‘ഒ​രു സ്ത്രീ ​പോ​രാ​ടാ​ന്‍ തീ​രു​മാ​നി​ച്ചി​ട​ത്തു നി​ന്നാ​ണ് എ​ല്ലാ‌​ത്തി​ന്‍റേ​യും തു​ട​ക്കം, ഒ​ന്നും മ​റ​ക്ക​രു​ത്’; പോ​സ്റ്റു​മാ​യി മ​ഞ്ജു​വാ​ര്യ​രും ഗീ​തു മോ​ഹ​ന്‍​ദാ​സും

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന് പി​ന്നാ​ലെ സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി​ക​ൾ ഓ​രോ​ന്നാ​യി പു​റ​ത്ത് വ​രു​ന്ന​തി​നി​ടെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​പ്പു​മാ​യി മ​ഞ്ജു വാ​ര്യ​ര്‍. ഒ​രു സ്ത്രീ ​പോ​രാ​ടാ​ന്‍ തീ​രു​മാ​നി​ച്ചി​ട​ത്തു നി​ന്നാ​ണ് എ​ല്ലാം തു​ട​ങ്ങി​യ​ത്. അ​ത് ന​മ്മ​ള്‍ മ​റ​ക്ക​രു​തെ​ന്നാ​ണ് മ​ഞ്ജു ഫെ​യ്‌​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. സ​മാ​ന​മാ​യ കു​റി​പ്പ് ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ ഗീ​തു മോ​ഹ​ന്‍​ദാ​സും പ​ങ്കു​വ​ച്ചു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ സി​നി​മാ മേ​ഖ​ല​യി​ലെ താ​ര​ങ്ങ​ളെ വി​ര​ൽ ചൂ​ണ്ടു​ന്ന രീ​തി​യി​ൽ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. ഹേ​മ ക​മ്മി​റ്റി​യി​ല്‍ മൊ​ഴി ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഞ്ജു​വാ​ര്യ​ര്‍​ക്കെ​തി​രേ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ ഡ​ബ്ല്യു​സി​സി​യും രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഫേ​സ്ബു​ക്കി​ൽ താ​ര​ത്തി​ന്‍റെ കു​റി​പ്പ്.

Read More

യു​വ​തി​യെ അ​റി​യി​ല്ല, ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ; ടെ​സ് ജോ​സ​ഫി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് മു​കേ​ഷ്

കൊല്ലം: ത​നി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി​യെ ഇ​തു​വ​രെ​യും ക​ണ്ടി​ട്ടി​ല്ല​ന്ന് ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷ്. ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് എ​ന്താ​യാ​ലും അ​ത് ഭ​ര​ണ​പ​ക്ഷ​മ​ല്ലെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി. ടാ​ർ​ഗ​റ്റ് ചെ​യ്ത് ത​ന്നെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും മു​കേ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. താരത്തിനെതിരേ മി ​ടൂ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ടെ​സ് ജോ​സ​ഫ് വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് അദ്ദേഹം പ്ര​തി​ക​ര​ണ​മ​റി​യി​ച്ച​ത്. ‘സി​പി​എ​മ്മി​ന്‍റെ എം​എ​ൽ​എ ആ​കു​മ്പോ​ൾ എ​ന്തു​വേ​ണ​മെ​ങ്കി​ലും പ​റ​യാ​മ​ല്ലോ എ​ന്ന രീ​തി​യാ​ണ്. എ​നി​ക്ക് ഒ​ന്നും പ​റ​യാ​നി​ല്ല. യു​വ​തി​യെ ക​ണ്ടി​ട്ടി​ല്ല. 2018ൽ ​അ​വ​ർ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​പ്പോ​ൾ ത​ന്നെ ഞാ​ൻ പ​റ​ഞ്ഞു, എ​നി​ക്ക് ഓ​ർ​മ​യി​ല്ലെ​ന്ന്. പ​ല പ്രാ​വ​ശ്യം ഞാ​ൻ ഫോ​ൺ വി​ളി​ച്ചു, എ​ടു​ത്തി​ല്ല എ​ന്നാ​ണു പ​റ​യു​ന്ന​ത്. ഫോ​ൺ എ​ടു​ക്കാ​തെ ഞാ​ൻ ആ​ണോ അ​ല്ല​യോ എ​ന്ന് എ​ങ്ങ​നെ അ​റി​യും, മു​ൻ​പു ന​ട​ന്ന കാ​ര്യം ഇ​പ്പോ​ൾ‌ കൊ​ണ്ടു​വ​രു​ന്ന​തു ബാ​ലി​ശ​മാ​ണ്’ എ​ന്ന് താരം വ്യക്തമാക്കി.  

