടാമതും വൈസ് പ്രസിഡന്റായി തിരികെയെത്തിയ മോഹന്‍ലാല്‍ 2003-2006 ൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി പദവിയിലേക്കുള്ള പടിയായിരുന്നു അത്. ഒട്ടും വൈകാതെതന്നെ തൊട്ടടുത്ത ഭരണസമിതിയില്‍ ജനറല്‍ സെക്രട്ടറിയായി. പിന്നീടങ്ങോട്ടു തുടര്‍ച്ചയായി മൂന്നു സമിതിയിലും മോഹന്‍ലാല്‍ തന്നെയായിരുന്നു…
Read Moreസത്യമാണോ കുഞ്ഞേ..! കാമുകിയെ കാണാൻ വീട്ടിലെത്തി; വീട്ടുകാർ കണ്ടതോടെ എങ്ങോട്ടെന്നില്ലാതെ ഓടിയ പാക്കിസ്ഥാൻ യുവാവ് അതിർത്തി കടന്നെത്തിയത് രാജസ്ഥാനിൽ
ജയ്പൂർ: കാമുകിയുടെ ബന്ധുക്കളിൽ നിന്നും രക്ഷപെടാൻ നിർത്താതെ ഓടി. പാക്കിസ്ഥാനിലെ അതിർത്തിയും കടന്ന് യുവാവ് ഓടിയെത്തിയത് രാജസ്ഥാനിലെ ബാർമറിൽ. അതിർത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാനെ പൗരനെ ബിഎസ്എഫ് പിടികൂടി. ജഗ്സി കോലി എന്നാണ് യുവാവിന്റെ പേര്. പിടികൂടിയ യുവാവിനെ ചോദ്യം ചെയ്യലിനായി പ്രാദേശിക പോലീസിന് കൈമാറുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ, കാമുകിയുടെ കുടുംബാംഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി കടക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞതായി എസ്പി ബാർമർ നരേന്ദ്ര സിംഗ് മീണ പറഞ്ഞു. പാക്കിസ്ഥാനിലെ തർപാർക്കർ ജില്ലയിൽ കാമുകിയെ കാണാൻ പോയെന്നും എന്നാൽ അവളുടെ വീട്ടിൽ വച്ച് ബന്ധുക്കൾ കണ്ടുവെന്നും തുടർന്ന് രക്ഷപെടുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. ജീവനൊടുക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് അതിർത്തി കടന്നതെന്നും യുവാവ് പറഞ്ഞതായും എസ്പി വ്യക്തമാക്കി. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും രഹസ്യാന്വേഷണ ഏജൻസികൾ സംയുക്തമായി ചോദ്യം ചെയ്യൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഅമ്മയിലെ കൂട്ടരാജി ഏകകണ്ഠമല്ല; ഞാൻ രാജിവച്ചിട്ടില്ലെന്ന് സരയൂ; വ്യക്തിപരമായി താത്പര്യമില്ലാതെയായിരുന്നു രാജിയെന്ന് അനന്യ
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടതില്‍ ഭിന്നാഭിപ്രായം. അമ്മയിലെ കൂട്ടരാജിയെന്ന തീരുമാനം ഏകകണ്ഠമായിട്ടല്ല എടുത്തതെന്ന് നടി സരയു. താന്‍ ഇതുവരെ രാജിവെച്ചിട്ടില്ലെന്നും അതിനാല്‍ ഐകകണ്ഠേനയാണ് രാജിയെന്ന് പറയാന്‍ കഴിയില്ലെന്ന് സരയു കൂട്ടിച്ചേര്‍ത്തു. ആരോപണ വിധേയര്‍ വ്യക്തിപരമായി രാജിവെച്ച് ഒഴിയുകയെന്നതാണ് ശരിയെന്നും ധാര്‍മിതക മുന്‍നിര്‍ത്തിയാണ് രാജിവെച്ചതെന്നും നടി അനന്യയും പ്രതികരിച്ചു. വ്യക്തിപരമായി രാജിയോട് താത്പര്യം ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. വിനു മോഹന്‍, ടൊവിനോ, ജഗദീഷ് എന്നിവര്‍ക്കും കൂട്ടരാജിയില്‍ വിയോജിപ്പ് ഉള്ളതായാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തിയാണ് അമ്മ ഭരണസമിതി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ടായിരുന്നു പ്രസിഡന്റ് മോഹന്‍ലാല്‍ രാജിവെച്ചത്. ഒപ്പം ഭരണസമിതിയിലെ അംഗങ്ങളും രാജിവെച്ചിരുന്നു. രണ്ടു മാസത്തിനുള്ളില്‍ പൊതുയോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. അതുവരെ…
