കൊച്ചി: മലയാള സിനിമയിലെ താര സംഘടന അമ്മയിൽ കൂട്ടരാജി. സിദ്ദിഖിനു പിന്നാലെ മോഹൻലാലും പടിയിറങ്ങി. പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹൻലാൽ രാജിവച്ചു. പ്രസിഡന്റിനു പിന്നാലെ 17 എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്അമ്മയുടെ തലപ്പത്തു നിന്നും രാജിവയ്ക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് കൂട്ടരാജിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മോഹൻലാലിന്റെ രാജിക്കത്ത് ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ…
Read MoreCategory: Top News
‘കാസ്റ്റിംഗ് കൗച്ചിൽ നിന്ന് രക്ഷപ്പെട്ട് വന്നതുകൊണ്ടാകാം എന്റെ മക്കൾക്ക് സിനിമ കുറവ്’; സിനിമ കുത്തഴിഞ്ഞ മേഖലയെന്ന് കൃഷ്ണകുമാർ
കൊച്ചി: സിനിമ, ഒരു കുത്തഴിഞ്ഞ മേഖലയാണ്. ഞാൻ സിനിമയിൽ വന്നിട്ട് മുപ്പത്തിയഞ്ചോളം വർഷമായി. എന്റെ മക്കളും ഈ മേഖലയിലുണ്ട്. കാസ്റ്റിംഗ് കൗച്ചിൽ നിന്നു രക്ഷപ്പെട്ട് വന്നതുകൊണ്ടാകാം എന്റെ മക്കൾക്ക് സിനിമ കുറവ്. മലയാള സിനിമയിലെ പുഴുക്കുത്തുകളുടെ എണ്ണം കൂടി വരികയാണ്. പവർ ഗ്രൂപ്പെന്നത് ഇപ്പോൾ പറയുന്ന വാക്കാണ്. പണ്ട് മുതൽ തന്നെ ഇത്തരം ഗ്രൂപ്പുകളുണ്ട്. ലോബികൾ എന്നാണ് പറയാറ്. തിരുവനന്തപുരം ലോബി, മട്ടാഞ്ചേരി ലോബി എന്നിങ്ങനെ പോകുന്നു. ഞാൻ ഒരു ലോബിയുടേയും ഭാഗമല്ല. കാരണം ഞാൻ സിനിമയിൽ ഒരു സക്സസല്ല. പക്ഷെ എല്ലാം വ്യക്തമായി കാണുന്നുണ്ടായിരുന്നു. എന്നാൽ പരാതി പറയാൻ പോലും ഒരു സ്ഥലമില്ല. കഴിഞ്ഞ ഒരു അഞ്ച് കൊല്ലമായാണ് എന്തെങ്കിലും പുറത്ത് വന്ന് തുടങ്ങുന്നത്. അമ്മയിൽ ഞാനും അംഗമാണ്. അമ്മയ്ക്ക് പരിമിതികളുണ്ട്. അതൊരു കൂട്ടായ്മ മാത്രമാണ്. പക്ഷെ അമ്മ മുൻകൈയെടുത്ത് സർക്കാരിനോട് പറഞ്ഞ് അന്വേഷണം നടത്തണം.…
Read More‘മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും, കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്: വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്; സുരേഷ് ഗോപി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു ശേഷം നടനും എംഎൽഎയുമായ മുകേഷിനെതിരേ ആരോപണം കനക്കുകയാണ്. മുകേഷിനെ പിന്തുണച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി രംഗത്ത്. കോടതി എന്തെങ്കിലും മുകേഷിന്റെ കാര്യത്തിൽ പറഞ്ഞോയെന്ന് സുരേഷ് ഗോപി ചോദിച്ചു. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുകേഷിനെതിരേ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Moreഅതാണ് ഉറുമീസ്..! മുകേഷ് രാജിവയ്ക്കേണ്ടതില്ല: സമാന ആരോപണങ്ങളിൽ യുഡിഎഫ് എംഎൽഎമാർ രാജിവച്ചിട്ടില്ല; കൈവിടാതെ സിപിഎം
കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ സിനിമാ മേഖലയിലുള്ള പല പ്രമുഖരുടേയും പൊയ് മുഖങ്ങൾ അഴിഞ്ഞ് വീഴുകയാണ്. എംഎൽഎയും നടനുമായ മുകേഷിനെതിരേ ശക്തമായ ആരോപണം നിലനിൽക്കുന്പോഴും കൈവിടാതെ സിപിഎം. ലൈംഗിക ആരോപണത്തെ തുടർന്ന് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് മുകേഷിനോട് ഇപ്പോൾ ആവശ്യപ്പെടില്ല. സമാന ആരോപണങ്ങളിൽ യുഡിഎഫ് എംഎൽഎമാർ രാജി വച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാടെടുക്കുന്നതെന്നും സിപിഎം വ്യക്തമാക്കി. ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കും. ഹൈക്കോടതി നിലപാട് അനുസരിച്ച് തുടര്‍ നടപടിയെന്ന ധാരണയിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പിരിഞ്ഞത്. അതേസമയം, മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യവുമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. താരത്തിന്റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് മഹിളാ കോണ്‍ഗ്രസിന്റേയും യുവമോര്‍ച്ചയുടേയും നേതൃത്വത്തിൽ ഇന്നലെ മാര്‍ച്ച് നടത്തി. വീടിന് സമീപത്തെ റോഡില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച്…
Read Moreഫേസ്ബുക്ക് സുഹൃത്തിനെ കബളിപ്പിച്ച് പണം തട്ടൽ; ഓൺലൈൻ വായ്പ തരപ്പെടുത്താൻ തട്ടിയെടുത്തത് രണ്ട് ലക്ഷത്തോളം രൂപ; കിളിയേറ്റില്ലം ബിബിനെ കുടുക്കി പോലീസ്
കായംകുളം: ഫേസ് ബുക്ക് വഴി പരിചയപ്പെട്ടശേഷം പത്തുലക്ഷം രൂപ വായ്പ തരപ്പെടുത്തി ത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കായംകുളം പെരിങ്ങാല നടക്കാവ് സ്വദേശിയിൽനിന്നു ഗൂഗിൾ പേ വഴി രണ്ടു ലക്ഷത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസിൽ അമ്പലപ്പുഴ സ്വദേശി കായംകുളം പോലീസിന്റെ പിടിയിലായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ കോമനയിൽ കിളിയേറ്റില്ലം വീട്ടിൽ ബിബിൻ ജോൺസൺ (30) ആണ് അറസ്റ്റിലായത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനി എക്സിക്യൂട്ടീവ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആൾമാറാട്ടം നടത്തി പത്തുലക്ഷം രൂപ വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.പെരിങ്ങാല സ്വദേശിയിൽനിന്നു പ്രോസസിംഗ് ഫീസ് ആയി 2023 നവംബർ മാസത്തിൽ മൂന്ന് തവണകളായി രണ്ടു ലക്ഷത്തി അയ്യായിരം രൂപ കൈവശപ്പെടുത്തിയ ശേഷം വായ്പ ശരിയാക്കി കൊടുക്കാതെ തട്ടിപ്പ് നടത്തിയതിനെത്തുടർന്ന് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ്…
Read Moreരമണിയുടെ വെളിപ്പെടുത്തൽ; സിബിഐ അന്വേഷണം വഴിതിരിക്കാന്‍ ജെസ്ന തിരോധാനത്തില്‍ പങ്കുള്ളവർ നടത്തിയ നീക്കമോ? തുമ്പുണ്ടാകുമെന്ന വിശ്വാസമില്ലാതെ അന്വേഷണ സംഘം
കോട്ടയം: ജെസ്ന മരിയ തിരോധാനത്തില്‍ ഈയിടെ വെളിപ്പെടുത്തല്‍ നടത്തിയ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധനയ്ക്കു വിധേയയാക്കാന്‍ കടമ്പകളേറെ. ശാരീരികവും മാനസികവുമായ നിരവധി പരിശോധനകള്‍ നടത്തി അവയെല്ലാം തൃപ്തികരമാണെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടതുണ്ട്. നുണപരിശോധന നടത്താന്‍ കോടതിയുടെ അനുമതിയും വേണം. ഏറെ സാമ്പത്തിക ചെലവുള്ള ഇത്തരം പരിശോധനകള്‍ നടത്തിയാല്‍ ജെസ്ന തിരോധാനത്തിന് തുമ്പുണ്ടാകുമെന്ന പ്രതീക്ഷ സിബിഐയ്ക്കില്ല.