Read More

സ​ഹ​ക​രി​ക്കു​ന്ന കൂ​ട്ടു​കാ​രി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ത​ന്നോ​ട് പ​റ​യ​ണം എ​ന്ന് റി​യാ​സ് ഖാ​ൻ ആ​ശ്യ​പ്പെ​ട്ടു; കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യുവ ന​ടി

കൊ​ച്ചി: ന​ട​ൻ റി​യാ​സ് ഖാ​നി​ൽ നി​ന്നും മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി യു​വ ന​ടി രേ​വ​തി സ​മ്പ​ത്ത്. ഫോ​ണി​ലൂ​ടെ റി​യാ​സ് ഖാ​ൻ ത​ന്നോ​ട് അ​ശ്ലീ​ല​മാ​യി സം​സാ​രി​ച്ചു​വെ​ന്നാ​ണ് ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. സ​ഹ​ക​രി​ക്കു​ന്ന കൂ​ട്ടു​കാ​രി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ത​ന്നോ​ട് പ​റ​യ​ണം എ​ന്നും റി​യാ​സ് ഖാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി രേ​വ​തി സ​മ്പ​ത്ത് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സി​ദ്ധി​ഖി​നെ​തി​രെ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്നും രേ​വ​തി സ​മ്പ​ത്ത് പ​റ​ഞ്ഞു. കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ക​രി​യ​റി​ൽ ത​ല​വേ​ദ​ന​യാ​കും. ഇ​പ്പോ​ഴേ മ​ന​സ്സ​മാ​ധാ​നം കി​ട്ടു​ന്നി​ല്ല. നീ​തി ല​ഭി​ക്കു​മെ​ന്ന് സ​ർ​ക്കാ​റി​ൽ നി​ന്ന് ഉ​റ​പ്പു​ണ്ടാ​ക​ണ​മെ​ന്നും താ​രം ആ​വ​ശ്യ​പ്പെ​ട്ടു. 2016ല്‍ ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കും മു​മ്പ്  സി​ദ്ധി​ഖ് ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് രേ​വ​തി സ​മ്പ​ത്ത് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ താ​ര​സം​ഘ​ട​ന​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും ന​ട​ന്‍ സി​ദ്ദി​ഖ് രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു.

Read More

ആ​രോ​പ​ണ വി​ധേ​യ​ർ അ​ധി​കാ​ര സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ശ​രി​യ​ല്ല: സി​ദ്ദി​ഖി​ന്‍റെ രാ​ജി അ​മ്മ സ്വാ​ഗ​തം ചെ​യ്യു​ന്നു; ജ​ഗ​ദീ​ഷ്

തി​രു​വ​ന​ന്ത​പു​രം: അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് സി​ദ്ദി​ഖ് രാ​ജി​വെ​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി അ​മ്മ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ഗ​ദീ​ഷ്. ആ​രോ​പ​ണ വി​ധേ​യ​ർ അ​ധി​കാ​ര സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ശ​രി​യ​ല്ല. സി​ദ്ദി​ഖി​ന്‍റെ രാ​ജി അ​മ്മ സ്വാ​ഗ​തം ചെ​യ്യു​ന്നു എ​ന്ന് ജ​ഗ​ദീ​ഷ് അ​റി​യി​ച്ചു. ന​ടി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്താ​ൻ അ​തി​നെ നേ​രി​ടേ​ണ്ട​ത് സി​ദ്ദി​ഖാ​ണ്. അ​മ്മ എ​ന്ന നി​ല​യി​ൽ സം​ഘ​ട​ന കേ​സി​ന് പി​ന്തു​ണ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മ്മ അ​വൈ​ല​ബി​ൾ എ​ക്സി​ക്യൂ​ട്ടീ​വ് ചൊ​വ്വാ​ഴ്ച ചേ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ക​രം ചു​മ​ത​ല അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ അ​തി​ൽ തീ​രു​മാ​നി​ക്കും. ആ​രോ​പ​ണ വി​ധേ​യ​ർ ആ​രാ​യാ​ലും അ​ധി​കാ​ര സ്ഥാ​ന​ത്ത് ഉ​ണ്ടാ​കി​ല്ലെ​ന്നും ജ​ഗ​ദീ​ഷ് വ്യ​ക്ത​മാ​ക്കി.