Read More‘ചിലർക്ക് സംഘടന മൊത്തത്തിൽ പിരിച്ചുവിടണമെന്നാണ് അഭിപ്രായം, അമ്മയിലെ പെൻഷൻ നോക്കിയിരിക്കുന്ന താരങ്ങളുണ്ട്, ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്’: കൃഷ്ണപ്രഭ
കൊച്ചി: സിനിമയിൽ നിന്നും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലന്ന് നടിയും ഡാൻസറുമായ കൃഷ്ണ പ്രഭ. ചിലർ അമ്മ സംഘടന മൊത്തത്തിൽ പിരിച്ചുവിടണമെന്നാണ് അഭിപ്രായപ്പെടുന്നത്. പറയുന്നവർക്ക് ഒറ്റ വാക്കിൽ പറഞ്ഞ് പോയാൽ മതി. അമ്മയിലെ ഒരു മാസത്തെ പെൻഷൻ നോക്കിയിരിക്കുന്ന ഒരുപാട് സീനിയറായിട്ടുള്ള താരങ്ങളുണ്ട്. ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുതെന്നും കൃഷ്ണപ്രഭ പറഞ്ഞു. ഇത് പറഞ്ഞതിന്റെ പേരിൽ തന്നെ മോശക്കാരിയായി ചിത്രീകരിക്കുമോ എന്ന് ഭയപ്പെടുന്നെന്നും താരം ആശങ്ക പ്രകടിപ്പിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം… നമസ്കാരം,സിനിമ മേഖലയിലുള്ള ചർച്ചകളാണല്ലോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് വളരെ നല്ല കാര്യമാണ്. സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാവണമെന്നാണ് എന്റേയും അഭിപ്രായം. സിനിമ മേഖലയിൽ സ്ത്രീകൾക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പറഞ്ഞാൽ അത് പരിഹാസ്യമായി പോകും! കതകിൽ മുട്ടുന്നതുപോലെയുള്ള സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ബേസിക്…
Read Moreവെള്ളിത്തിരയില്‍ ഇനി ‘പോലീസിന്റെ ആക്ഷന്‍’ ; നടിമാരായ ശ്രീലേഖ മിത്രയുടെയും മിനു മുനീറിന്റെയും പരാതി എസ്പി ജി. പൂങ്കുഴലി അന്വേഷിക്കും
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ പകച്ചു നില്ക്കുന്ന മലയാള സിനിമയില്‍ ഇനി പോലീസിന്റെ “ആക്ഷന്‍ സീന്‍’. സിനിമാ രംഗത്തെ ലൈംഗികാതിക്രമം തുറന്ന് പറഞ്ഞവരില്‍ നിന്ന് മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. പോലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ജി. പൂങ്കുഴലി, എസ്. അജിത ബീഗം, മെറിന് ജോസഫ്, ഐശ്വര്യ ഡോങ്റെ, വി. അജിത്ത്, എസ്. മധുസൂദനന് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. പ്രത്യേക അന്വേഷണ സംഘത്തില്‍ മുതിര്‍ന്ന വനിത ഓഫീസര്‍മാര്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ഇരകള്‍ പരാതി നല്കാന് മടിയില്ലാതെ മുന്നോട്ടുവരുമെന്നാണ് വിലയിരുത്തല്‍. ഇതുവരെ ആരോപണം ഉന്നയിച്ച മുഴുവന്‍ പേരെയും സമീപിക്കും. ആരോപണത്തില്‍ ഉറച്ചുനിന്നാല്‍ മൊഴി പരിശോധിച്ച് കേസെടുത്ത് തുടര്‍ നിയമ നടപടികളിലേക്ക് കടക്കാനാണ് നീക്കം. ഓരോ ഉദ്യോഗസ്ഥക്ക് കീഴിലും വനിതാ പോലീസ്…
Read More