മുണ്ടക്കയത്തെ ലോഡ്ജില്‍ മുന്‍പ് ജോലി ചെയ്തിരുന്ന പനയ്ക്കച്ചിറ സ്വദേശിയായ രമണിയാണ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ജെസ്നയെ കാണാതാകുന്നതിനു രണ്ടു ദിവസം മുന്‍പ് ജെസ്ന ലോഡ്ജില്‍ മുറിയെടുത്തുവെന്നും ഒരു യുവാവ് അവിടെ അന്വേഷിച്ചുവന്നുവെന്നും വൈകുന്നേരം ഇരുവരും തിരികെപ്പോയെന്നുമായിരുന്നു ജീവനക്കാരിയുടെ മൊഴി.ഇതേത്തുടര്‍ന്ന് സിബിഐ ലോഡ്ജിലെത്തി പരിശോധന നടത്തുകയും ഉടമയില്‍നിന്ന് വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു. പിന്നീട് രമണിയില്നിന്ന് രണ്ടു മണിക്കൂറിലേറെ വിവരങ്ങള്‍ ചോദിച്ചു. നുണപരിശോധനയ്ക്ക് തയാറാണോ എന്നു സിബിഐ ചോദിച്ചപ്പോള്‍ തയാറാണെന്ന് രമണി പറഞ്ഞിരുന്നു.സിബിഐ അന്വേഷണം…
Read Moreകാമുകനൊപ്പം പോകാൻ കുഞ്ഞ് തടസം; മൂന്ന് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സ്യൂട്ട്കേസിൽ പൊതിഞ്ഞ് റോഡിൽ ഉപേക്ഷിച്ചു; കാജൽ പോലീസ് പിടിയിൽ
പാറ്റ്ന: മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ ബിഹാർ പോലീസ് അറസ്റ്റ് ചെയ്തു. ടിവി സീരിയലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കാജൽ കുമാരി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് . പ്രതിക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും ഇയാളോടൊപ്പം ജീവിക്കാൻ ആഗ്രഹമുണ്ടെന്നും ഭർത്താവിനെ ഉപേക്ഷിക്കാൻ അവൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും മുസാഫർപൂർ പോലീസ് സൂപ്രണ്ട് (എസ്പി) അവദേശ് സരോജ് ദീക്ഷിത് പറഞ്ഞു. തനിക്കൊപ്പം ജീവിക്കണമെങ്കിൽ മകളെ ഉപേക്ഷിക്കണമെന്ന് ഇയാൾ യുവതിയോട് നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് കാജൽ കുമാരി മകളെ കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 23 ന് പ്രതികൾ കുട്ടിയുടെ കഴുത്തറക്കുകയും മൃതദേഹം സ്യൂട്ട്കേസിൽ പൊതിഞ്ഞ് ഉപേക്ഷിക്കുകയുമായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴിയാണ് കാജൽ കുമാരി നൽകിയത്. തുടർന്ന് ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
Read Moreഅച്ഛനില്ലാത്ത അമ്മയ്ക്ക്: ‘അമ്മ’ ഓഫീസിന് മുന്നിൽ റീത്ത്; ലോ കോളജ് വിദ്യാർഥികളുടെ പ്രതിഷേധം
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ചലച്ചിത്ര താരങ്ങൾക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് അമ്മ ഓഫീസിനു മുൻപിൽ റീത്ത് വച്ച് പ്രതിഷേധിച്ച് എറണാകുളം ലോ കോളജ് വിദ്യാർഥികൾ. ബൈക്കുകളിലെത്തിയ നാല് വിദ്യാർഥികളാണ് അമ്മ ഓഫീസിനു മുൻപിൽ റീത്ത് വച്ച് പ്രതിഷേധിച്ചത്. ഹെൽമെറ്റ് ധരിച്ചതിനാൽ ആരുടെയും മുഖം വ്യക്തമല്ല. ‘അച്ഛനില്ലാത്ത അമ്മയ്ക്ക്’ എന്നാണ് റീത്തിൽ എഴുതിയിരിക്കുന്നത്. ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവച്ചതിലും വിദ്യാർഥികൾ പരിഹസിച്ചു. അമ്മയുടെ ഓഫീസിന് തീ കത്തുമ്പോൾ പുറത്തേക്ക് ഇറങ്ങിയോടുന്ന അംഗങ്ങളുടെ കാർട്ടൂണും റീത്തിനൊപ്പം വരച്ച് ചേർത്തു.