Read More

ന​ടി ശ്രീ​ലേ​ഖ​യു​ടെ ആ​രോ​പ​ണം; ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ച് ര​ഞ്ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വെ​ച്ച് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത്. മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ബം​ഗാ​ളി ന​ടി ശ്രീ​ലേ​ഖ മി​ത്ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് ര​ഞ്ജി​ത്തി​ന്‍റെ രാ​ജി. വ​യ​നാ​ട്ടി​ലു​ള്ള ര​ഞ്ജി​ത്ത് ഇ​ന്ന​ലെ ത​ന്നെ കാ​റി​ൽ നി​ന്ന് ഓ​ദ്യോ​ഗി​ക നെ​യിം ബോ​ർ​ഡ് മാ​റ്റി​യി​രു​ന്നു. ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന യു​വ​ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന് ന​ട​ൻ സി​ദ്ധി​ഖ് അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ഞ്ജി​ത്തി​ന്‍റെ രാ​ജി. പാ​ലേ​രി മാ​ണി​ക്യം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ വേ​ണ്ടി എ​ത്തി​യ​പ്പോ​ൾ ര​ഞ്ജി​ത് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. 2009-10 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും ഒ​രു രാ​ത്രി മു​ഴു​വ​ൻ ഹോ​ട്ട​ലി​ൽ ക​ഴി​ഞ്ഞ​ത് പേ​ടി​ച്ചാ​ണെ​ന്നും ന​ടി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​ൻ ജോ​ഷി​യോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് ത​നി​ക്ക് ഒ​രു സി​നി​മ​യി​ലും അ​വ​സ​രം കി​ട്ടി​യി​ല്ലെ​ന്നും ശ്രീ​ലേ​ഖ പ​റ​ഞ്ഞു.  ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ര​ഞ്ജി​ത്തി​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ്…

Read More

യു​വ ന​ടി​യു​ടെ ഗു​രു​ത​ര ലൈം​ഗി​ക ആ​രോ​പ​ണം; സി​ദ്ദി​ഖ് ‘അ​മ്മ’​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​ച്ചു

കൊ​ച്ചി: താ​ര സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് സി​ദ്ധി​ഖ് രാ​ജി​വ​ച്ചു. യു​വ ​ന​ടി​യു​ടെ ലൈം​ഗി​ക ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് സി​ദ്ദി​ഖി​ന്‍റെ രാ​ജി. അ​മ്മ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ലാ​ലി​ന് സി​ദ്ദി​ഖ് രാ​ജി ക​ത്ത് ന​ൽ​കി. ധാ​ര്‍​മി​ക​മാ​യി തു​ട​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് തോ​ന്നി, അ​തു​കൊ​ണ്ട് രാ​ജി​വ​ച്ചെ​ന്നാ​ണ് സി​ദ്ദി​ഖ് പ​റ​യു​ന്ന​ത്. ന​ടി ഉ​ന്ന​യി​ച്ച ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളെ​പ്പ​റ്റി ഇ​പ്പോ​ള്‍ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നാ​ണ് പ്ര​തി​ക​ര​ണം. ഇ​പ്പോ​ഴു​ള്ള​ത് ഊ​ട്ടി​യി​ല്‍, അ​ത​ല്ലെ​ങ്കി​ല്‍ നേ​രി​ട്ട് വ​ന്ന് പ്ര​തി​ക​രി​ക്കു​മാ​യി​രു​ന്നെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ലി​ൽ സി​നി​മാ ച​ർ​ച്ച​ക​ൾ​ക്കാ​യി വി​ളി​ച്ച ശേ​ഷം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് സി​ദ്ദി​ഖി​നെ​തി​രെ ന​ടി രേ​വ​തി സ​മ്പ​ത്ത് ഉ​ന്ന​യി​ച്ച ആ​രോ​പ​ണം. ശ​നി​യാ​ഴ്ച​യാ​ണ് രേ​വ​തി സ​മ്പ​ത്ത് സി​ദ്ദി​ഖി​നെ​തി​രെ ഗു​രു​ത​ര ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ത​നി​ക്ക് മാ​ത്ര​മ​ല്ല സു​ഹൃ​ത്തു​ക്ക​ൾ​ക്കും സി​ദ്ദി​ഖി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ന​ടി വ്യ​ക്ത​മാ​ക്കി. പ്ല​സ് ടു ​ക​ഴി​ഞ്ഞു നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഒ​രു സി​നി​മ പ്രോ​ജ​ക്റ്റ്…

Read More

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട്; താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ ഭി​ന്ന​ത​ക​ടു​ക്കു​ന്നു; ജ​ഗ​ദീ​ഷ് കൊ​ളു​ത്തി​വി​ട്ട തീ ​ആ​ളി​പ്പ​ട​രു​ന്നു; വെ​ളി​പ്പെ​ടു​ത്ത​ലും പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി നി​ര​വ​ധി സ​ഹ​താ​ര​ങ്ങ​ൾ

കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യെ ഒ​ന്നാ​കെ പി​ടി​ച്ചു കു​ലു​ക്കി​യ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ താ​ര​സം​ഘ​ട​ന​യാ​യ “അ​മ്മ’​യി​ല്‍ ഭി​ന്ന​ത ക​ടു​ക്കു​ന്നു. ന​ട​ന്‍ ജ​ഗ​ദീ​ഷ് കൊ​ളു​ത്തി​യ തീ​യാ​ണ് ഇ​പ്പോ​ള്‍ മ​റ്റ് താ​ര​ങ്ങ​ളി​ലേ​ക്ക് ആ​ളി​പ്പ​ട​രു​ന്ന​ത്. ജ​ഗ​ദീ​ഷ് എ​ടു​ത്ത നി​ല​പാ​ട് ആ​ശ്വാ​സ​ക​ര​വും അ​ഭി​മാ​ന​പ​ര​വു​മാ​യി​രു​ന്നു​വെ​ന്നും അ​ത്ത​രം നി​ല​പാ​ടു​ക​ള്‍ അ​പൂ​ര്‍​വമാ​ണെ​ന്നു​മാ​ണ് പ​ല സ​ഹ​താ​ര​ങ്ങ​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് അ​മ്മ​യ്ക്ക് എ​തി​രാ​യു​ള്ള​ത് അ​ല്ലെ​ന്നും സം​ഘ​ട​ന​യെ പ്ര​തി​സ്ഥാ​ന​ത്ത് നി​റു​ത്തി​യി​ട്ടു​മി​ല്ലെ​ന്ന് അ​മ്മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​ദ്ദി​ഖ് ഇ​ന്ന​ലെ പ​ത്ര​സ​മ്മേ​ള​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ക്കു​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പ്ര​തി​സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന​വ​രെ സം​ഘ​ട​ന സം​ര​ക്ഷി​ക്കി​ല്ല. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ ഒ​രു മേ​ഖ​ല​യെ അ​ട​ച്ചാ​ക്ഷേ​പി​ക്കു​ന്ന രീ​തി ന​ല്ല​ത​ല്ലെ​ന്നു​മാ​ണ് സി​ദ്ദി​ഖ് പ​റ​ഞ്ഞ​ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷം ഏ​റെ വൈ​കി​യാ​ണ് പേ​രി​നാ​യി മാ​ത്രം ഇ​ന്ന​ലെ അ​മ്മ ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​തും. അ​തേ​സ​മ​യം സി​ദ്ദി​ഖി​ന് ത​ള്ളി കൂ​ടു​ത​ല്‍ അ​ഭി​നേ​താ​ക്ക​ള്‍ ഇ​പ്പോ​ള്‍ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ല്‍…

Read More

പവർ ഗ്രൂപ്പ് ഉണ്ടാകാം, ത​നി​ക്കും വി​ല​ക്ക് നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്: നോ ​പ​റ​യേ​ണ്ടി​ട​ത്ത് നോ ​പ​റ​യ​ണം; പോ​രാ​ടാ​ൻ കൂ​രെ ആ​രും ഉ​ണ്ടാ​കി​ല്ല; അ​നു​ഭ​വം പ​റ​ഞ്ഞ് ശ്വേ​താ മേ​നോ​നും