Read More‘വിഗ്രഹങ്ങൾ’ ഇനിയും വീഴും, പ്രതിച്ഛായ പേടിയില്‍ ‘നക്ഷത്രങ്ങള്‍’; തങ്ങളുടെ പ്രിയതാരങ്ങള്ക്കെതിരേ ആരോപണം ഉയരരുതേയെന്നു പ്രാര്ഥിക്കേണ്ട അവസ്ഥയിൽ ആരാധകര്‍
കോഴിക്കോട്: ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിട്ട ആരോപണശരങ്ങള്‍ കത്തിനില്ക്കുമ്പോള് മലയാള സിനിമയിലെ പ്രമുഖര്‍ പ്രതിച്ഛായ പേടിയിൽ. ഓണക്കാല സിനിമകള്‍ തിയറ്ററുകളിലേക്ക് എത്താനിരിക്കേ മലയാള സിനിമാ പ്രേമികളുടെ മനസിൽ ഇപ്പോൾ എന്തായിരിക്കുമെന്ന ആശങ്കയാണ് സിനിമാരംഗത്ത് ഉയരുന്നത്. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പരിധിവിട്ട ചര്‍ച്ചകൾ സിനിമാരംഗത്തുള്ളവരുടെ നെഞ്ചിലെ തീ ഊതിക്കത്തിക്കുന്നു. സിനിമാതാരങ്ങളെ ഒറ്റയ്ക്കും കൂട്ടമായും ആക്രമിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിറയുന്നത്. സിനിമാതാരങ്ങളിലെ വലിയൊരു വിഭാഗത്തിന്റെ പ്രതിച്ഛായ തച്ചുടയ്ക്കുന്ന റിപ്പോര്‍ട്ടുകളും തെളിവുകളും പുറത്തുവരുമ്പോള്‍ താരാരാധനയിലും ഇടിവുണ്ടാകുമെന്ന ആശങ്കയുണ്ട്. തങ്ങളുടെ പ്രിയതാരങ്ങള്ക്കെതിരേ ആരോപണം ഉയരരുതേ എന്നു പ്രാര്ഥിക്കേണ്ട അവസ്ഥയിലാണ് ആരാധകര്‍. സമീപകാല മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യവും മുന്‍നിര താരവുമായ സിദ്ദിഖിനെതിരേയുള്ള ആരോപണം അദ്ദേഹത്തിന്റെ സിനിമകളെ ബാധിക്കുമെന്ന ഭയം നിർമാതാക്കൾ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർക്കുണ്ട്. നിലവില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വെടിഞ്ഞ് വലിയ തലവേദന ഒഴിവാക്കിയെങ്കിലും തുടര്വേഷണത്തില് സിദ്ദിഖ് കുരുങ്ങിയാൽ സ്ഥിതി…
Read Moreരണ്ട് ദിവസം ചില്ല് ചെയ്യാം; താരത്തിന്റെ അറിവോടെ നിരവധി ആളുകൾ വിളിച്ചു; വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ്
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരേ ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത്. ഷൈൻ ടോം ചാക്കോയുടെ നിർദേശ പ്രകാരം നിരവധി ആളുകൾ തന്നെ വിളിച്ചെന്ന് ആരോപിച്ചാണ് യുവതിയുടെ വെളിപ്പെടുത്തൽ. സിനിമയിൽ അഭിനയിക്കാൻ ചാൻസുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലുള്ള നിരവധി പേർ ഫോണിൽ ബന്ധപ്പെട്ടുവെന്ന് യുവതി പറഞ്ഞു. രണ്ട് ദിവസം ഷൈൻ ടോം ചാക്കോയുടെ ഒപ്പം ചില്ല് ചെയ്യാമെന്ന് പറഞ്ഞാണ് താരത്തിന്റെ അറിവോടെ തന്നെ വിളിച്ചെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുരുഷന്മാരെ മാത്രം ഉദ്ദേശിച്ചാകണമെന്നില്ലെന്ന് കഴിഞ്ഞ ദിവസം ഷൈൻ പറഞ്ഞിരുന്നു. വനിത സംവിധായകരും നടിമാരും ആണുങ്ങളുടെ മെക്കിട്ട് കയറുകയാണെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
Read More