കൊ​ച്ചി: സിനിമയിൽ  അ​ന​ധി​കൃ​ത വി​ല​ക്ക് ത​നി​ക്കും നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി ശ്വേ​താ മേ​നോ​ൻ. ക​രാ​ർ ഒ​പ്പി​ട്ട ഒ​മ്പ​ത് സി​നി​മ​ക​ളി​ൽ​നി​ന്ന് ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ ഇ​ല്ലാ​താ​യ​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാമെന്ന് ശ്വേത. സ്ത്രീ​ക​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് താ​ൻ കു​റേ വ​ർ​ഷ​മാ​യി പ​റ​യു​ന്നു. ഇ​തി​നെ​തി​രേ ന​മ്മ​ൾ​ത​ന്നെ പോ​രാ​ട​ണം. ഇ​ക്കാ​ര്യ​ത്തി​ൽ മ​റ്റാ​രും ഒ​പ്പ​മു​ണ്ടാ​കി​ല്ലെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി. പ​ര​സ്പ​രം പി​ന്തു​ണ​ച്ചാ​ൽ ഈ ​ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ പു​റ​ത്തു​വ​ന്ന് പ​ല​തും പ​റ​യും. നോ ​പ​റ​യേ​ണ്ടി​ട​ത്ത് നോ ​പ​റ​യ​ണം. അ​ല്ലാ​ത്തു​കൊ​ണ്ടു​ള്ള പ്ര​ശ്ന​മാ​ണ് ഇ​തൊ​ക്കെ​യെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വേ​ട്ട​ക്കാ​രു​ടെ പേ​രു​ക​ള്‍ പു​റ​ത്തു​വി​ട​ണം; സ്ത്രീ​ക​ള്‍ പ​രാ​തി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ല്‍ വ​സ്തു​ത​യു​ണ്ടാ​കും; ത​നി​ക്കും മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്; തു​റ​ന്ന​ടി​ച്ച് അ​ന്‍​സി​ബ ഹ​സ​ന്‍

വേ​ട്ട​ക്കാ​ര്‍ ആ​രാ​യാ​ലും പേ​രു​ക​ള്‍ പു​റ​ത്ത് വ​ര​ണ​മെ​ന്നും അ​ഴി​ക്കു​ള്ളി​ല്‍ ആ​ക​ണ​മെ​ന്നു​മാ​ണ് ‘അ​മ്മ’ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​വും ന​ടി​യു​മാ​യ അ​ന്‍​സി​ബ ഹ​സ​ന്‍ പ്ര​തി​ക​രി​ച്ച​ത്. ബം​ഗാ​ളി ന​ടി​യു​ടെ ആ​രോ​പ​ണ​ത്തി​ല്‍ ഇ​ര​യു​ടെ ഒ​പ്പം നി​ല്‍​ക്കു​മ​ന്നും തെ​ളി​വു​ണ്ടെ​ങ്കി​ല്‍ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ന്‍​സി​ബ പ​റ​ഞ്ഞു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. ഇ​ത്ര​യും സ്ത്രീ​ക​ള്‍ പ​രാ​തി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ല്‍ വ​സ്തു​ത​യു​ണ്ടാ​കും. റി​പ്പോ​ര്‍​ട്ട് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍ വേ​ട്ട​ക്കാ​രു​ടെ പേ​രു​ക​ള്‍ പു​റ​ത്തു​വി​ട​ണ​മെ​ന്നും അ​ന്‍​സി​ബ കൂ​ട്ടി​ച്ചേ​ര്‍​ത്തു. തൊ​ഴി​ലി​ട​ത്ത് ത​നി​ക്കും മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. മോ​ശം മെ​സേ​ജ് അ​യ​ച്ചൊ​രാ​ള്‍​ക്ക് ചു​ട്ട മ​റു​പ​ടി കൊ​ടു​ത്തു. മ​റു​പ​ടി​യി​ല്‍ വി​ഷ​യം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നും പ​രാ​തി​പ്പെ​ടാ​ന്‍ പോ​യി​ല്ലെ​ന്നും അ​ന്‍​സി​ബ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ശ​രീ​ര​ത്തി​ൽ സ്പ​ർ​ശ​നം, അ​സ്ലീ​ല ചു​വ​യോ​ടെ സം​സാ​രം; ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് പൂ​ജാ​രി​യു​ടെ അ​തി​ക്ര​മം; പ്ര​തി അ​നി​ലി​നെ അ​ക​ത്താ​ക്കി പോ​ലീ​സ്

ക​ണ്ണൂ​ർ: ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​യ 15 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പൂ​ജാ​രി പി​ടി​യി​ൽ. പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി അ​നി​ലി​നെ​യാ​ണ് എ​ട​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ജ​നു​വ​രി മാ​സ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ 15 കാ​രി​യു​ടെ ശ​രീ​ര​ത്തി​ൽ ദു​രു​ദ്ദേ​ശ​ത്തോ​ടെ സ്പ​ർ​ശി​ക്കു​ക​യും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, കു​ട്ടി ഈ ​വി​വ​രം ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല. ഇ​ത് പ​ല ത​വ​ണ​ക​ളാ​യി ആ​വ​ർ​ത്തി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ ചൈ​ൽ​ഡ് ലൈ​ൻ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​നി​ടെ​യാ​ണ് കു​ട്ടി വി​വ​രം പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​നി​ന്‍റെ പ​രാ​തി​യി​ൽ എ​ട​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് പൂ​ജാ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​ട​ക്കാ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

Read More